ഹൃദയസഖി തുടർക്കഥ ഭാഗം 70 വായിക്കൂ...

Valappottukal



രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

ദേവികയ്ക്ക് അതിശയം തോന്നി.....പറയാതെ തന്നെ അച്ഛൻ തന്റെ മനസ് വായിച്ചിരിക്കുന്നു 
അവളെറിയാതെ നടത്തം നിർത്തി ചന്ദ്രനെ നോക്കി 
എന്നാൽ അവളെ തിരിഞ്ഞുനോക്കി മുൻപോട്ട് നടന്ന ചന്ദ്രൻ കാൽ വഴുതി താഴെ കനാലിലേക്ക് വീണത് പെട്ടന്നായിരുന്നു 

അച്ഛാ..... 

ദേവിക ഉറക്കെ കരഞ്ഞുകൊണ്ട് മുൻപോട്ട് ഓടി 



ശക്തമായി തല എന്തിലോ ഇടിച്ചു ഞെട്ടിപിടഞ്ഞു എണീറ്റു കണ്ണുതുറന്നു 

സ്വപ്നം ആയിരുന്നോ.....

അതെ താനിപ്പോഴും അമ്പാട് നേരത്തെ കിടന്ന റൂമിൽ തന്നെ ആണുള്ളത്....
ഓരോന്ന് ഓർത്തു കിടന്നു എപ്പോ ഉറങ്ങിപ്പോയി എന്നറിയില്ല 
തല ചുവരിൽ അടിച്ചതാണ് നല്ല വേദന.....
തല താങ്ങി കുറച്ചുസമയമിരുന്നു 
സമയം മൂന്ന് കഴിഞ്ഞു  ഇത്രെയും നേരം ഉറങ്ങിയോ.....

വല്ലാത്ത സ്വപ്നം ആയിരുന്നു 
ഈശ്വരാ... അരുതാത്തതു ഒന്നും വരുത്തല്ലേ....
പ്രാർത്ഥിച്ചുകൊണ്ടവൾ താഴേക്ക് നടന്നു 

അച്ഛനും അമ്മയുമൊന്നും ഇത്രെയും നേരമായിട്ടും വന്നില്ലേ......
താഴെ അകത്തളത്തിലും ഉമ്മറത്തും ആരെയും കാണാതെ വന്നപ്പോൾ അവൾ ചിന്തിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു 

അടുക്കളയിൽ പണിക്കുവരുന്നവർ തിരക്കിട്ടു പാത്രം കഴുകി വെക്കുകയായിരുന്നു 
അവളെ കണ്ടതും പെട്ടന്നൊന്നു പരുങ്ങി  അവരുടെ മുഖത്തു വല്ലാത്തൊരു വിഷമവും വെപ്രാളവും തോന്നിയവൾക്ക് പിന്നെ 
വേഗം അവൾ ക്കുള്ള ഭക്ഷണം എടുത്തുകൊടുത്തു 
ചക്കപ്പുഴുക്കും  കറിയും ആണ് പെട്ടന്ന് കഴിക്കു.....

ഇത് വേണം എന്നില്ല ചേച്ചി വിശക്കുന്നില്ല..... പനി ആയതിനാലാകും 
.
അച്ഛനും അമ്മയുമൊന്നും വന്നില്ലേ..... ബാക്കി ഉള്ളവരെയും കാണുന്നില്ല 
അവൾ അവരോടായി ചോദിച്ചു 

പെട്ടന്നവർ പാത്രം കഴുകുന്നത് നിർത്തി അവളുടെ കയ്യിൽ ചക്കപുഴുക്കിന്റെ പാത്രം പിടിപ്പിച്ചു തീൻ മേശയിൽ കൊണ്ടുപോയിരുത്തി 

ഇന്നലെ രാത്രിയിൽ ആണ് കുട്ടി നല്ലപോലെ എന്തേലും കഴിച്ചത് രാവിലെയും കൊത്തിപെറുക്കി ഇരുന്നതാണ്..... ഇത് കഴിക്കു..... വല്യമ്മയ്ക്ക് ഒരു വയ്യായ്ക തല കറങ്ങി വീണു... ഹോസ്പിറ്റലിൽ കൊണ്ടുപോയതാണ് 
ഇപ്പോൾ വരും 

