ആത്മസഖി, തുടർക്കഥ ഭാഗം 60 വായിക്കൂ...

Valappottukal


രചന: മഴ മിഴി



♥️I love you... Nandha...♥️
നീ ആണ് എനിക്കെല്ലാം അത്രമേൽ ഭ്രാന്തമായി ഞാൻ നിന്നെ പ്രണയിക്കുന്നു... എന്റെ ശ്വാസം പോലും നീയാണ്...

നന്ദയുടെ ഹൃദയതന്ത്രികളിൽ പൊട്ടിതുടങ്ങിയ പ്രണയത്തിന്റെ നൂലിഴകൾ വീണ്ടും   പുതിയ ഈഴകൾ ചേർത്ത് നെയ്യാൻ തുടങ്ങി...അവ പ്രണയത്തിന്റെ  പുതിയ രാഗതാളങ്ങൾ മീട്ടാൻ തുടങ്ങി...
ഇനിയും നിൻ ഹൃദയതന്ത്രികൾ നിന്നൊരിക്കലും അകലാൻ കഴിയാത്ത പോലെ നന്ദ കാശിയെ കെട്ടിപ്പുണർന്നു നിന്നു..അവളുടെ ഹൃദയത്തിൽ അവനായി മാത്രം വീണ്ടും പ്രണയം വിടർന്നു...

തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ അതുവരെ  ഉണ്ടായിരുന്ന പിണക്കങ്ങളും പരിഭവങ്ങളും  മറന്നു കഴിഞ്ഞിരുന്നു  രണ്ടാളും..
രണ്ടുപേരുടെയും ചിരിയും കളിയും കണ്ടു ഉമ്മറത്തെ ചാരുകസേരയ്ക്കരുകിൽ  സോമനാഥനോട് നന്ദയുടെയും കാശിയുടെയും പ്രണയത്തെ പറ്റി വിവരിച്ചു കൊണ്ടിരുന്ന ലക്ഷ്മിയമ്മ   അവരെ രണ്ടാളെയും കണ്ണെടുക്കാതെ നോക്കി നിന്നു...

ലക്ഷ്മിയുടെയും സോമന്റെയും മനസ്സിൽ  വല്ലാത്തൊരു ശാന്തത നിറഞ്ഞു അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു..

ഇതെല്ലാം കണ്ടുകൊണ്ട്   സോപനത്തിൽ  ബാക്കി ബന്ധുക്കാർക്കിടയിൽ ഇരുന്ന സുമയുടെ മുഖം മാത്രം തെളിയാതെ  നിന്നു..

വൃന്ദ കഴിവതും  കാശിയ്ക്ക് മുന്നിലേക്ക് വരാതിരിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു... അവളുടെ ഈ പെടാപാടുകൾ ആദി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..അവന്റെ മുഖത്ത് പുച്ഛച്ചിരി വിടർന്നു..

താൻ താൻ കുരുക്കിയ കുഴിയിൽ താൻ തന്നെ വീണു.. അവന്റെ ചിരിയോടെ ഓർത്തു..

തിരികെ വീട്ടിൽ എത്തുമ്പോൾ ലേഖ മൗനത്തിൽ ആയിരുന്നു... ആരോടും ഉരിയാടാതെ റൂമിലേക്ക് കയറി പോകുന്ന  ലേഖയെ  സംശയഭാവത്തിൽ   സുഭദ്ര നോക്കി നിന്നു..

റൂമിൽ ചെന്നതും  ശേഖരന്റെ  തളർന്ന ശബ്ദം കേട്ടു അവര്  ഞെട്ടി മിഴിച്ചു ചുറ്റും നോക്കി..

ബാത്‌റൂമിന്റെ ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു നടക്കാൻ പോലും ആകാതെ  നിലത്തേക്ക് ഊർന്നു പോകാൻ തുടങ്ങിയ ഉടുമുണ്ട് കൂട്ടി പിടിച്ച് തളർന്നു അയാൾ ദയനീയമായി ലേഖയെ നോക്കി..

അയാളുടെ നോട്ടം കാണെ ലേഖയുടെ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ കടന്നുപോയി..

