നടത്തത്തിന്റെ താളം കൊണ്ട് കൈയ്യിലുള്ള ഗ്ളാസിൽ നിന്നും പാ ല് പുറത്തേക്ക് തൂ, വുന്നുണ്ടായിരുന്നു...

Valappottukal


രചന: ജംഷീർ പറവെട്ടി

"മോളേ.. ഈ കല്യാണം നടന്നാൽ നമ്മുടെ കുടുംബം രക്ഷപ്പെടും.. അച്ഛന്റെ ചികിത്സയും നടക്കും.."
"അമ്മേ.. അമ്മ വേണെങ്കില് എന്നെ ആർക്കെങ്കിലും വിറ്റോ.. ആ പണം കൊണ്ട് എല്ലാം നടത്തിക്കോളൂ.. എന്നാലും ആ പൊട്ടനേയും കെട്ടി ജീവിതം തുലക്കാൻ ഞാനില്ലമ്മേ.."
"മോളേ.. കോടിക്കണക്കിന് സ്വത്തിന്റെ ഏക അവകാശിയാ..  ജീവിതകാലം മുഴുവൻ നിനക്ക് സുഖിച്ചു ജീവിക്കാം.. ഒരല്ലലും അറിയാതെ.. ടൗണിൽ തന്നെ രണ്ട് മൂന്ന് വല്യ കെട്ടിടങ്ങളുണ്ടവർക്ക്.. ഈ ആലോചന ഇവിടെ വന്നത് തന്നെ നമ്മുടെ ഭാഗ്യമാണ്.."
"വെറും പണവും സ്വത്തും മാത്രം മതിയോ അമ്മേ സുഖിച്ചു ജീവിക്കാൻ.. ഞാനും ഒരു പെണ്ണാണ്.. എനിക്കും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്"
"മോളേ.. പണം ഉണ്ട് എങ്കിൽ മാത്രമേ ജീവിക്കാൻ കഴിയൂ.. നോക്ക്....നിന്റഛൻ ഒരു പാഴ് വസ്തുവായി ആ റൂമിൽ കെടക്കാൻ തുടങ്ങിയിട്ട് പത്ത് പതിനഞ്ച് കൊല്ലമായി.. പണത്തിന്റെ വില ഏറ്റവും കൂടുതൽ അറിഞ്ഞവളാണ് ഞാൻ.."
"എനിക്കറിയാം അമ്മേ.. അമ്മ ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നത് ശരിക്കും അറിയാം." 
"മോളേ.. എന്റെ പൊന്നു മോള് ഈ കല്യാണത്തിന് സമ്മതിച്ചാൽ പിന്നെ അമ്മക്ക് ഒരു പണിക്കും പോവാതെ അച്ഛനെ നോക്കി ഇരിക്കാം.. നോക്ക് മോളേ.. എന്റെ കൈയ്യ്.. ഈ കോലത്തിൽ ആയിട്ടും അമ്മ ഒരു പരാതിയും നിങ്ങളോട് പറയാതെ എല്ലാം സഹിക്കുന്നത് നിങ്ങൾക്ക് വേണ്ടി മാത്രമാണ്.."

പാവം അമ്മ.. പറയുന്നത് ഒക്കെ ശരിയാണ്..
അച്ഛൻ വീണതിൽ പിന്നെ കുടുംബം നോക്കുന്നത് അമ്മയാണ്..
ഇത് വരേയും ഒരു പരാതിയും പരിഭവവും ഇല്ലാതെ അമ്മ ഞങ്ങളെ നോക്കുന്നുണ്ട്...

ഈശ്വരാ.. എന്താണ് ചെയ്യേണ്ടത്..
എന്നെപ്പോലെ പാവങ്ങൾക്ക് പറഞ്ഞതല്ല പ്രണയം.

മഹിയോട് പലവട്ടം പറഞ്ഞു ഇവിടുത്തെ പ്രശ്നങ്ങൾ...
അവനൊരു ജോലി ആവാതെ ഒന്നും നടക്കില്ല എന്ന്..

വേണ്ട.. സ്വപ്നവും പ്രണയവും...
ഞാൻ കാരണം എന്റെ കുടുംബം രക്ഷപ്പെടും എങ്കിൽ അത് തന്നെയാണ് നല്ലത്..

പാവം അമ്മ..
ഒന്ന് കരയാൻ പോലും കഴിയാതെ... ഇങ്ങനെ നീറി നീറി...
ഇപ്പോഴെങ്കിലും ഞാനത് മനസിലാക്കിയില്ലേങ്കിൽ ദൈവം പോലും ക്ഷമിക്കില്ല..

രാധിക അമ്മയുടെ അടുത്തേക്ക് ചെന്നുനോക്കുമ്പോൾ അച്ഛന്റെ കാലുകൾ തിരുമ്മി കൊടുക്കുന്നു അവർ...

