മഞ്ഞു പോലെ.... ഭാഗം _5 (അവസാന ഭാഗം)

Valappottukal




ജില്ല കോടതിയുടെ അതേ ബിൽഡിങ്ങിൽ തന്നെ ഉള്ള റൂമിന്റെ വാതിൽ തള്ളി തുറന്നു കൊണ്ട് ആ ചെറുപ്പകാരൻ ഉള്ളിലേക്ക് കയറി..

മുഖം ഉയർത്തി നോക്കുക പോലും ചെrയ്യാതെ കൂടെ ഒരു പെൺകുട്ടി കൂടി ഉണ്ട്..

ദിവ്യ ജയപ്രകാശ്..

ഫാമിലി കൗൺസിലർ..

വലിയ ബോർഡ് കാണുന്നുണ്ട് മുന്നിൽ തന്നെ..
"ഇരിക്കു "
മുന്നിലുള്ള കസേരയിലേക്ക് ചൂണ്ടി ഹൃദ്മായ ചിരിയിൽ ദിവ്യ പറയുമ്പോൾ വന്നവർക്കും ചിരിക്കാതിരിക്കാൻ ആയില്ല..

പക്ഷേ മങ്ങിയ വെയിൽ പോലെ ഉള്ള ചിരി ആയിരുന്നു അത്..
"പറയൂ "
അതേ ചിരിയോടെ തന്നെ ദിവ്യാ പറഞ്ഞു..

അവരുന്നു തമ്മിൽ നോക്കി..
പിന്നെയും മൗനം പടർന്നു..
ദിവ്യാ അവരെയും നോക്കി കൊണ്ട് ക്ഷമയോടെ കാത്തിരുന്നു..

"എന്റെ പേര് അനൂപ്.. ഇവൾ മരിയ.. വിവാഹം കഴിഞ്ഞിട്ട് നാല് വർഷം.. ഒരു മകളുണ്ട്.. അമേയ.. ഒന്നര വയസ്സ്..."
അവൻ പറഞ്ഞു തുടങ്ങി..
ദിവ്യാ മൂളി കേട്ട് ഇരുന്നു..

മരിയ തല കുനിച്ചാണ് ഇരിക്കുന്നത്...

"ആറ് വർഷം പ്രണയിച്ചു നടന്ന ശേഷം ആയിരുന്നു വിവാഹം.. വീട്ടിൽ ഭയങ്കര എതിർപ്പ് ആയിരുന്നു.. ഞാൻ ഒറ്റമോൻ ആണ്. എന്റെ വീട്ടിൽ ആയിരുന്നു കൂടുതൽ പ്രശ്നം. എക്സ്പശലി എന്റെ മമ്മാ.. പക്ഷേ എന്റെ നിർബന്ധം കൊണ്ട് വിവാഹം നടത്തി തന്നു.. ഞാൻ ഞങ്ങളുടെ തന്നെ കമ്പനി നോക്കി നടത്തുന്നുണ്ട്.. നല്ല സാമ്പത്തിക അടിത്തറ ഉള്ള ഫാമിലി ആണ്.."

അനൂപ് അഭിമാനത്തോടെ പറയുന്നത് ദിവ്യ കേട്ടിരുന്നു...
മരിയ അപ്പോഴും അതേ ഇരുത്തം തന്നെ.. മരവിച്ച പോലെ..

"ആദ്യം മമ്മയും ഇവളും പ്രശ്നം ഒന്നും ഇല്ലായിരുന്നു.. പക്ഷേ പിന്നെ പിന്നെ ഇവൾക്ക് എന്നെ കാണുമ്പോൾ പരാതി പറയാനേ നേരമുള്ളു.. ആദ്യം ഞാനും ചിരിച്ചു തള്ളി എങ്കിലും പിന്നെ എന്റെ സമാധാനം കൂടി കളയാൻ ഇവൾ കരുതി കൂട്ടി പറയും പോലെ തോന്നി.. നാല് വർഷം ഞാൻ സഹിച്ചു.. ഇനി എനിക്ക് വയ്യ.. ഈ ഭാരം ഞാൻ ഉപേക്ഷിക്കാൻ തീരുമാനം എടുത്തു.."
അനൂപ് രോഷത്തോടെ പറയുമ്പോൾ മരിയയുടെ മുഖം നിറയെ പുച്ഛം ആയിരുന്നു...

ദിവ്യാ കയ്യിലുള്ള പേന തിരിച്ചു കൊണ്ട് മരിയയെ തന്നെ നോക്കി..

"കുട്ടി ഒന്ന് പുറത്തേക്ക് നിൽക്കു ഞാൻ വിളിപ്പിക്കാം കേട്ടോ "അലിവോടെ മരിയയോട് പറഞ്ഞു..
തിരിച്ചൊന്നും പറയാതെ തന്നെ അവൾ എഴുന്നേറ്റു പുറത്ത് കടന്നു..

"എത്ര വർഷം പ്രണയം കൊണ്ട് നടന്നിട്ടാ വിവാഹം എന്നായിരുന്നു അനൂപ് പറഞ്ഞത് "

ദിവ്യ അവനോടു ചോദിച്ചു..

"ആറ് വർഷം.. കോളേജിൽ വച്ചേ ഉള്ള ബന്ധം ആയിരുന്നു.. ഒരു ജോലി നേടി അവളെ സ്വന്തം ആക്കാൻ ആയിരുന്നു പ്ലാൻ.. പക്ഷേ ഡാഡി കമ്പനി എന്നെ ഏല്പിച്ചു.."
അനൂപ് പറഞ്ഞു..
"മരിയ്ക്ക് ജോലി ഉണ്ടോ "
ദിവ്യ ചിരിച്ചു കൊണ്ട് ചോദിച്ചു..