ശ്വാസം ആഞ്ഞെടുത്തു കൊണ്ട് അവർ ഒന്നും അറിയാത്ത പോലെ അയാൾക്ക് അടുത്തേക്ക് ചെന്നു... അപ്പോഴും ആ ഉള്ളം വല്ലാതെ പേടിച്ചു വിറച്ചു..

എന്താ.. എന്താ ശേഖരേട്ട...
എന്താ പറ്റിയെ?

അവർ അയാളെ പിടിച്ചു ബെഡിൽ ഇരുത്തി...
എനിക്ക് തീരെ വയ്യാടി....
എന്താ പറ്റിയെന്നു അറിയില്ല... കഴിച്ചത് എന്തോ വയറ്റിനു പിടിച്ചിട്ടിലെന്നു  തോന്നണു..

ഹോസ്പിറ്റലിൽ പോണോ...

എനിക്ക് ഒന്ന് ടോയ്‌ലെറ്റിൽ പോണം ഒന്ന് പിടിക്കേടി എന്നെ...എന്നിട്ട് എന്തേലും മരുന്ന് നിനക്ക് അറിയാമെങ്കിൽ ഒന്ന് ഉണ്ടാക്കി കൊണ്ടുവാ... അല്ലാണ്ട് ഈ ലൂസ് മോഷൻ നിൽക്കില്ല..

അവർ അയാളെ ടോയ്‌ലെറ്റിലാക്കി  കിച്ചണിലേക്ക് ഓടി...
അവളുടെ ഓട്ടം കണ്ടു ഹാളിൽ ഇരുന്നു tv കണ്ടാ  സുഭദ്ര തലപൊക്കി നോക്കി..

കുറച്ചു കഴിഞ്ഞു ലേഖ തേയിലവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞെടുത്തു കൊണ്ട്  വീണ്ടും റൂമിലേക്ക് ഓടി..


വീട്ടിൽ ചെന്നു അനു അടിയുണ്ടാക്കി കിടന്നെങ്കിലും അമ്മയും അച്ഛനും പറഞ്ഞത് അവൾക്ക് സഹിക്കാനായില്ല...
അച്ഛനും അമ്മയ്ക്കും എന്നോട് ഇത്രേ ഉള്ളോ സ്നേഹം... എല്ലാരും കള്ളമ്മാരാണ്.. സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി എന്ത് കള്ളവും പറയും.. എന്റെ ഇഷ്ടത്തേക്കാളും വലുതാണോ അച്ഛന് അപ്പച്ചിക്ക് കൊടുത്ത വാക്ക്...ഒരു വാക്കല്ലെ അത് മാറ്റി പറഞ്ഞാൽ എന്താണ്..എല്ലാവർക്കും അവരവരുടെ അഭിമാനമാണ് വലുത്... ആരും എന്താ എന്നെ ഓർക്കാത്തത്...അവൾ തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞു...അനിക്ക് അവളുടെ സങ്കടതിന് കാരണം മനസ്സിലായില്ലെങ്കിലും അവനു സങ്കടം വന്നു..


എടി.... ചേച്ചി....
നീ കരയല്ലെടി.... എനിക്ക് നീ കരയണ  കാണുമ്പോൾ കരച്ചില് വരുന്നെടി..

എടി.... ചേച്ചി കരയാതെടി...
അവൻ അവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി...
അനു കണ്ണ് തുടച്ചു അവനെ നോക്കി.. പിന്നെ അവനെ കെട്ടിപിടിച്ചു അവളും വിതുമ്പി ..


ദിവസങ്ങൾ കടന്നുപോയി... അതിനിടയിൽ കാശിയും നന്ദയും വക്കീല് വഴി  ഡിവോഴ്സ് കേസ് പിൻവലിച്ചു...

ആ വിവരം അറിഞ്ഞ സുരേന്ദ്രൻ നന്ദയെ കാണാൻ കോളേജിൽ ചെന്നു..
കോളേജ് ഗേറ്റിനു ഫ്രണ്ടിൽ നിൽക്കുന്ന അച്ഛനെ കണ്ടു നന്ദ ഓടിച്ചെന്നു..

