രേണുക ബസിൽ നിന്ന് ഇറങ്ങിയതും കിരണിനെ ഒന്ന് നോക്കി അവൻ...

Valappottukal


രചന: നന്ദു

""ടീ രേണു ഈ കണ്ടക്ടർക്ക് നിന്നെ ഒരു നോട്ടം ഉണ്ട് ട്ടൊ..""

""മിണ്ടാതെ നിക്കെടി അയാൾ കേട്ടാൽ അത് മതി..  അന്ന് രണ്ട് രൂപ ബാലൻസ് ചോദിച്ചതിന് എന്റെ നേരെ ചില്ലറ ഇല്ലാതെ കയറിയിട്ട് ഞങ്ങൾ എവിടുന്ന് തരാനാ എന്നൊക്കെ പറഞ്ഞു ഞങ്ങൾ അടി ആയതേ ഉള്ളു.. ""

രേണുക അത്രയും പറഞ്ഞിട്ട് കമ്പിയിൽ മുറുകെ പിടിച്ചു ബസിലെ ജനൽ വഴി പുറത്തേക്ക് നോക്കി.. അവളുടെ അടുത്ത് വന്നു കിരൺ അലറി.. 

""ടിക്കറ്റ്.. ടിക്കറ്റ്.. ""

കയ്യിലെ പൈസ അയാൾക്ക് നേരെ നീട്ടി അവൾ ദേഷ്യത്തിൽ ടിക്കറ്റ് വാങ്ങാൻ കൈ നീട്ടി.. 

സ്ഥിരം യാത്രക്കാർ ആയത് കൊണ്ട് അവൻ സ്ഥലം ചോദിക്കാതെ വേഗം ടിക്കറ്റ് മുറിച്ചു അവൾക്ക്  കൊടുത്തു.. അടുത്ത ആളുടെ അടുത്തേക്ക് നോക്കി.. സീറ്റിൽ ഇരിക്കുന്ന ആളെ ഒന്ന് നോക്കിയിട്ട് അവൻ ചോദിച്ചു.. 

""അതെ ചേച്ചി ടിക്കറ്റ് എടുത്തായിരുന്നോ..""

""ഇല്ല.. മോനെ ഇതാ.. രണ്ട് ചെറുക്കുന്നുകര..""

""ഇതാ ചേച്ചി ടിക്കറ്റ്..""

അവൻ ടിക്കറ്റ് എടുക്കുന്നത് മെല്ലെ തിരിഞ്ഞു നോക്കിയിട്ട് അവൾ മുമ്പോട്ട് നോക്കി.. 

""ലില്ലി എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ ആയി..  നാളെ കാണാം... രാവിലത്തെ ഗംഗ ബസിന് വരണേ നീ.. ഫെസ്റ്റിവൽ സീസൺ ആയാൽ കടയിൽ നല്ല തിരക്ക് ആവും.. നാളെ നേരത്തെ പോകാനാ മാനേജർ പറഞ്ഞത്...""

""ആഹ് ഞാൻ വന്നോളാം.. ശെരി എന്നാ.. ""

രേണുക ബസിൽ നിന്ന് ഇറങ്ങിയതും കിരണിനെ ഒന്ന് നോക്കി അവൻ നല്ല തിരക്കാണ് ബെൽ അടിച്ചു ടിക്കറ്റ് കൊടുത്തു കൊണ്ട് അവൻ പുറകിലെ കമ്പിയിൽ ചാരി നിന്നു.. 

രേണുക ടൗണിലെ ഒരു ടെക്സ്റ്റയിൽസ് ഷോപ്പിൽ സെയിൽസ് ഗേൾ ആണ് ലില്ലിയും  അവളുടെ കൂടെ ആണ്.. 

അമ്മയും രേണുകയും മാത്രമുള്ള ഒരു കുഞ്ഞ് ലോകം ആണ് അവളുടെ കുടുംബം.. 

രേണുക ഇടവഴിയിലൂടെ നടന്നു വീടിന്റെ മുറ്റത്തേക്ക് കയറി.. അമ്മ തുളസി തറയിൽ ദീപം വെച്ചു അകത്തേക്ക് കയറുന്നുണ്ട്.. 

ഉമ്മറത്തു കയറി അമ്മ തിരിഞ്ഞു നോക്കിയപ്പോൾ രേണുക ചിരിച്ചു കൊണ്ട് കയറി വരുന്നുണ്ട്.. 

