രചന: സ്മിത രഘുനാഥ്
തല ചായ്ച്ച് ഡോറിലേക്ക് താങ്ങി ഇരിക്കുമ്പൊൾ നയനയുടെ മനസ്സ് പിടിവിട്ട് തുടങ്ങിയിരുന്നു... എന്തെല്ലാം അബദ്ധങ്ങളിൽ കൂടിയാണ് താൻ ഇത്രയും നാൾ നടന്നിരുന്നത്' ''അഹങ്കാരം തലയ്ക്ക് പിടിച്ച് ആരെയും വകവെയ്ക്കാതെ നടന്നതിന്റെ തിരിച്ചടി ഈശ്വരൻ തന്നപ്പൊഴും ഒരു താങ്ങായ് വിശാഖ് വന്നത് കൊണ്ട് ജീവനും മാനവും തിരികെ കിട്ടി..!!
അവൻ വരാൻ താമസിച്ചിരുന്നെങ്കിൽ ഈശ്വരാ ഞാനിന്ന് അവൾ പിടച്ചിലോടെ തല ചലിപ്പിച്ച് കൊണ്ട് അവൾ സീറ്റിലേക്ക് ചാഞ്ഞിരുന്ന് കണ്ണ് അടച്ചൂ...
ഇടയ്ക്ക് തിരിഞ്ഞ് നോക്കിയ വിശാഖ് കണ്ടത് മിഴി പൂട്ടിച്ചാഞ്ഞിരിക്കുന്ന നയനയെയാണ് ... അവളൊട് ഇപ്പൊൾ ഒന്നൂ സംസാരിക്കാൻ ശ്രമിക്കണ്ട എന്ന് മനസ്സിൽ കണ്ട് കൊണ്ട് അവൻ തിരിഞ്ഞ് പുറത്തേക്ക് നോക്കിയിരുന്നു ...
🌷🌷🌷🌷🌷🌷🌷🌷🌷
വീട്ട് പടിക്കൽ കാർ നിർത്തുമ്പൊൾ നയനയുടെ മുഖം പെയ്യാൻ വെമ്പി നില്ക്കുന്ന മഴമേഘം പോലെ മൂടപ്പെട്ടിരുന്നു.''
വാതിൽപടിയിൽ ഇരിക്കുന്ന അച്ഛനെയും, അരുണയെയും കണ്ടതും നെഞ്ചിൽ അമർത്തി പിടിച്ച വിങ്ങൽ ഒരു മലവെള്ള പാച്ചിൽ പോലെ പുറത്തേക്ക് വന്നതും വായ് അമർത്തി പിടിച്ച് അകത്തേക്ക് പായുന്ന മകളെ നോക്കി ആ അച്ഛൻ നിരമിഴിയോടെ നിന്നൂ...
പുറത്തേക്ക് ഇറങ്ങിയ വിശാഖ് അവരെ അവിടെ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞ് ബോധ്യപ്പെടുത്തി. അവൾക്ക് ഒന്നും സംഭവിച്ചിട്ടില്ലന്ന് അറിഞ്ഞതും ആശ്വാസത്തോടെ നെഞ്ചിൽ കൈ ചേർത്തും ..
യാത്ര പറഞ്ഞ് ഇറങ്ങുമ്പൊൾ അവന്റെ മിഴികൾ അരുണയുടെ കണ്ണുമായ് കോർത്തും .. പരസ്പരം നോക്കുന്ന കണ്ണുകളിൽ ഒളിഞ്ഞിരുന്ന പ്രണയം അവർക്ക് മാത്രം അറിയാവുന്ന അവരുടെ പ്രണയ ഭാഷ ..
🌷🌷🌷🌷🌷🌷🌷🌷🌷🌷
വല്ലാത്തൊര് തളർച്ചയോടെയും മടുപ്പോടെയും ദിവസങ്ങൾ തള്ളി നീക്കിയ നയന അവളുടെ ബെഡ് റൂമിൽ തന്നെ ചടഞ്ഞ് കൂടിയിരിക്കും... പലതരത്തിലും അരുണയും, അച്ഛനും അവളെ ആശ്വസിപ്പിക്കുകയും, അവൾക്ക് ആത്മവിശ്വാസം നൽകുന്ന രീതിയിൽ അവളൊട് സംസാരിക്കുകയും അവർക്ക് കോൺഫിഡന്റ് നൽകുകയും ചെയ്തിട്ടും അവൾ ആ നാല് ചുവരുകളിൽ തന്നെ അഭയം കണ്ടെത്താൻ ശ്രമിക്കുമ്പൊൾ അവർ വെറും നോക്ക് കുത്തികളായ് നിന്നൂ ....
