വാർമുകിൽ, ഭാഗം: 5 വായിക്കുക...

Valappottukal


രചന: Ullas OS

കാലത്തെ തന്നെ സേതു അമ്പലത്തിൽ ഒന്ന് പോയി. 

ശിവൻ ആണ് അവിടെ പ്രതിഷ്ഠ. 


ഭഗവാനെ കൺകുളിർക്കെ കണ്ടു തൊഴുതു. ഒരു ജലധാര ഒക്കെ കഴിപ്പിച്ചു. 

മനസിന് വല്ലാത്തൊരു സുഖം. 

"വേണി എല്ലാ തിങ്കളാഴ്ചയും മുടങ്ങാതെ ധാരയും പിൻവിളക്കും ഒക്കെ നടത്തുന്നു ഉണ്ട് കെട്ടോ.. "ഇലച്ചീന്തിലെ പ്രസാദം സേതുവിന്‌ കൊടുത്തു കൊണ്ട് തിരുമേനി പറഞ്ഞു. 


തിരുമേനിക്ക് ഉള്ള ദക്ഷിണ കൊടുത്തു അവൻ അമ്പലത്തിൽ നിന്നും ഇറങ്ങി. 

കുറച്ച് സമയം അവൻ ആല്മരത്തറയില് ഇരുന്നു. 

പഴയ ഒന്ന് രണ്ട് സുഹൃത്തുക്കളെ ഒക്കെ കണ്ടു. 

അവരോട് ഒക്കെ കുശലം പറഞ്ഞു 


അങ്ങനെ ഇരിക്കുമ്പോൾ ഉണ്ട്, കാക്കാത്തി വരുന്ന.. 


മുറുക്കി ചുവപ്പിച്ച ചുണ്ടുകളും ഒരു വശത്തേക്ക് വാരി കെട്ടിയ തലമുടിയും നെറ്റിയിൽ ഒരു ചുവന്ന വട്ട പൊട്ടും, ഒരു കൂടയിൽ തത്തമ്മയും. 


"ഇവർ ഇപ്പോളും ഉണ്ടോ... "

"ഉവ്വ്... അല്ലാണ്ട് എവിടെ പോകാൻ ആണ് മോനെ,, അഷ്ടിക്ക് വക തേടേണ്ട... "


അവനെ നോക്കി അവർ ചുവന്ന കറ ഉള്ള മോണ കാട്ടി ചിരിച്ചു. 


"ആഹ് കൈ ഒന്ന് കാണിച്ചേ.. തത്ത ഒരിക്കലും കള്ളം പറയില്ല... തന്നെയും അല്ല മോന് ഒരുപാട് അനുഭവം ഉണ്ടല്ലോ... "


"അതൊന്നും വേണ്ട... ദേ ഇതു വെച്ചോ.. അവൻ പോക്കറ്റിൽ നിന്ന് ഒരു 500രൂപ എടുത്തു അവർക്ക് നേരെ നീട്ടി... "

"അങ്ങനെ പറഞ്ഞാൽ ഒക്കില്ല.. മോന്റെ കൈ നോക്കിയിട്ട് ഞാൻ കാശ് മേടിച്ചോളാം എന്ന് പറഞ്ഞു കൊണ്ട് അവർ അവന്റെ കൈ പിടിച്ചു. 


"മ്മ്.... ഈ കൈയിൽ നിന്ന് ഇത്തിരി പൈസ ഇറങ്ങാന് പോകുവാണല്ലോ.... "അവർ ചൂണ്ടു വിരൽ താടിയിൽ തൊട്ടു. 


'അപ്പറഞ്ഞത് ശരി ആണ്.... "അവൻ ചിരിച്ചു. 


"മോനെ.. നീ വിഷമിക്കേണ്ട.... അതിന്റ നൂറു ഇരട്ടി നിനക്ക് കിട്ടുകയും ചെയ്യും.... "ദേ ഈ രേഖ തെളിഞ്ഞു വന്നേക്കുന്നത് കണ്ടോ... 


അവർ ഒരു ചെറു രേഖ ചൂണ്ടി പറഞ്ഞു. 


"മ്മ്... ആയിക്കോട്ടെ.... "


കുറച്ച് സമയം അവരുടെ സംസാരം ഒക്കെ കേട്ട് ഇരുന്നിട്ട് അവൻ പിന്നീട് വീട്ടിലേക്ക് പോയി. 

