ശിശിരം തുടർക്കഥ ഭാഗം 7

Valappottukal


രചന: സ്മിത രഘുനാഥ്

"...കുറച്ച് കൂട്ടുകാരുമായി  ക്യാമ്പസിലെ വാകമരച്ചോട്ടിൽ ഇരുന്ന് സംസാരിച്ച 
വിശാഖിന്റെ അരികിലേക്ക് അവന്റെ അടുത്ത കൂട്ടുകാരൻ രാഹുൽ  എത്തി
അവന്റെ മുഖത്തെ ഗൗരവഭാവം കണ്ടതും വിശാഖ് നെറ്റിചുളിച്ച് കൊണ്ട് അവനെ നോക്കി ഇങ്ങോട്ട് വരാൻ കണ്ണുകൾ കൊണ്ട് അവൻ ആഗ്യം കാട്ടിയതും അവൻ രാഹുലിന്റെ അരികിലേക്ക് ചെന്നൂ അവനെയും കൊണ്ട് മാറി നിന്ന രാഹൂൽ പറഞ്ഞ കാര്യങ്ങൾ കേട്ടതും ഞെട്ടലോടെ വിശാഖ് നിന്നൂ... "!!

""കുറച്ച് നിമിഷങ്ങൾ അനക്കമറ്റ് നിന്ന അവന്റെ മനസ്സിലൂടെ പാവം പിടിച്ച ഒരച്ഛന്റെ ചോരവറ്റിയ മുഖവും നിസഹായയായ ഒരു പെൺകുട്ടിയുടെയും മുഖം തെളിഞ്ഞൂ...!!

""എപ്പൊഴും തനിക്കായ് മാത്രം വിരിയൂന്നൊര് പൂഞ്ചിരിയുണ്ട്.. പ്രണയം കൊണ്ട് ചാലിച്ചെഴുതിയ ആ പുഞ്ചിരി ഹൃദയത്തിലെ ഓരോ അറകളെയും തഴുകൂമ്പൊഴും അവൾക്കായ് ഒരു മന്ദഹാസം മാത്രം നൽകൂ ..

""അത് മാത്രം മതിയാകുന്നൊര് പാവം പെണ്ണ് അവളുടെ കൂടപ്പിറപ്പിന് ഒരു ചതി പറ്റിയെന്ന് അറിയൂമ്പൊൾ ആ പുഞ്ചിരി അസ്തമിക്കൂ... വീങ്ങൂന്ന ഹൃദയവുമായ് അവൾ നോക്കും ഒരൂ പക്ഷേ അത് ഒരു കുറ്റപ്പെടുത്തൽ ആയിരിക്കും... ആണൊരുത്തനിൽ അവൾ അർപ്പിച്ചിരുന്ന വിശ്വാസം ആയിരിക്കും നഷ്ടമാകുന്നത് ...

പാടില്ല ... ഒരിക്കലും അത് പാടില്ല ...

ആ പാവം പിടിച്ച അച്ഛന്റെ മുഖത്തേക്ക് എനിക്ക് നോക്കാൻ കഴിയില്ല ... സമാധാനം പറയാൻ തന്റെ പക്കൽ വാക്കുകൾ അന്യം നില്ക്കൂ : നയനയ്ക്ക് ഒരു പോറൽ പോലും ഏല്ക്കാതെ തിരിച്ച് ഏല്പ്പിക്കണം ആ അച്ഛന് ..

അവൻ ദീർഘമായ് ന്ന് നിശ്വാസിച്ചിട്ട്... മനസ്സിൽ ചില തീരൂമാനങ്ങൾ എടുത്ത് കൊണ്ട് രാഹുലിനെ നോക്കി
പിന്നെയെല്ലാ വളരെ പെട്ടെന്നായിരുന്നു ... വൈകുന്ന ഓരോ നിമിഷവും നയനയ്ക്ക് ചുറ്റുമുള്ള ചതിയുടെ ആഴവും കൂടും...

          🏵️🏵️🏵️🏵️🏵️🏵️

വിശാഖും, രാഹുലും അവന്റെ അടുത്ത കുറച്ച് കൂട്ടുകാരുമായ് റിസോർട്ടിൽ എത്തി..

