രുദ്രജാനകി തുടർക്കഥ പാർട്ട്‌ 12 വായിക്കുക...

Valappottukal


രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

സാർ

ആ കയറി വാ ഡോ...

ഇരിക്കു......

Tku സാർ

ഇതു ആരാ....

ജാനകി സ്റ്റാഫ് ആണ് സാർ കാണണം എന്ന് പറഞ്ഞിരുന്നു.....


Ok താനും ഇരിക്കെടോ...

എന്താ ഇയാളും കൊല്ലപ്പെട്ട കുട്ടിയുമായി ഉള്ള പ്രശ്നം....


സാർ അത് അന്ന് ഞാൻ ജോയിൻ ചെയ്ത ദിവസം ചെറുത് ആയി എന്നോട് ഉടക്കി ആയിരുന്നു....

അതിന് ശേഷം നിങ്ങൾ തമ്മിൽ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ലേ.....

ഇടക്ക് ഇടക്ക് എന്തെങ്കിലും പറഞ്ഞു എന്നോട് ചൂട് ആകും എന്ന് അല്ലാതെ വേറെ പ്രശ്നം ഒന്നുല്ല.....

രുദ്രന് എന്താ പറയാൻ ഉള്ളത്....

എന്റെ PA ആയിരുന്നു പിന്നെ ഞങ്ങൾ കോളേജ്മേറ്റ്‌ ആയിരുന്നു..

ഓഹ് അപ്പോഴേ നിങ്ങൾ തമ്മിൽ കമ്പനി ആണ്....

എന്റെ സീനിയർ ആയിരുന്നു ചേട്ടനും അവളും ഒരുമിച്ചു പഠിച്ചത് ആണ്. ആ വഴി ഞാനും ആയി കമ്പനി ആയി...

Voky ജോലിയിൽ ആൾ എങ്ങനെ ആണ്...

പെർഫെക്ട് ആണ് ഇതുവരെ....

Ok വേറെ എന്തെങ്കിലും...

സാർ ആതിര കമ്പനിയിലെ ജോലി റിസൈൻ ചെയ്തു കൊണ്ട് ഉള്ള resignation letter എനിക്ക് മെയിൽ അയച്ചിരുന്നു...

എന്നാ മെയിൽ അയച്ചത്....

22തീയതി ആണ്..
എന്നിട്ട് ഇപ്പൊ ആണോ അത് ഇയാൾ അറിയുന്നേ


അതെ സാർ കമ്പനിയിൽ കുറച്ചു തിരക്ക് ആയിരുന്നു അതിന്റെ കൂടെ  ചേട്ടന് ഒരു ആക്‌സിഡന്റ് പറ്റി പിന്നെ ലീവ് ആണ് എന്തോ സുഖമില്ല നാട്ടിൽ പോകുന്നു എന്ന് വിളിച്ചു പറഞ്ഞു.... ലാസ്റ്റ് ഓഫീസിൽ വന്നു പോയി പിറ്റേന്ന് ഉച്ചക്ക്....



Ok എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് ആൾടെ കൊലപാതകത്തിൽ എന്തായാലും പോസ്റ്റ്‌മോർട്ടം കഴിഞ്ഞു റിപ്പോർട്ട്‌ കൂടെ കിട്ടട്ടെ എന്നിട്ട് ബാക്കി നോക്കാം.


ഇനി ഇയാൾ വരണം എന്നില്ല കേട്ടോ... ജാനകിയെ നോക്കി പറഞ്ഞു...
രുദ്രൻ വരണം ഞാൻ വിളിക്കും എന്തെങ്കിലും ഉണ്ടെങ്കിൽ ok

Ok സാർ...


രുദ്ര ഒരു മിനിറ്റ്.....  അന്ന് മരിച്ച അമൃതയുമായി താൻ എങ്ങനെ ആണ്..

എന്റെ കമ്പനിയിലെ സ്റ്റാഫ് ആണ് പിന്നെ ഇടക്ക് എന്റെ PA ആയിരുന്നു കുറച്ചു നാൾ ആ സമയത്ത് ആയിരുന്നു ആ കുട്ടി കൊല്ലപ്പെട്ടത്...

അല്ലാതെ നിങ്ങൾ തമ്മിൽ വേറെ റിലേഷൻ എന്തെങ്കിലും..

സാർ എന്താ ഉദ്ദേശിച്ചത്...

പ്രേമമോ അല്ലെങ്കിൽ....


പിന്നെ ഇഷ്ടം ആയിരുന്നു എനിക്ക് ആ കുട്ടിക്ക് എങ്ങനെ ആണെന്ന് അറിയില്ല പരസ്പരം പറഞ്ഞിട്ടില്ല.....