അച്ഛാ.... അച്ഛൻ എന്താ ഉത്സവത്തിന് വരാഞ്ഞേ...
ഞാൻ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാഞ്ഞേ..

എന്നോട് പിണക്കമാണോ...
നന്ദ പരിഭ്രാമത്തോടെ ചോദിച്ചു..

അയാൾ നന്ദയെയും കൂട്ടി തിടുക്കത്തിൽ കാറിലേക്ക് കയറി..
എന്താ അച്ഛാ....
എന്ത് പറ്റി അമ്മയ്ക്ക് എന്തെകിലും വയ്യേ...
ഒന്ന് പറയ് .... അച്ഛാ...
അച്ഛന്റെ മുഖമെന്താ വാടിയിരിക്കുന്നെ.... അച്ഛൻ കരയുവാണോ?
കാർ   ചെമ്പകശേരിയിൽ എത്തിയതും നന്ദ ആധിയോടെ ഡോർ തുറന്നു   പുറത്തേക്ക് ഇറങ്ങി..

മുറ്റം അടിക്കുന്ന അമ്മയെ കണ്ടു അവൾ  നെഞ്ചിൽ കൈ വെച്ചു  ആശ്വാസത്തോടെ അച്ഛനെ നോക്കി..

മുറ്റം അടിച്ചു കൊണ്ടു നിന്ന ചൂല് താഴെയിട്ട് കൊണ്ട് ബിന്ദു അവൾക്ക് അരികിലേക്ക് വന്നു...

അവൾ അമ്മയെ കെട്ടിപിടിച്ചു...
അമ്മേടെ ചക്കരയ്ക്ക് സുഖമാണോ..
മ്മ് ..

ഈ അച്ഛൻ എന്നെ പേടിപ്പിച്ചു കളഞ്ഞു...
ഞാൻ ആധി പിടിച്ച വന്നേ... അമ്മയ്ക്ക് എന്തെകിലും വയ്യയൊന്നു ഞാൻ വിചാരിച്ചു...

അവൾ സുരേന്ദ്രനെ നോക്കി പിണക്ക ഭാവത്തിൽ പറഞ്ഞു..

അയാൾ  തലയും കുനിച്ചു അകത്തേക്ക് കയറി...

എന്റെ ബിന്ദു കുട്ടി.... എന്താ  മൊതലാളിക്ക് പറ്റിയെ...
വീട് വാങ്ങിയവർ ആരെങ്കിലും കമ്മീഷൻ താരാണ്ട് മൊതലാളിയെ പറ്റിച്ചോ?

കമ്മീഷനൊക്കെ ഒരു മയത്തിൽ വാങ്ങണ്ടേ... അറുത്തു വാങ്ങിയാൽ ഈ അറുക്കിസിനെ ഇതുപോലെ ആളുകൾ പറ്റിക്കൂല്ലേ..

ഈ പെണ്ണ്.... ഇന്ന് തല്ലു വാങ്ങും...
അമ്മാ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..

എന്താ.... ബിന്ദുസേ... തുറിച്ചു നോക്കുന്നെ...
മോള് വാ... അമ്മ ചായ എടുക്കാം..
ഞാൻ വീട്ടിൽ പറയണ്ടാ വന്നേ...
ഞാൻ ഒന്ന് വിളിച്ചു പറയട്ടെ അമ്മേ...
മ്മ്.... അതിനെന്താ നന്ദൂട്ടി മോള് വിളിച്ചു പറഞ്ഞാട്ടെ..
അമ്മ മോൾക്ക് ചായ കൊണ്ടുവരാം... ബിന്ദു കിച്ചണിലേക്ക് പോയി 

അവൾ കാശിയെ വിളിക്കാൻ ഫോൺ എടുത്തതും 
സുരേന്ദ്രൻ അവളെ വിളിച്ചു...

നന്ദേ....ന്ദേ...

ദാ... വരണച്ചാ...

അവൾ വേഗം ഫോൺ തിരികെ വെച്ചു കൊണ്ട്  അച്ഛന്റെ അടുത്തേക്ക് ചെന്നു..

