സ്വന്തം ഭർത്താവു മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കുന്നത് കണ്ടു നിൽക്കാനുള്ള...

Valappottukal


രചന: ജിമ്മി ചേന്ദമംഗലം

ബാഗുമായി ...വീടിന്റെ പടികൾ ഇറങ്ങുമ്പോൾ മേഘ പതിയെ തിരിഞ്ഞു നോക്കി ......അവൾ അറിയാതെ കണ്ണുകളിൽ ഈറൻ അണിഞ്ഞു .....

റഷീദ് ഇക്കയുടെ കയ്യും പിടിച്ചു എന്ത് സന്തോഷം ആയിട്ടാണ് മൂന്ന് വർഷങ്ങൾക്കു  മുൻപ് ഈ വീടിന്റെ പടികൾ നടന്നു കയറിയത് .....

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു .......

ഡിഗ്രി പഠനം കഴിഞ്ഞു നഗരത്തിലുള്ള ഒരു കമ്പനിയിൽ  ജോലി ചെയ്‌തു  കൊണ്ടിരിക്കുന്ന സമയം ....

ഒരു ദിവസം ബസ് വൈകിയത് കൊണ്ട് വേഗത്തിൽ റോഡ് ക്രോസ്സ്  ചെയ്യുമ്പോൾ ആണ് എതിരെ വരുന്ന ബൈക്ക് ഇടിച്ചത് ....

ഇടിയുടെ ആഘാതത്തിൽ തെറിച്ചു താഴേക്ക് വീണു ....

ആരൊക്കെയോ ഓടിക്കൂടി വരുന്നത് മാത്രമേ ഓർമ്മ ഉണ്ടായിരുന്നോള്ളൂ ...

ഓർമ്മ വരുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു കൈക്കും കാലിനും നല്ല വേദന ....

കാര്യമായി ഒന്നും പറ്റിയില്ല എങ്കിലും ..കുറച്ചുനാൾ റസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞു ...

കൂടെ നില്ക്കാൻ 'അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു ....

മോളെ ഞാൻ പോയി നിനക്കുള്ള കഞ്ഞിയും മാറാൻ ഡ്രെസ്സും എടുത്തുവരാം എന്നും പറഞ്ഞു 'അമ്മ പുറത്തേക്കു പോയപ്പോൾ ആണ് ..താടിവെച്ച ഒരാൾ അകത്തേക്ക്  വന്നത് 

മേഘ അല്ലേ .....

അതെ 

ആരാ ....മനസിലായില്ല ...

എന്റെ പേര് റഷീദ് ....എന്റെ ബൈക്ക് ആണ് കുട്ടിയെ ഇടിച്ചത് ........

ദൈവമേ ഈ കാലമാടൻ ആണല്ലോ എനിക്ക് ഈ ഗതി വരുത്തിയതെന്നു മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ പതിയെ ചിരിച്ചെന്നു വരുത്തി 

ഒരു അതാവശ്യ കാര്യത്തിന് പോകുന്നതുകൊണ്ടു സ്പീഡ് അൽപ്പം കൂടുതൽ ആയിരുന്നു ....

തെറ്റ് എന്റെ ഭാഗത്താണ് ...ക്ഷെമിക്കണം .....

ഹേ എന്റെ കുഴപ്പം കൂടിയാണല്ലോ ....

ഞാൻ അല്ലേ  .....നോക്കാതെ റോഡ് ക്രോസ്സ്  ചെയ്‌തത്‌ ......

സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നേഴ്സ് അവിടേക്കു വന്നു 

ഇൻജെക്ഷൻ ഉണ്ട് ..പുറത്തു നിന്നും വാങ്ങണം ....

നഴ്സിന്റെ കയ്യിൽനിന്നും പേപ്പറും വാങ്ങി  അയാൾ പുറത്തേക്കു നടന്നു ..

ഇഞ്ചക്ഷനും..... ചായയും കഴിക്കാനുള്ള പഴപൊരിയും ആയാണ് അയാൾ തിരിച്ചു വന്നത് ....

