രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...
ദേവു....
വരുണിന്റെ വളരെ പതിഞ്ഞ ശബ്ദം....
ചുറ്റുനിന്നും മറ്റുള്ളവരുടെ ഒച്ചക്കൂടി കേട്ടപ്പോൾ അവളാകെ ടെൻഷനിൽ ആയി ഉള്ളതിന് പുറമെ പുതിയ പ്രോബ്ലംസ് വരുകയാണ് എന്നോർത്ത്
ഹലോ... എന്താ.... എന്താ പറ്റിയെ ലാലുയേട്ട
ഹലോ.....
I love you... ദേവു....
Really really love you ❤️
അവിടെ ജോലി നിർത്തി വരാനും എല്ലാരും കൂടി ഇങ്ങോട്ട് മാറാനും എല്ലാം പറഞ്ഞതുമുതൽ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ദേവിക അതിനിടയിൽ വരുൺ വിളിച്ചത്, അവിടെത്തെ ബഹളം എല്ലാം കേട്ടപ്പോൾ അവനെന്തോ അപകടം പറ്റിയെന്നാണ് കരുതിയത്
പക്ഷെ ഇത് കേട്ടപ്പോൾ ദേവിക ശെരിക്കും ഷോക്ക് അടിച്ചപോലെ നിന്നുപോയി, ഹൃദമിടിപ്പ് പുറത്തുകേൾക്കും വിധം ആയി
കേട്ടത് തെറ്റാണോ എന്നറിയാൻ ഒന്നുകൂടി ചോദിച്ചു, തെറ്റാകരുത് എന്ന പ്രാർത്ഥനയോടെ
എന്ത്...??
എനിക്ക് നിന്നെ ഇഷ്ടമാണെന്ന്....തല്ലുകൂടി തല്ലുകൂടി ഇഷ്ടപെട്ടുപോയി
നിനക്കും എന്നെ ഇഷ്ടമല്ലേ...
അവളുടെ മറുപടി ഒന്നും കിട്ടാഞ്ഞിട്ട് വരുൺ വീണ്ടും വിളിച്ചു
ദേവു.....
കുടിച്ചിട്ടുണ്ടോ......
ശ്....... കുറച്ചു
ഞങ്ങൾ ഇന്ന് വർക്കിംഗ് ആയിരുന്നു നിന്നെ ഞാൻ ഒരുപാട് miss ചെയ്തു...... സത്യം......
ഇതെങ്ങനെയേലും പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാകില്ലെനിക്ക്
അത്രക്ക് ഇഷ്ട...... അതുകൊണ്ട് പറയാൻ ഒരു ധൈര്യത്തിന്.... കുറച്ചു......കുറച്ചേ... ഉള്ളു
സംശയം ഉണ്ടെങ്കിൽ ചോദിച്ചുനോക്ക്.... വൈശാകും ഉണ്ട്
അവൻ കുറ്റസമ്മതം പോലെ പറഞ്ഞു
പെണ്ണവൾ അവനെന്തു മറുപടി കൊടുക്കണമെന്നറിയാതെ നിന്നു
എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്
അല്ലെ......
ഇനി ജീവിതത്തിലേക്ക് ആരും വേണ്ടാന്നു വെച്ചതാ ഞാൻ പിന്നെ എപ്പോയോ...... നിന്നെ അടുത്തറിഞ്ഞപ്പോ
സംസാരിച്ചപ്പോ..... ഇഷ്ടപെട്ടുപോയി
എനിക്കുള്ള ഇഷ്ടം പോലെ നിനക്ക് എന്നെ ഇഷ്ടമല്ലേ.....
വരുണിന്റെ ശബ്ദം അവളുടെ മനസ്സിൽ കൊള്ളുന്നുണ്ടെങ്കിലും ചെവിയത് വിലകൊടുത്തില്ല വാക്കുകൾ വിലങ്ങിട്ടു നിന്നു
ഇഷ്ടമല്ലേ... തനിക്കവനെ....
അതെ..... മനസ് മുറവിളികൂട്ടി
പക്ഷെ......
തിരിച്ചു സ്നേഹിക്കാൻ തനിക്കാവുമോ.....
ഉത്തരം കിട്ടാതെ മനസലഞ്ഞു...
