Happy Wedding തുടർക്കഥ Part 20 വായിക്കൂ...

Valappottukal



രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...

"വളരെ unexpected ആയിട്ട് ഒരാൾ ഈ സോങ് പാടുന്നത് കുറച്ച് നാൾ മുൻപ് ഞാൻ കേട്ടൂ. പക്ഷെ ആളെ കാണാനോ appreciate ചെയ്യാനോ പറ്റിയില്ല. അതുകൊണ്ട് ഈ പാട്ട് പാടി ആ കടം തീർക്കുവാണേ....!!".... സിവാൻ അത് പറഞ്ഞതും സെലിൻ മുഖം ചുളിച്ച് അവനെ നോക്കി.

"അല്ല ഇച്ചായ....പാട്ട് പാടിയ കൊച്ച് വല്ല പലിശക്കാരിയും ആണോ 🙄🙄?? അല്ല.... കടം തീർക്കാൻ പോകുവാന്ന് പറഞ്ഞോണ്ട് ചോദിച്ചതാ!!"... റീന സൈമനോട് പറഞ്ഞു.

"മ്മ്.... പലിശക്കാരിയോ പേർഷ്യക്കാരിയോ ആയിരിക്കും. അതിനിപ്പോ നമുക്ക് എന്നാ?? പാട്ട് കേട്ടാൽ പോരെ.....??"....


"എന്നാലും അത് അങ്ങനെ അല്ലല്ലോ ഇച്ചായ... ആരാന്ന് നമ്മൾ അറിയണ്ടേ "??...

"മിണ്ടാണ്ട് ഇരിയെടി....എന്റെ ചെറുക്കൻ പാടട്ടെ!!"....

"നിങ്ങടെ ചെറുക്കനാ?? എപ്പ ഞാൻ അറിഞ്ഞില്ലല്ലോ!!"...

"ഇന്ന് വെളുപ്പിനെ നാല് മണിക്ക്. മിണ്ടാതിരുന്നോണം ആ മീനച്ചിലാറ്റിൽ കൂടെ ചാക്കിൽ കെട്ടി അറബി കടലിലേക്ക് ഒഴുക്കി വിടത്തെ ഉള്ളു....!!"... സൈമൺ ടെറർ മോഡിൽ എത്തിയതും റീന വായ്ക്ക് ചെറിയൊരു ബ്രേക്ക്‌ കൊടുത്തു.

മൈക്ക് അനങ്ങുന്ന ശബ്ദം കേട്ടതും എല്ലാവരും സ്റ്റേജിലേക്ക് നോക്കി.സിവാൻ മൈക്ക് ശരിയാക്കി മെല്ലെ അവിടെ കൂടിയവരിലേക്ക് നോക്കി ചിരിച്ചു കൊണ്ട് പാടാൻ തയ്യാറെടുത്തു. സെലിൻ ഇങ്ങേരിപ്പോൾ എങ്ങാനും തുടങ്ങുവോ എന്ന എക്സ്പ്രഷൻ ഇട്ടോണ്ട് അവനെ നോക്കി ഇരിക്കുമ്പോൾ അവൻ മെല്ലെ കണ്ണുകൾ അടച്ച് ശ്വാസം എടുത്ത് പാടി തുടങ്ങി. പാട്ട് തുടങ്ങിയതും സെലിൻ ഒന്ന് ഞെട്ടി.

അവൾ അന്ന് പാടിയ പാട്ടിന്റെ male version പാടി കൊണ്ട് അവൻ അവളെ തന്നെ ഞെട്ടിച്ചു.

"അല്ല ഈ സാനം ഞാൻ വേറെ എവിടെയോ?? എവിടാണെന്ന്??".... റീന എന്തോ ആലോചിച്ച് തല ചെരിച്ചതും അവൾ
ഞെട്ടലോടെ സെലിനെ നോക്കി.

"ഏഹ്... ഇതല്ലേ അത്?? അതല്ലേ ഇത്...?? ആണല്ലോ... ഇവൾ എന്നാ മാതാവേ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരിക്കണേ??"....


"സെലിനെ.... സെലിനെ... ടി...!!"... റീന തട്ടി വിളിച്ചതും സെലിൻ ഒന്ന് ഞെട്ടി.

