രചന: സ്മിത രെഘുനാഥ്
അമ്മയും മകളും🌺
''എനിക്ക് ഇനി വയ്യ അമ്മേ ഇങ്ങനെ ബന്ധ വീടുകൾ തോറും കേറി ഇറങ്ങി സഹായം അഭ്യർത്ഥിക്കാൻ'' .. ഇത് ഒരു മാതിരി യാചകരെക്കാളൂ കഷ്ടമായ്.. ദേവിക ഉള്ളം കയ്യിലെ വിയർപ് തുള്ളിയോട് ഒട്ടിപിടിച്ച പേഴ്സ് ഇടം കയ്യിലേക്ക് മാറ്റി പിടിച്ച് കൊണ്ട് ഒപ്പം നടക്കുന്ന അമ്മയായ രാധാമണിയോട് പറഞ്ഞൂ....
അവർ ദൈന്യതയോടെ മകളുടെ മുഖത്തേക്ക് നോക്കിയിട്ട് ഒന്ന് പറയാതെ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കുട നൂർത്ത് മകളെ നോക്കി...
കത്തുന്ന സൂര്യന്റ ചൂടിനെക്കാൾ ഉരുകുന്ന മനവുമായ് ആ അമ്മയും മകളും നഗരത്തിന്റെ തിരക്കിൽ ക്കൂടി ഒരു തിരക്കൂ മില്ലിതെ സാവാധാനം തങ്ങളുടെ വാടകവീടിനെ ലക്ഷ്യമാക്കി നടന്നു...
ഇടയ്ക്ക് രാധാമണി നോക്കുമ്പൊൾ വരണ്ട ചുണ്ടിനെ ഉമ്മൂ നീരിനാൽ നനയ്ക്കുന്ന മകളുടെ ദൈന്യതയും, ഫ്രൂട്ട്സ് കടയിലേക്ക് പാളി നോക്കുന്ന പൊന്നുമോളെ കണ്ടപ്പൊൾ കുഞ്ഞുന്നാളിൽ ആവോളം മുലപ്പാൽ ചുരത്തിയ ആ മാറിടം വിങ്ങി സങ്കടത്താൽ കയ്യിൽ ചുരുട്ടി പിടിച്ച പേഴ്സിലേക്ക് അറിയാതെ നോട്ടം എത്തിയതും ...
അവർ മകളുടെ കൈക്ക് പിടിച്ച് ആ ഫ്രൂട്ട് സ്റ്റാളിലേക്ക് കയറി... ഒഴിഞ്ഞ് കിടക്കുന്ന രണ്ട് സീറ്റ് കണ്ടതും ദേവികയെ കൂട്ടി അവർ അവിടെക്കൂ നടന്നു..
കസേര വലിച്ചിട്ട് ഇരുന്ന് കൊണ്ട് ദേവിക അമ്മയെ നോക്കി,, ' വിളിച്ചൂ
അമ്മേ..l
അവർ പുഞ്ചിരിച്ചതെയുള്ളൂ... അവൾക്ക് പ്രിയപ്പെട്ട ഓറഞ്ച് ജ്യൂസിന് ഓർഡർ കൊടുത്തിട്ട് അവർ അവളെ നോക്കി...
ഇനി എന്റെ മോളെ കൊണ്ട് അമ്മ എങ്ങും തെണ്ടാൻ പോകുന്നില്ല ... നിന്റെ അച്ഛനുണ്ടായിരുന്നപ്പൊൾ ഇവരെല്ലാം വർഷത്തിലെ പകുതി മാസവും മോളുടെ വലിയച്ഛനും ചെറിയച്ഛനും, അപ്പച്ചിയും നമ്മുടെ വീട്ടിൽ തന്നെ ആയിരുന്നു ... പക്ഷേ അച്ഛന്റെ ബിസിനസ്സ് തകർന്നൂ ഇവർ ഓരോരുത്തരായ് പിൻവലിഞ്ഞൂ... "ആളും അർത്ഥവും ഉള്ളപ്പെഴെ ബന്ധങ്ങൾക്ക് വിലയുളളന്ന് അന്ന് അമ്മ മനസ്സിലാക്കി.. "
അവസാനം ഉള്ളതെല്ലാം വിറ്റ് പ്പെറുക്കി കടവും വീട്ടി ഉള്ള കിടപ്പാടവും പോയി ''. എന്റെ രാജേട്ടൻ മോളുടെ അച്ഛൻ നമ്മളെ വിട്ട് പോയപ്പൊൾ വെറും കാഴ്ചക്കാരായ് നിന്നവരാണ്....
അവരോട് സഹായം ചോദിച്ച് പോയത് തന്നെ തെറ്റ്... എന്റെ രാജേട്ടന്റെ അത്മാവ് ഒരിക്കലും നമുക്ക് മാപ്പ് തരില്ല മോളെ.. വികാരധീനയായ് വിങ്ങിപ്പൊട്ടിയ അമ്മയെയും നോക്കി പതിയെ ചുറ്റും നോക്കി കൊണ്ട് ദേവിക അമ്മയ്ക്കരികിലേക്ക് എഴുന്നേറ്റ് ചെന്നൂ....
എന്താ.. അമ്മേ ഇത് അവരുടെ മുഖം തന്റെ കൈക്കുള്ളിലാക്കി സജലങ്ങളായാ ആ മിഴികളിലേക്ക് നോക്കി അവൾ പറഞ്ഞൂ
" ഇങ്ങനെ തളരല്ലേ അമ്മേ...ഞാനില്ലേ അമ്മയ്ക്ക്,,, നമുക്ക് നേരിടാം .,, പ്രതിസന്ധികളിൽ തളർന്നിരിന്നിട്ടും ഒന്ന് നേടില്ല ... നമ്മളെ പുശ്ചിച്ചവരുടെ മുന്നിൽ നമുക്ക് ജീവിച്ച് കാണിക്കണ്ടേ, ? വിജയിച്ച് കാണിക്കണ്ടേ?.... അത് കാണുമ്പൊൾ എന്റെ അച്ഛന് സന്തോഷമാകും ... നമുക്ക് തുണയായ് എന്റെ അച്ഛൻ നമ്മുടെ കൂടെയുണ്ട് അമ്മേ ആ അനുഗ്രഹം എപ്പൊഴും നമ്മുടെ കൂടെ കാണും..
രണ്ട് വർഷങ്ങൾക്കിപ്പുറം ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിന് ആ അമ്മയും മകളും ഇരിക്കൂമ്പൊൾ ആ വർഷത്തെ യുവബിസിനസ്സ് വിമണിനുള്ള അവാർഡ് കൈപ്പറ്റിയതിന്റെ അഭിമാനവും സന്തോഷ തിളക്കവുമായ് ആ അമ്മയും മകളും ...
ശുഭം...