"ജാനീ.. എനിക്ക് കുറച്ചു വിഷം തരാൻ എത്ര കാലമായി ഞാൻ പറയുന്നു...... എനിക്കീ ജീവിതം മടുത്തു ജാനീ..."
"വാസുവേട്ടാ.. നിങ്ങള് ഇവിടെയിങ്ങനെ ഉണ്ടായത് കൊണ്ടല്ലേ.. ഞാൻ.... ജീവിക്കുന്നത്.. ഇല്ലെങ്കിൽ എന്നേ....."

ഉതിർന്നു വരുന്ന നീർതുള്ളികൾ തുടച്ചു കൊടുത്ത ജാനകിയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...
"എനിക്ക്... ഇങ്ങനെ അടുത്ത് വന്നിരിക്കാനും... വല്ലതും മിണ്ടാനും പറയാനും... വേണം,  ഏട്ടൻ ഇവിടെ"

ഈശ്വരാ.... തന്റെ അമ്മ തന്നെയാണോ ഇങ്ങനെ.. കരയുന്നത്..

സുഖവും സന്തോഷവും ദൈവം നൽകുന്നതാണ്..
തന്റെ അമ്മയുടെ ഇനിയുള്ള ദിവസങ്ങളിലെങ്കിലും കുറച്ച് സമാധാനം ലഭിക്കും എങ്കിൽ എല്ലാം നടക്കട്ടെ....

"അമ്മേ... അവരോട് വരാൻ പറഞ്ഞോളൂ ട്ടോ... എനിക്ക് സമ്മതമാണ്..."
"മോളേ.... നീ.. ശരിക്കും ആലോചിച്ചാണോ പറയുന്നത്...
എന്റെ മോളെ അമ്മ കൊലക്ക് കൊടുക്കാണ് എന്ന് തോന്നല്ലേ..."
"ഇല്ലമ്മേ... പൂർണ്ണ മനസ്സോടെ തന്നെയാണ് ഞാൻ.."

...................

ഇനി എത്രയും വേഗം മഹിയെ കാണണം.
എന്റെ സാഹചര്യങ്ങൾ മഹിക്ക് മനസിലാക്കാൻ കഴിയും.

പക്ഷേ മഹിയും കല്യാണത്തിന് സപ്പോർട്ട് ചെയ്തു..
"രാധൂ.... തൽക്കാലം നീയിതിന് സമ്മതിക്ക്.. അവനൊരു പൊട്ടനല്ലേ.. അവനൊന്നും ചെയ്യില്ല നിന്നെ... ഒരു രണ്ട് വർഷം നീ എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്ക്.. എന്നിട്ട് ഞാൻ വരും.... അപ്പോഴേക്കും എന്തെങ്കിലും ഒരു ജോലി ലഭിക്കാതിരിക്കില്ല"
"മഹീ.. അയാളുടെ ഭാര്യ ആയാൽ പിന്നെ അതൊന്നും നടക്കില്ല.. എന്നെ ഒരിക്കലും ശപിക്കരുത്.."
"ഒരു താലിയുടെ ബന്ധം മാത്രമല്ലേ നിങ്ങൾ തമ്മിൽ ഉണ്ടാവൂ.. ആ ചെക്കന് ഇപ്പോഴും അഞ്ച് വയസുള്ള കുട്ടിയുടെ ബുദ്ധിയേ ഉള്ളൂ... അതൊരു പ്രശ്നവും ആവില്ല... നീയൊരു കൊച്ചു കുട്ടിയെ നോക്കാൻ നിൽക്കുന്നു എന്ന് വിചാരിച്ചാൽ മതി... രണ്ട് വർഷങ്ങൾ പെട്ടെന്ന് കഴിയും... ഇനിയതിന് മുമ്പ് ജോലി ശരിയായാൽ ആ നിമിഷം ഞാൻ വരും... നിന്റെ കാര്യത്തിൽ ഇപ്പോ എനിക്ക് കൂടുതൽ സമാധാനമാണ്.. നിന്റെ കുടുംബവും രക്ഷപ്പെട്ടു... നീ സുരക്ഷിതമായി ഉണ്ടാവുകയും ചെയ്യും.."

...........

രാധിക സമ്മതിച്ചതോടെ ചെറുക്കനെയും കൂട്ടി അവർ പെണ്ണ് കാണാൻ വന്നു.

കണ്ടാൽ ആറടി ഉയരവും അതിനൊത്ത ശരീരവും ഉള്ള ഒരു സുമുഖൻ.. ആർക്കും ഇഷ്ടപ്പെടും... പക്ഷേ മുഴുവൻ സമയവും അമ്മയുടെ കൈപിടിച്ച് കൊച്ചു കുട്ടിയെ പോലെ....

