രചന: സ്വരാജ് രാജ് എസ്
രാവിലെത്തെ പത്ര വാർത്ത കണ്ട് കിരൺ ഞെട്ടി
" ആറ് വർഷം പ്രണയിച്ച ശേഷം വേറെയൊരു പെണ്ണിനെ കല്യാണം കഴിക്കാൻ ശ്രമിച്ച കാമുകനെ കാമുകി വീട്ടിൽ വിളിച്ചു വരുത്തി ഭക്ഷണത്തി ഉറക്ക് മരുന്ന് കലക്കി മയക്കിയ ശേഷം ശരീരം വെട്ടി നുറുക്കി ബിരിയാണി ഉണ്ടാക്കി "
വാർത്തയിൽ വീണ്ടും വീണ്ടും കണ്ണോടിച്ച് കിരൺ നെഞ്ചത്ത് കൈവച്ചു പോയി
താനും വർഷയെ ആറ് വർഷമാണെല്ലോ പ്രണയിച്ചത് അതിനു ശേഷമാണ് വേറെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്
എന്നു വച്ചാൽ അവളെ തേച്ചതൊന്നുമല്ല കഴിഞ്ഞ ആഴ്ച അമ്മാവനെയും കൂട്ടി അവളെ കാണാൻ പോയിരുന്നു അവളുടെ വീട് അമ്മാവന് ഇഷ്ടപ്പെട്ടില്ല ചെറിയ വീടായിരുന്നു അവരുടെത് മാത്രമല്ല അമ്മാവൻ പറഞ്ഞ സത്രീധനം നൽകാൻ അവർക്ക് അവില്ല എന്നും പറഞ്ഞു അതോടെ അമ്മാവാൻ വീട്ടിൽ പോയി അമ്മയൊട് കാര്യങ്ങൾ പറഞ്ഞു അമ്മ അമ്മാവന്റെ പക്ഷം ചേർന്നതോടെ മറ്റു വഴികളില്ലായിരുന്നു
അത് അവളോട് പറഞ്ഞപ്പോൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അവളുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞിരുന്നു
ഈശ്വരാ തന്നെ ബിരിയാണി ആക്കാൻ ആകുമോ വിളിച്ചത്
ഇപ്പൊ സമയം 10 മണി ഇപ്പോ പോയാൽ 12 മണിക്ക് ഇങ്ങെത്താം അവരോടൊപ്പം ഭക്ഷണം കഴിക്കേണ്ട എന്നും വിചാരിച്ച് ബൈക്കുമെടുത്ത് വർഷയുടെ വീട് ലക്ഷ്യമാക്കി പോയി
അവളുടെ വീട്ടിലേത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നു
"വർഷേ" കിരൺ വിളിച്ചു
വാതിൽ തുറന്നു വന്ന അവൾ കിരണിനെ കണ്ട് അത്ഭുതപ്പെട്ടു
" ഉച്ചയ്ക്ക് വരാനല്ലേ പറഞ്ഞത് എന്നിട്ടെന്താ ഇപ്പോൾ തന്നെ വന്നത്"
"വീട്ടിലിരുന്നു ബോറടിച്ചു അതു കൊണ്ട് ഇപ്പൊ തന്നെ ഇങ്ങ് പോന്നു ഉച്ചയ്ക്ക് ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകണം അച്ഛനുമമ്മയും എവിടെ "
"അവര് ഇരു കല്യാണത്തിനു പോയിക്കാ രാത്രിയെ വരൂ "
ഈശ്വര ഇവൾ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതാണോ കിരൺ മനസിൽ വിചാരിച്ചു
" നീയെന്താ കല്യാണത്തിനു പോകാത്തെ "
കിരണിന്റെ ചോദ്യം കേട്ട് ചുറ്റും നോക്കി കൊണ്ട് പറഞ്ഞു
