രുദ്രജാനകി തുടർക്കഥ പാർട്ട്‌ 10 വായിക്കുക...

Valappottukal



രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

എന്തേ നിനക്ക് ഇപ്പൊ ഒന്നും മിണ്ടാൻ ഇല്ലേ നാവിറങ്ങി പോയോ....

താൻ എന്താ ഡോ ഈ കാണിക്കുന്നേ മാറി നിക്കെടോ...

ഞാൻ ഒന്നും കാണിച്ചില്ലല്ലോ കാണിക്കാൻ പോകുന്നല്ലേ ഉള്ളു ജാനകി....

ഡോ തന്നോടാ ഞാൻ പറഞ്ഞത് മാറാൻ എനിക്ക് പോണം.....

പോകാം പോകുന്നതിന് മുന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം.....

എന്താ അറിയേണ്ടത്....

നീ എന്തിനാ ഇവിടെ വന്നത്.. അവൻ അവളിൽ നിന്ന് കുറച്ചു അകന്ന് നിന്നു കൈ രണ്ടും മാറിൽ കെട്ടി അവളെ തന്നെ നോക്കി നിന്നാണ് ചോദ്യം......

ഞ.. ഞാൻ ഇവിടെ ജോലിക്ക് അല്ലാതെ എന്തിനാ.....

അത് എന്താ ജാനകിക്ക് പറഞ്ഞു വരുമ്പോ ഒരു വിക്കൽ

എനിക്ക് വിക്കും കൊക്കും ഒന്നും ഇല്ല...

ഒന്ന് കിട്ടിയിട്ടും നാക്കിന് കുഴപ്പം ഒന്നുല്ല (രുദ്രൻ ആത്മ )

ആണോ.....

ഞാൻ പെണ്ണാ....

ഓഹ് ആയിക്കോട്ടെ ജോലിക്ക് വന്ന നീ എന്തിനാ എന്റെ വണ്ടിയുടെ ബ്രേക്ക്‌ കട്ട് ചെയ്യാൻ പോയെ......

ഞാ..... ഞാൻ ഒന്നും കട്ട് ചെയ്തില്ല....

ഉറപ്പ് ആണോ.....

മ്മ് മ്മ് മ്മ്

മൂളാൻ അല്ല മുഖത്ത് നോക്കി പറയ്.

ഞാൻ ഞാൻ കട്ട് ചെയ്തു

എന്തിന്

കൊല്ലാൻ.....

ആരെ കൊല്ലാൻ....

എന്റെ അമ്മുനെ കൊന്നവനെ....

അതിന് ആ കൊലയാളി എന്റെ കാറിൽ ആണോ പോകുന്നെ......

അതെ നിങ്ങടെ ചേട്ടൻ ആണ് കൊലയാളി എന്ന് ഞാൻ തെറ്റിദ്ധരിച്ചു....

അപ്പൊ ഇപ്പോ മാഡത്തിന് അറിയോ കൊലയാളി ആരാ എന്ന് രുദ്രൻ ഒരു പുച്ഛത്തോടെ ചോദിച്ചു...

ഇല്ല അറിയില്ല...


നീ പിന്നെ എന്തിന എന്റെ പുറകെ ഓടിയത്..

അത് അ ആ കാറിൽ ഇന്ദുവമ്മ ഉണ്ടായിരുന്നു...

ഓഹ് അവരെ തിരക്കി ആണോ നീ എന്റെ പുറകെ വന്നത്....

നീ എന്തിനാ അവരെ നിന്റെ കൂടെ കൊണ്ട് പോയത് അവർക്ക് ഇനി ആരുമില്ല തിരക്കി വരാൻ ഉണ്ടായിരുന്ന മോളെ നീ കൊന്നു സ്വന്തം മോൾ മരിച്ച സങ്കടത്തിൽ ചങ്ക്പൊട്ടി അച്ഛനും മരിച്ചു ഇപ്പോൾ അവരെ കൊല്ലാൻ ആകും നീ കൂടെ കൊണ്ട് പോയി താമസിപ്പിക്കുന്നത്.....