ചായ കൊടുക്കൽ ചടങ്ങ് വേണ്ടെന്ന് പറഞ്ഞതാണ്...
"അവനും ആദ്യമായാണ് പെണ്ണ് കാണൽ.. എല്ലാം അതിന്റെ മുറപോലെ നടക്കട്ടെ..."
മുമ്പിലെ ടീപ്പോയിൽ കൊണ്ട് വെച്ച ട്രേയിൽ നിന്ന് രാധിക തന്നെ എടുത്തു കൊടുത്തു.. 
ആദ്യം ചെക്കന്  തന്നെ കൊടുത്തു..
രാധികയെ നോക്കി
നിഷ്കളങ്കമായി ചിരിച്ചു അവൻ..
"മോനേ.. അപ്പൂ.. ഇതാരാണെന്നറിയോ.. മോനെ കെട്ടാൻ പോകുന്ന സുന്ദരി കുട്ടി"
"എന്തിനാമ്മേ എന്നെ കെട്ടുന്നേ..."
"ആ... മോനിപ്പോ ചായ കുടിക്ക്.. അതൊക്കെ അമ്മ വീട്ടിൽ ചെന്ന് പറഞ്ഞു തരാം... ട്ടോ.."
"മോന് ഇഷ്ടായോ ഇവളെ.."
"ഊം.. നല്ലോണം ഇഷ്ടായി"
രാധികയുടെ കൈയ്യിൽ തൊട്ടു നോക്കി അവൻ..

"അപ്പൂ മോനിവിടെ ഇരുന്ന് ചായ കുടിക്ക്.. അമ്മ ഇപ്പം വരാവേ..."
"ഊം...."

"മോള് വാ..."
അമ്മ രാധികയെ പുറത്തേക്ക് കൊണ്ട് പോയി...
"മോളേ... എന്റെ പൊന്നു മോളായി തന്നെയാണ് ഞാൻ കൊണ്ട് പോവുന്നത്... അപ്പൂന്റെ അസുഖം ശരിയാകും.. പക്ഷേ.. ഇനിയും ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും.. അത്രയും കാലം ഈശ്വരൻ ഞങ്ങൾക്ക് ആയുസ് തന്നില്ലെങ്കിൽ അവനൊറ്റപ്പെട്ട് പോവരുത്... അതിനാണ്  അമ്മ ഈ പാപത്തിന് കൂട്ട് നിൽക്കുന്നത്..."
"എനിക്കറിയാം അമ്മേ.."
"ഞങ്ങളുടെ  രണ്ട് മക്കളായി നിങ്ങൾക്ക് അവിടെ സുഖമായി കഴിയാം.. അവന്റെ അസുഖം മാറുന്നത് വരെ..."
"എല്ലാം ശരിയാകട്ടെ അമ്മേ.. നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം..."
"എന്റെ പൊന്നു മോളുടെ പ്രാർത്ഥന ഈശ്വരൻ പെട്ടെന്ന് കേൾക്കും.." 

................

വളരെ ലളിതമായി ആയിരുന്നു കല്യാണം..
ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം.
ചടങ്ങുകൾ എല്ലാം അപ്പുവിന്റെ ഒപ്പം തന്നെ നിന്ന് അമ്മ ചെയ്യാൻ സഹായിച്ചു..

കല്യാണം കൂടാൻ വന്ന പലരും പരിതപിച്ചു.. രാധികയുടെ വിധിയിൽ.
കുറച്ചു പേരെങ്കിലും അവളുടെ വലിയ മനസ്സിനെ അഭിനന്ദിച്ചു. 

രാധികയുടെ മനസ്സിൽ ഒരിക്കലും ഒരു കല്യാണം എന്നതായിരുന്നില്ല..
കുടുംബത്തിന് വേണ്ടി പലരും അന്യ നാടുകളിൽ പോയി കഷ്ടപ്പെടുന്നു.. പലരും വർഷങ്ങളായി നാട്ടിൽ പോലും വരാൻ കഴിയാതെ.....
ഇതെങ്ങനെ ഒന്നും അല്ലല്ലോ...
സ്വന്തം നാട്ടിൽ.. എപ്പോൾ  വേണമെങ്കിലും അമ്മയേയും കൂടപ്പിറപ്പുകളേയും വന്ന് കാണാം..
ഒരു ജോലി എന്ന് കരുതി അവൾ സമാധാനിച്ചു.

എല്ലാം കഴിഞ്ഞ് അപ്പുവിന്റെ വീട്ടിൽ എത്തിയപ്പോൾ ഉച്ച കഴിഞ്ഞു..

പഴയകാല പ്രതാപം വിളിച്ചോതുന്ന ഒരു ആറ് കെട്ട് വീട്..

ഒരുപാട് റൂമുകളും ചിത്രപ്പണികൾ ചെയ്ത തൂണുകളും... 
ഒരുപാട് പരിചാരകരും 

"മോളേ.. ഇനി ഇതാണ് നിന്റെ വീട്... മോൾക്ക് എന്ത് വേണമെങ്കിലും ചെയ്തു തരാൻ വാല്യക്കാരുണ്ട്..."
"ഉവ്വമ്മേ.."
"ആ... മോളേ... നിനക്ക് ഇഷ്ടമുള്ള ഏത് റൂമാണ് വേണ്ടത് എങ്കിൽ സാധനങ്ങൾ ഒക്കെ അവിടെ വെക്കാമായിരുന്നു.."
"ഊം.."
"മോള് വാ... ഞങ്ങളുടെ റൂമിന്റെ തൊട്ടടുത്ത റൂമിൽ നല്ല സൗകര്യമുണ്ട്.. അതാവുമ്പോ രാത്രി ഒന്നും പേടിക്കേം വേണ്ട.."
"ആയിക്കോട്ടെ അമ്മേ.."

