ആത്മസഖി, തുടർക്കഥ ഭാഗം 59 വായിക്കൂ...

Valappottukal


രചന: മഴ മിഴി

മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഇത്രേം കാലം നീ അവളെ കരയിപ്പിച്ചില്ലേ...?
ഇനി നീ കരയാൻ കാത്തിരുന്നോ?

പകയോടെ അതിലേറെ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കാശി  നന്ദയ്ക്ക് അരികിലേക്ക് പോയി...
വൃന്ദ ഞെട്ടി പകച്ചു നിന്നു പോയി...അവളുടെ ഉള്ളം പേടിയാൽ വിറയ്ക്കാൻ തുടങ്ങി..ഭയമെന്ന വികാരം അവളുടെ ഒരോ നിശ്വാസത്തിലും നിറഞ്ഞു നിന്നു..

നന്ദയ്ക്ക് അരികിൽ നിൽക്കുമ്പോഴും വൃന്ദയെ കാണുമ്പോൾ കാശിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...
ഒരുവേള  ദേഷ്യത്താൽ താൻ എന്തെകിലും ചെയ്യുമോ എന്നുള്ള തോന്നലിൽ  അവൻ നന്ദയെയും കൂട്ടി അവിടെ നിന്നും നടന്നു...

കാശി നന്ദയെ ചേർത്ത് പിടിച്ചു നടന്നു പോകുന്നത് ആദിയിൽ ഉണ്ടാക്കിയ സന്തോഷം കാണെ  വൃന്ദയുടെ മുഖം ഒന്ന് മങ്ങിയെങ്കിലും കാശി പറഞ്ഞ കാര്യങ്ങൾ ഓർത്തതും അവളുടെ ഉള്ളം വീണ്ടും ഭയത്താൽ മൂടി... കാശി അവിടെ നിന്നും പോയത് മാത്രമാണ് അവളിൽ ആശ്വാസം നിറച്ചത്...

കാശിയും നന്ദയും പോയതിനു പിന്നാലെ  ലിജോയും മനുവും   തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു  കൊണ്ട് നടന്നപ്പോഴാണ് എതിരെ അവനെ നോക്കി ദേഷിച്ചു നിൽക്കുന്ന ജിഷേ കണ്ടത്...

അവളെ മുന്നിൽ കണ്ടതും മനുവിന്റെ മുഖം പന്തം കണ്ടാ പെരുചാഴിയെ പോലെയായി...

പെട്ടന്ന് അവന്റെ മുഖഭാവം കണ്ടു  ലിജോ നെറ്റി ചുരുക്കി അവനെ നോക്കി..

ടാ.. മനു....
ഇത്ര  പെട്ടന്ന് നിനക്ക് എന്ത് പറ്റി ...
നീ എന്താടാ.. ഭയന്നത് പോലേ നോക്കുന്നത്...
എന്താടാ കാര്യം..

പെട്ടന്ന്  ജിഷ അവനെ തുറിച്ചു നോക്കി കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു ആളൊഴിഞ്ഞു ഇരുട്ടു നിറഞ്ഞിരിക്കുന്ന ഭാഗത്തേക്ക്‌ കൂട്ടികൊണ്ട് പോയി..

ലിജോ ആകെ വട്ടടിച്ചു അവര് പോകുന്ന നോക്കി നിന്നു..

ഈ കൊച്ചിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ?
എവിടെയാ?
അവൻ ആലോചനയോടെ ഓർത്തു..

ടി... ജിഷേ.....
നീ പിടി വിടെടി....
ഞാൻ എങ്ങോട്ടും ഓടിപോവില്ല...
ഈ ഉടുമ്പ് പിടിക്കും പോലെ പിടിക്കാതെടി...

അതുമല്ല നിന്നേം എന്നേം ഒരുമിച്ചു ആരെങ്കിലും കണ്ടാൽ അറിയാല്ലോ പിന്നത്തെ പൂരം..

അവൾ പിടി വിട്ടു കൊണ്ട് അവനെ നോക്കി...
എന്താ.. മോന്റെ ഉദ്ദേശം...
അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു..