അയ്യോ ഇതൊന്നും വേണ്ടായിരുന്നു 

സാരമില്ല കഴിച്ചോളൂ എന്നും പറഞ്ഞു അയാൾ അത് അവൾക്കു നേരെ നീട്ടി .......വീട്ടിൽ കഞ്ഞി എടുക്കാൻ പോയ 'അമ്മ കുറെ നേരം ആയിട്ടും തിരിച്ചു വരാത്തത് കൊണ്ട് അവൾക്കു നല്ല വിശപ്പായിരുന്നു 

അവൾ അതും കഴിച്ചു ഇരിക്കുമ്പോൾ അയാൾ ചോദിച്ചു ഡോക്ടർ എന്ത് പറഞ്ഞു 

വലിയ കുഴപ്പം ഇല്ല  നാളെ ഡിസ്ചാർജ് ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് .....

ഡിസ്ചാർജ് ടൈം വവരാം  എന്നും പറഞ്ഞു അയാൾ പുറത്തേക്കു പോയി .....

പിറ്റേന്ന് ഡിസ്ചാർജ്   ടൈം ആയിട്ടും അയാളെ കണ്ടില്ല ......ഡിസ്ചാർജ് പൈസ അടക്കാൻ അവൾ അമ്മയെ പറഞ്ഞു വിട്ടു ....

മോളെ അത് വേറെ ആരോ അഡ്വാൻസ് അടച്ചിട്ടുണ്ട് എന്നും പറഞ്ഞു 'അമ്മ തിരികെ വന്നു ....

ആരാണെന്നു 'അമ്മ ചോദിച്ചില്ലേ 

ഒരു റഷീദ് എന്ന അവർ പറഞ്ഞത് 

അത് അമ്മെ എന്നെ വണ്ടി ഇടിച്ച ആള് തന്നെയാ 

വീട്ടിൽ എത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ പഴയപോലെ ജോലിക്കു പോയി തുടങ്ങി .....

റാഷിദിനോട്‌  ഒരു നന്ദി വാക്ക് പോലും പറയാൻ പറ്റാത്തതിൽ അവൾക്കു വളരെ വിഷമം ഉണ്ടായിരുന്നു ...ഡിസ്ചാർജ് ചെയ്തു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുന്ന വരെ കുറെ നോക്കി ബട്ട് റഷീദ് വന്നില്ല 

ഒടുവിൽ റിസപ്ഷനിൽ നിന്നും നമ്പർ വാങ്ങി അവൾ വീട്ടിലേക്കു പൊന്നു  ...ആദ്യം മെസ്സേജ് അയക്കാൻ അവൾക്കു മടിയായിരുന്നു 

ഒരുപാടു നന്ദി ........മേഘ എന്നൊരു മെസ്സേജിൽ അവൾ അവസാനിപ്പിച്ചു ...

അപ്പോൾ തന്നെ റീപ്ലേയും വന്നു 

എന്തിനാ നന്ദി ....ഞാൻ അല്ലെ നന്ദി പറയേണ്ടത് ....നിങ്ങൾ ആയതു കൊണ്ട് കേസ് ഒന്നും ഉണ്ടായില്ലല്ലോ 

എന്നാലും ..ഹോസ്പിറ്റൽ ബില് എല്ലാം കൊടുത്തതല്ലേ അപ്പോൾ ഒരു താങ്ക്സ് പറയാം എന്ന് കരുതി ....

ഡിസ്ചാർജ് ചെയ്യാൻ ടൈം ഓഫീസിൽ മീറ്റിംഗ് ആയി തിരക്കായിരുന്നു അതാ വരാതിരുന്നത് .....

ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോളേക്കും നിങ്ങൾ അവിടെ നിന്നും പോയിരുന്നു ...റിസപ്ഷൻ ചോദിച്ചു എങ്കിലും അവർ നമ്പർ തന്നില്ല അതാ വിളിക്കാതിരുന്നത് 

അത് സാരമില്ല 

വീട്ടിൽ ആരൊക്കെ ഉണ്ട് 

ഞാനും ഉമ്മയും വാപ്പയും ...പെങ്ങളും 

അവിടെയോ 

ഞാനും അച്ഛനും അമ്മയും അനുജനും 

പരിചയപെട്ടതിനു ശേഷം എപ്പോളും പരസ്പരം മെസ്സേജ് അയച്ചിരുന്നു ....

പരിചയം വളർന്നു സ്നേഹത്തിലേക്കും പ്രണയത്തിലേക്കും എത്താൻ അധികം സമയം വേണ്ടി വന്നില്ല 

പക്ഷെ രണ്ടു മതത്തിൽ പെട്ടവരായതു കൊണ്ട് മേഘയുടെ വീട്ടിൽ സമ്മതമല്ലായിരുന്നു 

റാഷിദിന്റെ നിർബന്ധത്തിനു വഴങ്ങി ...ഇഷ്ടം അല്ലെങ്കിലും  അവരുടെ വീട്ടുകാർ സമ്മതം മൂളി ....

വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ വിവാഹം നടന്നു .....

പിന്നീടുള്ള ദിവസങ്ങൾ എത്ര സന്തോഷം നിറഞ്ഞതായിരുന്നു ...

സ്നേഹം കൊണ്ട് മൂടുന്ന ഇക്കയും ..ഉമ്മയും വാപ്പയും പെങ്ങളും ......

ഉമ്മയുടെ കൂടെ നിന്ന് വീട്ടുപണികൾ ഓരോന്നായി അവൾ പഠിച്ചെടുത്തു ...

എന്തും കണ്ടറിഞ്ഞു ചെയ്യുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഉമ്മക്കും അവളെ വളരെ ഇഷ്ടമായിരുന്നു 

അനിയത്തി കുട്ടി കോളേജിൽ ആയിരുന്നു അവളുടെ സംശയങ്ങൾ പറഞ്ഞു കൊടുത്തിരുന്നതും പഠിക്കാൻ പ്രോത്സാഹിപ്പിച്ചതും മേഘ  ആയിരുന്നു

സമയാസമയങ്ങളിൽ ബാപ്പക്ക് മരുന്നു  കൊടുക്കാനും മറ്റും ഉള്ള കാര്യങ്ങൾ അവൾ മറക്കാതെ  ചെയ്യാൻ പഠിച്ചു 

ഇക്കയുടെ എല്ലാ കാര്യങ്ങളിലും അവളുടെ കൈകൾ ഉണ്ടായിരുന്നു 

എല്ലാ കാര്യങ്ങളും സമയാസമയം അവൾ ചെയ്തു കൊടുത്തിരുന്നു എല്ലാം സ്വന്തമായി ചെയ്തു ശീലിച്ച അവനു അതൊരു പുതിയ അനുഭവം ആയിരുന്നു 

സന്തോഷകരമായി പോയി കൊണ്ടിരുന്ന അവരുടെ ജീവിതത്തിലേക്ക് പതിയെ പതിയെ വിഷാദത്തിന്റെ കാർമേഘങ്ങൾ പടർന്നു 

വിശേഷം ആയില്ലേ എന്ന ചോദ്യങ്ങൾക്കു മുൻപിൽ ആദ്യം പ്രതീക്ഷകളുടെ  പുഞ്ചിരിയിൽ മറുപടി പറഞ്ഞിരുന്ന അവളുടെ മനസ്സിലേക്ക്  ദിവസങ്ങൾ കഴിയുംതോറും  നിരാശയുടെ കിളികൾ ചേക്കേറാൻ തുടങ്ങി 

 ഒന്നിനും അവൾക്കു താല്പര്യമില്ലാതെ ആയി 

സ്നേഹ സമ്പന്നൻ  ആയ ഭർത്താവും അമ്മയും കൂടെ ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അവൾക്കു 
പക്ഷെ പതിയെ പതിയെ അവരുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു  തുടങ്ങി 