"അത് തന്നെ ആയിരുന്നു മാഡം പ്രശ്നം തുടങ്ങാൻ കാരണം.. അവൾ ഒരു കമ്പനിയിലെ മാനേജിങ് ഡയരക്ടർ ആയിരുന്നു. കല്യാണം കഴിഞ്ഞ് ജോലിക്ക് പോവാൻ പറ്റത്തില്ല എന്ന് എന്റെ മമ്മ പറഞ്ഞു. ഇട്ട് മൂടാൻ സ്വത്തു ഉണ്ടല്ലോ.. പിന്നെ ജോലി എന്തിനാ എന്ന് മമ്മ ചോദിച്ചത് അവൾക്ക് പിടിച്ചില്ല.."
അനൂപ് കലിയോടെ പറഞ്ഞു..

"പിന്നെ അതിൽ പിടിച്ചു വഴക്ക് തുടങ്ങി.. എന്നും... എനിക്ക് എന്റെ മമ്മയെ ഉപേക്ഷിച്ചു പോരാൻ ഒക്കുവോ.. ഞാൻ ഒന്നേ ഒള്ളു.. അതിനിടയിൽ അവൾ ഗർഭം ധരിച്ചു.. ഞാൻ കരുതി കൂട്ടി ചെയ്തു എന്ന് പറഞ്ഞു കൊണ്ട് പിന്നെ എന്നോടും ദേഷ്യം ആയിരുന്നു.. ആകെ മൊത്തം ജക പോക.. അവസാനം മമ്മയാണ് ഉപേക്ഷിച്ചു പോരാൻ പറഞ്ഞത്.. ഇവൾ കാരണം എന്റെ മമ്മയെ എനിക്ക് വിട്ടു കളയാൻ പറ്റില്ല.. ഞാൻ ഒരു മോനെ ഒള്ളു "

അനൂപ് വാശി പോലെ പറഞ്ഞു..

"മരിയ്ക്ക് രണ്ടു ഭർത്താവ് ഉണ്ടോ അനൂപ് "
ദിവ്യ ഗൗരവത്തോടെ ചോദിച്ചു.

അവന്റെ കണ്ണിൽ പകപ്പ് ആയിരുന്നു..
"അല്ല അമ്മയ്ക്ക് ഒറ്റ മോൻ ആയിരുന്നു അത് കൊണ്ട് ഉപേക്ഷിച്ചു പോരാൻ പറ്റത്തില്ല.. മരിയയെ താൻ ഉപേക്ഷിച്ചു പോകുമ്പോൾ ഏറ്റെടുത്തു കൂടെ കൂട്ടാൻ നീ അല്ലാതെ വേറെ ഭർത്താവ് ഉണ്ടോ എന്നാണ് എന്റെ ചോദ്യം "
ദിവ്യാ അവന്റെ കണ്ണിൽ നോക്കി ചോദിച്ചു..

"അല്ല മാഡം.. പ്രശ്നം മുഴുവനും ഉണ്ടാക്കുന്നത് അവളാണ്.."

അനൂപ് പറഞ്ഞു..

"എന്ന് തന്നോട് ആരാണ് പറഞ്ഞത്.."ദിവ്യാ ചോദിച്ചു..
"പകൽ ഒന്നും മിക്കവാറും ഞാൻ വീട്ടിൽ ഉണ്ടാവില്ല. ഓഫീസിൽ ആയിരിക്കും. മമ്മ പറയും.. മരിയ ചെയ്തതൊക്ക "
അനൂപ് പറഞ്ഞു..

"എന്നിട്ട് എപോഴേലും അനൂപ് അവളോട്‌ ചോദിച്ചു നോക്കിയിട്ടുണ്ടോ സത്യത്തിൽ എന്താ സംഭവം എന്നത് "
ദിവ്യാ ചോദിച്ചു..

അനൂപ് മറുപടി പറഞ്ഞില്ല..

"ഇവിടെ തെറ്റുകാരൻ താനാണ് അനൂപ്.. മമ്മക്ക് ഈ വിവാഹം ഇഷ്ടം ആയിരുന്നില്ല എന്ന് ആദ്യം പറഞ്ഞല്ലോ.. അങ്ങനെ ഉള്ളപ്പോൾ അനൂപ് ആയിരുന്നു മരിയയെ ചേർത്ത് നിർത്തി കൊണ്ട് പോരേണ്ടത്.. ആരില്ലേലും ഞാൻ ഉണ്ടല്ലോ എന്നായിരുന്നു അവൾക്ക് കൊടുക്കേണ്ട ഉറപ്പ്.. അവൾക്ക് പറയാൻ ഉള്ളത് കേൾക്കാൻ മനസ്സ് ഉണ്ടാവണം ആയിരുന്നു.. കാരണം ആ വീട്ടിൽ അവളുടെ ഏക ആശ്രയം താനായിരുന്നു.. താൻ മൂലം ഉണ്ടായിരുന്ന ബന്ധം ആണ് മറ്റുള്ളത് ഒക്കെയും.."

ദിവ്യാ ശാന്തമായി പറയുന്നത് അനൂപ് കേട്ടിരുന്നു..