പറഞ്ഞു തീർന്നതും അടുത്ത അടിയും വീണിരുന്നു ജാനകിയുടെ കവിളിൽ...
പെണ്ണ് അല്ലെ എന്ന് കരുതി ഒന്ന് താന്നപ്പോൾ നീ എന്റെ തലയിൽ കയറുന്നോ......


നീ എന്താ പറഞ്ഞെ ഞാൻ കൊന്നത് ആണ് എന്ന് എന്റെ അമ്മുനെ അല്ലെ... നിനക്ക് അറിയോ അവൾ എന്റെ ആരായിരുന്നു എന്ന് ഈ രുദ്രൻ ഒരു പെണ്ണിനെ ആണ് സ്നേഹിച്ചത് അത് എന്റെ ജീവന് തുല്യം അങ്ങനെ ഉള്ള അവളെ കൊല്ലാൻ മാത്രം ക്രൂരൻ അല്ല ഞാൻ പിന്നെ അവളുടെ ശരീരം അല്ല ഈ രുദ്രൻ ആഗ്രഹിച്ചത്..... മനസ്സിലായോ നിനക്ക്....

പിന്നെ നീ പറഞ്ഞു നിന്റെ ഇന്ദുവമ്മയെ ഞാൻ കൊല്ലാൻ ആണ് കൊണ്ട് പോയത് എന്ന് അതെ അതിന് തന്നെ ആണ് നിനക്ക് എന്താ ചെയ്യാൻ പറ്റുന്നെന്ന് വച്ചാൽ ചെയ്യ് നീ......


ജാനകി ഒരു ശില പോലെ നിന്നു അവന്റെ വാക്കുകൾ കേട്ട് താൻ കണ്ടതും കേട്ടതും ഒന്നും ഒന്നും വ്യക്തമല്ല... ഏതാ സത്യം ഏതാ കള്ളം എന്ന് അറിയാൻ വയ്യ എല്ലാം ആലോചിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.......


രുദ്രൻ കുറച്ചു മാറി നിന്ന് ആലോചിക്കുവായിരുന്നു ഇവളോട് എനിക്ക് ഒരു ഇഷ്ടം അത് പ്രണയം ഒന്നും ആയിരുന്നില്ല അവളുടെ ആ സ്വഭാവത്തോട് ഉള്ള ഒരു ഇഷ്ടം ഉണ്ടായിരുന്നു അത് അവൾ ആയി തന്നെ നശിച്ചു... ഞാൻ ആണ് പോലും എന്റെ അമ്മുവിനെ അവന്റെയും ഉള്ള് പിടഞ്ഞു കണ്ണുകൾ നിറഞ്ഞു.......


ഡീ.......

അവന്റെ അലർച്ചകേട്ട് അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി....
നീ എന്തായാലും എന്നെ കൊല്ലാൻ അല്ലെ തീരുമാനംആയത് അവസാനം.. അപ്പൊ കുറച്ചു കാര്യങ്ങൾ കൂടെ അറിഞ്ഞിട്ട് എന്നെ കൊല്ല്.

എനിക്ക് ഒന്നും അറിയണ്ട

നീ അറിയണം നീ അതൊക്കെ അറിഞ്ഞിട്ടേ ഇന്ന് വീട്ടിൽ പോകു...

അവൻ ഫോൺ എടുത്തു ആരെയോ വിളിച്ചു........ ജാനകിയുടെ സീറ്റിൽ നിന്ന് അവളുടെ ബാഗ് ഫോൺ ഒക്കെ എടുത്തു എന്റെ കാറിൽ കൊണ്ട് വയ്ക്ക് പെട്ടന്ന്.....


എന്താ ഡി നോക്കി പേടിപ്പിക്കുന്നെ എങ്ങനെ ഇവിടുന്ന് പോകാം എന്ന് ആയിരിക്കും നടക്കില്ല.. അതിന് ഞാൻ കൂടെ വിചാരിക്കണം....

