രചന: Rajeena AS
ഭാര്യ മനം....
ഏട്ടാ ചായ ദേവുവിന്റെ സ്വരം കേട്ടതും മനു ദേഷ്യത്തോടെ തല ഉയർത്തി നോക്കി
നിന്നോട് പലയാവർത്തി പറഞ്ഞിട്ടുണ്ട് നീ എനിക്ക് ചായ കൊണ്ട് വരരുത് എന്ന്
അമ്മ എവിടെ അമ്മയാണല്ലോ എനിക്ക് ചായ കൊണ്ടു തരാറു
ഏട്ടാ അമ്മ അമ്പലത്തിൽ പോയി അതാ ഞാൻ ചായ കൊണ്ടു വന്നത് അവളുടെ സ്വരം താഴ്ന്നു
മനു ദേഷ്യത്തോടെ ചാടി എഴുന്നേറ്റു അവിടെ നിന്നും പോയി
ദേവുവിന്റെ മിഴികൾ നിറഞ്ഞൊഴുകി അപ്പോഴാണ് ശാരദാമ്മ അമ്പലത്തിൽ നിന്നും അങ്ങോട്ടേക്ക് വന്നത്
മോളെ ഇന്നും അവൻ ദേഷ്യപെട്ടുവല്ലേ അവളുടെ തലയിൽ തലോടി കൊണ്ട് അവർ ചോദിച്ചു .. മോള് വിഷമിക്കണ്ട എല്ലാം ശെരി ആകും
മനു നിന്നെ സ്നേഹിച്ചു തുടങ്ങും അവരുടെ ആശ്വാസ വാക്കുകൾ അവളിൽ കുളിർ മഴയായി
അവൾ മെല്ലെ ചായക്കപ്പ് എടുത്ത് നടന്നു നീങ്ങിയപ്പോൾ ശാരദാമ്മ ഓർക്കുകയായിരുന്നു
ദേവേട്ടൻ മനുവിനെയും എന്നെയും തനിച്ചാക്കി പോകുമ്പോൾ മനുവിന് അഞ്ചു വയസായിരുന്നു എനിക്കും മകനും കഴിയാനുള്ളത് ഉണ്ടാക്കി വെച്ചിട്ടാണ് പോയെതെങ്കിലും ദേവേട്ടന്റെ വേർപാട് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു
എന്നിട്ടും മകനെയോർത്തു എല്ലാം സഹിച്ചു മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ എല്ലാവരും പറഞ്ഞപ്പോഴും എനിക്ക് ദേവേട്ടന്റെ ഓർമകളിൽ ജീവിക്കാൻ ആയിരുന്നു താല്പര്യം
മകനെ നല്ലത് പോലെ വളർത്തണം അത് മാത്രം ആയിരുന്നു ആഗ്രഹം
വർഷങ്ങൾ കടന്നുപോയി അവൻ വളർന്നു അവന്റെ ഒരാഗ്രഹത്തിനും എതിര് നിൽക്കാത്ത അമ്മയായിരുന്നു ഞാൻ ബാംഗ്ലൂരിൽ പഠിക്കാൻ പോകണം എന്ന് പറഞ്ഞപ്പോഴും ഞാൻ എതിര് നിന്നില്ല
പഠനം കഴിഞ്ഞ് നല്ല ഒരു കമ്പനിയിൽ ജോലിക്ക് കയറിപ്പോൾ ഇനി ഒരു വിവാഹമൊക്കെ വേണ്ടേ മോനെ എന്ന് പറഞ്ഞപ്പോഴാണ് താൻ ബാംഗ്ലൂരിൽ പഠിക്കുമ്പോ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായെന്നും അവളെ വിവാഹം കഴിക്കാൻ അമ്മ സമ്മതിക്കണം അമ്മേ പെൺകുട്ടി വളരെ മോഡേൺ ആണമ്മേ
അമ്മക്ക് ഗ്രാമീണയായ മരുമകളെ ആണിഷ്ടം എന്ന് അമ്മ പലപ്പോഴും പറഞ്ഞത് കൊണ്ടാണ് ഞാൻ ഇക്കാര്യം അമ്മയിൽ നിന്നും മറച്ചു വെച്ചത്