"എനിക്ക് ഇവളെ വേണ്ടന്ന് തോന്നാൻ വളരെ എളുപ്പമാണ്.. പക്ഷേ അതിനും മുന്നേ തന്നെ വേണ്ടന്ന് അവൾക്ക് തോന്നി കാണും.. ഒന്നര വയസ്സായ മോൾ ഉണ്ടെന്ന് പറഞ്ഞല്ലോ.. അത് കാരണം അവളതു പുറത്ത് പറഞ്ഞില്ല എന്ന് മാത്രം.."

ദിവ്യാ ചിരിയിൽ പറഞ്ഞു..
"പക്ഷേ മാഡം അവളെ ഞാൻ നല്ലത് പോലെ നോക്കിട്ട് ഉണ്ട്.. എല്ലാം നടത്തി കൊടുത്തിട്ടുണ്ട്.. ആവിശ്യത്തിന് ഫ്രീഡം കൊടുത്തിട്ടുണ്ട് എന്നിട്ടും പിന്നെ എന്റെ സമാധാനം കളയാൻ... കല്യാണം കഴിഞ്ഞു ജോലിക്ക് പോണം എന്ന് വാശി പിടിക്കാൻ ഒക്കുവോ.. ഞങ്ങളുടെ കുടുംബം പേര് കേട്ട കുടുംബം ആണ്.. മോശമായി പറയാൻ അവസരം കൊടുക്കാൻ എന്റെ മമ്മ സമ്മതിച്ചു കൊടുത്തില്ല.. അതൊക്കെ വലിയ തെറ്റാണോ.."
അനൂപ് വാശി പോലെ പറഞ്ഞു..

"അനൂപ് അല്ലെ അവളുടെ ഭർത്താവ്.. നീ അല്ലെ അവളുടെ ജോലി കാര്യം തീരുമാനം എടുക്കേണ്ടത്.. പിന്നെ എന്തിന് മമ്മയുടെ അഭിപ്രായം.. അത് ശെരിയായില്ല അനൂപ്.. അവളുടെ ആശ്രയം താൻ ആയിരുന്നു.. ഒരുപാട് കഷ്ടപെട്ട് നേടിയ ജോലി.. അത് ഉപേക്ഷിച്ചു വാ എന്ന് പറയാൻ ആർക്കാ അധികാരം.. അത് അവളുടെ തീരുമാനം ആണ്. ഭർത്താവ് എന്ന അധികാരം അല്ല.. സ്നേഹം വെച്ചു തനിക്കു വേണേൽ പറയാൻ കഴിഞ്ഞു എന്ന് വരാം..പക്ഷേ അപ്പോഴും ഓർക്കുക..ഭാര്യ ഭർത്താവ് എന്നീ പദങ്ങൾ എല്ലാം കാലഹരണം ചെയ്യപ്പെട്ട് കഴിഞ്ഞു ഇനിയെങ്കിലും പങ്കാളി എന്നറിയപ്പെടുന്ന തലമുറയെ കൊണ്ട് വരണം.. പരസ്പരം അടുത്ത് അറിയുന്ന രണ്ടു സുഹൃത്തുക്കളെ പോലെ "

ദിവ്യ പറയുമ്പോൾ അനൂപ് നെറ്റിയിൽ കൈ ചേർത്ത് അമർത്തി..

"കയറി വരുമ്പോൾ നല്ലത് ആയിരുന്ന പെണ്ണ് ഒരുനാൾ പെട്ടന്ന് കോലം മാറി എങ്കിൽ അതിനു പിന്നിൽ ശക്തമായ ഒരു കാരണം ഉണ്ടായിരിക്കും .. ഒരു ചേർത്ത് പിടിക്കൽ കൊണ്ട്... അല്ലങ്കിൽ ഒരു നല്ല വാക്ക് കൊണ്ട് ഉള്ള സ്നേഹം അത് കൊണ്ട് പരിഹരിക്കാൻ കഴിയും.. പക്ഷേ എന്താ നിന്റെ പ്രശ്നം എന്നൊരു ചോദ്യം ആദ്യം കരുതി വെക്കണം.. ഈ ലോകം മുഴുവനും നിനക്ക് എതിരെ ആയാലും ഞാൻ കൂടെ ഉണ്ടല്ലോ എന്ന് ഉറപ്പ് കൊടുക്കണം.. ഒരു പെണ്ണും തിരിഞ്ഞു കൊത്തില്ല അനൂപ്.. എന്ത് സഹിച്ചിട്ടാണേലും തന്റെ പാതിക്ക് വേണ്ടി അവൾ സഹിക്കാൻ ശ്രമിക്കും.. ഉറപ്പാ "

ദിവ്യാ പറയുമ്പോൾ അനൂപ് അവളെ തന്നെ നോക്കി ഇരുന്നു പോയി..

"ആൾക്കൂട്ടത്തിൽ അത് ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് വിചാരിക്കരുത്.. ഒറ്റയ്ക്ക് ആവുന്ന ഏതേലും ഒരു നിമിഷം അതൊന്നു പറയാൻ കഴിഞ്ഞാൽ.. ചേർത്ത് പിടിക്കാൻ കഴിഞ്ഞാൽ... അത് മതിയാവും അനൂപ് ആ മനസ്സിൽ ഒരു മഞ്ഞു കാലം പെയ്തിറങ്ങിയ പോലെ ആവാൻ "

അനൂപ് വാക്കുകൾ നഷ്ടം വന്നിരുന്നു പോയി..

