ഹൃദയസഖി തുടർക്കഥ ഭാഗം 69 വായിക്കൂ...

Valappottukal





രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

പക്ഷെ....... അച്ഛൻ, അമ്മ ഇവരെയെല്ലാം അറിയിക്കാതെ അങ്ങനെ ഒന്ന് തീരുമാനിക്കാൻ ആകുമോ തനിക്ക്.....
അതോർക്കവേ അവളുടെ കണ്ണീർ പൊഴിഞ്ഞുതുടങ്ങി... അച്ഛനിപ്പോ പറഞ്ഞത് എന്താണെന്ന് അവൾക്ക് മനസിലായില്ല മനസാകെ കുഴഞ്മറിഞ്ഞു  കിടക്കുകയായിരുന്നു 
പക്ഷെ........
അച്ഛനു വല്യച്ഛൻ പറഞ്ഞ ബന്ധം നന്നായി പിടിച്ച മട്ടാണ് 

പുറത്തെ നിലാവ് നോക്കി കിടന്നുവൾ എപ്പോയോ ഉറങ്ങിപ്പോയി.....

നേരം പുലർന്നപ്പോ അവൾക്ക് നന്നായി പനിക്കുന്നുണ്ടായിരുന്നു കൂടാതെ നല്ല ശരീര വേദനയും 
അതിനാൽ അതുതന്നെ കാരണം പറഞ്ഞവൾ ലീവ് എടുത്തു 
അവളുടെ ശബ്ദത്തിലൂടെ ഷീണം മനസിലാക്കിയതിനാൽ മനാഫ് സാറും ഒന്നും പറഞ്ഞില്ല 

പതുക്കെ പുറത്തേക്കിറങ്ങിയപ്പോൾ അച്ഛനും അമ്മയും എണീറ്റു പോയിരിക്കുന്നു 
കുറച്ചുനേരം താഴേക്ക് പോകണമോ വേണ്ടയോ എന്നാലോചിച്ചു നിന്നു പിന്നെ ഫ്രഷായി  താഴ്ക്കിറങ്ങി 


ആരെയും പുറത്തൊന്നും കാണാനില്ലായിരുന്നു...  വല്ലാത്ത ശരീര വേദന ഉണ്ട് മരുന്നെന്തെങ്കിലും കിട്ടിയാൽ നന്നായിരുന്നെന്ന് ഓർത്തു കുറച്ചു അകത്തളത്തിൽ വട്ടം തിരിഞ്ഞുനിന്ന് അടുക്കളയിൽ പോയി നോക്കി അവിടെയും ആരെയും കാണാഞ്ഞപ്പോൾ പതുക്കെ 
ഉമ്മറത്തേക്ക് നടന്നു അവിടെ ടീ ഷർട്ടും പാന്റ്സും ധരിച്ച ഒരു കുട്ടി  കുനിഞ്ഞിരുന്നു ഷൂ ലേസ്  കെട്ടുന്നുണ്ടായിരുന്നു...

കുട്ടി..... വല്യമ്മയെല്ലാം എവിടെപ്പോയി 

കുട്ടിയോ......

അവളുടെ ചോദ്യം ഇഷ്ടപെടാത്തപോലെ ആ പെൺകുട്ടി തിരിഞ്ഞിരുന്നു, ദേവികയെ പുച്ഛത്തോടെ നോക്കികൊണ്ട്‌ പറഞ്ഞു 
ഞാൻ കുട്ടിയൊന്നും അല്ല പ്ലസ് ടുവിലാണ്  പഠിക്കുന്നത് 
കാൾ മി കീർത്തി 

പ്ലസ് ടുൽ പഠിക്കുന്ന കൊച്ചിനെ പിന്നെ എന്തുവിളിക്കണം ആവോ....ദേവികയ്ക്ക് ചിരി വന്നെങ്കിലും പുറമെ കാണിക്കാതെ പറഞ്ഞു....

സോറി..... കീർത്തി.....വല്യമ്മയും അമ്മയുമൊക്കെ എവിടെ ആണ്.

