ഹൃദയസഖി തുടർക്കഥ ഭാഗം 66 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു

ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദയസഖി എന്നു സെർച്ച് ചെയ്യുക...

കുറച്ചുനേരത്തെ മൗനത്തിനു ശേഷം ചന്ദ്രൻ ചോദിച്ചു 
ഈ വരുൺ ആളെങ്ങനെ ആണ്?

നല്ലതാണ്.....അവളുടെ മറുപടിയും പെട്ടന്നായിരുന്നു 

മോൾക്ക് അവനെ ഇഷ്ടമാണോ 

ചന്ദ്രന്റെ ചോദ്യം കേട്ട് അവൾ പെട്ടന്ന് വല്ലാതായി ചാറ്റ് ചെയ്തത് കണ്ടിട്ടാവും എന്നാണ് അവൾക്ക് തോന്നിയത് 

എല്ലാരോടും തോന്നുന്നപോലെ അല്ലാതെ പ്രേത്യകമായി ഒരിഷ്ടം... അച്ഛന് അമ്മയോട് തോന്നിയപോലെ 
ചന്ദ്രൻ അവൾക്ക് ഒന്നുടെ വ്യക്തമാക്കി കൊടുത്തു 

ദേവിക വല്ലാതെ ആയിപോയി 
ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ മൗനമായിരുന്നു 

അപ്പോയെക്കും ആരോ വന്നു അവരെയും ഫോട്ടോ എടുക്കാനായി വിളിച്ചു അതോടെ അവളുടെ പുറത്തൊന്നു തട്ടിയിട്ട് അച്ഛൻ എണീറ്റു പോയി 
ആദ്യമൊന്ന് പകച്ചുപോയെങ്കിലും അവളും അങ്ങോട്ട് ചെന്നു 

ഞങ്ങൾ ഇറങ്ങട്ടെ രാമേട്ടാ....

കുടുംബങ്ങളെയൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 
ഈ ജന്മത്തിൽ ഇനി പറ്റുമെന്ന് കരുതിയതല്ല  ദൈവം സഹായിച്ചു അത് നടന്നു 
ഇനി നിന്നാൽ സമയം വൈകും 
ഇറങ്ങട്ടെ രാമേട്ടനെ കെട്ടിപിടിച്ചുകൊണ്ട് ചന്ദ്രൻ പറഞ്ഞു 

നിൽക്ക് വീട്ടിൽ കയറീട്ട് പോകാം 
ഇവിടെ വരെ വന്നിട്ട് വീട്ടിലേക്ക് വരാതെ എങ്ങനെ....
അച്ഛനും അമ്മയും ഉറങ്ങുന്നിടമെങ്കിലും നിനക്കൊന്നു കാണണ്ടേ....

ഏട്ടന്റെ വാക്കുകളിൽ ചന്ദ്രൻ കുടുങ്ങിക്കിടന്നു 

അതെ..... അതെ.... വീട്ടിലേക്ക് വാ....
അതുവരെ ഇല്ലാതെ എപ്പോയോ ഭാസകരേട്ടന്നും എത്തി 
ഇയാളിതിപ്പോ എവിടുന്നാ വന്നേ എന്ന് ദേവികയും ചിന്തിക്കാതിരുന്നില്ല 

അപ്പോയെക്കും പെങ്ങളും ഭർത്താവും എല്ലാരും വന്നു നിർബന്ധിച്ചു അവരെ വീട്ടിലേക്ക് കൊണ്ടുപോയി 

രണ്ടാൾ ഉയരമുള്ള മതിൽക്കട്ടിനകത്തു കൊട്ടാരം പോലൊരു വീട്......ഗേറ്റ് തുറന്നു കാർ അകത്തേക്ക് കയറിയപ്പോൾ തന്നെ ദേവിക ആകെ അന്താളിച്ചുപോയി നീണ്ടുനിവർന്ന വഴി വീടിനു ഇടുവശവുമായി അവസാനിക്കുന്നു അവിടെ   ചാഞ്ഞുകിടക്കുന്ന മാവും അതിനോടൊത്തു് വിശാലമായ പൂന്തോട്ടവും  തൊട്ടിപ്പുറത്തായി നിർത്തിയിട്ടിരിക്കുന്ന ആഡംബര കാറുകളും 