പിന്നെ ദേവിക ഒന്നും ചോദിച്ചില്ല 
ചോദിച്ചിട്ടും കാര്യമില്ലെന്ന് തോന്നി 
എങ്കിലും അമ്പലത്തിൽ പോയിട്ട് അച്ഛനും അമ്മയും എവിടെപ്പോയി എന്നും ആശങ്ക തോന്നി 
ഇനീപ്പോ അവരും പോയോ കൂടെ......
തന്നത് എങ്ങനെയോ കഴിച്ചു കഴിഞ്ഞപ്പോയെക്കും 
മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു 
അതോടെ  വേഗം  കൈ കഴുകി 
ഉമ്മറത്തേക്ക് നടന്നു 

വല്ലാത്തൊരു തിടുക്കം തോന്നി 
നീട്ടിവലിച്ചു നടന്നിട്ടും ഉമ്മറത്തെത്താത്തപോലെ 

അവൾ പ്രതീക്ഷിച്ചപോലെ  അച്ഛനും വല്യച്ഛനുമൊന്നും അല്ലായിരുന്നു 
ഭാസ്കരൻ വല്യച്ഛനും ഭാര്യയും മറ്റുചിലരും ആയിരുന്നു
അച്ഛനും അമ്മയും വല്യമ്മേടെ കൂടെ നിന്നതാവും എന്നുകരുതി അവരോടു ചോദിക്കാനായി പോയെങ്കിലും നിരാശയായിരുന്നു ഫലം ഓരോരുത്തരായും വീടിനു അകത്തും പുറത്തും ഓരോരോ പണിയിലായിരുന്നു 
സാധനങ്ങൾ എല്ലാം എടുത്തു വെക്കുകയും വൃത്തിയാക്കുകയും മറ്റും ചെയ്യുന്നത് നോക്കി വർധിച്ച ഹൃദയമിടിപ്പോടെ ദേവിക അകത്തളത്തിൽ ഒരു മൂലയ്ക്കിരുന്നു 

വീടിന്റെ തേക്കുഭാഗത്തുനിന്നും എന്തോ ശബ്ദം കേട്ട് ദേവിക  അങ്ങോട്ട്‌ നന്നായി കാണുന്ന ജനാലക്കരികിലേക്ക് ഓടി പോയി നോക്കിയപ്പോൾ  പുല്ലുവെട്ടി നന്നാക്കുകയാണ്
ഈ അസമയത്തു തിരക്കുപിടിച്ചു പുല്ലുവെട്ടുന്നത് എന്തിനാണെന്ന്??
അതോടുകൂടി അവൾക്ക് അപായം മണത്തു 
ആർക്കോ എന്തോ സംഭവിച്ചിരിക്കുന്നു 
ഉറക്കംഎണീറ്റപ്പോൾ തന്നെ മനസ്സിനൊരു സമാധാനവും ഇല്ലായിരുന്നു  എന്തോ....പറ്റിയെന്നൊരു തോന്നൽ ഉള്ളിലുണ്ടായിരുന്നു എന്നിട്ടും ഒന്നും ഉണ്ടാവല്ലേ എന്നോർത്ത് ഇരിക്കുകയായിരുന്നു 

ഇനീപ്പോ വല്യമ്മയ്ക്ക് എന്തേലും.....

അവളുടെ ചിന്തകളെ തടുത്തുകൊണ്ട് മുറ്റത്തൊരു വണ്ടി വന്നു നിന്നു 
തൊടിയിൽ നിൽക്കുന്ന വല്യച്ഛനും അത് കണ്ടു ഉമ്മറത്തേക്ക് നടക്കുന്നത് കണ്ടു
ദേവികയും ഉമ്മറത്തേക്ക് നടന്നു...
നടക്കുകയല്ലേ ഓടുകയായിരുന്നു എന്നുതന്നെ പറയാം 