""ഇന്ന് എന്താ വൈകി ആണല്ലോ രേണു വരവ്.. ""

""എന്റെ അമ്മേ ഒന്നും പറയണ്ട..  കടയിൽ പുതിയ സ്റ്റോക്ക് വന്നിട്ടുണ്ട്.. ഒക്കെ അടുക്കി പെറുക്കി വെക്കുന്ന തിരക്ക് ആയിരുന്നു..""

""മ്മ്... പോയി കുളിച്ചു വാ""

രേണുക ചെരുപ്പ് ഉമ്മറത്തു മൂലയിൽ അഴിച്ചു വെച്ചിട്ട് അകത്തു കയറി മുറിയിൽ ബാഗ് വെച്ചു തോർത്തും എടുത്തു കുളിമുറിയിൽ കയറി.. തണുത്ത വെള്ളം തലയിലൂടെ  ഒഴിക്കുമ്പോൾ അവൾ കണ്ണുകൾ അടച്ചു.. കിരണിന്റെ മുഖം മനസ്സിൽ തെളിഞ്ഞു.. കണ്ണ് തുറന്ന് ഒന്ന് ചുറ്റും നോക്കിയിട്ട് അവൾ മെല്ലെ ചിരിച്ചു.. 

കുളിച്ചു കറുത്ത കരയുള്ള സെറ്റ് മുണ്ട് ഉടുത്തു ഭസ്മം തൊട്ട് അടുക്കളയിൽ കയറി.. 

""അമ്മേ ചായ എടുക്കട്ടെ..""

സീരിയൽ കണ്ടു കൊണ്ട് ഇരിക്കുന്ന അമ്മ തല പയ്യെ ചെരിച്ചു കൊണ്ട് അടുക്കളയിൽ നോക്കി പറഞ്ഞു.. 

""മ്മ് എടുത്തോ.. ആ മേശയുടെ മേലേ പാത്രത്തിൽ ഇല അട ഉണ്ടാക്കി വെച്ചിട്ടുണ്ട് അതും എടുത്തോ..""

ചായ വെച്ചു ഗ്ലാസിൽ പകർന്നു ഇല അട പാത്രത്തിൽ എടുത്തിട്ട് അവൾ അമ്മയുടെ അരികിലേക്ക് നടന്നു.. 

""അമ്മേ ഈ സീരിയൽ കണ്ട് മതി ആയില്ലേ.. വല്ല ന്യൂസും കണ്ടുടെ..""

അമ്മയുടെ അടുത്ത് നിന്ന് റിമോട്ട് വാങ്ങി ചാനെൽ മാറ്റി.. ആറാംതമ്പുരാൻ ഉണ്ട് സിനിമ അത് വെച്ചിട്ട് ഞാൻ അമ്മയെ നോക്കി.. അമ്മയുടെ ഇഷ്ട നായകൻ ആണ്.. 

അവർ ഒന്നിച്ചിരുന്നു വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ടീവി കണ്ടു.. 
   ********************

കിരൺ അന്നത്തെ ഓട്ടം കഴിഞ്ഞു ബസ് സ്റ്റാൻഡിൽ നിർത്തി കളക്ഷൻ എണ്ണി നോക്കുന്ന തിരക്കിൽ ആണ്.. 

ഡ്രൈവർ ഗിരി ബസിൽ നിന്ന് അയാളുടെ ബൈക്കിന്റെ താക്കോൽ എടുത്തു കിരണിന്റെ അടുത്ത് ചെന്നു.. 

""എടാ എന്റെ പൈസ ഇങ്ങ് തന്നാ.. ഞാൻ അങ്ങ് ഇറങ്ങും ഇന്ന് അല്ലെങ്കിൽ തന്നെ വൈകി കെട്ട്യോൾ തനിച്ചാ.. അവൾ ഒറ്റക്കല്ല നിനക്ക് അറിയില്ലേ.. വയറ്റിൽ ഒരാൾ കൂടി ഉണ്ട്.. എന്നെ കാണാതെ പേടിക്കും.. ഒളിച്ചോടി വന്നത് കൊണ്ട് വീട്ടുകാർ കൂടി ഇല്ല കൂടെ..""

""എന്റെ ഗിരി ഏട്ടാ.. എനിക്ക് അറിയാം.. ഇങ്ങള് തിരക്ക് കൂട്ടല്ലേ.."" 