പോകും വഴിയിൽ രാവുണ്ണിയാര് വരുന്നു. 

"ആഹ് മോനെ... അച്ഛൻ പറഞ്ഞു വിശേഷം ഒക്കെ... ഇളയ കുട്ടിയെ വലിയ പണക്കാരെ കൊണ്ട് സംബന്ധം ആലോചിച്ചു ഇരിക്കുക ആണ് അല്ലെ... 

....

..

..."


അയാൾ വാ തോരാതെ പറഞ്ഞു.. 


അച്ഛന്റെ പൊങ്ങച്ചം ആണ്, അയാൾ ഈ വിളമ്പുന്നത്. 

അച്ഛൻ അങ്ങനെ ആണ് എന്ന് അവനു അറിയാം. 



വിളവ് അടുത്ത് കിടക്കുന്ന നെൽപ്പാടം.. 


ഉദയ സൂര്യന്റെ പൊൻകിരണം വന്നു പതിച്ചിരിക്കുന്നു. 


സ്വര്ണവർണമാർന്ന് കിടക്കുന്ന നെൽക്കതിർ കാണാൻ എന്തൊരു ശോഭ ആണ്.. 


കുറേ ആളുകൾ പാടത്തു പണിയുന്നുണ്ട്. 

എല്ലാം നോക്കീം കണ്ടുo അവൻ വീട്ടിൽ എത്തി. 

അച്ഛൻ ഉമ്മറത്തു ഉണ്ട്. 


അവനെ ഗൗനിച്ചില്ല. 


ഇന്നലെ ഇത്തിരി കടുപ്പിച്ചു സംസാരിച്ചതിന് ശേഷം ഇങ്ങനെ ആണ്. 

"അച്ഛൻ കാപ്പി കുടിച്ചോ.. "ചെരുപ്പ് ഇറയത്തു ഊരി ഇട്ടിട്ട് അവൻ മെല്ലെ കയറി 


"മ്മ്... "താല്പര്യം ഇല്ലാതെ അയാൾ മൂളി. 


"അപ്പോൾ കാര്യങ്ങൾ ഒക്കെ എങ്ങനെ ആണ്.. "

"ഓഹ്.. ഞാൻ എന്ത് പറയാൻ ആണ്... എനിക്ക് അതിന് വേലേം കൂലി ഒന്നും ഇല്ല..... "


അവൻ ഒന്ന് ചിരിച്ചു. 


"ഗോപേട്ടനും ഗീതേച്ചിയും ഒക്കെ എന്തെങ്കിലും അവൾക്ക് കൊടുക്കുമോ.. 

"എനിക്ക് യാതൊരു നിവർത്തിയും ഇല്ല... ശങ്കരണ്ണന്റെ 
കൈയിൽ എവിടെ നിന്ന് ആണ് കാശ്... എങ്ങനെ ആണ് അന്നത്തെ കഴിഞ്ഞു പോകുന്നത് എന്ന് ഓർത്തു ആണ് ഞങ്ങൾ ഇരിക്കുന്നത് "

വാതിൽമറവിൽ പതുങ്ങി നിന്നവേഗം മുൻവശത്തേക്ക് വന്നു  ഗീത പറഞ്ഞു 


"മ്മ്.. അപ്പോൾ ചേച്ചിക്ക് ഒന്നും ഇല്ല അല്ലെ.. "


"ഇല്ല '

"നിന്നെ കെട്ടിച്ചപ്പോൾ തന്ന 30പവന്റെ ആഭരണം എന്ത്യേ.... അതിൽ നിന്ന് നിനക്ക് നിന്റെ കൂടപ്പിറപ്പിനു കൊടുക്കാൻ മേലെ "


"അമ്മ എന്താണ് ഈ പറയുന്നത്, ആകെ എനിക്കു ഉള്ളത് ആ പണ്ടം ആണ്.. അതിൽ നിന്ന് എടുക്കാൻ പറഞ്ഞാൽ അത് എന്തൊരു ന്യായം ആണ്.. തന്നെയും അല്ല എനിക്കു ഒരു പെൺകുട്ടി വളർന്ന വരുന്നുണ്ട്... അവളുടെ അച്ഛൻ ആണെങ്കിൽ ഒരു ഉത്തരവാദിത്തം... "


"ഒന്ന് നിർത്തു.......... "സേതുവിൻറെ ശബ്ദം ഉയർന്നതും ഗീത നാവ് അടക്കി. 