എന്ന അവന്റെ വാക്കുകൾ കേട്ടപ്പോൾ നിനക്ക് ഇഷ്ട്ടപെടുന്ന ഏത് പെണ്ണിനേയും എനിക്കും ഇഷ്ടപെടും മോനെ എന്ന എന്റെ വാക്കുകൾ അവന്റെ മുഖത്തു പുഞ്ചിരി വിടർത്തി
ഞാൻ അവളുടെ വീട്ടിൽ പോയി കല്യാണം അനേഷിക്കാമെന്നു പറഞ്ഞപ്പോൾ അമ്മേ അവളുടെ ഡാഡിയും മമ്മിയും ആസ്‌ട്രേലിയയിൽ ആണെന്നും അവൾ ഇവിടെ ഒരു ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്
അമ്മ അവളെ പോയൊന്നു കാണു
അങ്ങനെ ഞാൻ അവളെ കാണാൻ പുറപ്പെട്ടു
ചുണ്ടിൽ ലിപ്സ്റ്റിക് ഇട്ട് മുടികളിൽ കളറടിച്ചു മുട്ടിനു മുകളിൽ നിൽക്കുന്ന ഫ്രോക്കണിഞ്ഞ അവളെ ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്കിഷ്ട്ടപെട്ടില്ല
എങ്കിലും തന്റെ മകന്റെ ആഗ്രഹം നടത്തികൊടുക്കേണ്ടത് അമ്മയായ എന്റെ കടമ ആണെന്നോർത്തപ്പോൾ അവളോട് മനുവുമായുള്ള മോളുടെ വിവാഹം ആലോചിക്കാനാണ് ഞാൻ വന്നതെന്നും ഡാഡിയുടെ നമ്പർ തരണമെന്നും വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാനാണെന്നും പറഞ്ഞപ്പോൾ
പുച്ഛത്തോടെ അവളൊന്നു ചിരിച്ചു വിവാഹമോ ആർക്ക് ?
മനുവുമായി ഒരു വിവാഹത്തെ കുറിച്ച് ഞാൻ ആലോചിക്കുന്നില്ല എന്റെ ബോയ് ഫ്രണ്ടിൽ ഒരാൾ മാത്രം ആണ് മനു
മനുവിന്റെ പണവും ശരീരവും മതി എനിക്ക് അവനെ മടുക്കുമ്പോൾ അവനെ പോലെ മറ്റൊരാൾ അത്രേ ഉള്ളു എനിക്ക്
അവളുടെ വാക്കുകൾ കേട്ട് പ്രജ്ഞ അറ്റു നിന്നുപോയി ഞാൻ...
പിന്നെ ഇതെങ്ങാനും നിങ്ങൾ മകനോട് പറഞ്ഞാൽ അവൻ ഒരിക്കലും ഇതൊന്നും വിശ്വസിക്കില്ല നിങ്ങൾക്ക് നിങ്ങളുടെ മകനെ നഷ്ട്ടം ആകും ഓർത്താൽ നിങ്ങൾക്ക് നല്ലത്
അവളുടെ ഭീക്ഷണിക്കു മുൻപിൽ നിസ്സഹായായി തല കുനിച്ചു അവിടെ നിന്നും ഇറങ്ങുമ്പോൾ
ഒരു വില്ലത്തിയായ അമ്മയുടെ വേഷം കെട്ടാൻ ഞാൻ തീരുമാനിച്ചിരുന്നു
വന്നയുടനെ അമ്മക്ക് അനുവിനെ ഇഷ്ട്ടം ആയോ എന്നുള്ള അവന്റെ ചോദ്യത്തിന്
എനിക്ക് അവളെ ഇഷ്ടമായില്ല നീ മറ്റൊരു വിവാഹത്തിന് ഒരുങ്ങിക്കോ എന്ന എന്റെ മറുപടി കേട്ടു അവൻ ഞെട്ടി പോയി
അമ്മേ അമ്മയല്ലേ പറഞ്ഞത് എന്റെ ഇഷ്ട്ടം ആണ് അമ്മയുടെ ഇഷ്ട്ടം എന്ന് എന്നിട്ടിപ്പോ എന്താണിങ്ങനെ പറയുന്നത്
അവന്റെ ചോദ്യം കേട്ടു നിസ്സഹായ യായി നിൽക്കാനേ മകനെ അതിരറ്റ് സ്നേഹിക്കുന്ന ഈ അമ്മക്ക് സാധിച്ചുള്ളൂ
ദിവസങ്ങൾക്കു ശേഷം....