തനിക്ക് എന്താ വേണ്ടത് എനിക്ക് ഒന്നും അറിയണ്ട എന്ന് ഞാൻ പറഞ്ഞത് അല്ലെ പിന്നെ എന്തിനാ എന്നെ പിടിച്ചു വെച്ചിരിക്കുന്നെ....


എന്തായാലും എന്റെ പുറകെ കുറച്ചു അലഞ്ഞത് അല്ലെ അപ്പൊ കാര്യങ്ങൾ ഒക്കെ ഒന്ന് അറിഞ്ഞിട്ട് പോകാം....




ശെടാ ഇവൾ അതിനകത്തു കയറി പെറ്റ് കിടക്കുവാണോ കുറച്ചു നേരം ആയല്ലോ പോയിട്ട്.... പൊന്നു അവൾ രുദ്രന്റെ അടുത്ത് പോയത് കണ്ടു കുറച്ചു നേരം ആയിട്ടും തിരിച്ചു വരാത്തത് കൊണ്ട് അങ്ങോട്ട്‌ നോക്കി ഇരിക്കുവാണ്.....


എന്താ പൊന്നു എന്തെങ്കിലും പ്രശ്നം ഉണ്ടോ... രാഹുൽ വന്നു ചോദിച്ചു..

ഏയ്യ് ഇല്ല ജാനകികുറച്ചു നേരം ആയി അങ്ങോട്ട് പോയിട്ട് ക്യാബിൻ ആണെങ്കിൽ സർ ലോക്ക് ചെയ്തു അവളെ കാണാനും ഇല്ല അതുകൊണ്ട് ഇങ്ങനെ നോക്കുവായിരുന്നു....

അത് ചിലപ്പോൾ ഏതെങ്കിലും ഫയൽ നോക്കുവായിരിക്കും...

മ്മ് മ്മ് മ്മ്

അവർ സംസാരിച്ചു ഇരുന്നപ്പോൾ ആണ്

സെക്യൂരിറ്റി വന്നു ജാനകിയുടെ ബാഗ് ഒക്കെ എടുത്തു പോയത്....

അതെ ചേട്ടാ എന്താ ഇതൊക്കെ എവിടെ കൊണ്ട് പോവാ

ഇതു രുദ്രൻ സാറിന്റെ കാറിൽ കൊണ്ട് വയ്ക്കാൻ പറഞ്ഞു....


രാഹുൽ എന്തോ പ്രശ്നം ഉണ്ട്....

താൻ ചുമ്മാ ടെൻഷൻ ആകാതെ അവർ എന്തായാലും പുറത്ത് വരുമല്ലോ....

അല്ല ഡാ ഈ ആതിര എവിടെ കുറച്ചു നാൾ ആയല്ലോ കണ്ടിട്ട്

എനിക്ക് അറിയില്ല ആ ശവം പോയത് കൊണ്ട് കുറച്ചു സമാധാനം ഉണ്ട്....

നീ കൂടുതൽ സന്തോഷിക്കണ്ട പൊന്നു അവൾ ഇങ്ങ് വരും ഒരു വരവ്.....

ഒന്ന് പോ രാഹുലെ എന്നെ ചുമ്മാ പേടിപ്പിക്കാതെ ആദ്യം ഇതു നോക്കാം....



നീ എന്റെ കൂടെ മര്യാദക്ക് വന്നാൽ നിനക്ക് നല്ലത് അല്ലെങ്കിൽ ഞാൻ നിന്നേ ബലമായി കൊണ്ട്പോകേണ്ടി വരും....

ഞാൻ തന്റെ കൂടെ ഒരിടത്തും വരുന്നില്ല.....

Ok വേണ്ട....

അത് പറഞ്ഞു അവൻ ക്യാബിന്റെ ഡോർ തുറന്നു ശേഷം വന്നു ഫോൺ എടുത്തു വച്ച ശേഷം അവളുടെ കൈയും പിടിച്ചു നടന്നു....

ഡോ തനിക്ക് എന്താ

കൈയിൽ നിന്ന് വിടടോ..

