രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
എന്താ സാർ........
സോറി ജാനകി........
എന്തിനാ സാർ......
ഞാൻ ഇന്നലെ തന്നോട് വല്ലാതെ ദേഷ്യപെട്ടു അത് പോയിട്ട് തന്നെ തല്ലി അതിനു എല്ലാത്തിനും കൂടെ ആണ് സോറി......
അതിന് സാർ സോറി ഒന്നും പറയണ്ട എന്റെ ഭാഗത്ത് തെറ്റ് ഉണ്ട് ചുമ്മാ കാര്യം അറിയാതെ ഞാൻ സാറിനെ കുറിച്ച് ഓരോന്ന് പറഞ്ഞു അപ്പൊ പിന്നെ ആ തല്ല് എനിക്ക് ആവശ്യം ആയിരുന്നു സാർ.....
മ്മ് മ്മ് മ്മ്.......
വാ അവിടെ അവർ എല്ലാം നോക്കി നിൽപ്പുണ്ടാകും...
മ്മ് മ്മ് മ്മ് മ്മ്....
സാർ.......
എന്താ......
സാർ നടന്നോ എനിക്ക് അർച്ചനപ്രസാദം വാങ്ങാൻ ഉണ്ട്.....
മ്മ് ശരി...
ഈശ്വര ഇങ്ങേര് ശരിക്കും പാവം ആണ് പക്ഷെ ചിലപ്പോൾ മാത്രേ ഉള്ളു കിറുക്ക്....
മോളെ........
ഓഹ് പരദൂഷണതള്ള.....
എന്താ ആന്റി.....
മോൾടെ കല്യാണത്തിന് നമ്മളെ ഒന്നും വിളിച്ചില്ലല്ലോ.... എന്താ ചന്ദ്രൻ എല്ലാവരെയും മറന്നോ അതോ.. മോൾ ഇറങ്ങി പോയത് ആണോ......
അയ്യോ ആന്റി എന്റെ കല്യാണം ഒന്നും കഴിഞ്ഞില്ല....
മോൾടെ വേഷവും ആ ചെക്കനും ആയി സംസാരിച്ചു വരുന്നത് ഒക്കെ കണ്ടപ്പോൾ... അത് പോട്ടെ കല്യാണം നോക്കുന്നുണ്ടോ....
ഉണ്ട് ആന്റി.....
ആ എന്റെ അറിവിൽ ഒരു പയ്യൻ ഉണ്ട് സാമ്പത്തികം ഒക്കെ ഉണ്ട് പക്ഷെ രണ്ടാം കെട്ട് ആണ് ആദ്യത്തെ ഭാര്യ കല്യാണം കഴിഞ്ഞു.. മൂന്നിന് ആരുടെയോ കൂടെ ഒളിച്ചോടി പോയി.... പാവം ചെക്കൻ....
ചന്ദ്രന്റെൽ കൊടുക്കാൻ ഒന്നും കാണില്ലല്ലോ ഇതു നോക്കാൻ പറയാം....
ചേച്ചി..... ചേച്ചിയെ തിരുമേനി വിളിക്കുന്നു......
ആന്റി പിന്നെ കാണാം.....
എന്റെ പൊന്ന് ഭഗവാനെ ഈ തള്ള എന്റെ പ്രസവം വരെ നടത്തിയേനെ കുറച്ചു കൂടെ കഴിഞ്ഞെങ്കിൽ....
എന്താ ജാനകി ആ ശാന്തയുടെ അടുക്കൽ പെട്ട് പോയി അല്ലെ.....
ഉവ്വ് തിരുമേനി..... ദ പ്രസാദം....
ദക്ഷിണ കൊടുത്തു അവൾ അതും വാങ്ങി ഇറങ്ങി....
അഹ് ദ മോള് വന്നല്ലോ
എന്താ മോളെ വൈകിയെ....
