ഹൃദയസഖി തുടർക്കഥ ഭാഗം 67 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

വല്ലാത്തൊരു സന്തോഷം തോന്നി മനസിന്‌ 
കുറച്ചു സമയം ഒരാളോട് സംസാരിക്കുമ്പോൾ നമ്മുടെ മനസ്സിത്ര റീലാക്സ് ആകുമോ 
അവൾ പുഞ്ചിരിയോടെ റൂമിലേക്ക് പോകാനായി തിരിഞ്ഞു 

പെട്ടന്ന് മുൻപിൽ 
നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടിപ്പോയി 

അജയ്...!!

ഇയാളെന്താ ഇവിടെ  പെട്ടന്നുണ്ടായ ഞെട്ടൽ മറച്ചുകൊണ്ട് അവൾ ചോദിച്ചു 

ഇതെന്റെ വീടല്ലേ.... എനിക്കിവിടെ നിന്നൂടെ 

ശെരിയാണല്ലോ ഇതവന്റെ വീടാണ് 
അവൾ മാറിപോകാൻ തുടങ്ങി 

ഒന്നവിടെ നിന്നെ....

വീടും പരിസരവും എല്ലാം ഇഷ്ടമായോ .......

ഓ.... നല്ലതാണ്
സാഹചര്യത്തിന് പറ്റിയ ഒരു ചോദ്യം അല്ല അതെങ്കിലും അവൾ മറുപടി കൊടുത്തു കൂടുതൽ അവിടെ നിൽക്കാൻ താല്പര്യം ഇല്ലാതെ അവൾ അകത്തേക്ക് നടന്നു 

അപ്പോയെക്കും മുകളിലെ റൂം നന്നാക്കി വല്യമ്മ വന്നു വിളിച്ചു ദേവികയും അച്ഛനും അമ്മയും കൂടി മുകളിലേക്ക് മാറി 
അത്യാവശ്യം വലിയ റൂം ആയിരുന്നു അത് തൊട്ടു പിന്നിലായി ബാൽക്കണി പോലെ ഒരിടവും ഉണ്ടായിരുന്നു നിലത്തുപതിഞ്ഞു കിടക്കുന്ന ജനലുകൾ ഉള്ളിടം 
അവിടെ നിന്നാൽ കുളത്തിന്റെ ഒരു ഭാഗം കാണാം വയലിലൂടെ പോകുന്ന റോഡും നന്നായി കാണാം 

അച്ഛൻ പണ്ട് ഉപയോഗിച്ച മുറി ആയിരുന്നു ഇത് കുറച്ചൊക്കെ പുതുക്കി പണിതിട്ടുണ്ട് എങ്കിലും സ്ഥാനം ഇതുതന്നെ ആയിരുന്നു 
ആ ജനാലകൾ തുറന്നിട്ടുകൊണ്ട് ചന്ദ്രൻ പറഞ്ഞു 
ഇവിടെന്ന് നോക്കിയാൽ നീണ്ട മുടിയുള്ള വലിയ പൊട്ടുതൊടുന്ന കുഞ്ഞിക്കണ്ണുള്ള ഒരു സുന്ദരി  ഡെയിലി വയൽ വക്കിലൂടെ പടിഞ്ഞാറേ ചന്തയ്ക്ക് പോകുന്നത് കാണാമായിരുന്നു 
ചിരിയോടെ ചന്ദ്രൻ പറഞ്ഞു..

കൊച്ചു കള്ളി..... ചന്ദ്രികയുടെ കവിൾ പിടിച്ചു വിളിച്ചുകൊണ്ടു ദേവിക വിളിച്ചു 

ഒന്ന് അടങ്ങിയിരിക്ക് ചന്ദ്രേട്ടാ.... 
പോ പെണ്ണെ നിനക്ക് എന്തിന്റെ കേടാ.....
ചന്ദ്രന്റെ കയ്യിലേക്ക് ഒതുങ്ങിക്കൊണ്ട് അവർ ദേവികയോട് പറഞ്ഞു 

പെണ്ണിന് ചിരിവന്നു ഇപ്പോഴും റൊമാൻസിന് ഒരു കുറവും ഇല്ല 

അവൾ പതിയെ ആ ബാൽക്കണിയിലേക്ക്  ഇറങ്ങി ജനൽകമ്പിക്കടുത്തായി  ഇരുന്നു 
അവളുടെ മനസ് നിറയെ അപ്പോൾ വരുൺ ആയിരുന്നു
യാത്രയുടെ ക്ഷീണവും വേദനയും ഇന്നലെ ഒരുപാട് കരഞ്ഞതിനാലും  അവിടിരുന്നു തന്നെ ദേവിക ഉറങ്ങിപ്പോയി 

🪷

മോളേ.....
ആരോ കുലുക്കി വിളിക്കുന്നത് അറിഞ്ഞപ്പോൾ അവൾ ഞെട്ടി ഉണർന്നു 
വാ... ഭക്ഷണം കഴിക്കാം 
അമ്മയാണ് 
ചുറ്റും ഇരുൾ പരന്നിരിക്കുന്നു 
ഇത്രെയും നേരം ഉറങ്ങിപ്പോയോ എന്നോർത്തുകൊണ്ട് അവൾ പിടഞ്ഞെണീറ്റ് അമ്മയുടെ പിന്നാലെ നടന്നു 