എന്ത് ഉദ്ദേശം....നിനക്ക് എന്താ ജിഷേ...വട്ടായോ?
നീ വരുന്ന കാര്യം പറഞ്ഞില്ലല്ലോ?
നീ എപ്പോ ലാന്റി...

അതൊക്കെ അറിയണമെങ്കിൽ വിളിച്ചാൽ ഫോൺ എടുക്കണം...
അല്ലാതെ ഞാൻ വിളിക്കുമ്പോൾ എടുക്കാതിരുന്ന അറിയില്ല..
അവളുടെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു.


എന്റെ പൊന്നു ജിഷേ.... ഞാൻ അമ്പലത്തിൽ ആയതുകൊണ്ട് കേൾക്കാഞ്ഞതാവും...

അതൊന്നും എനിക്ക് അറിയില്ല... ഇനി അറിയുകയും വേണ്ട...
മനുവേട്ടന്റെ ഉദ്ദേശം എന്താ...
എന്നെ ചതിക്കാൻ ആണെങ്കിൽ ഓർത്തോ ഉറപ്പായും ഞാൻ ചാവും..

എന്റെ പൊന്നു ജിഷേ നീ എന്നെ ഇങ്ങനെ പേടിപ്പിക്കാതെ...
നിനക്ക് ഇപ്പൊ എന്താ വേണ്ടത്...

എനിക്ക് എന്താ വേണ്ടതെന്നു മനുവേട്ടന് അറിയില്ലേ?
വീട്ടിൽ അച്ഛൻ എന്റെ വിവാഹം ഉറപ്പിച്ചു...
മനു ഞെട്ടി അവളെ നോക്കി... അവന്റെ ഹൃദയം ഒന്ന് പിടഞ്ഞു.

ആണോ?
അതെന്തായാലും നന്നായി... എന്നാ കെട്ട്...

പെട്ടന്ന് ജിഷയ്ക്ക് ദേഷ്യം വന്നു....
അവൾ അവന്റെ കഴുത്തിൽ കുത്തിപിടിച്ചു....
എന്നെ ചതിക്കാനാണോ നിങ്ങടെ ഭാവം....
കൊല്ലും ഞാൻ....

അതും പറഞ്ഞു അവൾ പൊട്ടിക്കരയാൻ തുടങ്ങി...
എടി... ജിഷേ... ഞാൻ വെറുതെ പറഞ്ഞതാ... നിന്നെ വേറെ ആർകെങ്കിലും ഞാൻ വിട്ടു കൊടുക്കുവോ?
നിനക്ക് കാര്യങ്ങൾ അറിയാല്ലോ... ഇവിടെ നിയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്...
അതിനുള്ള ചങ്കൂറ്റം നിനക്ക് ഉണ്ടെങ്കിൽ ഞാൻ നിന്നെ കൊണ്ടുപോകാം..

പെട്ടന്ന് അവൾ അവന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി..
ഇതെല്ലാം കണ്ടു കിളി പോയ രണ്ടു പേര് അവിടെ ഉണ്ടായിരുന്നു..
ലിജോയും  ജിഷയുടെ അമ്മ ലേഖയും...
ജിഷയെ കാണാതെ തിരഞ്ഞു വന്നതായിരുന്നു ലേഖ..
മുന്നിൽ കണ്ടാ കാഴ്ച അവരെ ഞെട്ടിച്ചു കളഞ്ഞു..എന്ത് ചെയ്യണമെന്നറിയാതെ ആ അമ്മ അവിടെ നിന്നു ഉരുകി.


ഈ സമയം കാശി നന്ദയുമായി നടക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയി...

കാശിയേട്ട.... ഈ ഇരുട്ടത് എങ്ങോട്ടാ ഈ പോണേ...
എനിക്ക് പേടിയവണുണ്ട്...
നമുക്ക് തിരികെ പോകാം...