വിവാഹം അവിടെയും വലിയ ആർഭാടം ഒന്നും ഇല്ല.
വളരെ കുറച്ച് ആളുകൾ മാത്രം.

വശ്യമായ മുഖവും തെളിഞ്ഞ വലിയ കണ്ണുകളും നീണ്ട് ഇടതൂർന്ന കൂന്തലും ഒക്കെയായി കല്യാണവേഷത്തിൽ അവളൊരു അപ്സരസിനെ പോലെ തോന്നി..
രാധികയെ കണ്ട് പലരും അൽഭുതം കൂറി..
ഈ പൊട്ടന് ഇത്രയും സുന്ദരിയായ കുട്ടിയെ കിട്ടിയത് പൊരുത്തപ്പെടാൻ കഴിയാത്ത ഒരുപാട് പേര്..
പലരും കുശുകുശുക്കുന്നത് അപ്പുവിന്റെ അമ്മ ഭാനുമതി കേട്ടുവെങ്കിലും അതൊന്നും ശ്രദ്ധിച്ചില്ല.

എന്റെ പൊന്നു മോന്റെ അസുഖം മാറി വരുമ്പോൾ അവന് യോജിക്കുന്ന ഒരുവളെ ആണ് ദൈവം അവന് നൽകിയത്. അതിന് ആര് കുശുമ്പ് കാട്ടിയിട്ടും കാര്യമില്ല..

തന്റെ കൂടെ കളിക്കാൻ കിട്ടിയ പുതിയ ആളെ ശരിക്കും ഇഷ്ടപ്പെട്ടിരുന്നു അപ്പുവിന്..
അവളോടൊപ്പം തന്നെ മുഴുവൻ സമയവും..
അവളുടെ പ്രത്യേക സൗരഭ്യം അപ്പുവിന് ഒരയ്ശ്ചര്യമായി..
അവനമ്മയോട് പറയുകയും ചെയ്തു..
"ഇവളെ നല്ല രസള്ള മണമാണമ്മേ..."
"അപ്പൂന് ഇഷ്ടായോ പുതിയ കൂട്ടിനെ.."
"ഒത്തിരി ഒത്തിരി ഇഷ്ടായമ്മേ.. ഞങ്ങള് മുറ്റത്തൊക്കെ കളിക്കാൻ പോണുണ്ട് നാളെ.. ഇന്ന് അകത്ത് കളിച്ചാൽ മതീന്ന് പറഞ്ഞു..."
അവന്റെ സംസാരത്തിൽ സന്തോഷവും പരിഭവവും നിറഞ്ഞിരുന്നു...
ഈശ്വരാ എന്റെ മോനെ ഇങ്ങനെ പരീക്ഷിക്കല്ലേ...
ആ അമ്മമനസ്സ് മനമുരുകി പ്രാർത്ഥിച്ചു.

കുളിച്ച് വസ്ത്രം മാറി വന്നു രാധിക..
എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
നാലു പാടും ചിതറി തെറിച്ചു എങ്കിലും അപ്പു ഒറ്റയ്ക്ക് ആണ് ഭക്ഷണം കഴിക്കുന്നത്.
എല്ലാതും അവന്റെ മുമ്പിൽ നിറയെ വേണമെന്ന് മാത്രം..

ജീവിതം പുതിയൊരു ലോകത്തേക്ക് കടന്നു..
ഇനി വരാൻ പോകുന്നത് എന്ത് തന്നെയായാലും അനുഭവിക്കുക തന്നെ..
പാവം മഹി.. തന്നെ ഓർത്തു വേദനിക്കുന്നുണ്ടാവും..
 
തനിക്കിവിടെ അപ്പുവിന്റെ കൂടെ കളിക്കൽ മാത്രമാണ് ജോലി എന്ന് മഹി അറിയുന്നുണ്ടോ ആവോ....

ഇന്ന് തന്റെ ആദ്യ രാത്രി...
ഓർത്തപ്പോൾ തന്നെ ചിരി വരുന്നു..
പാവം അപ്പു.
ദൈവത്തിന്റെ ഓരോ വികൃതികൾ..
എല്ലാം നൽകി.. പക്ഷേ ബുദ്ധി കൊച്ചു കുട്ടിയെ പോലെ..
ഈശ്വരാ ഇനി അപ്പു എന്റെ അടുത്താവുമോ കിടക്കാ..
അതിനാവുമോ അമ്മ എനിക്ക് സ്വന്തം റൂം തന്നത്...
വരുന്നത് വരട്ടെ എന്ന് കരുതി അവൾ..
തന്റെ റൂമിൽ വാതിൽ തുറന്നു വച്ച് കാത്തിരുന്നു.....