ദേവു.....
അച്ഛന്റെ ശബ്ദം ആണവളെ യഥാർത്ഥത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്
ഹാ... ഹാ... എന്താ അച്ഛാ.....
വരുണിന് ഒരു മറുപടിയും കൊടുക്കാതെ ഫോൺ കട്ട് ചെയ്തവൾ അകത്തേക്ക് നടന്നു
അപ്പോയെക്കും ചന്ദ്രൻ റൂമിലെത്തിയിരുന്നു
നീ ഇവിടെ ഇരിക്യായാണോ....അച്ഛനങ്ങു പേടിച്ചുപോയി ,
ഇന്ന് നമുക്ക് മൂന്നുപേർക്കും ഒരുമിച്ചു ഇവിടെ കിടന്നാൽ പോരെ
ഞാനാണ് പറഞ്ഞത് അത് മതീന്ന്....
ഹാ മതിയല്ലോ..... അവൾ അച്ഛന്റെ കൈ പിടിക്കുമ്പോൾ പറഞ്ഞു
ചന്ദ്രന് നിൽക്കാൻ ബുദ്ധിമുട്ട് പോലെ തോന്നി
ഇന്ന് അധികം വിശ്രമമില്ലായിരുന്നു
നാളുകൾക്ക് ശേഷം വീട്ടിലെത്തിയപ്പോൾ എല്ലാം കാണാനൊരു ആഗ്രഹം ആണ് പഴയ ചെറുപ്പക്കാരൻ ആകാനൊരു മോഹം.... അങ്ങനെ തൊടിയിലും കുളക്കടവിലും പറമ്പിലുമായി ഒരുപാട് നടന്നു
കുറച്ചു കിടക്കട്ടെ
ദേവികയ്ക്ക് കയ്യും കാലും വിറയ്ക്കുന്നുണ്ടായിരുന്നു
താളം തെറ്റിയ ഹൃദയമിടിപ്പ് നേരെ ആവുന്നേ ഉള്ളു
അവൾ വിളറിയ ഒരു ചിരിയോടെ നിന്നതെ ഉള്ളു
വാ ഇവിടെ വന്നിരിക്ക്
ചന്ദ്രൻ കിടന്നിട്ടും അനങ്ങാതെ അവിടെത്തന്നെ നിൽക്കുന്ന ദേവികയോട് അയാൾ പറഞ്ഞു
ഒരു തരം പരിഭ്രാന്തിയോടെ തന്നെ അവൾ അതനുസരിച്ചു
അമ്മ താഴെ അടുക്കളയിൽ സഹായിക്കുകയാണ്
പിന്നേ.... യ്
രാമേട്ടൻ ഒരു പ്രൊപോസൽ കൊണ്ടുവന്നിട്ടുണ്ട് മോൾക്ക്....
ഇവിടുന്ന് കിഴക്കേ ഉള്ളതാ നല്ല കുടുംബം ആണ് കാണാനൊക്കെ നല്ല പയ്യനും
ഡൽഹിയിൽ എഞ്ചിനീയർ ആണ്.. നിശ്ചയത്തിൽ വെച്ച് മോളേ കണ്ടു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു
പയ്യന്റെ അച്ഛനാണ് ചോദിച്ചത്
രാമേട്ടൻ എന്നോട് പറഞ്ഞു.....
എന്തുവേണം.????....
മോളോട് ചോദിച്ചിട്ട് ആകാം എന്നു കരുതി ഞാനൊന്നും പറഞ്ഞിട്ടില്ല..
ചന്ദ്രുനോടും പറഞ്ഞിട്ടില്ല
അയാൾ പറഞ്ഞു നിർത്തി കട്ടിലിൽ എണീറ്റു ചാരിയിരുന്നു
ദേവിക ഒന്നും മിണ്ടാനാവാതെ തരിച്ചിരുന്നു
എന്തൊക്കെയാണ് ജീവിതത്തിൽ സംഭവിക്കുന്നത്
അച്ഛന്റെ ഓരോ വാക്കും മുള്ളുപോലെ ഹൃദയത്തിൽ കൊള്ളുന്നു
വരുൺ പറഞ്ഞതോർക്കേ വീണ്ടും വീണ്ടും വേദന തന്നെ
അതിനെന്തിനാ അച്ഛന്റെ മോൾ കരയുന്നെ.....
