Happy Wedding തുടർക്കഥ Part 23 വായിക്കൂ...

Valappottukal



രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...


"അങ്ങേർക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ സിഗരറ്റ് വലിച്ചത്?? ഇങ്ങേരെ ഞാൻ ഇന്ന്...ചെന്ന് കരണ കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചാലോ?? ഹ്മ്മ്.... വേണ്ടാ. വഴിയുണ്ടല്ലോ!!നിങ്ങടെ വലി ഞാൻ നിർത്തിച്ചു തരാടോ!!".... സെലിൻ അരിശത്തോടെ ഓരോന്നൊക്കെ പദം പറഞ്ഞു കൊണ്ട് അവനുള്ള കത്തും ഒരു ചെറിയ ഗിഫ്റ്റ് ബോക്സും പിറ്റേ ദിവസത്തേക്ക് റെഡി ആക്കി.


"ഇതെന്നാ സെലിനെ ഇന്ന് ഗിഫ്റ്റ് ബോക്സ്??"... സൈമൺ അത് കണ്ട് ചോദിച്ചു.

"ആഹ്....അതൊക്കെ ഉണ്ട്.... അച്ചാച്ചൻ ഇത് അങ്ങ് കൊണ്ട് വെച്ചാൽ മതി!!".... അവൾ ഗൗരവത്തിൽ പറഞ്ഞു.

"എന്തോ കുഴപ്പം ഇല്ലേ ഇച്ചായ "??.... റീനു സെലിന്റെ മുഖ ഭാവം കണ്ട് സൈമനോട് പറഞ്ഞു.

"മ്മ് ഉണ്ട്... ആള് കുറച്ച് കലിപ്പിൽ ആണല്ലോ!!"....

"ആഹ്.... ഇച്ചായൻ വേറെ ഒന്നും ചോദിക്കണ്ട. ചിലപ്പോ അവള് വല്ലതും കൊണ്ട് വെച്ച് അടിച്ചു തരും. ഇത് കൊണ്ട് വെച്ചിട്ട് വാ!!"....

"മ്മ്.... എങ്കിൽ ഞാൻ പോയിട്ട് വരാം....!!".... സൈമൺ അതും പറഞ്ഞു പോയി.

"സെലിനെ എന്താടി പറ്റിയെ?? മുഖമൊക്കെ എന്നാ ഒരുമാതിരി "??

"എയ്.... ഒന്നുല്ലടി.... നിനക്ക് തോന്നുന്നത!!"...സെലിന്റെ ഉത്തരം കേട്ട് റീന ഒന്ന് ഇരുത്തി മൂളി.

"ഇച്ചായൻ സിഗരറ്റ് വലിച്ചെന്ന് ഇവര് രണ്ടും അറിയാത്തതാ നല്ലത്. ചിലപ്പോ അത് വല്ല പ്രേശ്നവും ആവും..... ഇത് ഞാൻ ആയിട്ട് തന്നെ തീർത്തോളാം!!".... അവൾ മനസ്സിൽ പറഞ്ഞു.


സൈമൺ സെലിൻ കൊടുത്ത ആ ഗിഫ്റ്റ് ബോക്സും കത്തും ആരും കാണാതെ സിവാന്റെ കാറിൽ കൊണ്ട് വെച്ച് വീട്ടിലേക്ക് പോയി.ക്ലാസ്സ്‌ കഴിഞ്ഞ് വന്ന സിവാൻ എല്ലാ ദിവസത്തെയും പോലെ കത്ത് പ്രതീക്ഷിച്ച് ഓടി വന്നു.

"ഏഹ് ഇതെന്നാ ഇന്ന് ഗിഫ്‌റ്റോ "??.... വീട്ടിലേക്ക് പോകാനായി വന്ന സിവാൻ കാറിന്റെ മുകളിൽ ഗിഫ്റ്റ് ഇരിക്കുന്നത് കണ്ട് ഓർത്തു. അവൻ അത് ആകാംഷയോടെ തുറന്ന് നോക്കി. അതൊരു ആഷ്ട്രെ ആയിരുന്നു. സിഗരറ്റ് കുത്തി കെടുത്തുന്ന സാധനം. അത് കണ്ടതും അവൻ ഒന്ന് വല്ലാണ്ടായി.അവൻ ആ കത്ത് എടുത്തു വായിച്ചു.

"എന്താ മുഖത്ത് തെളിച്ചം പോരല്ലോ?? സിഗരറ്റ് വലിച്ചു വിട്ടപ്പോൾ നല്ല തെളിച്ചം ആരുന്നല്ലോ!!ഇത് കണ്ടപ്പോൾ തോന്നുന്നില്ലേ??".... സിവാന്റെ മുഖം മങ്ങി.