"എന്നാടി "??....

"എടി ഇത് ഈ സാനം അല്ലേ നീ അന്ന് പാടിയെ??നീ പാടിയ പാട്ടല്ലേ ഇത് ??"... 😳റീന ചോദിച്ചു.

"മ്മ്....ആഹ്.... അതേ!!.ഇതെന്നാ ഇച്ചായൻ ഈ പാട്ട് പാടിയേ "??.... സെലിൻ കിളി പോയ പോലെ പറയുന്നത് കേട്ട് സൈമൺ അവൾക്ക് നേരെ തിരിഞ്ഞു...

"മോളിപ്പോ എന്താ  പറഞ്ഞെ "??.... സൈമൺ കണ്ണുകൾ കൂർപ്പിച്ചു സംശയ ഭാവത്തിൽ ചോദിച്ചു.

"ഇച്ചായൻ എന്തിനാ ഈ പാട്ട് പാടിയെ എന്ന്??".... സെലിൻ വീണ്ടും പറഞ്ഞു.

"ഏഹ്.....ഇച്ചായനോ?? ആരുടെ ഇച്ചായൻ ??...ഇതെപ്പോ മുതലാ ഇച്ചായൻ വിളി തുടങ്ങിയെ "??അവനൊരു കള്ള ചിരിയോടെ ചോദിച്ചു.

"ഏഹ്...അ... അ... അത്...ആഹ്...പെട്ടന്ന് ബഹുമാനം കൊണ്ട്....!!"... സെലിൻ കിടന്ന് തപ്പി തടഞ്ഞു.

"ഓഹോ ബഹുമാനം കൊണ്ട് നീ എല്ലാരേയും ഇച്ചായ എന്ന് വിളിക്കുവോ??ഇന്നലെ വരെ ഈ ബഹുമാനം ഇല്ലാരുന്നല്ലോ!!ഇന്നലെ വരെ ആ തങ്കകുടം പോലുള്ള മനുഷ്യനെ നീ ഗുണ്ടപ്പൻ എന്നല്ലെടി വിളിച്ചോണ്ടിരുന്നത്??"....... റീന അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു.

"അ... അത്... അത്...എനിക്ക്... എനിക്ക് അങ്ങനെ വിളിക്കാൻ തോന്നി... ഞാൻ... ഞാൻ അങ്ങ് വിളിച്ചു. അതിനിപ്പോ എന്താ?? ഹോസ്റ്റലിൽ കേറാൻ സമയമായി... ഹിഹിഹി....ഞാൻ... ഞാൻ എന്നാൽ പോവാ!!"..... സെലിൻ അവിടെ നിന്ന് ബാഗും എടുത്ത് മുങ്ങാൻ തുടങ്ങിയതും.


"പിടിക്ക് ഇച്ചായ അവളെ...."... റീന പറഞ്ഞു.

പെട്ടെന്ന് സൈമനും റീനയും കൂടെ അവളുടെ കൈയിൽ മുറുകെ പിടിച്ചു.

"ഹ നിങ്ങൾ ഇത് എന്ത് കാണിക്കുവാ?? കൈ വിട്!!".... അവൾ പറഞ്ഞു.

"കയ്യൊക്കെ വിടാം. ആദ്യം ഇതിലൊരു തീരുമാനം ആവട്ടെ!!"... റീന പറഞ്ഞു.

"ഏഹ് എന്തോന്ന്??"....

"അതൊക്കെ പറയാം. ഇപ്പോ മോള് ഞങ്ങടെ കൂടെ വാ... സൈമചാച്ചനും ചേട്ടത്തിക്കും കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്...!! മോള് ബാ...."....
അതും പറഞ്ഞ് അവർ അവളെയും കൂട്ടി പോയി.അവർ ഇറങ്ങി പോകുന്നത് സിവാൻ ശ്രദ്ധിച്ചില്ല. അവൻ പാട്ട് പാടി കൊണ്ട് നിന്നു.

"ഹ... വിട് അച്ചാച്ച....റീനു വിടെടി!!ഹോസ്റ്റലിൽ കേറാൻ സമയായി...".... സെലിൻ പറഞ്ഞ്.