ഒന്നും പറയണ്ട അച്ഛാ ആ പരദൂഷണത്തിന്റെ മുന്നിൽ പെട്ട് അവർ ആണെങ്കിൽ എന്നെയും ദേ സാറിനെയും കെട്ടിക്കേം ചെയ്തു കുറച്ചു കൂടെ കഴിഞ്ഞെങ്കിൽ എന്റെ കുട്ടികൾ എവിടെ എന്ന് വരെ ചോദിച്ചെനെ....
ഹഹഹ.......
വാ കാന്താരി.....
എന്ന പിന്നെ ഞങ്ങൾ പോട്ടെ മോളെ.... ഇനി വരുമ്പോൾ കാണാം....
അത് എന്ത് പോക്കാ അമ്മ ഇതുവരെ എന്റെ വീട് കണ്ടിട്ടില്ലല്ലോ അപ്പൊ ഇന്ന് കണ്ടിട്ട് കുറച്ചു കഴിഞ്ഞു പോകാം... വേറെ പരിപാടി ഒന്നും ഇല്ല എന്ന് അമ്മ പറഞ്ഞു.
അത് വേണ്ട എനിക്ക് കുറച്ചു തിരക്ക് ഉണ്ട്.... രുദ്രൻ ഉടനെ പറഞ്ഞു...
അത് എന്താ രുദ്ര ഞാൻ അറിയാത്ത തിരക്ക്.....
അമ്മേ...... അത്..
വേണ്ട നിന്ന് പതിങ്ങണ്ട വാ എന്തായാലും ഇതുവരെ വന്നു ഇനി മോൾടെ വീട് കൂടെ കണ്ടിട്ട് പോകാം.....
അവൾ അപ്പോൾ തന്നെ രുദ്രനെ നോക്കി.. അവൻ ആണെങ്കിൽ അവളെ ഇപ്പൊ തല്ലി കൊല്ലും എന്ന പോലെ നിൽക്കുവാ......
വാ എല്ലാവരും.... അവർ അങ്ങനെ കാറിൽ കയറി ഫ്രണ്ട് സീറ്റിൽ രുദ്രനും അമ്മയും ബാക്കിൽ ജാനകിയും അച്ഛനും അമ്മയും കയറി. അവർ അങ്ങനെ യാത്ര തുടർന്നു.........
ഈ വഴി നേരെ പോയ മതി മോനെ മുറ്റം വരെ വണ്ടി പോകും....
മ്മ് മ്മ്
നല്ല സ്ഥലം ആണല്ലോ...
മ്മ് പണ്ട് ഇതു ഒരു കുഞ്ഞ് വഴി ആയിരുന്നു കഷ്ടിച്ച് ഒരു സൈക്കിൾ ഇതുവഴി പോകും ആയിരുന്നു ഇപ്പൊ കാലം മാറിയപ്പോ കോലവും മാറി.....
കാറിനുള്ളിൽ മൗനം തളംകെട്ടിയപ്പോൾ രുദ്രൻ സംസാരിക്കാൻ തുടങ്ങി...
അച്ഛന് ഇപ്പൊ നെഞ്ച് വേദന ഒക്കെ മാറിയോ....
മ്മ് മ്മ് മാറി മോനെ പ്രായം കൂടി വരുവല്ലേ അതിന്റെ ആകും...
മെഡിസിൻ ഒക്കെ കഴിക്കണം...
ഉവ്വ്....
എന്നാൽ ഈ സമയം എല്ലാം ജാനകിയുടെ മുഖം കൂർത്തു വന്നു... ഇവൻ ആരാ എന്റെ അച്ഛനെ കേറി അച്ഛാ എന്ന് വിളിക്കാൻ....
എന്നാൽ അവളുടെ കാട്ടികൂട്ടൽ കണ്ടു രുദ്രന് ചിരി വരാൻ തുടങ്ങി......
എന്താ രുദ്ര ഒരു ചിരി
ഏയ്യ് ഒന്നുല്ല അമ്മ ഞാൻ ഒരു കോമഡി സീൻ ഓർത്തു ചിരിച്ചത.....