ചന്ദ്രൻ അതുപറഞ്ഞു ചേർത്തുപിടിച്ചപ്പോൾ ആണ് അവൾക്ക് താൻ കരയുക ആണെന്ന് തന്നെ തിരിച്ചറിവ് ആയതു
അച്ഛൻ അവരോടൊന്നും പറഞ്ഞിട്ടില്ല
വേറെ ആരോടേലും ഇഷ്ടമുണ്ടോ കുട്ടിക്ക്
അതോ ഇപ്പോൾ വേണ്ട എന്നാണോ....
എനിക്കിപ്പോ.... പഠിച്ചാൽ മതി അച്ഛാ.... ജോലിയൊക്കെ കിട്ടിയിട്ട് മതി കല്യാണമൊക്കെ.....
കരഞ്ഞുകൊണ്ട് തന്നെയാ പറഞ്ഞത്
അതിനെന്തിനാ ദേവു കരയുന്നെ.... അങ്ങനെ മതി
എന്തോ....... ഒരു പേടി ഞങ്ങൾ ഇല്ലാതായാൽ നിനക്കാരും ഇല്ലാതായിപ്പോകും
രാമേട്ടൻ ഇതുപറഞ്ഞപ്പോൾ ഞാൻ അതാ ഓർത്തത്
അതുകൊണ്ട് ചോദിച്ചതാ......
സാരമില്ല മോൾക്ക് പഠിക്കണമെങ്കിൽ പഠിച്ചോ
മോളു പഠിച്ചു വലിയ ജോലി നേടുന്നതാ എനിക്കും ഇഷ്ടം
ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം
അച്ഛനു കിട്ടാഞ്ഞ അല്ലെങ്കിൽ വേണ്ടെന്നുവെച്ച ഒരുപാട് കാര്യങ്ങൾ ഉണ്ട് അതെല്ലാം മോൾക്ക് കിട്ടണം എന്നു തോന്നുവാ അച്ഛനിപ്പോ
അവളൊന്നും പറയാതെ അച്ഛനെ കേട്ടുകൊണ്ടിരുന്നു
ടെസ്റ്റിൽസ് നഷ്ടത്തിൽ ആണെന്ന് പറഞ്ഞു വല്യച്ഛൻ.... ഈ കുടുംബം മൊത്തം കര പറ്റിയത് അതിൽ നിന്നാണ്
എന്തുപറ്റിയെന്നു നോക്കണം അതാ നാളെ ഇവിടെ നിൽക്കന്നൊക്കെ ഞാൻ പറഞ്ഞത്
അതൊക്കെ വേണോ.... അച്ഛാ.... നമുക്ക് ഇവിടെ വേണോ....
വേണം..... ഇത്രെയും കാലം അച്ഛൻ മാറി നിന്നില്ലേ..... എന്നിട്ടും..... ഇനി എല്ലാം വേണം....
അച്ഛനിപ്പോ തോന്നുവാ അന്നത്തെ ആ ആക്‌സിഡന്റ് മനഃപൂർവം ആയിരുന്നോ എന്നു
ദേവിക ഞെട്ടിപ്പോയി വിശ്വാസം വരാതെ അയാളെ നോക്കി
അതെന്താ അച്ഛാ ഇപ്പോൾ അങ്ങനെ തോന്നാൻ ????
അല്ല ഒന്നുമുണ്ടായിട്ടല്ല, മനസ്സിൽ എന്തോ അങ്ങനെ ഒരു തോന്നൽ
പിന്നെ...... ഇവിടെ ആരുടേലും പെരുമാറ്റം മനസ്സിൽ വെക്കണ്ടാട്ടോ അതൊക്കെ ശെരിയാവും
എവിടെയും മനസ് കൈ വിടാതിരുന്നാൽ മതി
വീണ്ടും മൗനം അവർക്കിടയിൽ നിറഞ്ഞപ്പോൾ ചന്ദ്രൻ പറഞ്ഞു
മോളു കിടന്നോ.....പിന്നെ നാളെ വരില്ലെന്ന് ഓഫീസിൽ പറഞ്ഞോ....