"ഹോസ്റ്റലിൽ കേറ്റി ഇല്ലെങ്കിൽ നിന്നെ ഇന്ന് ഞാൻ വീട്ടിൽ കൊണ്ട് പൊക്കോളാം. മോള് ആദ്യം സൈമൺ ഇച്ചായൻ ചോദിക്കുന്ന ചോദ്യത്തിന് മണി മണിയായിട്ട് ഉത്തരം പറഞ്ഞേ!!ഉത്തരം പറയാതെ ഇന്ന് ഹോസ്റ്റലിൽ കേറാം എന്ന് എന്റെ പൊന്ന് മോള് കരുതണ്ട....!!!".... റീനു പറഞ്ഞു.

"ശോ....എന്തൊരു കഷ്ടാ??എന്നതാ ഇച്ചായ ഇത് "??... അവള് കൊച്ചു പിള്ളേരെ പോലെ ചോദിച്ചു.

"ഹ്മ്മ്.... എന്നതാന്നോ??..."...

"മ്മ്....!!"....

"മ്മ്....സത്യം പറ.....സെലിൻ മോളെ....ഇന്ന് സ്റ്റേജിൽ കേറി നിന്ന് പാട്ട് പാടിയ ആ ഗുണ്ടപ്പനോട് എന്തേലും ചായ്‌വ് ഉണ്ടോ നിനക്ക് "??.... സൈമൺ ചോദിച്ചു.


"എ... ഏഹ്....ഏയ്...എന്ത് ചായ്‌വ്?? ഏയ് ഒന്നുല്ല!!എനിക്ക് ഒന്നുല്ല "....അവൾ പരുങ്ങലോടെ പറഞ്ഞു.

"ഒന്നുല്ലല്ലേ "??... അവൻ കുസൃതിയോടെ പുരികം പൊക്കി ചോദിച്ചു.

"ഇ... ഇ... ഇല്ല!!"....

"ശരിക്കും ഇല്ലേ "??.... അവൻ വീണ്ടും ചോദിച്ചു.

"ആഹ്.... അ... അങ്ങനെ ചോദിച്ചാൽ... അത്.... അത് പിന്നെ....ഒരു  ചെറിയ ചായ്‌വ്.... ഉണ്ട്... പക്ഷെ അങ്ങോട്ടെ ഉള്ളു ഇങ്ങോട്ട് ഇല്ല!!ഈഈഈ....".... സെലിൻ ഇളിച്ചോണ്ട് പറഞ്ഞ കേട്ട് റീനു വാ പൊളിച്ച്.

"കർത്താവെ ഇതൊക്കെ എപ്പോ??"....അവൾ ചോദിച്ചു.

"അത്... അതാ കണ്ണ്...!!"...സെലിൻ തപ്പി തടഞ്ഞു.

"കണ്ണാ ??ഏത് കണ്ണൻ??".......🙄

"കണ്ണൻ അല്ലടി കണ്ണ്...!!"... സൈമൺ പറഞ്ഞു.

"ആഹ്... കണ്ണ്.... കണ്ണിന് എന്താ "??.... അവൾ ചോദിച്ചു.

"കണ്ണിന് ഒന്നുല്ല. പക്ഷെ....അത് അന്ന്... ഞാൻ ഇവിടെ first join ചെയ്യാൻ വന്നപ്പോഴേ ഞാൻ ഇച്ചായന്റെ ആ കണ്ണ് note ചെയ്താരുന്നു. അന്നേ
എന്തോ വല്ലാത്തൊരു ഇഷ്ടം അപ്പോ തന്നെ തോന്നിയാരുന്നു ആ രണ്ട് കണ്ണിനോട്. പക്ഷെ അന്ന് എനിക്ക് മുഖം കാണാൻ പറ്റിയില്ല. പിന്നീട് ഓരോ രാത്രിയും ആ കണ്ണ് എന്റെ സ്വപ്നത്തിലും ഉറക്കത്തിലും കിടന്ന് ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ അത് അന്വേഷിച്ച് ഇറങ്ങി. പക്ഷെ കണ്ട് പിടിക്കാൻ പറ്റിയില്ല. അങ്ങനെ ഇരുന്നപ്പോഴാ അന്ന് ചായക്കടയിൽ അടി നടക്കുന്നെ. അന്ന് നടന്ന അടിക്ക് ഇടയിൽ ആ കണ്ണിൽ നിന്നൊരു നോട്ടം എനിക്ക് നേരെ വന്നപ്പോ എന്റെ നെഞ്ചോന്ന് പാളി പോയി റീനു...!!"....