ഗോപനെ അപ്പോൾ അച്ഛൻ വിളിച്ചു കൊണ്ട് vann.. 

അയാൾക്കും ഒരു നിവർത്തിയും ഇല്ല. 


ഇല്ലായ്മയുടെ ഭാണ്ഡം തുറക്കുക ആണ് അവർ ചെയ്തത്.. 

 "മ്മ്... അപ്പോൾ 101പവനും ഞാൻ ഉണ്ടാക്കണം..... "സേതു അരഭിത്തിയിൽ ഇരുന്നു കാലുകൾ ഇളക്കി. 

"ഞാൻ പറഞ്ഞില്ലേ ഏട്ടാ....... എനിക്ക് ഈ ബന്ധം വേണ്ട.. "


"കാർത്തു.. നീ മിണ്ടാതിരിക്കെടി..... അവളുടെ ഒരു വർത്തമാനം.... എങ്ങനെ എങ്കിലും ഈ കെട്ടു നടത്താൻ ആണ് ബാക്കി ഉള്ളവർ "


"ഗീതേച്ചി.... മിണ്ടാതിരിക്കുന്നെ... "

ഗീതയെ വീണ്ടും സേതു വിലക്കി. 


"അനിയത്തിക്ക് കൊടുക്കാൻ അവളുടെ കൈയിൽ ഒന്നും ഇല്ല.. എന്നിട്ട് അവളുടെ സംസാരം.. "

ഭവാനിയമ്മയ്ക്ക് ദേഷ്യം വന്നു. 


"അപ്പോൾ... ഇനി വീടിന്റെ ആധാരം വീണ്ടും പണയം വെയ്ക്കാം.... അതേ ഒള്ളു വഴി.. "


അതുംപറഞ്ഞു സേതു അകത്തേക്ക് പോയി. 


******-----****************


അങ്ങനെ ഞായറാഴ്ച വന്നു. 


അതിനോടിടയ്ക്ക് സേതു ബാങ്കിൽ ഒക്കെ കേറി ഇറങ്ങി. 

ലോൺ ശരി ആക്കുവാൻ. 


ഞായറാഴ്ച കാലത്തെ എല്ലാവരും പോകുവാനായി ഇറങ്ങി. 


ഗീതയും ഭർത്താവും വേണിയും സേതുവും ഗോപനും ഭാര്യയും എല്ലാവരും ഉണ്ട്. 


അച്ഛനും അമ്മയും ഒക്കെ തയാറായി വന്നു. 

അമ്മാവൻമാരും അപ്പച്ചി യും ഒക്കെ ഉണ്ട്. 

ഉറപ്പിക്കാൻ പോകുക ആണ് എല്ലാവരും കൂടി. 


ചെക്കന്റെ വീട്ടിൽ ചെന്നതു എല്ലാവരുടെയും കണ്ണ് മഞ്ഞളിച്ചു. 

അത്രയ്ക്ക് വലിയ ഒരു വീട്. 


എല്ലാവരും കുറേ സമയം കുശലം ഒക്കെ പറഞ്ഞു ഇരുന്നു. 


സേതു പോകും മുൻപ് എറ്റവും അടുത്ത മുഹൂർത്തം നോക്കി കണിയാനെ കൊണ്ട് തീയതി കുറിപ്പിക്കാം എന്ന് എല്ലാവരും തീരുമാനിച്ചു 

അതിനു ശേഷം ഭക്ഷണം. 
പപ്പടം പഴം പായസം കൂട്ടി സദ്യ ആയിരുന്നു. 


എല്ലാം കഴിഞ്ഞു അവിടെ നിന്ന് ഇറങ്ങിയപ്പോൾ 2മണി കഴിഞ്ഞു. 


"ഇത്തിരി സ്ത്രീധനം കൂടുതൽ കൊടുത്താൽ എന്ത് ആണ് ഏട്ടാ, അവൾക്ക് നല്ല ഒരു ജീവിതം അല്ലെ കിട്ടുന്നത്.. "

വേണി പറഞ്ഞു. 

അതു സത്യം ആണ് എന്ന് അവനും തോന്നി. 


കുളി കഴിഞ്ഞു ഈറൻ മാറി  ഇറങ്ങി വന്നു നിൽക്കുക ആയിരുന്നു അവൾ. 

