രചന :-അനു അനാമിക
ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...
"ഗുണ്ട ചേട്ടനോ "??... സൈമൺ കണ്ണ് മിഴിച്ചു കൊണ്ട് ചോദിച്ചു.
"ആഹ് ഈ ചേട്ടനല്ലേ അന്ന് ചായക്കടയിൽ വെച്ച് വഴക്ക് ഉണ്ടാക്കിയതും വഴിയിൽ വെച്ച് അടി കൂടിയതും!!"... സെലിൻ പറഞ്ഞു.
"ഏതാടി?? അന്ന് നീ ഇച്ചായ എന്ന് വിളിച്ചപ്പോ ഓടി പോയ ആ ചേട്ടൻ ആണോ??...!!".... റീന ചോദിച്ചു.
"ആഹ് അത് തന്നെ....!!അല്ല അന്ന് ഞാൻ വിളിച്ചു കൂവിയത് സൈമൺ ഇച്ചായൻ വരുന്നെന്നു.....!!"... സെലിൻ പാതി വഴിക്ക് നിർത്തിയിട്ട് സൈമനെ ഒന്ന് നോക്കി.
"അപ്പോ ആ... സൈമൺ ഇച്ചായൻ ആരുന്നോ ഈ സൈമൺ ഇച്ച... ഇച്ചായൻ 😳!!"...സെലിൻ കണ്ണ് മിഴിച്ച പോലെ തന്നെ വായും പൊളിച്ചു റീനയും ഇരുന്നു.
"നീ പറയുന്നതൊക്കെ വെച്ച് നോക്കിയിട്ട് ആ കുച്ചായൻ ഞാൻ ആവാനാണ് സാധ്യത.എന്റെ അറിവിൽ ഞങ്ങൾ മൂന്ന്പേരുമാണ് അവന്റെ ഇച്ചായന്മാർ. അത് പോട്ടെ.....ഇവൻ പിന്നേം വഴക്ക് ഉണ്ടാക്കിയോ?? ആരുമായിട്ടാ ഉണ്ടാക്കിയെ "??.... സൈമൺ ഗൗരവത്തിൽ ചോദിച്ചു.
"ആഹ്... ഹിഹിഹി "... സെലിൻ ഒന്ന് ചമ്മിയ ചിരി ഇളിച്ചു.
"നിന്ന് ചിരിക്കാതെ പറ സെലിൻ കൊച്ചേ?? ഈ ഗുണ്ട ആരോടാ വഴക്ക് കൂടിയേ "??
"അ... അത് അറിയില്ല അച്ചാച്ച. ആരോ ആയിട്ട് വഴക്ക് ഉണ്ടായി... വല്യ അടിയിലാ അത് എത്തിയെ!!"....
"ഇത് ഈ അടുത്ത് വല്ലോം നടന്ന കാര്യം ആണോ ''??
"അ.. ആഹ് രണ്ട് മൂന്ന് മാസമായെന്ന് തോന്നുന്നു!!'.... റീന പറഞ്ഞു.
"ശേ... ഇവനെക്കൊണ്ട്....ഞങ്ങടെ ഫാമിലിയിൽ ജാക്കിയും ഇവനും ആണ് ഏറ്റവും കൂടുതൽ തവണ ഞങ്ങളെ ഹോസ്പിറ്റലിലും പോലീസ് സ്റ്റേഷനിലും കയറ്റിച്ചിട്ടുള്ളത്!!"... സൈമൺ പറഞ്ഞു.
"എന്തിന്??"... 😳റീന ചോദിച്ചു.