അയ്യോ ഋഷിയോട് ഞാൻ ഇങ്ങോട്ട് വരും എന്ന് പറഞ്ഞില്ലല്ലോ അവൻ ഇനി നമ്മൾ പോകുന്നത് നോക്കി ഇരുന്നാലോ അവനെ ഒന്ന് വിളിച്ചു പറയട്ടെ......
ആ ഫോൺ താ രുദ്ര.....
ദ അമ്മേ.....
ഫോൺ റിങ് ഉണ്ട് എടുക്കുന്നില്ല.....
ഫ്ലാറ്റിൽ.......
ഋഷി ഋഷി............
മ്മ്..... എന്താ സോന..
ദേ അമ്മ വിളിക്കുന്നു.......
മ്മ് മ്മ്.....
ഹലോ......
ഋഷി ഞാനും രുദ്രനും എന്റെ ഒരു ഫ്രണ്ട്ന്റെ വീട് വരെ പോകുവാ വരാൻ കുറച്ചു ലേറ്റ് ആകും... നീ എവിടെ എങ്കിലും പോകുന്നു എങ്കിൽ പൊക്കോ നമ്മൾ വരുന്നത് നോക്കി ഇരിക്കണ്ട.....
അമ്മയുടെ ഏത് ഫ്രണ്ട്......
അത് ഞാൻ വന്നിട്ട് പറയാം ഒരു സർപ്രൈസ് ഉണ്ട്.....
മ്മ് മ്മ്.......
എന്താ അമ്മ സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞത് അവന് മാത്രം.... രുദ്രൻ ഡ്രൈവിംഗിനിടയിൽ ചോദിച്ചു...
അവന് മാത്രം അല്ല നിനക്കും സർപ്രൈസ് തന്നെ ആണ്...
മ്മ് മ്മ് മ്മ്.....
ആഹ്ഹ് സംസാരിച്ചു സംസാരിച്ചു വീട് എത്തിയത് അറിഞ്ഞില്ല....
ദ അത് തന്നെ ആണ് മോനെ വീട്....
ആഹ് വണ്ടി അവിടെ ഒതുക്കാം മോനെ.... കയറ്റിക്കൊ.....
മോളെ ആ ഗെറ്റ് ഒന്നു തുറന്ന് കൊടുക്ക്.....
മ്മ് മ്മ്
ശരി അച്ഛാ....
സോന...... ഡോ.....
മ്മ് പറയ് ഋഷി...
നീ എന്താ ഇങ്ങനെ ഉറങ്ങി ഉറങ്ങി ഇരിക്കുന്നെ ഉറക്കം ശരി ആയില്ലേ....
ദേ ഋഷി എന്നെ കൊണ്ട് പറയിക്കരുത്....അവൾ അവനെ രൂക്ഷമായി നോക്കി
ഈൗ ചുമ്മാ....
അല്ല ഇങ്ങനെ ഇരിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഒന്നുടെ ഒന്ന് ഉറങ്ങാം നേരം അതികം ആയിട്ടില്ല... അവളെ ആകെ മൊത്തം ഒന്ന് നോക്കി കൊണ്ട് അവൻ പറഞ്ഞു.....
ദേ ഋഷി......
മ്മ് മ്മ് മ്മ് വേണ്ട വേണ്ട നീ പോയി ഫ്രഷ് ആയിട്ട് എന്തെങ്കിലും ഓർഡർ ചെയ്യ്....
മ്മ് ശരി......
ഋഷി അമ്മ എന്തിനാ വിളിച്ചേ.....
ഏതോ ഫ്രണ്ട്നെ കാണാൻ പോണു എന്ന് പറഞ്ഞു പിന്നെ എന്തോ സർപ്രൈസ് ഉണ്ട് എന്ന്.....
മ്മ് മ്മ് മ്മ് നിന്റെ കല്യാണം ഉറപ്പിക്കാൻ എങ്ങാനും പോയത് ആകൊ......
ഏയ്യ് അതിന് ചാൻസ് ഇല്ല.......