ഇന്ന് തന്റെ ആദ്യ രാത്രി...
ഓർത്തപ്പോൾ തന്നെ ചിരി വരുന്നു..
പാവം അപ്പു.
ദൈവത്തിന്റെ ഓരോ വികൃതികൾ..
എല്ലാം നൽകി.. പക്ഷേ ബുദ്ധി കൊച്ചു കുട്ടിയെ പോലെ..
ഈശ്വരാ ഇനി അപ്പു എന്റെ അടുത്താവുമോ കിടക്കാ..
അതിനാവുമോ അമ്മ എനിക്ക് സ്വന്തം റൂം തന്നത്...
വരുന്നത് വരട്ടെ എന്ന് കരുതി അവൾ..
തന്റെ റൂമിൽ വാതിൽ തുറന്നു വച്ച് കാത്തിരുന്നു.....

ഈശ്വരാ ഭയപ്പെട്ടത് പോലെ തന്നെ... അതാ വരുന്നു അപ്പു ഇങ്ങോട്ട്...

അവന്റെ നടത്തത്തിന്റെ താളം കൊണ്ട് കൈയ്യിലുള്ള ഗ്ളാസിൽ നിന്നും പാല് പുറത്തേക്ക് തൂവുന്നുണ്ടായിരുന്നു..
"രാധികേ നമുക്ക് കുടിക്കാൻ അമ്മ തന്നയച്ചതാ..."
അവളുടെ നേരെ നീട്ടി അവൻ..
"അല്ലെങ്കില് ഞാൻ തന്നെ ആദ്യം  കുടിക്കാ.. ട്ടോ.."
പറഞ്ഞതും അവൻ കുടിച്ചു..
ചിറിയിലൂടെ ഒലിച്ച പാലുമായി അപ്പു ചിരിച്ചു.. പാൽ പുഞ്ചിരി.
"ന്നാ ഇത്തിരി ബാക്കി ഉണ്ട്.."
ഗ്ളാസ് അവളുടെ നേരെ നീട്ടി
"അപ്പൂ രാധൂനെ വിളിച്ച് വരാൻ പറഞ്ഞിട്ട്... ഇവിടെ വന്നു നിക്കാണോ."
"പാല് രാധൂനും കൊടുത്തമ്മേ..."
"അയ്യോ.. മോളേ ഞാൻ തമാശയായി പറഞ്ഞതാണവനോട്.. രാധൂനില്ലേന്ന് ചോദിച്ചപ്പോൾ പകുതി അവൾക്കും കൊടുത്തേക്കെന്ന് വെറുതെ പറഞ്ഞതാ.."
അമ്മയോടൊപ്പം രാധികയും ചിരിച്ചു.
"മോൾക്കിവിടെ ഒറ്റയ്ക്ക് കിടക്കാൻ പേടി ആണെങ്കിൽ അങ്ങോട്ട് വാ.. അവിടെ കിടക്കാം..."
"വേണ്ടമ്മേ ഞാനിവിടെ കിടന്നോളാം.. എനിക്ക് പേടിയൊന്നുമില്ല.."
"അപ്പു എന്റടുത്ത് കിടന്നാലേ ഉറങ്ങൂ.."
"ഓഹ്.. അങ്ങനെ ആയിക്കോട്ടമ്മേ..."
"അമ്മേ.. അപ്പുവും രാധൂന്റടുത്ത് കിടന്നോളാം ഇന്ന്"
"അയ്യോ.. ഇന്ന് വേണ്ട മോനേ.. രണ്ട് ദിവസം കഴിഞ്ഞ് നിങ്ങള് നല്ല കൂട്ടായതിന് ശേഷം പിന്നെ എന്നും രാധൂന്റടുത്ത് കിടക്കാം ട്ടോ... ഇപ്പോ അപ്പു വാ..."
മനസ്സില്ലാ മനസ്സോടെ അമ്മയോടൊപ്പം പോയി അപ്പു..

ഈശ്വരാ.. ഇന്നെന്തായാലും അങ്ങനെ രക്ഷപ്പെട്ടു...
അല്ല.. ഇനിയിപ്പോ അപ്പു എന്റടുത്ത് കിടന്നാലും വല്ല കഥ പറയേ പാട്ട് പാടേ ഒക്കെ ആവും വേണ്ടത്..
ചിലപ്പോൾ നേരം വെളുക്കുവോളം വേണ്ടിയും വരും...