"ഇവൻ first year ST. Thomas ൽ പഠിക്കാൻ വന്നപ്പോൾ സീനിയേഴ്‌സും ആയിട്ട് വഴക്ക് ഉണ്ടാക്കി ഒരുത്തന്റെ പല്ല് അടിച്ച് കൊഴിച്ചതിനാരുന്നു ആദ്യത്തെ കേസ്...!!അവിടുന്ന് നേരെ ഹോസ്പിറ്റൽ. പിന്നെ അതേ കൊല്ലം തന്നെ ഇലക്ഷന് പിള്ളേരെ ക്യാൻവാസ് ചെയ്‌തെന്നും പറഞ്ഞു ഹോക്കി സ്റ്റിക്കിന് ഒരുത്തന്റെ തല അടിച്ച് പൊട്ടിച്ചതിനു സസ്‌പെൻഷൻ with ഹോസ്പിറ്റൽ വാസം. Second year ആയപ്പോ മൂന്ന് സസ്‌പെൻഷൻ നാല് പോലീസ് കേസ് 7 ഹോസ്പിറ്റൽ കുത്തിക്കെട്ടൽ.... അങ്ങനെ എന്തൊക്കെ കിടക്കുന്നു!!ഇച്ചായന്മാർക്ക് ഇവന്റെ കേസ് തീർക്കാനെ നേരം ഉണ്ടാരുന്നുള്ളു. അവർക്ക് മടുത്തപ്പോ അവനെ നോക്കുന്ന ജോലി എന്നെ ഏൽപ്പിച്ചു!!എന്റെ കൈയിൽ നിന്ന് കിട്ടാൻ തുടങ്ങിയപ്പോഴാ ആള് കുറച്ച് മര്യാദ ആയത്. മൂത്ത ഇച്ചായന്മാര് രണ്ടും അവൻ കുഞ്ഞല്ലേ എന്നും പറഞ്ഞ് എല്ലാം വെറുതെ അങ്ങ് വിടും. ഞാൻ അങ്ങനെ അല്ല പിടിച്ചിട്ട് അലക്കും. അതുകൊണ്ട് എന്നെ കുറച്ച് പേടിയുണ്ട്...."....
സൈമൺ ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
"അപ്പോ ഇങ്ങനെ ഉള്ളൊരു കാട്ടാളനെ ആണോ സൈമചാച്ച നിങ്ങൾ എനിക്ക് ആലോചിച്ചത്??".... 😳സെലിൻ ചോദിച്ചു.
"മോളെ സെലിനെ... അവന്റെ ഇപ്പോഴുള്ള ഈ തിളപ്പൊക്കെ നിന്നോളും. ഞാൻ തന്നെ കണ്ടില്ലേ അവന്റെ അത്രേമില്ലേലും അവനെ പോലൊക്കെ തന്നെ ആരുന്നു. പക്ഷെ ഇപ്പോ കണ്ടില്ലേ ഡീസന്റ് ആയില്ലേ??".... സൈമൺ പറഞ്ഞു.
"അയ്യടാ ആര് എവിടെ ഡീസന്റ്?? നിങ്ങടെ ഡീസെൻസി ഞാൻ കാണുന്നത് ആണല്ലോ!!"... റീന പറഞ്ഞു.
"എന്നാടി എനിക്കൊരു കുഴപ്പം "??.... സൈമൺ ചോദിച്ചു.
"നിങ്ങക്ക് കുഴപ്പമേ ഉള്ളു. പെണ്ണ് നിക്കുന്നു അല്ലെങ്കിൽ മോന്റെ ലീലാവിലാസം മുഴുവൻ ഞാൻ ഇപ്പോ പാടി തുടങ്ങിയേനെ....!!".....
"ആഹാ എങ്കിൽ നീയൊന്ന് പറയെടി. ഈ പാലാ രൂപതയിൽ മഷി ഇട്ട് നോക്കിയാൽ കാണുവോടി എന്നെ പോലൊരു ചെറുക്കനെ!!"....
"അത് ശരിയാ മഷി ഇട്ട് നോക്കിയാൽ കാണില്ല. വല്ല ലിപ്സ്റ്റിക്കും ഇട്ട് നോക്കിയാൽ ശരിക്കും കാണാം സ്വഭാവം....!!"..... റീന കൊള്ളിച്ചു പറഞ്ഞത് കൊണ്ട് സൈമന് ശരിക്കും കാര്യം കത്തി.
"അ... അത് ഏ... ഏതൊരു മനുഷ്യനും....!!".... അവൻ തപ്പി തടയുന്ന കണ്ട് സെലിൻ ഇടയ്ക്ക് കേറി.
"ഏയ്... ഏയ് ഇനി നിങ്ങൾ അടി ആവണ്ട. വിട്ട് കളഞ്ഞേക്ക്!! പോട്ടെ....''....