പൈസ എണ്ണിട്ട് അതിൽ നിന്ന് ആയിരം എടുത്തു കിരൺ ഗിരിയുടെ കയ്യിൽ കൊടുത്തു.. 

""ഞാൻ എന്നാ പോകട്ടെ കിരണേ.. നീ വരുന്നോ..'""

""ഇല്ല എന്റെ അടുത്ത് സ്കൂട്ടർ ഉണ്ട് ഞാൻ അതിൽ പോയിക്കോളാം.. പെങ്ങന്മാരും അച്ഛനും അമ്മയ്ക്കും കുറച്ച് സാധനം വാങ്ങാൻ ഉണ്ട്.. ""

""ആഹ് എങ്കിൽ ഞാൻ ഇറങ്ങട്ടെ..""

""മ്മ്..""

കിരണിനോട്‌ യാത്ര പറഞ്ഞിട്ട് ഗിരി ബസിൽ നിന്ന് ഇറങ്ങി.. കിരൺ പൈസ എണ്ണിയിട്ട് ബസിന്റെ ഓണർക്ക് കൊടുക്കാൻ ഉള്ള വീതം കൊടുത്തു അവിടെ നിന്ന് രാത്രിയും ആളോഴിയാത്ത മാർക്കറ്റിൽ ചെന്നു.. 

പച്ചക്കറിയും അച്ഛന് കുഴമ്പും അമ്മയ്ക്ക് തയ്യ്ക്കാൻ ഉള്ള നൂലും അങ്ങനെ സാധനങ്ങൾ എല്ലാം വാങ്ങി കൂട്ടി.. സ്കൂട്ടറിൽ കയറി.. 

വീട്ടിൽ ഉമ്മറത്തു രണ്ട് പെങ്ങന്മാരും കാത്തു നിക്കുന്നുണ്ട്.. 

""മാളു ഇതേ ഏട്ടൻ..""

""അമ്മേ ഏട്ടൻ വന്നു..""

""രണ്ടും ഒരുപാട് തുള്ളി ചാടണ്ട ഞാൻ അങ്ങോട്ട് തന്നെയാ വരുന്നത്..""

സ്കൂട്ടർ നിർത്തി അവൻ ഇറങ്ങി.. അവർക്ക് വാങ്ങിയ സാധനങ്ങൾ എല്ലാം കൊടുത്തു ബാക്കി ഉള്ളത് അമ്മയുടെ കയ്യിൽ കൊടുത്തു... 

""എന്റെ മോനെ നീ ഇങ്ങനെ ഓരോന്ന് വാങ്ങി പൈസ കളയല്ലേ.. ഇവരെ കെട്ടിക്കാൻ ഉള്ളതാ.. വല്ലതും കരുതി വെക്കണം..""

""അതൊക്കെ ഞാൻ നോക്കിക്കോളാം അമ്മേ.. ഇപ്പൊ എന്റെ പെങ്ങന്മാർ ആഗ്രഹിക്കുന്നത് ഞാൻ വാങ്ങി കൊടുക്കണ്ടേ..""

""മ്മ് മ്മ്.. നീയാ ഇവരെ വഷളാക്കുന്നത്..""

അമ്മയ്ക്ക് ഒന്ന് കണ്ണു ചിമ്മി കാണിച്ചു കൊണ്ട് അവൻ ചിന്നുവിനും മാളുവിനും ഒപ്പം അകത്തു കയറി.. 

കുളിയൊക്കെ കഴിഞ്ഞു അത്താഴം കഴിഞ്ഞു ഉറങ്ങാൻ പുറത്ത് അവന്റെ കൊച്ചു മുറിയിൽ കയറി.. 

കിടക്കയിൽ കിടന്നു തുറന്നിട്ട ജനൽ വഴി പുറത്തേക്ക് നോക്കി ആകാശത്തു പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നത് നല്ല ഭംഗി ഉണ്ട് കാണാൻ.. 

അവൻ മെല്ലെ കണ്ണുകൾ അടച്ചു.. പെട്ടന്ന് തെളിഞ്ഞു വന്നത് അവളുടെ മുഖം.. അവൻ പെട്ടന്ന് കണ്ണു തുറന്നു.. വീണ്ടും കണ്ണടച്ച് ആ മുഖം ഓർത്തെടുക്കാൻ ശ്രെമിച്ചു.. 