"പറയാൻ ഞാൻ ആരുമല്ലന്ന് അറിയാം. എന്നാലും പുകച്ചു തള്ളുന്നത് കാണാൻ വയ്യാത്തോണ്ടാ ഇത് ഗിഫ്റ്റ് ആക്കി അയച്ചേ. ഇനി സിഗരറ്റ് വലിക്കാൻ തോന്നുമ്പോ ഈ ഗിഫ്റ്റിന്റെ കാര്യം ഓർത്താൽ മതി. ഈ ഗിഫ്റ്റ് എന്റെ നെഞ്ചാ അതിലേക്കാ നിങ്ങൾ ഓരോ സിഗരറ്റും ഇനി വലിച്ച് കഴിഞ്ഞ് കുത്തി ഇറക്കാൻ പോകുന്നത്.!!അതോർത്തോണം!!".... സിവാൻ ഒന്ന് അമ്പരന്നു.

"എന്റെ നെഞ്ച് എപ്പോഴും ഭംഗിയായി ഇച്ചായന് വേണ്ടി കാത്തിരിക്കണമെങ്കിൽ മര്യാദക്ക് ഇന്ന് മുതൽ വലി നിർത്തിക്കോണം.... ഇല്ലെങ്കിൽ പ്രായത്തിന് മൂത്തതാ എന്റെ പിള്ളേരുടെ അപ്പനാവാൻ ഉള്ളതാ എന്നൊന്നും ഞാൻ നോക്കില്ല. പിടിച്ചിട്ട് ചതക്കും. കേട്ടോടാ തീവണ്ടി.... അങ്ങേരുടെ ഒടുക്കത്തെ ഒരു വലി. ഇന്നത്തോടെ നിർത്തിക്കോണം.എന്ന് ഇച്ചായന്റെ നെഞ്ച്!!"....


"അപ്പോ ഇത് നിന്റെ നെഞ്ചാ?? വലുപ്പം കുറച്ച് കൂടി പോയല്ലോ മോളെ!!"....സിവാൻ ചെറു ചിരിയോടെ ആ ഗിഫ്റ്റിലേക്ക്  നോക്കി.

"ഈ പെണ്ണിനെ കൊണ്ട്!!!"..... അവൻ ചിരിയോടെ അതുമായി കാറിൽ കയറി.സിവാൻ ആ സംഭവം ഓർമയിൽ നിന്ന് ഓർത്തെടുത്തു കൊണ്ട് അവളെ നോക്കി.

"വീണ്ടും ഞാൻ ഇച്ചായന് ഓരോന്നൊക്കെ പറഞ്ഞു കൊണ്ട് കത്തുകൾ അയച്ചു. ഇച്ചായന്റെ വിശേഷങ്ങൾ സൈമചാച്ചൻ വഴി ഞാൻ അറിഞ്ഞു കൊണ്ടിരുന്നു. ഇച്ചായൻ പാർട്ടി പരിപാടികൾ നിർത്തി എന്ന് അറിഞ്ഞപ്പോൾ ഞാൻ കരുതി ഞാൻ പറഞ്ഞ കൊണ്ട് ആവുമെന്ന്. ഇച്ചായന് എന്നോട് എവിടൊക്കെയോ ഒരു ഇഷ്ടം ഉണ്ടെന്ന് ഞാൻ വെറുതെ വിശ്വസിച്ചിരുന്നു. പക്ഷെ അതല്ലാരുന്നു സത്യം....!!"....

സെലിൻ വേദനയോടെ പറഞ്ഞു കൊണ്ട് സിവാനെ നോക്കി. അവൻ അവളെയും സൂക്ഷിച്ചു നോക്കി.

💞💍Back to flashback കുറേ ദിവസങ്ങൾക്കു ശേഷം💞💍

"ഇതിപ്പോ കത്ത് വെക്കലും വായനയും മാത്രേ നടക്കുന്നുള്ളു. വേറെ പ്രോഗ്രസ്സ് ഒന്നുമില്ലല്ലോ സെലിൻ കൊച്ചേ....!!".... സൈമൺ ചോദിച്ചു.

"മ്മ്... പ്ലാൻ മാറ്റി പിടിച്ചാലോ എന്ന് ഞാൻ വിചാരിക്കുവാ!!"... അവൾ പറഞ്ഞു.

"നീ എന്നാ ഉദ്ദേശിക്കുന്നെ "??... റീന ചോദിച്ചു.


"ഇന്ന് തരുന്ന കത്ത് സിവാൻ ഇച്ചായൻ വായിക്കരുത്. അത് സൈമൺ ഇച്ചായൻ എങ്ങനെ എങ്കിലും കണ്ടത് പോലെ ആവണം. എന്നിട്ട് സൈമൺ ഇച്ചായൻ അത് വായിക്കണം സിവാൻ ഇച്ചായനോട് ചോദിക്കണം ആരാടാ ഈ കത്ത് അയക്കുന്നെ?? നിനക്ക് അവളെ ഇഷ്ടാണോ എന്നൊക്കെ??. അപ്പോ ഇച്ചായന്റെ മറുപടി എന്നാന്ന് അറിയാൻ പറ്റും. അത് അനുസരിച്ചു ബാക്കിയുള്ള കാര്യങ്ങൾ ഇനി നോക്കാം!!".... സെലിൻ പറഞ്ഞു.