മ്മ് മ്മ് മ്മ് ഞാൻ പോയി ഫ്രഷ് ആയി വരാം വീണ്ടും കിടന്നു ഉറങ്ങരുത് നീ....
ഇല്ല....... അവൻ അതും പറഞ്ഞു താഴെ കിടന്ന ഡ്രസ്സ് എടുത്തു. അപ്പോഴേക്കും അവൾ അവൾക്ക് ഉള്ള ഡ്രസ്സ് എടുത്തു ഫ്രഷ് ആകാൻ പോയി....
വാ ഇങ്ങനെ പുറത്ത് തന്നെ നിൽക്കാൻ ആണോ ഉദ്ദേശം...
ഇവിടെ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട്... അങ്ങനെ നോക്കി നിന്ന് പോയത് ആണ്.
മ്മ് മ്മ് ഇവിടെ എപ്പോഴും നല്ല തണുപ്പ് ആണ്.
പിന്നെ ഇവിടെ കഴിഞ്ഞ ആ പാടംകഴിഞ്ഞു പോണം
അടുത്ത വീട് പിന്നെ ഇവിടെ ഒരു ഇടവഴി ഉണ്ട് അത് വഴി അമ്പലത്തിൽ പോകാൻ എളുപ്പം ആണ് അത് വഴി ആണ് ഞങൾ പോകുന്നെ....
പിന്നെ ദ അവിടെ കുറച്ചു കൃഷി ഉണ്ട്.
മൊത്തത്തിൽ പ്രകൃതിയോട് ഇണങ്ങി ആണ് ജീവിതം അല്ലെ... അതെ...
ദ ഈ സിറ്റൗട്ടിൽ ഇവൾ വരുന്നത് നോക്കി ഇരിക്കും ഒരു 5മണി കഴിഞ്ഞാൽ ഞങ്ങൾ പണ്ട് മുതലേ.
ചന്ദ്രേട്ടാ മതി അവർ നിന്ന് മുഷിഞ്ഞു കാണും...
വാ വാ അകത്തേക്ക് ഇരിക്കാം..
അവർ അകത്തേക്ക് കയറി....
നിങ്ങൾ ഇരിക്ക് അപ്പോഴേക്കും ഞാൻ ചായ എടുക്കാം അല്ലെങ്കിൽ വേണ്ട കഴിക്കാൻ നല്ല ഇലയട ഉണ്ട് ഇന്ന് അതും കൂടെ എടുക്കാം....
അല്ല അപ്പോൾ നിങ്ങൾ ഒന്നും കഴിക്കാതെ ആണോ അമ്പലത്തിൽ വന്നത്......രുദ്രൻ ചോദിച്ചു
ഇല്ല മോനെ
രാവിലെ ഞാനും ചന്ദ്രേട്ടനും ദോശയും ചമ്മന്തിയും കഴിച്ചു... ഇവൾക്ക് ദോശ അത്ര പിടിക്കില്ല പിന്നെ അമ്പലത്തിൽ പോകുമ്പോൾ ഇവൾ ആഹാരം കഴിക്കില്ല അതുകൊണ്ട്. ഇവൾക്ക് വേണ്ടി സ്പെഷ്യൽ ആണ് ഇലയട.
ആഹ്ഹ് ബെസ്റ്റ് എന്താ ഒരു മനപ്പൊരുത്തം. ഇവനും രാവിലെ അമ്പലത്തിൽ പോകുമ്പോൾ ഒന്നും കഴിക്കാറില്ല....
ഇവൾക്ക് കുഞ്ഞിലേ മുതൽ ഉള്ള ശീലം ആണ്.. ചന്ദ്രേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട് പണ്ട് ചന്ദ്രേട്ടന്റെ അച്ഛൻ ഇങ്ങനെ ആയിരുന്നു എന്ന്.....
ജാനി വീട് ഒക്കെ ഒന്ന് കാണിച്ചു കൊടുക്ക് ഇവർക്ക്...
ഞാൻ എന്തായാലും അടുക്കളയിലോട്ട് പോകുവാ.....