ആ എനിക്കറിയില്ല 

അമ്മയും വല്യമ്മയും എല്ലാരും വടക്കുഭാഗത്തുണ്ട് ചക്കയോ മറ്റോ പറിക്കുകയാണ് 
പിന്നാലെ വന്ന പയ്യൻ പറഞ്ഞു 

ആരാണെന്ന് മനസിലായില്ലെങ്കിലും അവളൊന്നു ചിരിച്ചു 

ഞാൻ കിരൺ 
തന്റെ ഭാസ്കരൻ വല്യച്ഛന്റെ മകൻ 
ഇവളുടെ ഏട്ടൻ 
അവൻ സ്വയം പരിചയപ്പെടുത്തി അവളുടെ നേരെ കൈ നീട്ടി 

Hi 
ദേവിക കൈ കൊടുത്തപോയെക്കും കീർത്തി ഇറങ്ങി കാറിനടുത്തേക്ക് നടന്നിരുന്നു 
പിന്നാലെ അവനും പോയതോടെ ദേവിക പിന്നാമ്പുറത്തേക്ക് നടന്നു 

അവിടെ തകൃതിയായി ചക്ക പണിയിൽ ആയിരുന്നു എല്ലാരും 
അടുക്കളപ്പണിക്ക് നിൽക്കുന്നവർ ചക്ക നന്നാക്കി കൊടുക്കുകയും ബാക്കി ഉള്ളവർ അത് അരിaഞ്ഞിടുകയും എല്ലാം ആണ് 

വല്യമ്മേ.... അമ്മ എവിടെ 

അമ്മ അമ്പലത്തിൽ പോയല്ലോ മോളേ.... എന്തുപറ്റി നിനക്ക് വയ്യേ 
ചോദിച്ചുകൊണ്ട് അടുത്തേക്ക് വന്നു തലയിലൊക്കെ തൊട്ടുനോക്കി 

പനിക്കുന്നു.... പാരസെറ്റമോൾ ഉണ്ടാകുമോ....
അവൾക്ക് ഒട്ടും വയ്യായിരുന്നു 

അയ്യോ പനിക്കുണ്ടോ..... ഞാൻ വല്യച്ഛനെ വിളിക്കണോ ഡോക്ടർ കാണിക്കണോ മോളേ 
ആധി പിടിച്ചു വലിയമ്മയുടെ ചോദ്യം 

വേണ്ട പാരസെറ്റമോൾ മതി 

അവർ വേഗം തന്നെ ദേവികയേയും കൂട്ടി അകത്തേക്ക് നടന്നു 
കണ്ടില്ലേ... ഓരോന്നിന്റെ യോഗം 
ആരോ പിന്നിൽ നിന്നും പറയുന്നുണ്ടായിരുന്നു, ദേവികയെപ്പോലെ തന്നെ ശാരദയും അത് കേട്ടു 
അതായിരിക്കാം അവർ അവളെ ഒന്നുകൂടെ അടുത്തേക്ക് അടക്കി പിടിച്ചു 

അവൾക്ക്  മരുന്ന് എടുത്തുകൊടുത്തു ഭക്ഷണവും  ചായയും കൊടുത്താണ് വല്യമ്മ അവളെ മുകളിലേക്ക് വിട്ടത് 
കുറച്ചു പണിക്കൊക്കെ ഞാൻ കൂടി തരാം എന്നവൾ പറയുന്നുണ്ടായിരുന്നെങ്കിലും അവർ സമ്മതിച്ചില്ല 
പനി മാറിക്കോട്ടെ നന്നായി വിശ്രമിക്ക് എന്നുപറഞ്ഞു വിട്ടു 

മുകളിലെത്തിയിട്ടും മനസാകെ വയ്യാത്തപോലെ  അച്ഛനും അമ്മയും കൂടെ ഇല്ലാത്തതിനാൽ ഒറ്റയ്ക്കയപോലെ തോന്നി  വല്ലാത്ത പരവേഷം 
കുറച്ചു നേരം ജനാലക്കരികിൽ പോയിരുന്നു 
പിന്നെ ഷീണം തോന്നിയപ്പോൾ കട്ടിലിൽ കയറി കിടന്നു, അവർ വന്നുകഴിഞ്ഞാൽ താഴേക്ക് പോകാം എന്നോർത്തുകൊണ്ട് 

