രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ആരും തുണയില്ലാത്തവൾ ആയിപോയിരുന്നു ആ പെണ്ണ് .....
വല്യമ്മ അവൾ കിടക്കുന്നിടത്തുനിന്നു മാറാതെ അവളെ നോക്കികൊണ്ടിരുന്നു കുറച്ചു ദൂരെ ആയി വല്യപ്പയും അവളെ നോക്കി കണ്ണീർ പൊഴിച്ചു
ബാക്കി ഉള്ളവരെല്ലാം അവരുടേതായ കാര്യങ്ങളിൽ ആയിരുന്നു
പുറത്തുനിന്നും ചന്ദ്രനെ കാണാൻ വന്നവർ ആരെങ്കിലും ഉള്ളിലേക്ക് തലയിട്ട് നോക്കിയാൽ കാണാൻ വേണ്ടി മാത്രം പുല ആണെന്ന് പറഞ്ഞു ആ റൂമിൽ ചടഞ്ഞു കൂടിയിരുന്നു
ചന്ദ്രന്റെ അയൽവാസികളും വാർഡ് മെമ്പറും എല്ലാം വന്നപ്പോൾ ആണ് ദേവികയെ പിന്നീട് പലരും അന്നെഷിച്ചത്
റൂമിൽ ചുരുണ്ടുകൂടി കിടക്കുന്നവളെ കണ്ടു അവരുടെ എല്ലാം കണ്ണുനിറഞ്ഞു
അവരെ നോക്കിയവൾ പൊട്ടിക്കരഞ്ഞു ഞനും വരുന്നുണ്ട് അവിടെ വെച്ചാൽ മതി അച്ഛനെയും അമ്മയെയും എന്നെല്ലാം പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു
എന്നാൽ വന്നവരെക്കാളും ലീഗലി ബന്ധം അമ്പാട് ഉള്ളവർക്ക് ആയതിനാൽ അവർക്കൊന്നും ചെയ്യാനായില്ല ഒറ്റയ്ക്ക് ഒരു പെൺകുട്ടിയെ ഒരു വീട്ടിൽ താമസിക്കാൻ വിടാനും പറ്റില്ല, ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടുപോകാനും ആരും ഇല്ലാതായിപ്പോയി
എങ്കിലും മെമ്പറും അടുത്തുള്ളവരും അവളുടെ സംരക്ഷണത്തെക്കുറിച്ച് ആകുലപ്പെട്ടു
എന്നാൽ ഭാസ്കരന്റെയും മറ്റുള്ളവരുടെയും സ്നേഹപൂർവ്വം ഉള്ള ഇടപെടലും അവളെ സംരക്ഷിച്ചോളും എന്നുള്ള ഉറപ്പിന്റെ പുറത്തും അവർ തിരിച്ചുപോയി
മോളേ..... എന്തുകിടപ്പ ......ഡി
നിനക്ക് അവരുടെ മുഖമെങ്കിലും ഒന്നുകാണണ്ടേ
എടുക്കാൻ സമയമായിന്ന് പറയുന്നു
വേണ്ട..... എന്റെ അച്ഛനും അമ്മയും അല്ല വല്യമ്മേ... അത്
ഇത് വേറെ ആരോ.... ആണ്
നിങ്ങൾക്കൊക്കെ തെറ്റുപറ്റിയത്.....
