രുദ്രജാനകി തുടർക്കഥ പാർട്ട്‌ 13 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

എനിക്ക് സമ്മതം അല്ല.....

അതിന് ഞാൻ നിന്നോട് അഭിപ്രായം ചോദിച്ചോ ഋഷി.....
അല്ലെങ്കിലും നീയും ആയി ഉള്ള കല്യാണത്തിന് ആ കൊച്ച് സമ്മതിക്കില്ല...

ഞാൻ എന്റെ ഈ മോന്റെ ഉള്ളിൽ ഇരുപ്പ് അറിയാൻ വേണ്ടി ചോദിച്ചതാ...

അല്ലാതെ നീ ഉദ്ദേശിച്ചത് പോലെ അല്ല...

അത് കേട്ടപ്പോൾ കാറ്റഴിച്ചു വിട്ട ബലൂണിന്റെ അവസ്ഥ ആയി പോയി ഋഷിക്ക്...

എന്നാൽ രുദ്രൻ ഒന്ന് ഞെട്ടി താൻ ഇപ്പൊ അമ്മയോട് ചുമ്മാ എങ്കിലും അത് വേണോ എന്നൊക്കെ ചോദിച്ചു... ശേ നാണക്കേട് ആയല്ലോ.....
അവൻ അമ്മയെ നോക്കാതെ വേഗം മുകളിലേക്ക് പോയി.....

നീ കഴിച്ചോ ഋഷി......

മ്മ് മ്മ് കഴിച്ചു.....

അല്ല നീ എവിടെയോ യാത്ര ഉണ്ടെന്ന് പറഞ്ഞിട്ട് പെട്ടന്ന് യാത്ര കഴിഞ്ഞോ....

അത  അത്..... ആ യാത്ര ക്യാൻസൽ ചെയ്തു....

മ്മ് മ്മ് മ്മ്...

നാളെ എന്റെ കൂടെ രാവിലെ അമ്പലത്തിൽ വരുമോ നീ.... പ്രതീക്ഷയോടെ ചോദിച്ചു അമ്മ ഋഷിയെ നോക്കി ....

എനിക്ക് എങ്ങും വയ്യ.... വേണേൽ ഡ്രൈവറെ വിളിച്ചു പോയിട്ട് വാ.... അവൻ താല്പര്യം ഇല്ലാതെ പറഞ്ഞു പോയി....

ഡ്രൈവർടെ കൂടെ പോകാൻ എനിക്ക് നിന്റെ അനുവാദം വേണ്ട ഋഷി അത് പറഞ്ഞു അവർ രുദ്രന്റെ മുറിയിലേക്ക് പോയി......


അവൻ അവിടെ കട്ടിലിൽ വന്ന വേഷത്തോടെ തന്നെ കിടക്കുവാണ് എന്തോ ആലോചനയിൽ ആണ്...


അവന്റെ അടുത്ത് ഫോൺ കിടപ്പുണ്ട് അതിൽ ഒരു പെണ്ണ്കുട്ടിയുടെ ചിത്രം ഉണ്ട്.....

അവർ മിണ്ടാതെ വന്നു ഫോൺ എടുത്തു നോക്കി... അതിൽ അമൃതയും രുദ്രനും ആയി ഉള്ള ചിത്രം ആയിരുന്നു...

രുദ്ര...... ഇതു എന്താ

അമ്മ....... അമ്മ എപ്പോ വന്നു

ഞാൻ കുറച്ചു ടൈം ആയി വന്നിട്ട് എന്റെ മോൻ ഇവിടെ എങ്ങും അല്ലല്ലോ

അത് അമ്മേ ഞാൻ ഓരോന്ന് ആലോചിച്ചു കിടക്കുവായിരുന്നു....

ഇതു എന്താ രുദ്ര......ആ കുട്ടിയുമായി നീ ഇഷ്ടത്തിൽ ആയിരുന്നോ.......

അമ്മേ അങ്ങനെ ഒന്നും.....

കള്ളം പറയരുത് എന്റെ മുഖത്ത് നോക്കി...

എനിക്ക് അവളെ ഇഷ്ടം ആയിരുന്നു അമ്മ പക്ഷെ അവൾക്ക് എങ്ങനെ എന്ന് എനിക്ക് അറിയില്ലയിരുന്നു..... അറിയും മുന്നേ..... അവൻ ഒന്ന് നിർത്തി.....

രുദ്ര ജീവിതം ആണ് ആ കുട്ടിക്ക് അത്രേ ആയുസ്സ് ഉള്ളു നിനക്ക് ഇനിയും ജീവിതം ബാക്കി ആണ്.. ആ കുട്ടിയെ ഓർക്കരുത് എന്ന് അല്ല ആ കുട്ടി നിന്റെ ജീവിതത്തിൽ അടഞ്ഞ അധ്യായം ആകണം...... മറക്കാൻ ശ്രമിച്ചാലും നിന്റെ ഓർമ്മയിൽ ആ കുട്ടി ഉണ്ടാകും എന്ന് അറിയാം എനിക്ക്...
അവളെ ഹൃദയത്തിന്റെ ഒരു ഭാഗത്തു സൂക്ഷിച്ചോ പക്ഷെ ഇനി ഉള്ള ജീവിതം അതിന്റെ പേരിൽ നശിപ്പിക്കരുത്......


