രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
എന്താ ഋഷി നീ ആണോ ഇതു ചെയ്തത്....
ദേ സോന ഞാൻ ആകെ പ്രാന്ത് പിടിച്ചു നിൽക്കുവാ നീ ഒന്ന് പോയെ എനിക്ക് കുറച്ചു മനഃസമാദാനം ത പ്ലീസ്....
ഓഹ് ഞാൻ ഇപ്പോൾ ചോദിച്ചത് ആണോ നിനക്ക് കുറ്റം ഋഷി അവൾ നിന്റെ വാൽ ആയിരുന്നു എന്ന് എനിക്ക് അറിയാം വാൽ മാത്രം അല്ലല്ലോ മറ്റ് പലതും ആണ് അവൾ നിനക്ക്.. ഒരു തരം പുച്ഛത്തോടെ അവൾ പറഞ്ഞു നിർത്തിയതും അവന്റെ സകലനിയന്ത്രണവും പോയിരുന്നു.....
അവൻ എണീറ്റ് അവളുടെ കഴുത്തിന് കുത്തി പിടിച്ചു പെട്ടന്ന് ആയത് കൊണ്ട് അവൾ ഒന്ന് പുറകിലേക്ക് വേച്ചു പോയി...
അവൻ അവളിലെ പിടി മുറുക്കി ശ്വാസം കിട്ടാതെ അവൾ കിടന്നു പിടച്ചു...
നീ എന്റെ കാര്യത്തിൽ ഇടപെടരുത് കൊന്ന് തള്ളും പന്ന #₹%&%₹@മോളെ അത് പറഞ്ഞു അവൻ ഊക്കോടെ കൈ കുടഞ്ഞു.. അവൾ താഴേക്ക് ഊർന്നു വീണു ശ്വാസം എടുത്തു........ അവൻ ദേഷ്യത്തിൽ വാതിൽ വലിച്ചടച്ചു ഇറങ്ങി പോയി.....
ഇല്ല ഋഷി നീ ഒരിക്കലും എന്നിൽ എത്തില്ല അതിന് മുന്നേ അവസാനിപ്പിക്കും ഞാൻ എല്ലാം...
ഇയാൾ ഇതു എവിടെയ എന്നെ കൊണ്ട് പോകുന്നെ ജാനകി ദേഷ്യത്തോടെ ചോദിച്ചു....
എന്തായാലും കൊല്ലാൻ അല്ല കൊണ്ട് പോകുന്നെ
ഓഹ് ഭാഗ്യം....
പിന്നെ അവൾ ഒന്നും മിണ്ടാൻ പോയില്ല ചോദിച്ചാലും അവൻ ഒന്നും പറയില്ല എന്ന് മനസിലായി.....
കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൊട്ടാരതുല്യമായ വീടിനു മുന്നിൽ വണ്ടി നിർത്തി...
ഇതു എന്താ ഇവിടെ താൻ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് തന്റെ ഉദ്ദേശം ഒന്നും എന്റടുത്ത് വേണ്ട ഇറക്കി വിടെഡോ എന്നെ.....
അവൾ ഇതൊക്കെ പറഞ്ഞിട്ടും ഒരു ഭാവവ്യത്യാസവും ഇല്ലാതെ അവളെ തന്നെ നോക്കി ഇരിക്കുവായിരുന്നു രുദ്രൻ....
കഴിഞ്ഞോ നിന്റെ തുള്ളൽ....
കഴിഞ്ഞെങ്കിൽ..... തനിക്ക് എന്താ..
ഞാൻ മാന്യമായി ആണ് ഇത്രയും നേരം നിന്നോട് പെരുമാറിയത് ഇനി അത് എന്നിൽ നിന്ന് നീ പ്രതീക്ഷിക്കരുത് എല്ലാത്തിനും ഒരു പരിധി ഉണ്ട് രുദ്രൻ ആർക്കും മുന്നിൽ ഇതുപോലെ നിശബ്ദനായിട്ടില്ല പിന്നെ നീ ഓഫീസിൽ വച്ച് പറഞ്ഞതൊക്കെ എനിക്ക് ഓർമ്മ ഉണ്ട് അതിന് ഉള്ളത് ഞാൻ തരുന്നുണ്ട്.......ഇതൊക്കെ പറയുമ്പോൾ രുദ്രന്റെ കഴുത്തിലെ പച്ചഞരമ്പുകൾ ഒക്കെ തെളിഞ്ഞു കാണാമായിരുന്നു അതിൽ നിന്ന് തന്നെ മനസിലായി അവൻ നല്ല ദേഷ്യത്തിൽ ആണെന്ന്.