അവൾ കരഞ്ഞുകൊണ്ട് കേണു
പിന്നെ എല്ലാവരും കൂടി പിടിച്ചു അവരുടെ മുഖമൊന്ന് കാട്ടികൊടുത്തു
അതോടെ ഇരുവരുടെയും മൃതദേഹം കെട്ടിപിടിച്ചവൾ പൊട്ടിക്കരഞ്ഞു
നമുക്ക് വീട്ടിൽ പോകാം അച്ഛാ..... എന്നുറക്കെ പറഞ്ഞുകൊണ്ടുള്ള അവളുടെ കരച്ചിൽ കൂടി നിന്നവരുടെ എല്ലാം കണ്ണുകൾ ഈറനണിയിച്ചു
അവസാനം എല്ലവരും കൂടി അവളെ പിടിച്ചു മാറ്റി മൃതദേഹം ചിതയിലേക്കെടുത്തു
ജന്മം തന്നവർ കത്തിയമരുമ്പോൾ പെണ്ണവൾ അകത്തു ബോധമില്ലാത്ത കിടക്കുകയായിരുന്നു
പിറ്റേ ദിവസം ഇരുട്ടുവോളും അവളാ കിടപ്പുതന്നെ ആയിരുന്നു
വെള്ളം കൂടി കുടിക്കാൻ കൂട്ടാക്കിയില്ല
ബോധം മറിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡ്രിപ്പ് ഇട്ടു അവിടുന്ന് ഡോക്ടർ ഉത്സാഹിച്ചതുകൊണ്ട് ചെറിയ രീതിയിലുള്ള ഒരു കൗൺസിലിംഗ് നൽകിയ ശേഷം ആണ് അച്ഛനും അമ്മയും മരിച്ചു എന്ന യാഥാർഥ്യം അവൾ അംഗീകരിച്ചത് എങ്കിലും തിരിച്ചു പോകണം എന്നുതന്നെ ആയിരുന്നു മനസ്സിൽ
അവർ മൂവരും കൂടിയുള്ള സ്വർഗമായിരുന്ന ആ വീട്ടിലേക്ക് സന്തോഷവും സമാധാനവും നിറഞ്ഞിടത്തേക്ക്.... ഇവിടേ അവളെ എന്തോ ഭയപ്പെടുത്തികൊണ്ടിരുന്നു
എന്നാൽ പെട്ടന്ന് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ പ്രശ്നം കൊണ്ട് പറയുന്നതാണ്
അനിയന്റെ മകൾ ആയതിനാൽ നല്ലപോലെ ഞങ്ങൾ സംരക്ഷിക്കും എന്നെല്ലാം പറഞ്ഞു
ഫലിപ്പിച്ചാണ്
അമ്പട് ഉള്ളവർ ആ ഹോസ്പിറ്റലിൽ നിന്നും തിരിച്ചുവന്നത്.....
🪷 🪷 🪷 🪷
എന്നാൽ ഇതൊന്നും അറിയാത്ത കുറച്ചുപേരുണ്ടായിരുന്നു
തലേന്ന് രാതി ദേവിക ഫോൺ കട്ട് ചെയ്തതോടെ
വരുണിന് വല്ലാതെ വിഷമം തോന്നി
അവൾക്ക് ദേഷ്യം വന്നെന്നും ഇഷ്ടമില്ലെന്നും ആണ് അവനു തോന്നിയത്
അതോടെ കുറച്ചുകൂടെ കുടിച്ചു... പരിപാടിയൊക്കെ കയിഞ്ഞു ദേവികയൊക്കെ വന്നിട്ടുണ്ടാകും അവളുടെ വീടിനടുത്തൂടെ പോകാം എന്നും പറഞ്ഞു വൈശാഖിനെയും കുത്തിപ്പൊക്കി
വണ്ടി ഓടിച്ചു വരുമ്പോൾ ഒരു വയലിലേക്ക് മറിഞ്ഞു വൈശാഖിന്റെ വലത് കാലിനു പൊട്ടലും
വരുണിന് കയ്യൊന്നു ഉളുക്കുകയും ചെയ്തു
വീണുകിടന്നിടത്തുനിന്ന് ആദ്യം വിളിച്ചത് വരുണിന്റെ ഫ്രണ്ട്സിനെ ആണ്
അവന്മാർ വന്നു ഇരുവരെയും ഹോസ്പിറ്റലിൽ കാണിച്ചു
വൈശാഖിനെ അവിടെ അഡ്മിറ്റ് ചെയ്തു രണ്ടു ദിവസത്തേക്ക് വരുണിനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു
നേരം പുലരാറായപ്പോഴാണ് വരുൺ വീട്ടിലെത്തിയത് പിന്നെ അവിടെ അമ്മയുടെയും അച്ഛന്റെയും വകയും കിട്ടി ആവശ്യത്തിന്