"അത് ഒരു നല്ല പ്രോഗ്രസ്സ് ആരിക്കും. സിവാച്ചന്റെ കത്തിനോടുള്ള responds ശരിക്കും അറിയാൻ പറ്റും....!!".... റീന പറഞ്ഞത് കേട്ട് സൈമനും തലയാട്ടി.

കുറച്ചു മണിക്കൂറിനു ശേഷം...

"ഡാ.... നമുക്ക് പോകുന്ന വഴി ഒന്ന് മാർക്കറ്റിൽ കേറണം കുറച്ച് സാധനം മേടിക്കാൻ ഉണ്ട്. കീ ഇങ്ങ് താ ബൈക്ക് ഞാൻ എടുക്കാം!!"....സൈമൺ പറഞ്ഞു.

"മ്മ് ദാ എടുത്തോ!!"....

"ഇതെന്നാടാ ഒരു പേപ്പർ...??"

"ഏഹ്.... എവിടെ "??.... സിവാൻ ആകാംഷയോടെ ചോദിച്ചു.

"ഏഹ്... നിക്ക്... നിക്ക്... നിക്ക് ഞാൻ ഒന്ന് നോക്കട്ടെ ഇതെന്താന്ന്??"...

"അ.... ആഹ്... അത്....അത് എനിക്കുള്ളതാ ഇച്ചായൻ വായിക്കേണ്ട "!!.... സിവാൻ അത് തട്ടിപ്പറിക്കാൻ നോക്കി.

"പോടാ....അവിടെ അടങ്ങി ഇരുന്നോണം ഞാൻ ഒന്ന് നോക്കട്ടെ!!"....സൈമൺ ഗൗരവത്തിൽ പറഞ്ഞു.


"ഇച്ചായ...!!"... സിവാൻ വിളിച്ചു.

"മിണ്ടല്ല്....!!

പ്രിയപ്പെട്ട ഇച്ചായന്,

           കുറേ ദിവസായി അല്ലേ ഞാൻ സംസാരിച്ചിട്ട്. ഞാൻ ഇവിടെ ഇല്ലാരുന്നു ഇച്ചായ വെക്കേഷൻ ആയോണ്ട് നാട്ടിൽ പോയിരുന്നു അതാ ലെറ്റർ അയക്കാഞ്ഞേ!! ഇച്ചായന്റെ ക്രിസ്മസൊക്കെ എങ്ങനെ ഉണ്ടാരുന്നു കുരീക്കാട്ടിൽ എത്ര കുപ്പി പൊട്ടി ഇപ്രാവശ്യം?? പിന്നെ ഒരുപാടൊക്കെ കുടിച്ച് വെറുതെ കൂമ്പ് വാട്ടി വെച്ചേക്കല്ലേ എനിക്കൊരു 50 കൊല്ലം തികയ്ക്കാൻ ഉള്ളതാ ഈ കൂമ്പുള്ള കുറുമ്പനെ കൊണ്ട്. പിന്നെ എനിക്ക് ഇനി ഇങ്ങനെ ഒളിച്ചു കളിക്കാൻ താല്പര്യം ഇല്ല. ഇച്ചായന്റെ മുന്നിൽ വന്നു നിന്നിട്ട് അങ്ങ് പ്രൊപ്പോസ് ചെയ്താലോ എന്നാ ഞാൻ ആലോചിക്കുന്നേ!!വരട്ടെ ഞാൻ?? എന്ത് പറയുന്നു??"....

എന്ന് ഇച്ചായന്റെ പെണ്ണ്...


സൈമൺ എല്ലാം വായിച്ചിട്ട് സിവാനെ സൂക്ഷിച്ചു നോക്കി.

"അ... അ... അത് എനിക്ക് വന്നേ അല്ല. വേറെ... വേറെ ആർക്കോ??"... സിവാൻ പറഞ്ഞു.

"നിന്ന് തപ്പി തടയേണ്ട... ഏതാടാ ഈ കൊച്ച്?? നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണോ??"... സൈമൺ ഗൗരവത്തിൽ ചോദിച്ചു.

"അയ്യോ അല്ല. ആ കൊച്ചിന് എന്നെ ഇഷ്ടാ എനിക്ക്... എനിക്ക് അങ്ങനെ ഒന്നുല്ല!!"... അവൻ പറഞ്ഞു.

"ഒന്നുല്ലേ?? നിന്റെ വെപ്രാളമൊന്നും കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ!!"...

"അത്.....ഇച്ചായ കുറച്ച് നാളായി എന്റെ ബൈക്കിലും കാറിലും ആരോ ഇങ്ങനെ കത്ത് കൊണ്ട് വെക്കുന്നുണ്ട്. ആളാരാ എന്നറിയാൻ ഞാൻ പഠിച്ച പണിയൊക്കെ നോക്കി ഒന്നും നടന്നില്ല. എനിക്ക് അറിയില്ല ഈ കൊച്ച് ആരാണെന്ന്!!"