എന്താ അച്ഛേ...
മോള് ആരെ ഭയന്ന ഡിവോഴ്സ് കേസ് പിൻവലിച്ചെ...
അവനെ ഭയന്നാണോ എന്റെ കുട്ടി കേസ് പിൻവലിച്ചെ...

ആണെങ്കിൽ എന്റെ മോള് അവനെ ഭയപ്പെടണ്ട...
അച്ഛൻ ഇല്ലേ ന്റെ കുട്ടീടെ കൂടെ... അച്ഛൻ നോക്കും ന്റെ കുട്ടിയെ..

നന്ദ അയാളുടെ മുഖത്തേക്ക് നോക്കി.. ആ കണ്ണിൽ കാണുന്ന ആധിയും  തന്നോടുള്ള സ്നേഹവും കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു..

കാശിയേട്ടനെ ഭയന്നല്ല അച്ഛാ ഞാൻ ഡിവോഴ്സ് കേസ് പിൻവലിച്ചത്..
പിന്നെ....
എനിക്ക് കാശിയേട്ടനെ ഇഷ്ടം ആയത് കൊണ്ടാണ്..

സുരേന്ദ്രൻ വിശ്വാസം വരാതെ  അവളെ നോക്കി...
ന്റെ കുട്ടി എന്താ ഈ പറയുന്നേ... മോളെ ഇത്രയൊക്കെ വേദനിപ്പിച്ചവനെ ഇഷ്ടം ആണെന്നോ?

അവൻ ന്റെ കുട്ടിയെ ഈ ജന്മം സ്നേഹിക്കുമോ?
മോൾക്ക് തോന്നുന്നുണ്ടോ അവൻ മോളെ സ്നേഹിക്കുമെന്ന്...

പെട്ടന്ന് കാശി  അകത്തേക്ക് കയറി വന്നു..
ഈ ജന്മം എന്നല്ല ഇനി എത്ര ജന്മം എടുത്താലും ഈ കാശി ഒരാളെ സ്നേഹിക്കുമെങ്കിൽ  അത് ഈ നിൽക്കുന്ന നന്ദയെ ആയിരിക്കും..

പെട്ടന്ന് നന്ദയുടെ കണ്ണുകൾ വിടർന്നു.... ചുണ്ടിൽ പുഞ്ചിരി തങ്ങി...
സുരേന്ദ്രൻ വിശ്വാസം വരാതെ കാശിയെ നോക്കി...

നീയ്... കള്ളം പറയുവാ...
എന്റെ കുട്ടിയോടുള്ള പക വീട്ടനായി....
നിനക്ക് ഞാൻ പക വീട്ടാൻ വിട്ടുതരില്ല എന്റെ കുഞ്ഞിനെ...

എന്റെ പൊന്നു അമ്മായിയച്ച....
നിങ്ങൾക്ക് ശെരിക്കും എന്താ വേണ്ടത്...
നിങ്ങടെ മോള്  ഡിവോഴ്സ് ആയി ഈ വീട്ടിൽ കഴിയുന്നത് കാണുന്നതാണോ നിങ്ങടെ സന്തോഷം...

പെട്ടന്ന് അയാളുടെ മിഴികൾ നിറഞ്ഞു... അയാൾ നിറഞ്ഞ മിഴികളോടെ അവനെ നോക്കി..

നിന്നെ പോലെ ഒരു ദുഷ്ടാന്റെ കൂടെ ദിവസവും വേദനിച്ചു കഴിയുന്നതിലും നല്ലതല്ലേ എന്റെ ഈ വീട്ടിൽ ഒരു ഡിവോഴ്സിയായി സന്തോഷത്തോടെ അവൾ ജീവിക്കുന്നത്..

പെട്ടന്ന് നന്ദയ്ക്ക് സങ്കടം വന്നു അവൾ വായും പൊത്തിപിടിച്ചു കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഓടി..

