നമുക്കൊരുകപ്പ് കാപ്പിക്കുടിച്ചാലോ, പെട്ടന്ന് പരിചയമില്ലാത്ത ആ ശബ്ദം കേട്ട് ഞാനോന്ന് തലയുയർത്തി നോക്കി...

Valappottukal




രചന: Umai Muhammad

പെയ്തൊഴിയാതെ...

നിലക്കയ്ക്കാതെ അടിച്ചു കൊണ്ടിരിക്കുന്ന ഫോൺ ദേഷ്യത്തിൽ കട്ട് ചെയ്തു കൊണ്ട് ഞാൻ ടേബിലേക്ക് തലച്ചേർത്തു വെച്ചു കണ്ണുകൾ ഇറുകെ അടച്ചു... 
ഓഫിസിൽ  ഇന്നൽപ്പം തിരക്ക് കുറവാണ്.. 
അത്‌ കൊണ്ട് തന്നെ പലസ്റ്റാഫുകളും പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുവാണ്.. 
ഇന്നെന്തോ എനിക്കതിനൊന്നും മനസ്സ് വന്നില്ല.. 
രാവിലെ തന്നെ അമ്മയുമായി വഴക്കിട്ടിറങ്ങണ്ടായിരുന്നു... 
വല്ലതും കഴിച്ചോന്നറിയാനായിരിക്കും നിർത്താതെയുള്ള  ഈ വിളി....
എന്തോ ഒരു സങ്കടം പോലെ... 
പൊരാത്തതിന് വല്ലാത്ത തലവേദനയും... 
എന്നാലും ഫോൺ എടുത്ത് മറുപടി കൊടുക്കാൻ എന്റെ മനസ്സനുവദിക്കുന്നുമില്ല.... 

നമുക്കൊരുകപ്പ് കാപ്പിക്കുടിച്ചാലോ...
 പെട്ടന്ന് പരിചയമില്ലാത്ത ആ ശബ്ദം കേട്ട്  ഞാനോന്ന്  തലയുയർത്തി നോക്കി.. 
ആളെ കണ്ടമാത്ര ഞാനൊന്ന് ഞെട്ടി.. 
ഞാൻ ഈ ഓഫിസിൽ ജോലിക്ക് വന്നിട്ട് ഏകദേശം മൂന്ന് നാല് മാസം കഴിഞ്ഞു കാണും.. 
ഇത് വരെ ഈ ചേച്ചി ആരോടും മിണ്ടുന്നതായോ ചിരിക്കുന്നതായോ ഞാൻ കണ്ടിട്ടില്ല...
അതിന്റെ കാരണം പലവട്ടം പല സ്റ്റാഫിനോടും ചോദിച്ചിട്ടുമുണ്ട്... 
അപ്പൊ അവരൊക്കെ പറഞ്ഞത് അവർ അങ്ങനെയാണ് നീയായിട്ടു മിണ്ടാൻ പോകണ്ടാ എന്നൊക്കെയാണ്...  
പക്ഷേ എന്ത് കൊണ്ടോ എനിക്കതിന് കഴിയുമായിരുന്നില്ല. 
തിരിച്ചു കുട്ടില്ലെന്നറിയാമായിരുന്നിട്ടും കാണുമ്പോഴൊക്കെ അവർക്ക് വേണ്ടി എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരാറുണ്ട്... 

സാന്ത്ര... എന്താ ആലോചിക്കുന്നേ 

ഏയ്യ്.. ഒന്നുല്ലേച്ചി.. 
ഇപ്പോ വരാലൊയെന്നും പറഞ് നിറഞ്ഞ പുഞ്ചിരിയോടെ ഞാനവർക്ക് പിന്നാലെ നടന്നു.... 

തൊട്ട് താഴെയുള്ള കാന്റീനിൽ അവർ തന്നെ അതികം ആരും കടന്നു ചെല്ലാത്തൊരിടം കണ്ടെത്തി... 