ഹോളിൽ എല്ലാരും തന്നെ ഉണ്ട് വിവാഹ നിശ്ചയം പ്രമാണിച്ച് എല്ലാരും ഒത്തുകൂടിയിരുന്നു 
പലരുടെയും മുഖത്തു നേരത്തെ കണ്ടതിലും കൂടുതൽ വെളിച്ചമുണ്ടെന്നു അവൾക്ക് തോന്നി 
ഇവിടെ നിൽക്കുന്നത് ഇഷ്ടമായി കാണില്ല 

കസേര നീക്കിയിട്ട് അച്ഛന്റെ ഇരുവശവുമായി ഇരുന്നു ആ അമ്മയും മോളും 

അപ്പോയെക്കും ചപ്പാത്തിയും കറിയും കുറച്ചു ദൂരെ മാറി നിന്ന മറ്റൊരു സ്ത്രീ വന്നു വിളമ്പിയിരുന്നു 

കഴിച്ചോളൂ ഞങ്ങൾ നിങ്ങളെ കാത്തുനിന്നതാണ് 
കൂട്ടത്തിലേക്ക് നന്നായി പ്രായം തോന്നുന്ന ഒരു സ്ത്രീ പറഞ്ഞു 

അച്ഛന്റെ പെങ്ങൾ ആണ്  സുമിത്ര 
ചന്ദ്രൻ അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞുകൊടുത്തു 

ഇരുപതു വർഷങ്ങൾക്ക് ശേഷം ആണ് ഇതുപോലെ ഒരു സന്തോഷകരമായ അവസരം വന്നിരിക്കുന്നത് 
ഒരിക്കലും കാണാൻ കഴിയില്ല കൂട്ടുകൂടില്ലെന്ന് കരുതിയ ചന്ദ്രൻ വീട്ടിൽ എത്തിയിരിക്കുന്നു  കൂട്ടത്തിൽ അവന്റെ കുടുംബവും 
മരിച്ചുപോയ അച്ഛനും അമ്മയ്ക്കും ഒരുപാട് സന്തോഷം ആയിക്കാണും 

രാമേട്ടൻ പറഞ്ഞുകൊണ്ട് എല്ലാരുടെയും മുഖത്തേക്ക് നോക്കി 
ആരുടെ സൈഡിൽ നിന്നും ഒരു പ്രതികരണവും ലഭിക്കാഞ്ഞപ്പോൾ തുടർന്നു 

അച്ഛൻ മരിക്കുന്നതിന് മുൻപ് തന്നെ ചന്ദ്രനോട് ഷെമിച്ചതാണ്, ഞാനിപ്പോൾ നോക്കി നടത്തുന്ന ടെസ്റ്റിൽസ് അവന്റെ പേരിൽ ഉള്ളതാണ് പിന്നെ കുറച്ചു ഭൂമിയും ഉണ്ട് 
ഈ ഒരു അവസരത്തിൽ എല്ലാവരും ഉള്ളപ്പോൾ ഞാൻ പറയുകയാണ് ആ പ്രമാണവും സ്വത്തുവകകളും അവനു ഞാൻ തിരിച്ചുകൊടുക്കുകയാണ് 
നമ്മൾ ഇത്രെയും വലിയ കുടുംബം ഇവിടെ ഉള്ളപ്പോൾ ആരോരുമില്ലാത്തവനെപ്പോലെ ഇത്രെയും ദൂരെ പോയി നിൽക്കുന്നത് എനിക്ക് കണ്ടുനിൽക്കാൻ ആകുന്നില്ല
കുടുംബങ്ങൾ കൂടുമ്പോഴാണ് ഇമ്പമുള്ളതാകുന്നത്....
ഇതിലിപ്പോ ആർകെങ്കിലും എതിർ അഭിപ്രായം ഉണ്ടോ 

ആര് എതിരുനില്ക്കാൻ ആണ് 
അവനു അവകാശപ്പെട്ടത് അവനു കൊടുക്കുന്നു ഇനി അവൻ നോക്കിനടത്തട്ടെ 
ബാക്കി ഉള്ളവർക്ക് എല്ലാം ആവശ്യത്തിൽ കൂടുതൽ ഏട്ടൻ തന്നിട്ടുണ്ട് ... ആരെയും ഒന്നും പറയാൻ സമ്മതിക്കാതെ തന്നെ സുമിത്രാമ്മ പറഞ്ഞു 

ഇതെല്ലാം കേട്ടപ്പോൾ ഞെട്ടിപ്പോയത് ദേവിക ആണ്, ഒരിക്കലും ഇവിടെ വന്നു നിൽക്കില്ലെന്ന് പറഞ്ഞ അച്ഛനിതു എന്തുപറ്റി എന്നോർത്തുകൊണ്ട് അവൻ ചന്ദ്രനെ ഉറ്റുനോക്കി  എന്റെ ജോലി എന്തുചെയ്യും  


