രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
ഡാ നീ എന്നെ...........
അതെ ഞാൻ തന്നെ ആണ് എന്തേയ് നീ ഞങ്ങടെ ബോസ് അല്ല എന്നിട്ടും ആവശ്യത്തിൽ കൂടുതൽ ബഹുമാനം തന്നു അത് നീ സാറിന്റെ ഫ്രണ്ട് ആണെന്ന് കരുതി പക്ഷെ നീ മരിച്ചു മണ്ണടിഞ്ഞു പോയവളെ വീണ്ടും കുറ്റം പറയുന്നു നാണം ഉണ്ടോ നിനക്ക് പെണ്ണ് എന്ന് പറഞ്ഞു നടക്കാൻ നീയും ഒരു പെണ്ണ് അല്ലെ ഡി.....
രാഹുൽ നിർത്ത് എല്ലാവരും ശ്രദ്ധിക്കുന്നു...പൊന്നു പറഞ്ഞു
ഇനി നീ അവളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ......
പറഞ്ഞാൽ എന്ത് ചെയ്യും നീ.... ഋഷിയുടെ സൗണ്ട് കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി....
സാർ......
മ്മ് മ്മ് നിനക്ക് അവളോട് ഉള്ള ചായ്‌വ് എനിക്ക് പണ്ടേ അറിയാം.. 😏😏
അതിര ക്യാബിനിലേക്ക് വാ.... എല്ലാവരും തങ്ങളുടെ ജോലി ചെയ്യാൻ നോക്ക്... അത്രയും പറഞ്ഞു അവൻ പോയി തൊട്ട് പുറകെ ജാനകിയെ നോക്കി പേടിപ്പിച്ചു അവളും പോയി...
പിന്നെ എല്ലാവരും അവരവരുടെ ജോലിയിലേക്ക് തിരിഞ്ഞു..
ഉച്ചക്ക് കഴിക്കാൻ രാഹുൽ പൊന്നു ജാനകി പൂജ ഒരുമിച്ചു ആണ് ഇരുന്നത്.. ജാനകി ആ സംഭവത്തിന് ശേഷം ഒന്നും മിണ്ടുന്നില്ല....
ഡി ജാനു നീ ഇങ്ങനെ മൂഡ് ഓഫ് ആകാതെ ഇന്ന് വന്നേ അല്ലെ ഉള്ളു പോകെ പോകെ ശീലം ആകും.....പൊന്നു പറഞ്ഞു
നീ അവളെ പറഞ്ഞു പറഞ്ഞു പേടിപ്പിക്കുവണോ അതോ ആശ്വാസിപ്പിക്കുന്നത് ആണോ നിന്റെ പറച്ചിൽ കേട്ട് കാര്യം കൃത്യമായി കത്തിയില്ല... രാഹുൽ പറഞ്ഞു
ഓഹ് അയിന് കുറച്ചു എങ്കിലും ബുദ്ധിവേണം...
ഓഹ് ഇവരുടെ ഒക്കെ കാട്ടികൂട്ടൽ കണ്ടു ജാനകി ചിരിച്ചു.. പിന്നെയും ഓരോന്ന് പറഞ്ഞു അവർ കഴിച്ചു കഴിഞ്ഞു കുറച്ചു സമയം അവിടെ ഇരുന്നു.
തിരിച്ചു ഓഫീസിൽ കയറുമ്പോൾ ഋഷി ആരോടോ ഫോണിൽ സംസാരിച്ചു വരുന്നുണ്ടായിരുന്നു. അവന്റെ അടുത്ത് എത്തിയതും ജാനകി കാൽ സ്ലിപ്പ് ആയി വീഴാൻ പോയി. അവൻ വേഗം അവളെ താങ്ങി പിടിച്ചു...
സോറി സാർ...
മ്മ് മ്മ് പുതിയ അപ്പോയ്ന്റ്മെന്റ് താൻ ആണോ
അതെ സാർ....
മ്മ് മ്മ് മ്മ്
അവൻ പോയത്തിന്റെ തൊട്ട് പുറകെ ആതിരയും വരുന്നുണ്ടായിരുന്നു...
അവൾ ജാനകിയെ ഒന്ന് ചിറഞ്ഞു നോക്കി..
നീ അവളുടെ ആരാ...
അവൾ എന്റെ ഫ്രണ്ട് ആയിരുന്നു..
മ്മ് മ്മ് മ്മ് ഫ്രണ്ട്ന് പറ്റിയത് പോലെ പറ്റാതെ ഇരിക്കാൻ ഒന്ന് സൂക്ഷിച്ചു നടന്നോ..
അവൾ പറഞ്ഞത് പൂർണമായി മനസിലായില്ല എങ്കിലും അതിൽ ഒരു ഭീഷണി ഉണ്ട് എന്ന് മനസിലായി ജാനകിക്ക്...
അവൾ തന്റെ സീറ്റിൽ പോയിരുന്നു എന്നിട്ട് അവളുടെ മുന്നിൽ ഇരിക്കുന്ന അമ്മുന്റെ ഫോട്ടോയിലേക്ക് നോക്കി...
