രുദ്രജാനകി തുടർക്കഥ പാർട്ട്‌ 14 വായിക്കുക...

Valappottukal



രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

സൂര്യകിരണങ്ങൾ മുഖത്ത് അടിച്ചപ്പോൾ രുദ്രൻ കണ്ണ് തുറന്നു ചെറിയ മഴ പെയ്തിട്ടുണ്ട്.... താൻ ഇന്നലെ എന്തൊക്കെയോ ആലോചിച്ചു കൂട്ടി ഇവിടെ വന്നു ഇരുന്നത് ആണ് ബിയർ ബോട്ടിൽ എടുത്തു പിന്നെ അമ്മയെ ഓർത്തു വേണ്ട എന്ന് വച്ചു....


രുദ്ര................

ദ വരുന്നു......

നീ എവിടെ ഇതു....

ഞാൻ ഇവിടെ ബാൽക്കണിയിൽ ഉണ്ട് അമ്മ.......

ആഹ് നിന്നോട് ഞാൻ ഇന്ന് അമ്പലത്തിൽ പോണ കാര്യം പറഞ്ഞത് അല്ലെ രുദ്ര പിന്നെ എന്താ നീ ഇങ്ങനെ ഇരിക്കുന്നെ..... നീ ഇവിടെ ആണോ ഇന്നലെ കിടന്നത്...

അത് അമ്മേ ഇവിടെ ഇരുന്നു ഉറങ്ങി പോയി....

നീ കുടിച്ചോ.....

എന്റെ പൊന്നമ്മേ നോക്കണ്ട ഞാൻ കുടിച്ചില്ല കുടിക്കാൻ എടുത്തു പിന്നെ അമ്മയെ ഓർത്തപ്പോൾ വേണ്ട എന്ന് തോന്നി.......

ഇന്ന് ഇനി ഓഫീസിൽ പോണ്ടല്ലോ പെട്ടന്ന് കുളിച്ചു റെഡി ആയി വാ മുണ്ട് ഉടുത്താൽ മതി.....

ശരി മാതശ്രീ.....

മ്മ് മ്മ് മ്മ്....

രുദ്ര ഇറങ്ങിയില്ലേ നീ....

എന്റമ്മേ ഞാൻ ദ വന്നു എന്താ ഇത്ര തിടുക്കം


അമ്പലത്തിൽ പെട്ടന്ന് പോണം നിന്റെ പേരിൽ ആണ് രാവിലത്തെ പൂജക്ക്‌ കൊടുത്തിരിക്കുന്നത്....

ഓഹ് അങ്ങനെ ചുമ്മാ അല്ല...

നീ വാ ഞാൻ കാപ്പി എടുത്തു തരാം....
ഓഹ് സോറി എന്റെ മോൻ അമ്പലത്തിൽ പോകുമ്പോൾ കഴിക്കാറില്ലലോ.....

വാ നമുക്ക് പോകാം.....
അങ്ങനെ അവർ രണ്ടുപേരും യാത്ര തിരിച്ചു......



മോളെ മോളെ.......

പ്ലീസ് അമ്മ ഒരു പത്തുമിനിറ്റ് കൂടെ കിടന്നോട്ടെ.....

മോളെ എണീക്ക് ഇന്ന് അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞത് അല്ലെ.....


ഓഹ് ഈ അമ്മ എന്താ അമ്മ ഒരു അവധി ദിവസം ആണ് കിട്ടുന്നെ അത് ഉറങ്ങാനും സമ്മതിക്കില്ല എന്ന് വച്ചാൽ......തലവഴി പുതപ്പ് ഇട്ട് എണീറ്റ് ഇരുന്ന് ആണ് ആളുടെ ഡയലോഗ് അത് കേട്ട് അമ്മക്ക് ചിരി വന്നു....

ഇങ്ങനെ ഒരു പെണ്ണ് അമ്മ ദ ദാവണി എടുത്തു വച്ചിട്ടുണ്ട് കുളിച്ചു വന്നു അത് എടുത്തു ഇട്ട് പെട്ടന്ന് വാ സമയം പോണു.....

ഓഹ് ശരി......

ചന്ദ്രേട്ടാ മോൾ സമ്മതിക്കോ ഈ കല്യാണത്തിന്....

ആദ്യം അവർ വന്നു കാണട്ടെ എന്നിട്ട് തീരുമാനിക്കാം. നമ്മുടെ മോൾക്ക് ഇഷ്ടം ആയാൽ അത് അവളുടെ ഭാഗ്യം ആണ്..... ഇത് പോലെ ഒരു കുടുബത്തിൽ ഒരിക്കലും അവൾക്ക് ചെന്ന് കയറാൻ പറ്റില്ല ഡോ... എല്ലാം വരുംപോലെ വരട്ടെ... താൻ വാ..