അന്നാദ്യമായി അവർ എനിക്ക് വേണ്ടി ഒന്ന്  പുഞ്ചിരിച്ചു... 
അല്ല മങ്ങിയൊരു ചിരി ചുണ്ടിൽ വരുത്തിയെന്ന് മാത്രം..  
പക്ഷേ അപ്പോഴും ഞങ്ങൾക്കിടയിൽ കനത്തനിശബ്ദത തളം കെട്ടിക്കിടക്കുന്നുണ്ടായിരിന്നു...

 ഞാൻ ഒരു കഥ വായിക്കട്ടെ സാന്ത്രയ്ക്ക് മുന്നിൽ... 
  
 പെട്ടെന്ന്   നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ആമുഖമില്ലാതെ അവർ എന്നോട് ചോദിച്ചു.. 
ആദ്യം ഒന്ന് പകച്ചു പോയെങ്കിലും പിന്നെ 
ഞാനവർക്ക് അതിനുള്ള അനുവാദം നൽകി.. 
അപ്പോഴാണ് അവർ കയ്യിൽ കരുതിയിരുന്ന ഒരു ചുവന്ന ഡയറി എന്റെ ശ്രദ്ധിയിൽ പെട്ടത്.. 
അവർ പതിയെ അത്‌ നിവർത്തി വെച്ചു വായിയ്ക്കാൻ തുടങ്ങി... 
       

അത്രയും പേരുടെ മുന്നിൽ വെച്ച്.. 
കുച്ചുവേട്ടൻ എന്നെ പറഞ്ഞോതൊക്കെ  ഓർക്കാൻ കൂടി വയ്യായിരുന്നെനിക്ക്...  
ഞാൻ പലതവണ പറഞ്ഞതാണ് കിച്ചുവേട്ടനോട്,  മറ്റുള്ളവരുടെ മുന്നിൽ വെച്ച് എന്നെ ഇങ്ങനെ വഴക്ക് പറയല്ലേയെന്ന്.. 
പക്ഷേ എത്ര പറഞ്ഞാലും കേൾക്കില്ല... 
അവരൊക്കെ എന്ത് കരുതി കാണും അതും ഇത്ര നിസ്സാരമായ കാര്യത്തിന്... 
 ഞാൻ അകെ അസ്വതയിലായിരുന്നു... 

അനു.. പെട്ടന്നാണ് വാതിൽ ആരോ തട്ടുന്നത്  കേട്ടത്.. 

കിച്ചുവേട്ടനാവും... 
ഇനി ഇപ്പൊ ഒരു സോറി കൊണ്ട് ഒക്കെ ഒതുക്കി തീർക്കും... 
എന്നിട്ട് ഒരു പുന്നാരവും.. 
ഇന്ന് എന്തായാലും ഞാൻ അതിന് നിന്ന്  തരില്ല 
പലതവണ ക്ഷമിച്ചത ഞാൻ... 
വാതിൽ തുറക്കില്ല... 
ഞാൻ സ്വയം മനസ്സിൽ തീരുമാനിപ്പിച്ചുറപ്പിച്ചു കൊണ്ട്, 
ഒന്നുടെ  മോനെ  നെഞ്ചോടു ചേർത്തു കിടത്തി.. 
കണ്ണുകൾ ഇറുകെയടച്ചു 

അനു.. പ്ലീസ് വാതിൽ തുറക്ക് എനിക്ക് സംസാരിക്കണം.. 
അനു...
 ഡീ.. 
വാതിൽ മേലുള്ള മുട്ട് നിർത്തുന്ന ലക്ഷണമില്ല.

അനൂ... 

എന്തോ ഇത്തവണ തുറക്കാതിരിക്കാൻ മനസ്സനുവദിച്ചില്ല.. 
മുഖത് അല്പം കൂടി ഗൗരവം വരുത്തി.. 
ഞാൻ പതിയെ മുറിയുടെ വാതിൽ തുറന്നു.. 

