രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
അന്ന് ഞാൻ ഒരു ബ്ലാക്ക് കളർ സാരി ആയിരുന്നു. ഞാൻ നന്നായി ഒരുങ്ങി ആണ് ഓഫീസിൽ പോയത്.
പോയി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടോ രാഹുൽ...
മ്മ് ഓർമ്മ ഉണ്ട് നിന്നെ നോട്ടം ഉള്ള ആൾ അല്ലെ
അത് തന്നെ ആശാൻ അവിടെ പാർക്കിംഗ് ഏരിയയിൽ നിൽക്കുവായിരുന്നു. എന്നെ കണ്ട ഉടനെ വന്നു ചുമ്മാ എന്തൊക്കെയോ സംസാരിച്ചു. അത് കഴിഞ്ഞു ഓഫീസിൽ കയറിയപ്പോൾ രുദ്രൻ ഉണ്ടായിരുന്നു അവിടെ. അന്ന് നേരത്തെ വന്നു പിന്നെ ഞാൻ എന്റെ ജോലി ഒക്കെ നോക്കി അങ്ങനെ അങ്ങ് പോയി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ഓഫീസിൽ വച്ച് തന്നെ ആയിരുന്നു.
മീറ്റിംഗ് കഴിഞ്ഞു പോകാൻ നേരം അതിൽ ഒരാളും രുദ്രനും ആയി ചെറിയ പ്രശ്നം ആയി കയ്യാംകളി ആയപ്പോൾ ഞാൻ പോയി പിടിച്ചു മാറ്റി ക്യാബിനിൽ കൊണ്ട് ഇരുത്തി. അവിടെ വന്നിട്ട് ദേഷ്യം മാറിയില്ല
കുറച്ചു കഴിഞ്ഞു എന്നോട് ആയി ദേഷ്യം ഞാൻ ആരെ കാണിക്കാന സാരി ഉടുക്കുന്നെ ഉടുക്കാൻ അറിയില്ല എങ്കിൽ ഉടുക്കരുത് എന്നൊക്കെ.
അത് കഴിഞ്ഞു ഞാൻ ചോദിച്ചു എന്തിനാ വഴക്ക് ആയത് എന്ന്
ഞാൻ സ്നേഹിക്കുന്ന പെണ്ണിനെ അവന് കെട്ടിച്ചു കൊടുക്കാൻ പറഞ്ഞു അതാ വഴക്ക് ആയത്...
സാറിന്റെ പെണ്ണോ അത് ആരാ അറിയാതെ ഞാൻ ചോദിച്ചു പോയി...
എന്റെ മുന്നിൽ ഒരുത്തി നിൽപ്പുണ്ട് അവൾ തന്നെ ആണ് പിന്നെ ഇതു പ്രൊപോസൽ ആയി എടുക്കണ്ട അതിന് സമയം ആയിട്ട് ഇല്ല. പിന്നെ സാരി ഉടുക്കുന്നത് കൊള്ളാം ഞാൻ കാണേണ്ടത് സമയം ആകുമ്പോൾ ഞാൻ തന്നെ കണ്ടോളാം അതിന് മുന്നേ നീ എനിക്ക് വേണ്ടി ഫ്രീ ഷോ നടത്തണ്ട
അതിൽ നിന്ന് എനിക്ക് ഉറപ്പ് ആയി എന്നെ ഇഷ്ടം ആണെന്ന്
ഓഹോ അപ്പൊ ആൾ ദൂരെ കൂടെ അങ്ങ് പ്രൊപ്പോസ് ചെയ്തു അല്ലെ.
അങ്ങനെയും പറയാം
വീട്ടിൽ അറിഞ്ഞാൽ..... എന്റെ ഇഷ്ടം അല്ലെ അവരുടെ ഇഷ്ടം കുഴപ്പമില്ല പക്ഷെ അവിടെ അങ്ങനെ അല്ലല്ലോ 😒😒
നീ വിഷമിക്കാതെ ഡാ റെഡി ആകും..
ശരി ഡാ അപ്പൊ നാളെ കാണാം.. അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നു പോയി
വ്യാഴാഴ്ച രുദ്രന് ഒരു ഗിഫ്റ്റ് വാങ്ങാൻ നേരെത്തെ വരാം എന്ന് പറഞ്ഞു അമ്മു രാവിലെ പോയി...
ഉച്ചക്ക് വിളിച്ചു പറഞ്ഞു വരാൻ താമസിക്കും വർക്ക് ഉണ്ട് എന്ന്.
പിന്നെ ഈവെനിംഗ് വിളിച്ചു പറഞ്ഞത് ഇങ്ങനെ ആയിരുന്നു..
ഡി ജാനു എന്നെ രുദ്രേട്ടൻ വിളിച്ചു ആൾ ഫ്ലാറ്റിൽ ഉണ്ട് എന്നോട് ഓഫീസിൽ നിന്ന് നേരെ അങ്ങ് പോകാൻ പറഞ്ഞു അത് കഴിഞ്ഞു വീട്ടിൽ പോകാം എന്ന്...
അമ്മയോട് നീ പറയ് ഞാൻ വരാൻ ലേറ്റ് ആകും എന്ന്.എന്റെ ഫോൺ ചാർജ് കുറവാ ഡാ വയ്ക്കുവാണേ.....
പിന്നെ അവളുടെ ശബ്ദം കേട്ടിട്ടില്ല...അവൾ ആ രാത്രി തിരിച്ചു വന്നില്ല അവൾക്ക് ആയുള്ള തിരച്ചിൽ നടത്തി
പിന്നെ അറിഞ്ഞത് ഇങ്ങനെ ഒരു വാർത്ത ആയിരുന്നു..
