രചന: Ullas OS
അവളുടെ സ്നേഹത്തോടെ ഉള്ള ചിരിയിൽ അവൻ അലിഞ്ഞു ഇല്ലാതെ ആയി.
രണ്ട് വർഷത്തിന് ശേഷം നല്ല രുചി ഉള്ള ഭക്ഷണം അവൻ വയർ നിറയെ കഴിച്ചു.
അപ്പോൾ ആണ് വേണിയുട അച്ഛന്റെ വരവ്.
"ആ അച്ഛാ.... "സേതു വേഗം ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റ്.
"ഹ
നീ അവിടെ ഇരിക്ക്.. ഊണ് കഴിക്കുമ്പോൾ സാക്ഷാൽ ദേവേന്ദ്രൻ വന്നാൽ പോലും എഴുനെൽക്കരുത് എന്ന് ആണ് പ്രമാണം... "ഗോപാലകൃഷ്ണൻ നായർ മകനെ വഴക്ക് പറഞ്ഞു.
"ഇരിക്ക് മോനെ... ഊണ് കഴിയ്ക്ക്... "
വേണിയുട അച്ഛൻ അകത്തേക്ക് വന്നു പറഞ്ഞു.
അവൾ ഓടി ചെന്ന് അയാളുടെ അരികിലേക്ക്.
തികട്ടി വന്ന സങ്കടം അവളുള്ളിൽ ഒതുക്കി.
സേതു ഭക്ഷണം കഴിഞ്ഞു എഴുനേറ്റു കഴിഞ്ഞു ആണ് വേണിയും അച്ഛനും ഇരുന്നത്.
വിശേഷം പറഞ്ഞു ഇരിക്കുക ആണോ വേണി... അടുക്കളയിൽ പാത്രങ്ങൾ എല്ലം അമ്മ ഒറ്റയ്ക്ക് കഴുകുന്നു.... "
അച്ഛന്റ്റെ ശബ്ദം കേട്ടതും വേണി വേഗം എഴുനേറ്റു.
അല്ലെങ്കിലും തന്റെ അച്ഛൻ വരുമ്പോൾ എല്ലാം ഏട്ടന്റെ അച്ഛൻ തന്നെ ശകാരിക്കും എന്ന് വേണി ഓർത്തു.
അടുത്ത ദിവസം പോകാം എന്ന് പറഞ്ഞു എങ്കിലും ഉച്ച തിരിഞ്ഞു വേണിയുട അച്ഛൻ എല്ലാവരോടും യാത്ര പറഞ്ഞു പോയി.
ഗോപനും അച്ഛനും ഗീതയുടെ ഭർത്താവ് ശങ്കറും കൂടി സേതുകൊണ്ടുവന്ന സ്കോച് പൊട്ടിക്കുക ആണ്.
ഗീതയും കർത്തുവും ഒക്കെ സേതു കൊടുത്ത ഡ്രെസ്സും പെർഫ്യൂംമും ക്രീംമും ഒക്കെ എടുത്തു നോക്കുക ആണ്.
ഇടക്ക് ഒന്ന് രണ്ട് തവണ വേണി മുറിയിൽ വന്നു....
പക്ഷെ ഗീതയുടെ മകൾ കിങ്ങിണി ഉണ്ടായിരുന്ന്.
വൈകിട്ടത്തെ അത്താഴം കഴിഞ്ഞു പാത്രങ്ങൾ എല്ലാം കഴുകി കഴിഞ്ഞു അടുത്ത ദിവസത്തേക്ക് ഉള്ള അരിയും അരച്ച് വെച്ച് റൂമിൽ എത്തിയപ്പോൾ 11മണി കഴിഞ്ഞു.
വാതിൽ അവൾ മെല്ലെ തുറന്ന്.
സേതുവേട്ടൻ ഉറങ്ങി കാണും.. അവൾ ഓർത്തു.
അവൾ ലൈറ്റ് ഓൺ ആക്കിയതും സേതുവിൻറെ കൈകൾ അവളുടെ അടിവയറ്റിൽ ചുറ്റിപിടിച്ചു.
"യ്യോ.. സേതുവേട്ടാ... വിട്... എന്നെ ആകെ വിയർത്തിരുന്നു... "അവൾ കുതറി.
"ഒന്ന് പോ പെണ്ണെ... നിന്റെ ഈ വിയർപ്പിന് ചന്ദനത്തിന്റെ സുഗന്ധം ആണ്...അവളുടെ പിന്കഴുത്തിൽ അവൻ വീണ്ടും വീണ്ടും ചുംബിച്ചു "
"പ്ലീസ് സേതുവേട്ട... വിടുന്നെ... ഞാൻ ഒന്ന് കുളിക്കട്ടെ.. "
അവൾ കെഞ്ചി.