അമ്മേ.... ഞാൻ ഞാൻ ok ആണ് ഇപ്പൊ അമ്മ അത് ഓർത്ത് പേടിക്കണ്ട....

ഋഷി എന്താ പെട്ടന്ന് തിരിച്ചു വന്നത്...

അവൻ ട്രിപ്പ്‌ ക്യാൻസൽ ചെയ്തു എന്ന പറഞ്ഞത്....


മ്മ് മ്മ്

രുദ്ര നാളെ രാവിലെ എന്റെ കൂടെ ഒന്ന് അമ്പലത്തിൽ വരണം... നിനക്ക് ഇനി അതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..... ഒരുത്തൻ പറഞ്ഞു ഡ്രൈവറെ വിളിച്ചു പോകാൻ ഇനി നിയോ രുദ്ര....

എന്താ അമ്മേ ഞാൻ വല്ലതും പറഞ്ഞോ....

ഇല്ല മക്കൾ നമുക്ക് മുകളിൽ വളർന്നാൽ പിന്നെ അവർ പറയുന്നത് കേട്ട് ഒരു സൈഡിൽ ഒതുങ്ങണം അല്ലെങ്കിൽ പിന്നെ നിന്റെ അച്ഛൻ ചെയ്തത് പോലെ ഒന്നും അറിയാതെ ഒരു യാത്ര അങ്ങ് പോണം.....


അമ്മ ഇന്ന് ഫുൾ സെന്റി മൂഡിൽ ആണല്ലോ എന്താ മ്മ് മ്മ് മ്മ്

പോടാ രാവിലെ പോണം ഓരോന്ന് ആലോചിച്ചു ഇരിക്കരുത് പിന്നെ നിന്റെ കുടി ഒന്ന് കുറച്ചാൽ നന്നായിരിക്കും....

മ്മ് മ്മ്   അമ്മകുട്ടി മൊത്തം അരിച്ചു പെറുക്കി എന്നെ ഒതുക്കുവാണല്ലോ....


മ്മ് മ്മ് പിന്നെ ഒരു കാര്യം നിന്നോട് പറയാൻ ഉണ്ട് സീരിയസ് ആയി അത് നാളെ പോയി വന്നു പറയാം ആ കാര്യത്തിൽ എന്റെ പൊന്ന് മോൻ ഒരു എതിരും പറയരുത്.....


മ്മ് മ്മ് മ്മ് അമ്മ എന്താ എന്ന് വച്ചാൽ ചെയ്തോ ഞാൻ ഒന്നിനും എതിര് നിൽക്കില്ല.....


വാക്ക് ആണോ..

അതെ എന്തേയ് എന്നെ സംശയം ഉണ്ടോ...

ഇല്ല ഇല്ല....

അപ്പൊ ഗുഡ് നൈറ്റ്‌.......

ഗുഡ് നൈറ്റ്‌ അമ്മ

അമ്മയുടെ മനസ്സിൽ അവൾ മരുമകൾ ആയി വരണം എന്ന് ആഗ്രഹം ഉണ്ട് എന്ന് എനിക്ക് അറിയാം... അത് ഒരിക്കലും നടക്കില്ല അമ്മ അവൾ ആയി തന്നെ പറയും ഈ കല്യാണത്തിന് സമ്മതം അല്ല എന്ന്.... അല്ലെങ്കിൽ ഞാൻ പറയിക്കും.......
അതിന് ഉള്ള ഓരോ പദ്ധതികൾ പ്ലാൻ ചെയ്തു അവൻ കിടന്നു....
💫💫💫💫💫💫💫💫💫💫💫💫💫💫💫
മോളെ കിടക്കാറായോ....

ഇല്ല അച്ഛാ ഞാൻ കുറച്ചു കമ്പനി വർക്ക്‌ ഉണ്ടായിരുന്നു അത് നോക്കി വച്ചിട്ട് കിടക്കാം എന്ന് കരുതി...
അപ്പൊ പിന്നെ നാളെ ഫ്രീ ആയി ഇരിക്കാമല്ലോ......


ഓഹ് മടിച്ചി പാറു.....

എന്താണ് ചന്ദ്രൻകുട്ടിക്ക് ഈ ജാനകിയോട് പറയാൻ ഉള്ളത്....

അത് എന്താ മോൾ അങ്ങനെ പറഞ്ഞെ..

