രചന: സ്മിത രഘുനാഥ്
രാവിലെ കോളേജിൽ തന്റെ ഡിപ്പാർട്ട്മെന്റിലേക്ക് നടക്കുകയായിരുന്ന നയനയെ പുറകിൽ നിന്ന് വിശാഖ് വിളിച്ചതും ..
അവൾ തിരിഞ്ഞ് നോക്കി
തന്റെയടുത്തേക്ക് നടന്ന് വരുന്ന വിശാഖിനെ കണ്ടതും നയനയുടെ മുഖത്തേക്ക് കോപം ഇരച്ച് കയറി. എങ്കിലും കോളേജാണന്നും ചുറ്റുപാടും കൂട്ടുകാരും, കുട്ടികളും ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ട് അവൾ സ്വയം നിയന്ത്രിച്ച് നിന്നൂ...
അവൾക്കരുകിൽ എത്തിയ വിശാഖ് നയനയെ ആകെയൊന്ന് നോക്കി..
ഈയിടയായ് അവളുടെ വേഷവിതാനത്തിൽ വന്ന മാറ്റവും മറ്റും അവൻ കാണുന്നുണ്ടായിരുന്നു .. എന്നാൽ അതൊന്നും അവളൊട് പറഞ്ഞാൽ തന്നെ ചീത്ത പറയൂമെന്ന് കാരണത്താൽ അവൻ മിണ്ടിയതെയില്ല ...
അവൾ അവനെ ചോദ്യഭാവത്തോടെ നോക്കി ...
എന്താ..?
""ഒട്ടും മയമില്ലാതെയുള്ള അവളുടെ സംസാരം കേട്ടിട്ടും മുഖത്തെ
ദേഷ്യഭാവം കണ്ടിട്ടും അത് കാര്യമാക്കാതെ അവൻ സംസാരിച്ചും..
"""നയനാ.. നീയാ അഖിലേഷുമായുള്ള ഫ്രണ്ട്ഷിപ്പ് കട്ട് ചെയ്യണം.. അവൻ ആളത്ര നല്ലവനല്ല.. അവനെ പറ്റി പല പരാതികളും പലരും കൊടുത്തിട്ടുണ്ട് അവൻ മാത്രമല്ല ആ ഗ്യാങ്ങ് മൊത്തം അലമ്പ് പാർട്ടികളാണ്.. അവരുമായ് ചങ്ങാത്തം കൂടി നീ ചതിയിൽപ്പെടരുത്..!!!!
അവർ തമ്മിൽ സംസാരിക്കുന്നിടത്തേക്ക് അഖിലേഷും ,കൂട്ടുകാര് വരുന്നത് കണ്ടതും നയന കൈകൾ രണ്ടും മാറിൽ പിണച്ച് കെട്ടി അവനെ സാകൂതം നോക്കി... !!
"" അവളുടെ ചുണ്ട് കോട്ടിയുള്ള പുശ്ച ചിരി മനസ്സിലായെങ്കിലും വിശാഖ് അത് കാര്യമാക്കാതെ അവളുടെ മുഖത്തേക്ക് സാകൂതം നോക്കി.. സുമിത്രാമ്മയുടെ തനി പകർപ്പായ അവൾ സ്വഭാവം കൊണ്ട് ഒരിക്കലും ആ അമ്മയുടെയും ,അച്ഛന്റെയും ചോര തന്നെയാണോന്ന് സംശയം പലപ്പോഴും അമ്മയോട് തിരക്കിയിട്ടുണ്ട് ...!!!
അവരുടെ രണ്ടാളൂടെയും സ്വഭാവത്തിന് നേർ വിപരീതമായ അവളുടെ രീതികൾ കാണുമ്പൊൾ സ്വാഭാവീകമായ ആ സംശയം എല്ലാർക്കും തോന്നൂ...
ആലോചനയോടെ നില്ക്കുന്ന അവനെ കണ്ടതും നയന വിരൽ ഞൊട്ടി അവനെ വിളിച്ചൂ...
ഉപദേശം കഴിഞ്ഞോ അവൾ തിരക്കിയതും
വിശാഖ് വല്ലായ്മയോടെ അവളെ നോക്കി...
അതേ നിമിഷം തന്നെ പുറകിൽ കൈകൊട്ടുന്ന ശബ്ദം കേട്ടതും വിശാഖ് തിരിഞ്ഞ് നോക്കി...
അവന് തൊട്ട് പിറകിൽ നില്ക്കൂന്ന അഖിലേഷിനെയും കൂട്ടുകാരെയും കണ്ടതും വിശാഖ് തലചരിച്ച് നയനെയെ നോക്കി.. അവൾ അവനെ മറികടന്ന് അവരുടെ കൂടെ ചേർന്ന് നിന്നൂ അപ്പൊഴും അവളുടെ ചുണ്ടിന്റെ കോണിൽ പുശ്ചചിരി ഉണ്ടായിരുന്നു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ആ സംഘത്തിൽ ഒറ്റപ്പെട്ടവനെ പോലെ നിന്ന വിശാഖിന്റെ അരികിലേക്ക് നീങ്ങി അഖിലേഷ് ..