അവൻ അത് പറഞ്ഞു അവളുമായി മുന്നോട്ട് നടന്നു. വീടിനുമുന്നിൽ കുറച്ചു കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ ആളുകൾ ഉണ്ടായിരുന്നു അവരുടെ കൈയിൽ തോക്കും ഉണ്ട്... ഇതൊക്കെ കണ്ടു ജാനകിക്ക് ചെറിയ പേടി തോന്നി എങ്കിലും അത് പുറത്ത് കാണിച്ചില്ല.....
സാർ.......
മ്മ് മ്മ് അമ്മ എവിടെ ജോസേ...
അമ്മ അകത്തുണ്ട് ഇത്രയും നേരം ഞങ്ങളോട് സംസാരിച്ചു ഇരിക്കുവായിരുന്നു....
അഹ് കൊള്ളാല്ലോ.... ഞാൻ അമ്മയെ ഒന്ന് കണ്ടിട്ട് വരാം....
ശരി സാർ..... സാർ... അത്
എന്താ ഡോ.....
അല്ല അമ്മയെ കൊണ്ട് പോകാൻ വന്നത് ആണോ സാർ.....
ഏയ്യ് അല്ല ഡോ അതിന് സമയം ആയിട്ടില്ല.. അല്ല അമ്മയെ കൊണ്ട് പോകുന്നതിന് എന്താ ഡോ പ്രശ്നം
അമ്മ ഇവിടെ ഉള്ളപ്പോൾ ഞങ്ങൾ നാലുപേർക്ക് അമ്മ സ്വന്തം അമ്മയെ പോലെ ആണ് പെട്ടന്ന് കൊണ്ട് പോയാൽ.... ബാക്കി പറയാതെ അയാൾ തല കുനിച്ചു...
ഏയ്യ് ജോസ് എന്ന് മുതലാ ഇങ്ങനെ ഒക്കെ ആയത് രുദ്രൻ കളിയോടെ ചോദിച്ചു...
അറിയില്ല സാർ അമ്മ ഓരോന്ന് പറഞ്ഞു പറഞ്ഞു ഞാൻ ഇപ്പോൾ ഇങ്ങനെ ഒക്കെ ആയി.... പാവമാ അമ്മ
ആ അമ്മയുടെ മോളെ കൊന്നത് ആരാ എന്ന് അറിയണം എന്നിട്ട് വേണം എനിക്ക് അവനെ ശരിക്ക് ഒന്ന് കാണാൻ....
കൂൾ ജോസേ.....
ഇതൊക്കെ കേട്ട് ജാനകി എന്താ ചെയ്യേണ്ടത് എന്ന് ആലോചിച്ചു നിൽക്കുവായിരുന്നു.. ആ വ്യക്തി ഒരു ഗുണ്ട ആണെന്ന് ശരീരപ്രകൃതം കണ്ടപ്പോൾ തന്നെ ഉറപ്പ് ആയിരുന്നു അവൾക്ക്....
ജാനകി.... അവന്റെ വിളിയിൽ അവൾ ഞെട്ടി അവനെ നോക്കി
കൂടുതൽ ആലോചിച്ചു നിൽക്കണ്ട വാ....
അത് പറഞ്ഞു മുകളിലെ ഒരു റൂമിലേക്ക് പോയി.....
അവൾ അവന്റെ പുറകെ പോയി അവിടെ കണ്ട കാഴ്ചയിൽ അവൾക്ക് ശ്വാസം പോലും നിലക്കും പോലെ തോന്നി....
ഇന്ദുവമ്മേ......... ഒരു പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു...
എവിടെ എവിടെ ആയിരുന്നു ഇന്ദുവമ്മേ ഇത്രനാൾ ഇയാൾ അമ്മേ ഇവിടെ പൂട്ടി ഇട്ടേക്കുവാണോ വാ നമുക്ക് പോകാം... എന്നാൽ രുദ്രൻ ഒരു പുഞ്ചിരിയോടെ നോക്കി നിൽക്കുവായിരുന്നു....
മോളെ ഞാൻ എങ്ങോട്ടും വരുന്നില്ല....
അത് എന്താ ഇയാളെ പേടിച്ചു ആണോ.... രുദ്രനെ ചൂണ്ടി രൂക്ഷമായി നോക്കികൊണ്ട് ചോദിച്ചു...
അമ്മേ ഞാൻ പുറത്ത് ഉണ്ടാകും നിങ്ങൾ സംസാരിച്ച് ഇരിക്ക്...