അനു.. വാ
 മോനെ അമ്മയുടെ കൂടെ കിടത്തു 
എനിക്ക് സംസാരിക്കാൻ ഉണ്ട്.. 

എനിക്കൊന്നും കേൾക്കണ്ട.. 

അനു പ്ലീസ്.. വാശി പിടിക്കല്ലേ.. 
അങ്ങനെ ഒക്കെ സംഭവിച്ചു പോയി.. 
നീയത്‌ വിട്.. 
ഞാൻ ചെയ്തത് തെറ്റ് തന്നെയാ. 
ഞാൻ സമ്മതിച്ചു.... 
ഓഫിസിലെ തിരക്കും ടെൻഷനും പോരാത്തത്തിന് ശരീരത്തിന് വല്ലാത്ത അസ്വസ്ഥതയും അതാണ് ഹാഫ് ഡേ ലീവ് എടുത്തു വീട്ടിലേക് വരാന്ന് തീരുമാനിച്ചത്.. 
നിയും മോനും കൂടി അമ്മാമ്മേടെ, 
അവിടെ പോകാന്ന് രാവിലെ പറഞ്ഞോണ്ട 
നീ തിരികെയെത്തിയൊന്നറിയാൻ  ഫോൺ വിളിച്ചത്. 
പലതവണ വിളിച്ചിട്ടും നീ ഫോൺ എടുക്കാത്തപ്പോ, 
 ഉള്ള ടെൻഷൻ കൂടി.. 
നിനക്ക് വല്ലോം പറ്റിയോന്ന ചിന്തയാണ് ആദ്യം  മനസ്സിലേക്ക് ഓടി വന്നത്.. 
അതും കൊണ്ട് ഓടിപാഞ്ഞു വരുമ്പോ
 നീ ഇവിടെ ചിരിച്ചുല്ലസിക്കുന്നു.. 
 അത്‌ കണ്ടപ്പോ സകല നിയന്ത്രണവും വിട്ടു പോയ്‌... 
അവരെയോന്നും കാണാനുള്ള മസ്സികാവസ്ഥയിലായിരുന്നില്ല ഞാനപ്പോൾ 
നീയോന്നെന്നേ മനസ്സിലാക്കനു.. 

ശരിയാ.. ഫോൺ എടുക്കാത്തത് തെറ്റ് തന്നെയാ ഞാനും സമ്മതിക്കുന്നു.. 
പക്ഷെ ഞാൻ മനഃപൂർവം കിച്ചുവേട്ടന്റെ ഫോൺ അറ്റന്റ് ചെയ്യാതിരിക്കുമെന്ന് തോന്നുന്നുണ്ടോ.... 
തിരികെ വന്നാപ്പോ ബാഗിൽ നിന്നും ഫോൺ എടുത്തു വെക്കാൻ മറന്നു പോയി... 
അത്‌ ഞാൻ പലവട്ടം പറഞ്ഞല്ലോ.. 
വഴക്ക് പറഞ്ഞോ വേണെങ്കിൽ ഒന്ന് തല്ലിക്കോ. 
പക്ഷേ അത്‌ നമ്മൾ മാത്രം അറിഞ്ഞാ പോരെ. 
വീട്ടിൽ വന്ന ഗസ്റ്റിന് മുന്നിൽ ഇന്ന് നിങൾ നടത്തിയ പേക്കൂത്ത്  ഒന്ന് ആലോചിച്ചു നോക്ക്.... 
എന്തൊക്കെയാ വിളിച്ചു പറഞ്ഞതെന്നെ... 
എനിക്കറിയാം നിങ്ങൾ കുറച്ചു കഴിഞ്ഞ അതിനേക്കാൾ നൂറിരട്ടി എന്നെ സ്നേഹിക്കുമെന്ന് പരിഗണിക്കുമെന്ന് 
 പക്ഷേ മറ്റുള്ളവർക് അതറിയില്ലല്ലോ... 
മുന്നിൽ നിന്ന്  സഹതാപം കാണിച്ചാലും മാറി നിന്ന ചിരിക്കുന്നവരാ പലരും.. 
അങ്ങനെ ഉള്ളവരുടെ മുന്നിൽ എന്നെ വെറും കോമാളിയാക്കരുതെന്നെ കിച്ചുവേട്ടനോട് ഞാനും പറഞ്ഞുള്ളു.. 