അവന്റെ തൊട്ട് മുന്നിൽ എത്തിയതും .. വിശാഖിന്റെ കണ്ണിലേക്ക് തറപ്പിച്ച് നോക്കി അവൻ
അതേ നീയെന്തൂ വാ ..കൂറെ നേരമായ് നിന്ന് കുരയ്ക്കൂന്നത് കേട്ടല്ലോ ?.. ഓ.. അവനൊര് പുണ്യളാൻ ബാക്കിയുള്ളവരെല്ലാം തെമ്മാടികൾ.. അതേ നിന്റെ ഷോ കഴിഞ്ഞെങ്കിൽ നിനക്ക് പോകാം അതല്ല ഇനിയും നീ ചിലയ്ക്കാനാണങ്കിൽ പൊന്ന് മോൻ നേരെ ചൊവ്വെ ഇവിടന്ന് പോകില്ല... അവൻ താക്കീത് പോലെ പറഞ്ഞിട്ട് തിരിഞ്ഞ് നയനയുടെ കയ്യിൽ കടന്ന് പിടിച്ച് കൂട്ടുകാരെ നോക്കിയതും അവൻമാരും തിരിഞ്ഞൂ മുന്നോട്ട് നടക്കുന്നതിന് ഇടയിൽ ഇടയ്ക്ക് അവൻ ഒന്ന് തിരിഞ്ഞ് നോക്കി ആ സമയം അവന്റെ മുഖത്തൊരൂ ക്രൂരമായ ചിരി ഉണ്ടായിരുന്നു .. ആ ചിരി കണ്ടതും വിശാഖിന്റെ നെഞ്ചിൽ അപകടസൂചനയായ് തോന്നി..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ദിവസങ്ങൾ കടന്ന് പോയിക്കൊണ്ടിരുന്നു...
രാവിലെ കോളേജിൽ എത്തിയതും എന്തോ കാരണത്താൽ അന്ന് സ്ട്രൈക് ആയിരുന്നു.. നയന ഫ്രണ്ട്സുമായ സംസാരിച്ച് നിൽക്കുമ്പൊഴാണ് അഖിലേഷ് അവൾക്കരുകിലേക്ക് വന്നത്..
അവൻ അവളെ മാറ്റിനിർത്തി തങ്ങൾ ചെറിയൊര് പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ടെന്നൂ അവളെയും അതിൽ പങ്കെടുക്കാനായ് ക്ഷണിച്ചൂ... ആദ്യമെല്ലം അവൾ ഒഴിഞ്ഞ് മാറിയെങ്കിലും വീണ്ടും വീണ്ടുമുള്ള അവന്റെ നിർബന്ധത്തിന് വഴങ്ങി അവൾ ചെല്ലാമെന്ന് സമ്മതിച്ചൂ... തന്റെ പ്ലാൻ വിജയിച്ചതിൽ അവന് അതിയായ സന്തോഷം തോന്നി...
കുറച്ച് മാറി ഇതെല്ലാം ശ്രദ്ധിച്ച് വിശാഖ് നിന്നിരുന്നു..
തന്നെ കാത്തിരിക്കുന്ന അപകടം തിരിച്ചറിയാതെ നയന അവർക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കനായി യാത്ര തിരിച്ചൂ...
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
തിരക്ക് അധികമില്ലാത്ത ആ റിസോർട്ടിലേക്ക് ചെല്ലൂമ്പൊൾ നയനയുടെ കണ്ണുകൾ മിഴിവാർന്ന പ്രകൃതി ഭംഗിയിൽ ലയിച്ചൂ...
അവര് ചെന്ന് അധികം താമസിക്കാതെ പാർട്ടി ആരംഭിച്ചൂ... അടിപൊളി പാട്ടും ഡാൻസൂ എല്ലാമായ് രംഗം കൊഴുത്തൂ...
മദ്യസൽക്കാരമായി കുപ്പികൾ നിരന്നൂ മദ്യത്തിന് ഒപ്പം വൈനും, ബിയറും കൂട്ടത്തിൽ ഇടം പിടിച്ചൂ...
അഖിലേഷ് നയനയുടെ അടുത്തായ് ബിയറിന്റെ ബോട്ടിൽ തുറന്ന് നുരഞ്ഞ് പൊന്തിയ ദ്രാവകം ഗ്ലാസിലേക്ക് പകർന്ന് അവൾക്ക് നേരെ നീട്ടി..
അവള് വേണ്ടെന്ന് തല ചലിപ്പിച്ചൂ അവൻ വീണ്ടും അവളെ നിർബന്ധിച്ചൂ കൂടെ നിന്ന അവന്റെ കൂട്ട്ക്കാരുടെ ഗേൾഫ്രണ്ട്സും അവളെ നിർബന്ധിച്ചതും പാതി മനസ്സോടെ അവൾ ഒരു സിപ്പ് ഇറക്കി .. ചവർപ്പോടെയുള്ള ദ്രാവകം ഇറക്കിയതും അവളുടെ മുഖം ചുളിഞ്ഞൂ...
വീണ്ടും വീണ്ടും അവർ പ്രോത്സാഹിപ്പിച്ചതും ഒറ്റ വലിക്ക് നയന അത് അകത്താക്കി...
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
കുറച്ച് കൂട്ടുകാരുമായി ക്യാമ്പാസിലെ വാകമരച്ചോട്ടിൽ ഇരുന്ന് സംസാരിച്ച
വിശാഖിന്റെ അരികിലേക്ക് അവന്റെ അടുത്ത കൂട്ടുകാരൻ രാഹുൽ എത്തി
അവന്റെ മുഖത്തെ ഗൗരവഭാവം കണ്ടതും വിശാഖ് നെറ്റിചുളിച്ച് കൊണ്ട് അവനെ നോക്കി ഇങ്ങോട്ട് വരാൻ കണ്ണുകൾ കൊണ്ട് അവൻ ആഗ്യം കാട്ടിയതും അവൻ രാഹുലിന്റെ അരികിലേക്ക് ചെന്നൂ അവനെയും കൊണ്ട് മാറി നിന്ന രാഹൂൽ പറഞ്ഞ കാര്യങ്ങൾ കേട്ടതും ഞെട്ടലോടെ വിശാഖ് നിന്നൂ...