അമ്മ വാ ഞാൻ എങ്ങനെ എങ്കിലും ഇവിടെ നിന്ന് അമ്മയെ കൊണ്ട് പോകാം... വാ
മോൾ ആദ്യം ഇവിടെ ഇരിക്ക് ഞാൻ പറയട്ടെ. അവളുടെ കൈയിൽ മെല്ലെ തലോടി കൊണ്ട് പറഞ്ഞു തുടങ്ങി...
മോൾ വിചാരിക്കുപോലെ രുദ്രൻ ദുഷ്ടൻ ഒന്നും അല്ല മോളെ മോൾ അവനെ കൊല്ലാൻ ശ്രമിച്ചത് ഒക്കെ അവൻ എന്നോട് പറഞ്ഞു....
അവൻ കാരണം ആണ് ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത് തന്ന
അമ്മ എന്തൊക്കെ ആണ് ഈ വിളിച്ചു പറയുന്നത്... എനിക്ക് ഒന്നും മനസിലാകുന്നില്ല..
ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് ജാനു.... ആ വിളി കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു...
അവൻ അന്ന് അമ്മുവും അച്ഛനും മരിച്ചു കഴിഞ്ഞു വീട്ടിൽ വന്നു പിന്നെ ഇടക്ക് ഒക്കെ വരുമായിരുന്നു പിന്നെ നമ്മുടെ അമ്മു പറഞ്ഞു എനിക്ക് അറിയാം ആയിരുന്നു രുദ്രനെ...
അങ്ങനെ ഒരു ദിവസം സന്ധ്യക്ക് ആരൊക്കെയോ കുറച്ചു പേര് വന്നു എന്നോട് പറഞ്ഞു മോൾ ഒരു ഫയൽ അത് പോലെ ഒരു പെൻഡ്രൈവ് രണ്ടും കമ്പനിയിൽ നിന്ന് കൊണ്ട് വന്നിരുന്നു അത് ഇവിടെ എവിടെ എങ്കിലും ഉണ്ടോ എന്റെ കൈയിൽ തന്നോ എന്നൊക്കെ ചോദിച്ചു.... ഞാൻ അറിയില്ല എന്ന് പറഞ്ഞു അപ്പോൾ അവർ പറഞ്ഞു രാവിലെ MD വരും അപ്പോഴേക്കും അമ്മ നോക്കി വയ്ക്കാൻ പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി എന്നാൽ അവർ വീടിന് പുറത്ത് ഒരുപാട് സമയം ഉണ്ടായിരുന്നു...
അങ്ങനെ അവർ പോയി കഴിഞ്ഞു രുദ്രൻ വന്നു എന്നോട് പറഞ്ഞു അമ്മയുടെ ജീവന് ആപത്ത് ആണ് ഇവിടെ നിന്ന് എങ്ങോട്ട് എങ്കിലും പോകാം എന്ന് ഒരുപാട് എതിർത്തു അവസാനം അവൻ കാല് പിടിച്ചു പറഞ്ഞപ്പോൾ ആണ് ഞാൻ ഇറങ്ങിയത് ഞങ്ങൾ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോ തന്നെ വീണ്ടും അവർ അവിടെ വരുന്നതും വീട് ഒക്കെ പരിശോധിക്കുന്നതും കണ്ടിരുന്നു..... അങ്ങനെ ആണ് മോളെ ഞാൻ ഇവിടെ മോന്റെ കൂടെ താമസം ആയത്.. അവന് അമ്മുനെ ഒരുപാട് ഇഷ്ടം ആയിരുന്നു അവൾക്കും ഇഷ്ടം ആയിരുന്നു പക്ഷെ വിധി ഇല്ല..
ജാനകി എല്ലാം ഒരു മരവിപ്പോടെ ആയിരുന്നു കേട്ടിരുന്നത്. അവൾ രുദ്രനെ പറഞ്ഞ വാക്കുകൾ. കാര്യം അറിയാതെ കൊല്ലാൻ വരെ നോക്കി..
കുറച്ചുനേരത്തെ ആലോചനക്ക് ശേഷം ജാനകി അമ്മയോട് ചോദിച്ചു.
അമ്മു അമ്മയോട് ഇങ്ങനെ ഒരു ഫയൽനെ കുറിച്ചോ പെൻഡ്രൈവ്നെ കുറിച്ചോ പറഞ്ഞിരുന്നോ...