അമ്മ രാവിലെ വന്ന് വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത് 
"ഈശ്വരാ.. ഇത്രയൊക്കെ നേരായോ...
ഞാൻ അറിഞ്ഞില്ല ട്ടോ അമ്മേ.."
"ഏയ് സാരമില്ല മോളേ.. മോളുടെ ഇഷ്ടം പോലെയാണ് ഉറങ്ങലും എണീക്കലും ഒക്കെ.. ഒന്നിനും ഒരാളും മോളെ വഴക്ക് പറയാൻ വരില്ല.."
"അല്ലമ്മേ.. ഞാൻ വീട്ടിലാവുമ്പോൾ അതിരാവിലെ എണീറ്റ് അമ്മയെ സഹായിക്കാൻ അടുക്കളയിൽ കയറും.."
"അതൊക്കെ നല്ല ശീലങ്ങൾ തന്നെയാണ്... പക്ഷേ.. ഇവിടെ അതിനൊക്കെ ആളുണ്ടല്ലോ.. ഇവിടെ മോൾടെ ഇഷ്ടം പോലെയാണ് ഉറങ്ങലും എണീക്കലും"
"ഉവ്വമ്മേ..."
"ആ.. പിന്നെ.. മോളേ.. നമുക്കിന്ന് അപ്പൂനെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്തൊന്ന് പോകണം.. അവനെ കാണിക്കുന്ന സമയമായിട്ടുണ്ട്.."
"ഓഹ്.. ശരിയമ്മേ.."
"പത്തു മണിക്ക് പോവാം എന്ന് പറഞ്ഞു അച്ഛൻ.."
"ആ.. ഞാനും റെഡിയാവാം അമ്മേ... അപ്പോഴേക്കും..."
"വാ മോനേ... കുളിച്ച് ഡ്രസ്സ് മാറണം.."
"എന്നെയിന്ന് രാധു കുളിപ്പിച്ചാ മതിയമ്മേ..."
"പോടാ.. അവളിന്നലെ വന്ന് കയറിയതേയുള്ളൂ.. നീ വല്ലാതെ അവളെ ബുദ്ധിമുട്ടിച്ചാ അവളവളുടെ വീട്ടിലേക്ക് പോകും.."
"അയ്യോ.... പോവണ്ടാ... ട്ടോ.. രാധൂ.. ഞാനൊന്നും പറയൂല.."
അവന്റെ മുഖം ശരിക്കും വാടിയിരുന്നു..
"ഏയ്.. ഞാനെങ്ങും പോവൂല ട്ടോ.. "
അപ്പുവിന്റെ മുഖം തെളിഞ്ഞു.
"അമ്മേ.. രാധു നല്ലതാ..."
അവർ രണ്ടുപേരും അപ്പുവിനെ നോക്കി ചിരിച്ചു..

......................

ആശുപത്രിയിലേക്കുള്ള യാത്രയിൽ
രാധികയുടെ അരികിൽ തന്നെ ഇരുന്നു അപ്പു. വഴിയിലെ ഓരോന്നായി അവൾക്കതൊന്നും അറിയാത്ത പോലെ പറഞ്ഞു കൊടുത്തു..

അവളുടെ സ്മെല്ല് അവനൊരുപാട് ഇഷ്ടമാണ് എന്ന് രാധികയ്ക്ക് ആദ്യമേ തോന്നിയിരുന്നു...
ചറപറാ സംസാരിക്കുന്നതിനിടയിൽ
ഇടക്കിടെ അവളുടെ കൈ എടുത്ത് വാസനിച്ച് നോക്കി അപ്പു...
അവന്റെ നിഷ്കളങ്കമായ മുഖവും പ്രവർത്തികളും രാധിക പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു...

..........

"ഓഹ് നല്ല സുന്ദരിയാണല്ലോ അപ്പുവിന്റെ പെണ്ണ്.."
ഡോക്ടർ അത് പറയുമ്പോൾ അപ്പുവിന്റെ മുഖത്ത്  നാണം

ഡോക്ടറുടെ നിർദേശപ്രകാരം ആയിരുന്നു അപ്പുവിനെ തന്നെ കൊണ്ട് കെട്ടിച്ചത് എന്ന് അവിടെ എത്തിയപ്പോഴാണ് രാധികയ്ക്ക് മനസ്സിലായത്..

അപ്പുവിന് മാറ്റങ്ങൾ വരുത്താൻ
ചെയ്യേണ്ട ഒരുപാട് രീതികൾ അദ്ദേഹം വ്യക്തമാക്കി കൊടുത്തു രാധികക്ക്..
"ഇനി എല്ലാം നിന്റെ കഴിവ് പോലെയാണ് മോളേ.... അവന് പൂർണ ആരോഗ്യമുള്ള ഒരു പുരുഷന് വേണ്ട എല്ലാം ഉണ്ട്.. പക്ഷേ അവന്റെ മനസ്സ് മാറ്റാനാണ് നമ്മൾ ശ്രമിക്കേണ്ടത്.. ഓരോ കാര്യങ്ങളിലും അവന് താൽപ്പര്യം ഉണ്ടാക്കണം... പതുക്കെപ്പതുക്കെ അവൻ മാറി വരും.."

....................

വീട്ടിൽ എത്തിയപാടേ അപ്പു രാധികയുടെ കൂടെ അവളുടെ റൂമിലേക്ക് പോയി...
"നീ വാ അപ്പൂ.. അവള് ഡ്രസ്സ് മാറി വന്നോട്ടെ..."
"ഇല്ലമ്മേ.. ഞാൻ ഇവിടെ നിക്കാ.."
രാധിക ആകെ വല്ലാതെ ആയി..
"മോൾക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ അവനും അവിടെ നിന്നോട്ടേ ട്ടോ.."
അവൾ സമ്മതത്തോടെ തലയാട്ടി.
അമ്മ പരമാവധി അപ്പു തന്നെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവൾക്ക് അറിയാം..