അച്ഛൻ ആള് കൊള്ളാലോ അവളൊന്നു ചന്ദ്രനെ തട്ടിക്കൊണ്ടു പറഞ്ഞു 
എന്നാൽ ചന്ദ്രൻ ആ ലോകത്തൊന്നും അല്ലായിരുന്നു 
നോക്കുമ്പോൾ ചന്ദ്രികയും ഇടയ്ക്കിടെ കണ്ണ് തുടയ്ക്കുന്നുണ്ട് 
രണ്ടുപേരും പഴയ കാലത്തിലേക്ക് പോയതാവും 

ഒട്ടും നല്ലതല്ലാത്ത ഓർമകളാണ് ഇവിടുന്നുള്ളത് എന്ന് പറയാതെ തന്നെ അറിയാം 
ഇത്രെയും വലിയ കുടുംബം ആയിട്ടുപോലും ആരുമില്ലാത്തവനെപ്പോലെ ഇത്രയും കാലം ജീവിച്ച അച്ഛനെ ഓർത്തപ്പോൾ അവൾക്ക് സങ്കടം തോന്നി, കിടപ്പിൽ ആയിട്ടുപോലും ആരും തിരിഞ്ഞു നോക്കിയില്ല 

ഉയർന്ന ശ്വാസഗതിയും വിറയ്ക്കുന്ന ചുണ്ടുകളും തണുത്തുറഞ്ഞ കൈകളുമായി ചന്ദ്രൻ വല്ലാതെ വിഷമിക്കുന്നപോലെ തോന്നിയാവൾക്ക് 

ആ രംഗം ശാന്തമാക്കാൻ എന്നപോലെ അവളൊന്നു പാടി 

ഓർമകൾ......ഓർമകൾ....
പീലികുടചൂടി 
എന്തുകുടയാണ് ചൂടിയത് ???

ഇരുവരുടെയും മുഖത്തേക്ക് നോക്കി അവൾ ചോദിക്കുമ്പോയേകും 
അച്ഛന്റെയും അമ്മയുടെയും കൈകൾ ഒരുപോലെ അവളിൽ മുറുകിയിരുന്നു ഒരാശ്രയം പോലെ 

Be cool dears......
വേണ്ടെങ്കിൽ കയറേണ്ട നമുക്ക് തിരിച്ചുപോകാം 

അവരെ ആശ്വസിപ്പിക്കാൻ എന്നപോലെ ദേവിക പറഞ്ഞു 

ഹേ... യ് ഒന്നുല്ലെടാ......

ചന്ദ്രൻ തറവാട്ടിൽ ഇറങ്ങുമ്പോൾ ഓർമകളുടെ കുത്തൊഴുക്കിൽ പെട്ടിട്ടാകും വല്ലാതെ വിറച്ചിരുന്നു 

വലതുകാൽ വച്ചുതന്നെ കയറി വാടാ.... രാമേട്ടൻ പറയുന്നുണ്ട് 

അച്ഛനും... അമ്മയും....
വീടിന്റെ തേക്കുഭാഗത്തേക്ക് നോക്കികൊണ്ട്‌ തന്നെയാണ് ചന്ദ്രൻ ചോദിച്ചത് 

ഓർമ വന്നപോലെ രാമൻ അങ്ങോട്ട് നടക്കുമ്പോൾ ദേവിക ചുറ്റും നോക്കുകയായിരുന്നു 

അവർ മൂന്നുപേരും ചന്ദ്രന്റെ അച്ഛന്റെയും അമ്മയുടെയും അസ്ഥിതറയ്ക്ക്  മുൻപിൽ നിന്നൊന്ന് പ്രാർത്ഥിച്ചു 