"ആറ് വർഷം ഉയിര് കൊടുത്തു സ്നേഹം പങ്കിട്ട് ഒന്നിച്ചു കഴിയാൻ അവസരം കിട്ടിയപ്പോൾ അനൂപ് അവളെ ഒരു മനുഷ്യൻ ആണെന്ന് മറന്നു പോയി അല്ലേ.. വിവാഹത്തിന് മുന്നേ അവൾ ജോലിക്കാരി അല്ലായിരുന്നോ.. അന്നില്ലാത്ത  പ്രശ്നം എന്താ ഇപ്പൊ.. ജോലിക്ക് പോണത് എങ്ങാനാ സഹോദര അപമാനം ആകുന്നത്.. അത് അഭിമാനം അല്ലെടോ.. ഒരുപാട് കഷ്ടപെട്ട് പഠിച്ചതിത്തിന്റെ ഫലം അല്ലേ അത്.. വിവാഹം കഴിഞ്ഞു തനിക്കു പ്രിയപ്പെട്ട എന്തെലും താൻ ഉപേക്ഷിച്ചോ.."
ദിവ്യ ചോദിച്ചു..

അനൂപ് ദുർബലമായി ഇല്ലെന്ന് തലയാട്ടി..

"അതാണ്‌... മരിയയുടെ മാത്രം അല്ലല്ലോ.. താൻ കൂടെ കല്യാണം കഴിച്ചില്ലേ.. പിന്നെ എങ്ങനെ നിയമം മാറി..'
ദിവ്യാ ചിരിച്ചു കൊണ്ട് ചോദിച്ചു..

അനൂപ് ഒന്നും മിണ്ടാതെ ഇരുന്നു..

"അവളും ഒരു മനുഷ്യൻ മാത്രം ആണെടോ.. വേദന തോന്നും.. ഒറ്റപെട്ടു എന്ന് തോന്നുമ്പോൾ.. ജീവിതത്തിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട കുടുംബം ഉപേക്ഷിച്ചു തനിക്കൊപ്പം വന്നിട്ട് വീണ്ടും വീണ്ടും ഉപേക്ഷിക്കാൻ.. അതും അവളുടെ സ്വപ്നങ്ങൾ.. അത് വിട്ടു കളയാൻ പറയുന്നത് ആരായാലും വെറുത്തു പോകും..ഞെട്ടട്ടു വീഴുന്ന ഇലയെ പോലെ ആണ് ഓരോ പെണ്ണും.ഒന്ന് സ്വന്തം കാലിൽ നിൽക്കുന്നു എന്ന് തോന്നുമ്പോൾ ആരാക്കെയോ ചേർന്ന് പിന്നിൽ നിന്നും തള്ളി വീഴ്ത്തി മുന്നിൽ വന്നു ചിരിച്ചു കാണിക്കും.. അവൾക്ക് പ്രിയപ്പെട്ട പലരും ഉണ്ടാവും ആ കൂട്ടത്തിൽ.."

ദിവ്യ പതിയെ പറഞ്ഞു..

"ഒന്നും വേണ്ട.. ഒന്നും കൊടുക്കേണ്ട.. ഇവറസ്റ്റ് കീഴടക്കാൻ കൂട്ട് വരുമോ എന്നൊന്നും ചോദിക്കില്ല.. പകരം എന്നെ ഒന്ന് ചേർത്ത് പിടിച്ചെങ്കിൽ... നിനക്ക് ഞാൻ ഉണ്ടല്ലോ എന്നൊന്ന് പറഞ്ഞെങ്കിൽ.. അത്രയും കാണാത്തൊള്ളൂ... അത് മതിയാവും ഓരോ ജീവിതം പൂർണമാവാൻ..കീറി പറഞ്ഞ കുറെ മോഹം.. അതിൽ തുന്നി കൂട്ടിയ കുറച്ചു സ്വപ്നം.. എന്നിട്ടും മുഖം നിറയെ ചിരി.. ഇതാണ് ഓരോ പെൺ ജീവനും.. അതറിയുവോ "
ദിവ്യ അവനോടു ചോദിച്ചു..

അനൂപ് ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല..

"ഇലകൾ എല്ലാം കൊഴിഞ്ഞു പോയിട്ടും വേരുള്ളത് കൊണ്ട് മാത്രം വീഴാതെ നിൽക്കുന്ന ചില മരങ്ങൾ ഉണ്ട്..അതാണ്‌ പലർക്കും ജീവിതം.. സ്വപ്നം എല്ലാം കൈവിട്ടു പോയിട്ടും പ്രതീക്ഷ ഉള്ളത് കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നവ.."

"പിരിയാൻ തീരുമാനം എടുത്തല്ലോ.. അതൊന്നും മാറ്റണ്ട.. തത്കാലം ഞാൻ പറയും പോലെ ഒന്ന് ചെയ്തു നോക്കു.. ചിലപ്പോൾ അമേയ മോൾക്ക് അവളുടെ പപ്പയെയും മമ്മിയെയും തിരിച്ചു കിട്ടിയാലോ "ദിവ്യാ അനൂപിന്റെ നേരെ നോക്കി..
മരിയയെ അവൾ തിരിച്ചു വിളിച്ചു...