കാശി അയാളുടെ മുഖത്തേക്ക് നോക്കി...
നന്ദയോട്  അയാൾ കാട്ടണ സ്നേഹം വെറും  അഭിനയമല്ലെന്നു അയാളുടെ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു... അങ്ങനെ ഒരാളെ തെറ്റിദ്ധരിച്ചതോർത്തു കാശിക്ക് വിഷമം തോന്നി..

അവൻ അയാൾക്ക് അരികിലേക്ക് ചെന്നു..
അയാൾ കൈകൾ കൂപ്പി കൊണ്ട് നിറ കണ്ണുകളോടെ അവനെ നോക്കി..

ന്റെ കുട്ടി പാവമാ.... അവളെ  പക തീർക്കാൻ വേണ്ടി  കൊലയ്ക്ക് കൊടുക്കരുത്... അവൾ എന്റെ ജീവനാ...
അവളെ തിരിച്ചു തന്നേക്ക്.... ഞാൻ പൊന്നു പോലെ നോക്കിക്കോളാം...
തന്നേക്കെടാ എനിക്ക് അവളെ....എന്റെ കണ്ണടയും വരെ അവളെ ഞാൻ നോക്കും...ന്റെ കുട്ടിയെ....

അതിനു പകരം നിനക്ക് എന്റെ ജീവൻ വേണോ ഞാൻ തരാം...
എന്റെ കുഞ്ഞിനെ ഉപദ്രവിക്കരുത്... 
ഞാൻ അല്ലെ ഈ കല്യാണം നടത്തിയേ... എന്നോട് തീർത്തോ നിന്റെ പക..

പെട്ടന്ന് കാശി അയാളുടെ കൂപ്പി പിടിച്ച കൈകളിൽ പിടിച്ചു അയാളെ കെട്ടിപിടിച്ചു..

അച്ഛാ....
അവന്റെ ആ വിളി അയാളുടെ ഹൃദയത്തിൽ തട്ടി..
അയാൾ ഞെട്ടലോടെ അവനെ നോക്കി..

അച്ഛൻ... എന്നെ  അങ്ങനെയാണോ കണ്ടേക്കുന്നത്.. തുടക്കത്തിൽ എന്റെ ഭാഗത്തു തെറ്റ് ഉണ്ടായി എന്നത് സത്യമാ..

പക്ഷെ സത്യങ്ങൾ അറിഞ്ഞപ്പോൾ ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു..

എന്താ..... എന്ത്‌ സത്യം...

അതൊക്കെ അച്ഛന് ഞാൻ പറഞ്ഞു തരാം..
എന്തായലും  ഒരാഴ്ച ഞാനും അവളും ഇവിടെ കാണും...

ഇപ്പോൾ അച്ഛന് ഒന്ന് മാത്രം ഓർത്തോ...
നന്ദ കാശിടെ ജീവനാണ്...

അച്ഛന്റെ മാത്രം ജീവനല്ല എന്റേം കൂടി ജീവനാ അവൾ..

അവരുടെ ആ സംഭാഷണം കേട്ടു കൊണ്ടാണ് നന്ദയെ ചേർത്ത് പിടിച്ചു  ... ബിന്ദു വന്നത്... ആ നിമിഷം അവരുടെ കണ്ണുകളും നിറഞ്ഞു...

കേട്ടതൊന്നും വിശ്വസിക്കാനാവാതെ അമ്പരപ്പോടെ സുരേന്ദ്രൻ അപ്പോഴും കാശിയുടെ  കരവലയത്തിൽ  ഒതുങ്ങി നിന്നു...


കാശി സുരേന്ദ്രനെ സോഫയിൽ ഇരുത്തി... അപ്പോഴും ആ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു..

അമ്മാ അയാൾക്ക് അരുകിൽ നന്ദയെ ഇരുത്തികൊണ്ട്  അടുക്കളയിലേക്ക് ചായ എടുക്കാൻ പോയി..
അടുക്കളയിലേക്ക് നടക്കുമ്പോൾ  ആ ഹൃദയം ആഹ്ലാദത്താൽ നിറഞ്ഞിരുന്നു...