"വേണി.... "


"എന്താണ് സേതുവേട്ട.. "

."നീ ഇവിടെ വന്നേ.. "

"എന്താണ്.. "


"ദ.. ഞാൻ ഒരു കൂട്ടം കാണിച്ചു തരാം... $


അവൾ നോക്കിയപ്പോൾ അവളുടെ കണ്മഷിയും സിന്ദൂരവും അവന്റെ കൈയിൽ ഇരിക്കുന്നു. 

അവളുടെ നെറുകയിൽ അവൻ സിന്ദൂരം ചാർത്തി,, കണ്മഷി കൊണ്ട് കണ്ണെഴുതി. 


എന്നിട്ട് അലമാര തുറന്ന്.. 

അതിൽനിന്നും ഒരു പാലയ്ക്ക മാലയും ഒരു പച്ചക്കല് വെച്ച മൂക്കുത്തിയും എടുത്തു. 


"വന്നിട്ട് ഇത്രയും ദിവസം ആയിട്ടും, എനിക്ക് എന്താണ് കൊണ്ട് വന്നത് എന്ന് പോലും ചോദിക്കാതെ നിന്ന എന്റെ പ്രിയതമയ്ക്ക് ഇതാണ് എന്റെ സ്നേഹ സമ്മാനം.. "


അവൻ അത് അവളുടെ കൈയിൽ വെച്ചു കൊടുത്തു. 


"എന്താണ് ഏട്ടാ.... എനിക്ക് ഇപ്പോൾ ഇതു ഒന്നും അണിയാൻ ഉള്ള മോഹം ഇല്ല.. ഏട്ടൻ ഇതു കാർത്തുന് കൊടുക്ക്.. "


"ദേ.. നീ എന്റെ കൈയിൽ നിന്ന് മേടിക്കും കെട്ടോ.. ഇതു ഞാൻ എന്റെ ഭാര്യക്ക് കൊണ്ടുവന്നത് ആണ്.... ഇതു ഇടേണ്ടത് നീ ആണ്... !


അവൻ അവളുടെ കഴുത്തിൽ ആ മാല അണിയിച്ചു. 

മൂക്കുത്തിയും അവളെ കൊണ്ട് മാറ്റി ഇടുവിച്ചു.. 


രണ്ട് ആളും കൂടി നിന്ന് ഒരു സെൽഫി എടുത്തു. 


"മ്മ്.. നാളെ നമ്മൾക്ക് നിന്റെ വീട് വരെ പോകാം.. രണ്ട് ദിവസം അച്ഛന്റെ ഒപ്പം നിൽക്കാം... ന്തേ.. "


"യ്യോ 
.ഏട്ടാ.. അപ്പോൾ ഇവിടെ.. കാര്യങ്ങൾ എങ്ങനെ ആണ്.. "


"എന്ത് കാര്യം... അടുക്കള കാര്യം ആണോ.. അതൊക്ക നോക്കാൻ ഇവിടെ ആളുകൾ ഉണ്ട്.. തല്ക്കാലം നാളെ മുതൽ നീ രണ്ടു ദിവസം അവധി.. ഒക്കെ.. "


അതു പറഞ്ഞു കൊണ്ട് അവൻ പുറത്തേക് പോയി. 


**:+++:+******


അടുത്ത ദിവസം 11മണി ഒക്കെ ആയപ്പോൾ അവർ രണ്ടു ആളും കൂടി അവളുടെ വിട്ടിൽ പോയി. 


കുറേ ഏറെ സാധനങ്ങൾ ഒക്കെ മേടിച്ചു കൊണ്ട് ആണ് അവർ പോയത്. 


അച്ഛനും മുത്തശ്ശിക്കും ഒരുപാട് സന്തോഷം ആയി. 


അങ്ങനെ ഒരുപാട് നാളുകൾക്ക് ശേഷം വേണി അച്ഛന്റെ ഒപ്പം നിന്ന്.. 


യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ അവളുടെ ചങ്ക് നീറി.. 

എങ്കിലും അവൾ സന്തോഷവതി ആയിരുന്നു. 



*******


പിന്നീട് കല്യാണ ഒരുക്കങ്ങൾ.. 


സ്വർണവും പുടവയും ഒക്കെ എടുക്കൽ ആയിട്ട് ആകെ ബഹളം.. 


എല്ലാ ദിവസവും സേതു തിരക്ക് തന്നെ. 