അവൾ അപ്പോഴും പ്രതേകിച്ചു ഭാവമാറ്റം ഒന്നും ഇല്ലാതെ ഇരിക്കുന്നു..
"പുരുഷകേന്ദ്ര സമൂഹത്തിൽ ആണ് നമ്മുടെ ജീവിതം. അത് പെട്ടന്നെന്നും മാറ്റാൻ പറ്റില്ലല്ലോ. പക്ഷേ സ്ത്രീ അടിമ അല്ലെന്ന് ആദ്യം ബോധം വരണം..സ്ത്രീകൾ എന്നും എപ്പോഴും ഒരേ ചട്ട കൂടിൽ ഒതുങ്ങി പഠിക്കണം എന്ന കാഴ്ച പാട് ഉള്ളവരെ മറന്നു കൊണ്ട് പറയുകയല്ല..സ്ത്രീ ക്ക് മാത്രം കടമ.. കടപ്പാട്.. അതങ്ങനെ ശെരിയാകും.."
ദിവ്യാ പറയുന്നത് അനൂപ് ശ്രദ്ധയോടെ കേട്ടിരുന്നു..
"ബാങ്കിൽ.. അക്ഷയ സെന്ററിൽ.. ഹോസ്പിറ്റലിൽ.. ബസ്സിൽ എന്ന് വേണ്ട സകല ഇടങ്ങളിലും കുഞ്ഞുങ്ങളെ ഒക്കെത് വെച്ചു കഷ്ടപെട്ട് നിൽക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ..അവരുടെ നിവർത്തി കേട് കൊണ്ട് കൂടെ കൂട്ടുന്നതാണ്.. ഒരു കുഞ്ഞു ഉണ്ടായി കഴിഞ്ഞ് ഓരോ സ്ത്രീയും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണ്.. അവളുടെ പല സ്വപ്നങ്ങളും ഉപേക്ഷിച്ചു മടങ്ങേണ്ടി വരും.. അതവൾ സന്തോഷത്തോടെ ചെയ്യും. പക്ഷേ എന്നിട്ടും പുറകിൽ നിന്നുള്ള കുത്ത് സഹിക്കാൻ കഴിയില്ല..അതവളുടെ മാത്രം കടമ ആണെന്ന് കരുതാതെ ഞാനും കൂടെ ഉണ്ടെന്ന് തോന്നിപ്പിച്ചു കൊടുത്താൽ അവിടെ സ്നേഹം ജയിക്കില്ലേ.."

മരിയ ദിവ്യയെ സൂക്ഷിച്ചു നോക്കി..

അവളുടെ നോവുകൾ അറിഞ്ഞു പറയും പോലെ..

ആ കണ്ണുകൾ പെടുന്നണേ നിറഞ്ഞു വന്നിരുന്നു.. ഒരുപാട് നാളുകൾക്ക് ശേഷം.. കരയാൻ കൂടി മറന്നു പോയിരുന്നു..

"വീട്ടുകാർ എന്ത് പറയും എന്നല്ല.. അവർ എന്തും പറഞ്ഞോട്ടെ.. ഇത് എന്റെ കടമ ആണെന്ന് തിരിച്ചറിയാൻ ഓരോ ആണിന് കഴിയണം.. പെണ്ണ് മാത്രം അഡ്ജസ്റ്റ് ചെയ്യും.. എന്നിട്ടും വല്ലതും സഹികെട്ടു പറഞ്ഞു പോയ പിന്നെ സകല പ്രശ്നം ഉണ്ടാക്കി വെക്കുന്നത് പെണ്ണ്.."

ദിവ്യാ അനൂപിന്റെ നേരെ നോക്കി..
അവന്റെ കണ്ണുകൾ മരിയയിൽ ആയിരുന്നു..

വിങ്ങി കരയുന്ന അവളെ അവൻ നോവോടെ നോക്കി..

"കരയാതെ മിന്നു "

അറിയാതെ തന്നെ അവന്റെ കൈകൾ അവളിൽ അമർന്നു പോയി..

പൊട്ടികരച്ചിലോടെ അവന്റെ മാത്രം മിന്നു... അവനിൽ ചേർന്ന് പെയ്തിറങ്ങിയ നിമിഷം ദിവ്യയും കരഞ്ഞു പോയിരുന്നു..

അനൂപ് കരഞ്ഞു കൊണ്ട് അവളെ ഇറുക്കി പിടിച്ചിട്ടുണ്ട്..
'ഇത്രേം ഒള്ളു... ഇത് കുറച്ചു മുന്നേ ആകാമായിരുന്നു. എങ്കിൽ ഇവിടെ വരെയും വരേണ്ട ആവിശ്യം ഉണ്ടാവില്ലായിരുന്നു.. ഇനി എന്തൊക്കെ പ്രശ്നം ഉണ്ടേലും ഇങ്ങനെ വിടാതെ ചേർത്ത് പിടിച്ചോണം കേട്ടോ.. അതിനേക്കാൾ പവർ ഉള്ളതൊന്നും ഈ ലോകത്ത് ഇല്ലടോ "

അനൂപിന്റെ തോളിൽ തട്ടി ദിവ്യാ പറഞ്ഞു..

"കൂടെ ഒരാളുണ്ട് എന്ന തോന്നൽ മാത്രം മതി പലപ്പോഴും. ഓഫീസിൽ താൻ തിരക്കാവും. പക്ഷേ മരിയ വല്ലാതെ ഒറ്റപെട്ടു പോകുന്നുണ്ടാവും.. ഒരു ചേർത്ത് പിടി ക്കലിന് അപ്പുറം മറ്റൊന്നും പകരം കൊടുക്കണം എന്നില്ല.. കുഞ്ഞു കുഞ്ഞു ഇഷ്ടം സാധിപ്പിച്ചു കൊടുത്തേക്കു.. നിനക്ക് വേണ്ടി അവൾ നഷ്ടപെടുത്തിയ ഒന്നും അവളെ വേദനിപ്പിക്കില്ല.."