ഫോൺ എടുത്തു വൈശാഖിനെയും വരുണിനെയും വിളിക്കാൻ നോക്കി.... പിന്നെ വേണ്ടെന്ന് വെച്ചു 
ഇന്ന് തന്നെ കാണാഞ്ഞിട്ടും ഒന്നു വിളിച്ചുപോലും നോക്കിയില്ലലോ... ദുഷ്ടന്മാർ....!!

ഇന്നലെ ഓരോന്ന് കള്ളിന്റെ പുറത്തുവിളിച്ചുപറഞ്ഞതാവും അല്ലാതെ ഇഷ്ടമാണെന്നൊക്കെ പറഞ്ഞിട്ട് പനിയാണെന്നറിഞ്ഞാൽ ഒന്ന് വിളിക്കാതിരിക്കുമോ....???
ഞാൻ വീട്ടിൽ അല്ലെന്നുള്ളതൊക്കെ അറിയാവുന്നതല്ലേ.....????
ഇനിപ്പോ..... മറുപടി കൊടുക്കുന്നതിൽ വിഷമം ആയിട്ടാവുമോ.....??? എന്നാലും.... ആ ചെക്കൻ വൈശാഖ് എങ്കിലുമൊന്ന് വിളിക്കണ്ടേ....
ദേവികയ്ക്ക് വിഷമം തോന്നി 

ശരീരം കൊണ്ട് അമ്പാട് ആയിരുന്നെങ്കിലും മനസുകൊണ്ടവൾ കമ്പനിയിൽ 
വരുണിനെ ചുറ്റിപറ്റി ആയിരുന്നു 

വാഷിംഗ്‌ ഏരിയയിൽ കൈ കൂട്ടിപിടിച്ചിരുന്നത്...
കവിളിൽ ഉമ്മവെച്ചത്.......... കരഞ്ഞു തളർന്നപ്പോൾ ആശ്വസിപ്പിച്ചു ചേർത്തുപിടിച്ചത്.,അവനെ പോയി അടിച്ചോടിച്ചത്  എല്ലാം എല്ലാം ഓർത്തപ്പോൾ 
വരുണിനെ കാണാൻ തോന്നി 
ശെരിക്കും ഇതാണോ പ്രണയം.... അതോ ഇന്നലെ വരുൺ പറഞ്ഞത് കൊണ്ടു തോന്നുന്നത് ആണോ 
മനസ് കിടന്നു ഉയലുകയായിരുന്നു 

വീണ്ടും ഫോൺ എടുത്തു വിളിക്കാൻ നോക്കി അവിടെത്തന്നെ വെച്ചു 
വേണ്ട ഇങ്ങോട്ട് വിളിക്കട്ടെ 
എത്ര പെട്ടന്നാണ് 
അവളിലെ പ്രണയിനി കുശുമ്പ് കാട്ടിതുടങ്ങിയത് 

നാളെ അങ്ങോട്ട് ചെല്ലട്ടെ... ശെരിയാക്കി കൊടുക്കാം രണ്ടിനെയും...

ഇഷ്ടമാണ്.... ജീവനാണ് എന്നെല്ലാം പറഞ്ഞിട്ടു........ഇന്നലെത്തെ  വരുണിന്റെ ഓർമയിൽ അവൾക്ക് ചിരി വന്നു 

അച്ഛനോടങ്ങു പറഞ്ഞാലോ..... വരുണിനെ ഇഷ്ടമാണെന്ന്... പഴയ കാമുകനല്ലേ എന്തോ പിടികിട്ടിയിട്ടുണ്ട് അതുകൊണ്ടാണ് വരുണിനെ പറ്റി കുത്തി കുത്തി ചോദിച്ചത്???
വരട്ടെ...... ഇവിടെ കണ്ട നല്ല പയ്യൻ വേണ്ട എന്നു പറയണം......