"മ്മ് ആരാണെന്ന് അറിഞ്ഞിട്ട് എന്തിനാ?? കുരീക്കാട്ടിലേക്ക് കൊണ്ട് പോരുവോ നീ അതിനെ "??സൈമൺ കുസൃതിയോടെ ചോദിച്ചു.

"ഇ... ഇല്ല. എനിക്ക്.... എനിക്ക് അത് പറ്റില്ല ഇച്ചായ!!"....

"ഏഹ്... അ... അ...അതെന്നാ?? നിനക്ക്... നിനക്ക്....വേറെ ആരെയെങ്കിലും ഇഷ്ടാണോ "??... സൈമന്റെ ആ ചോദ്യത്തിന് സിവാൻ ഒന്നും മിണ്ടാതെ അവനെ നോക്കി.

"പറയെടാ... വേറെ ആരെയെങ്കിലും ഇഷ്ടാണോ??"...


"ഒരുപക്ഷെ, ഈ കത്ത് സാന്ദ്രയോട് ഞാൻ  എന്റെ ഇഷ്ടം പറയും മുൻപാണ് വന്നിരുന്നതെങ്കിൽ ഉറപ്പായും ഞാൻ ഈ കത്ത് അയച്ച കുട്ടിയെ സ്നേഹിച്ചു പോയേനെ...!!"....സിവാൻ പറഞ്ഞു.

"What?? അപ്പോ നീ?? സാന്ദ്ര?? ആരാടാ അവള് "?... സൈമൺ ഞെട്ടലോടെ ചോദിച്ചു.

"ഇച്ചായൻ അറിയും മാമ്പുഴക്കലെ വർക്കി സാറിന്റെ മോള് സാന്ദ്ര... അവളും ഞാനും ആയിട്ട് കുറേ നാളായി ഇഷ്ടത്തിലാ ഇച്ചായ. നേരത്തെ പറയാൻ ഇരുന്നതാ പക്ഷെ പറ്റിയില്ല ഇച്ചായ "..... സിവാൻ പറഞ്ഞത് കേട്ട് സൈമൺ ആകെ ഞെട്ടി തരിച്ചു നിന്നു.അവന്റെ നെഞ്ചിൽ വല്ലാത്തൊരു ഭാരം കുന്നു കൂടി.

"അ..അ.... അപ്പോ നീ പറഞ്ഞു വരുന്നത് നീ വേറെ ഒരു പെൺകുട്ടിയുമായി റിലേഷനിൽ....!!".... സൈമൺ ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു.

"മ്മ്.... Sorry ഇച്ചായ. ഇച്ചായനോട് പറയാതെ ഇരുന്നത് വീട്ടിൽ പോയി ചേട്ടത്തിയോട്  പറഞ്ഞ് ഇത് ചുമ്മാ കോമഡി ആക്കുവോ എന്നോർത്തിട്ടാ....!!".... സിവാൻ അവനെ നോക്കി ചിരിച്ചപ്പോൾ സൈമൺ ചിരിക്കാൻ ശ്രമിച്ചു.

"ആഹ് നമുക്ക് പോകാം ഇച്ചായ?? നേരം സന്ധ്യ ആവാറായി "!!...

"അ... ആഹ് അത് നീ പൊയ്ക്കോ!!ഞാൻ... എനിക്ക് ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട്. കണ്ടിട്ട് ഞാൻ വന്നേക്കാം പൊയ്ക്കോ!"... സൈമന്റെ നെഞ്ച് പിടയാൻ തുടങ്ങി.

"എങ്കിൽ ശരി ഇച്ചായ. മാർക്കറ്റിൽ നിന്ന് വാങ്ങാൻ ഉള്ള സാധനം എന്താന്ന് ഇച്ചായൻ wtsp ചെയ്തേക്ക്!!"...

"ആഹ് ശരി "....സിവാൻ അതും പറഞ്ഞു പോയി.


"എന്റെ കർത്താവേ എന്നതാ ഞാൻ ഇപ്പോ കേട്ടെ?? സി... സിവാന് വേറൊരു കുട്ടിയെ....!! അപ്പോ സെലിൻ മോള്....!!കർത്താവെ ഇത് ഞാൻ എങ്ങനെ കൊച്ചിനോട് പറയും?? പറയാതെ ഇരിക്കാനും പറ്റില്ലല്ലോ!! പറയാണ്ട് ഇരുന്നാൽ ഇനിയും ആ കൊച്ച് സ്വപ്നം കണ്ടു നടക്കും എല്ലാം... ഞാൻ... ഞാൻ ഇപ്പോ ന്താ ചെയ്യാ??"... സൈമൺ വേദനയോടെ ഓർത്തു. അവന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.

അടുത്ത ദിവസം വൈകുന്നേരം...

"ഇച്ചായ... ഇച്ചായൻ എന്തൊക്കെയാ ഈ പറയുന്നേ?? സെലിയോട് നമ്മൾ ഇത് പറഞ്ഞാൽ...!! അതവൾക്ക് സഹിക്കാൻ പറ്റില്ല ഇച്ചായ!!"..... റീന വേദനയോടെ പറഞ്ഞു.