ഞാൻ വന്നപ്പോൾ മുതൽ നോക്കുവാ രണ്ടുപേരും കൂടെ കണ്ണുകൾ കൊണ്ട് ഒരു കഥകളി.....

എന്താ വിഷയം പറഞ്ഞോ ഞാൻ കേൾക്കട്ടെ...

അത് മോളെ.....

ശേ പറയ് അച്ഛാ ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ.....

മോളെ ഒരു ആലോചന വന്നു മോൾക്ക്...

എന്നിട്ട് നിങ്ങൾ എന്ത് തീരുമാനിച്ചു....

ഞങ്ങൾ ഒന്നും പറഞ്ഞില്ല മോൾ വന്നിട്ട് ചോദിച്ചു പറയാം എന്ന് പറഞ്ഞു....


അല്ല ആരാ ആൾ എന്റെ റേൻജിന് പറ്റിയത് ആണോ....


മോൾക്ക് ആളെ അറിയാം മോൾടെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന ആൾ ആണ്...

എന്റെ ഓഫീസിലോ.... അത് ആരാ...


സഞ്ജു.......

ആരാ....

സഞ്ജു ആണ് മോളെ അവന്റെ അച്ഛനും അമ്മയും അവനും ആയി സംസാരിച്ചു ഇന്ന്....

പക്ഷെ അവന്റെ സ്വഭാവം അത്ര നല്ലത് ആയി എനിക്ക് തോന്നുന്നില്ല കണ്ടിട്ട് 


മ്മ് മ്മ് അച്ഛനും അമ്മയും തത്കാലം ഈ ആലോചന വേണ്ട എന്ന് വയ്ക്ക് അവൻ ആൾ അത്ര ശരി അല്ല.....

ശരി മോൾടെ ഇഷ്ടം അങ്ങനെ എങ്കിൽ അങ്ങനെ ആകട്ടെ.....

ശരി എന്ന മോൾ ഇതൊക്കെ ഒതുക്കി കിടന്നോ ഞാൻ കിടക്കട്ടെ....


കഴിഞ്ഞോ അച്ഛന്റെയും മോൾടെയും ചർച്ച...

ഓഹ് അമ്മകുട്ടിക്ക് കുശുമ്പ്കുത്തിയല്ലോ....

ഓഹ് പോടീ പോയി കിടന്നു ഉറങ്ങു....

മ്മ് മ്മ് മ്മ് ശരി ശരി...

അച്ഛാ....

എന്താ മോളെ...

ഞാൻ അവന്റെ ആലോചന ആണ് വേണ്ട എന്ന് പറഞ്ഞത്... ഇനി വരുന്നത് ആരുടെ ആലോചന ആയാലും അച്ഛനും അമ്മയ്ക്കും ഇഷ്ടം ആയാൽ ഉറപ്പിച്ചോ എനിക്ക് സമ്മതം ആണ്....


അത് എന്താ മോളെ അങ്ങനെ നിനക്ക് അപ്പൊ തീരുമാനം ഇല്ലേ....

അച്ഛൻ എനിക്ക് വേണ്ടി നല്ലത് മാത്രം സെലക്ട്‌ ചെയ്യും എന്ന് ഒരു ഉറപ്പ് ഇപ്പൊ വന്നു.. അതാ...

ഓഹ് കാന്താരി എന്നെ നന്നായി സോപ്പിടുന്നുണ്ടല്ലോ ഞാൻ നേരത്തെ കുളിച്ചതാ ഇനി വയ്യ ട്ടോ....

അമ്മേ ഈ അച്ഛനെ കൊണ്ട് പോയെ പണ്ട് എങ്ങാണ്ട് റിലീസ് ആയ ചളിയും കൊണ്ട് ഇറങ്ങിയേക്കുവാ....

ഓഹ് ആയിക്കോട്ടെ..............

സഞ്ജു നിന്റെ ഉദ്ദേശം എന്താ എന്ന് എനിക്ക് അറിയില്ല പക്ഷെ നീ അച്ഛനും അമ്മയും കുഞ്ഞിലേ മരിച്ചു എന്ന് ആണ് ഓഫീസിൽ പറഞ്ഞിരിക്കുന്നത് അപ്പൊ പിന്നെ ഇവിടെ കൊണ്ട് വന്നത്.......കുഴപ്പമില്ല ഞാൻ തന്നെ കണ്ടു പിടിച്ചോളാം.......

അവളും ഓരോ കണക്കുക്കൂട്ടലുകളോടെ നിദ്രയെ പുൽകി...... എന്നാൽ ഇവരുടെ ഒക്കെ ജീവിതത്തിൽ വിധിക്ക് മുകളിൽ നിൽക്കുന്ന ഒരാൾ ഇവരെ കുടുക്കാൻ ഉള്ള പുതിയ പദ്ധതികളുമായി കാത്തിരിക്കുന്നുണ്ട് മറ്റൊരിടത്ത്...........

               

                                      തുടരും........
To Top