ഇല്ല മോളെ ഇല്ല അവൾ അങ്ങനെ ഓഫീസിൽ ഉള്ള കാര്യങ്ങൾ ഒന്നും പറയില്ല. പിന്നെ അതിന് രണ്ടു ദിവസം മുന്നേ രുദ്രനെ വിളിച്ചിട്ട് കിട്ടുന്നില്ല അത്യാവശ്യത്തിന് വിളിച്ച കിട്ടൂല എന്നൊക്കെ പറഞ്ഞു നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു..
അഹ് മോളെ പിന്നെ അമ്മു അന്ന് കമ്പനിയിൽ ഇരുന്നപ്പോ വൈകുന്നേരം അവസാനം ആയി എന്നോട് സംസാരിച്ചത് അവളുടെ പേരിൽ ഒരു കൊറിയർ വരും അത് വാങ്ങി വക്കാൻ ആയിരുന്നു....
എന്നിട്ട് അത് വന്നോ അമ്മേ ജാനകി പെട്ടന്ന് അത് ചോദിച്ചു...
ഇല്ല മോളെ ഞാൻ അവിടെ ഉണ്ടായിരുന്നപ്പോൾ ഒന്നും കൊറിയർ വന്നിട്ടില്ല...
മോള് ഇനി അമ്മുന്റെ കാര്യം ഓർത്ത് അതിന്റെ പുറകെ പോകണ്ട പോയത് പോയി നഷ്ടം എനിക്ക് ആണ് ഇനിയും അവളുടെ പേര് പത്രക്കാരും ടീവിക്കാരും പന്തടിക്കുന്നത് കേൾക്കാൻ വയ്യ...
ഇന്ദുവമ്മേ അമ്മു അവൾ....
വേണ്ട മോളെ അവളെ പോലെ തന്നെ ആണ് എനിക്ക് മോളും ചന്ദ്രേട്ടന് മോളെ ഉള്ളു ആണായും പെണ്ണായും അതുകൊണ്ട് മോൾ ജീവൻ പണയം വച്ച് ഇതിന്റെ പുറകെ പോണ്ട......
മ്മ് മ്മ് മ്മ്
പിന്നെ രുദ്രനോട് ഇനി ദേഷ്യം ഒന്നും വേണ്ട പാവമാ അവൻ....
അവന്റെ പേര് കേട്ടപ്പോൾ എന്തോ ഒരു സങ്കടം അവളുടെ ഉള്ളിൽ വന്നു നിറഞ്ഞു....
ജാനകി പോകാം രുദ്രൻ അങ്ങോട്ട് വന്നു പറഞ്ഞു....
അമ്മേ ഞാൻ ഇവളെ കൊണ്ട് ആക്കിയിട്ടു വരാം....
ശരി മോനെ....
ഞാൻ പോയിട്ട് വരാം ഇന്ദുവമ്മേ....
അവരെ കെട്ടിപിടിച്ചു അവൾ പറഞ്ഞു...
പോകാം.....
മ്മ് മ്മ്
കാറിൽ കയറിയിട്ടും ഒന്നും മിണ്ടാതെ രണ്ടുപേരും യാത്ര തുടർന്നു....
രുദ്രൻ ജാനകിയെ നോക്കി അവൾ കണ്ണുകൾ അടച്ചു ഇരിക്കുവാണ് പക്ഷെ കണ്ണുനീർ പൊഴിയുന്നുണ്ട്....
അവളുടെ ആ ഇരുപ്പ് കണ്ടു അവന് വല്ലാത്ത സഹതാപം തോന്നി കാര്യം അറിയാതെ എടുത്തു ചാടി എന്തൊക്കെയോ ചെയ്തു വിളിച്ചു പറഞ്ഞു അതിന്റെ സങ്കടം ആണ് കരഞ്ഞു തീർക്കുന്നത്.....
ജാനകി........... അവൻ കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം വിളിച്ചു
മ്മ് മ്മ് അവൾ പെട്ടന്ന് കണ്ണുകൾ തുടച്ചു അവനെ അവനെ നോക്കി
എന്താ സാർ....
തന്റെ അവസ്ഥ എന്താ എന്ന് എനിക്ക് അറിയാം ഇപ്പോൾ പക്ഷെ താൻ എന്നോട് ചെയ്തതും പറഞ്ഞതും പോട്ടെ അത് താൻ വിട്ടേക്ക്...
കൂൾ ആയിട്ടു ഇരിക്ക് ഡോ....
മ്മ് മ്മ് മ്മ് മ്മ്
സാർ അമ്മുനെ കൊന്നവരെ കണ്ടു പിടിക്കാൻ ഇനി എന്ത് ചെയ്യാൻ പറ്റും നമുക്ക്...
