ശിശിരം തുടർക്കഥ ഭാഗം 5

Valappottukal




രചന: സ്മിത രഘുനാഥ്

അങ്ങനെ എന്റെ ഊഴം എത്തി...!

'''''  സീനിയേർ ചേട്ടനോട് പ്രണയം അഭ്യർത്ഥിക്കാനുള്ള ടാസ്ക്കാണ് അവർ എനിക്കായ് തന്നത് !!

'''  സൂചി വീണാൽ കേൾക്കാവുന്ന അത്രയും നിശബ്ദത...!

'' ഉമ്മീനീര് എറക്കി ഞാൻ നിന്നൂ... ഉള്ളം കാൽ മുതൽ ഉച്ചിവരെ പെരുത്തൂ...!!

""..പെട്ടെന്നാണ് അത് സംഭവിച്ചത്... അതുവരെ കമന്റ് അടിച്ചും ചളി പറഞ്ഞൂ ആർത്ത് ചിരിച്ചിരുന്നവർ പെട്ടെന്ന് നിശബ്ദരായി .. കുശ്കു ശുപ്പോടെ അവർ അനോന്യം ആഗ്യങ്ങൾ കാട്ടൂമ്പൊൾ അതെന്താണന്ന് മനസ്സിലാവാതെ ഞാൻ അവരെ നോക്കി...!!!

"" ..അവരിൽ കുറച്ച് പേർ നോക്കുന്ന ദിക്കിലേക്ക് നോക്കൂമ്പൊൾ കണ്ടത് തിരുവസ്ത്രദായിയായ് ഒരു പള്ളിലച്ഛനെയാണ്.' !!

"...ഓഹോ ഇദ്ദേഹത്തെ കണ്ടത് കൊണ്ടാണ് ഇവൻമാര് നല്ല കുഞ്ഞാട് ആയത് ല്ലേന്ന് മനസ്സിൽ ചിന്തിച്ച് കൊണ്ട് ഒരു പുഞ്ചിരി മുഖത്തണിയൂമ്പൊൾ ആണ് അച്ഛനൊപ്പം നടന്ന് വരുന്ന വിശാഖിനെ കണ്ടത് ''!!!

''" സ്വിച്ച് ഇട്ട പോലെ ആ ചിരി മാഞ്ഞു പകരം അവിടെ വെറുപ്പിന്റെ കാർമേഘം കലർന്നു !!

""  തലവെട്ടിച്ച് തന്റെ ഡിപ്പാർട്ട്മെന്റ് തിരക്കി അകത്തേക്ക് നടക്കൂമ്പൊൾ മനസ്സിൽ ഇവിടെയും അവൻ ഹീറോ.. എങ്ങനെയാണ്ന്റീശ്വരാ ഇവൻ എങ്ങനെയാണ്  ഇത്ര പെട്ടെന്ന് ആൾക്കാരെ   വരുതിയിൽ ആക്കൂന്നത് .... കുമിഞ്ഞ് കൂടിയ വെറുപ്പിൽ വിശാഖിന്റെ മുഖത്തിന് കൊമ്പ് മുളച്ച് വക്രത മുറ്റിയ ദ്രംഷ്ടകൾ പുറത്തേക്ക് ഉന്തി രാക്ഷസ രൂപം പൂണ്ടിരുന്നു...!!!

"...ചിന്തകൾക്ക് ചുടും പിടിച്ചതും എന്റെ ഉള്ളിൽ എരിയുന്ന പകയിൽ അവനെ ചാമ്പലാക്കാൻ കൊതിച്ചൂ.. ആ തീയിൽ വെന്തുനീറി അവൻ നിലവിളിക്കുമ്പൊൾ ആർത്ത് അട്ടഹസിച്ച് എനിക്കത് നോക്കി നിൽക്കണം ...!!!

      🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

കോളേജ് ദിവസങ്ങൾ അതിന്റെ എല്ലാ നിറപകിട്ടോടെയും ഞാൻ ആഘോഷിച്ചൂ...