ഈ ഒരു തവണ കൂടി നീ ഒന്ന് ക്ഷമിക്ക് 
എനിക്ക് പറ്റിപ്പോയി... 
അമ്മ പറഞ്ഞു നീ ഫുഡോന്നും കഴിച്ചില്ലെന്ന്.. 
വാ വന്നു വല്ലതും കഴിക്ക്  എന്നിട്ട് കിടക്ക്. 

എനിക്ക് വേണ്ടാ.. 
നിങ്ങൾ ഒക്കെ കഴിച്ചില്ലേ അത്‌ മതിയെനിക്.. 

അനു പ്ലീസ്... 
എന്ന വാ നമ്മുടെ മുറിയിൽ വന്ന് കിടക്കാൻ നോക്ക്.. 
എനിക്ക് ആകപ്പാടെ ഒരു വല്ലായ്മ പോലെ.. 

വേണ്ടാ ഞാൻ വരുന്നില്ല  
കിച്ചുവേട്ടൻ കിടന്നോ.. 
എനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല...  
തിരിച്ചെന്തെങ്കിലും പറയുന്നതിന് മുമ്പേ കുച്ചുവേട്ടന് മുന്നിൽ ഞാനാ മുറിയുടെ വാതിലടച്ചു കഴിഞ്ഞിരുന്നു.. 
      ആദമായിട്ട ഞാനും കിച്ചുവേട്ടനോട്‌  ഇത്ര ക്രൂരതകാട്ടുന്നത്... 
അതിന്റെ വേദന നന്നായിട്ടുണ്ട്.. 
ഉള്ള് പിടയുന്നത് പോലെ... 
വേണ്ടായിരുന്നു.... 
വേദനിച്ചു കാണുമോ.... 
സാരമില്ല അല്പം വേദനിക്കട്ടെ.. 
ഇന്ന് ഞാൻ വേദനിച്ചതിന്റെ നൂറിൽ ഒരംശം പോലും ആയിക്കാണില്ല.. 
അങ്ങനെയെങ്കിലും  കടിച്ചു കീറാൻ വരുന്ന ഈ സ്വഭാവം ഒന്ന് മാറിക്കിട്ടട്ടേ.. 
          പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതത്തത് പോലെ..
 മനസിൽ എന്തോ ഒരു ഭാരം.. 
 വേണ്ടായിരുന്നു... 
 പാവം നല്ല പോലെ വേദനിച്ചു കാണും.. 
 മനസ്സിൽ ചിന്തകൾ വന്ന്  കുന്നു കൂടാൻ തുടങ്ങി... 
 ഉറക്ക്  അപ്പാടെ നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.. 
 എങ്ങനെയോക്കയോ മിനിറ്റുകളെ മണിക്കൂറുകളാക്കി തീർത്തു.. 
പിന്നെ പതിയെ മുറി തുറന്നു പുറത്തേക്ക് നടന്നു... 
 സ്വന്തം ബെഡ്‌റൂമിന്റെ വാതിൽ  തുറന്നു നോക്കി.. 
ആൾ നല്ല ഉറക്കത്തിലാണ്... 
ഒച്ചയുണ്ടാകാതെ അടുത്തേക് ചെന്നു... 
പതിയെ ഒന്ന് നെറുകയിൽ തലോടി. 
പിന്നെ ചുണ്ടുകൾ ആ നെറുകയിൽ ഒന്നമർന്നു.. 
അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി യിരുന്നു... 
    കിച്ചുവേട്ടന്റെ ശരീരം വല്ലാതെ തണുത്തത് പോലെ തോന്നി.. 
 എ സി ഓഫ് ചെയ്തു ഒച്ചയുണ്ടാക്കാതെ പതിയെ  പുറത്തേക്ക് നടന്നു... 
അല്ലെങ്കിൽ നേരം പുലർന്നാൽ ഈ കാര്യം പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ വെച്ച് എന്നെ കളിയാക്കും... 
അതോർത്തപ്പോ ചുണ്ടിൽ ഒരു ചിരി വിടർന്നു.. 
ഇങ്ങനെ ഒരു മനുഷ്യൻ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുകയും ചെയ്യും അതിനേക്കാൾ കൂടുതൽ കലിപ്പ് കാട്ടുകയും ചെയ്യും... 
പിന്നെ എങ്ങനെയോക്കയോ നേരം വെളിപ്പെച്ചെന്നു പറയാം.. 
      രാവിലത്തെ തിരക്ക് പിടിച്ച ജോലിക്കിടയിൽ പലതവണ ഞാൻ കാതോർത്തു നോക്കി കിച്ചുവേട്ടന്റെ മുറിയിലെ ശബ്ദങ്ങൾക് വേണ്ടി.. 
പക്ഷേ ഇത് വരെ ആൾ എണീറ്റിട്ടില്ലാന്ന് തോന്നുന്നു... 
ഇത്ര നേരം ഉറക്ക് പതിവില്ലാത്തതാണ്.. 
ഇനി വയ്യായ്ക വല്ലതും... 
ഈശ്വേര... ദേഷ്യം കൊണ്ട് അങ്ങനെ ഒക്കെ പറഞ്ഞു എന്നല്ലാതെ... 
ഇനിയും പിടിച്ചു നിൽക്കാൻ വയ്യാ.. 
കഴുകി കൊണ്ടിരുന്ന പാത്രം സിങ്കിലേക്ക് തന്നെ വെച്ചു പിന്നെ  ദൃതിയിൾ മുറിയിലേക്ക് നടന്നു.. 