അവരിൽ ഒരാൾക്ക് ആ റിസോർട്ടിലെ മാനേജരുമായ് ചെറിയൊര് പരിചയം ഉണ്ടായിരുന്നു ... ആ ഒരു ബന്ധത്തിന്റെ പുറത്ത് അവൻ അയാളെ പോയി കണ്ടൂ...അയാളുടെ സംസാരത്തിൽ നിന്നും അവർക്ക് മനസ്സിലായ് ആ നടക്കുന്ന പാർട്ടി അത്ര വെടിപ്പൂള്ളതല്ലന്ന് ... മറ്റൊര് തരത്തിൽ പറഞ്ഞാൽ കുടിച്ച് കൂത്താടാനുള്ളൊര് പാർട്ടി ... ഇന്നത്തെ തലമുറ ജീവിതം ആഘോഷമാക്കുന്നത് ലഹരിയുടെ അകമ്പടിയോടെയാണല്ലോ എന്ത് ചെയ്യാൻ... അയാൾ വീണ്ടും തുടർന്നും ഈ പേക്കൂത്തുകൾ ഇതങ്ങളുടെ അച്ഛനമ്മമാര് അറിഞ്ഞ് കൊണ്ടായിരിക്കുമോ ?.. പഠിക്കാൻ കോളേജിലേക്ക് അയ്ക്കൂന്ന പിള്ളേരാ ... ഇങ്ങനെ നശിക്കനായ്...

എല്ലാം കേട്ട് നിന്ന വിശാഖ് ...

ചേട്ടാ... നിയമവിരുദ്ധമായ ഇത്തരം ഏർപ്പാടുകൾ നടത്തൂന്നത് തെറ്റാണാന്ന് അറിഞ്ഞിട്ടും അതിന് കൂട്ട് നിൽക്കൂന്നത് തെറ്റല്ലേ..?.. നിങ്ങള് അവർക്ക് ഇത് അനുവദിച്ച് കൊടുക്കുന്നത് തെറ്റല്ലേ.

അയാളുടെ മുഖത്തേക്ക് തറപ്പിച്ച് നോക്കി കൊണ്ട് വിശാഖ് പറഞ്ഞതും ...

അയാൾ ...

എനിക്കറിയാം ടോ ... പക്ഷേ ഞാനിവിടെ നിസ്സഹായനാണ്,,,ഞാനിവിടത്തെ വെറും ശബളക്കാരാണ് ... ഈ റീസോർട്ടിലെ വെറുമൊര് തൊഴിലാളി ...മുതലാളിയുടെ ആഞ്ജാനുവർത്തി അവർ കല്പിക്കും അനുസരിക്കാനെ എനിക്കറിയും ... ഒരു കുടുംബം കഴിയുന്നത് ഇവിടന്ന് കിട്ടൂന്ന വരുമാനത്തിൽ ആണ് ... അയാളുടെ ഭാഗം പറഞ്ഞതും വിശാഖിന്റെ തോളത്ത് തട്ടി രാഹൂൽ ചേർത്ത് പിടിച്ച് അവനെ നോക്കി...

ചേട്ടാ... ഞങ്ങൾക്ക് അങ്ങോട്ട് പോകണമായിരുന്നു ഞങ്ങളെ അകത്തേക്ക് കടത്തി വിടുമോ അവർ സ്‌റ്റേ ചെയ്തത് എവിടെയെന്ന് പറയുമോ ?. അവൻ അയാളുടെ അനുവാദത്തിനായ് ആ മുഖത്തേക്ക് നോക്കി

ഞാൻ എങ്ങനെ അയാൾ വിക്കലോടെ അവനെ നോക്കി...

ചേട്ടാ... പ്ലീസ് തൊഴ് കയ്യോടെ വിശാഖ് 

 എനിക്ക് വേണ്ടപ്പെട്ടൊര് കൂട്ടി ഇവരുടെ ചതിയിൽ പെട്ടിട്ടുണ്ട് ചേട്ടാ.. അവൾക്കിതൊന്ന് അറിയില്ല ... അവൾ അങ്ങനൊര് പെണ്ണല്ല : ട്രാപ്പിൽപ്പെടുത്തി അവളെ എത്തിച്ചതാണ് ഇവിടെ അവൾക്കൊര് അപകടവും സംഭവിക്കരുത്... പ്ലീസ് ചേട്ടാ.. ഞങ്ങളെ സഹായിക്കണം അവൻ അപേക്ഷയോടെ അയാളെ നോക്കി...

അവസാനം അവരുടെ അപേക്ഷ കൈക്കൊണ്ടത് പോലെ അവരെ കൂട്ടി അയാൾ അകത്തേക്ക് ചെന്നൂ...