"എനിക്കറിയാം റീനു. പക്ഷെ പറയാതെ ഇരുന്നാൽ സെലി വീണ്ടും സ്വപ്നം കണ്ടു കൊണ്ട് ഇരിക്കും. ഒരുപാട് സ്നേഹിച്ചിട്ട് അവസാനം വേദനിക്കുന്നതിലും നല്ലത് ഇപ്പോ ഇവിടെ വെച്ച് എല്ലാം അറിഞ്ഞിട്ട് അവൾ ok ആവുന്നതല്ലേ?? ഇല്ലങ്കിൽ അവളെ നമുക്ക് ചിലപ്പോ നഷ്ടപ്പെട്ടെന്ന് വരാം!!എല്ലാം എന്റെ തെറ്റാ നീ അന്ന് എന്നോട് പറഞ്ഞപ്പോഴേ എല്ലാം ഞാൻ അവനോട് ചോദിക്കണമായിരുന്നു.!!"... സൈമൺ വേദനയോടെ പറഞ്ഞു.

"നമ്മളാ വെറുതെ അവൾക്ക് മോഹം കൊടുത്തത് ഇനി ഇക്കാര്യം അറിയുമ്പോ എന്റെ സെലി... അവൾക്ക് ഇത് സഹിക്കാൻ പറ്റില്ല!!"..... റീന പറഞ്ഞു തീർന്നതും.

"എന്താ രണ്ടാളും കൂടെ ഒരു ചർച്ച?? എന്നെ കൂടെ കൂട്ടുവോ "??... സെലിൻ ചോദിച്ചു.

"ഈശ്വര സെലിൻ..."!!... 😳റീന ഞെട്ടലോടെ പറഞ്ഞു.

"എന്താടി നീ എന്നെ കണ്ടിട്ടില്ലേ?? ഇതെന്നാ ഇങ്ങനെ നോക്കണേ "??... സെലി ചോദിച്ചു.

"ഒന്നുല്ല... ഞാൻ... ഞാൻ വെറുതെ!!"

"മ്മ്... നിന്റെ ഇച്ചായന്റെ മുഖം എന്താ വല്ലാണ്ട് ഇരിക്കണേ??എന്ത് പറ്റി സൈമ ചാച്ച??"...സെലിൻ ചോദിച്ചു...

"അ... അ... അതൊന്നും ഇല്ല മോളെ... നിനക്ക് തോന്നുന്നത!!"... സൈമൺ ഒന്നുമില്ലാത്ത പോലെ പറഞ്ഞു.


"ആണോ?? ആ എങ്കിൽ ആരിക്കും. അത് വിട്.... ഇച്ചായൻ എന്താ പറഞ്ഞെ?? ഇന്നലത്തെ ഡ്രാമ എന്തായി "??... അവൾ ആകാംഷയോടെ ചോദിച്ചു.

"അ... ആഹ്... അത്...!!"... സൈമൺ തപ്പി തടഞ്ഞു.

"സെലി "... റീന വിളിച്ചു.

"എന്നാടി "??

"അ... അത് പിന്നെ... നീ... നിനക്ക്...!!".... റീന ഒന്നും പറയാൻ ആവാതെ പൊട്ടിക്കരഞ്ഞു പോയി. അതുപോലെ സൈമനും.

"അയ്യോ എന്റെ മാതാവേ... റീനു... മോളെ.... എന്നാടി?? എന്നാ പറ്റി?? എന്നാത്തിനാ കരയുന്നെ??... സൈമചാച്ച നിങ്ങൾക്ക് രണ്ടാൾക്കും എന്നാ പറ്റി??"....സെലി ആദിയോടെ ചോദിച്ചു.

"സെ... സെലി... നീ.. നീ സി... സിവാച്ഛനെ മറന്ന് കള മോളെ...!!സിവാച്ഛന്... നിന്നെ ഇഷ്ടാവില്ല!!"... റീനു കരഞ്ഞു കൊണ്ട് പറഞ്ഞു.

"എന്നതാ നീയിപോ പറഞ്ഞെ??".. സെലി ആകെ ഞെട്ടി നിന്നു.

"എന്നതാടി നീയിപോ പറഞ്ഞെ എന്ന്??".... സെലി കരഞ്ഞു കൊണ്ട് റീനയെ കുലുക്കി വിളിച്ച് കൊണ്ട് ചോദിച്ചു.

"സെലി മോളെ...!!"... സൈമൺ വിളിച്ചു.

"ഇച്ചായ ഇവളിത് എന്നതാ പറയണേ??".... സെലി പൊട്ടിക്കരഞ്ഞു.

"അ... അവള് പറഞ്ഞതാ മോളെ ശരി. നീ... നീ അവനെ മറന്ന് കളഞ്ഞേക്ക്. ഒരിക്കലും... അവൻ... അവൻ നിന്നെ സ്നേഹിക്കില്ല മോളെ!!".... സൈമൺ പൊട്ടിക്കരഞ്ഞു.