കൈ കോർത്തു പിടിച്ചു ഇറങ്ങി പോകുന്ന അവരെ കാണെ അവളിൽ വല്ലാത്തൊരു സന്തോഷം നിറഞ്ഞു നിന്നിരുന്നു..

"എപ്പോ വേണേലും വിളിച്ചോ.. ഒരു ചേച്ചി ആയി ഇവിടെ ഉണ്ട് എന്ന് മരിയ്ക്ക് ഉറപ്പ് കൊടുത്തു..

അത് മതിയായിരുന്നു അവൾക്കും.. ഒരു മഴവില്ല് പോലെ വിരിയാൻ..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കോടതി മുറ്റത്തെ വലിയ ഞാവൽ മരത്തിന്റെ കീഴിൽ ജയപ്രകാശ് കാർ ഒതുക്കി കാത്തിരുന്നു..

ദിവ്യയെ..

ഇന്ന് ധനുസ്സിന്റ മോന്റെ നൂല് കേട്ട് ആണ്..

അരമണിക്കൂർ ആയി വന്നിട്ട്..
തിരക്കുള്ള കൗൺസിലർ ആണ് ദിവ്യാ ഇപ്പോൾ.. വക്കീൽ ആവാൻ മോഹിച്ചു.. പക്ഷേ വിധി ഇതായിരുന്നു..

ഇന്ന് ഒരുപാട് നഷ്ടബോധം തോന്നുന്നു.. ആ എക്സാം എഴുതാൻ വീട്ടിൽ ഉള്ളവരുടെ മുഴുവനും പിറകിൽ നടന്നു കെഞ്ചിയ ദിവയെ ഓർക്കുമ്പോൾ ഹൃദയം പൊടിയും അയാൾക്ക്..

അവഗണന എന്ത് മാത്രം വേദന തരും എന്നറിഞ്ഞു കുറച്ചു നാൾ..
അവൾ പഠിപ്പിച്ചു..
അത് പക്ഷേ താൻ മൈൻഡ് ചെയ്യാതെ നടന്നത് പോലെ അല്ല..
തനിക്കു വേണ്ടുന്ന എല്ലാം ചെയ്തു തന്ന് കൊണ്ട്..

ഒരു നല്ല ഭാര്യ ആയികൊണ്ട്..
മുൻപേ അവൾ നല്ലൊരു ഭാര്യ ആയിരുന്നു..
ഭർത്താവ് കളിച്ചു അത് ഇല്ലാതാക്കാൻ താനല്ലേ നോക്കിയത്..
അമ്മയുടെ നല്ല മോനായി.. പക്ഷേ അവൾക്കൊരു നല്ല പാതി ആവാൻ കഴിഞ്ഞില്ല..

മനസാക്ഷി പൊള്ളിക്കുന്ന എത്രയോ ഓർമകൾ.. തിരുത്താൻ കഴിയാത്തവ.. തിരിച്ചു പിടിക്കാൻ കഴിയാത്തവ..

എന്നും അമ്മ ഉണ്ടാവും കൂടെ എന്ന് കരുതി... കൂടപ്പിറപ്പിന്റെ സ്നേഹം മാത്രമേ സത്യം ഉള്ളതെന്ന് കരുതി..
പക്ഷേ ദിവ്യയെ ചെറുതായി സപ്പോർട്ട് ചെയ്യുന്നത് പോലും അമ്മക്ക് ഇഷ്ടം അല്ല.. എന്തോ അപരാതം ചെയ്യുന്ന പോലാണ്..

ആദ്യം അമ്മ വെറുതെ വഴക്ക് ഉണ്ടാക്കി.. നഷ്ടപെടുത്തിയ സ്നേഹം മുഴുവനും ദിവ്യാ ക്ക് പകരുമ്പോൾ..
പിന്നെ അതിന്റെ എണ്ണം കൂടി.. വീട്ടിൽ എന്നും വഴക്ക് എന്നത് പോലെ ആയി.. പക്ഷേ ദിവ്യാ ക്ഷമയോടെ അമ്മയെ തിരുത്തി..

അത് അമ്മയിൽ ദേഷ്യം കൂട്ടാണെ ഉപകരിച്ചത്..
വീണയുടെ കൂടെ പോയി.. അവൾ പൊന്നു പോലെ നോക്കും എന്ന് വീരവാദം പറഞ്ഞു കൊണ്ട്..
തടഞ്ഞില്ല...
പക്ഷേ ഒന്ന് വീണു കാല് ഒടിഞ്ഞ അമ്മയെ പെണ്മക്കൾ പെട്ടന്ന് തന്നെ നോക്കി മടുത്തു..

ദിവ്യാ പോയി കൊണ്ട് വന്നിരുന്നു..
കടമ കൊണ്ട് എന്ന് പറയാൻ പറ്റില്ല..
അവൾ മനുഷ്യൻ ആയിരുന്നു എന്ന് വേണം പറയാൻ..
കാരണം അവളോട്‌ ഒരുപാട് ദ്രോഹം ചെയ്ത ആളാണ്‌. പക്ഷേ വീണിടത്തു ഇട്ട് ചവിട്ടി രസിക്കാൻ അവൾക്ക് ചെകുത്താന്റെ മനസ്സ് അല്ലല്ലോ..

അന്ന് മുതൽ അമ്മയും മാറി തുടങ്ങി.. ആരും പറയാതെ തന്നെ..
ഇന്നിപ്പോൾ അമ്മയുടെ പ്രിയപ്പെട്ട മോളാണ്... ദിവ്യാ.. ആശയും..