"അത് വിട്ടു. പക്ഷെ സെലിൻ കൊച്ചേ... ഞാൻ ഇത് കാര്യമായി പറഞ്ഞതാ. നിന്റെ ആഗ്രഹം അല്ലേ ഒരുപാട് പേരുള്ള വലിയൊരു വീട്ടിൽ ചെന്ന് കേറണം എന്ന്. റീന എന്നെ ഫോൺ വിളിക്കുമ്പോ എപ്പോഴും അത് പറയും. അവനെ നന്നാക്കാൻ വേണ്ടിയൊന്നുമല്ല നിന്നെ ഞാൻ കുരീക്കാട്ടിലേക്ക് വിളിക്കുന്നത്. ഞങ്ങടെ സിവാച്ചന് നിന്നെ പോലൊരു പെണ്ണ് എന്തായാലും ചേരുമെന്ന് തോന്നിയ കൊണ്ട. ഞങ്ങടെ കുടുംബത്തെ ഇപ്പോൾ ഉള്ള പോലെ ഒന്നിച്ച് കൊണ്ട് പോകാൻ നിനക്ക് കഴിയും എന്ന് ഉറപ്പ് ഉള്ള കൊണ്ടാ!!"... സൈമൺ പറഞ്ഞു. സെലിൻ അവനെ നോക്കി നിന്നു.
"അതിന് ഇച്ചായ സിവാന് ഇവളെ ഇഷ്ടം ആവണ്ടേ ??പുള്ളിക്ക് വേറെ ആരെയെങ്കിലും ഇഷ്ടം ആണെങ്കിലോ "??....റീന ചോദിച്ചു.
"ഏയ് അങ്ങനെ ഒന്നുമില്ല. ഉണ്ടാരുന്നേൽ ഞാൻ അറിഞ്ഞേനെ!!'..... സൈമൺ പറഞ്ഞു.
"ഇച്ചായനും ഞാനും റിലേഷനിൽ ആണെന്ന് സിവാച്ഛന് അറിയില്ലല്ലോ!!അതുപോലെ ഇച്ചായന് അറിയാത്ത ഒരു റിലേഷൻ ആൾക്ക് ഉണ്ടേലോ??"
"നീ ഒന്ന് പോയെടി അവൻ അങ്ങനെ ഒന്നുമല്ല... എന്റെ ചെറുക്കൻ മുത്ത് ആണ്."....
"ഓഹ് ഞാൻ പറഞ്ഞെന്നെ ഉള്ള് "...
"ആഹ് അത് എന്തേലും ആവട്ടെ സമയം 5മണി ആവാറായി.ഇനി ഹോസ്റ്റലിൽ പോയി കേറി ഇല്ലെങ്കിൽ ഞാൻ പാലാ ബസ് സ്റ്റാൻഡിൽ പോയി കിടന്ന് ഉറങ്ങേണ്ടി വരും. അതുകൊണ്ട് ഞാൻ പോകുവാ love birds... Sorry angry bird's....!!നാളെ സന്ധിക്കും വരേയ്ക്കും വണക്കം....".... സെലിൻ പറഞ്ഞ്.
"അതേയ്.....നാളെ നിങ്ങൾക്ക് വൈകുന്നേരം വരെ ക്ലാസ്സ് ഉണ്ടോ "??.... സൈമൺ ചോദിച്ചു.
"ഇല്ല നാളെ എന്തോ സ്റ്റാഫ് meeting ഉള്ളത് കൊണ്ട് ഉച്ചവരെയേ ഉള്ള്. എന്താ ഇച്ചായ "??... റീന ചോദിച്ചു.
"ആഹാ അത് നന്നായി "....സൈമൺ പറഞ്ഞു.
"അതെന്ന ''?? സെലിൻ ചോദിച്ചു.
"നാളെ സിവാന്റെ കോളേജിൽ ഒരു മ്യൂസിക് ഷോ നടക്കുന്നുണ്ട്. രാവിലെ മുതലാണ് ഷോ... ഉച്ചക്ക് ശേഷം ആവും മെയിൻ ഐറ്റംസ്. അവന്റെയും പെർഫോമൻസ് ഉണ്ട്...ഞാൻ പോകുന്നുണ്ട്.നിങ്ങളും വാ എന്റെ കൂടെ.".... സൈമൺ പറഞ്ഞു.
"അയ്യോ ഇച്ചായന്റെ കൂടെ വന്നിട്ട് സിവാച്ചൻ എങ്ങാനും പൊക്കിയാലോ നമ്മളെ "??... റീന ചോദിച്ചു.