"ഏഹ്?? അതെന്നാ ഇച്ചായ "??... സെലി വിങ്ങി പൊട്ടി.

"സി.. സിവാച്ഛന് സ... സാന്ദ്ര എന്ന് പറയുന്നൊരു കുട്ടിയെ ഇഷ്ടാടി...!!"... റീനു പറഞ്ഞത് കേട്ട് സെലിൻ ആകെ ഞെട്ടി നിന്നു.

"ഏഹ്... എ... എന്നാ നീ പറഞ്ഞെ??"... സെലി വിറയലോടെ ചോദിച്ചു.

"സത്യാ മോളെ....അവൾ പറഞ്ഞത്. അവന് മറ്റൊരു കുട്ടിയെ ഇഷ്ടം ആരുന്നു. ഞാൻ ഈ വിവരം ഇന്നലെ അവൻ പറയുമ്പോഴാ അറിയുന്നേ!!".... സൈമൺ വേദനയോടെ പറഞ്ഞു.

"ഹ... ആഹ്.... മ്മ്... ഇതാരുന്നല്ലേ?? ഹ്മ്മ്... ഇപ്പോഴേലും അറിഞ്ഞത് നന്നായി. ഇനി കത്ത് എഴുതി സമയം കളയണ്ടല്ലോ!!ഒന്നും സ്വപ്നം കാണണ്ടല്ലോ!! എല്ലാം... എ... എല്ലാം തീർന്നല്ലോ!!".... സെലി വേദനയ്ക്ക് ഇടയിലും ചിരി വരുത്തി കൊണ്ട് പറഞ്ഞു.അവളുടെ നെഞ്ച് പിടയുന്നത് അവർക്ക് അറിയാമായിരുന്നു.

"ഞാൻ... ഞാൻ ഹോസ്റ്റലിലേക്ക് പോകുവാ ഇച്ചായ... പിന്നെ കാണാം....!!നല്ല തലവേദന "... സെലിൻ പെട്ടെന്ന് അത് പറഞ്ഞു പോയി.

"സെലി...."!!... റീന വിളിച്ചു...

"വേണ്ട റീനേ അവള് പൊയ്ക്കോട്ടേ....!!".... സൈമൺ പറഞ്ഞു. റീന സൈമന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഏങ്ങി കരഞ്ഞു. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി.


ഹോസ്റ്റൽ മുറിയിലെ തലയിണയിൽ മുഖം അമർത്തി ആർത്തു കരഞ്ഞിട്ടും ഉള്ളിലെ നീറ്റൽ അടങ്ങാതെ അവൾ വിങ്ങി പൊട്ടി. സിവാൻ എന്ന അവളുടെ പ്രിയപ്പെട്ടവന്റെ മുഖം മറവിയിലേക്ക് തള്ളി വിടാൻ ഒരു പാഴ്ശ്രമം അവൾ നടത്തി. നെഞ്ചിൽ ആരോ കത്തി കൊണ്ട് വീണ്ടും വീണ്ടും വരയുന്ന പോലെ. ഹൃദയം ഇപ്പോ പൊട്ടി പൊളിഞ്ഞു പോകുമെന്ന് ഒരു തോന്നൽ. ഉള്ള് ഉരുകി ഒലിച്ചതും ഇനി സഹിക്കാൻ ആവില്ലെന്ന് അറിഞ്ഞതും അവൾ പെട്ടി പാക്ക് ചെയ്ത് നാട്ടിലേക്ക് പോയി.

💞💍ഒരാഴ്ചക്ക് ശേഷം💞💍

"ഇതിപ്പോ ഒരാഴ്ച ആയല്ലോ റീന... സെലിൻ മോള് വന്നിട്ട്??"... സൈമൺ ചോദിച്ചു.

"മ്മ്... അവള് വീട്ടിൽ പോയതല്ലേ?? ഞാൻ ഫോൺ വിളിച്ചപ്പോൾ ഒന്നും സംസാരിക്കാൻ നിന്നില്ല അവള്!!"....

"പാവം നല്ല വിഷമം ഉണ്ട് അതിന്....!!എത്രനാൾ മനസ്സിൽ കൊണ്ട് നടന്നതാ!!നമ്മളും അതിനൊരു കാരണം ആയല്ലോ എന്നോർക്കുമ്പോഴാ!!"....

"മ്മ് സിവാച്ചൻ??"....റീന ചോദിച്ചു.

"ഹ... ഒരാഴ്ച ആയി അവൻ ആ കത്ത് വന്നോ ഇല്ലയോ എന്ന് കുറേ വട്ടം പോയി നോക്കുന്നുണ്ടായിരുന്നു. എന്തോ disturbed ആയ പോലെയാ എനിക്ക് feel ചെയ്തേ...!!"... സൈമൺ പറഞ്ഞു.

"Prediction's ഒന്നും വേണ്ട... അതൊക്കെ തെറ്റായി പോകാറേ ഉള്ളു ".....