"ഓഹ് that കോർക്ക്... സോറി സ്പാർക്ക്....!!ഹ്മ്മ്... എന്നിട്ട്??"....🤨റീനു ചോദിച്ചു.


"ഉള്ളിൽ എവിടെയോ ഒരു ഉടുക്ക് കൊട്ടും പോലെ ആരുന്നു. ശ്വാസം പോലും എടുക്കാൻ പറ്റാണ്ട് ഞാൻ നിന്ന് പോയി. അന്ന് ഇവളുമായി ബെറ്റ് വെച്ച്  സൈമൺ അച്ചായന്റെ പേര് പറഞ്ഞ് സിവാൻ ഇച്ചായനെ ഓടിച്ചപ്പോൾ എന്റെ ഉള്ളിൽ കേറിയ പേരാ സിവാൻ എന്നുള്ളത്... അത് ഉള്ളിൽ ഇട്ട് താലോലിച്ചു എപ്പോഴോ ഇച്ചായൻ എന്നാക്കിയത് ഞാൻ തന്നെയാ....!!

"ഇവളെയും വിളിച്ച് എന്നും ചായക്കടയിൽ പോകുന്നത് food കഴിക്കാൻ അല്ല അങ്ങേരെ കാണാൻ വേണ്ടിയാ. പുള്ളി ഞങ്ങള് വരണ സമയാകുമ്പോ അവിടെ ഉണ്ടാവും. പക്ഷെ ഇതുവരെ എന്നെ ശ്രദ്ധിച്ചിട്ടില്ല."....

"കർത്താവേ.... ഇതൊന്നും ഇവളുടെ കൂടെ നടന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ!!".... റീന പറഞ്ഞു.

"അത് വായിനോക്കി നടക്കുമ്പോ ആലോചിക്കണം...!!"....സൈമൺ പറഞ്ഞു.

"പോടാ പരട്ട കുച്ചായ...!!"

"ഹ നിങ്ങൾ എന്റെ love story കേൾക്കുവാണോ അതോ അടി കൂടുവാണോ "??...

"Sorry ടി മോളെ you continue...!!"...റീന പറഞ്ഞു.

"അങ്ങനെ എന്റെ one way ഡ്രൈവിംഗ് smooth ആയി പൊക്കൊണ്ടിരുന്നപ്പോൾ ഒരു കാര്യം നടന്നു....!!"....

"എന്ത് കാര്യം "??... 🤨റീന പുരികം ഉയർത്തി കൊണ്ട് ചോദിച്ചു.

"അത് പിന്നെ കുറച്ച് ദിവസം മുൻപൊരു കാര്യം നടന്നു.!!"...

"എന്ത് "??.. 😳

"അത് കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങള് പള്ളിയിൽ വെച്ചൊന്ന് കണ്ടാരുന്നു....!!".... 😌

"എന്നിട്ട് "??.... റീന ചോദിച്ചപ്പോൾ സെലിൻ അന്നത്തെ ആ സംഭവം ഓർമയിൽ നിന്ന് ഓർത്തെടുത്തു.


"പള്ളിയിൽ നിന്ന് കുർബാന കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകാൻ ഇറങ്ങിയപ്പോ എവിടുന്ന് ആണെന്ന് അറിയില്ല മുട്ടൻ മഴ. എന്റെ കൈയിൽ ആണേൽ കുടയും ഇല്ലാരുന്നു. നനഞ്ഞു കുളിച്ചു എങ്ങനേലും പോകാന്നു കരുതി ഞാൻ എന്റെ ഷാൾ എടുത്തു തലയിൽ ഇട്ട് പോകാന്നു ഓർത്ത് മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാ ആരോ എന്റെ കൈയിൽ കേറി പിടിച്ചത്....!!"....

"ആരാരുന്നെടി അത് ??പിടിച്ചൊരെണ്ണം പൊട്ടിക്കണ്ടേ...!!"....റീന തോക്കിൽ കേറി വെടിവെച്ച്.