"അവൻ നാളെ ഇതിന്റെ പുറകെ തന്നെ ആരിക്കും.ഉത്തരവാദിത്തം മുഴുവൻ അവന്റെ തലയിലാ പ്രിൻസി കൊണ്ട് വെച്ചേക്കുന്നത്.അതുകൊണ്ട് അവന് എന്നെയൊന്നും ശ്രദ്ധിക്കാൻ പോലും സമയം കാണില്ല.... അപ്പോഴാ നിങ്ങളെ!!"..... സൈമൺ പറഞ്ഞു.
"സെലി... എങ്കിൽ പോയാലോടി?? വെറുതെ ഹോസ്റ്റലിൽ പോയി post അടിച്ച് ഇരിക്കുന്നതിലും നല്ലതല്ലേ??"... റീന ചോദിച്ചു...
"അതിന് outsiders ന് അവിടെ കേറാൻ പറ്റുവോ "??.. സെലിൻ ചോദിച്ചു.
"അതൊക്കെ പറ്റും നിങ്ങള് വരുന്നുണ്ടേൽ വാ... വമ്പൻ പരിപാടിയ "... സൈമൺ പറഞ്ഞു.
"ഹ്മ്മ്... എങ്കിൽ ഒന്ന് കേറി കളയാം.... ഞങ്ങള് വരാം ഇച്ചായ ".... റീന പറഞ്ഞപ്പോൾ സെലിൻ ഒന്ന് ചിരിച്ചു.
"അപ്പോ ശരി മക്കൾ രണ്ടും നടു റോഡിലെ കുറുകൽ നിർത്തിയിട്ട് വേഗം കൂട്ടിൽ കേറാൻ നോക്ക് കേട്ടോ!! ഞാൻ പോകുവാ.. "... സെലിൻ അതും പറഞ്ഞു പോയി.
"അതേ എന്താ പ്ലാൻ "??... സെലിൻ പോയതും റീന ചോദിച്ചു.
"ഏഹ് എന്ത് പ്ലാൻ "??
"ഇച്ചായ കിടന്ന് ഉരുളല്ലേ!! മര്യാദക്ക് പറ. അവളെ നാളെ സിവാച്ചന്റെ പ്രോഗ്രാം കാണിച്ച് വീഴ്ത്താൻ ഉള്ള പ്ലാൻ ആണോ "??... റീന ചോദിച്ചു.
"അതിനൊന്നും ഞാൻ ഇല്ല. നാളെ നിങ്ങളെ രണ്ടിനെയും അവനെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കണം അത്രേ ഉള്ളു "....
"ഏഹ് 😳ഞാൻ ആരാന്ന് പറയും നിങ്ങള് "??
"അതൊക്കെ ഞാൻ പറഞ്ഞോളാം നീയിപ്പോ പോയി കൂട്ടിൽ കേറാൻ നോക്ക് "....
"മ്മ്... ശരി... സമയം ആയോണ്ട് ഞാൻ പോകുന്നു. വല്ല ഉഡായിപ്പും ഒപ്പിക്കാൻ പ്ലാൻ ഉണ്ടേൽ ദേ ഈ കുടക്കമ്പി വെച്ച് മണ്ടക്ക് അടിച്ച് തരും ഞാൻ ".....
"ഇവളുടെ കൂടെയുള്ള എന്റെ വിവാഹ ജീവിതം സാഹസികത നിറഞ്ഞതായിരിക്കും. ഇന്ന് തന്നെ ഒരു LIC പോളിസി എടുത്തേക്കാം....!!".... സൈമൺ റീന പോകുന്നത് നോക്കി നിന്നു. അവൾ പോയി കഴിഞ്ഞ് അവൻ കുറച്ച് നേരം കൂടെ അവിടെ നിന്നു.
"നാളെ സിവാനെയും സെലിനെയും ഒന്ന് കൂട്ടി മുട്ടിപ്പിക്കണം. എന്തേലും സ്പാർക്കോ പോർക്കോ ഫോർക്കോ അടിച്ചാലോ!!".... അവൻ ചിരിയോടെ ഓർത്തു.
"കർത്താവെ അടിച്ചാൽ മതിയാരുന്നു!!അടിപ്പിച്ചേക്കണേ!!".....