വാതിൽക്കൽ എത്തിയതും അവൾ പിടിച്ചുകെട്ടിയപോലെ നിന്നുപോയി 
ആംബുലൻസ് ആണ് പിന്നാലെ വേറെ രണ്ടു വണ്ടികളും ഉണ്ട് 
അത് രണ്ടും അമ്പാട് ഉള്ളതാണ് 
ഓരോ അടിവ്‌വെച് മുൻപോട്ട് നടക്കുമ്പോഴും ദൈവത്തെ വിളിച്ചു കേണുകൊണ്ടിരുന്നു 
മറ്റേ കാറിൽ നിന്നിറങ്ങിയ വല്യമ്മയെയും ആംബുലൻസിൽ നിന്നും ഇറക്കിയ വെള്ളപ്പുതച്ച രണ്ടുദേഹങ്ങളും കണ്ടതോടെ  ദേവിക  ബോധം മറിഞ്ഞു നിലത്തേക്ക് വീനിരുന്നു 

ആയ്യോാ മോളേ എന്നും വിളിച്ചു ഓടി വരുന്ന വല്യമ്മയല്ലാതെ ആ പെണ്ണിനെയൊന്നു താങ്ങിനിർത്താൻ പോലും ആരുമുണ്ടായില്ല 
അവരുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു  

രാവിലെ അമ്പലത്തിൽ പോയതാണ് മൂന്നുപേരും കൂടി 
ഇത്രെയും കാലത്തിനിടയ്ക്ക് അനിയനെ കൂട്ടിനു കിട്ടിയതിൽ രാമേട്ടനും സന്തോഷവാൻ ആയിരുന്നു , രാമേട്ടനാണ് ഓടിച്ചിരുന്നത്... അമ്പലത്തിലും അതുകഴിഞ്ഞു ടെസ്റ്റിസിലും പോകണം എന്നു പറഞ്ഞിരുന്നു 
ദേവിക ചായ കുടിച്ചു കയറിപ്പോയ ശേഷമാണ് കാൾ വന്നത് 
ആക്‌സിഡന്റ് ആയിരുന്നെന്നു പടിഞ്ഞാറേ വളവിൽ നിന്നും ഒരു ടിപ്പർ വന്നിടിച്ചു 
രാമേട്ടന്റെ കാലുരണ്ടും പൊട്ടിയിട്ടുണ്ട്  
പിന്നെ ഒരു വെപ്രാളം ആയിരുന്നു എല്ലാരും കൂടി 
ഓടിപിടിച്ചു ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് ദേവികയെ മറന്നത് ഓർത്തത്‌ തന്നെ 
ഒരുകണക്കിന് അത് നന്നായി 
തുന്നിക്കെട്ടി വെള്ളപൊതിഞ്ഞ പ്രിയപെട്ടവരെ ഏറ്റുവാങ്ങേണ്ടി വന്നില്ലാലോ.... 

ഏറെ നേരം കഴിഞ്ഞാണ് രാമേട്ടന് ബോധം വന്നത് അനിയന്റെ മരണവാർത്ത അറിഞ്ഞു പൊട്ടികരയുന്നതോടൊപ്പം  ഒന്നേ ആവശ്യപ്പെട്ടുള്ളു ദേവികയുടെ കൂടെ ഉണ്ടാവണം....
തിരിച്ചുപോന്നു....... ശെരിയാണ്....... ഇവളുടെ കൂടെയാണ് ഞാനിപ്പോൾ വേണ്ടത് 
ദേവികയെ താങ്ങിപിടിച്ചു അകത്തേക്ക് കിടത്തുമ്പോൾ ശാരദ ഓർക്കുകയായിരുന്നു..

അമ്പാട് മുറ്റത്തു പന്തലുയർന്നു, ചിതയൊരുങ്ങി 
അറിഞ്ഞവർ അറിഞ്ഞവർ വന്നുതുടങ്ങി....
പത്തിരുപതു വർഷക്കാലം നാടുവിട്ടുപോയിട്ട് ചന്ദ്രനും ഭാര്യയും ചാവാനായി ഇങ്ങോട്ട് വന്നെന്ന് കുറച്ചുപേർ അഭിപ്രായപെട്ടു 
ഇത് ആക്‌സിഡന്റ് അല്ല സ്വത്തിനുവേണ്ടി കൊന്നതാണെന്ന് മറ്റുചിലർ പറഞ്ഞു 

ചന്ദ്രന്റെ നാട്ടിൽ വിളിച്ചു അറീക്കണ്ടേ ഭാസ്കരനോട് ആരോ ചോദിച്ചു 

വേണമായിരുന്നു... നമ്പർ ഒന്നുമില്ല അത്രെയും ദൂരം ഇപ്പോൾ പോയി പറയുക എന്നൊക്കെ വെച്ചാൽ ബുദ്ധിമുട്ടാണ് 