"ഇനി വാ തുറന്നാൽ ഈ പാലത്തിൽ നിന്ന് ഞാൻ തള്ളി ഇടും. മിണ്ടാതെ നിന്നോണം!!".... സൈമൺ പറഞ്ഞു.റീന വാ പൂട്ടി കെട്ടി നിന്നു.

"നീ ബാക്കി പറ!!"...സൈമൺ പറഞ്ഞു.

"അത് സിവാൻ ഇച്ചായൻ ആയിരുന്നു!!... കൈയിൽ ഒരു കുഞ്ഞി കൊച്ചും ഉണ്ടാരുന്നു."....

"കൊച്ചോ ??ഇതിനിടയിൽ കൊച്ചും ആയോ അങ്ങേർക്ക് "??.... റീന ചോദിച്ചു.

"ഓഹ് ഇവളെ കൊണ്ട് 😤അത് ഞങ്ങടെ സാം ഇച്ചായന്റെ കൊച്ച് എങ്ങാനും ആരിക്കും.!!".... സൈമൺ പറഞ്ഞു.


"ആഹ്.... ആണെന്ന് തോന്നുന്നു. കൊച്ച് ഉറക്കം ആരുന്നു. ഇച്ചായൻ എന്റെ കൈയിൽ കേറി പിടിച്ചപ്പോ ഞാൻ തിരിഞ്ഞു നോക്കി. ഇച്ചായന്റെ കൈയിൽ അപ്പോ ഒരു കുടയും ഉണ്ടാരുന്നു.!!"....

"ബുദ്ധിമുട്ട് ആവില്ലേൽ ഈ കുട ഒന്ന് നിവർത്തി തരുവോ "??.... സിവാൻ തൂളി അടിക്കുന്ന മഴയിലേക്ക് നോക്കി കൊണ്ട് ചോദിച്ചതും സെലിൻ പെട്ടെന്ന് ഷാൾ കൊണ്ട് മുഖം മുഴുവൻ മറച്ചു. ഇപ്പോ അവളുടെ കണ്ണ് മാത്രേ കാണാൻ പറ്റൂ....

"കുഞ്ഞ് ഉറങ്ങുവാ. ഇവനെ എണീപ്പിച്ചാൽ ശരി ആവില്ല അതാ...!!".... സിവാൻ വീണ്ടും പറഞ്ഞു.

"അ... ആഹ് അതിനെന്താ!!ഞാൻ തുറന്ന് തരാം!!".... സെലിൻ ആ കാലൻ കുട അവന്റെ കൈയിൽ നിന്ന് വാങ്ങി അത് നിവർത്തി അവന്റെ കൈലേക്ക് കൊടുത്തു.

"Thanks....!!"....അവൻ ചിരിയോടെ പറഞ്ഞു.

"Welcome....!!"

"അല്ല....ഇയാള് പോകുന്നില്ലേ "??

"ആഹ്... മഴ അല്ലേ കുട എടുത്തില്ല. മഴ കഴിഞ്ഞ് പൊക്കോളാം!!"....

"സമയം കുറേ ആയില്ലേ....?? ഇയാൾക്ക് എങ്ങോട്ടാ പോകണ്ടേ "??....

"ബസ് സ്റ്റോപ്പിലേക്ക്...!!"...

"ഹ്മ്മ്.... എങ്കിൽ....ഇയാള് വാ ഞാൻ ബസ് സ്റ്റോപ്പിലേക്ക് ആക്കി തരാം... വാ!!"..... സിവാൻ പറഞ്ഞു.

"അയ്യോ വേണ്ട. ഞാൻ പിന്നെ മഴ മാറി കഴിഞ്ഞ്!!".....


"അതും നോക്കി നിന്നാൽ താൻ വീട്ടിൽ എത്തുമ്പോ പാതിരാ ആവും. വാ ഞാൻ ബസ് സ്റ്റോപ്പിൽ ആക്കി തരാം!!".... സിവാൻ അതും പറഞ്ഞു ഇടം കൈ അവൾക്ക് നേരെ നീട്ടിയതും അവൾ പകപ്പോടെ അവനെ നോക്കി.