നീ എന്തിനാ അമ്മു അന്ന് ഇവിടെ ഒറ്റക്ക് ഇരുന്നത് എന്നെ ഒന്ന് വിളിച്ചുടായിരുന്നോ..
അവൾ അവസാനം ആയി തന്നെ വിളിച്ചതും സംസാരിച്ചതും അവൾ ഓർത്തു...
എന്താണ് മോളെ അമ്മുസേ ഒരു കള്ളചിരി മുഖത്ത്...
എനിക്ക് ചിരിക്കാനും പാടില്ലേ
ഓഹ് അങ്ങനെ ആണോ..
എന്ത് പറയുന്നു നിന്റെ രുദ്രേട്ടൻ...
എന്റെ എങ്ങും അല്ല ആൾ എന്റെ ബോസ് ആണ്..
ഓഹ് അപ്പൊ ഇപ്പൊ സ്റ്റാഫ് ഒക്കെ ബോസ്സിന്റെ പേര് രുദ്രേട്ടൻ പിന്നെ ഒരു ❤️ഇമോജി ഒക്കെ ഇട്ട് ആയിരിക്കും സേവ് ചെയ്യുന്നത് അല്ലെ...
നീ ഒന്ന് പോയെ ജാനു എന്നെ ദേഷ്യം പിടിപ്പിക്കാതെ...
ഓഹ് ഇപ്പൊ അങ്ങനെ ആയോ ശരി ഞാൻ പറയാം ഇന്ദുഅമ്മയോട് മോൾക്ക് ആ പയ്യനെ ഇഷ്ടം ആയി കല്യാണം ഉടനെ ഉറപ്പിക്കാൻ.
ദേ ജാനു ചുമ്മാ ഇരിക്ക്...
എന്നാൽ എന്റെ പൊന്നുമോൾ പറ ചേച്ചി കേൾക്കട്ടെ കാര്യങ്ങൾ ഒക്കെ..
ജാനു ആദ്യം സോറി.... ഞാൻ നിന്നോട് ഒന്നും മറച്ചുവയ്ക്കാറില്ല ഇതു പിന്നെ പ്രണയം ആണോ ക്രഷ് ആണോ എന്നൊന്നും അറിയതോണ്ടാ
അത് പോട്ടെ കഥ പറ....
രുദ്രൻ എന്റെ ബോസ് ആണ് ഞാൻ ഇപ്പൊ സാർന്റെ PA ആണ് അന്ന് ഞാൻ ജോലിക്ക് കയറിയപ്പോൾ അക്കൗണ്ടിങ് സെക്ഷനിൽ ആയിരുന്നു. ഞാൻ നിന്നോട് മുമ്പ് പറഞ്ഞിട്ടില്ലേ ഒരു ആതിര അവൾ അന്ന് എന്നെയും പിന്നെ സഞ്ജു അവനെയും വച്ചു മോശം ആയി കുറച്ചു കാര്യങ്ങൾ കമ്പനിയിൽ പറഞ്ഞു പരത്തി അതിന്റെ പേരിൽ ചെറിയ വഴക്ക് ആയി. അത് പിന്നെ രുദ്രൻ ഉണ്ടായിരുന്ന സമയത്തു ആണ് അന്ന് അവൾക്ക് ഒരു വാണിങ് കൊടുത്തു വിട്ടു എന്നിട്ട് അടുത്ത മീറ്റിംഗ് ആയപ്പോൾ എന്നെ പിടിച്ചു pa ആക്കി അവളെ പിടിച്ചു അക്കൗണ്ടിങ് സെക്ഷൻ ഹെഡ് ആക്കി...
പിന്നെ ആണ് ആ സംഭവം ഉണ്ടായത്...
എന്താ അമ്മു ആ സംഭവം......
ഞാൻ സാറിന്റെ pa ആയതിൽ പിന്നെ ആതിരക്ക് എന്നോട് ഉള്ള ദേഷ്യം കൂടി കൂടി വന്നു..
ഒരു മീറ്റിംഗിന് ഞാനും സാറും കൂടെ അന്ന് കോവളത്തു ഒരു ഹോട്ടലിൽ പോയിരുന്നു..
അറിയാല്ലോ മീറ്റിംഗ് എന്ന് പറഞ്ഞു പോയി കൃത്യമായി ഒരു സമയം വച്ചാലും ചിലപ്പോൾ നീണ്ടു പോകും ഇതും അത് പോലെ നീണ്ടു പോയ് പറഞ്ഞതിലും ഒരുപാട് വൈകി ആണ് ഓഫീസിൽ എത്തിയത്.
അന്ന് സാർ എന്നെ അവിടെ ഡ്രോപ്പ് ചെയ്തു വേറെ എങ്ങോ പോയി.
ഞാൻ പോയപ്പോൾ ഋഷി സാർ വന്നു എന്ന് അറിഞ്ഞു സാറിനെ കണ്ടിട്ട് ക്യാബിനിൽ പോയ മതി എന്ന് പറഞ്ഞു
ഞാൻ സാറിനെ കാണാൻ പോയപ്പോൾഅവിടെ വച്ച് ഋഷിസാറും ആതിരയും ആയി....ഒരു സ്റ്റാഫ് കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടു..