ചില ദിവസങ്ങളിൽ വിശാഖ് എത്തി അവളൊട് ഒരുപാട് സമയം ചെലവഴിക്കും പതിയെ പതിയെ അവന്റെ സംസാരത്തിലും മോട്ടിവേഷനിലും അവളിൽ ചെറിയ ചെറിയ മാറ്റങ്ങൾ കണ്ട് തുടങ്ങി ..പതിയെ അവൾ റൂം വിട്ട് പുറത്തേക്ക് വന്നു പോകെ പോകെ കോളേജിലേക്ക് അവൾ വിശാഖിന് ഒപ്പം വന്നു തുടങ്ങി ..
ഒരിക്കൽ അവനൊപ്പം യാത്ര ചെയ്യാൻ മടിച്ച അവൾ ഇന്ന് അവനൊപ്പം കോളേജിൽ .. കാലം കരുതി വെച്ച മാറ്റങ്ങൾ
🌷🌷🌷🌷🌷🌷🌷🌷🌷
പതിയെ പതിയെ നയനയുടെ ഉള്ളിൽ പ്രണയത്തിന്റെ വസന്തം വിരിഞ്ഞൂ.. അവൾ അറിയാതെ അവളുടെ മനസ്സ് വിശാഖിലേക്ക് ചാഞ്ഞൂ ആയിരം ഇതളായ് വിരിഞ്ഞ ചെന്താമര പോലെ അവളുടെ മനം വിടർന്നൂ
കണ്ണുകളിൽ വിശാഖിന്റെ മുഖം മാത്രം മിന്നി .. അവളിൽ പുതുചലനങ്ങൾ സൃഷ്ടിച്ച് കൊണ്ട് പ്രണയത്തിന്റെ ലഹരിയിൽ അവൾ മതിമറന്നു..
🌷🌷🌷🌷🌷🌷🌷🌷🌷
അന്നൊര് തിങ്കളാഴ്ച ദിവസമായിരുന്നു രാവിലെ കോളേജിലേക്ക് പോകാൻ റെഡിയായ വിശാഖ് നയനയുടെ വീട്ടിൽ എത്തുമ്പൊൾ അവൾ സെറ്റ് സാരിയൊക്കെ ചുറ്റി മുടിയിൽ പൂവ് ഒക്കെ വെച്ച് ഒരുങ്ങി നിന്നിരുന്നു
അവളെ കണ്ടതും വിശാഖ് കൗതുകത്തോടെ അവളെ നോക്കി.. നയനയുടെ ചുണ്ടിൽ ഗുഢമായൊര് പുഞ്ചിരി വിരിഞ്ഞിരുന്നു...
അവനൊപ്പം ബൈക്കിൽ കോളേജിലേക്ക് പോകുമ്പൊൾ ഇടയ്ക്കുള്ള കൃഷ്ണന്റെ അമ്പലത്തിൽ കയറണമെന്ന് അവൾ പറഞ്ഞപ്പൊൾ അവൻ ഒരതിരും പറയാതെ അമ്പലത്തിലേക്ക് വിടുമ്പൊൾ ഇന്ന് തന്റെ പ്രണയം അവനെ അറിയിക്കാനായ് അവളുടെ മനം വെമ്പി ...
🌷🌷🌷🌷🌷🌷🌷🌷🌷
തൊഴുത് ഇറങ്ങുമ്പൊൾ കയ്യിൽ ഇരുന്ന് ഇല ചിന്തിൽ നിന്നും നയന അല്പം ചന്ദനം മോതിരവിരലിൽ എടുത്ത് അവന്റെ നെറ്റിയിലേക്ക് തൊടാൻ ചെന്നതും അവൻ തടഞ്ഞൂ ...
വിച്ചൂ ഞാൻ അവൾ വിളറിയ മുഖത്തോടെ അവനെ നോക്കി
അവൻ ചെറ്ചിരിയോടെ ഇലചിന്തീൽ നിന്നും ചന്ദനം അണിവിരലിൽ തോണ്ടി നെറ്റിയിൽ കോറി ... പെട്ടെന്നുള്ള അവന്റെ ആ പ്രവൃത്തിയിൽ ഒന്ന് തളർന്നെങ്കിലും അത് വകവെയ്ക്കാതെ അവൾ അവനൊപ്പം പുറത്തേക്ക് നടന്നു...