അങ്ങനെ കല്യാണം വന്നെത്തി. 


ആർഭാടമായി തന്നെ കല്യാണം നടന്നു. 


എല്ലാവർക്കും ഡ്രസ്സ്‌ എടുത്തു കൊടുത്തത് സേതു ആയിരുന്നു. 


അതുo മുന്തിയ ഇനം തന്നെ. 


എന്നിട്ടും ഗീതയുടെ മുഖം മാത്രം തെളിഞ്ഞില്ല. 


വേണിയുട saree ആണ് നല്ലത് എന്ന് പറഞ്ഞു അവൾ ചെറുതായ് പിണങ്ങി. 


"എങ്കിൽ നിന്റെ കേട്ടിയോനോട് പറ നിന്റെ ഇഷ്ടത്തിന് മേടിക്കാൻ... "അച്ഛൻ പറയുകയും അവൾ പിന്നെ മിണ്ടിയില്ല. 


യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ കാർത്തു സേതുവിനെ കെട്ടിപിടിച്ചു കരഞ്ഞു. 


കാരണം അവൾക്ക് അറിയാം തന്റെ ഏട്ടൻ ബുദ്ധിമുട്ട് സഹിച്ചത് എത്ര മാത്രം ആണ് എന്ന്.. 

അങ്ങനെ കല്യാണം കഴിഞ്ഞു. 


എല്ലാവരും സന്തോഷത്തിൽ ആണ്. 


എന്നാലും വേണിയ്ക്ക് മാത്രം സങ്കടം und..കാരണം സേതു രണ്ട് ദിവസത്തിനുള്ളിൽ മടങ്ങും. 

അതോർക്കുന്പോൾ അവൾക്ക് ഇടനെഞ്ച് പൊട്ടും. 


 സേതുവിന് കൊണ്ട് പോകാനുള്ള കായ വറുത്തതും മീൻ അച്ചാറും പോത്ത് ഉലർത്തിയതും ഒക്കെ അവൾ റെഡി ആക്കി. 
കണ്ണി മാങ്ങാ അച്ചാർ ഒക്കെ ഇട്ടു അവൾ നേരത്തെ വെച്ചിരുന്നു. 

അങ്ങനെ അവൻ പോകുന്ന ദിവസം എത്തി. 


സേതുവിനും നല്ല വിഷമം ഉണ്ട്.. 


എന്നാലും പോകാണ്ട് പറ്റില്ലോ.. 

എടുത്താൽ പൊങ്ങാത്ത കടം ആണ്. 

അത് വിട്ടാതെ ഇനി ഇവിടെ വരാൻ പറ്റില്ല. 


4മണിക്ക് ആണ് ഫ്ലൈറ്റ്. 


സേതു അവന്റെ അച്ഛനും അമ്മാവനും ആയി നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങി. 


ഉള്ളിൽ സങ്കടം ആർത്തലച്ചു പെയ്യുമ്പോളും വേണി എല്ലാം ഒതുക്കി നിന്ന്. 


കാരണം അവൾ കരഞ്ഞാൽ അവനും കരയും. 


എല്ലാവരെയും കൈ വീശി കാണിച്ചു അവൻ പോയി. 


പകൽ മുഴുവൻ പിടിച്ചു വെച്ച സങ്കടം അണപൊട്ടിയത് രാത്രിയിൽ  അവളുടെ തലയിണയിൽ ആയിരുന്നു. 


എത്ര നേരം ആ കിടപ്പ് കിടന്നു എന്ന് അവൾക്ക് അറിയില്ല. 


അവൻ മാറി വെച്ച് പോയ ഷർട്ട്‌ എടുത്തു നെഞ്ചോട് ചേർത്ത് അവൾ പൊട്ടിക്കരഞ്ഞു. 


*********
സേതു എന്നും ഫോൺ വിളിക്കും.. 

വേണിയോട് ഒരുപാട് സംസാരിക്കും. 


ദിവസങ്ങൾ പിന്നിട്ടു കൊണ്ട് ഇരുന്ന്. 



വേണിയ്ക്ക് ആകെ ഒരു ക്ഷീണം... ഇടയ്ക്ക് തലകറക്കം... ഒരു വല്ലായ്മ ഒക്കെ. 


അമ്മയോട് അവൾ പറഞ്ഞു. 