""രേണുക""

എന്താ ഇപ്പോ ഇങ്ങനെ.. അവൾ.. കുറച്ചു നാളായി ഇത് തന്നെ അവസ്ഥ.. കണ്ണടച്ചാൽ ആ മുഖം ഇന്ന് വെക്തമായി തെളിഞ്ഞു വന്നിരിക്കുന്നു.. 

""ഏട്ടാ.. ""

മുറിയുടെ പുറത്ത് നിന്ന് ചിന്നു മോളുടെ വിളി.. വാതിൽ തുറന്നതും അവൾ ചിണുങ്ങി കൊണ്ട് അകത്തു കയറി.. 

""മോള് ഇന്ന് ഏട്ടന്റെ കൂടെ കിടന്നോട്ടെ.. മാളു എന്നെ യക്ഷി കഥ പറഞ്ഞു പേടിപ്പിക്കുന്നു..""

""മോള് വാ.. കിടന്നോ..""

എന്റെ അനിയത്തിമാർ അല്ല എന്റെ മക്കളെ പോലെ ഞാൻ നോക്കുന്ന കുട്ടികളാ.. അവൾ എന്റെ അരികിൽ ചേർന്നു കിടന്നു.. ഞാൻ പുതച്ചു കൊടുത്തു.. പെട്ടന്ന് അവൾ ഉറങ്ങി പക്ഷെ എന്റെ മനസ്സ് ഇപ്പോഴും രേണുകയുടെ ചിരിയിലും മിഴിയിലും ഉടക്കി നിൽക്കുന്നു.. ഉറങ്ങാൻ കഴിയാതെ ചന്ദ്രനെ നോക്കി ഏറെ നേരം കിടന്നു.. 

പിന്നെ  എപ്പോഴോ ഉറങ്ങി.. രാവിലെ അലാറം അടിച്ചപ്പോൾ എഴുന്നേറ്റ് കുളിച്ചു സ്കൂട്ടർ എടുത്തു പോകുമ്പോൾ നല്ല തണുപ്പ്.. ചിന്നു നല്ല ഉറക്കം ആണ് അമ്മ ഉണ്ടാക്കിയ ചൂട് കാപ്പി മാത്രം കുടിച്ച് ബസ് സ്റ്റാൻഡിൽ എത്തി.. 

ഗിരി ഏട്ടൻ നേരത്തെ എത്തി എന്നെ കാത്തു നിക്കുന്നുണ്ട് ട്രാക്കിൽ കയറ്റി.. ബസിൽ ആളുകൾ കയറി ബെൽ അടിച്ചു ഞാൻ എന്റെ ജോലി തുടങ്ങി.. 

വൈകിട്ട് ആകുന്നത് വരെ എന്റെ മനസിനെ പിടിച്ചു നിർത്താൻ ഞാൻ ഏറെ പാട് പെട്ടു.. രേണുക വൈകിട്ട് ആണ് ബസിൽ കയറുന്നത്.. 

അതെ എനിക്ക് അവളോട് പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു.. 
     *****************
വൈകിട്ട്.. ടെക്സ്റ്റയിൽസിലെ തിരക്ക് കഴിഞ്ഞു ഒരുവിധം ഒതുക്കി വെക്കുന്നതിനിടയിൽ ലില്ലി അവളോട് ചോദിച്ചു.. 

""എന്താ രേണു ഒരു ഇളക്കം..""

""എന്ത് ഇളക്കം ഒന്ന് പോടീ...""

""ചുരിദാർ മെറ്റീരിയൽ വെക്കുന്ന ഭാഗത്ത്‌ നീ സാരി മടക്കി വെക്കുന്നത് കണ്ടിട്ട് ചോദിച്ചതാ രേണു..""

അത് കേട്ട് കയ്യിലെ തുണിയിൽ നോക്കി രേണുക ലില്ലിയോടൊന്ന് ചിരിച്ചു.. 

""അത് ലില്ലി... ഞാൻ..""

""നിന്ന് പരുങ്ങണ്ട.. പറ ആരാ കക്ഷി.. ആ കണ്ടക്ടർ ആണോ..""

നാണത്തിൽ അവൾ മെല്ലെ തല കുനിച്ചു.. ലില്ലി കളിയാക്കി ചിരിച്ചു കൊണ്ട് തുണി ഒതുക്കി വെച്ചു കൊണ്ട് പറഞ്ഞു.. 

""അപ്പൊ ഇന്നും നാരായണ ബസിൽ പോകണം അല്ലെ..""

""മ്മ്..""