നിനക്ക് വേണ്ടി ഞാൻ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തിയെന്നും ഞാൻ പറയുന്ന പെൺകുട്ടിയെ വിവാഹം കഴിച്ചില്ലെങ്കിൽ നിന്റെ അമ്മയെ ഒരിക്കലും നീ കാണില്ലെന്നും ഉള്ള എന്റെ ഭീഷണിയിൽ അവനു കീഴടങ്ങേണ്ടി വന്നു
അങ്ങനെയാണ് ഞാൻ ദേവിക എന്ന ദേവുവിനെ എന്റെ മരുമകളായി കണ്ടെത്തുന്നത്
ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും ഒത്തു ചേർന്ന തുളസി കതിർ പോലൊരു പെൺകുട്ടി, വിടർന്ന കണ്ണും മുട്ടോളം എത്തുന്ന മുടിയും അവളുടെ അഴക് കൂട്ടി
പാവപെട്ട വീട്ടിലെ മൂന്ന് പെൺമക്കളിൽ മൂത്തവൾ
ദേവുവിനെ ഒന്ന് വന്നു കാണുവാൻ പോലും മനു കൂട്ടാക്കിയില്ല
മോനെ നീ ഒന്ന് പോയി കാണു.. ഇല്ല അമ്മേ അമ്മക്കിഷ്ടപെട്ട കുട്ടിയല്ലേ എനിക്ക് കാണണ്ട അമ്മക്ക് വേണ്ടി അവളുടെ കഴുത്തിൽ താലി കെട്ടാൻ ഞാൻ ഒരുക്കമാണ്......
ദേവുവിന് മനുവിനെ മാറ്റി എടുക്കാൻ കഴിയും എന്ന വിശ്വാസം ആയിരുന്നു എനിക്ക് പക്ഷേ..
ഈശ്വരാ ആറു മാസങ്ങൾ കഴിഞ്ഞിട്ടും അവന്റെ ഹൃദയത്തിൽ അവൾ ആരുമല്ലല്ലോ
പാവം എന്റെ കുട്ടി ഒരുപാട് വിഷമിക്കുന്നുണ്ട്
ഒരിക്കൽ അവൾ ചോദിച്ചു മനുവേട്ടന് എന്താണമ്മേ എന്നോട് അകൽച്ച എന്നെ കാണുന്നത് തന്നെ ഇഷ്ട്ട മല്ലല്ലോ
മനുവേട്ടന്റെ താലി എന്റെ കഴുത്തിൽ വീണ നിമിഷം മുതൽ ഞാൻ മനുവേട്ടനെ എന്റെ ജീവനായി ആണമ്മേ സ്നേഹിക്കുന്നത്
അവളുടെ കണ്ണുനീരിനു മുൻപിൽ എനിക്കെല്ലാം തുറന്നു പറയേണ്ടി വന്നു
അവളുടെ കണ്ണുനീർ ആ അവൾ കവിളിണകളെ പൊള്ളിച്ചു താഴോട്ട് പതിച്ചപ്പോൾ എന്റെ ഹൃദയം പൊള്ളി പിടഞ്ഞു പോയി
ഇല്ല എനിക്കിനി കഴിയില്ല എന്റെ കുട്ടിയുടെ കണ്ണീരു കാണാൻ
ചില ഉറച്ച തീരുമാനങ്ങളോടെ ശാരദാമ്മ എഴുന്നേറ്റു
മോളെ ദേവു നീ അമ്മ പറയുന്നത് കേൾക്കണം എന്റെ കുട്ടി ഇത്ര പാവമായിരുന്നാൽ പോരാ ആ യക്ഷിയിൽ നിന്നും മനുവിനെ തിരിച്ചു പിടിക്കണ്ടേ നിനക്കു അവന്റെ സ്നേഹം അനുഭവിക്കണ്ടെ നിന്റെ താലി ജീവിത കാലം മുഴുവൻ ഭദ്രമായി നിന്റെ കഴുത്തിൽ വേണ്ടേ?