കേസ് നടക്കുവല്ലേ നമുക്ക് നോക്കാം ഡോ
അവനു അപ്പൊ അങ്ങനെ പറയാൻ ആണ് തോന്നിയത്..
മ്മ് മ്മ്
പിന്നെയും അവൾ കണ്ണുകൾ അടച്ചു ഇരുന്നു പിന്നെ രുദ്രൻ ഒന്നും മിണ്ടാതെ യാത്ര തുടർന്നു.. കുറച്ചു ദൂരം പോയ ശേഷം ഒരു ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തി...
ഡോ വാ എന്തെങ്കിലും കഴിച്ചിട്ട് പോകാം.. ഉച്ചക്ക് ഒന്നും കഴിച്ചിട്ടില്ല..
എനിക്ക് വേണ്ട സാർ പോയി കഴിച്ചോ...
നിന്നോട് വരുവോ എന്നല്ല വരാൻ ആണ് പറഞ്ഞത്.... അവന്റെ ശബ്ദം ഉയർന്നപ്പോൾ അവൾ ഇറങ്ങി പോയി...
സാർ കഴിക്കാൻ എന്താ.....
രണ്ടു മസാല ദോശ രണ്ട് കോഫി
Ok സാർ
ബോഡിയിൽ പിടിവലി കൂടിയത് ആയും അതുപോലെ തലക്ക് പുറകിൽ കിട്ടിയ ഇടിയും ആണ് മരണകാരണം എന്ന് ആണ് പ്രാഥമിക നിഗമനം... നാളെ ഉച്ചക്ക് പോസ്റ്റ്മോർട്ടം കഴിഞ്ഞു ബോഡി ബന്ധുക്കൾക്ക് വിട്ടു നൽകും.. കോതമംഗലം സ്വദേശി ആണ് കൊല്ലപ്പെട്ട ആതിര.. അച്ഛൻ അമ്മ ആക്‌സിഡന്റിൽ മരിച്ചു ഒരു ബന്ധു വീട്ടിൽ ആയിരുന്നു ആതിരയുടെ താമസം... ജോലി കിട്ടിയതിൽ പിന്നെ ഇവിടെ അടുത്ത് ഒരു ഫ്ലാറ്റിൽ ആയിരുന്നു ആതിരയുടെ താമസം.....
ഈ വാർത്തയിലേക്ക് തിരിച്ചു വരാം ഇടവേളക്ക് ശേഷം......
ടീവിയിൽ കണ്ട ന്യൂസിൽ ഞെട്ടി ഇരിക്കുക ആയിരുന്നു ജാനകിയും രുദ്രനും....
സാർ.....
മ്മ് മ്മ് മ്മ്
സാർ അറിഞ്ഞില്ലേ ഇതു...
ഇല്ല ഫോൺ കാറിൽ ആയിരുന്നു ഇപ്പോഴാ miss കാൾസ് കണ്ടത്...
സംസാരിച്ചു ഇരിക്കെ തന്നെ രുദ്രന്റെ ഫോൺ ബെല്ലടിച്ചു....
ഹലോ പറയ് ഋഷി....
നീ എവിടെ കമ്പനിയിലെ ഒരുപെൺകുട്ടി മരിച്ചത് അറിഞ്ഞില്ലേ നീ..ഋഷി വളരെ ദേഷ്യത്തിൽ ആയിരുന്നു..
ഞാൻ അത്യാവശ്യം ആയി ഒരാളെ കാണാൻ പോയിരുന്നു ഫോൺ സൈലന്റ് ആയിരുന്നു അറിഞ്ഞില്ല..
ഇപ്പോ എന്താ അവസ്ഥ...
ഓഫീസിൽ പോലീസ് വന്നു എന്തൊക്കെയോ ചോദിച്ചു പോയി പിന്നെ നിന്നെയും ജാനകിയെയും si കാണണം എന്ന് പറഞ്ഞു...
മ്മ് മ്മ് മ്മ് പോയി കാണാം...
മ്മ് ശരി....
ജാനകി പെട്ടന്ന് കഴിച്ചു വാ നമുക്ക് ഒന്ന് സ്റ്റേഷൻ വരെ പോണം..
എന്തിന സാർ ഞാൻ വരുന്നേ..
അവിടെ പോയാലെ അറിയാവൂ പെട്ടന്ന് പോണം...
അവർ വേഗം കഴിച്ച് എണീറ്റ് വീണ്ടും യാത്ര തുടർന്നു.......
എന്നാൽ ഇവരെ വീക്ഷിച്ച രണ്ടു കണ്ണുകളെ ഇവർ കണ്ടില്ല
തുടരും.........