നീ എന്തിനടി  പെണ്ണെ...പേടിക്കുന്നെ...
ഞാൻ അല്ലെ നിന്റെ കൂടെ ഉള്ളത്..
ഒന്നും അല്ലെങ്കിൽ കൊറേ കാലം നമ്മൾ ഈ ക്ഷേത്ര പരിസരത്ത് പ്രണയിച്ചു നടന്നതല്ലേ..

അതൊക്കെ നീ മറന്നോ?
നന്ദ കണ്ണ് കൂർപ്പിച്ചു അവനെ നോക്കി..

എന്താടി നോക്കുന്നെ...
അന്ന് നടന്നതിന്റെയൊക്കെ ഇഷ്ടം പോലെ എനിക്ക് കിട്ടി....
പെട്ടന്ന് കാശി വല്ലാതെയായി..
നീ അത് അതുവരെ വിട്ടില്ലേ...
അത് അങ്ങനെയൊക്കെ വിട്ടുകളയാൻ പറ്റുമോ?
പെട്ടന്ന് കാശി മൗനത്തിലായി...
നന്ദ തുടർന്നു...

അങ്ങനെ വിട്ടുകളയാൻ പറ്റിയിരുന്നെങ്കിൽ ഞാൻ വീണ്ടും ഈ ഗുണ്ടെടെ ഭാര്യ ആവില്ലായിരുന്നു...

ഗുണ്ടായോ?
ഞാനോ... നീ എന്തോന്നടി  പെണ്ണെ...ഈ പറയുന്നേ.

ഹോ.... അഭിനയിച്ചു കൊളമാക്കണ്ട..
നിങ്ങൾ ഗുണ്ട തന്നെയാ...എവിടെ പോയാലും ആരുമായെങ്കിലും അടിയുണ്ടാക്കും..

ആണോ?കാശി നെറ്റി ചുഴിച്ചു ചോദിച്ചു..
ഹും...


എന്നാ ഈ ഗുണ്ട എന്താ ചെയ്യുന്നതെന്ന് മോള് വീട്ടിൽ വരുമ്പോൾ കാട്ടി തരാം..

ഇപ്പൊ അങ്ങോട്ട് നടയെടി  കുരിപ്പേ..
നടന്നു നടന്നു ഗ്രൗണ്ടിന്റെ ഭാഗത്തു എത്തി...അമ്പലത്തിന്റെ ഗ്രൗണ്ട് ആയതുകൊണ്ട് അവിടെ അവിടെയായിരുന്നു ലൈറ്റ്കളും  വാഹനങ്ങളും ഉണ്ട്.. ആ  അരണ്ട പ്രകാശത്തിൽ ഗ്രൗണ്ട് പൂർണമായും കാണാം..കാശി നന്ദയുടെ കയ്യും പിടിച്ചു കുറച്ചു അകലെ നേർത്ത വെളിച്ചത്തിൽ കാണുന്ന ഇരിപ്പിടത്തിനടുത്തേക്ക് നടന്നു.. നന്ദയുടെ ഹൃദയം ആ നേരം പലതും ഓർത്തു...


ഈ സ്ഥലം...ഓർമ്മയുണ്ടോ നന്ദേ...
ഗ്രൗണ്ടിലേക്ക് ചൂണ്ടി കാട്ടികൊണ്ട് അവൻ ചോദിച്ചതും അവൾ കണ്ണുകൾ കൂർപ്പിച്ചു അവനെ നോക്കി...