പെട്ടെന്ന് ആരെങ്കിലും കയറി വന്നാലോ..
റൂമിന്റെ വാതിൽ അടച്ച് വന്നു രാധിക.
അപ്പു അപ്പോഴും കട്ടിലിൽ ഇരുന്ന് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...

"അപ്പൂ.. കണ്ണടച്ച് ഇരിന്നേ... ഞാനൊരു കൂട്ടം കാണിച്ചു തരാം.."
"എന്താ.. രാധൂ.. ചോക്ലേറ്റ് ആണോ.."
"ആ നല്ല മുഴുത്ത ചോക്ലേറ്റ്.."
അവൾ ചിരിച്ചു.
എന്തിനാണ് എന്ന് മനസിലായില്ല എങ്കിലും അപ്പുവും അവളോടൊപ്പം ചിരിച്ചു..
"കണ്ണ് തുറന്നു നോക്കല്ലേ..."
"നോക്കാതിരുന്നാ എനിക്ക് എന്താ തരാ"
"അപ്പൂന് എന്താണ് വേണ്ടത്..."
കുറച്ചു നേരം  ആലോചിച്ചു..
"എനിക്ക്..."
"ആ.. പറയൂ.."
"എനിക്ക് ഒരുമ്മ തന്നാ മതി.."
"ഈശ്വരാ... അതാണോ വേണ്ടത്..."
"ആം.."
"തരാട്ടോ.."
അവൻ കണ്ണടച്ച് ഇരിന്നു..

ആജാനുബാഹുവായ ഒരു പുരുഷൻ.
അപ്പൂനെ കണ്ടാൽ ഒരു കുറവും തോന്നില്ല..
വിടർന്നു നിൽക്കുന്ന നെഞ്ചും ബലിഷ്ഠമായ കൈകാലുകളും..
കറുത്ത ഇടതൂർന്ന മുടി മേലോട്ട് ചീകി വെച്ച്.. ക്ളീൻഷേവ് ചെയ്ത മുഖവുമായി അപ്പുവിനെ കണ്ടാൽ ഒരു ഹിന്ദി നടന്റെ ലുക്കാണ്...
അവന്റെ മുമ്പിൽ വസ്ത്രം മാറാൻ അവൾക്ക് ചമ്മല് തോന്നി.
തന്റെ നഗ്നത ഇത് വരെയും ഒരാള് പോലും കണ്ടിട്ടുണ്ടാവില്ല.. 
"അപ്പൂ... കണ്ണ് തുറക്കല്ലേ.."
"എന്നെ പറ്റിക്കോ രാധു.."
"ഇല്ല.. നല്ല കുട്ടിയായാൽ ഞാൻ രണ്ട് ഉമ്മ തരാം ട്ടോ.."
കണ്ണടച്ച് ഇരിക്കുന്ന അവന്റെ മുഖം വിടരുന്നത് രാധിക ശരിക്കും കണ്ടു.

ടോപ്പ് അഴിച്ച് മേശമേൽ വെച്ചു...
ചുവരിൽ പതിപ്പിച്ച വലിയ കണ്ണാടിയിൽ സ്വയം നോക്കി..
ഈശ്വരാ ഇത്രയധികം വളർന്നുവോ തന്റെ മേനി..
റോസ് കളർ പെറ്റിക്കോട്ടിൽ കൂടുതൽ മനോഹരമായ പോലെ..
മുഴുത്ത പാൽക്കുടങ്ങൾ അടിവസ്ത്രങ്ങൾക്ക് ഉള്ളിൽ ഒതുങ്ങാതെ എന്തിനോ വേണ്ടി എഴുന്ന് നിൽക്കുന്ന പോലെ...
അവളുടെ മനസ്സിൽ ഒരു നിമിഷം എന്തൊക്കെയോ തോന്നി... ആകെയൊരു വല്ലായ്മ...
ഈശ്വരാ... അരുതാത്ത ചിന്തകള് ആണല്ലോ മനസിൽ വരുന്നത്..
"രാധൂ... ഇനി കണ്ണ് തുറക്കാവോ.."
"ഇല്ലല്ലോ...ഒരു നിമിഷം കൂടി.. ഞാൻ പറയാവേ.. അപ്പൊ തുറന്നാൽ മതി ട്ടോ.."
"ആം"
രാധിക വേഗം ഡ്രസ്സ് മാറി..
അലമാര നിറയെ വസ്ത്രങ്ങൾ..
തനിക്ക് മാത്രം ഇത്രയധികം വസ്ത്രങ്ങൾ എന്തിനാണെന്ന് അമ്മയോട് ചോദിച്ചതാണ്..
എന്റെ മോൾക്കിവിടെ ഒരു കുറവും ഉണ്ടാവരുത്.... അതിനാണ്..
അടുക്കിവെച്ച ടോപ്പുകളിൽ നിന്നും അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പച്ചയിൽ മഞ്ഞ പൂക്കളുള്ള  ഒന്നെടുത്തിട്ടു...