എല്ലാം തീരുമാനിച്ചു ഉറപ്പിച്ച ഭാവം ആണവിടെ 

അതിനിപ്പോ എന്താ വല്യപ്പെ.... എല്ലാർക്കും സന്തോഷം ആണ്.... ഭാസ്കരൻ ആണത് പറഞ്ഞത് 

എങ്കിൽ പിന്നെ വേഗം ഇങ്ങോട്ട് മാറാൻ ഉള്ളത് ചെയ്തുകൊള്ളു....
വല്യമ്മയാണ് 

ദേവിക ആകെ വല്ലാതായി ഇവരെല്ലാം കൂടി എന്തൊക്കെയാണ് പറയുന്നത് താനൊന്നു ഉറങ്ങി എണീറ്റപ്പോയ്ക്കും അച്ഛനിതു എന്തുപറ്റി എന്നവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല 

അപ്പൊ എന്റെ ജോലിയോ???മനസ്സിൽ നൂറുവട്ടം പറഞ്ഞത് പുറത്തുവന്നു

അതങ്ങു വേണ്ടെന്നു വെച്ചേക്കണം എന്നിട്ട് ചന്ദ്രന്റെ കൂടെ കൂടണം 
അവനു ബിസിനസിൽ നല്ല പിടിയുണ്ട് മോൾക്ക് വിദ്യാഭ്യാസവും ഇല്ലേ നല്ലതേ വരൂ 

അതല്ല എനിക്ക്.... എനിക്ക് അങ്ങനെ പെട്ടന്നിറങ്ങാൻ ആവില്ല 
ഒരു മാസം നോട്ടീസ് പീരിയഡ് ഉണ്ട് 

ഹാ... അതൊന്നും സാരമില്ലെന്നേ....ഒരു മാസം അല്ലെ 
അതുകഴിഞ്ഞിട് വേണമെങ്കിൽ നീ അജയന്റെ കമ്പനിയിൽ കയറിക്കോ  ഇന്റേൺ ആയിട്ട് 
അതാകുമ്പോൾ ജോലിയും പഠിക്കാം എന്നിട്ട് ടെസ്റ്റിസിൽ നിന്നാൽ മതി 

ആരൊക്കയോ അഭിപ്രായം പറയുന്നു 
ജോലി നിർത്തേണ്ടി വരും എന്നതുമാത്രം ദേവികയ്ക്ക് ഉറപ്പായി 
അതുവരെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ഇറങ്ങാതെ ആയി 
ഇതിപ്പോ എന്താ പെട്ടന്നിംങ്ങനെ എന്ന് മനസിലാകുന്നില്ല മാത്രമല്ല കമ്പനിയിലെ ജോബ് റിസൈൻ ചെയ്യണം എന്ന് പറയുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു കൊള്ളലാണ് വൈശാഖിന്റെയും വരുണിന്റെയും മുഖമാണ് മനസ്സിൽ വരുന്നത് 

അവൾ കുറച്ചു സമയം ആ ഭക്ഷണത്തിൽ ചിക്കിപെറുക്കി ഇരുന്നു 
എണീറ്റു റൂമിലേക്ക് നടന്നു 

ഒരു സമാധാനവും കിട്ടുന്നില്ല അച്ഛനെ അടുത്തൊന്നു കിട്ടിയാൽ കാര്യം തിരക്കായിരുന്നു 
റൂമിലെ ബാൽക്കനിയിൽ ഇരുന്നു പുറത്തേക്ക് നോക്കിയിരുന്നവൾ 
ചെറിയ കാറ്റുവീശുന്നുണ്ട് 
ഒരു തണുപ്പ് റൂമിലേക്ക് അരിച്ചു കയറുന്നു 

പെട്ടന്നാണ് ഫോൺ റിങ് ചെയ്തത് 
ലാലുയേട്ടൻ 
പ്രതീക്ഷിച്ച എന്തോ കിട്ടിയപോലെ സന്തോഷം തോന്നി അവൾക്ക് 

ഹലോ....

ഹേ.... ലോ.....

മറുസൈഡിൽ നിന്നും പരിചിതമല്ലാത്തപോലെ കുഴഞ്ഞ ശബ്ദം കേട്ടവൾ കാൾ ഒന്നുടെ നോക്കി പേര് അതുതന്നെ ആണെന്ന് ഉറപ്പുവരുത്തി ഒന്നുടെ ഹലോ പറഞ്ഞു 

ഹലോ.... കേൾക്കുന്നില്ലേ....

ദേവു....
വരുണിന്റെ വളരെ പതിഞ്ഞ ശബ്ദം....
ചുറ്റുനിന്നും മറ്റുള്ളവരുടെ ഒച്ചക്കൂടി കേട്ടപ്പോൾ അവളാകെ ടെൻഷനിൽ ആയി  ഉള്ളതിന് പുറമെ പുതിയ പ്രോബ്ലംസ് വരുകയാണ് എന്നോർത്ത് 

ഹലോ... എന്താ.... എന്താ പറ്റിയെ ലാലുയേട്ട 



തുടരും
To Top