"മ്മ്... ഇനിയൊക്കെ വിധി പോലെ വരട്ടെ!!".....സൈമൺ ഒരു നെടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു.

💞💍അടുത്ത ദിവസം💍💞


"റീനു ".... സെലിയുടെ ശബ്ദം കേട്ട് സൈമനും റീനുവും തിരിഞ്ഞു നോക്കി.

"സെലി...!!"... റീനു അവളെ പോയി കെട്ടിപിടിച്ചു.

"എവിടാരുന്നെടി നീ?? ഞാൻ എത്ര പേടിച്ചെന്ന് അറിയുവോ "??....

"ഹ.... ഞാൻ ഇങ്ങ് വന്നില്ലെടി...?? കരയാതെ!!"... സെലിൻ റീനയുടെ കണ്ണ് തുടച്ച് കൊടുത്തു.

"സെലി മോളെ!!".... സൈമൺ വിളിച്ചു.

"സൈമചാച്ച.... സുഖല്ലേ??"... സെലി അവനെയും കെട്ടിപിടിച്ചു.

"മ്മ് സുഖം മോളെ...!!നീ എന്നാ മോളെ ഇത്രേം ദിവസം വരാതെ ഇരുന്നേ!!ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ!!"....സൈമൺ ചോദിച്ചു.

"മ്മ്.... ഒന്നിനും പറ്റിയൊരു മാനസികാവസ്ഥയിൽ ആരുന്നില്ല ഞാൻ അതാ അച്ചാച്ച!!പിന്നെ അങ്ങനെ പോയൊണ്ട് ഒരു gift ഉണ്ടാക്കാൻ പറ്റി .!!".... സെലി പറഞ്ഞു.

"ഗിഫ്‌റ്റോ "??.... റീന ചോദിച്ചു.

"മ്മ്.... സൈമചാച്ചൻ അവസാനം ആയിട്ട് എനിക്കൊരു help കൂടെ ചെയ്യണം.!!".... സെലി പറഞ്ഞു.

"എന്നാ മോളെ "??

"ഇത്... സിവാൻ ഇച്ചായന് കൊടുക്കണം. എന്റെ last ലെറ്റർ... കൂട്ടത്തിൽ ഇതും!!"... സെലിൻ വരച്ച സിവാന്റെ ഫോട്ടോ കണ്ട് അവർ രണ്ടും ഞെട്ടി.

"My  last gift for him...!!കൊടുക്കണേ ഇച്ചായ "....കണ്ണ് നിറച്ച് അത് പറഞ്ഞവൾ അവിടെ നിന്ന് പോയി. റീനയും സൈമനും വേദനയോടെ അവളെയും നോക്കി നിന്നു.

"എല്ലാം ഇന്നത്തെ കൊണ്ട് അവസാനിക്കട്ടെ മാതാവേ!ഇനിയും എനിക്ക് വയ്യ ഇങ്ങനെ ഉരുകാൻ!!".... സെലിൻ കണ്ണുകൾ തുടച്ച് പ്രാർത്ഥിച്ചു പോയി.

അന്ന് വൈകുന്നേരം...

"ഏഹ്....?? ലെറ്റർ?? ഇന്ന് വന്നോ ആള്?? ഇതെന്നാ "??...കുറേ ദിവസമായി കത്ത് കിട്ടാതെ വന്നതും സിവാൻ അൽപ്പം നിരാശയിൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സിവാൻ ആകാംഷയോടെ ആ കത്തും അതിനൊപ്പം ഉണ്ടാരുന്ന ഗിഫ്റ്റും നോക്കി. അതിലെ അവന്റെ ചിത്രം കണ്ടവൻ അമ്പരന്നു.

"Wow....!!"... അവൻ അത് പറഞ്ഞു കൊണ്ട് ലെറ്റർ ആകാംഷയോടെ വായിച്ചു.

"പ്രിയപ്പെട്ട ഇച്ചായന്,

       ഇത് ഇച്ചായന് വേണ്ടിയുള്ള എന്റെ അവസാനത്തെ gift ആണ്. അവസാനത്തെ കത്തും. ഇനിയൊരു കത്ത് എന്നിൽ നിന്നും പ്രതീക്ഷിക്കണ്ട... എന്നെ കണ്ടുപിടിക്കാൻ ഇച്ചായൻ ഒരുപാട് ശ്രമിച്ചെന്ന് അറിയാം. ഇനി അതിന് ശ്രമിക്കേണ്ട. കാരണം ഇന്നത്തോടെ ഞാൻ എല്ലാം അവസാനിപ്പിക്കുവാ. ഇനിയൊരിക്കലും ഇച്ചായന്റെ ജീവിതത്തിലേക്ക് ഞാൻ വരില്ല. ശല്യം ചെയ്യില്ല. ഇച്ചായന് നല്ലത് വരട്ടെ.
എന്ന്,

ഇച്ചായനെ സ്നേഹിച്ചൊരു പെണ്ണ്."