"മാർബിളിൽ വെള്ളം വീണു അവിടെ തെന്നി കിടക്കുവാ. വീഴണ്ട എന്റെ കൈ പിടിച്ചോ!!"... സിവാൻ അത് പറഞ്ഞതും സെലിന്റെ നെഞ്ചിടിപ്പ് ഉയർന്നു. വർധിച്ചു വന്ന നെഞ്ചിടിപ്പോടെ അവൾ അവന്റെ നനഞ്ഞ കൈയിലേക്ക് മുറുകെ പിടിച്ച് കുടയിലേക്ക് കയറി. പെയ്യുന്ന മഴയിൽ ഒരു കുടക്കീഴിൽ ഒന്നിച്ച് അവർ നടക്കാൻ തുടങ്ങി.

"നനയുന്നുണ്ടോ "??.... അവൻ ചോദിച്ചു.

"ഇ....ഇല്ല!!"....

"കൊച്ചും കൂടെ ഉള്ളോണ്ട് കൈയിൽ നിന്ന് കുട തെന്നി പോകുന്നുണ്ട് അതാ ചോദിച്ചേ...!!ഇയാൾക്ക് ഏത് ബസ് സ്റ്റോപ്പിലേക്കാ പോകണ്ടേ "??....

"അ... ആഹ് ബസ് സ്റ്റോപ്പിലേക്ക് പോയാ മതി. അവിടുന്ന് ബസ് ഉണ്ട് ഹോസ്റ്റലിലേക്ക്...!!"....അവൾ വിരൽ ചൂണ്ടി പറഞ്ഞു.

"ഓഹ് ok എങ്കിൽ വായോ!!".... അവർ വീണ്ടും മുന്നോട്ട് നടന്നു  റോഡിലേക്ക് എത്തിയതും സിവാൻ ഒരു കല്ലിൽ തട്ടി വീഴാൻ പോയതും സെലിൻ സിവാനെയും ആ കൈയിലെ കുടയിലേക്കും മുറുകെ പിടിച്ചു. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ കൊരുത്തു. പിടപ്പോടെ കുട കമ്പിയിൽ മുറുകിയ അവളുടെ കൈ അതിന്റെ പിടിയിലേക്ക് ഊർന്ന് വന്നതും സിവാന്റെ കൈയിൽ തട്ടിയതും അവൾ പെട്ടെന്ന് കൈ വലിച്ചു.അത്രമേൽ ഹൃദ്യമായ ആദ്യ സ്പർശനം അവളിൽ പുഞ്ചിരി വിരിയിച്ചു.


"അത് വീഴാൻ പോയപ്പോ!!"....അവൻ നോക്കുന്ന കണ്ടപ്പോൾ അവൾ പറഞ്ഞു.

"എയ് സാരമില്ല... കല്ലിൽ തട്ടിയതാ....!!".... അവൻ അത് പറഞ്ഞു മുന്നോട്ട് നടന്നു. ബസ് stop എത്തിയതും അവളെ അങ്ങോട്ട് കേറ്റി വിട്ട് റോഡ് ക്രോസ്സ് ചെയ്ത് അവൻ പോയി. സെലിൻ ഷാൾ അഴിച്ചു മാറ്റി അവൻ പോയ വഴിയേ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇട തടവില്ലാതെ മിടിക്കുന്ന ഹൃദയം അവന് വേണ്ടി മുഴങ്ങുന്നത് അവൾ അറിഞ്ഞു.

"അന്ന് അത് കഴിഞ്ഞതിൽ പിന്നെ ഇന്നാ ഇച്ചായനെ ഞാൻ കാണുന്നെ!!"..... സെലിൻ പറഞ്ഞു നിർത്തി.

"അതവിടെ നിക്കട്ടെ. ഞങ്ങൾ ഇന്നലെ ഇവനെ കുറിച്ച് പറഞ്ഞപ്പോ അത്രേം എക്സ്പ്രഷൻ ഇട്ട് മറിച്ചത് എന്തിനായിരുന്നു "??.... സൈമൺ ചോദിച്ചു.

"അത് ഇച്ചായന് മനസിലായില്ലേ?? ജാഡ.... വെറും ജാഡ.... നമ്മൾ നിർബന്ധിക്കാൻ ഉള്ള ഇവളുടെ സൈക്കിൾ ഓടിക്കൽ മൂവ്മെന്റ് അല്ലാണ്ട് ന്ത്‌!!!".... റീന സെലിനെ കൂർപ്പിച്ചു നോക്കി പറഞ്ഞു.