ചന്ദ്രനും രാമനും അവിടെത്തന്നെ നിൽക്കുകയാണ് എന്നുകണ്ട ശാരദ അവളെയും അമ്മയെയും കൂട്ടി അകത്തേക്ക് നടന്നു 

വീടിന്റെ ഉള്ളിൽ ചുറ്റിവളഞ്ഞു പോകുന്ന ഗോവണിയാണ് ഉള്ളിൽ അവളെ ആകർഷിച്ചത് 

തൽക്കാലം ഗസ്റ്റ്‌ റൂമിൽ നിൽക്കാം അപ്പോയെക്കും ഞാൻ റൂം വൃത്തിയാക്കാൻ പറയാം 

വേണ്ട വല്യമ്മേ.... ഇതുമതി ഞനങ്ങളിന്ന് തിരിച്ചുപോകും...
നാളെ എനിക്ക് ഡ്യൂട്ടി ഉള്ളതാണ് 

നാളെ പോയാൽ പോരെ മോളേ... ഇത്രിടം വരെ വന്നിട്ട് നിൽക്കാതെ പോയാൽ എങ്ങന...... ഒരു day leave ആക്കികൂടെ???
ചന്ദ്രനോട് ഞാൻ പറയാം 

അരികിലേക്ക് ചേർത്തുനിർത്തി തലയിൽ തലോടിക്കൊണ്ട് പറയുന്നവരെ അവളും നോക്കിനിന്നു 

അപ്പോയെക്കും അവർക്കുള്ള ജ്യൂസുമായി കുറച്ചു പ്രായമയുള്ള ഒരമ്മ വന്നു വാതിൽക്കൽ തന്നെ നിന്ന് എത്തിനോക്കി ജ്യൂസ്‌ വെച്ചു വേഗത്തിൽ പോയി 

ദേവികയും അമ്മയും ആരാണത് എന്നെല്ലാം നോക്കുമ്പോയേക്കും അവർ പോയിരുന്നു 

ചന്ദ്രികയ്ക്ക് ആളെ മനസിലായോ 

ഇല്ല.... പക്ഷെ എവിടെയോ പരിജയം 

നിന്റെ കൂട്ടത്തിൽ ഒരു ജാനു ഇല്ലായിരുന്നോ 
അവളാണ് 
വലിയമ്മയുടെ മറുപടി കേട്ടപ്പോൾ ചന്ദ്രിക അറിയാതെ എണീറ്റുപോയി 

അവളോ...... ഞാനൊന്നു കണ്ടിട്ടുവരാം 
അവര്ക്കുപിന്നാലെ വല്യമ്മയും പോയതോടെ ദേവിക അവിടെ ഒറ്റയ്ക്കായി 

അച്ചനെന്താ അങ്ങനെ ചോദിച്ചത് എന്നോർക്കുകയായിരുന്നു ദേവിക 
തന്റെ മനസിൽ തോന്നിയ ചെറിയൊരു ക്രഷ് അച്ഛന് മനസിലായോ.....
ഹാ.. ഉണ്ടാകും നന്നായി പ്രണയിച്ചതല്ലേ.... ഉണ്ടാകും 

പിന്നെയും ഏറെ നേരം കഴിഞ്ഞാണ് ചന്ദ്രൻ അകത്തേക്ക് വന്നത്.. മുഖമൊക്കെ ആകെ വല്ലാതായിട്ടുണ്ട് 
വന്നപാടെ തന്നെ കിടക്കുന്നതുകണ്ടപ്പോൾ ദേവിക ചോദിച്ചു 
എന്തുപറ്റി അച്ഛാ 

ഒരുപാട് നിന്നിടാണെന്ന് തോന്നുന്നു മോളേ വല്ലാത്തൊരു വേദന.... കണ്ണിനു മുകളിലായി കൈകൾ വെച്ചുകൊണ്ട് തന്നെ അയാൾ പറഞ്ഞു 

ഇന്നിവിടെ നിൽക്കണോ 
ഹ... നാളെ പോയാൽ പോരെ 

ദേവിക ഒന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല 

ഫോണും എടുത്തു പതുക്കെ വരാന്തയിലേക്ക് ഇറങ്ങി 
മനാഫ് സർ നെ വിളിച്ചുപറയണം ഇല്ലെങ്കിൽ പിന്നെ അതിനാകും പുകിൽ...