കത്ത് വായിച്ചു കഴിഞ്ഞതും അവന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി.

Flashback end's
💞💍💞💍💞💍💞💍💞💍💞💍💞💞

"അതിന് ശേഷം ഞാൻ കത്ത് എഴുതിയിട്ടില്ല. ഇച്ചായന്റെ നിഴൽ വട്ടത്തു പോലും ഞാൻ നിന്നിട്ടില്ല. പക്ഷെ എത്ര ശ്രമിച്ചിട്ടും മറക്കാൻ മാത്രം.... അത് മാത്രം പറ്റിയില്ല. ഫസ്റ്റ് ഇയർ എക്സാം കഴിഞ്ഞ് വെക്കേഷൻ തുടങ്ങിയപ്പോൾ വീട്ടിലേക്ക് പോയി. പിന്നെയാ എന്റെ അപ്പച്ചനും അമ്മച്ചിയുമൊക്കെ.....!!! ഇച്ചായൻ കെട്ടിയ ഈ മിന്ന് സത്യം ഞാൻ ഒന്നും അറിഞ്ഞില്ലായിരുന്നു!!-അറിയില്ലാരുന്നു എനിക്ക്!!"
സെലിൻ പൊട്ടിക്കരഞ്ഞു. സിവാൻ അവളെ ഒന്ന് നോക്കി.

"അവകാശം ഇല്ലാതെ സ്നേഹിച്ചു പോയെന്ന് ഉള്ളൊരു തെറ്റ് മാത്രേ ഞാൻ ചെയ്തിട്ടുള്ളു. അല്ലാതെ ഞാൻ..... ഞാൻ ഒന്നും ചെയ്തിട്ടില്ല. അന്ന് അവിടെ നടന്ന കല്യാണം അതുപോലും എനിക്ക് അറിഞ്ഞൂടാ....!! സാമൂവൽ ഇച്ചായൻ ഇപ്പോ പറയുമ്പോഴാ ഇങ്ങനെയൊക്കെ നടന്നെന്ന് ഞാൻ അറിയുന്നത് പോലും!!".... സെലിൻ പൊട്ടിക്കരഞ്ഞു. സിവാൻ ഒന്നും മിണ്ടാതെ ഇരുന്നു ഫോണിൽ നോക്കി.

ഇതേ സമയം പുറത്ത്...


"ഇച്ചായ നേരം കുറേ ആയല്ലോ?? അവൻ വാതിൽ തുറക്കുന്നില്ലല്ലോ!! ഒന്ന് വിളിക്ക്... അല്ലേൽ ഇതങ്ങു ചവിട്ടി പൊട്ടിക്ക്!!"... ഏയ്‌റ കരഞ്ഞു കൊണ്ട് പറഞ്ഞു.

"സിവാനെ... വാതിൽ തുറന്നെ. ഞങ്ങടെ ക്ഷമയെ പരീക്ഷിക്കരുത്... വാതിൽ തുറക്കെടാ!!"... സാം ദേഷ്യത്തിൽ പറഞ്ഞതും സിവാൻ വാതിൽ തുറന്നു.
കരഞ്ഞു തളർന്നിരിക്കുന്ന സെലിനെ കണ്ടതും റബേക്കയും ഏയ്‌റയും റീനയും അവളുടെ അടുത്തേക്ക് ചെന്നു.

"മോളെ!!"... ഏയ്‌റ വിളിച്ചു.
സെലിൻ റെബേക്കയേ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. അവളുടെ കോലം കണ്ട് എല്ലാവർക്കും പേടി തോന്നി.

"ഡാ നീ ആ കൊച്ചിനെ തല്ലുവോ മറ്റോ ചെയ്തോ??"... സാം അരിശത്തിൽ ചോദിച്ചു. അതിന് അവൻ ഒന്നും മിണ്ടിയില്ല.

"എനിക്ക് കത്തുകൾ അയച്ച പെണ്ണ് സെലിൻ ആരുന്നല്ലേ ഇച്ചായ "??... സിവാൻ ഗൗരവത്തിൽ സൈമനോട് ചോദിച്ചു. സൈമൺ പകപ്പോടെ അവനെ നോക്കി. ആ നോട്ടത്തിൽ ഉണ്ടായിരുന്നു സിവാനുള്ള ഉത്തരം.


"എല്ലാരും കൂടെ  പൊട്ടൻ ആക്കിയത് എന്നെ. ഒന്നും അറിയാതെ ഇരുന്നത് എനിക്ക് മാത്രം. ഇനിയും പൊട്ടൻ കളിക്കാൻ എനിക്ക് വയ്യ. അതുകൊണ്ട് ഞാൻ പോകുവാ.... ഇനി ഇവിടെ നിൽക്കാൻ എനിക്ക് പറ്റില്ല!!"...


സിവാൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി. സെലിൻ വേദനയോടെ അവനെ നോക്കി...!!!

💞💍💞💍💞💍💞💍💞💍💞💍💞💍💞



രചന :-അനു അനാമിക

തുടരും


To Top