"വിശേഷം ഉണ്ടോ മോളേ... ഒന്ന് ആശുപത്രിയിൽ പോയാലോ.. "


അവർ ചോദിച്ചു. 

അന്ന് ഉച്ച തിരിഞ്ഞ് വേണി അമ്മായിയെ കൂട്ടി കൊണ്ട് ഹോസ്പിറ്റലിൽ പോയി. 

ഊഹം ശരി ആയിരുന്നു. 


താൻ ഒരു അമ്മ ആകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. 


സന്തോഷം കൊണ്ട് അവൾ മതി മറന്ന്. 


സേതുവിനും മറിച്ചു അല്ലായിരുന്നു അനുഭവം. 

എങ്ങനെ എങ്കിലും നാട്ടിൽ എത്തിയാൽ മതി എന്നായിരുന്നു അവനും. 



അങ്ങനെ മാസങ്ങൾ പിന്നിട്ടു. 


വേണിക്ക് വയർ ഒക്കെ വലുതായി വന്നു. 


കുഞ്ഞിന് അനക്കം ഒക്കെ തുടങ്ങി. 


ഇതൊന്നും കാണാൻ ഏട്ടൻ ഇല്ലലോ.. 

അവളുടെ ആകെഉള്ള വിഷമം അത് ആണ്. 


ഏഴാം മാസത്തിൽ അവളെ വീട്ടിൽ നിന്ന് കൂട്ടി കൊണ്ട് പോകാൻ അവളുടെ അമ്മായിയും കുഞ്ഞമ്മയും ഒക്കെ വന്നു. 


കുറച്ചു ദിവസം അവിടെ നിന്നിട്ട് അവൾ വീണ്ടും സേതുവിൻറെ വിട്ടിൽ മടങ്ങി. 


ഓരോ ദിവസം പിന്നിടുമ്പോളും അവൾക്ക് ആവലാതി ആണ്. 

ഒന്നും പങ്ക് വെയ്ക്കാൻ പ്രിയതമൻ ഇല്ല.. പെറ്റമ്മ ഉണ്ടായിരുന്നു എങ്കിൽ.. അവൾ ഒരുപാട് ഓർത്തു. 


ഈശ്വരാ.. എന്ത് ഒരു അവസ്ഥ ആണ്. 

മാസം ഇതു ഒൻപതു ആയി. 

Date അടുക്കും തോറും വേണിയ്ക്ക് ഭയം ഇരട്ടിച്ചു. 

എന്തെങ്കിലും വിഷമം വരുമ്പോൾ കുഞ്ഞു ഒന്ന് അനങ്ങും. 

അപ്പോൾ അവളുടെ സങ്കടവും പേടിയും  ഒക്കെ പോകും.. 
.

ഒരു ദിവസം കാലത്ത് അവൾക്ക് നോവ് അനുഭവപ്പെടാൻ തുടങ്ങി. 


അവളുടെ വെപ്രാളം കണ്ടു ഭവാനിയമ്മക് കാര്യം മനസിലായി. 

അവർ അവളും ആയി ഹോസ്പിറ്റലിൽ പോയി. 


സമയം ആയി.. ഇനി കുഞ്ഞിനെ ആയിട്ട് വിട്ടിൽ പോകാം.. dr വിമല ദേവി പറഞ്ഞു. 


കടിഞ്ഞൂൽ ആയതു കൊണ്ട് ഇത്തിരി സമയം ഒക്കെ എടുക്കും എന്ന് നാല് പ്രസവിച്ച ആ അമ്മയ്ക്ക് അറിയാം. 

എന്നാലും അവർ പ്രാർത്ഥനയോടെ ഇരുന്നു. 


സേതു എപ്പോളും വിളിക്കും. 

അവനും സമാധാനം ഇല്ല 

രാത്രി 8മണി ആയപ്പോൾ ആണ് കുഞ്ഞു പിറന്നത്. 


 സേതുവിൻറെ ആഗ്രഹം പോലെ ഒരു പെണ്കുഞ്ഞു... 

ഭവാനിയമ്മ ഇരു കയ്യും നീട്ടി ആ പൊന്നോമനയെ മേടിച്ചു മാറോട് ചേർത്ത്. 

ഒരു സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വന്നു veniyewകാണിച്ചു 

എല്ലാ വേദനയിലും ഏതൊരു പെണ്ണിനേയും പോലെ വേണി ചിരിച്ചു.. 