എനിക്ക് പെൺ സുഹൃത്ത്ക്കളെക്കാൾ കൂടുതൽ കിട്ടിയത് ആൺസൂഹൃത്ത് ക്കളെയാണ് നല്ല കലിപ്പൻമാര്.. അവരുമായ് അടിച്ച് പൊളിച്ച് ഞാനങ്ങ് തിമർത്തും കോളേജിൽ ..

അങ്ങനെ ഞങ്ങളൊര് ഗ്യാങ്ങായ് ...

അല്പം തല്ല് കൊള്ളിത്തരങ്ങൾ ഉണ്ടെങ്കിലും എന്തുകൊണ്ടൊ അവർക്കൊപ്പം കൂടനാണ് ഞാനിഷ്ട്ടപ്പെട്ടത്: .അതിന് ഒരു കാരണം വിശാഖ് ആയിരുന്നു .. അവന്റെ കോളേജിലെ ഹീറോ പരിവേഷം .. സകല പെൺപിള്ളേരുടെയും  സ്വപ്ന കാമുകനായ്  അവൻ മാറുന്നതിൽ അസൂയ പൂണ്ട എന്റെ ആൺസുഹൃത്തുക്കളുടെ കലിപ്പ് കണ്ടതും അത് പരമാവധി  മുതലാക്കാൻ ഞാൻ ശ്രമിച്ചൂ..

അവനെ കുറച്ച് പൊക്കി അവൻമാരോട് പറഞ്ഞതും വീണ്ടും അവനോടുള്ള അവരുടെ കലിപ്പ് കൂട്ടാൻ എനിക്കായി .. അവൻമാരിൽ പ്രധാനിയായ അഖിലേഷിന് എന്നോട് ഒരു ചായവ് ഉള്ളതായ് എനിക്ക് മനസ്സിലായ് പഞ്ചാര കൂട്ടിയുള്ള അവന്റെ ഒലിപ്പിര് പലപ്പോഴും അതിര് വീട്ടപ്പൊഴും ഞാൻ അത് വലിയ കാര്യമാക്കിയില്ല.. അങ്ങനെ ദിവസങ്ങൾ കടന്ന് പോയി.. നാൾക്ക് നാൾ വിശാഖ് പിള്ളേരുടെയും, പ്രിയപ്പെട്ടവനായ് വിലസി..

പല പെൺപിള്ളേരും അവരുടെ പ്രണയം അവന് മുമ്പിൽ വെളിപ്പെടുത്തിയിട്ടും അവൻ ആർക്കും പിടികൊടുക്കാതെ വരാലിനെ പോലെ വഴുതി മാറിയിരുന്നു ...

അവന്റെ ആ പ്രവൃത്തിയിൽ എനിക്ക് വല്ലാണ്ട് സംശയം തോന്നിയിരുന്നു .. വിചിത്രമായ അവന്റെ ആ പെരുമാറ്റത്തിൽ എന്തോ ദൂരൂഹതയുള്ളതായ് എനിക്ക് തോന്നി.
പക്ഷേ നേരിട്ട് അത് അവനോട് തിരക്കാൻ എനിക്ക് മടി തോന്നി... അവനെ പരിചയമുള്ളത് കൊണ്ട് പല പെൺപിള്ളേരും അവനോട് അവരെ പറ്റി പുകഴ്ത്തി പറയാൻ പറഞ്ഞൂ.. കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞ് അവരെ ഓടിക്കുമ്പോഴും ഈയാപാറ്റയെ പോലെ ഇവള് മാരെല്ലാം എന്തിനാണ് അവനോട് ഇത്ര ഒട്ടുന്നത് എന്ന് എനിക്ക് മനസ്സിലായില്ല ...

   🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അന്നൊര് വെള്ളിയാഴ്ചയായിരുന്നു ..

ഉച്ചയ്ക്കത്തെ ക്ലാസ്സ് കട്ട് ചെയ്ത് അഖിലേഷും കൂട്ടുകാരും കോളേജിന്റെ പിൻവശത്തെ കാട്കയറി കിടക്കുന്ന പറമ്പിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന വലിയൊര് ആഞ്ഞലി മരം ഉണ്ട് അതിന്റെ ചുവട്ടിൽ ആ നാൽവർ സംഘം ഒത്തൂ കൂടി ...