അകത്ത് കുടിച്ച് കൂത്താടി ആട്ടവും പാട്ടൂമായ് യുവത്വം ആഘോഷിക്കുന്നവർക്കിടയിൽ തിമിർത്താടുന്നവർക്കിടയിൽ നയന യെ കാണാഞ്ഞതും വിശാഖ് ചുറ്റുപാടും കണ്ണുകൾ പായിച്ചു അവന്റെ സപ്ത നാഡിയും തളർന്നൂ ഒരാശ്രയത്തിനെന്നവണ്ണം അവൻ രാഹുലിനെ നോക്കി - ...

എടാ അവളെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ അവനും അങ്കലപ്പോടെ ചുറ്റും നോക്കി...

         🌷🌷🌷🌷🌷🌷🌷

ഓരോ റൂമുകളും തിരഞ്ഞ് വിശാഖൂ രാഹുലും അങ്ങനെ അവർ മുകൾനിലയിലെ ലോബിക്കടുത്തുള്ള റൂമിന് അടുത്ത് എത്തിയതും കൊളുത്തിടാത്താ മുറിക്കുള്ളിൽ നിന്നും എന്തോ തട്ടി താഴെ വീഴുന്നതായാ അപശബ്ദങ്ങൾ മുഴങ്ങിയതും വിശാഖു, രാഹുലും വാതിൽ തള്ളി തുറന്ന് അകത്തേക്ക് ചെന്നൂ...

അവിടെ കണ്ട കാഴ്ച വിശാഖിനെയും രാഹുലിനെയും ഞെട്ടിച്ചൂ... 

അഖിലേഷും വെറെ ഒരു ചെറുപ്പക്കാരനും കൂടി നയനയെ കീഴ്പ്പെടുത്താൻ ശ്രമിക്കൂന്നൂ ചെറുത്ത് നില്പിനിടയിൽ അവളുടെ വസ്ത്രങ്ങൾ കീറി പറഞ്ഞൂ.. ആകെ ക്ഷീണിതയായ്.. അവരെ കണ്ടതും ഒരാശ്രയം എന്നവണ്ണം അവൾ ഓടി വിശാഖിന്റെ അരികിൽ എത്തി...

പെട്ടെന്ന് അവരെ അവിടെ കണ്ടതും അഖിലേഷും, കൂട്ടുകാരനും ഞെട്ടലോടെ നിന്നും ഒരു നിമിഷത്തെ അന്ധാളിപ്പിന് ശേഷം അവന്മാര് പുറത്തേക്ക് കടക്കാൻ തുടങ്ങിയതും പുറത്ത് നിന്നിരുന്ന വിശാഖിന്റെ കൂട്ടുകാരുടെ കയ്യിൽ അവൻമാര് പെട്ടൂ...

🌷🌷🌷🌷🌷🌷🌷

തിരികെ വിശാഖിന് ഒപ്പം വീട്ടിലേക്ക് ടാക്സി കാറിൽ ഇരിക്കൂമ്പൊൾ ശരീരവും മനസ്സും മരവിച്ച് അവസ്ഥയിൽ ആയി നയന ..

ഉള്ളാകെ അഹങ്കരിച്ചിരുന്ന അവൾക്ക് ഓർക്കാപ്പുറത്ത് കിട്ടിയ വലിയൊര് അടിയായിരുന്നു ആ സംഭവം..

അത്രയേറെ അപമാനിക്കുകയും കുറ്റപ്പെടുത്തുകയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് പരിഹസിക്കുകയും ചെയ്ത വ്യക്തി തന്നെ അവസാനം രക്ഷയ്ക്കെത്തിയപ്പൊൾ അവളുടെ പതനം പൂർണ്ണമായി ..

എങ്ങനെ അച്ഛനെ അഭിമുഖികരിക്കും എന്നോർത്ത് അവളുടെ മനസ്സ് നീറി .. ഈയിടയായ് അച്ഛനോട് അധികം സംസാരിക്ക കൂടിയില്ല അതിനെല്ലാം കൂടിയുള്ള ഈശ്വരന്റെ ശിക്ഷയാണ് .. അവൾ സ്വയം വേദനയോടെയിരുന്നു ... ഇപ്പൊൾ അവളുടെ മനസ്സ് കുറ്റബോധം കൊണ്ട് നീറി പുകഞ്ഞൂ..

To Top