പറയാത്തത് കൊണ്ട് ആകും നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു...


ശരി ഇയാൾ പൊക്കോ...



ജാനകി കയറിക്കോളു....ഞാൻ വീട്ടിൽ ആക്കി തരാം....

വേണ്ട എന്നെ ബസ് കിട്ടുന്ന എവിടെ എങ്കിലും നിർത്തിയാൽ മതി...

എന്നിട്ട് അന്നത്തെ പോലെ ഏതെങ്കിലും വണ്ടിക്ക് മുന്നിൽ ചാടാൻ ആണോ... അവൻ കളിയോടെ ചോദിച്ചു അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു....


ഹലോ മാഡം ഇതു തന്നെ അല്ലെ സ്ഥലം..

മ്മ് മ്മ് അതെ... Tku സാർ

അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ നടന്നു....


ജാനകി....... അവൾ തിരിഞ്ഞു നോക്കി എന്താ സാർ....

Gudnyt...

Gudnyt സാർ

സാർ പൊയ്ക്കോ.....

ഞാൻ പോകാം ഇയാൾ അവിടെ എത്തിയിട്ട്.....

മ്മ് മ്മ്...


അവൾ വീട്ടിലേക്ക് കയറും വരെ അവൻ അവിടെ ഉണ്ടായിരുന്നു....


എന്താ മോളെ ഇത്രേം താമസിച്ചേ... ഒന്ന് വിളിച്ചാൽ ഫോൺ എങ്കിലും എടുത്തൂടെ.... അവൾടെ അമ്മ ചോദിച്ചു....

ഞാൻ ഇങ്ങ് വന്നില്ലേ അമ്മ എന്തിന ഇങ്ങനെ പേടിക്കുന്നെ.... ഞാൻ കുഞ്ഞ് അല്ല...

മ്മ് വീട്ടിൽ ഉള്ളവരുടെ ദുഃഖം ഒന്നും പറഞ്ഞാൽ നിനക്ക് മനസിലാകില്ല.....

നീ ഒന്ന് അടങ്ങു മോൾ വന്നത് അല്ലെ ഉള്ളു.....

മോള് പോയി കുളിച്ചു വല്ലതും കഴിക്കാൻ നോക്ക് പൊക്കോ....

ചന്ദ്രേട്ടാ ചോദിക്കുന്നില്ലേ അവളോട്....

ചോദിക്കാം അതിന് മുന്നേ അവൾ പറയോ എന്ന് നോക്കാം നമ്മുടെ മോൾ അല്ലെ ഒന്നും ഒളിപ്പിക്കില്ല.....


കഴിക്കാൻ ഇരുന്നപ്പോൾ ജാനകി വേറെ ഏതോ ലോകത്തായിരുന്നു.......

അച്ഛാ.....

എന്താ മോളെ...

ഇന്ന് അച്ഛൻ ടൗണിൽ വന്നിരുന്നോ..... അത് എന്താ മോൾ അങ്ങനെ ചോദിച്ചേ....

ഞങ്ങൾ അവിടെ ഹോട്ടലിൽ നിന്ന് കഴിച്ചു ഇറങ്ങുമ്പോൾ അച്ഛനെ പോലെ ഒരാൾ അവിടെ നിൽക്കും പോലെ തോന്നി.. പോകാൻ തിരക്ക് ഉള്ളത് കൊണ്ട പിന്നെ തിരിച്ചു വരാതെ പോയെ.....

മ്മ് ഞാൻ വന്നിരുന്നു അമ്മയുടെ നടുവേദനക്ക് ഉള്ള മരുന്ന് തീർന്നു അത് വാങ്ങാൻ പോയതാ തിരിച്ചു വന്നപ്പോഴാ മോളെ കണ്ടത്...


എന്റെ കൂടെ ഉണ്ടായിരുന്നത് ആണ് അച്ഛാ രുദ്രൻ സാർ MD ഇപ്പൊ..
സാറും ഞാനും കൂടെ ഒരു മീറ്റിംഗ്ന് പോയി വന്നത് ആയിരുന്നു... സാറിന്റെ P A കുറച്ചു ദിവസം ആയി ലീവ് ആയിരുന്നു....

മ്മ് മ്മ് നിനക്ക് ഇപ്പൊ സമാധാനം ആയോ മോൾ പറയും എന്ന് ഞാൻ പറഞ്ഞത് അല്ലെ...ചന്ദ്രൻ ഭാര്യയെ നോക്കി ചോദിച്ചു.....

മ്മ് മ്മ് അവർ ഒന്ന് പുഞ്ചിരിച്ചു..