തൊടുന്നതിനും പിടിക്കുന്നതിനും അമ്മ ഓരോ കുറ്റങ്ങൾ കണ്ടുപിടിച്ചു കൊണ്ടിരുന്നു
  
അടുത്ത വീട്ടിലെ പെണ്ണുങ്ങൾ മരുമകൾക്ക് വിശേഷം ആയില്ലേ എന്ന് പരിഹാസ ചുവയോടെ ചോദിക്കുമ്പോൾ അതിന്റെ ദേഷ്യം 'അമ്മ അവളോട് ആയിരുന്നു കാണിച്ചിരുന്നത് 

ഡോക്ടറെ  കണ്ടപ്പോൾ കേട്ട വാക്കുകൾ അവളിൽ ഒരു മിന്നൽപിണർ പോലെ ആഴ്ന്നിറങ്ങി  

തനിക്കു ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്ന സത്യം അവൾ മനസിലാക്കി 

അന്നുമുതൽ ആ വീട്ടിൽ ആരും അവളെ ശ്രദ്ധിക്കാതെ ആയി ...ആരോടും പരാതിയും പരിഭവവും  ഇല്ലാതെ  അവൾ കഴിച്ചു കൊട്ടി ...

വേറെ എങ്ങും പോകാൻ അവൾക്കു ഇല്ലായിരുന്നു ..ഒരിക്കൽ ഇറങ്ങി വന്ന സ്വന്തം വീട്ടിലേക്കു പോകാൻ അവൾ ആഗ്രഹിച്ചിരുന്നില്ല 

അനിയത്തി കുട്ടിയുടെ വിവാഹം ആണ് ..അടുത്ത ആഴ്ച ...ആരും ഒന്നും തന്നെ അറിയിച്ചിരുന്നില്ല എന്നാലും അവൾ എല്ലാം അറിയുന്നുണ്ടായിരുന്നു ...അവൾ കൊതിച്ചിരുന്നതാണ് ആ വിവാഹം .....

ഒരുദിവസം റൂമിൽ വെറുതെ കിടക്കുമ്പോൾ ആണ് അവൾ റൂമിലേക്ക് വന്നത് ...

ചേച്ചി ..ചേച്ചിക്ക് എന്നോട് ദേഷ്യം മുണ്ടോ 

ഇല്ല  മോളെ എന്നും പറഞ്ഞു അടുത്തിരുത്തി അവളുടെ മുടിയിഴകളിൽ തലോടി 

ഇക്കയും ബാബാപ്പയും ഉമ്മയും പറഞ്ഞിട്ടുണ്ട് ചേച്ചിയോട് മിണ്ടണ്ട എന്ന് പേടിച്ചിട്ടാണ് ഞാൻ വരാത്തത് 

സാരമില്ല

എന്റെ കല്യാണം ആണ്‌  അന്ന് ചേച്ചി എല്ലാത്തിനും എന്റെ കൂടെ ഉണ്ടാകണം 

ഉം അവൾ തലയാട്ടി 

 അനിയത്തി കുട്ടിയെ അണിയിച്ചൊരുക്കി അവളുടെ കൂടെ  ഇറങ്ങാൻ  തുടങ്ങിയപ്പോൾ
 
ഉമ്മ  പുറകിൽ നിന്നും വിളിച്ചു  

എന്താ ഉമ്മേ 
 
നീ അവളുടെ കൂടെ ഇറങ്ങേണ്ട മച്ചി പെണ്ണുങ്ങൾ അപശകുനം ആണ് ഇനി അവരുടെ ജീവിതം കൂടി നശിപ്പിക്കണ്ട 

എല്ലാവരുടെയും മുൻപിൽ വച്ച് അത് കൂടി കേട്ടതോടെ അവൾ പൊട്ടി കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി 
തളർന്നിരിക്കുന്നു തന്റെ  അടുത്തേക്ക് ഇക്ക  വരുന്നത് കണ്ടു അവൾ സന്തോഷിച്ചു കാരണം അവൾക്കറിയാമായിരുന്നു തൻ ഏറ്റവും ആഗ്രഹിച്ചിരുന്ന വിവാഹം അന്ന് ഏതെന്നു അറിയാവുന്നതു കൊണ്ട് തന്നെ കൂടി വിളിക്കും  എന്ന്  
 