"അപ്പൂ.. ഇനി കണ്ണ് തുറന്നോളൂ.. ട്ടോ"
അവൻ കണ്ണ് തുറന്നതും... മിഴിച്ച് നോക്കി അവളെ..
"ആകെ മാറീല്ലോ രാധു.."
"ഊം... അപ്പൂന് എവിടെയാണ് ഉമ്മ വേണ്ടത്..."
"ദാ.. ഇവിടെ.."
അവന്റെ   മനോഹരമായ കവിളിൽ തൊട്ടു കാണിച്ചു.
പാവം അപ്പുവിന്റെ അമ്മ.. 
അപ്പുവിന്റെ മുഖത്തും മറ്റും വളർന്നു വരുന്ന രോമങ്ങൾ എല്ലാം ഷേവ് ചെയ്തു കൊടുക്കുന്നത് അവരാണ്...
ഇത്രയും ത്യാഗം ചെയ്യാൻ കഴിയുന്നത് കൊണ്ടാണല്ലോ അവരുടെ മകൻ ഇങ്ങനെ സുന്ദരനായി ഇരിക്കുന്നത്..
അമ്മമാരുടെ അത്രയും വിശാലമായ മനസ്സ് മറ്റാർക്കും ഉണ്ടാവില്ല.
എന്തെല്ലാം കഷ്ടപ്പാടുകൾ ആണ്.. ഇത്രയും വലിയ മകനെ കുളിപ്പിച്ച്.. ... അവന് വേണ്ടതെല്ലാം ചെയ്ത്....
"ഈശ്വരാ... 
ഒരാൾക്കും ഇങ്ങനെ വരുത്തല്ലേ... അപ്പൂന്റെ അസുഖം എത്രയും വേഗം സുഖപ്പെടുത്തണേ..."
അവൾ മനമുരുകി പ്രാർത്ഥിച്ചു.

"രാധൂ.. ആരോടാ ഇങ്ങനെ പറയുന്നേ.."
"ഈശ്വരനോട്.."
"എവിടെയാ ഈശ്വരൻ.... ഞാൻ കണ്ടില്ലല്ലോ.."
"ഈശ്വരൻ മുകളിൽ ഇരുന്ന് എല്ലാം കാണുന്നുണ്ട്.. ട്ടോ.. വാ നമുക്ക് അമ്മയുടെ അടുത്തേക്ക് പോവാം.."
"അപ്പോ എന്നെ പറ്റിക്കാല്ലേ.."
"അയ്യോ.. ഞാനത് മറന്നു..."
അവളവന്റെ അരികിൽ ചേർന്നിരുന്നു..
അവന്റെ കൈകൾ തന്റെ കൈയിൽ എടുത്തു പിടിച്ചു.. അവന്റെ കണ്ണുകളിലേക്ക് നോക്കി.... അവളുടെ നോട്ടം അവന്റെ ഹൃദയാഴങ്ങളിലേക്ക് ഇറങ്ങി ചെന്നു....
എവിടെയൊക്കെയോ കൊളുത്തി വലിച്ചു...
അവളുടെ നിശ്വാസങ്ങൾ അവന്റെ മുഖത്തേറ്റപ്പോൾ അവന്റെ രോമകൂപങ്ങൾ എഴുന്നേറ്റ് നിന്നു...
അവന്റെ നിശ്വാസങ്ങളും കൂടുതൽ ശബ്ദമയമായി...
"അപ്പൂ..."
അവൾ ആർദ്രമായി വിളിച്ചു...
"ഊം.."
"എന്നെ ശരിക്കും ഇഷ്ടമാണോ.. അപ്പൂന്."
"നിക്ക്...ഒത്തിരി ഇഷ്ടാ.. രാധൂനെ..."
അവന്റെ കണ്ണുകളിൽ പേരറിയാത്ത എന്തോ ഒരു തിളക്കം അവൾ കണ്ടു...
രാധികയുടെ പനിനീർ പൂവിവിതൾ പോലെയുള്ള അധരങ്ങൾ ആദ്യമായി ഒരു പുരുഷന്റെ കവിളിൽ അമർന്നപ്പോൾ അവളുടെ ഉള്ളറകളിൽ എവിടെയൊക്കെയോ തുടി കൊട്ടിയ വികാരങ്ങൾ പോലെ തന്നെയായിരുന്നു അപ്പുവിന്റെ മനസ്സിലും... മനസാഴങ്ങളിൽ എവിടെയോ എന്തൊക്കെയോ  തോന്നി...
എന്നും ഉമ്മ വെക്കുന്ന അമ്മയുടെ ഉമ്മ പോലെയല്ല... മറ്റെന്തോ ഒരു സുഖം അവനറിഞ്ഞു...
ആദ്യം ലഭിച്ച ചുംബനത്തിന്റെ മാധുര്യം നുകർന്നാസ്വദിച്ച് അടുത്ത കവിളും കാണിച്ചു കൊടുത്തു അപ്പു...
അവളുമ്മ വെച്ചു.. ഒന്നല്ല.. പലപ്രാവശ്യം... 


To Top