എല്ലാം കൂടി ഒരുപാട് വൈകിയാണ് പിറ്റേന്ന് എണീറ്റത്
കമ്പനിയിൽ പോകാൻ പറ്റില്ലെന്ന് ഉള്ളതുകൊണ്ട് മനാഫ് സാർനെ വിളിച്ചു ലീവ് പറഞ്ഞു
തോന്നിയപോലെ ലീവ് എടുക്കാൻ നിങ്ങളുടെ ആരുടേയും വകയല്ല ഈ സ്ഥാപനം എന്നും പറഞ്ഞു ചീറിയപ്പോൾ ആണ് വരുൺ ഇന്ന് ദേവികയും ലീവ് ആണെന്ന് അറിയുന്നത്
അസുഖമാണെന്ന് അറിഞ്ഞപ്പോൾ വിവരം അറിയാനായി വരുൺ അവളുടെ ഫോണിലേക്ക് വിളിച്ചു
എന്നാൽ ഉറ്റവരെ നഷ്ടപ്പെട്ടു നിൽക്കുന്നവൾ ഫോൺ എവിടുന്നു കാണാൻ
ഫോൺ എടുക്കാതെ ആയപ്പോൾ വരുൺ ഉറപ്പിച്ചു
ഇന്നലെ പറഞ്ഞതിനെ ദേഷ്യം കൊണ്ടാണ് എന്ന് താൻ കരുതിയപോലെ ഒരിഷ്ടം ദേവികയ്ക്ക് തിരിച്ചില്ല എന്നും ഉറപ്പിച്ചു
പിറ്റേന്നും വരുൺ പോയില്ല കയ്യിന്റെ വേദനയും ശരീരവേദനയും മറ്റുമായതിനാൽ
ഉച്ചയോടെ ഒന്നുപോയി വൈശാഖിനെ കണ്ടു തിരിച്ചു പോന്നു
അവനൊന്നിനും ഒരു ഉത്സാഹവും
തോന്നിയില്ല ഒരു ക്ലിയർ റിജെക്ഷൻ ആയിരുന്നു നല്ലത് എന്തുകൊണ്ടും എന്നുതോന്നി.... ദേവികയുടെ ഒരു കരക്ടർ വെച്ചു പറ്റില്ലെന്ന് പറയേണ്ടതാണ് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചതെ ഇല്ല
അന്ന് വൈകീട്ട് മനാഫ് വിളിച്ചപ്പോഴാണ് ദേവിക വന്നിട്ടില്ലെന്നും ഇൻഫോം ചെയ്തിട്ടില്ലെന്നും അറിയുന്നത് എന്ത് കാര്യം ആയാലും വിളിച്ചു വിവരം പറയണം എന്ന് പറഞ്ഞു വരുന്നിനോട് കുറെ ദേഷ്യപ്പെട്ടു പിന്നെ ഇതുപോലെ ഒന്നും ചെയ്യാത്ത കുട്ടിയാണ് നീ
അവളുടെ വീടുവരെ ഒന്ന് പോയി നോക്കുമോ എന്ന് ചോദിച്ചത് മനാഫ് ആയിരുന്നു
അയാളത് ആവശ്യപ്പെട്ടില്ലെങ്കിലും വരുൺ പോയി നോക്കുമായിരുന്നു എന്നത് മറ്റൊരു സത്യം
ഒറ്റയ്ക്കു പോകാൻ പറ്റാത്തത്തിനാൽ ഫ്രണ്ടിനെ കൂടി കൂടിയാണ് പോയത് അവിടെ ചെന്നപ്പോഴാണ് വരുൺ കാര്യങ്ങൾ അറിയുന്നത്, എല്ലാം കൂടി കേട്ടപ്പോൾ അവൻ ആകെ വല്ലാതായിപ്പോയി
ഒരു ദിവസം കൊണ്ടു അനാഥയായ പെണ്ണിന്റെ അവസ്ഥ ഓർത്തപ്പോൾ അവനു ടെൻഷൻ ആയിതുടങ്ങി
അച്ഛൻ വീട്ടുകാരുമായി അത്ര നല്ല അടുപ്പമല്ല അവൾക്ക് എന്ന് അവളുടെ സംസാരത്തിൽ നിന്നു തന്നെ മനസിലായതാണ് കൂടാതെ അന്ന് ചായക്കടയിൽ വച്ചു ചന്ദ്രൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞതും ആണ്
അങ്ങനെ ഉള്ളപ്പോൾ അവൾ എങ്ങനെ അവിടെ തുണയില്ലാതെ നിൽക്കുമെന്ന് അവനു ഓർക്കാൻ പോലും പേടിതോന്നി
മരണവിവരം അവരൊന്നു വിളിച്ചു പറഞ്ഞു എന്നല്ലാതെ അവിടെത്തെ വിവരങ്ങളൊന്നും ആർക്കും അറിയില്ല
സ്ഥലപ്പേരുമാത്രമേ അറിയുള്ളു
എന്നതിനാൽ വരുൺ പിറ്റേന്ന് അവിടേക്ക് പോകാമെന്നു തീരുമാനിച്ചു
തുടരും