നീ എന്താ ഇവിടെ ഇരിക്കുന്നത് 

നിറഞ്ഞ കണ്ണുകളോടെ അത് പിന്നെ 'ഉമ്മ പറഞ്ഞു അവിടേക്കു ചെല്ലണ്ട എന്ന് 

അത് പറയാൻ ആണ് ഞാനും വന്നത് നീ അങ്ങോട്ട് വരണ്ട 

തകർന്ന ഹൃദയത്തോടെ അവൾ തളർന്നിരുന്നു 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉമ്മ റൂമിലേക്ക് വന്നു ....

മോളോട് ഞാൻ ഒരു കാര്യം പറയട്ടെ ...

എന്താ ഉമ്മേ ...

റഷീദ് ചെറുപ്പമാണ് ....അവനും ആഗ്രഹം ഉണ്ടാകില്ലേ ഒരു കുഞ്ഞിക്കാൽ കാണാൻ 

അതുകൊണ്ടു നമ്മുടെ പരിചയത്തിലെ ഒരു കൂട്ടർ  ഒരു ആലോചന കൊണ്ടുവന്നിട്ടുണ്ട് ...നമ്മളെ അറിയാവുന്ന കൂട്ടർ അന്ന് ...

ഉമ്മ പറയുന്നത് കേട്ട് അവൾക്കു തല കറങ്ങുന്ന പോലെ തോന്നി ....

ഒന്നുകിൽ നിനക്ക് ഇവിടെ താമസിക്കാം അവന്റെയും ഭാര്യയുടെയും കൂടെ അല്ലെങ്കിൽ നിന്റെ ഇഷ്ടം ...

ഇക്കാ  എന്ത് പറഞ്ഞു ......

അവനു സമ്മതം ആണ് .....നിന്നോട് പറയാൻ അവൻ തന്നെയാണ് പറഞ്ഞത് .....

വൈകുന്നേരം ഇക്ക വരുന്നതും നോക്കി അവൾ ഇരുന്നു ..

ഇക്ക ഞാൻ കേട്ടത് സത്യമാണോ ...

അയാൾ ഒന്ന് മൂളി 

അപ്പോൾ ഇക്കാക്ക് എന്നെ ഇഷ്ടമല്ലേ 

അതുപിന്നെ അയാൾ ഉത്തരത്തിനു വേണ്ടി പതറി 

ഉമ്മയും വാപ്പയും നിർബന്ധിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി 

എനിക്ക് അവരുടെ ഉത്തരം അല്ല വേണ്ടത് ഇക്ക പറയു 

നിനക്ക് വേണമെങ്കിൽ  ഇവിടെ  കഴിയാം അല്ലെകിൽ നമുക്ക് പിരിയാം എന്ന അവന്റെ വാക്ക് കേട്ട് അവൾ കട്ടിലിലേക്ക് വീണു  

സ്വന്തം ഭർത്താവു മറ്റൊരു പെണ്ണിനെ  കല്യാണം കഴിക്കുന്നത് കണ്ടു നിൽക്കാനുള്ള ശക്തി ഇല്ലാതെ അവൾ ആ വീടിന്റെ പടികൾ ഇറങ്ങാൻ തീരുമാനിച്ചു  

കൂട്ടുകാരിയുടെ കൂടെ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു  ഒരു ജോലി അതായിരുന്നു അവളുടെ ലക്‌ഷ്യം ..സ്വന്തം വീട്ടിൽ ചെന്നാൽ അവർ തിരഞ്ഞു നോക്കില്ല എന്നറിയാവുന്ന കൊണ്ട് അങ്ങോട്ടു പോയില്ല 

                                -----------------------

നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾ  കടന്നു പോയി ........ആദ്യ  വിവാഹത്തിന്റെ കണ്ണുനീർ പാടുകൾ ഇനിയും ഉണങ്ങിയിട്ടില്ലാത്തതിനാൽ  വീണ്ടും ഒരു കല്യാണത്തെ കുറിച്ച് അവൾ ചിന്തിച്ചില്ല...കുട്ടികൾ ഉണ്ടാകാത്ത തന്നെ ആരു  കെട്ടാൻ ....