എന്ന മോന് വീട് ഒക്കെ കാണിച്ചു കൊടുക്ക്....
മ്മ് മ്മ് മ്മ് ശരി അച്ഛാ....
സാർ വാ.....
മ്മ് ഇതു ആണ് സിറ്റൗട്ട് നേരത്തെ കണ്ടു എന്നാലും ഒന്നുടെ കണ്ടോ....
ദ അവിടെ നിന്ന വൈകുന്നേരം സൂര്യൻ അസ്തമിക്കുന്നത് നന്നായി കാണാം അത് കാണാൻ പൊളി ആണ്...
പിന്നെ അവിടെ ഒരു തോട് ഉണ്ട്...
ഇത് ആണ് ഹാൾ..
പുറത്ത് നിന്ന് നോക്കുമ്പോൾ ചെറുത് ആണെങ്കിലും വീട് നല്ല സൗകര്യം ഉണ്ട്...
സിറ്റൗട്ട് ഹാൾ ഒരു കുഞ്ഞ് പൂജമുറി മൂന്ന് ബെഡ്‌റൂം അറ്റാച്ഡ് ബാത്ത്റൂം. പിന്നെ അടുക്കള...
ഇതു ആണ് എന്റെ മുറി......
ചെറിയ മുറി ആണ് എങ്കിലും ഒരു ഒതുക്കം ഉണ്ട്...ഒരു കുഞ്ഞ് അലമാര ഉണ്ട്. പിന്നെ ഒരു ചെറിയ ടേബിൾ അതിന്റെ അടുത്ത് ചെയർ. പിന്നെ കട്ടിൽ..... പെട്ടന്ന് രുദ്രന്റെ ചിരി കേട്ട് അവൾ അവനെ നോക്കി അവൻ നോക്കിയ ഭാഗത്തേക്ക് നോക്കി അവൾക്കും ചിരി വന്നു...
അത് ഞാൻ തന്നെ ആണ് നല്ല ഭംഗി ഉണ്ട് അല്ലെ....
പിന്നെ പിന്നെ നല്ല ഭംഗി ഉണ്ട് 👌👌👌👌
രുദ്ര........
ആഹ്ഹ് വീട് ഒക്കെ കണ്ടോ.....
മ്മ് കണ്ടു ഇഷ്ടം ആയി....അമ്മ
ഇരിക്ക്....
മോളെ ഈ ചായ എടുത്തു അവന് കൊടുക്ക്....
ഞാനോ....
അതെ നീ തന്ന വേറെ ആരാ....
ദ ചായ.....
അവൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി അവളും അവനെ നോക്കി...
അപ്പോഴേക്കും അവളുടെ ഫോൺ റിങ് ചെയ്തു....
ഞാൻ ദ വരുന്നു....
അവൾ അത് പറഞ്ഞു അകത്തേക്ക് പോയി.
മോൻ ഇതു എടുത്തു കഴിക്ക്....
ഹലോ..... ആരാ
ഹലോ ഞാൻ ഡോക്ടർ ആണ് ജാനകി.....
ഓഹ് ഡോക്ടർ ദേവാനന്ദ്..... എന്താ ഡോക്ടർ....
അല്ല എന്റെ നമ്പർ താൻ സേവ് ചെയ്തില്ലേ....
അല്ല അതിന് ഡോക്ടർ എന്നെ മുമ്പ് വിളിച്ചിട്ടില്ലലോ...
ഓഹ് അങ്ങനെ...
ഇപ്പൊ എന്താ വിളിക്കാൻ തോന്നിയത് ഡോക്ടർ...
അങ്ങനെ ചോദിച്ചാൽ വെറുതെ അങ്ങനെ ഇരുന്നപ്പോൾ പരിചയം ഉള്ള ഒരു നമ്പർ കണ്ടു പിന്നെ ഒന്നും നോക്കിയില്ല അങ്ങ് വിളിച്ചു....