മോളെ... 
ഒന്ന് ചെന്ന് നോക്കടി, അവൻ ഇത് വരെ എണീറ്റിലെ.... 
എന്റെ കുട്ടിക്ക് ഇന്നലെ വയ്യാന്നു പറഞ്ഞതാ...
കിടക്കാൻ നേരം എന്റടുത്ത് വന്നു  അൽപ്പ നേരം എന്നെ കെട്ടിപ്പിടിച്ചു കിടന്നിട്ടാ പോയത്...
ചെക്കന് കുട്ടി ഒന്നായി എന്നാലും കുട്ടിക്കളി മാറീട്ടില്ല.... 

നടത്തത്തിനിടയിൽ ഞാൻ അമ്മയുടെ വാക്കുകൾ അവക്തമായി കേട്ടു കൊണ്ടിരുന്നു.. 
വല്ലാത്തൊരു ഭയം പെട്ടന്നെന്നേ വന്ന്  പൊതിഞ്ഞു...  
മുറിയിലേക്കുള്ള ഓരോ ചുവടുവെപ്പിനും വല്ലാത്ത ദൈർഗ്യമുള്ളത് പോലെ... 
വാതിൽ തുറന്നു അകത്തേക്ക് കടന്നു.. 
ഇല്ലാ ഉറങ്ങുവാണ്... 
പതിയെ നെറ്റിയിൽ എന്റെ കയ്യമർന്നു.. 
വല്ലാത്തൊരു തണുപ്പ്.. 
പെട്ടന്നാ തണുപ്പ് എന്റെ ശരീരത്തിലേക്കും 
പകർന്നത് പോലെ.... 
ഒരു വിറയലോടെ ഞാൻ  എന്റെ കരങ്ങൾ ആ നെഞ്ചിലേക്ക് ചേർത്തു വെച്ചു... 
ഇല്ലാ.. അത്‌ നിലച്ചു കഴിഞ്ഞിരിക്കുന്നു.. 
ഒന്ന് നിലവിളിക്കണമെന്നുണ്ട് പക്ഷേ ആ കരച്ചിൽ  തൊണ്ടയിൽ കുരുങ്ങി കിടന്നു.. 
നെഞ്ചിലേക്ക് ആരോ ആഞ്ഞടിച്ചിക്കുന്നു..
ഹൃദയം കഷങ്ങളായി തകർന്നുതീർന്നു വീഴുന്ന വേദന.. 
ഒന്ന് ചലിക്കാൻ പോലുമാവാത്ത വിധം  കാലുകൾ തളർന്നു പോയിരിക്കുന്നു.. 
കണ്ണിലേക്കു ഇരുട്ടു പകർന്നിരിക്കുന്നു... 
കാതുകൾ കൊട്ടിയടച്ചു... 
തളർന്നു വീഴാൻ പോകുന്നുവെന്ന തോന്നലിൽ സർവ്വശക്തിയുമെടുത്ത് ഒന്നലറി വിളിച്ചിരുന്നു.
 