വേണം അമ്മേ മനുവേട്ടന്റെ സ്നേഹത്തിനു വേണ്ടി എന്ത് ചെയ്യാനും ഞാൻ ഒരുക്കമാണ്
ഈ താലി എന്ന് എന്റെ കഴുത്തിൽ വീണ അന്നുമുതൽ മനു വേട്ടൻ എന്റെ സ്വന്തം എന്ന് തന്നെയാ എന്റെ വിശ്വാസം
എങ്കിൽ അമ്മ പറയുന്നത് പോലെ ചെയ്യൂ
ശാരദാമ്മ ദേവുവിന്റ് കാതിൽ എന്തൊക്കയോ മന്ദ്രിച്ചു...............
ഉറച്ച കാൽവെപ്പുകളോടെ ദേവു അനുവിന്റെ ഫ്ലാറ്റിൽ കാളിങ് ബെല്ലിൽ വിരലമർത്തി
കതകു തുറന്ന അനുവിന്റെ കവിളിൽ ദേവുവിന്റെ കൈ ആഞ്ഞു പതിച്ചു പെട്ടന്നുള്ള ആക്രമണത്തിൽ അനുവിന്റെ കണ്ണുകളിൽ ഇരുട്ട് കയറി
അനുവിന്റെ ഫോൺ പിടിച്ചു വാങ്ങി അവളുടെ ഗാലറിയിൽ മറ്റുപുരുഷന്മാരെ ബ്ലാക്ക് മെയിൽ ചെയ്യാൻ എടുത്ത് വെച്ചിരുന്ന വീഡിയോകൾ മനുവിന്റെ ഫോണിലേക്കു ഫോർവേർഡ് ചെയ്‌തതിന് ശേഷം ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു
സിം ഊരിയെടുത്തു ഓടിച്ചു കളഞ്ഞു
അനുവിന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി ദേവു ആക്രോശിച്ചു
ഇന്നത്തോടെ എന്റെ മനുവേട്ടനുമായുള്ള ബന്ധം നീ ഉപേക്ഷിച്ചേക്കണം എന്റെ മനുവേട്ടനെ കാണാൻ ശ്രെമിച്ചാൽ എന്റെ തനി നിറം നീ അറിയും....
നിന്റെ വീഡിയോ കാണുന്ന നിമിഷം നിന്റെ കള്ളത്തരങ്ങൾ മനുവേട്ടൻ മനസിലാക്കും
എടി ഒരു ഭാര്യ എന്നാൽ ആ വാക്കിന് ഒരുപാട് അർഥങ്ങൾ ഉണ്ട് ഒരുപാട് പ്രതീക്ഷയോടെ ആണ് ഒരു പെണ്ണ് പുരുഷന്റെ താലിക്കു കഴുത്ത് നീട്ടി കൊടുക്കുന്നത് ആ താലി കഴുത്തിൽ ആണെങ്കിലും ഹൃദയം കൊണ്ടാണ് അവൾ ഏറ്റുവാങ്ങുന്നത്
അത് നിന്നെ പോലെ അഴിഞ്ഞാടി നടക്കുന്നവളുമാർക്കു മനസിലാകില്ല കേട്ടോടി ചെറ്റേ
ഇതും പറഞ്ഞ് ഉറച്ച കാൽവെപ്പുകളോടെ ദേവു തിരിഞ്ഞു നടന്നു ഇനിയെങ്കിലും മനുവേട്ടൻ തന്റേതാകും എന്ന ശുഭ പ്രതീക്ഷയോടെ..........