ഇതു അത്ര നല്ല ശീലം അല്ല കേട്ടോ ഡോക്ടറെ....
സോറി ഡോ ഞാൻ വിളിച്ചത് ബുദ്ധിമുട്ട് ആയോ...
ഏയ്യ് ഇല്ല ഡോക്ടർ ഇവിടെ ഒരു ഗസ്റ്റ് ഉണ്ട് ഇന്ന് അവിടെ നിൽക്കുവായിരുന്നു...
ആരാ ഡോ ഗസ്റ്റ്....
ഡോക്ടർക്ക് അറിയാം രുദ്രൻ സാർ....
ഓഹ് സോറി ഡോ ഞാൻ പിന്നെ വിളിക്കാം
Ok ഡോക്ടർ
അല്ല ഡോ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല എന്തെങ്കിലും വിശേഷം ഉണ്ടോ അവിടെ ഇന്ന്...
ഏയ്യ് ഇല്ല അമ്മയും സാറും ആയി ഇവിടെ അമ്പലത്തിൽ വന്നതാ പിന്നെ അവിടെ വച്ചു കണ്ടപ്പോൾ ഇങ്ങോട്ട് കൂടെ വിളിച്ചു അത്രേ ഉള്ളു...
അഹ് ok ഡോ പിന്നെ വിളിക്കാം..
ശരി ഡോക്ടർ.....
അവൾ ഒരു ചെറുപുഞ്ചിരിയോടെ അങ്ങോട്ട് പോയി എത്തി നോക്കി....
അതെ ഞാൻ ഒരു കാര്യം വളച്ചു കെട്ടാതെ ചോദിക്കാം എനിക്ക് ഈ മോളെ എന്റെ മരുമോൾ ആയി കൊണ്ട് പോകാൻ ആഗ്രഹം ഉണ്ട്.....
സ്വത്തോ പണമോ ഒന്നും ഞാൻ നോക്കുന്നില്ല ഞാൻ എന്റെ മോന്റെ ജീവിതം നല്ല രീതിയിൽ കൊണ്ട് പോകാൻ പറ്റുന്ന ഇച്ചിരി ധൈര്യം ഒക്കെ ഉള്ള ഒരു കുട്ടിയെ ആണ്...
അല്ല ഇപ്പൊ ഒരു കല്യാണം എന്നൊക്കെ പറയുമ്പോ.... മോൾടെ ഇഷ്ടം കൂടെ നോക്കണ്ടേ..എന്റെ മോള് ഇങ്ങനെ ഒരു കുടുംബത്തിൽ ചെന്ന് കയറുന്നതിൽ ഞങ്ങൾക്ക് സന്തോഷം തന്നെ ആണ്....
അല്ല രണ്ടു ആൺമക്കൾ അല്ലെ അതിൽ ആർക്ക് ആണ് കല്യാണആലോചന...
വേറെ ആർക്കാ ഇവന് വേണ്ടി തന്നെ ആണ്...
അത് പറഞ്ഞതും രുദ്രൻ ഞെട്ടി...
അമ്മ പറഞ്ഞിരുന്നു എങ്കിലും സീരിയസ് ആണ് എന്ന് വിചാരിച്ചില്ല.... അത് പോയിട്ട് ഇന്ന് തന്നെ ഇങ്ങോട്ട് വരും എന്നും കരുതിയില്ല....
മോനെ ഞങ്ങൾക്ക് ഇഷ്ടം ആണ് പക്ഷെ തീരുമാനം ഒക്കെ കുട്ടികളുടെ അല്ലെ..
അവർ അല്ലെ ഒരുമിച്ചു ജീവിക്കേണ്ടത്......
എനിക്ക് ജാനകിയോട് കുറച്ചു സംസാരിക്കണം അച്ഛാ.....
അതിന് എന്താ....
മോളെ പുറത്തേക്ക് ഇറങ്ങിക്കോ അവിടെ നല്ല കാറ്റ് ഉണ്ടാകും നിങ്ങൾ സംസാരിച്ചു വാ.....
തുടരും..........