അഖിലേഷ് കൂടെയുള്ള കൂട്ടുകാരൻ ആരോമലിനെ നോക്കി...

എടാ.. സാധനം എടുക്ക് വേഗം ആകട്ടെടാ.. അക്ഷമയോടെ അവൻ പറഞ്ഞതും ..ആരോമൽ ബാഗിൽ നിന്നും വോഡ്ക്കയുടെ ഒരു ബോട്ടിൽ പുറത്തേക്ക് എടുത്തൂ,, ബോട്ടിൽ കണ്ടതും മറ്റുള്ളവരുടെ മുഖത്ത് ചിരി പടർന്നു...

അവൻ ഡിസ്പോസിബിൾ ഗ്ലാസ്സും, മിനറൽ വാട്ടറും, ടച്ചിങ്ങ്സിനായ് മിച്ചറിന്റെ പാക്കറ്റും' അല്പം കശുവണ്ടി പരിപ്പും എടുത്ത് വെച്ചൂ...

എന്നിട്ട് അവൻ എല്ലാരെയും നോക്കി

എങ്ങനെയുണ്ടളിയാ.. സെറ്റപ്പ് അവൻ ഉരി വിട്ടതും

അവരുടെയെല്ലാം മുഖങ്ങളിൽ സന്തോഷം അലയടിച്ചും..

പൊളി അളിയാ...

സമയം കളയാതെ അഖിലേഷ് കുപ്പി പൊട്ടിച്ച് ഗ്ലാസ്സിലേക്ക് പകർന്നു.ഒപ്പം മിനറൽ വാട്ടർ പൊട്ടിച്ച് അതു ചേർത്ത് എല്ലാവരൂ ഓരോ ഗ്ലാസ് എടുത്ത് ചിയേഴ്സ് പറഞ്ഞ് കൊണ്ട് മദ്യം അല്പല്പമായി സിപ്പ് ചെയ്തു...

കൂടെയുള്ള ബിനു ഒറ്റ വലിക്ക് അകത്ത് ആക്കിയതും  മറ്റുള്ളവർ പരസ്പരം നോക്കി.. കൂട്ടത്തിൽ നിന്നും അഖിൽ

അളിയാ ഒന്ന് പതുക്കെ അകത്താക്കടാ ചങ്ക് കരിയൂ അവൻ മുന്നറിയിപ്പ് പോലെ പറഞ്ഞതും ..

ബിനു ചുണ്ട് തുടച്ച് ഒരുപിടി കശുവണ്ടി പരിപ്പ് എടുത്ത് വായിലേക്ക് ഇട്ട് കൊണ്ട് ഒന്ന് ചിരിച്ചു... മ്മക്ക് നിങ്ങട് കൂട്ട് നുണയാൻ വയ്യ ചങ്കിലൂടെ കത്തിയെറങ്ങണം ആതാണ് രൂ സുഖം ബിനു പറഞ്ഞത് കേട്ടതും അവർ മൂവരും തല കുലുക്കി...

അവൻ പതിയെ ജീൻസിന്റെ പോക്കറ്റിൽ നിന്നൂ ഒരു ചെറിയ പൊതി എടുത്തൂ കയ്യിൽ കരുതിയ ചെറിയ പേപ്പറിലേക്ക് കയ്യിലിരുന്ന പൊതിയഴിച്ച് അതിലിരുന്നത് എടുത്ത് വെച്ച് ചുരൂട്ടി നാവ് നീട്ടി ഒട്ടിച്ച് എടുത്ത് ചുണ്ടിലേക്ക് വെച്ചതും.':.

അഖിലേഷ് ബിനുവിനെ നോക്കി :..

എടാ നിന്നോട് ഞാൻ പല തവണ പറഞ്ഞൂ ഇത് നിർത്തണമെന്ന് മദ്യം പോലല്ല ഇത് ''' ഇത് ഇത്തിരി കൂടിയ ഇനമാണ് പെട്ട് പോയാൽ പിടിച്ച് കയറാൻ ബുദ്ധിമുട്ടാണ് അവൻ പറയുന്നതിന് മറ്റ് കൂട്ടുകാരും അനുകൂലിച്ചതും ..