ഉറച്ച കാൽവെപ്പുകളോടെ ദേവു തിരിഞ്ഞു നടക്കുമ്പോൾ അവിടെ അനുവിന്റെ വായിൽ കൂടി ചോ, ര ഒഴുകുകയായിരുന്നു
ദേവുവിന്റെ ശക്തമായ അ, ടിയേറ്റു അവളുടെ അണപ്പല്ലുകൾ ഇളകി യിരുന്നു...
ഇതേ സമയം മനുവിന്റെ ഫോണിലേക്കു
അനുവിന്റെ ഫോണിൽ നിന്നും മെസ്സേജ് ഒഴുകി എത്തിയിരുന്നു ഫോൺ തുറന്നു നോക്കിയ മനു "ഇത് അനുവിന്റെ മെസ്സേജ് ആണല്ലോ ?
മെസ്സേജ് തുറന്നു നോക്കിയ മനുവിന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.. അനുവിന്റെ പലതരത്തിലുള്ള വീഡിയോകൾ പലരോടൊപ്പം, അറിയാതെ ഫോർവേഡ് ആയതാണോ ഇതൊക്കെ..
ഇത് പോലെ ഒരു വഞ്ചകിയെ ആണോ താൻ നെഞ്ചിലേറ്റിയത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു എന്തായാലും അവളുടെ ചതി മനസിലാക്കാൻ സാധിച്ചല്ലോ...
ഇത്രകാലം ചതിയുടെ മൂടുപടം അണിഞ്ഞു അവൾ അഭിനയിച്ചു...
എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാൻ സാധിക്കില്ലല്ലോ.
മനുവിന്റെ കണ്ണുകൾ സജലങ്ങളായി..
ഒരു നിമിഷം രണ്ട് പേടമാൻ മിഴികൾ അവന്റെ മനസിലേക്ക് ഓടിയെത്തി ആ മിഴികളിലെ സങ്കടം ....
അവൾ ദേവു തന്റെ പിന്നാലെ പട്ടിയെ പോലെ വന്നപ്പോഴും യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ആട്ടിപായിച്ചിട്ടേ ഉള്ളു
ഒന്ന് നോക്കുവാൻ കൂടി മിനകെട്ടിട്ടില്ല അവളെ ഒരു ശല്യമായാണ് താൻ കണ്ടത്
അവളിലെ നന്മയെ തിരിച്ചറിയാൻ മറ്റൊരുവളുടെ ചതി മനസിലാക്കേണ്ടി വന്നല്ലോ ദൈവമേ.....
ആ വഞ്ചകി ഇത്ര നാളും എത്ര വിദഗ്ദ്ധ മായാണ് എന്നെ പറ്റിച്ചു കൊണ്ടിരുന്നത്
മനു റൂമിൽ നിന്നും പുറത്തേക്കു നടന്നു കാലുകൾക്കു തളർച്ച പോലെ ഹൃദയം പറിഞ്ഞു പോകുന്നു പൊന്നിനെ കണ്ടില്ലെന്നു നടിച്ചു പിച്ചളയുടെ പിന്നാലെ പാഞ്ഞിരുന്ന താൻ എത്ര വിഡ്ഢി യാണ്.
അപ്പോഴാണ് ശാരദാമ്മ അവിടേക്കു കടന്നു വന്നത് ..
"എന്താ മോനെ മുഖം വല്ലാതെ ഇരിക്കുന്നത് എന്ത് പറ്റി എന്റെ കുട്ടിക്ക്
"അമ്മേ ഞാൻ....