ഞാൻപെട്ടന്ന് ഇറങ്ങി എന്റെ സ്ഥലത്തു പോയി ഇരുന്നു..
അന്ന് പിന്നെ വേറെ പ്രശ്നം ഒന്നും ഇല്ലാതെ പോയി..
പിറ്റേന്ന് രുദ്രൻ വന്നപ്പോൾ അച്ഛൻ കൂടെ ഉണ്ടായിരുന്നു..
എന്നോട് വല്യ കാര്യത്തിൽ ഒക്കെ സംസാരിച്ചു.....
പിന്നെ പിന്നെ എനിക്ക് എന്തോ രുദ്രനോട് ഒരു ഇഷ്ടം അത് പ്രണയം ആണോന്ന് അറിയില്ല എപ്പോഴും കാണാൻ തോന്നും. അടുത്ത് ഉണ്ടെങ്കിൽ ഒടുക്കത്തെ വിറയൽ ആകും.
അധികം സംസാരിക്കാർ ഒന്നുല്ല എല്ലാം ഒഫീഷ്യാൽ കാര്യങ്ങൾ ആകും.
അത് പിന്നെ പിന്നെ മാറി ഒരിക്കൽ ഞാൻ സാരി ഉടുത്തു പോയപ്പോൾ സാർ എന്നോട് കാണാൻ നല്ല ഭംഗി ഉണ്ട് എന്നൊക്കെ പറഞ്ഞു.
പിന്നെ പിന്നെ നമ്മൾ തമ്മിൽ ഒരുപാട് സംസാരിക്കാൻ തുടങ്ങി. എന്തും പറയാൻ പറ്റിയ ഒരു ഫ്രണ്ട് ആയി എനിക്ക് രുദ്രൻ...
ഇടക്ക് ഒരിക്കൽ ഞാൻ ഓഫീസിൽ പാർക്കിംഗ് ഏരിയയിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഒരു കാർ എന്നെ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ പോയി. ശെരിക്കും ഞാൻ പേടിച്ചു.
ആ വണ്ടി അറിഞ്ഞോണ്ട് വന്നത് തന്നെ ആയിരുന്നു എന്നെ ഇടിക്കാൻ അന്ന് രുദ്രൻ ആണ് എന്നെ പിടിച്ചു മാറ്റിയത്. എന്നിട്ട് കണ്ണ് പൊട്ടും പോലെ ചീത്ത വിളിച്ചു അടിക്കാൻ കൈ ഓങ്ങി.എന്നിട്ട് ദേഷ്യത്തിൽ പോയി.
പിന്നെ പിന്നെ എനിക്ക് രുദ്രൻ ഇല്ലാതെ പറ്റാത്ത അവസ്ഥ ആയി ഇടക്ക് പനി വന്നു ഹോസ്പിറ്റലിൽ ആയപ്പോ ഞാൻ പോയി കണ്ടു.
അത് കഴിഞ്ഞു ഓഫീസിൽ പോയപ്പോൾ എന്നെയും രുദ്രനെയും കുറിച്ച് ആതിര ഓരോന്ന് പറഞ്ഞു പരത്തി.
അതിന്റെ പേരിൽ അവൾക്ക് സസ്‌പെൻഷൻ ഒക്കെ കിട്ടി.
ഇതുവരെ ആയപ്പോൾ എനിക്ക് തോന്നി എനിക്ക് മാത്രം ആണ് രുദ്രനെ ഇഷ്ടം അവനു എന്നെ ഇഷ്ടം ആകില്ല എന്ന്.
പക്ഷെ അത് കഴിഞ്ഞു ഒരു സംഭവം ഉണ്ടായി അതോടെ ഞാൻ ഉറപ്പിച്ചു അവനും എന്നെ ഇഷ്ടം ആണ്..എന്ന്
അപ്പൊ നിങ്ങൾ ഇതുവരെ ഇഷ്ടം പറഞ്ഞില്ലേ...
ഇല്ല
അയ്യേ
പോടീ അത് പറയാൻ ഞാൻ ഒരു ദിവസം നോക്കി വച്ചിട്ടുണ്ട്.
എന്ന്
ഈ വരുന്ന വെള്ളിയാഴ്ച രുദ്രന്റെ ബർത്ത് ഡേ ആണ് അന്ന് ഞാൻ പറയും...
അല്ല നിന്നേ ചിലപ്പോൾ ഇഷ്ടം അല്ല എന്ന് പറഞ്ഞാലോ
പറയില്ല രുദ്രന് എന്നെ ഇഷ്ടം ആണ് എനിക്ക് അത് അറിയാം...
അല്ല ആ സംഭവം എന്തായിരുന്നു നിന്നെ രുദ്രന് ഇഷ്ടം ആണെന്ന് ഉറപ്പിക്കാൻ ഉണ്ടായ...
അമ്മു പുഞ്ചിരിയോടെ ആ സംഭവം പറയാൻ തുടങ്ങി........
തുടരും.........