ഓർമ്മയുണ്ടോ എന്നോ.... മറക്കുമോ ന്നു ചോദിക്കാൻ തോന്നിയവൾക്ക്... തന്റെ ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ വന്നിട്ടുള്ള സ്ഥലം  അതിലുപരി തന്റെ പ്രിയപ്പെട്ട കാശിയേട്ടന്റെ ഇടം... ഓർക്കുമ്പോൾ ഇപ്പോഴും തെളിഞ്ഞു വരുന്നത് പ്രണയ നിമിഷങ്ങളും അതിന്റെ കയ്പ്പേറിയ വേദനകളുമാണ്... ഒരിക്കൽ തന്നെയും തന്റെ പ്രണയത്തെയും ചേർത്ത് നിർത്തിയ ഇടം അതുപോലെ തന്നെ തന്റെ പ്രണയത്തെ പൂർണമായും തിരസ്കരിച്ച ഇടം... ആ ഓർമ്മകളിൽ അവളുടെ മിഴിയിണകളിൽ ഉരുണ്ടു കൂടി പൊഴിയാൻ കാത്തിരുന്ന   നീർമുത്തുകളെ  തന്റെ അധാരങ്ങളാൽ ഒപ്പി എടുക്കുമ്പോൾ കാശി അറിയുന്നുണ്ടായിരുന്നു  കഴിഞ്ഞു പോയ ഓർമ്മകളിൽ വിങ്ങി പിടയുന്ന അവളുടെ ഹൃദയതാളം..


നന്ദേ....
എനിക്ക് എല്ലാം ഓർമ്മയുണ്ട്... ഞാൻ നിന്നെ പ്രണയിച്ചതും നഷ്ടപ്പെടുത്തിയതും എല്ലാം ഇന്നലെ പോലെ തെളിഞ്ഞു വരുന്നുണ്ട് എന്റെ നെഞ്ചിൽ...
വിങ്ങുന്നുണ്ടെടി എന്റെ ഹൃദയം...

അറിയില്ലായിരുന്നെടി എനിക്ക് ഒന്നും...
എനിക്ക് ഓർമ്മയില്ലായിരുന്നു ഒന്നും... അറിഞ്ഞു കൊണ്ട് ഞാൻ നിന്നെ വേദനിപ്പിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ നന്ദേ...

പ്രണയത്തിനപ്പുറം കണ്ണീരിനാൽ കുതിർന്ന കവിളുകൾ തുടച്ചു കൊണ്ട് പറയുന്ന കാശിയെ നന്ദ കെട്ടിപ്പുണർന്നു...
അറിയാൻ  ഞാൻ വൈകി....ആ സമയം 
വെറുപ്പായിരുന്നു എനിക്ക് എന്നോട് തന്നെ...എന്നെ  സ്നേഹിച്ചു വഞ്ചിച്ചു കാശിയേട്ടനോടും വെറുപ്പ് തോന്നി എങ്കിലും ഹൃദയത്തിൽ അന്നും ഇന്നും പ്രണയമായിരുന്നു... ഒരിക്കലും അവസാനിക്കാത്ത പ്രണയം...അതിനി  ഒരിക്കലും മാറാനും പോകുന്നില്ല...നിങ്ങളോടുള്ള എന്റെ പ്രണയം  അവസാനിക്കണമെങ്കിൽ ഞാൻ മരിക്കണം... മരിച്ചാലും ഒരുപക്ഷെ  എന്റെ പ്രണയം മരിക്കുമോന്നു എനിക്ക് അറിയില്ല കാശിയേട്ട അത്രയ്ക്ക് ഇഷ്ടമാ എനിക്ക് എന്റെ കാശിയേട്ടനെ...

പെട്ടന്ന് എന്തോ ഓർത്തപോലെ കാശി അവളുടെ ഇടുപ്പിൽ മുറുക്കി പിടിച്ചു കൊണ്ട് നിറഞ്ഞ കണ്ണുകൾ പാടെ മറക്കും പോലെ  പതിയെ അവളുടെ തോളിലേക്ക് മുഖം പൂഴ്ത്തി വെച്ചു.. അവളെ വേദനിപ്പിച്ച നിമിഷങ്ങൾ ഓർത്തതും ഒരുവേള അവളുടെ മുഖത്തേക്ക് നോക്കാൻ പോലും തനിക് അർഹതയില്ലെന്നു കാശിക്ക് തോന്നി പോയി.. അവന്റെ കണ്ണുകൾ  തടുക്കാനാവാതെ അണ കെട്ടി നിർത്തിയ കണ്ണീർ ഒഴുകി ഇറങ്ങി നന്ദയുടെ തോളിനെ പൊള്ളിച്ചു...