ഞാൻ മാന്യമായി വിളിച്ചു അപ്പൊ നീ വന്നില്ല so ഇനി മിണ്ടാതെ എന്റെ കൂടെ വരുക കൂടുതൽ ബലം പിടിച്ചാൽ ഞാൻ തൂക്കിഎടുത്തു ആയിരിക്കും കൊണ്ട് പോകുന്നത്...... നിന്റെ കൂട്ടുകാർ ഒക്കെ നോക്കുവാ കണ്ടോ....

അവൾ അവരെ നോക്കി അവർ എല്ലാവരും രണ്ടുപേരെയും നോക്കുവാണ്..
രുദ്രന്റെ ഒരു നോട്ടത്തിൽ സീറ്റിൽ നിന്ന് എണീറ്റവർ ഒക്കെ ഇരുന്നു.....


അവൻ അവളെ കൊണ്ട് അവന്റെ കാറിൽ കയറ്റി ഡോർ അടച്ചു....

പിന്നെ പൊന്ന് മോൾ ഇതിൽ ഇരുന്നു കൂടുതൽ എന്തെങ്കിലും ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ വീട്ടിൽ അച്ഛനും അമ്മയും മാത്രം അല്ലെ ഉള്ളു അവരുടെ അടുത്ത് നീ പിന്നെ എത്തില്ല... എത്തിക്കില്ല രുദ്രൻ അവൻ അത് പറയുമ്പോൾ അവന്റെ മുഖഭാവം അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.......



മറ്റൊരിടത്തു സോന നീ എന്താ ഇത്രപെട്ടന്ന് തന്നെ നമ്മുടെ കല്യാണം വേണം എന്ന് വാശി പിടിക്കുന്നെ...

എന്താ ഋഷി നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നെ കെട്ടാൻ..

എന്ത് ബുദ്ധിമുട്ട് നീ എന്റെ ജീവൻ അല്ലെ..

എന്ന നമ്മുടെ മാര്യേജ്...

ഒരാഴ്ച അതിനുള്ളിൽ ഉണ്ടാകും എന്താ അത് പോരെ...

മതി എനിക്ക് സന്തോഷം ആയി... അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

മ്മ് ഒരാഴ്ച കഴിഞ്ഞു കല്യാണം നിന്റെ കല്യാണം അല്ല നിന്റെ ശവസംസ്കാരം നടത്തും ഞാൻ..അവൻ  മനസ്സിൽ പലകണക്കുകൂട്ടലുകളും നടത്തി.ക്രൂരമായി ഒന്ന് ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു...


അവന്റെ ഫോൺ റിഗ് ചെയ്തപ്പോൾ അവൻ ഫോൺ എടുത്തു നോക്കി...

ഹലോ....

...........................


What............

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സോന നീ ആ ടീവി ഒന്ന് വച്ചേ....


വീണ്ടുംനാടിനെ നടുക്കിയ ഒരു കൊല RR ഗ്രൂപ്പിൽ വർഷങ്ങൾ ആയി ജോലി ചെയ്യുന്ന ആതിര എന്ന പെൺകുട്ടിയുടെ ബോഡി ആണ് പാലത്തിനടിയിൽ നിന്നും കണ്ടെടുത്തത്.....


സാർ എന്താ പറയാൻ ഉള്ളത്...

ബോഡിയിൽ നിന്ന് ബ്ലീഡിങ് നിന്നിട്ടില്ല അതിനർത്ഥം പെൺകുട്ടിമരിച്ചിട്ട് അതികസമയം ആയിട്ടില്ല.... കൊലയാളി ആരായാലും ഉടനെ തന്നെ പിടിക്കാൻ സാധിക്കും... എന്ന് ആണ് നിഗമനം..

ഇതു ഒരു കൊല ആണെന്ന് ആണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.....വീണ്ടും വീണ്ടും ആ കമ്പനിയിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ മരിക്കുന്നു ഇതിന് കമ്പനിയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ......വാർത്ത കാണാം ഇടവേളക്ക് ശേഷം.....


ഋഷി...........

                                      തുടരും........
To Top