ചോര ചുവപ്പാർന്ന മിഴികൾ ഉയർത്തി ആലസ്യവും ഉന്മാധവും കലർന്ന ഭാവത്തോടെ അവനെ നോക്കി..

എന്റെ പൊന്ന് അളിയാ മദ്യത്തിന് ഒപ്പം ഈ നീലചടയൻ കൂടി അകത്തേക്ക് ചെല്ലുമ്പൊൾ ഡബിൾ എഫക്റ്റാണ്'' 'നീയൊന്ന് നോക്ക് അളിയാ ന്ന് പറഞ്ഞ് കൊണ്ട് ബിനു അഖിലേഷിന് നേരെ നീട്ടിയതും .. അവൻ തലചലിപ്പിച്ചും 

എനിക്ക് വേണ്ടാ...

അവൻ പറഞ്ഞത് കേട്ടതും പുച്ഛ ചിരിയോടെ അവൻ മറ്റ് രണ്ട് പേരെയും നോക്കി... അവരു വേണ്ടെന്ന് പറഞ്ഞൂ..

അവൻ മരത്തിലേക്ക് ചാരിയിരുന്ന് കൊണ്ട് വായുവിലേക്ക് അലിഞ്ഞ് ഇല്ലാതൂന്ന പുക ചൂരൂൾ നോക്കിയിരുന്നു .. ഭാരമില്ലാത്ത ശരീരം ഒരപ്പൂപ്പൻ താടി പോലെ  പറന്ന് തുടങ്ങി ..

        🌷🌷🌷🌷🌷🌷🌷🌷🌷🌷

അവരുടെ മദ്യസേവ പൊടിപൊടിക്കൂന്നതിന് ഇടയിലാണ് അവരിൽ മൂന്നാമനായ ജോയൽ അഖിലേഷിന് നോക്കി ചോദിച്ചൂ

അളിയാ നയന ഇന്ന് കോളേജിൽ എത്തിയില്ലല്ലോ ?.. എന്ത് പറ്റി അളിയാ ,, ?.. അവൻ ചോദ്യം എരിഞ്ഞ് കൊണ്ട് അഖിലേഷിനെ നോക്കി..

അളിയാ അവളുടെ അമ്മേടെ ശ്രാദ്ധം ആണെന്ന് ഓഹോ അപ്പൊൾ നിങ്ങള് വിളിയും പറച്ചിലും ഒക്കെയുണ്ടല്ലേ ?..

ആക്കിയ ചിരിയോടെ ജോയൽ പറഞ്ഞതും ..

വായിലേക്ക് കമഴ്ത്തിയ മദ്യം ഇറക്കി കൊണ്ട് അവൻ കൂട്ടുകാരെ നോക്കി കണ്ണീറക്കി ചിരിച്ചൂ..

അളിയാ.. 

അവളൊട് അളിയന് ദിവ്യ പ്രേമം ഒന്നൂ അല്ലല്ലോ? കൗശലത്തോടെ ജോയൽ തിരക്കിയതും .. അവൻ ആർത്ത് അട്ടഹസിച്ചും.. പ്രേമമോ ?.ആർക്ക്? ആരോട് ,.?.. അവൻ പ്രേത്യേക ഈണത്തിൽ പറഞ്ഞതും ജോയലും ബാക്കിയുള്ളവരും ഊറി ചിരിച്ചു..

ഇരയെ വലയ്ക്കൂളളിൽ കുരുക്കിയ എട്ടുകാലിയുടെ ആത്മവിശ്വാസത്തോടെ ചൂണ്ട് തുടച്ച് അഖിലേഷ് മീശ പിരിച്ച് വെച്ച് കൊണ്ട് അല്പം നേരം ഇരുന്നു ..

ആ സമയം അവന്റെ മനസ്സിൽ നയനയുടെ മാദക രൂപം തെളിഞ്ഞൂ...

     🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അളിയാ.. ജോയൽ തല ചൊറിഞ്ഞ് കൊണ്ട് അഖിലേഷിനെ വിളിച്ചൂ :

എന്തു വാടാ ?അവൻ തിരക്കിയതും ..