അവരോടു ചെയ്തു പോയ ദ്രോഹം അമ്മയെ ഓരോ നിമിഷവും നീറ്റുന്നുണ്ട്.. അതാവും അമ്മക്കുള്ള ശിക്ഷയും എന്ന് തോന്നിയിട്ടുണ്ട്..

ഇന്നിപ്പോൾ വീടൊരു സ്വർഗം പോലാണ്.. ഇടയ്ക്കിടെ ഇച്ചിരി വഴക്ക് ഒക്കെ ഉണ്ടാവും.. പക്ഷേ അതെല്ലാം ഒരു ചേർത്ത് പിടിക്കൽ കൊണ്ട് മായ്ച്ചു കളയാൻ കഴിയും എന്ന് പഠിപ്പിച്ചത് അവളാണ്..

ഒന്ന് സ്നേഹത്തോടെ നോക്കുന്നത് പോലും സ്വന്തം പെണ്ണിനോരു ആഘോഷം ആണെന്ന് തോന്നിയിട്ടുണ്ട്..

എന്റെ അല്ലേ എന്നൊരു വാക്ക് കൊണ്ട് അവളിൽ വസന്തം വിരിയിക്കാൻ കഴിയും..

അത്രയേ അവൾക്ക് വേണ്ടു...

ആരവ് മോൻ തന്റെ സ്വർത്ഥത ആണെങ്കിൽ... അവന്തിക അവളുടെ ഇഷ്ടം ആയിരുന്നു.. ആവിശ്യം ആയിരുന്നു..
ഗർഭകാലം എത്ര ഭീകരമാണെന്ന് അവളെ ശ്രദ്ധിച്ചപ്പോൾ മാത്രം ആണ് അറിഞ്ഞത്..
ആദ്യത്തെ അനുഭവങ്ങൾ അവളെ എന്ത് മാത്രം പേടിപ്പിച്ചു എന്നറിഞ്ഞപ്പോൾ ഹൃദയം വെന്ത് പിടഞ്ഞു..

പ്രായശ്ചിതം പോലെ നിഴലായി കൂടെ നടന്നു... ആവിശ്യങ്ങൾ പറയും മുന്നേ അറിയാൻ തുടങ്ങി..
എല്ലാം പുതിയ പുതിയ മാറ്റങ്ങൾ..

അവളൊരു സ്നേഹകടൽ തന്നെ ആണെന്ന് തോന്നിയ നിമിഷങ്ങൾ..
അതൊന്നു അറിയാൻ വൈകിയ സങ്കടം..

"ഹലോ... എന്തോ ഓർത്തു ഇരിക്കുവാ "
കവിളിൽ തട്ടി ദിവ്യ വിളിച്ചപ്പോൾ ജയപ്രകാശ് അവളെ നോക്കി..

"ഒന്നും ഇല്ലടോ.. ഞാൻ വെറുതെ.. തീർന്നോ... പോയാലോ ഇനി.."
ചിരിയോടെ പറയുന്നവനെ ദിവ്യ സ്നേഹത്തോടെ നോക്കി..

"ഒത്തിരി നേരം ആയല്ലേ വന്നിട്ട്.. സോറി ജയേട്ടാ.. ഒരു പഴയ ജയപ്രകാശ് ആയിരുന്നു ഇന്നത്തെ കക്ഷി.. ടൈം എടുത്തു ഒന്ന് പറഞ്ഞു തിരുത്താൻ..."
ദിവ്യാ കുറുമ്പോടെ പറഞ്ഞപ്പോൾ അവൻ പൊട്ടിച്ചിരിച്ചു..

"എന്നിട്ടോ.. വല്ലതും നടന്നോ "
അവളോട്‌ ചോദിച്ചു..

"പിന്നല്ലാതെ.. ഒരടി കൊണ്ട് എന്റെ ജീവിതം തിരിച്ചു പിടിച്ചതാ ഞാൻ.. പിന്നെയാണോ.."
അവൾ അവന്റെ നേരെ ഒളി കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു..

"പോടീ അവിടുന്ന്.. ഒരടി കിട്ടി എന്നത് നേര് തന്നെ...പക്ഷേ അന്നത്തെ നിന്റെ ആ ഡയലോഗ്.. എന്റെ ദൈവമേ.. ഇപ്പോഴും ഓർത്താൽ നെഞ്ച് പൊടിയും.. അത്രേം സങ്കടം നിറഞ്ഞു നിന്നിരുന്നു.. സഹിക്കാൻ പറ്റുന്നില്ല.."ജയപ്രകാശ് അവളെ നോക്കി പറഞ്ഞു..
അന്നത്തെ അതേ നോവ് അവന്റെ കണ്ണിൽ ഇപ്പോഴും ബാക്കി ഉള്ളത് പോലെ..

"സത്യത്തിൽ നിനക്ക് ഇപ്പോഴും ദേഷ്യം ഉണ്ടോ ദിവ്യാ എന്നോട് "

എത്രയോ പ്രാവശ്യം അവനത് വീണ്ടും വീണ്ടും ചോദിച്ചിട്ടുണ്ട്..
"ഇല്ല ജയേട്ടാ.. ഇന്ന് നിറഞ്ഞ സ്നേഹം മാത്രമേ ഒള്ളു.. ഒരു നിഴൽ പോലെ എന്റെ കൂടെ ഉണ്ടല്ലോ.. സങ്കടം വന്നാലും സന്തോഷം വന്നാലും ചാഞ്ഞു നിൽക്കാൻ എനിക്കൊരു താങ്ങായി കൂടെ ഉണ്ടല്ലോ.. എന്റെ സ്വപ്നം പോലെ പഠിക്കാൻ എന്നേക്കാൾ ആഴത്തിൽ ആഗ്രഹത്തോടെ നേടി തന്നല്ലോ.. പിന്നെ എന്തിനാ ഇനിയും ദേഷ്യം."