എഴുത്തും വായനയും ജോലിയും ഒക്കെയായി സന്തോഷകരമായ ഒരു ജീവിതം ...ഈ വർഷങ്ങൾ അത്രയും അവൾ ജീവിച്ചത് അവൾക്കു വേണ്ടി മാത്രമായിരുന്നില്ല ആരും ഇല്ലാത്ത പലർക്കും വേണ്ടി കൂടിയായിരുന്നു 

ഓഫീസിൽ കണക്കുകൾ നോക്കുമ്പോൾ ആണ് രണ്ടുപേർ അവിടേക്കു കടന്നു വന്നത് ...

കാഴ്ചയിൽ അമ്മയും മകനും പോലെ തോന്നി 

എന്താ .....

ഒരു പുതിയ അഡ്മിഷൻ എടുക്കാൻ വന്നതാ 

ഇതാ ...ഈ പേപ്പറിൽ വിവരങ്ങൾ എല്ലാം ഉണ്ട് വായിച്ചു നോക്കിയിട്ടു നിങ്ങളുടെ ഡീറ്റെയിൽസ് എഴുതി ഒപ്പിട്ടോളു 

എന്നിട്ടു  നാളെ വന്നോളൂ .......

പിറ്റേന്ന് രാവിലെ അവരുടെ കൂടെ വൃദ്ധസദനത്തിന്റെ  പടികൾ വേച്ചു വേച്ചു  കടന്നുവരുന്ന ആളെ കണ്ടു അവൾ ഞെട്ടി ...അവളുടെ ചുണ്ടുകൾ  പതിയെ പറഞ്ഞു ...ഇക്ക റഷീദ് ഇക്ക ......

ഇക്കയുടെ കോലം ആകെ മാറിയിരിക്കുന്നു .....ക്ഷീണിച്ചു എല്ലും തോലും ആയ രൂപം ...

മാഡം ...കുറച്ചു നാൾമുമ്പ് ...ഒരുവശം തളർന്നിരുന്നു ..ഇപ്പോൾ  നടക്കാൻ ബുദ്ധിമുട്ടു ഉണ്ട് .....ഓർമ്മക്കുറവും  അടുത്ത ആഴ്ച ഉമ്മ എന്റെ കൂടെ കാനഡയിലേക്ക് വരുകയാണ് അതുകൊണ്ടാണ് എവിടെ കൊണ്ടുവന്നു ആക്കുന്നത് ..

കസേരയിൽ  ഇരിക്കുന്ന അവന്റെ കണ്ണുകളിലേക്കു അവൾ നോക്കി ഇല്ല തന്നെ മനസിലായിട്ടില്ല 

ജോലിക്കാർ വന്നു വീൽചെയറിൽ  അയാളെ അകത്തേക്ക് കൊണ്ടുപോയി ..

അവളുടെ മുൻപിലൂടെ  കടന്നു പോകുമ്പോൾ അയാളുടെ ചുണ്ടുകൾ എന്തോ പിറുപിറുത്തുകൊണ്ടിരുന്നു 

അവ്യക്തായ ശബ്ദത്തിൽ അവൾ കേട്ടു .....മാപ്പ് 

സന്തോഷമാണോ  ദുഖമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത നിർവികാരമായ അവസ്ഥയിൽ അവൾ പുറത്തേക്കു നോക്കി നിന്നു ....

പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു .........ഭൂമിയുടെ മനസ് തണുപ്പിക്കാൻ എന്നപോലെ .....
To Top