കിച്ചുവേട്ടാ..... 
    
       ആരുടെയൊക്കെയോ അടക്കിപ്പിച്ച തേങ്ങലുകൾ കേൾക്കാം... 
ചന്ദനതിരിയുടെ നേർത്ത ഗന്ധം  അവിടെമാകെ പരന്ന് നടക്കുന്നു... 
ചുറ്റും കൂടിയ കണ്ണുകളിൽ നിസ്സഹായത മാത്രം.... 
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. 
പക്ഷേ ബാക്കിയെല്ലാം  നിശ്ചലം.. 
അതെ ഇന്നുമുതൽ ഞാനും ആത്മാവില്ലാത്ത വെറും ശരീരം മാത്രം... 

മോളെ നിനക്ക് അവസാനയൊന്ന് കാണേണ്ടേ അവനെ.... അച്ഛൻ എന്റെ നെറുകയിൽ തലോടി  കൊണ്ട് ചോദിച്ചു... 

ഞാൻ വീണ്ടും എന്റെ കണ്ണുകൾ ഇറുകെയടച്ചു.. 

ഒരു നിമിഷത്തെ ജയത്തിന് വേണ്ടി ഞാനെന്റെ 
കിച്ചുവട്ടനുമുന്നിൽ ആ വാതിൽ കൊട്ടിയടച്ചില്ലായിരുന്നുവെങ്കിൽ 
ഒരു പക്ഷെ എന്നോട് പറയാൻ വെമ്പിയ  വാക്കുകൾ ഹൃദയത്തിലുടക്കി പിടഞ്ഞു പോവില്ലായിരുന്നു.. 
പാതിയിൽ മുറിഞ്ഞു പോയ ആ വാക്കുകൾക്ക് വേണ്ടി ഇനി ഏത് ജന്മം വരെ ഞാൻ കാത്തിരിക്കേണ്ടി വരും... 
ഇനി അവസാനമോയോന്ന് ചേർത്തു പിടിക്കാൻ കൊതിച്ചു കാണുമോ... 

കാണും... 