അവന്റെ കൈയിൽ അമർത്തി പിടിച്ചു അവളതു പറയുമ്പോൾ ഒരു മഞ്ഞു മഴയിൽ കുതിർന്ന പോലെ നിർവൃതിയിൽ ആയിരുന്നു അവളുടെ ജയേട്ടൻ..
"ഇങ്ങനെ ഇരുന്ന മതിയോ.. പോവണ്ടേ.. ഇപ്പൊ തന്നെ വൈകി.. വീട്ടിൽ നിന്നും അമ്മ വിളിച്ചു.. നമ്മുടെ പുന്നാര മോൾ നന്ദ അമ്മയെ നിർത്തി പൊരിക്കുവാ ന്ന്.."

ചിരിയോടെ ദിവ്യ പറഞ്ഞു.. അവന്ധിക എന്ന നന്ദ മോൾക്ക് രണ്ടു വയസ്സാണ്..
വിലാസിനി അമ്മയാണ് അവളുടെ കാര്യങ്ങൾ നോക്കുന്നത് ദിവ്യ ചെല്ലും വരെയും..
അവരത് അവളോട്‌ ഇങ്ങോട്ട് പറയുകയും ചെയ്തു..
അങ്ങനെ ആണ് അവൾ വീണ്ടും പഠിക്കാനും ജോലിക്കും ആയി ഇറങ്ങി തിരിക്കുന്നത്..
ഇന്നിപ്പോൾ സന്തോഷം മാത്രം ഉള്ളൊരു ജീവിതം ആണ് മുന്നിൽ ഉള്ളത്..

അവസാനിച്ചു എന്നെഴുതാണോ..

ഇത് ഒരിക്കലും അവസാനിക്കില്ല എന്നത് എനിക്കും നിങ്ങളുക്കും അറിയാം..
കഥയിൽ ഇങ്ങനെ ഹാപ്പി എൻഡിങ് ആക്കാം.. പക്ഷേ ജീവിതം അങ്ങനെ അല്ലല്ലോ..

നമ്മുക്കിടയിൽ തന്നെ എത്രയോ ദിവ്യ മാർ ഉണ്ടാവും..

പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂതിങ്കൾ ആണ് ഭാര്യ..
പക്ഷേ അവൾ പൂതിങ്കൾ ആവുന്നതും മൂതേവി ആവുന്നതും അവളോട് കാണിക്കുന്ന നിലപാട് അനുസരിച്ചു ആയിരിക്കും എന്ന് മാത്രം..
അല്ലപിന്നെ..
എഴുതാൻ,, വായിക്കാൻ ഒരുപാട് ഇഷ്ടം ഉള്ള ഞാൻ എത്തി പെട്ടത് എഴുതുന്നതും വായിക്കുന്നതും തെറ്റാണ് എന്ന് മനസ്സിൽ ഉറപ്പിച്ചു വെച്ച ഒരുപറ്റം ആൾക്കാർ ഉള്ളടിത്തു..
പക്ഷേ ഇന്റെ ഭർത്താവ് ഒരു നിഴൽ പോലെ കൂടെ ഉണ്ട്..
അവരോടു വഴക്കിനു പോയില്ല.. പകരം ആരും അറിയാതെ എനിക്ക് വായിക്കാൻ ഉള്ളത് വാങ്ങിച്ചു തന്നു.. എഴുതാൻ പൂർണ സപ്പോർട്ട് തന്നു..
അത് മതിയായിരുന്നു എനിക്കും..

അപ്പോൾ പറഞ്ഞു വന്നത്.. തോൽപ്പിക്കാൻ ഒരുപാട് ആൾക്കാർ ഉണ്ടാവും.. ജയിക്കണം എന്ന് നമ്മൾ മാത്രം വിചാരിക്കണം..
എന്റെ നായികമാർ ഒന്നും തോറ്റിട്ടില്ല.. സമ്മതിച്ചു കൊടുക്കില്ല ഞാൻ... 

ഒരു സ്ത്രീ അനുഭവിക്കുന്ന നൂറിൽ പത്തു ശതമാനം പോലും എനിക്ക് ഇവിടെ പറയാൻ കഴിഞ്ഞിട്ടില്ല.. ഇനിയും എത്രയോ ബാക്കി ഉണ്ട്...
പിന്നെ പറയാൻ ഉള്ളത്... പ്രിയപ്പെട്ട പെൺകുട്ടികളെ... നിങ്ങളോടാണ്... വിവാഹത്തിന് തിടുക്കം കാണിക്കാതിരിക്കുക.. മാനസിക സംഘർഷം നിറഞ്ഞ ഭാര്യയെകാൾ എത്രയോ നല്ലതാണ് സിംഗിൾ ലൈഫ് 🥰...
അഭിപ്രായം അറിയിക്കുക.. അവസാനപാർട്ട് അല്ലേ... ആത്മാർത്ഥമായി പറയും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
ലൈക്ക് കമന്റ് ചെയ്യാതെ ആരും പോവല്ലേ...
To Top