ഓർമയിൽ തന്നെ അവൾ വീണ്ടും വീണ്ടും ചിരിച്ചു 


🪷🪷🪷🪷🪷🪷🪷

ദേവു........
തലയിൽ പതുക്കെ തലോടിക്കൊണ്ട് അച്ഛന്റെ വിളി

മം......

അച്ഛന്റെ മോൾ നന്നായി പഠിക്കണം ട്ടോ....
നന്നായി ചിന്തിച്ചു വിവേകത്തോടെ പ്രവർത്തിക്കണം 

മം.......അവൾ വീണ്ടും  മൂളിക്കൊണ്ട് അച്ഛനെ നോക്കി 
അവരിരുവരും ഒരു കനാലിന്റെ കരയിലൂടെ നടക്കുകയാണ് 
ചന്ദ്രന്റെ മുഖത്തു ഗൗരവം ആണ് 

നന്നായി പ്രാർത്ഥിക്കണം..... മനസിന്‌ ശെരിയെന്നു തോന്നുന്നതെ ചെയ്യാവു... ഈ തൊട്ടാവാടി ആയിരിക്കരുത് എപ്പോഴും...... നമ്മൾ ദുർബലർ ആണെന്ന് തോന്നിയാൽ അവസരം മുതലാക്കാൻ ആളുകൾ കൂടും..... 
അച്ഛന് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു 
പക്ഷെ എവിടെ പിഴച്ചു എന്നറിയില്ല ആര് ചതിച്ചു എന്നും 

നീ പഠിച്ചു പഠിച്ചു വലിയ ഓഫീസർ ആയിട്ട് വേണം അച്ഛനൊന്നു വിലസാൻ 
അയാൾ അതുപറഞ്ഞു ഉറക്കെ ചിരിച്ചു 
ഒരു ഗുഹയിൽ നിന്നെന്നപോൽ 

അച്ഛന്റെ സൗണ്ടിനെന്താ ഒരുമാറ്റം 
അവൾ അച്ഛനെ നോക്കികൊണ്ട്‌ ചോദിച്ചു 
ചന്ദ്രൻ അപ്പോഴും മുൻപോട്ട് തന്നെ നോക്കി നടക്കുകയായിരുന്നു 

ടെസ്റ്റിൽസ് പൂട്ടേണ്ടി വരും.... വയൽ കുറച്ചങ്ങു വിറ്റ് പകുതി ടെസ്റ്റിസിൽ ഇൻവെസ്റ്റ്‌ ചെയ്തു ഒന്ന് മെച്ചപ്പെടുത്തിയാലോ എന്നോർക്കുകയാ എന്നിട്ട് ഒരു കുഞ്ഞു വീടും വെച്ചു 
ഇവിടങ്ങു കൂടണം.....

ചന്ദ്രന്റെ മുഖത്തു പുഞ്ചിരി ആണെങ്കിലും അതുകേട്ടതോടെ ദേവികയുടെ മുഖം വല്ലാതായി 

അച്ഛാ..... എനിക്ക്....... എനിക്ക്....
... അവൾ വാക്കുകൾ കിട്ടാതെ അയാളെ നോക്കി.,

ചന്ദ്രൻ പതുക്കെ തിരിഞ്ഞുനിന്ന് മുഖം കുനിച്ചു നിൽക്കുന്നവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു 

വരുൺ.... ആ പയ്യൻ നല്ലവനാ....

ദേവികയ്ക്ക് അതിശയം തോന്നി.....പറയാതെ തന്നെ അച്ഛൻ തന്റെ മനസ് വായിച്ചിരിക്കുന്നു 
അവളെറിയാതെ നടത്തം നിർത്തി ചന്ദ്രനെ നോക്കി 
എന്നാൽ അവളെ തിരിഞ്ഞുനോക്കി മുൻപോട്ട് നടന്ന ചന്ദ്രൻ കാൽ വഴുതി താഴെ കനാലിലേക്ക് വീണത് പെട്ടന്നായിരുന്നു 

അച്ഛാ..... 

തുടരും
To Top