ഇന്നലെ വൈകുന്നേരം മുതൽ കാണാതായ അമൃത എന്ന പെൺകുട്ടിയുടെ മൃതദേഹം തോട്ടക്കൽ പാലത്തിനടിയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കിട്ടിയിരിക്കുന്നു പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായ് പ്രാഥമിക റിപ്പോർട്ട്.
അവൾക്ക് പഴയ ഓർമ്മയിൽ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ കണ്ണുകൾ അമർത്തി തുടച്ചു നോക്കിയത് രുദ്രന്റെ മുഖത്ത് ആയിരുന്നു...
സാ സാർ എന്താ ഇവിടെ...
ഞാൻ രാവിലെ തന്ന വർക്ക് എന്തായി...
അത് നോക്കി സാർ അതിൽ എന്തോ ഒരു സീരിയസ് പ്രശ്നം ഉണ്ട്. സാറിന് പ്രശ്നം ഇല്ല എങ്കിൽ എനിക്ക് ഈ ഫയൽ ഒന്ന് വീട്ടിൽ കൊണ്ട് പോയി സ്വസ്ഥമായി നോക്കണം ആയിരുന്നു.
മ്മ് ശരി താൻ പോകും മുന്നേ എന്നെ വന്നു കാണണം.
Ok വർക്ക് നടക്കട്ടെ
അവൻ പോയി കഴിഞ്ഞതും പൊന്നു വന്നു ഡി എത്ര പ്രാവശ്യം സാർ നിന്റെ ഫോണിൽ വിളിച്ചു നീ എന്താ എടുക്കാത്തെ
ഞാൻ ശ്രദ്ധിച്ചില്ല..
ബെസ്റ്റ്... സാധാരണ കൊല്ലേണ്ടത് ആയിരുന്നു ഇന്ന് എന്ത് പറ്റി ആവോ.....
പോയി പണി എടുക്ക് പെണ്ണെ...
ഹലോ.....മ്മ് ഞാൻ പറഞ്ഞത് കിട്ടിയോ
..................................
What.............. അവൻ എന്തിനാ അവളെ തേടി പോയത്....
.........................
എനിക്ക് അവൻ അവിടെ പോയി ആരെ ആണ് കണ്ടത് എന്ന് അറിയണം ഒപ്പം കൂടെ ഉണ്ടായിരുന്നത് ആരാ എന്നും
.........................
ശരി.
എനിക്ക് മുന്നിൽ തടസം ആര് വന്നാലും കൊന്നു തള്ളും ഞാൻ....
അവൻ അതും പറഞ്ഞു കയ്യിലിരുന്ന മദ്യം കുടിച്ചു ഗ്ലാസ് താഴെ വച്ചു....
ഹലോ സോന.....
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എത്രയും പെട്ടന്ന് ഫ്ലാറ്റിൽ വാ നീ എനിക്ക് കാണണം കണ്ടേ പറ്റു
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
10മിനിറ്റ് ok
അത് പറഞ്ഞു അവൻ ഫോൺ വച്ചു ശേഷം എന്തൊക്കെയോ കണക്ക് കൂട്ടാൻ തുടങ്ങി......
പെട്ടന്ന് അവന് ജാനകിയെ ഓർമ്മ വന്നു അവളുടെ ശരീരത്തിന്റെ ചൂട് ഇപ്പോഴും ഉണ്ട് കൈയിൽ...
സാർ ഞാൻ പോകുവാ എന്തെങ്കിലും ജോലി ഉണ്ടോ ഇനി....
അത് എന്താ ഡോ അങ്ങനെ ചോദ്യം
സാർ വരാൻ പറഞ്ഞു നേരത്തെ അതാ
ഓഹ് അങ്ങനെ തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്..
അച്ഛൻ അമ്മ ഞാൻ
Kk പൊക്കൊളു.
Tku സാർ
എന്നിട്ടും പോകാതെ തന്നെ നോക്കി നിൽക്കുന്ന ജാനകിയെ അവൻ സൂക്ഷിച്ചു നോക്കി
എന്താ
ഏയ്യ് ഒന്നുല്ല
പിന്നെ ഉള്ള ദിവസങ്ങൾ വളരെ പെട്ടന്ന് ഓടിപോയി വേറെ പ്രതേകിച്ചു പ്രശ്നം ഒന്നുല്ലാതെ പോയി.
എന്നാൽ ഒരിക്കൽ സ്റ്റോറുമിൽ പോയി ഒരു പഴയ ഫയൽ തപ്പിയപ്പോൾ ആണ് അവിടെ നിന്ന് സംസാരിക്കുന്ന. ഋഷിയുടെയും ആതിരയുടെയും സംസാരം കേട്ടത്...
അവരുടെ സംസാരം കേട്ടു നിന്ന ജാനകി ചില കണക്ക് കൂട്ടലുകളും ആയി. പാർക്കിംഗ് എരിയയിലേക്ക് പോയി...
ഋഷിയുടെ കാറിന്റെ ബ്രേക്ക് കട്ട് ചെയ്തു എന്നിട്ട് അവൾ ഒന്നും അറിയാത്ത പോലെ വാഷ് റൂമിൽ പോയി ശേഷം തിരിച്ചു വന്നു. പാക്കിങ് ഏരിയയിലേക്ക് നോക്കിയ ജാനകിക്ക് ഒരേ സമയം ഞെട്ടലും ഉണ്ടായി പേടിയും ഉണ്ടായി.
തുടരും..........