💞 പിറ്റേന്ന് ഉച്ചക്ക് 💍
"നിങ്ങള് എത്തിയോടി "??... സൈമൺ ഫോണിൽ കൂടെ റീനയോട് ചോദിച്ചു.
"ആഹ് ST. തോമസ് കോളേജിന്റെ ഫ്രണ്ടിൽ എത്തി..."... റീന പറഞ്ഞു.
"എങ്കിൽ... ഓഡിറ്റോറിയത്തിലേക്ക് പോര് ഞാൻ ഇവിടെ ഉണ്ട്!!"....
"Ok ഇച്ചായ "... അതും പറഞ്ഞവൾ call cut ചെയ്തു.
"വാടി... ഓഡിറ്റോറിയത്തിലേക്ക് പോകാം "....
"എടി തിരിച്ചു പോയാലോ?? എനിക്ക് എന്തോ പോലെ!!"....സെലിൻ പറഞ്ഞു.
"ഒന്നുമില്ല നീ ഇങ്ങ് വന്നേ!!"... റീന സെലിനോട് പറഞ്ഞു.അവർ രണ്ടാളും കൂടെ ഓഡിറ്റോറിയം അന്വേഷിച്ച് മുന്നോട്ട് നടന്നു.
"കൊച്ചു കൊള്ളാം അല്ലെടാ ശ്യാമേ??".... സെലിനെ വാച്ച് ചെയ്യുകയായിരുന്ന ഒരുത്തൻ അവളെ നോക്കി കൊണ്ട് പറഞ്ഞു.
"മ്മ്... കൊള്ളാമെന്നു പറഞ്ഞാൽ കുറഞ്ഞു പോകും ശരത്തെ... നല്ല ഉഗ്രൻ ഐറ്റം "....
"നീ വന്നേ നമുക്ക് ഒന്ന് എണ്ണ ഇട്ട് നോക്കാം. കൊത്തിയാൽ നമുക്ക് പൊരിച്ച് എടുക്കാം....!!".... അവർ സെലിന്റെയും റീനയുടെയും പിന്നാലെ പോയി.
അവർ ഓഡിറ്റോറിയത്തിന്റെ മുന്നിൽ എത്തിയപ്പോൾ അകത്ത് നിന്ന് DJ പാർട്ടി സോങ്ങുകൾ കേൾക്കാമായിരുന്നു. വെളിവും വെള്ളിയാഴ്ചയും ഇല്ലാതെ കുറേപേർ അകത്തും പുറത്തുമായി കിടന്ന് തുള്ളുന്നുണ്ട്. ഓഡിറ്റോറിയം മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.
"ഈ തിരക്കിന്റെ ഇടയിൽ സൈമചാച്ഛനെ എവിടെ പോയി തപ്പി എടുക്കാനാ റീനു "??... സെലിൻ ചോദിച്ചു.
"ഇങ്ങേരെ ഞാൻ.... ഇതെന്നാ ചാർളി സിനിമയോ?? തൃശൂർ പൂരത്തിന്റെ ഇടയ്ക്ക് വന്നു ടെസയോട് ചാർളിയെ കണ്ട് പിടിക്കാൻ പറയും പോലെ...!!"... റീനു പറഞ്ഞു...
"ആരെ കണ്ട് പിടിക്കുന്ന കാര്യാ മക്കള് പറയണേ?? ചേട്ടന്മാർ ഹെല്പ് വല്ലോം ചെയ്യണോ??"... ശ്യം ചോദിച്ചു.
"No thanks "... സെലിൻ ഗൗരവത്തോടെ പറഞ്ഞു.
"അല്ല ഇവിടെങ്ങും നേരത്തെ കണ്ടിട്ടില്ലല്ലോ!!എവിടുന്നാ "??...
"ഇവന്മാര് ചുമ്മാ ചൊറിയുവാണല്ലോ സെലി "!!... റീനു പയ്യെ പറഞ്ഞു.
"മ്മ്.... ഒന്നും പറയണ്ട എവിടെ വരെ പോകുമെന്ന് നോക്കട്ടെ!!"....സെലിൻ പറഞ്ഞു.