എനിക്കൊനാനെഞ്ചിലൊന്നു ചേർന്നു കിടക്കണം.. 
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്തോരിടം 
ഒന്നുടെ ചേർന്നിരിക്കണം.... 
  ഞാൻ പിടഞ്ഞെഴുന്നേറ്റു... 
ആരൊക്കെയോ ചേർന്നു പിടിക്കാൻ ശ്രമിക്കുന്നുണ്ട്... 
വേണ്ടന്ന് പറഞ്ഞു ഓരോ കൈകളും തട്ടിമറ്റി കിച്ചുവേട്ടനരികിലേക്ക് നടന്നടുത്തു.. 
നെഞ്ചിലെ ഭാരം കൊണ്ടാണോ കാലുകൾ ഇടറി കൊണ്ടിരുന്നു... 
വെള്ളത്തുണിയിൽ പൊതിഞ്ഞ നിച്ഛലമായ ആ രൂപം... 
ഒന്ന് അലറിക്കരയാൻ പറ്റിയിരുന്നെങ്കിലെന്ന് കൊതിച്ചു പോയി... 
ആ നെഞ്ചിലേക്ക് പതിയെ എന്റെ തല ചേർത്ത് വെച്ചപ്പോഴേക്കും പലരും  വീണ്ടുമെന്നെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്.. 
പതിയെ ഞാനാ നെറുകയിൽ ഒന്നുടെ തലോടി 
അപ്പോഴേക്കും ആരെക്കയോചേർന്ന്  കിച്ചുവേട്ടനിൽ നിന്നും എന്നെ പറിച്ചു മാറ്റാൻ തുടങ്ങിയിരുന്നു.... 
 ഭലമായി വലിച്ചിഴചു കൊണ്ട് മുറിയിലടച്ചപ്പോഴും അമ്മയെന്നോട് യാചിച്ചത് ഒന്ന് പൊട്ടിക്കാരായാനായിരുന്നു... 
 വേണ്ടാ എനിക്ക് കരയണ്ട... 
ചിലപ്പോൾ ആ കണ്ണീറിനോടൊപ്പം എന്റെ വേദനകളും അകന്നു പോയെന്നിരിക്കും... 
ഇത് ഞാനു എനിക്ക് വിധിച്ച ശിക്ഷയാണ്.. 
പെയ്തൊഴിയാത്ത നൊമ്പരമായി നെഞ്ചിൽ 
ഇതിങ്ങനെ കിടന്നോട്ടെ... 
എന്റെ കിച്ചുവേട്ടനു മുന്നിൽ നീതി നിഷേധിച്ചതിനുള്ള ശിക്ഷ... 
      ഒരു നെടുവീർപ്പോടെ അവരാ ഡയറി മടക്കി.. 
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..  

വിധി ഇങ്ങനെയാണ് സാന്ത്ര.. 
നമുക്ക് വേണ്ടി ഒരിക്കലും അത്‌ കാത്തു നിൽക്കില്ല... 
ആ  ഫോണിന്റെ അങ്ങേ തലക്കൽ ആരാണെന്ന് എനിക്കറിയില്ല... 
പക്ഷേ നിനക്ക് മറുപടി കൊടുക്കാൻ മനസ്സു വരുമ്പോഴേക്കും അവിടം ശൂന്യമായാൽ... 
       നിന്നോട് ഇത് പറയണമെന്ന് തോന്നി. കാരണം  ഇടക്കെപ്പോഴോക്കയോ നിന്നിൽ ഞാൻ എന്നെ കണ്ടിരുന്നു.... 
       
       പിന്നെ, എന്റെ മറുപടിക്കു കാത്തു നിൽക്കാതെ  മനസ്സിൽ ഉത്തരമില്ലാത്ത ഓരായിരം ചോദ്യങ്ങൾ സമ്മാനിച്ചു കൊണ്ട്  അവർ തിരികെ നടന്നിരുന്നു...
       സ്വന്തം അനുഭവമായിരിക്കുമോ അവരെനിക്കുമുന്നിൽ തുറന്നുകാട്ടിയത്...?? 
 അതായിരിക്കുമോ ഇന്നും അവരെ പൊള്ളിച്ചു കൊണ്ടിരിക്കുന്ന ആ നോവ്...?? 
 
 അപ്പോഴേക്കും വീണ്ടും എന്റെ ഫോൺ ശബ്‌ദിച്ചു തുടങ്ങിയിരുന്നു... 
 നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പതിയെ അവിടെ നിന്നും എഴുന്നേറ്റു നടന്നു... 
ഒപ്പം അറിയാതെ  എന്റെ കൈകൾ ഫോണിൽ അമർന്നു കഴിഞ്ഞിരുന്നു...

ഹാലോ.... അമ്മാ...... 
To Top