ബൈക്കിരിക്കൂന്നടത്തേക്ക് നടക്കുമ്പൊൾ അവർ ആൽത്തറയ്ക്ക് അരികിൽ എത്തി
വിശാഖിന് തൊട്ട് പിറകിലായ് നടന്ന അവൾ പെട്ടെന്ന് നിന്ന് കൊണ്ട് അവനെ വിളിച്ചൂ...
വിശാഖ്
ഒരു നിമിഷം
അവൻ നടത്തം നിർത്തി നിന്നൂ അവന് നേരെ നിന്ന് കൊണ്ട് നയന അവളുടെ പ്രണയം അവനോട് വെളിപ്പെടുത്തി പെട്ടെന്നുള്ള അവളുടെ പ്രഖ്യാപനം കേട്ടതും വിശാഖ് അങ്കാലാപ്പോടെ അവളെ നോക്കി..
നയനേ നീ ...
അതേ വിശാഖ് എനിക്ക് നിന്നെ ഇഷ്ടമാണ് ഒരുപാട് അവൾ വികാരവായ്പ്പോടെ അവന്റെ അരികിലേക്ക് കുടുതൽ ചേർന്ന് നില്ക്കാൻ ചെന്നതും'' ''
കൈയെടുത്ത് അവൻ അവളെ വിലക്കി...
നോക്ക് നയന ഞാൻ നിന്നെ എന്റെയൊര് നല്ല ഫ്രണ്ടായിട്ടെ കണ്ടിട്ടുള്ളൂ ... എനിക്ക് അങ്ങനെയൊന്നു നിന്നെ കാണാൻ കഴിയില്ല.. സോറി നയന സോറി..
പക്ഷേ വിശാഖ് ഞാൻ ..
നിന്നെ എനിക്ക് ഒരുപാടഷ്ടമാണ് ഇപ്പൊൾ എന്റെ മനസ്സ് നിറയെ നീയാണ് നീയുമൊത്തുള്ള നമ്മുടെ ജീവിതമാണ് അവളുടെ പ്രണയ വായ്പ്പോടെയുള്ള സംസാരം അവനെ അലോസരപ്പെടുത്തി...
നോക്കൂ നയന ഞാനൊര് സാധരണക്കാരനാണ് വേഷത്തിലും പെരുമാറ്റത്തിലും എല്ലാം ഒരു സാധരണക്കാരന്റെ ചിന്തകളും സ്വപ്നങ്ങളൂ മാത്രം കാണുന്നവനാണ് ഞാൻ .. എന്റെ സ്വപ്നങ്ങൾക്ക് ഞാനൊര് അതിര് വെച്ചിട്ടുണ്ട് ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുന്നൊര് ചെറിയ ജീവിതമാണ് ... ഇപ്പൊൾ നിനക്ക് എന്നോട് തോന്നുന്ന ഈ പ്രണയം പോലും എനിക്കൊര് വീർപ്പമൂട്ടലാണ് ഫീൽ ചെയ്യുന്നത് ..
അത് മാത്രമല്ല എന്റെ മനസ്സിൽ ...
ഒന്ന് നിർത്തി അവൻ ആലിലയിലേക്ക് മിഴികൾ പായിച്ചൂ... അവിടൊരൂ പെണ്ണിന്റെ ചിത്രം തെളിഞ്ഞു അവന്റെ ഹൃദയത്തിൽ കൂടി കൊള്ളുന്ന അവന്റെ പ്രണയം.. അവളുടെ വെള്ളക്കൽ മൂക്കുത്തി തിളങ്ങി .. ഒരിക്കലും തമ്മിൽ രണ്ടാളൂ വെളിപ്പെടുത്തിയിട്ടില്ല അവരുടെ ഇഷ്ടം.
പക്ഷേ ഒരു നോക്കിൽ പറയുന്ന ചെറിയ വാക്കുകളിലെ കരുതലിൽ കാണുന്ന കണ്ണുകളിലെ പിടച്ചലിൽ തമ്മിൽ കൈമാറുന്ന ചെറിയ പുഞ്ചിരിയിൽ എല്ലാം പറയാതെ പറഞ്ഞു അത്രമേൽ എന്റെ ആത്മാവിൽ കലർന്നവളാണന്ന്...
അവന്റെ ചിന്തകളെ മുറിച്ച് കൊണ്ട് കല്ലിച്ച ശബ്ദത്തോടെ നയന പറഞ്ഞൂ
....."" നമുക്ക് പോകാം...""