"ആഹ് പറ മോളെ... മോളോക്കെ എവിടുന്നാ?? ചേട്ടന്മാർ ഇത്രേം നാളും ഇതിലെ തേരാപ്പാര നടന്നിട്ടും നിങ്ങളെ പോലെയുള്ളതിനെയൊന്നും കണ്ടില്ലല്ലോ!!".... ശരത് ചോദിച്ചു.
"ആഹ് ചേട്ടന്മാരു തേരാപ്പാര നടന്നത് കൊണ്ടാ കാണാഞ്ഞത്. പാര എടുക്കാതെ മര്യാദക്ക് നടന്നിരുന്നെങ്കിൽ എപ്പോഴേ കണ്ടേനെ നമ്മളൊക്കെ??"... സെലിൻ പറഞ്ഞു.
"ഡി... Oversmart കളിക്കല്ലേ??"... ശരത് പറഞ്ഞു.
"അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്. ഇത് public പ്രോഗ്രമാ over smart കളിച്ച് വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കി വെക്കല്ലേ ചേട്ടന്മാരെ!!".... സെലിൻ പറഞ്ഞു.
"ഓഹോ അപ്പോ നീ ഞങ്ങളെ തല്ലുവോ?? അതല്ലേ ആ പറഞ്ഞതിന്റെ അർഥം "??.... ശ്യം ചോദിച്ചു.
"മ്മ്... ചേട്ടൻ കൊള്ളാല്ലോ കണ്ടുപിടിച്ചല്ലോ!! അപ്പോ ചേട്ടന്മാർ വഴി വിട് ഞങ്ങൾ അങ്ങ് പോകട്ടെ!!"... സെലിൻ പറഞ്ഞു.
"അങ്ങനെ ഇപ്പോ നീയൊന്നും പോകണ്ട...!!"... എന്ന് പറഞ്ഞ് ശ്യം സെലിന്റെ കൈയിൽ കേറി പിടിച്ചതും അവൾ അവന്റെ കരണം പുകച്ചൊന്ന് കൊടുത്തൂ. അവന്റെ ചെവിയിൽ കൂടെ ഒരു ചെന്നൈ എക്സ്പ്രസ്സ് പാഞ്ഞു പോയി.
"എന്താ ഇവിടെ?? What's happening here "??... സിവാൻ അങ്ങോട്ട് വന്നു.
"എടി സിവാച്ചൻ... നീ വന്നേ!!"... റീനു സെലിനെയും കൊണ്ട് മുങ്ങി.
"എന്താടാ സന്ദീപേ ഇവിടെ "??... സിവാൻ ചോദിച്ചു.
"മ്മ്.... പ്രോഗ്രാം കാണാൻ വന്നൊരു പെങ്കൊച്ചിന്റെ കൈയിൽ കേറി ഈ നിക്കുന്ന അണ്ണന്മാർ പിടിച്ചു. അവള് അടിച്ച് കരണം പുകച്ച് വിട്ടു....!! അതിന്റെ ശബ്ദ കേട്ടത്!!'.... സന്ദീപ് പറഞ്ഞു.
"ഞങ്ങളല്ല അവളുമാരാ!!".... ശ്യം പറഞ്ഞു.
"മുഖത്ത് നോക്കി കള്ളം പറയുന്നോടാ?? ഞാനും നീയൊക്കെ എവിടെ വരെ പോകുമെന്ന് നോക്കി കൊണ്ട് അവിടെ നിൽക്കുവാരുന്നു. ആ പെണ്ണിന് ചൊണ ഉള്ളോണ്ട് കരണം മാത്രേ പുകഞ്ഞുള്ളു. വല്ല ആണ്പിള്ളേരും ആരുന്നേൽ നിന്റെ തല വെട്ടി പൊടിച്ചേനെ!!".... സന്ദീപ് പറഞ്ഞു.സന്ദീപ് പറഞ്ഞത് കേട്ട് സിവാൻ ശ്യാമിനെയൊക്കെ ഒന്ന് ഇരുത്തി നോക്കി.
"ഇവിടെ കിടന്ന് നിന്റെയൊക്കെ വേളത്തരം കാണിച്ചാൽ അറിയാല്ലോ ഈ സിവാനെ .... പിടിച്ചിട്ട് ചതക്കും ഞാൻ....!!മര്യാദക്ക് ആണെങ്കിൽ നിനക്കൊക്കെ കൊള്ളാം. ഇല്ലങ്കിൽ എന്റെ കയ്യിന്ന് കൊള്ളും...!!"സിവാൻ താക്കീതോടെ പറഞ്ഞത് കേട്ട് അവന്മാർ അവിടുന്ന് പോയി.....