അവളൊന്നു മൂളുക മാത്രം ചെയ്തു
ഏറെ നേരം കഴിഞ്ഞുട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ദേവികയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല
ചന്ദ്രികയും കിടക്കാനായി
വന്നപ്പോൾ
അമ്മയോട് പറഞ്ഞു ഒരു വിരിപ്പെടുത്തു ബാൽക്കെണിയിലേക്ക് കിടന്നു
അമ്മ ഒരുപാട് സന്തോഷത്തിൽ ആണെന്ന് തോന്നിയവൾക്ക്
ഒരിക്കലും മരുമകൾ ആയി അംഗീകരിക്കില്ല എന്നു വിചാരിച്ചിടത്തു
ഭർത്താവിനും മകൾക്കുമൊപ്പം എത്തുക എന്നത് വലിയ കാര്യമാണവർക്ക്
എന്നാൽ ദേവികയ്ക്ക് ഒട്ടും ഇഷ്ടമേ ഇല്ലായിരുന്നു.. ഒന്നാമതെ ആ നാടുവിട്ടു പോരണം പിന്നെ കമ്പനി ഫ്രണ്ട്‌സ് ട്യൂഷൻ പിന്നെ വരുൺ..... അതിനെല്ലാം പുറമെ
വന്നപ്പോൾ തന്നെ കല്യാണമാലോചന.....
മാത്രമല്ല അമ്പാട്ടെ ഓരോ ആളുകളുടെ മുഖഭാവവും അവരോടുള്ള താല്പര്യക്കുറവ് കാണിക്കുന്നുണ്ടായിരുന്നു
ഒന്നുരണ്ടു തവണ ഫോൺ എടുത്തുനോക്കി വരുണിനെ ഒന്നു വിളിച്ചാലോ എന്ന്,
പിന്നെ വേണ്ടെന്ന് വെച്ചു
വരുണിനെ ഇഷ്ടമല്ലേ തനിക്ക്........
ഇഷ്ടമാണ് നൂറുവട്ടം....
അവൻ അടുത്തുവരുമ്പോൾ ഉള്ള താളം തെറ്റിയ ഹൃദയമിടിപ്പ് അതല്ലേ പറഞ്ഞുതരുന്നത് വേറെ ആരും വരുമ്പോൾ അങ്ങനെ തോന്നാറില്ല ഒരു മിനിമം ഡിസ്റ്റൻസ് കീപ് ചെയ്തിട്ടാണ് നിൽക്കാറും അത് കോളേജിൽ നിന്നെ അങ്ങനെ ആണ്
പക്ഷെ ആ പരിധികൾ കടന്നും അവൻ അടുത്തുവരുമ്പോൾ കൈ പിടിക്കുമ്പോൾ ഒന്നും തന്നെ ദേഷ്യം തോന്നിയിട്ടില്ല
തടുക്കാൻ കഴിഞ്ഞിട്ടുമില്ല
പതുക്കെ ചിരിയോടെ കവിളിലൊന്നു തൊട്ടുകൊണ്ട് അവളോർത്തു
ദേഷ്യം കാണിക്കുമെങ്കിലും അതിലെല്ലാം കരുതലും സ്നേഹവും കണ്ടിട്ടും ഉണ്ട്
പക്ഷെ....... അച്ഛൻ, അമ്മ ഇവരെയെല്ലാം അറിയിക്കാതെ അങ്ങനെ ഒന്ന് തീരുമാനിക്കാൻ ആകുമോ തനിക്ക്.....
അതോർക്കവേ അവളുടെ കണ്ണീർ പൊഴിഞ്ഞുതുടങ്ങി... അച്ഛനിപ്പോ പറഞ്ഞത് എന്താണെന്ന് അവൾക്ക് മനസിലായില്ല മനസാകെ കുഴഞ്മറിഞ്ഞു കിടക്കുകയായിരുന്നു
പക്ഷെ........
അച്ഛനു വല്യച്ഛൻ പറഞ്ഞ ബന്ധം നന്നായി പിടിച്ച മട്ടാണ്
പുറത്തെ നിലാവ് നോക്കി കിടന്നുവൾ എപ്പോയോ ഉറങ്ങിപ്പോയി.....
തുടരും