തിരികെ ബൈക്കിൽ ഇരിക്കുമ്പൊൾ തീർത്തും നിശബ്ദയായിരുന്നു അവൾ സുന്ദരിയായ അവളുടെ പ്രണയം അവൻ നിരസിച്ചതിൽ അവളിലെ അസൂയയും കുശുമ്പും പതിയെ പതിയെ തലപൊക്കാൻ തുടങ്ങി...
വിശാഖ് പ്രണയിക്കുന്ന ആ പെണ്ണ് ആരായിരിക്കും എന്നൊര് ചോദ്യം അവളിലേക്ക് കടന്ന് വന്നൂ.കോളേജിലെ പല സുന്ദരിമാരുടെയും മുഖം അവളിലേക്ക് വന്നു പക്ഷേ ... ഒന്ന് നിർത്തലോടെ അവടെ മനസ്സ് പല വഴിക്ക് പായാൻ തുടങ്ങി...
കുറച്ച് ദിവസത്തിനുള്ളിൽ തന്നെ അവളുടെ സംശയത്തിനുള്ള മറുപടി അവൾക്ക് കിട്ടി വിശാഖ് പ്രണയിക്കുന്നത് തന്റെ അനിയത്തി അരുണയെയാണന്ന് മനസ്സിലായതും അവളിലെ പക ആളി കത്തി ...
തന്നെക്കാളും സൗന്ദര്യത്തിലും, പOനത്തിലും പുറകിലായ് അവളെയാണ് അവൻ പ്രണയിക്കുന്നത് എന്ന് മനസ്സിലാക്കിയതും അവൾക്ക് അനിയത്തിയോടും ദേഷ്യമായ്...
🌷🌷🌷🌷🌷🌷🌷🌷
അങ്ങനെ അവൾ സ്വയം മെനഞ്ഞ കഥയായിരുന്നു അവളെ വിശാഖ് നശിപ്പിക്കാൻ ശ്രമിച്ചൂ എന്നുള്ളത് ഒരേ സമയം അതുകൊണ്ട് രണ്ടുണ്ട് ഗുണം എന്ന അവൾ മനസ്സിൽ കണക്ക് കൂട്ടി
ഒന്ന് അനിയത്തി അവനെ വെറുക്കൂ അവരുടെ പ്രണയം തകരൂ...
രണ്ട് അവന്റെ വീട്ടിൽ അറിയുമ്പൊൾ അങ്ങനൊര് നെറികേട് കാട്ടിയതിന് പകരമായി അവനെ കൊണ്ട് അവർ അവളെ വിവാഹം കഴിപ്പിക്കുമെന്നും അവൾ കണക്ക് കൂട്ടി..
പക്ഷേ അവളുടെ കണക്ക് കൂട്ടലുകളെ തെറ്റിച്ച് കൊണ്ട് അവളുടെ അച്ഛൻ വിശാഖ് ഒരിക്കലും അങ്ങനൊര് ചതി തന്റെ പെൺമക്കളൊട് ചെയ്യില്ലന്ന് വിശ്വാസിച്ചും...
എത്രമാത്രം അവൾ അവരെ വിശ്വാസിപ്പിക്കാൻ ശ്രമിക്കുമ്പൊഴും അവളെ വിശ്വസത്തിലെടുക്കാൻ അവർ കൂട്ടാക്കിയില്ല...
അതിൽ പ്രതിഷേധിച്ച് കുറച്ച് ദിവസത്തിനുള്ളിൽ അവൾ ബാഗ്ലൂളു റുള്ള അവളുടെ കൂട്ടുകാരിയുടെ അടുത്തേക്ക് പോന്നൂ... ഇന്നവൾക്ക് നല്ലൊര് ജോലിയുണ്ട് ആ സംഭവത്തിന് ശേഷം അവൾ നാട്ടിലേക്ക് വന്നിട്ടെയില്ല ...
ഇന്ന് അനിയത്തിക്കായ് കുറെ സാധനങ്ങൾ പർച്ചേയ്സ് ചെയ്യുമ്പോൾ നയനയുടെ മനസ്സ് അവളൊട് ആയിരം വട്ടം മാപ്പിരക്കുകയായിരുന്നു ... ഒരിക്കൽ നഷ്ടപ്പെടുത്തിയ സ്നേഹ ബന്ധങ്ങൾ തേടി അവൾ വരികയായ്
ലൈക്ക് കമന്റ് ചെയ്യാതെ പോവല്ലേ...
അവസാനിച്ചൂ...
സ്നേഹപൂർവ്വം സ്മിത..