പെട്ടന്ന് നന്ദ അവനെ ഒരിക്കൽ കൂടി ചേർത്ത് പിടിച്ചു...
കാശിയേട്ടാ... കരയല്ലേ.... കാശിയേട്ട...
ന്റെ കാശിയേട്ടൻ അറിഞ്ഞോണ്ട് എന്നെ   വേദനിപ്പിക്കുവോ....
ഇല്ലല്ലോ...
അതോണ്ട്... അതൊക്കെ മറന്നേക്ക്...
ദാ.. നോക്കിയേ ഞാൻ മറന്നു... നീറുന്ന ഓർമ്മകളെ പാടെ അവഗണിച്ചു കൊണ്ട് തന്റെ മുന്നിൽ ചിരിയോടെ നിൽക്കുന്നവളെ കാശി നോക്കി... ആ കണ്ണുകളിൽ പെയ്തിട്ടും പെയ്യാൻ വെമ്പി നിന്ന നീർതുള്ളികളെ പൊഴിയാൻ വിസമ്മതിച്ചു കൊണ്ട് നന്ദ ചിരിയോടെ കാശിയെ നോക്കി...

അവന്റെ വേദന നിറഞ്ഞ നോട്ടം കണ്ടു നന്ദ പരിഭ്രാമത്തോടെ ചോദിച്ചു...
പണ്ട് പ്രണയിച്ചതിലും കൂടുതൽ...കാശിയേട്ടൻ എന്നെ ഇപ്പോഴും പ്രണയിക്കുന്നില്ലേ...

പറയ് കാശിയേട്ട എന്നെ പ്രണയിക്കുന്നില്ലേ?

നിന്റെ ഈ ചോദ്യത്തിന്   ഞാൻ ഒരായിരം വെട്ടം  ഉത്തരം നൽകാം..
ഈ കാശിനാഥൻ ഒരു പെണ്ണിനെ പ്രണയിച്ചിട്ടുണ്ടെങ്കിൽ അത് നിന്നെ മാത്രമാണ് നന്ദ... നിന്നെ മാത്രം... ഇത്രമേൽ ഭ്രാന്തമായി കാശി ആരെയും പ്രണയിച്ചിട്ടില്ല... ഇനി കാലം എത്ര കഴിഞ്ഞാലും ഈ കാശിക്ക് ഒരു പ്രണയം ഉണ്ടെങ്കിൽ അത് നിന്നോട് മാത്രമായിരിക്കും... പണ്ട് സ്നേഹിച്ചതിലും എത്രയോ പതിന്മടങ്ങു ഞാൻ ഇന്ന് നിന്നെ പ്രണയിക്കുന്നു...നിന്നോടുള്ള എന്റെ പ്രണയം മരിക്കണമെങ്കിൽ ഞാൻ അവസാനിക്കണം ഇനിയൊരു പുനർജനമാവും ഇല്ലാതെ അവസാനിക്കണം...
അവളെ മുറുക്കെ പിടിച്ചു കാശി തന്റെ നെഞ്ചിലേക്ക് വലിച്ചു ചേർത്തു ഒരിക്കൽ കൂടി വിട്ടു കളയില്ല എന്നതുപോലെ...

നന്ദ മുഖമുയർത്തി നിറക്കണ്ണുകളോടെ അവനെ നോക്കിയ നിമിഷം കാശിയുടെ ചുണ്ടുകൾ അത്രമേൽ ആർദ്രമായി പ്രണയത്തോടെ നന്ദയുടെ നെറുകിൽ പതിഞ്ഞു... ആ ചുംബനചൂടിൽ പറയാതെ പറയുന്നുണ്ടായിരുന്നു അവന്റെ ഉള്ളിൽ നിറയുന്ന നോവ്... പ്രണയത്തിന്റെ  വേദനയിൽ തീർത്ത നോവ്...