"ഡാ.....എന്നിട്ട് തല്ലു കൊടുത്തെന്നു പറഞ്ഞ ആ പിള്ളേര് എവിടെ "??... സിവാൻ ചോദിച്ചു...
"അവര് പോയെന്ന് തോന്നുന്നു!!പിന്നെ കണ്ടില്ല.".. സന്ദീപ് പറഞ്ഞു.
"മ്മ്... നിങ്ങള് വാടാ!!"... സിവാൻ കൂട്ടുകാരെ കൂട്ടി കൊണ്ട് ഓഡിറ്റോറിയത്തിലേക്ക് പോയി.
"എന്നാലും....ആരാടാ ആ പിള്ളേര് "??... സിവാൻ ചോദിച്ചു.
"അത് അപ്പുറത്തെ കോളേജിലെ പിള്ളേരാ... അന്ന് പാട്ട് പാടിയ കൊച്ചാണെന്ന് തോന്നുന്നു അവനെ തല്ലിയത്!!"... ലൂക്ക പറഞ്ഞു.
"പാട്ട് പാടിയ കൊച്ചോ?? 😳എന്നിട്ട് അത് എവിടെ??"....സിവാൻ ആകാംഷയോടെ ചോദിച്ചു.
"അതിന് നീ എന്തിനാ ഇങ്ങനെ excited ആവുന്നേ?? നീ പാട്ടൊന്നും കേട്ടില്ലല്ലോ!!"... സന്ദീപ് ചോദിച്ചു.
"അ... അത്.....ഒന്നുല്ല... ഞാ..... ഞാൻ വെറുതെ... ചോദിച്ചതാ. ഞാൻ പോട്ടെ പ്രോഗ്രാമിന് സമയം ആയിട്ടുണ്ട്!!".... സിവാൻ അതും പറഞ്ഞ് പോയി. കണ്ണുകൾ കൊണ്ട് പക്ഷെ അവൻ ആ ആൾക്കൂട്ടത്തിൽ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു.
ഇതേസമയം റീന & സെലിൻ
"എന്നാലും എന്റെ പൊന്നെടി നിനക്ക് ഇത്രേം ധൈര്യം ഉണ്ടെന്ന് ഞാൻ കരുതിയില്ല. പൂച്ചയെ പോലെ ഇരുന്ന പെണ്ണ് ഒരൊറ്റ കാര്യം കൊണ്ട് അങ്ങ് പുലി ആയില്ലേ "??... റീന ചോദിച്ചു.
"എനിക്ക് നിന്നെ പോലെ വായിട്ട് അലക്കുന്ന പരുപാടി ഇല്ല. Only ആക്ഷൻ അത്രേ ഉള്ളു!! "....
"എന്നാലും ആരെയും നോവിക്കാൻ പാടില്ല. അപ്പിടി ചെയ്യരുത് ഇപ്പിടി ചെയ്യരുത്.... എന്താരുന്നു മദർ തെരെസയുടെ ഒരു ഡയലോഗ്.... ഇപ്പോ വാണി വിശ്വനാധ് കളിച്ചു കരണം പുകച്ചിട്ട് വന്നിരിക്കുന്നു.... എന്റമ്മോ!!"....
"ഒന്ന് പോയെടി..... നീ.....വാ നമുക്ക് സൈമചാച്ഛനെ നോക്കാം ."...
"ആഹ്... വാ!!ഇങ്ങേരിനി എവിടാണോ എന്തോ??".... റീന പറഞ്ഞ് തീർന്നതും.
"ഞാൻ ഇവിടെ ഉണ്ടെടി...!!"... സൈമൺ പറഞ്ഞു.
"ആഹ് നിങ്ങൾ ഇത് എവിടെ ആരുന്നു മനുഷ്യ?? എത്ര നേരായി നോക്കുന്നു??"....
"ഞാൻ നിങ്ങളെ നോക്കുവാരുന്നു. വാ സിവാന്റെ പാട്ട് ഇപ്പോ തുടങ്ങും!!"....
"ആഹ് വരുന്നു "... റീന പറഞ്ഞു. അവർ മൂന്നാളും കസേരയിൽ പോയി ഇരുന്നു.