പറയാതിരിക്കുന്നത് എങ്ങന.... മുൻപോട്ട് അത് പൊല്ലാപ്പാകും ആ നാട്ടുകാരൻ മുന്നറീപ്പ് നൽകി 

എന്ത് പൊല്ലാപ്പ് അവൻ ഞങ്ങളുടെ അനിയൻ ആണ് 

അതുകൊണ്ട് എന്താ..... ഇപ്പോൾ ഉണ്ടായ അനിയൻ അല്ലാലോ..... കാര്യങ്ങളൊക്കെ ഞങ്ങൾക്കും അറിയാം 
ഇവിടെ വന്നിട്ട് ഒരു ദിവസം തികഞ്ഞിട്ടില്ല....
കൊന്നതാണോ എന്ന് ആർക്കറിയാം....

അതെ ഒരു കൊച്ചും കൂടി ഉണ്ടായിരുന്നല്ലോ....

ആളുകൾക്കിടയിൽ മുറുമുറുപ്പ് ഉയർന്നു 

അതിൽ  കാര്യമുണ്ടെന്ന് ഭാസ്കരനും തോന്നി... എത്രത്തോളം ഭംഗിയായി ഹോസ്പിറ്റൽ ഫോർമാലിറ്റിയും കാര്യങ്ങളും ചെയ്തു എന്നു പറഞ്ഞാലും ഇവരെ കാണുന്നില്ല എന്നെങ്ങനാനും പറഞ്ഞു ആരേലും കേസ് കൊടുക്കുകയോ മറ്റോ ചെയ്‌താൽ പൊല്ലാപ്പാകും 
അവസാനം അന്ന് ആദ്യമായി ചന്ദ്രന്റെ വീട്ടിൽ പോയപ്പോൾ വഴി അരികിലെ ചായക്കടയിൽ  നിന്നും  വാങ്ങിയ നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞു 
കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ വരും എന്നെല്ലാം മറുഭാഗത്തുനിന്ന് ചോദ്യം ഉണ്ടായെങ്കിലും അയാൾ മനഃപൂർവം കാൾ കട്ട്‌ ചെയ്തു 
നിങ്ങളാരും വന്നില്ലെങ്കിലും ഞങ്ങളിവിടെ അടക്കും എന്ന് മനസിലോർത്തുകൊണ്ട്...

ദേവികയെ അകത്തേക്ക് കിടത്തി കുറച്ചു കഴിഞ്ഞപ്പോൾ ബോധം വന്നു അതോടെ അച്ഛാ.... അമ്മേ.... എന്നും വിളിച്ചു വാവിട്ടു കരയുകയായിരുന്നു ഉമ്മറത്തേക്ക് ഇറങ്ങിയോടി കട്ടിലപ്പടിയിൽ തട്ടി വീണു വീണ്ടും ബോധം പോയി 
അവൾ ചുറ്റുമുള്ളവരെ ഒന്നും കാണുന്നില്ല എന്നുതോന്നി അത്രക്കും ഭ്രാന്തമായ അവസ്ഥ 
ആരും തുണയില്ലാത്തവൾ ആയിപോയിരിക്കുന്നു   ആ പെണ്ണ് .....
വല്യമ്മ അവൾ കിടക്കുന്നിടത്തുനിന്നു മാറാതെ അവളെ നോക്കികൊണ്ടിരുന്നു കുറച്ചു ദൂരെ ആയി വല്യപ്പയും അവളെ നോക്കി കണ്ണീർ പൊഴിച്ചു 
ബാക്കി ഉള്ളവരെല്ലാം അവരുടേതായ കാര്യങ്ങളിൽ ആയിരുന്നു 
പുറത്തുനിന്നും ചന്ദ്രനെ കാണാൻ വന്നവർ ആരെങ്കിലും ഉള്ളിലേക്ക് തലയിട്ട് നോക്കിയാൽ കാണാൻ വേണ്ടി മാത്രം പുല ആണെന്ന് പറഞ്ഞു ആ റൂമിൽ ചടഞ്ഞു കൂടിയിരുന്നു 


തുടരും
To Top