"എടി.... സോറി!!".... സെലിൻ ചിണുങ്ങി പറഞ്ഞു.


"മിണ്ടരുത് കോപ്പേ നീ.... എന്നാലും കൂടെ നടന്ന എന്നോട് ഇതൊന്നും പറഞ്ഞില്ലല്ലോ!!ഞാൻ എല്ലാം നിന്നോട് പറയുന്നതല്ലേ?? "........ റീനു പരിഭവം പറഞ്ഞു.

"ആഹ് അതൊക്കെ വിടെടി...നീ.ഇനി സെലിൻ മോള് ഞങ്ങൾ ചോദിക്കുന്നതിനു ഉത്തരം പറ....!!".... സൈമൺ പറഞ്ഞു.

"എന്താ ആചാച്ചാ "??

"നിനക്ക് ശരിക്കും ഇഷ്ടാണോ ഞങ്ങടെ സിവാച്ചനെ "??

"അ.... അത്....!!"..... സെലിൻ ഒരു നിമിഷം മിണ്ടാതെ നിന്നത് കണ്ട് റീനുവിന്റെ ഉള്ളിൽ ഷൈജു ദാമോദരന്റെ കമന്ററി മുഴങ്ങി കേട്ടു.

"ആരാധകരെ നിങ്ങൾ ഇത് കാണുക. ഇത് ഘഡികാരങ്ങൾ നിലക്കുന്ന സമയം.... സെലിന്റെ ഉത്തരം എന്തായിരിക്കും....!!".... നെഞ്ചിടിപ്പോടെ റീന നിന്നു.

"പറയെടി മോളെ ഇഷ്ടാണോ നിനക്ക് അവനെ "??.... സൈമൺ ചോദിച്ചു.


"അ.... അത്.....എനിക്ക്... ഇഷ്ടാന്നാ തോന്നണേ... അറിഞ്ഞൂടാ എനിക്ക്!!"....

അവൾ കൊച്ചു കുട്ടികളെ പോലെ പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കുവാരുന്നു സൈമനും റീനയും.പറന്ന് പോയ കിളികളൊക്കെ കൂടണയാൻ കുറച്ച് സമയവും എടുത്തു. കൂട് അണഞ്ഞപ്പോൾ......

"എടി ദുഷ്ടേ.... വഞ്ചകി....."... റീന കലി തുള്ളി അവളെ ചവിട്ടി തെറിപ്പിക്കാൻ ചെന്നതും.

"കൊല്ലരുത് പ്ലീസ് ".... സെലിൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു.

"എന്നാലും ഇത്രേം നാളും കൂടെ നടന്നിട്ട് എന്നോടൊരു വാക്ക്... ഒരു സൂചന....!!അതിന്റെ കൂടെ ഒരു ലാഗ് അടിപ്പിക്കലും!!"... റീന പറഞ്ഞു.

"എടി അതിന് എനിക്ക് മാത്രല്ലേ ഉള്ളു ഇത്... പുള്ളിക്ക് ഇല്ലല്ലോ!!"....

"മ്മ്.... ഇതൊക്കെ മനസ്സിൽ വെച്ചിട്ടാണ് അപ്പോ മോള് ഈ കണ്ട ഷോയൊക്കെ ഇറക്കിയത് ഇതിന് പണിഷ്മെന്റ് ഉണ്ട്... അല്ലേ റീനു??".... സൈമൺ ചോദിച്ചു.

"ആഹ് അത് വേണം.... ഇങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ!!".....

"ആഹ്....!!"....


"പണിഷ്മെന്റ.... അത് വേണോ ??😳സെലിൻ ചോദിച്ചു.

"മ്മ്... വേണം വേണം. At🙄ലീസ്റ്റ് 100വട്ടം ഏത്തമെങ്കിലും ഇടണം....!!"..... റീന പറഞ്ഞു.

"ഏഹ് ഞാനോ "?? 🙄

"പിന്നെ ഞാനോ??"....

"മ്മ്... അതൊന്നും വേണ്ട. ഒരൊറ്റ പണിഷ്മെന്റ് അങ്ങ് തരും കയ്യും നീട്ടി സ്വീകരിച്ചോ??".... സൈമൺ പറഞ്ഞു.