ആ കുഞ്ഞു കൈയിൽ അവൾ ഒരു മുത്തം കൊടുത്തു. 

**********


സേതുവിന് കുഞ്ഞിനെ കാണണം എന്ന് ആഗ്രഹം ഉണ്ട്.. 

പക്ഷെ ഈ കടം ഒക്കെ ഇങ്ങനെ കിടക്കുന്പോൾ നീ ഇങ്ങോട്ട് ഓടി വന്നാൽ എങ്ങനെ ആണ്. 


അച്ഛന് അത് മാത്രമേ ഒള്ളു പറയാൻ. 


അവനു ഇടയ്ക്ക് എല്ലാം ദേഷ്യം വരും. 


തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ.. അവളുടെ കരച്ചിലും ചിരിയും ഒക്കെ ഒന്ന് കാണാൻ.. അവന്റെ ഹൃദയം വെമ്പും. 


പക്ഷെ.. എന്ത് cheyan..


ഈ നശിച്ച കടം കാരണം. 


ഹോ.. എന്നാണ്  ഞാൻ ഒന്ന് സ്വസ്ഥൻ ആകുകാ.. 

നാട്ടിൽ വന്നാലും എന്ത് ചെയ്യാൻ ആണ്. 


അവൻ ആലോചിച്ചു. 

അപ്പോൾ ആണ് നാട്ടിൽ നിന്ന് വേണിയുട കാൾ. 


"ഏട്ടാ... ഈ വരുന്ന വ്യാഴാഴ്ചആണ്  പൊന്നമ്പലിന്റെ (കുഞ്ഞിനെ അവർ അങ്ങനെ ആണ് വിളിക്കുക ) കുഞ്ഞിന്റെ നൂല് കെട്ട... 


കാലത്ത് 11നു ആണ്.. 


"മ്മ്... "


"ഏട്ടൻ ഇനി എന്ന് ആണ് വരിക... കുഞ്ഞിന്റെ പിറന്നാളിനോ.. "


"അങ്ങനെ എങ്കിലും ഒന്ന് നടക്കാൻ ആണ് ഞാൻ പ്രാർത്ഥിക്കുന്നത്."


"ഏട്ടാ... കുഞ്ഞിന്റെ പേര് തീരുമാനിച്ചോ എന്ന് ഗീതേച്ചി ചോദിച്ചു"

"എന്നിട്ട് നീ എന്ത് പറഞ്ഞു.


"ഞാൻ പറഞ്ഞു.. ഏട്ടന് ഇഷ്ട്ടം മിത്രവിന്ദ എന്ന് ആണ് എന്ന്... "


"മ്മ് 
..അതു മതി... അതാണ് എനിക്ക് ഇഷ്ട്ടം.. "


കുറച്ച് സമയം അവളോട് സംസാരിച്ചിട്ട് അവൻ ഫോൺ വെച്ചു. 


അവളുടെ എറ്റവും വലിയ ആഗ്രഹം ആയിരുന്നു കുഞ്ഞിന്റെ നൂല് കെട്ടിന് താൻ അവിടെ ഉണ്ടാകണം എന്ന് ഉള്ളത്. 


വിശേഷം ഉണ്ട് എന്ന് അറിഞ്ഞ അന്ന് മുതൽ അവൾ തന്നോട് അത് പറയുമായിരുന്നു. 


എന്ത് ചെയ്യാനാ... 


ഒരു പ്രവാസി ആയാൽ ഇങ്ങനെ ഒക്കെ ആണ്.. 


നാട്ടിൽ ഒരുപാട് ആഘോഷം വരും.. 

എല്ലാം കണ്ടില്ല കേട്ടില്ല എന്ന് നടിക്കാൻ മാത്രമേ പറ്റൂ.... 


കുടുംബത്തിന് വേണ്ടി കഷ്ടപെടുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ ത്യജിക്കാൻ മാത്രമല്ലേ തന്നേ പോലെ ഉള്ളവർക്ക് കഴിയൂ..... 


ദിവസങ്ങൾ കടന്നു പോയി. 


നാളെ ആണ് കുഞ്ഞിന്റെ നൂല് കെട്ടു 


ഏട്ടൻ ഇല്ലാത്തത് കൊണ്ട് ചെറിയ രീതിയിൽ ഉള്ള ചടങ്ങ് ഒള്ളു എന്ന് വേണി പറഞ്ഞു. 
To Top