മനാഫ് സാർനെ വിളിച്ചു നാളെക്ക് ലീവ് റെഡി ആക്കി 
പിന്നെ വൈശാഖിനെ അത്യവശ്യം കുറച്ചുകാര്യങ്ങളും ഏല്പിച്ചവൾ വരുണിന് മെസ്സേജ് ഇട്ടു നാളെ ലീവ് ആണെന്നും അച്ഛന്റെ വീട്ടിൽ ആണെന്നും 

മെസ്സേജ് വായിക്കാതിരുന്നപ്പോൾ അവൾക്ക് നിരാശ തോന്നി 
ചുമ്മാ പുറത്തെ വരാന്തയിലൂടെ  നടകുമ്പോൾ ആണ് പരിപാടി എല്ലാം കഴിഞ്ഞു ബാക്കി ഉള്ളവർ വരുന്നത് 

വന്നവരെല്ലാം തന്നെ അവളെ കണ്ടെങ്കിലും ഒന്നു പുഞ്ചിരിക്ക പോലും ചെയ്യാതെ ഉള്ളിലേക്ക് കടന്നുപോയി 
. ഇവറ്റകൾക്കൊന്നു ചിരിച്ചാൽ എന്താ പല്ല് കോഴിഞ്ഞുപോവോ....
എന്താ.... ജാഡ എല്ലാത്തിനും 
അവൾക്ക് പുച്ഛം തോന്നി 

അപ്പോയെക്കും വരുണിന്റെ കാൾ എത്തി 
ദേവിക ഫോണും കൊണ്ടു പതുക്കെ മുറ്റത്തെ മാവിൻ ചുവട്ടിയ്ക്ക് നടന്നു 
എന്തിനാണ് ലീവ് എന്നായിരുന്നു അവനു ആദ്യം അറിയേണ്ടത് 
അച്ഛന്റെ വീട്ടിലാണെന്ന് പറഞ്ഞപ്പോൾ അവനു അത്ഭുതം. പിന്നെ അച്ഛൻ സമ്മതിച്ചോ എന്നായി ചോദ്യം 
അച്ഛന്റെയും തീരുമാനം അതാണെന്ന് പറഞ്ഞപ്പോൾ 
വരുൺ വല്ലാതെ അതിശയിച്ചു 
കാരണം  അന്ന് ചായക്കടയിൽ ഇരിക്കുമ്പോൾ ചന്ദ്രന്റെ വാക്കുകളിൽ കുടുംബങ്ങൾ തങ്ങളെ തേടി വന്നതിൽ സന്തോഷം ആയിരുന്നില്ല മറിച്ചൊരു പേടി ആയിരുന്നു ഉള്ളത്... അവരെ വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞതായും അവൻ ഓർത്തു 
അത് ദേവികയോട് പറയുകയും ചെയ്തു 
അവൾക്ക് അങ്ങനെ ഒന്നും തോന്നിയില്ല എന്ന് പറഞ്ഞപ്പോൾ 
സൂക്ഷിക്കണം  എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം എന്നും പറഞ്ഞാണ് വരുൺ ഫോൺ വെച്ചത് 

വല്ലാത്തൊരു സന്തോഷം തോന്നി മനസിന്‌ 
കുറച്ചു സമയം ഒരാളോട് സംസാരിക്കുമ്പോൾ നമ്മുടെ മനസ്സിത്ര റീലാക്സ് ആകുമോ 
അവൾ പുഞ്ചിരിയോടെ റൂമിലേക്ക് പോകാനായി തിരിഞ്ഞു 

പെട്ടന്ന് മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടിപ്പോയി 


തുടരും
To Top