തുണി എല്ലാം മെല്ലെ ഒതുക്കി വെച്ചിട്ട് അവർ അവിടെ നിന്ന് മെല്ലെ ഇറങ്ങി.. ബസ് സ്റ്റോപ്പിൽ നല്ല തിരക്കുണ്ട്.. 

""രേണു.. ഇതേ ബസ് വരുന്നുണ്ട്.."" 

ബസ് വന്നു നിന്നതും തിരക്കിൽ ആരെയൊക്കെയോ തള്ളി മാറ്റി രേണുകയും ലില്ലിയും ബസിൽ കയറി.. കിരൺ മുമ്പിൽ തന്നെ ഉണ്ട്.. അവൻ അൽപ്പം ദേഷ്യത്തിൽ ടിക്കറ്റ് എന്ന് ഉറക്കെ പറയുന്നുണ്ട്.. 

തിരക്കിനിടയിൽ നിന്ന് ബാഗിൽ കയ്യ് ഇട്ട് പൈസ എടുത്തു അവന് നേരെ നീട്ടി.. 

""ചില്ലറ ഇല്ലേ.. എന്തൊരു കഷ്ടാ..""

""ഇയാളെ കൊണ്ട്..""

അവൾ മനസ്സിൽ അവനെ തെറി പറഞ്ഞു കൊണ്ട് പുറമെ മെല്ലെ ചിരിച്ചു.. ലില്ലി പൈസ കൊടുത്തു രേണുകയോട് ചേർന്നു നിന്നു.. 

""എന്തൊരു തിരക്കാ രേണു..""

""ഇന്ന് എന്താ അറിയില്ല..""

അവളെ ഒളിക്കണ്ണിട്ട് നോക്കി കൊണ്ട് കിരൺ ടിക്കറ്റ് എടുത്തു ബസിന്റെ പുറകിലേക്ക് പോയി.. 

തിരക്ക് മെല്ലെ കുറഞ്ഞു രേണുക കിട്ടിയ സീറ്റിൽ ഇരുന്നു.. മുമ്പിലെ ഡോറിന് അരികിൽ നിന്ന് കിരൺ രേണുകയെ നോക്കി.. 

അവളുടെ മുക്കിൽ മിന്നുന്ന മൂക്കുത്തി ആദ്യമായി കണ്ടെന്ന പോലെ അവൻ ചിരിച്ചു.. 

""അതെ ചേട്ടാ ആൾ ഇറങ്ങാൻ ഉണ്ട്.."" 

അവനെ നോക്കി ആരോ ഉച്ചത്തിൽ പറയുന്നത് കേട്ട് ബെൽ അടിച്ചു ബസ് നിർത്തി.. രേണു അത് കണ്ടു മെല്ലെ ചിരിച്ചു.. 

ഇറങ്ങാൻ ഉള്ള സ്റ്റോപ്പ്‌ എത്തിയതും അവൾ മെല്ലെ എഴുന്നേറ്റു.. കിരൺ അവൾ കേൾക്കാൻ എന്നോണം ഗിരിയോട് ഉച്ചത്തിൽ പറഞ്ഞു.. 

""രാവിലെ എട്ടു മണിക്ക് നമ്മുടെ ബസ് ടൗണിലേക്ക് പോകും.. അത് കഴിഞ്ഞുള്ള ബസിലോക്കെ നല്ല തിരക്കാ അല്ലെ ഗിരി ഏട്ടാ..""

""ഉവ്വ് ഉവ്വ്..""

ഗിരി അവനെ കളിയാക്കാൻ എന്നോണം പറഞ്ഞു.. രേണുക അത് കേട്ട് ചിരിച്ചു കൊണ്ട് മെല്ലെ ഇറങ്ങി നടന്നു.. 

രേണുക ബസിൽ നിന്ന് ഇറങ്ങുന്നത് നോക്കി അവൻ പടി മേലേ നിന്നു.. ഡോർ അടച്ചു അവൾ പോകുന്നത് നോക്കി മെല്ലെ ചിരിച്ചു.. 

""അതെ ചേട്ടാ ടിക്കറ്റ് കിട്ടിയില്ല..""

അടുത്ത് നിന്ന് സത്യസന്ധമായി ടിക്കറ്റ് എടുക്കാൻ നിക്കുന്ന ചേച്ചിയെ അവൻ നോക്കി.. 

""എവിടെക്കാ ചേച്ചി.."" 

To Top