മനു വിങ്ങി പൊട്ടിക്കൊണ്ട് ശാരദ മ്മയുടെ തോളത്തേക്കു മുഖം അമർത്തി
ശാരദാമ്മക്ക് തോന്നി അഞ്ചു വയസുകാരൻ മനുവാണ് തന്റെ തോളിൽ മുഖം അമർത്തി നിൽക്കുന്നതെന്ന്
അല്ലെങ്കിലും അമ്മമാർക്ക് മക്കൾ എത്ര വളർന്നാലും അവർ കുഞ്ഞുങ്ങൾ ആണല്ലോ,
അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് അവർ പറഞ്ഞു, "എന്റെ കുട്ടി വിഷമിക്കേണ്ട, എന്താ എന്റെ കുട്ടിയുടെ സങ്കടം "
"അമ്മേ ഞാൻ ആ വഞ്ചകിയുടെ ചതിയിൽ പെട്ടു അമ്മ കണ്ടെത്തിയ മാലാഖയെ ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ അമ്മേ, അവളുടെ സ്നേഹം മനസിലാക്കാതെ പോയ ഞാൻ എന്ത് വിഡ്ഢി ആണമ്മേ, "
മോനെ നിനക്കറിയുമോ നിനക്ക് വേണ്ടി അവളെ ചോദിക്കാൻ അവളുടെ ഫ്ലാറ്റിൽ ചെന്ന എന്നോട് പറഞ്ഞ അവളുടെ വാക്കുകൾ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്
"ആർക്ക് വേണം വിവാഹം എന്റെ ഒരുപാട് ബോയ് ഫ്രണ്ടിൽ ഒരാൾ മാത്രം ആണ് മനു "
അമ്മേ എന്തിനാണമ്മേ ഇതൊക്കെ എന്നിൽ നിന്നും മറച്ചു വെച്ചത് അന്നേ എന്നോട് എല്ലാം തുറന്നു പറയാമായിരുന്നില്ലേ,
"മോനെ നിന്നോട് എല്ലാം തുറന്നു പറഞ്ഞാൽ നിന്നെ എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നി അവളോടുള്ള പ്രണയത്താൽ അന്ധമായിരിക്കുന്ന നിന്റെ മനസ് ഇതൊന്നും വിശ്വസിക്കില്ലെന്നു അമ്മക്ക് തോന്നി അമ്മയുടെ കയ്യിൽ നിന്നെ വിശ്വസിപ്പിക്കാൻ തെളിവൊന്നും ഉണ്ടായിരുന്നില്ല
മക്കളെ സ്നേഹിക്കുന്ന ഏതൊരമ്മയുടെയും നിസ്സഹായ അവസ്ഥ ഈ അമ്മയ്ക്കും ഉണ്ടായി മോനെ "
അമ്മേ എനിക്കിപ്പോ മനസിലായി, അമ്മ ചെയ്‌തത് ആണ് ശെരി , നിഷ്കളങ്കയായ ഒരു പെണ്ണിനെ അമ്മ എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയില്ലേ,
അവളുടെ മഹത്വം മനസിലാക്കാൻ ഞാൻ വൈകി പോയമ്മേ എന്നോട് ക്ഷെമിക്കു....
"മനു നീ അമ്മയോടല്ല ക്ഷെ മ പറയേണ്ടത് അവളോടാണ് ദേവുവിനോട്
നീ ആട്ടിയകറ്റിയിട്ടും അവൾ എല്ലാം ക്ഷെമിച്ചു പിടിച്ചു നിന്നില്ലേ അതാ മോനെ താലിയുടെ ശക്തി,
ഏതൊരു പെണ്ണും സുമംഗലി ആയി ഒരു പുരുഷന്റെ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ അവൾ ആഗ്രഹിക്കുന്നത് തന്നെ ചേർത്ത് പിടിക്കാൻ ആ ശക്തമായ കരങ്ങൾ എന്നും ഉണ്ടാകണം എന്നാണ്
തന്റെ പ്രിയപ്പെട്ടവന്റെ സ്നേഹം അവളെ എവിടെയും തളരാതെ പിടിച്ചു നിൽക്കാൻ സഹായിക്കും, ഇനി അവൾക്കു ആ സ്നേഹം നിഷേധിക്കപെട്ടാലും അവൾ കാത്തിരിക്കും, ക്ഷെമയോടെ ഭൂമി ദേവിയെ പോലെ, ഒരു രക്ഷയും ഇല്ലെന്നു തോന്നിയാൽ അവൾ സംഹാര രുദ്രയാകും ഭൂമിയെ പോലെ...