അച്ഛാ ഒരു കാര്യം കൂടെ ഉണ്ട് ഞങ്ങടെ കമ്പനിയിൽ ജോലി ചെയ്ത ആതിര മരിച്ചു സാറിന്റെ pa അവൾ ആയിരുന്നു....

അത് ടീവിയിൽ കണ്ടു മോളെ..

മ്മ് അതിന്റെ കാര്യം ആയി എനിക്ക് സ്റ്റേഷൻ വരെ പോകേണ്ടി വന്നു.......

എന്തെങ്കിലും പ്രശ്നം ഉണ്ടോ മോളെ...

ഇല്ല ഇല്ല അവർ എല്ലാവരുടെയും മൊഴി എടുത്തു ആ ടൈം ഞാനും സാറും ഇല്ലായിരുന്നു അതാ.... സ്റ്റേഷനിൽ പോകേണ്ടി വന്നത്...

സൂക്ഷിക്കണേ മോളെ.....


മ്മ് മ്മ് നിങ്ങൾ ചുമ്മാ ഓരോന്ന് ആലോചിച്ചു പേടിക്കണ്ട.....
അവർ പിന്നെ ഓരോന്ന് സംസാരിച്ചു കഴിച്ചു.കഴിച്ചു കഴിഞ്ഞു ടീവി കണ്ടു ഇരിക്കുമ്പോൾ ആണ് അവളുടെ ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടത്....

ആരാ അമ്മ.....

നിന്റെ സാറിന്റെ അമ്മ ആണ്...

ഹലോ അമ്മ....

മോള് കഴിച്ചോ....
കഴിച്ചു അമ്മയോ...

ഇല്ല മോളെ രുദ്രൻ ഇതുവരെ വന്നില്ല വന്നിട്ട് കഴിക്കാം എന്ന് കരുതി....

പിന്നെ കുറച്ചു സമയം വിശേഷം ഒക്കെ തിരക്കി....

കമ്പനിയിൽ കുറച്ചു പ്രശ്നങ്ങൾഉണ്ട് അല്ലെ മോളെ...

മ്മ് മ്മ് എല്ലാം ഉടനെ ശരി ആകും അമ്മേ

സാർ വരാൻ ഇനിയും വൈകോ അമ്മേ..

ചിലപ്പോൾ ഒക്കെ മോൾ അമ്മേടെ കൈയിൽ ഫോൺ കൊടുത്തേ....


ഹലോ.....

ഞാൻ അവളുടെ എംഡി യുടെ അമ്മ ആണ്..

അറിയാംമോൾ പറയും ഇടക്ക്

സുഖം അല്ലെ.

സുഖം ആണ്

മോൾടെ അച്ഛന് ഇപ്പൊ എങ്ങനെ ഉണ്ട്..

ഇപ്പൊ വല്യ കുഴപ്പമില്ല എങ്കിലും ഭാരം ഒന്നും എടുക്കാൻ പറ്റില്ല..

ഞാൻ വേറെ ഒരു കാര്യം ചോദിക്കാൻ ആണ് ഇപ്പൊ വിളിച്ചത്... മോൾ അടുത്ത് ഉണ്ടോ...

ഇല്ല അവൾ ടീവി കാണുവാ..

മ്മ് മ്മ്

എന്താ ചോദിക്കാൻ ഉള്ളത്...

മോൾക്ക് ഇപ്പൊ കല്യാണം വല്ലതും നോക്കുന്നുണ്ടോ...

നോക്കുന്നുണ്ട്... അവളുടെ ജാതകത്തിൽ ഇപ്പൊ വിവാഹ സമയം ആണ്...

എങ്കിൽ ഞാൻ ഒരു കാര്യം........മോൻ വന്നു ഞാൻ പിന്നെ വിളിക്കാമെ....

ആഹ് ശരി....




ആരോട് ആയിരുന്നു മാതശ്രീ തകർത്തു സംസാരം...

അത് ഒരു ഫ്രണ്ട്....

മോനെ കമ്പനിയിൽ എന്താ പ്രശ്നം...

അത് ഒക്കെ അവിടെ അല്ലെ ഇപ്പൊ എന്റെ അമ്മകുട്ടി അത് ഒന്നും ഓർക്കണ്ട പോയി എനിക്ക് കഴിക്കാൻ വല്ലതും എടുത്തു വയ്ക്ക്...


മ്മ് പോയി കുളിച്ചു വാ....

രുദ്രൻ സ്റ്റെപ് കയറി പകുതി എത്തിയിട്ട് അമ്മയെ വിളിച്ചു

അമ്മ ഋഷി എവിടെ....