"ഇത്രയും നേരം ഞാൻ എങ്ങനെ ആണ് കഴിഞ്ഞത് എന്ന് നിനക്ക് അറിയുമോ... ഒന്ന് കൺകുളിർക്കെ കണ്ടു പോലും ഇല്ല.. "
അവന്റെ ബലിഷ്‌ടം ആയ കരങ്ങൾ ഒന്നുകൂടി അവളിൽ മുറുകി.
അവന്റെ ഓരോ ചുംബനവും ഏറ്റു വാങ്ങുമ്പോളും അത് വരെ അനുഭവിച്ച എല്ലാ വിഷമതകളും അവൾ മറന്ന് കഴിഞ്ഞു.
ഒടുവിൽ അവന്റെ സമ്മതത്തോടെ അവൾ കുളിയ്ക്കുവാനായി പോയി.
"വേണി.. ന്റെ help വേണോ... "
"എന്തിന്... "
"അല്ല....... നീ മടുത്തു വന്നു കുളിയ്ക്കാൻ കയറിയത് അല്ലെ.. "
"ആഹ്ഹ്... വേല മനസ്സിൽ ഇരിക്കട്ടെ.. "
അവൾ വേഗം ഡോർ ലോക്ക് ചെയ്തു.
സേതു ഒരു മൂളിപ്പാട്ടും പാടി കട്ടിലിലേക്ക് മറിഞ്ഞു.
"നിനക്ക് ഞാൻ എന്താണ് കൊണ്ട് വന്നത് എന്ന് കാണണ്ടേ.... "
അവന്റെ നെഞ്ചിലെ നനുത്ത രോമത്തിൽ കവിൾത്തടം വെച്ച് കിടക്കുമ്പോൾ അവൻ അവളോട് ആരാഞ്ഞു.
"നിക്ക് ഒന്നും വേണ്ട... എന്നും എന്റെ ഏട്ടന്റെ ഈ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കണം... അത് മാത്രം ഒള്ളു.. "
അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകി.
"അപ്പോളേക്കും കരയുവാ..... "അവന്റെ അധരങ്ങൾ അവളുടെ കണ്ണുനീർ ഒപ്പിയെടുത്തു.
"കർത്തുവിന്റെ വിവാഹം കഴിയണം.. പിന്നെ കുറച്ചു കടബാധ്യതകൾ ഒക്കെ ഉണ്ട്, അത് ഒക്കെ തീർക്കണം, എന്നിട്ട് വേണം ഒന്ന് സ്വസ്ഥം ആകാൻ.. പിന്നെ... പിന്നെ എന്റെ വേണിയെ ചേർത്തുപിടിച്ചു ആ മരുഭൂമിയിലൂടെ ഒന്ന് നടക്കണം.... "
അവൻ അവളുടെ താടി മേലോട്ട് പിടിച്ചു ഉയർത്തി.
"കാണണ്ടേ നിനക്ക്.... ഏഴാം കടലിനു അക്കരെ ഉള്ള നാട്... "
..
"എനിക്ക് ഒന്നും കാണണ്ട... ന്റെ ഏട്ടൻ എപ്പോളും ഇങ്ങനെ അടുത്ത് ഉണ്ടായാൽ മതി.. "
അവനോട് ഒന്നുടെ പറ്റിച്ചേർന്നു അവൾ കിടന്നു
"നിന്റെ കൂട്ടുകാരി മീര എന്ത് പറയുന്നു.. അവളുടെ വിവാഹം ഒക്കെ കഴിഞ്ഞോ. $
"ഉവ്വ്... അവളുടെ കുഞ്ഞിന് നൂല് കെട്ടു ആണ് മറ്റന്നാൾ.. "
"ആണോ... "
"മ്മ്..... "
"നിനക്ക് ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ.... "
"എങ്ങനെ ഒക്കെ... "
"അല്ല.. ഈ വീട്ടിലെ അടുക്കളയിൽ കിടന്നാൽ മതിയോ.. ഒരു കുഞ്ഞിനെ ഒക്കെ ഒക്കത്തു ഇരുത്തി നടക്കണ്ടേ... "
"ആഹ്ഹ... അതിന് ഞാൻ മാത്രം വിചാരിച്ചാൽ മതിയോ... "
"ഞാൻ എപ്പോളെ വിചാരിച്ചു... "എന്ന് പറഞ്ഞു അവൻ അവളെ എടുത്തു തന്റെ നെഞ്ചിലേക്ക് ഇട്ട്.....