മോളെ ഇറങ്ങിയില്ലേ.....

ദ വരുന്നച്ചാ.....

അവൾ ഒരു പച്ചയും ചുവപ്പും ചേർന്ന ദാവണി ആയിരുന്നു ഇട്ട് വന്നത്. അതിൽ അവളെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.....

അമ്മേടെ കുട്ടി സുന്ദരിയായല്ലോ....

ഓഹ് രാവിലെ നല്ല പതപ്പിക്കൽ ആണല്ലോ.... വാ പോകാം...


മ്മ് പോകാം അല്ല രണ്ടുപേരും കഴിച്ചോ അതോ....

ഞങ്ങൾ കഴിച്ചു തമ്പുരാട്ടി...

മ്മ് മ്മ് മ്മ് എന്ന വന്നോളൂ നോം മുന്നേ നടക്കാം...

ഈ പെണ്ണ്.....

പാടത്തൂടെ പോകാം മോളെ...

അഹ് അത് ആകുമ്പോൾ പെട്ടന്ന് എത്തുമല്ലോ.....

പാടവരമ്പിലൂടെ നടക്കുമ്പോ പണിക്കാർ ഒന്നുരണ്ടുപേരുണ്ട് എല്ലാവരോടും കുശലം ചോദിച്ചു അവർക്ക് ഒരു ചിരി സമ്മാനിച്ചു ആണ് ആളുടെ നടത്തം....

ചന്ദ്രേട്ടാ അമ്മു മരിച്ചശേഷം മോൾ ഇങ്ങനെ ഒന്ന് ചിരിച്ചു കാണുന്നത് ഇപ്പോൾ ആണ്.....

മ്മ് അത് ശരി ആണ്.....

ഒന്ന് വേഗം വരോ യുവമിഥുനങ്ങൾ എന്റെ ഉറക്കം കളഞ്ഞിട്ട് രണ്ടും കൂടെ പമ്മി പമ്മി വരുവാ.....

ഡി കുറുമ്പി..... അടി....

അവർ അങ്ങനെ ഓരോന്ന് പറഞ്ഞു അമ്പലത്തിൽ എത്തി...


അതെ ഞാൻ ആദ്യം പടികൾ കയറി അവിടെ റസ്റ്റ്‌ എടുക്കാം. നിങ്ങൾ പതിയെ അങ്ങ് വന്ന മതി കേട്ടോ.....

ഓഹ് ശരി തമ്പുരാട്ടി.......

അവൾ ഒരു ചിരിയോടെ പടികൾ കയറാൻ തുടങ്ങി..... ഇടക്ക് തിരിഞ്ഞു നോക്കുന്നുമുണ്ട്.....





മുകളിൽ എത്തി അവൾ അച്ഛൻന്റെയും അമ്മയുടെയും തന്റെയും പേരിൽ അർച്ചനക്ക് എഴുതി. രസീത് വാങ്ങി തിരിഞ്ഞപ്പോൾ അവരും വന്നു...
അച്ഛനു വേറെ കുഴപ്പം ഒന്നുല്ലല്ലോ...
ഇല്ല മോളെ.

നമുക്ക് തൊഴാം അച്ഛാ.....

അവർ തൊഴാൻ തുടങ്ങി....




അമ്മ എന്താ ഇന്ന് ഈ അമ്പലത്തിൽ സാധാരണ അവിടെ അല്ലെ പോകാറുള്ളത്

എന്നും അവിടെ ആണ് പോകുന്നെ ഇന്ന് അത് ഒന്ന് മാറ്റി എന്താ നിനക്ക് വല്ല പ്രശ്നവും ഉണ്ടോ.....

ഓഹ് എനിക്ക് എന്ത് പ്രശ്നം.

എന്ന വാ .....

അമ്മ ഈ പടിയൊക്കെ കയറുമ്പോ ഒരു പരുവം ആകും മിക്കവാറും....

നീ പോടാ....


ഞാൻ പിടിക്കണോ അമ്മേ...

വേണ്ട മോനെ....

അയ്യോ അങ്ങനെ നമ്മൾ ഇവിടെ എത്തി.....


വാ തൊഴാൻ പോകാം.....

അവർ തൊഴുതു കഴിയാറായപ്പോൾ ആണ് അമ്മ ആ കാര്യം ആലോചിച്ചത്....