തലവേദനയായതു കൊണ്ടാ പോവാഞ്ഞെ കിരണേട്ടൻ അകത്തേക്ക് വാ
ഇവളെന്താ വീടിനു ചുറ്റുനോക്കുന്നത് ഞാൻ വരുന്നത് ആരെങ്കിലു കണ്ടോ എന്നു നോക്കുകയണോ വരുന്നത് വരട്ടെ എന്നും വിചാരിച്ച് കിരൺ അവളൊടൊപ്പം അകത്തേക്ക് പോയി
അകത്ത് കയറിയ കിരണിനോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു
എന്നിട്ട് വർഷ പറഞ്ഞു തുടങ്ങി
"കിരണേട്ടാ നമ്മൾ ആറ് വർഷത്തെ പ്രണയത്തിനു ശേഷം പിരിയുകയാണെല്ലോ എന്നാലും എന്റെ മനസിൽ നിന്നു കിരണേട്ടൻ മാഞ്ഞു പോകില്ല എട്ടന്റെ ഓർമ്മകൾ മാത്രമായിരിക്കും ഏട്ടൻ എന്നെ മറന്നാലും എട്ടനെ ഞാൻ മറക്കില്ല ഒരിക്കലും "
ഇവൾ രണ്ടും കൽപിച്ചാണെന്ന് കിരൺ ഉറപ്പിച്ചു
അതു കൊണ്ട് വർഷ തുടർന്നു
എന്റെ ഒരു ആഗ്രഹമുണ്ട് എന്നെങ്കിലും കിരണേട്ടനു എന്റെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം വിളമ്പാൻ അതു കൊണ്ടാണു കിരണേട്ടനൊട് ഇന്ന് വരാൻ പറഞ്ഞത് ഇന്ന് കിരണേട്ടന് എന്റെ വക സ്പെഷൽ ബിരിയാണി
ബിരിയാണി എന്നു കേട്ടതും കിരൺ ഞെട്ടി ചാടിയെഴുന്നേറ്റു എന്നിട്ടു പറഞ്ഞു
" ആരു പറഞ്ഞു ഞാൻ വേറെ കല്യാണം കഴിക്കുകയാണെന്ന് ഈ കിരൺ താലി കെട്ടുന്നുണ്ടങ്കിൽ അത് നിന്നെ മാത്രമായിരിക്കും"
കിരൺ പറഞ്ഞത് വിശ്വസിക്കാനാവാതെ വർഷ നിന്നു
സത്യയാണോ പറഞ്ഞത്
"അതേ സത്യം തന്നെ "
എന്നാ ഞാൻ ഈ സന്തോഷത്തിനു ബിരിയാണി വെയ്ക്കട്ടെ
"ബിരിയാണി കോപ്പ് ഞാൻ പറഞ്ഞത് സത്യമാണ് കുരിപ്പെ'' കിരൺ മനസാ പറഞ്ഞു
എന്തിന് ബിരിയാണി ഉണ്ടാക്കുന്നു നമുക്ക് പുറത്തു പോയി ചിക്കനു പൊറൊട്ടയും കഴിക്കാം നീ റെഡിയായി വാ
കിരൺ പറഞ്ഞത് കേട്ട് വർഷ റൂമിലേക്ക് പോകവേ എന്തൊ ആലോചിച്ച ശേഷം കിരണിനോട് ചോദിച്ചു
"കിരണേട്ടാ അമ്മ"
അമ്മയ്ക്ക് പറഞ്ഞ സ്ത്രീധനം കൊടുക്കാം എന്റെ സുഹൃത്തായ രമേശിന്റെ ജ്വല്ലറിയിൽ നിന്നും കുറച്ച് സ്വർണ്ണം വായ്പ എടുക്കാം കല്യാണം കഴിഞ്ഞ ശേഷം തിരിച്ചു കൊടുക്കാം എന്റെ ആവിശ്യത്തിനു വിറ്റതാണെന്ന് അമ്മയോട് പറയാം
ഇത് കേട്ടതും വർഷ കിരണിന്റെ കവിളിൽ ഒരു കടികൊടുത്തു എന്നിട്ടു പറഞ്ഞു
"ചേട്ടനാണു ചേട്ടാ കാമുകൻ ചേട്ടനെ പോലുള്ളൊരു കാമുകൻ മതി എന്റെ ജീവിതം ധന്യമാവാൻ "
(NB: ഒരു പത്രവാർത്ത മതി പലരുടെയു ജീവിതം രക്ഷിക്കാൻ )