അളിയാ ഞങ്ങളെ കൂടി പരിഗണിക്കണേ? അവർ ആവേശത്തോടെ പറഞ്ഞതും അഖിലേഷ് കൈപ്പത്തി നീട്ടി രണ്ടും കൂട്ടി കെട്ടി മുന്നോട്ട് ആഞ്ഞ് കൊണ്ട് വന്യമായ് ചിരിച്ചൂ '''

പിന്നെ പിന്നെ ആ ചിരിയൊര് കൊലചിരിയായ് മാറി... പെണ്ണിന്റെ മാംസത്തിന് ആർത്തിപൂണ്ട ചെന്നായ് യുടെ മുഖമായി മാറി... പെണ്ണ് എന്ന ലഹരിയ്ക്ക് അടിമപ്പെട്ട ഒരു പിശാശാണ് അഖിലേഷ് അവന്റെ വലയിൽ അകപ്പെട്ടാൽ പിന്നെ അവളുടെ ജീവിതം നരകതുല്യമാകും.. അത്രക്ക് അപകടകാരിയാണ് അവൻ ഇതൊന്നൂ അറിയാതെ സ്വയം തല വെച്ച് കൊടുത്തും നയന .. അവന്റെ ചിരിക്കുന്ന മുഖത്തിന് ഉള്ളിൽ മറഞ്ഞിരിക്കുന്ന പിശാശിനെ മനസ്സിലാക്കാതെ അവൾ അവനുമായ് കൂട്ടുകൂടി ...

🌷🌷🌷🌷🌷🌷🌷🌷🌷

രാവിലെ കോളേജിൽ തന്റെ ഡിപ്പാർട്ട്മെന്റിലേക്ക് നടക്കുകയായിരുന്ന നയനയെ പുറകിൽ നിന്ന് വിശാഖ് വിളിച്ചതും ..

അവൾ തിരിഞ്ഞ് നോക്കി 

തന്റെയടുത്തേക്ക് നടന്ന് വരുന്ന വിശാഖിനെ കണ്ടതും നയനയുടെ മുഖത്തേക്ക് കോപം ഇരച്ച് കയറി. എങ്കിലും കോളേജാണന്നും ചുറ്റുപാടും കൂട്ടുകാരും, കുട്ടികളും ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ട് അവൾ സ്വയം നിയന്ത്രിച്ച് നിന്നൂ...

അവൾക്കരുകിൽ എത്തിയ വിശാഖ് നയനയെ ആകെയൊന്ന് നോക്കി..

ഈയിടയായ് അവളുടെ വേഷവിതാനത്തിൽ വന്ന മാറ്റവും മറ്റും അവൻ കാണുന്നുണ്ടായിരുന്നു .. എന്നാൽ അതൊന്നും അവളൊട് പറഞ്ഞാൽ തന്നെ ചീത്ത പറയൂമെന്ന് കാരണത്താൽ അവൻ മിണ്ടിയതെയില്ല ...

അവൾ അവനെ ചോദ്യഭാവത്തോടെ നോക്കി ...

എന്താ..?

നയനാ.. നീയാ അഖിലേഷുമായുള്ള ഫ്രണ്ട്ഷിപ്പ് കട്ട് ചെയ്യണം.. അവൻ ആളത്ര നല്ലവനല്ല.. അവനെ പറ്റി പല പരാതികളും പലരും കൊടുത്തിട്ടുണ്ട് .അവൻ മാത്രമല്ല ആ ഗ്യാങ്ങ് മൊത്തം അലമ്പ് പാർട്ടികളാണ്.. അവരുമായ് ചങ്ങാത്തം കൂടി നീ ചതിയിൽപ്പെടരുത്..

അവർ തമ്മിൽ സംസാരിക്കുന്നിടത്തേക്ക് അഖിലേഷും കൂട്ടുകാര് വരുന്നത് കണ്ടതും നയന കൈകൾ രണ്ടും മാറിൽ പിണച്ച് കെട്ടി അവനെ സാകൂതം നോക്കി...

To Top