രുദ്ര അമ്മ രസീത് കൗണ്ടറിൽ നിന്ന് വാങ്ങാൻ മറന്നു ഒന്ന് വാങ്ങി വരോ....

ആ അമ്മ തൊഴുതിട്ട് വാ ഞാൻ വാങ്ങി വരാം....





സോന....... ഡോ.....

എന്താ എന്നോട് ദേഷ്യത്തിൽ ആണോ നീ...

ഇല്ല ഋഷി എനിക്ക് അതിന് കഴിയോ ഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറയാൻ നീ മാത്രേ ഉള്ളു ഈ ഭൂമിയിൽ ഇനി....


നിനക്ക് എന്നോട് ഒട്ടും ദേഷ്യം ഇല്ലേ സോന നിന്റെ അച്ഛൻ എന്റെ അച്ഛൻ കാരണം അല്ലെ ജീവൻ ഒടുക്കിയത് അതിൽ മനംനൊന്ത് അമ്മയും.....


ഉണ്ടായിരുന്നു ഋഷി പക്ഷെ നിന്നേ പരിചപെട്ടശേഷം ഇല്ല....

അവൾ അത് പറഞ്ഞതും അവൻ അവളെ ചേർത്ത് പിടിച്ചു


സോന കുറച്ചു ദിവസം ആയി എന്റെ മൈൻഡ് ശരി അല്ല അതുകൊണ്ട് ശരിക്ക് ഒന്ന് നിന്നെ കണ്ടിട്ട് കുറച്ചു നാൾ ആയി.....


ഞാനും നിന്നേ വല്ലാണ്ട് മിസ്സ്‌ ചെയ്തു ഡാർലിംഗ്.......

നീ എന്തെങ്കിലും കഴിച്ചോ ഋഷി ഇത്ര രാവിലെ ഇങ്ങ് വന്നത് അല്ലെ...

ഞാൻ കഴിച്ചില്ല കഴിക്കാം..... അതിന് മുന്നേ ഞാൻ എന്റെ പെണ്ണിനെ ഒന്ന് ശരിക്കും കാണട്ടെ.....
അവൻ അതും പറഞ്ഞു അവളെയും കൊണ്ട് ബെഡിലേക്ക് വീണു.....

അവൻ അവളുടെ നെറ്റിയിൽ ആദ്യം ചുംബിച്ചു പിന്നെ കണ്ണു തുറന്നു അവളെ നോക്കി അവൾ കണ്ണുകൾ അടച്ചു കിടക്കുവാണ്..... കുറച്ചു നേരം ആയിട്ടും അവനിൽ നിന്ന് ഒരു പ്രതികരണവും ഇല്ലാതെ ആയപ്പോൾ അവൾ അവനെ കണ്ണുകൾ തുറന്നു നോക്കി.......

മ്മ് മ്മ് എന്തേ എന്തെങ്കിലും പ്രതീക്ഷിച്ചോ.......

അപ്പോൾ അവളുടെ മുഖം ചുവന്നു വന്നു... അപ്പൊ തന്നെ അവൻ അവന്റെ ചുണ്ടുകളാൽ അതിന്റെ ഇണയെ തേടി....
അവൾ ഒരു മൂളലോടെ അവനെ കൂടുതൽ ചേർത്ത് പിടിച്ചു... അവന്റെ കൈകൾ അവളുടെ ഉടലിൽ അലഞ്ഞു നടന്നു ഒടുവിൽ അത് അവളുടെ പൊക്കിൾചുഴിയിലേക്ക് ആഴ്ന്നിറങ്ങി...
അഹ്..... ഋഷി....
ആ വിളി അവനിലെ ആണിനെ ഉണർത്താൻ കഴിവുള്ളത് ആയിരുന്നു അവൻ അവളിൽ നിന്ന് അടർന്നു മാറി തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ഒപ്പം അവളുടെ വസ്ത്രങ്ങളും അവൻ അഴിച്ചു മാറ്റി... അപ്പോഴും അവൾ കണ്ണിൽ കാമം നിറച്ചു അവനെ തന്നിലേക്ക് അടുപ്പിക്കുന്ന വശ്യമായ പുഞ്ചിരിയോടെ കൈകൾ വിടർത്തി അവനെ തന്നിലേക്ക് അടുപ്പിച്ചു........അവന്റെ കണ്ണിലും അടങ്ങാത്ത കാമം മാത്രം ആയിരുന്നു അതിൽ സ്നേഹമോ പ്രണയമോ ഒന്നും തന്നെ അലയടിച്ചില്ല.. അവൻ പതിയെ അവളിലേക്ക് ചേക്കേറി അവളുടെ നെറ്റിമുതൽ പാദം വരെ അവളെ ചുംബിച്ചുണർത്തി അവൻ അവളിൽ ഒരു ചെറുമഴയായ് പെയ്തു തുടങ്ങി ഒടുവിൽ ഒരു പെരുമഴയായ് പെയ്തു തോർന്നു.. ആ മുറിയിൽ അവരുടെ ശ്വാസനിശ്വാസവും സിൽകാര ശബ്ദങ്ങളും അലതല്ലി ഒടുവിൽ അവൻ അവളിൽ നിന്ന് അടർന്നു മാറി ഒരു തളർച്ചയോടെ കിടന്നു..... അവൾ അവന്റെ നെഞ്ചിൽ തലവച്ച് കിടന്നു.......ഒടുവിൽ അവർ രണ്ടുപേരും തളർന്നു മയങ്ങി........