എന്റെ ഭഗവതി എന്റെ കുട്ടിയെ നീ കാത്തു...
എന്റെ കുട്ടിയേ കൂടെ തുണയായി നീ കാണണേ ഭഗവതി...

സുരേന്ദ്രൻ തന്റെ ഇരുവശവും ഇരിക്കുന്ന നന്ദയെയും കാശിയെയും നോക്കി..

സത്യം ആണോ നീ പറഞ്ഞത്...
അയാൾ കാശിയോടായി ചോദിച്ചു...

അതോ  വീണ്ടും നീ ചതിക്കുവാണോ?

അല്ല...
അച്ഛാ....
ചതിക്കുവാണെങ്കിൽ അച്ഛന്റെ ഈ മോള് എന്റെ കൂടെ നിൽക്കുവോ..

അയാൾ നന്ദയെ നോക്കി...
നന്ദ അച്ഛനെ കെട്ടിപിടിച്ചു...

അച്ഛാ.... അച്ഛൻ കരുതും പോലെ ഒന്നും ഉണ്ടാവില്ല...
അച്ഛന്റെ നന്ദൂട്ടിയല്ലേ പറയുന്നേ..

പെട്ടന്ന് ചായയുമായി ബിന്ദു വന്നു..

കരച്ചിലും പിഴിച്ചിലും നിർതിയിട്ട്  ചായ കുടിച്ചാട്ടെ...

മോനു കഴിക്കാൻ എന്താ വേണ്ടത്...
ആരും ഇല്ലാത്ത കൊണ്ട് അമ്മാ ഒന്നും ഉണ്ടാക്കിയില്ല...

അമ്മ... ഇന്ന്  ഇനി ഒന്നും ഉണ്ടാക്കേണ്ട...
നമുക്ക് പുറത്തു പോയി കഴിക്കാം...

അവർ സുരേന്ദ്രനെ നോക്കി...
അച്ഛൻ ഒന്നും പറയില്ല അമ്മേ... അമ്മ പേടിക്കണ്ട...

അല്ല ഞാൻ ചോദിക്കാൻ മറന്നു...
എന്താ ഉത്സവത്തിന് വരാഞ്ഞേ...

അത്... മോൻ അല്ലെ  നന്ദ മോളോട്  പറഞ്ഞെ ഇവിടുന്നു ആരും   അങ്ങോട്ടേക്ക് വരരുതെന്നു..

കാശി ഞെട്ടി നന്ദയെ നോക്കി..

അവൾ ഞെട്ടികൊണ്ട് അമ്മയോട് ചോദിച്ചു...
ഞാൻ എപ്പഴാ അങ്ങനെ പറഞ്ഞെ... അമ്മാ എന്തൊക്കെയാ ഈ പറയുന്നേ...

മോള് അല്ല പറഞ്ഞെ ഇവിടുന്നു അങ്ങോട്ട് വരാൻ ഞങ്ങൾ ഒരുങ്ങി ഇറങ്ങിയപ്പോൾ  വൃന്ദമോളാ വിളിച്ചു പറഞ്ഞെ...
അങ്ങോട്ട് വരണ്ടാന്നു...
ഞങ്ങൾ അങ്ങോട്ട് വന്നാൽ മോൻ പ്രശ്നം ഉണ്ടാകുമെന്നു..
ഞങ്ങൾ കാരണം നന്ദ മോള് വേദനിച്ചാൽ അത് ഞങ്ങൾക്ക് സഹിക്കില്ല... അതാ വരാഞ്ഞേ...

പെട്ടന്ന്  നന്ദ അമ്മയെ കെട്ടിപിടിച്ചു...കൊണ്ട് കാശിയെ നോക്കി...
കാശി എന്തോ പറയാൻ വന്നത് അവളുടെ നോട്ടത്തിൽ പൂർത്തിയാക്കാതെ എഴുന്നേറ്റു പുറത്തേക്ക് നടന്നു...

സുരേന്ദ്രൻ   സംശയ ഭാവത്തിൽ നന്ദയെ നോക്കി കൊണ്ട്    കാശിക്ക് പിന്നാലെ പുറത്തേക്ക് നടന്നു..

തുടരും.
To Top