ആ സമയത്താണ് ദേവു അവിടേക്കു കടന്നു വന്നത് .. മുടിയിൽ തുളസി കതിർ ചൂടി നെറ്റിയിൽ ചന്ദന കുറി വരച്ചു..
മനു അവളെ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നുപോയി, ഇവൾക്കിത്ര സൗന്ദര്യം ഉണ്ടായിരുന്നോ....
ദേവുവിന്റെ അടുത്തേക്ക് ചെന്ന് തൊഴു കയ്യോടെ പറഞ്ഞു "ദേവു മോളെ ഈ ഏട്ടനോട് ക്ഷെമിക്കടി അമ്മ പറഞ്ഞപ്പോഴാണ് ഏട്ടന് സത്യങ്ങൾ മനസിലായത് "
നിന്നെ ആട്ടിയകറ്റിയപ്പോഴും നീ എന്നെ പതിന്മടങ്ങു സ്നേഹിച്ചിട്ടേ ഉള്ളു നിന്റെ നിർമലമായ സ്നേഹം അപ്പോഴൊന്നും ഏട്ടന് മാ"ന സിലായില്ലല്ലോ മാപ്പ്....
" എന്താ ഏട്ടാ ഇതു എന്നോട് ഏട്ടൻ മാപ്പ് ചോദിക്കരുത് സത്യങ്ങൾ അറിയാതെ അല്ലെ ഏട്ടൻ അങ്ങനെ ഒക്കെ പെരുമാറിയത് സത്യങ്ങൾ അറിയുമ്പോൾ ഏട്ടൻ എന്റെ അടുത്തേക്ക് തന്നെ മടങ്ങി വരുമെന്ന് എനിക്ക് അറിയാമായിരുന്നു..
ഞാൻ കാത്തിരുന്നതും അതിന് വേണ്ടി ആണ്...
മനു അണപ്പല്ലുകൾ ഞെരിച്ചു കൊണ്ട് പറഞ്ഞു ആ വഞ്ചകിക്കു ഉള്ള പണി ഞാൻ കൊടുക്കുന്നുണ്ട് "
അവൾക്കുള്ള പണി അവൾക്കു കിട്ടി കഴിഞ്ഞു ദേവുവിന്റെ ചുണ്ടിൽ ഒരു നുനുത്ത പുഞ്ചിരി തത്തി കളിച്ചു...
മനുവേട്ടാ മനുവേട്ടൻ ഇനി എന്നെ സ്നേഹിച്ചാൽ മതി എന്നെ വിട്ട് പോകാതിരുന്നാൽ മതി
മനു അവളെ തന്റെ മാറിലേക്ക് വലിച്ചിട്ടു ആ കണ്ണിലും കവിളിലും ചുണ്ടിലും അമർത്തി ചുംബിച്ചു ഈ ജന്മത്തിൽ മാത്രമല്ല വരും ഏഴു ജന്മങ്ങളിലും നീ എന്റെ സ്വന്തം ആണ് അവളെ ഒന്ന് കൂടി തന്നോട് ചേർത്തമർത്തി...
ദേ പിള്ളേരെ ഞാൻ ഇവിടെ നിൽക്കുന്നെന്ന വല്ല ഓർമ്മയുണ്ടോ രണ്ടിനും
ചിരിച്ചു കൊണ്ട് ശാരദാമ്മ അവിടെ നിന്നും പോയി...
അപ്പൊ നമുക്കും പോയാലോ ദേവുവിനെയും അവളുടെ മനുവിനെയും അവരുടെ ലോകത്തേക്ക് വിട്ട് കൊണ്ട്......
പ്രിയ വായനക്കാരുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട്..