അമ്മേ........
ആഹാ ആരാ ഇതു സുന്ദരികുട്ടി ആയിട്ടുണ്ടല്ലോ....മഹാലക്ഷ്മിയെ പോലെ ഉണ്ട് കാണാൻ......

ഒന്ന് പോ അമ്മേ 

അമ്മ ഒറ്റക്ക് ആണോ വന്നത് ഇത്രേം ദൂരം.

ഏയ്യ് ഇല്ല മോൻ ഉണ്ട്...

മോൾ ഒറ്റക്ക് ആണോ

അല്ല അച്ഛനും അമ്മയും ഉണ്ട്...

അച്ഛാ അമ്മ ഇങ്ങ് വന്നേ.....
ഇതു ആരാ എന്ന് മനസ്സിലായോ.....

രുദ്രൻസാറിന്റെ അമ്മ ആണ്.....

നമസ്കാരം.......

നമസ്കാരം...... ഒറ്റക്ക് ആണോ വന്നത്

അല്ല മോൻ ഉണ്ട് കൂടെ....

നമുക്ക് ഇരിക്കാം ഇവിടെ പൂജ കഴിഞ്ഞു മോൾ പോയി പ്രസാദം വാങ്ങി ഒന്നുടെ തൊഴുതിട്ട് വാ.....


ശരി അച്ഛാ


അമ്മ അവരുടെ കൂടെ ഇരിക്കെ ഞാൻ ദ വരുന്നു.....

ജാനകി.....

എന്താ അമ്മേ

മോള് അങ്ങോട്ട്‌ പോകുമ്പോൾ എന്റെ മോനോട് അമ്മ പുറത്ത് ഉണ്ടാകും തൊഴുതിട്ട് വരാൻ പറയ്.

ശരി അമ്മ....


അല്ല ഇതിൽ ഇനി ഏത് മോൻ ആകും വന്നത്.....

അവൾ അവിടെ പോകുമ്പോൾ ആണ് രുദ്രനെ കാണുന്നത് അവന്റെ വേഷം കണ്ടു അവൾ കിളികൾ പറന്നത് പോലെ പരിസരം മറന്നു അവനെ നോക്കുക ആയിരുന്നു. എന്താ ലുക്ക്‌ ഭഗവാനെ പക്ഷെ വാ തുറന്നാൽ തീർന്നില്ലേ.....


അവനും അപ്പോഴാണ് അവളെ കാണുന്നത് അവളുടെ ആ വേഷവും അതിനൊത്ത ആഭരണങ്ങളും അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.. അവനും അവളെ നോക്കി കാണുവായിരുന്നു.കാണാൻ ഒക്കെ ഭംഗി ഉണ്ട് പക്ഷെ എടുത്തു ചാട്ടവും നാക്കും ഒരു രക്ഷ ഇല്ല...


അമ്പലത്തിലെ മണി ഒച്ചയാണ് അവരെ ബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്..
അവൾ അവനെ നോക്കുമ്പോ തന്നെ നോക്കി കൈ കെട്ടി നിൽക്കുവാ...


സാറിനോട് അമ്മ തൊഴുതിട്ട് പുറത്തേക്ക് പോകാൻ പറഞ്ഞു അമ്മ തൊഴുത് ഇറങ്ങി....


മ്മ് മ്മ് മ്മ്.... അവൻ അത് പറഞ്ഞു അങ്ങോട്ട്‌ നടന്നു പിന്നെ എന്തോ ഓർത്തപോലെ അവളെ വിളിച്ചു....


ജാനകി...................


                       


                                                  തുടരും..........
To Top