അറിയില്ല വന്നു കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുത്തു പോയി

എപ്പോ വന്നത്

ഉച്ചക്ക്

എന്താ മോനെ

ഒന്നുല്ല

ഋഷി നീ കുറച്ചു ദൂരം കൂടെ ഓട് സ്വന്തം അച്ഛനെ മരണത്തിൽ കൊണ്ട് എത്തിച്ചത് അല്ലെ ഒരു ക്രൂരമായ പുഞ്ചിരി രുദ്രന്റെ മുഖത്ത് തെളിഞ്ഞു....
അവൻ പെട്ടന്ന് തന്നെ കുളിച്ചു റെഡി ആയി ഫുഡ്‌ കഴിക്കാൻ പോയി..


ഇന്ന് എന്താ മാതശ്രീ ഭയങ്കര ആലോചന
എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ....

ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്...

നിങ്ങൾ രണ്ടും ഇങ്ങനെ ആയാൽ എങ്ങനെ രുദ്ര കമ്പനി മുന്നോട്ടു പോകും...

എനിക്ക് അവന്റെ കീഴിൽ അവന്റെ ഉത്തരവ് അനുസരിച്ചു ജോലി ചെയ്യാൻ പറ്റില്ല...

അവന് എന്റെ അഭിപ്രായങ്ങളോട് യോജിച്ചു പോകാനും പറ്റില്ല പിന്നെ എന്ത് ചെയ്യും....

അവനെ കമ്പനി ഏൽപ്പിച്ചു ഞാൻ ഒരു വർഷം മാറി നിന്നു തിരിച്ചു വന്നപ്പോൾ എല്ലാം അവൻ നശിപ്പിച്ചു അച്ഛന്റെ ജീവൻ വരെ എടുത്തു...... അത് പറയുമ്പോ അവന്റെ ശബ്ദത്തിൽ ദേഷ്യവും സങ്കടവും കലർന്നു.....


നീ അത് വിട് ഇപ്പൊ കഴിക്ക് നിങ്ങളോട് പറഞ്ഞിട്ട് കാര്യം ഇല്ല...

പിന്നെ കുറച്ചു നേരംനിശബ്ദതതളംകെട്ടി.

രുദ്ര..... ജാനകി എങ്ങനെ ആണ്....

ആ കുറച്ചു നാക്ക് കൂടുതൽ ആണ് പിന്നെ എടുത്തു ചാട്ടവും.... പറഞ്ഞു കഴിഞ്ഞു ആണ് താൻ ഇപ്പൊ എന്താ പറഞ്ഞത് എന്ന് ഓർത്തെ.....

അമ്മയെ നോക്കിയപ്പോൾ അമ്മ സൂക്ഷിച്ചു നോക്കുന്നു...

അല്ല ഞാൻ പൊതുവെ പറഞ്ഞത് അവൾ ജോലിയുടെ കാര്യത്തിൽ മിടുക്കി ആണ്...
മ്മ് മ്മ്  അമ്മ ഒന്ന് അമർത്തി മൂളി 

അല്ല എന്താ ഇപ്പൊ അവളെ കുറിച്ച് തിരക്കാൻ ആയി...

അവളെ നമ്മുടെ ഋഷിക്ക് വേണ്ടി ആലോചിച്ചാൽ കൊള്ളാം എന്ന് ഉണ്ട്... അത് പറഞ്ഞതും കഴിച്ചോണ്ട് ഇരുന്ന ഫുഡ്‌ രുദ്രന്റെ മണ്ടയിൽ കയറി.ചുമക്കാൻ തുടങ്ങി അവൻ ഒന്ന് ഒക്കെ ആയപ്പോൾ ചോദിച്ചു...

അമ്മ എന്താ ഇപ്പൊ പറഞ്ഞെ....

നീ കേട്ടില്ലേ ഞാൻ പറഞ്ഞത് അത് തന്ന...

പക്ഷെ.. അവൾ... നിന്റെ അഭിപ്രായം ചോദിച്ചില്ല അവളോട് ഒന്ന് ചോദിക്കട്ടെ എന്നിട്ട് സമ്മതം ആണെങ്കിൽ ബാക്കി നോക്കാം..... അവൻ ഒന്നും മിണ്ടാതെ കഴിപ്പ് നിർത്തി എണീറ്റ് പോയി... പെട്ടന്ന് അവളെ ഋഷിക്ക് വേണ്ടി ആലോചിച്ചപ്പോൾ തനിക്ക് എന്താ ഇത്ര സങ്കടം ദേഷ്യം ഒക്കെ വരാൻ ആയി....

എനിക്ക് സമ്മതം അല്ല........

ശബ്ദം കേട്ട് അമ്മ തിരിഞ്ഞു നോക്കി.......
            


                                               തുടരും.........
To Top