നന്ദ നിറ കണ്ണുകളോടെ അവനെ നോക്കി... ആ നിമിഷം അവന്റെ കണ്ണുകൾ ഒരിക്കൽ കൂടി നേർത്ത നനവോട് കൂടി പതിഞ്ഞിരുന്നു  നന്ദയുടെ ഇരു മിഴി ഇണകളിലും അവന്റെ അധര സ്പർശനത്തിൽ കൂമ്പി അടഞ്ഞ കണ്ണുകളോടെ നന്ദ മുഖം അവന്റെ നെഞ്ചിൽ ഒളിപ്പിച്ചു...
കാശി നന്ദയെ ഇറുക്കി പുണർന്നു നിന്നു... നന്ദ മുഖം ഒളിപ്പിച്ചു അവന്റെ നെഞ്ചിൽ ചേർന്നു ഒതുങ്ങി നിന്നു...

അല്പനേരത്തിനു ശേഷം ഇറുക്കി പുണർന്ന അവന്റെ കൈകൾ അയഞ്ഞതും അവൾ മിഴികൾ ഉയർത്തി അവനെ നോക്കി... തന്നെ പ്രണയം പതിപ്പിച്ചു നോക്കുന്നു ആ കാപ്പി കണ്ണുകളിൽ മിഴികൾ പതിഞ്ഞതും  അവളിൽ ഹൃദയമിടിപ്പ് ഏറി തുടങ്ങി... അവന്റെ  ചൂണ്ടു വിരൽ പതിയെ  ചുംബിച്ച നെറ്റിത്തടങ്ങളിൽ തഴുകി കൊണ്ട് ഇരു കണ്ണിലും തലോടി മൂക്കിൻ തുമ്പിൽ എത്തിയതും നന്ദ ഒന്ന് വിറച്ചു പോയി...

അവളുടെ കണ്ണുകൾ അവനെ നോക്കാനാവാതെ താഴ്ന്നതും കാശി പതിയെ മൃദുലമായി  അവളുടെ ഇരു കവിളിലും മാറി മാറി കടിച്ചു.. അവന്റെ പല്ലുകൾ തീർത്ത ചെറു നോവിൽ നന്ദ ഒന്ന് ഉയർന്നു പൊങ്ങി..
അവൾ ഉയർന്നു പൊങ്ങിയ അതെ നിമിഷം കാശിയുടെ  ചുണ്ടുകൾ അവളുടെ കീഴ്ച്ചുണ്ടിൽ അമർത്തി കടിച്ചു...നന്ദ ഞെട്ടലോടെ കണ്ണുകൾ വിടർത്തി ഉയർന്നു നിന്നു പോയി..

അവളുടെ കവിളിൽ നാണത്താൽ ചെഞ്ചുവപ്പ് പടർന്നതും കാശി പതിയെ തന്റെ ചുണ്ടുകൾ അടർത്തി  മാറ്റി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി...

പതിഞ്ഞ ശബ്ദത്തിൽ അത്രമേൽ പ്രണയാതുരമായി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത്  മൃദുലാമാ‌യി  അതിലേറെ പ്രണയത്തോടെ പറഞ്ഞു..

♥️I love you... Nandha...♥️
നീ ആണ് എനിക്കെല്ലാം അത്രമേൽ ഭ്രാന്തമായി ഞാൻ നിന്നെ പ്രണയിക്കുന്നു... എന്റെ ശ്വാസം പോലും നീയാണ്...പെണ്ണെ....

നന്ദയുടെ ഹൃദയതന്ത്രികളിൽ പൊട്ടിതുടങ്ങിയ പ്രണയത്തിന്റെ നൂലിഴകൾ വീണ്ടും   പുതിയ ഈഴകൾ ചേർത്ത് നെയ്യാൻ തുടങ്ങി...അവ പ്രണയത്തിന്റെ  പുതിയ രാഗതാളങ്ങൾ മീട്ടാൻ തുടങ്ങി...
ഇനിയും നിൻ ഹൃദയതന്ത്രികൾ നിന്നൊരിക്കലും അകലാൻ കഴിയാത്ത പോലെ നന്ദ കാശിയെ കെട്ടിപ്പുണർന്നു നിന്നു..അവളുടെ ഹൃദയത്തിൽ അവനായി മാത്രം വീണ്ടും പ്രണയം വിടർന്നു...

തുടരും
To Top