"ഇനി അടുത്തതായി വേദിയിൽ പാട്ട് പാടാൻ എത്തുന്നത് നമ്മുടെ MBA ഫൈനൽ ഇയർ ഡിപ്പാർട്മെന്റിൽ നിന്നും Mr. സിവാൻ ജോൺ കുരീക്കാട്ടിൽ !!".... അവന്റെ പേര് പറഞ്ഞതും കരഘോഷം മുഴങ്ങി. അളിയാ വിളിയും മുത്തേ വിളിയും വിസിലടിയും കണ്ട് സെലിൻ ഒന്ന് അമ്പരന്നു. സിവാന്റെ ഇമ്പാക്ട് അത്രേം ഉണ്ടായിരുന്നു ആ ക്യാമ്പസിൽ.
"ഒരുപാട് request ചെയ്തിട്ട് ആണ് സിവാൻ പാടാൻ സമ്മതിച്ചത്... അതുകൊണ്ട് എല്ലാവരും ഈ അവസരം ശരിക്കും മുതലാക്കിക്കോ പിള്ളേരെ... Mr.സിവാൻ please come to the stage.!!"....
"പറയുന്ന കേട്ടാൽ തോന്നും ജയ ചന്ദ്രൻ ആണെന്ന്!! ഗുണ്ട ചേട്ടൻ "... സെലിൻ പിറുപിറുത്തു.
സിവാൻ സ്റ്റേജിലേക്ക് കയറി വന്നു. നിലക്കാത്ത കയ്യടികൾ അവൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ നിന്നു.
"Hello everyone, ഞാൻ ഒരു പാട്ട് പാടാൻ ഒട്ടും prepared അല്ലെന്ന് കുറേ പറഞ്ഞതാണ്. പക്ഷെ നിങ്ങളാരും സമ്മതിക്കില്ലല്ലോ?? അതുകൊണ്ട് ഈ വൈകിയ വേളയിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പാട്ട് പറയാം ഞാൻ അത് പാടി തരാം!!"..... സിവാൻ പറഞ്ഞു.
"ഡാ എനിക്ക് ഒരു റൊമാന്റിക് song കേൾക്കാൻ ആഗ്രഹം ഉണ്ട്.... ഒന്ന് പാടെടാ ഏതേലും ഒരു റൊമാന്റിക് സോങ് !!"....കോളേജ് ചെയർമാൻ ആൽബി പറഞ്ഞു.
"നമ്മടെ ആൽബിച്ചൻ പറഞ്ഞതല്ലേ ഞാൻ ഒരു romantic song പാടുവാണ്. വളരെ unexpected ആയിട്ട് ഒരാൾ ഈ സോങ് പാടുന്നത് കുറച്ച് നാൾ മുൻപ് ഞാൻ കേട്ടൂ. പക്ഷെ ആളെ കാണണോ appreciate ചെയ്യാനോ പറ്റിയില്ല. അതുകൊണ്ട് ഈ പാട്ട് പാടി ആ കടം തീർക്കുവാണേ....!!".... സിവാൻ അത് പറഞ്ഞതും സെലിൻ മുഖം ചുളിച്ച് അവനെ നോക്കി ഇരുന്നു...
💞💍💞💍💞💍💞💍💞💍💞
പാടാൻ പോകുന്ന പാട്ട് ഏതാണെന്ന് ഊഹമൊക്കെ കാണുല്ലോ ല്ലേ?? ഞാൻ ആയിട്ട് പറയുന്നില്ല. പാവം സിവാച്ചൻ പാട്ട് പാടിയ കൊച്ച് തൊട്ടരികിൽ വന്നിട്ടും കണ്ടില്ലല്ലോ!!ഷോ... ഷാഡ്....!!അടുത്ത പാർട്ടിൽ ചില സംഭവോജ്വല കാര്യങ്ങൾ കാണാൻ ഉള്ളത് കൊണ്ടും കുറച്ച് പണികൾ വരുന്നതിനാലും റിവ്യൂ ഇട്ട് പോകേണ്ടതാണെന്ന് അറിയിക്കുന്നു. എന്ന് proprietor അനു അനാമിക. അപ്പോ കാണാട്ടോ 😌😌😌
തുടരും...
രചന :-അനു അനാമിക