"എന്ത് "?? 😳...

"കുരീക്കാട്ടിലെ ഇളമുറ തമ്പുരാനായ സിവാൻ ജോൺ കുരീക്കാടിനെ വളച്ചൊടിച്ചു കുപ്പിയിലാക്കി  കുരീക്കാട്ടിലേക്ക് ഞങ്ങടെ അനിയത്തിയായി ഞങ്ങടെ സിവാന്റെ പെണ്ണായി കെട്ടി കേറി വരണം. പറ്റുവോ "??...സൈമൺ ചോദിച്ചു.

"വളച്ചൊടിച്ചു കഴിഞ്ഞാൽ പിന്നെ വികലാംഗൻ ആയി പോകൂല്ലേ ഇച്ചായ "??.... റീന ചോദിച്ചു.

"ഓഹ് ഇവളെ ഞാൻ!!"....സൈമൺ പറഞ്ഞു.

"അല്ല എന്റെ ഒരു ഡൌട്ട്.... യുവ continue.... ടി ഒടിക്കാൻ നിനക്ക് സമ്മതം ആണോ?? എന്റെ ഇച്ചായൻ ചോദിച്ച കേട്ടില്ലേ "??..... റീന ഗൗരവത്തിൽ ചോദിച്ചു.സെലിന്റെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു.

"മ്മ്.....കുരീക്കാട്ടിലെ തമ്പുരാൻ ഈ പാവപ്പെട്ടവൾക്ക് വേണ്ടി ഒരു പാട്ടൊക്കെ കാച്ചിയതല്ലേ ഒരു ജീവിതം കൊടുത്ത് അങ്ങ് സഹായിച്ചേക്കാം.....!!സൈമചാച്ഛന്റെ പണിഷ്മെന്റ് ഞാൻ accept ചെയ്യുന്നു. കുരീക്കാട്ടിലെ ഇളമുറ തമ്പുരാനെ വളചൊടിച്ചു കുപ്പിയിൽ ആക്കുന്ന കാര്യം ഞാൻ ഏറ്റൂ. നിങ്ങൾ എന്റെ കൂടെ ഉണ്ടായാൽ മതി!!".... സെലിൻ പറഞ്ഞു.


"പിന്നല്ല സിവാച്ഛനെ വളച്ചൊടിച്ചു കുപ്പിയിലാക്കി കുടിക്കാൻ നിന്നെ ഞങ്ങള് help ചെയ്യും... അല്ലേ ഇച്ചായ!!"... റീന പറഞ്ഞത് കേട്ട് അവർ രണ്ടും ചിരിച്ചു.

"പിന്നല്ലാഹ്ഹ്!!".... അവർ പരസ്പരം കൈ കൊടുത്തു..

മിഷൻ വളച്ചൊടിക്കൽ moving on.... സോറി.... മിഷൻ സിവാൻ moving on.....
💞💍💞💍💞💍💞
മിഷൻ ഓൺ ആയ സ്ഥിതിക്ക് ഈ മൂന്നെണ്ണവും കൂടെ എന്തൊക്കെ കാട്ടി കൂട്ടുമോ എന്തോ?? ഒന്ന് പറഞ്ഞു തരാം ഇവിടെ നിന്നാണ് പുകച്ചിൽ തുടങ്ങുന്നത്.... പലതും പൊറുക്കാൻ ആവാത്ത മുറിപ്പാടുകൾ ആവുന്നത്!!അവനവളും അവൾക്കവനും നൽകിയ വേദന എന്തെന്ന് അറിയാൻ കാത്തിരിക്കൂ....

ഒന്നിച്ചു മുഴുവൻ ഭാഗങ്ങളും പ്രതിലിപിയിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


എന്നെ നോക്കണ്ട ഞാൻ നാട് വിട്ടു 😁😁😁😁 എല്ലാവരും റിവ്യൂസ് തന്ന് അഭിപ്രായങ്ങൾ അറിയിച്ചാൽ ദിവസവുമോ, ഒന്നിടവിട്ടൊ പോസ്റ്റ് ചെയ്യാം... സപ്പോർട്ട്...

രചന :-അനു അനാമിക

തുടരും

To Top