ആത്മസഖി, തുടർക്കഥ ഭാഗം 58 വായിക്കൂ...

Valappottukal


രചന: മഴ മിഴി

മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഇപ്പൊ എന്നെ മുന്നിൽ കണ്ടാൽ അവൾ നാഗവല്ലിയായി ഓങ്കരനടനമാടും.. നിനക്കൊക്കെ അതു കണ്ടു  രസടിക്കാനല്ലേ...
ആളെ വിട്ടേക്ക്...

അതും പറഞ്ഞു മനു കാർ തുറന്നു പുറത്തേക്ക് ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു..

അനു മനു ഓടുന്നത് കണ്ടു പുറകെ ഓടാൻ നിന്നതും ലിജോ അവളുടെ കൈയിൽ പിടിച്ചു നിർത്തി...
അനു സംശയ ഭാവത്തിൽ അവനെ നോക്കി നിന്നു..

വിട്... ഇച്ചായ... ആ കള്ളൻ ഓടിയത് കണ്ടില്ലേ...
അനു കലിച്ചു വിറച്ചു നിന്നു..

അവൻ പൊയ്ക്കോട്ടേ  അനു കൊച്ചേ...
ആഹാ... ഇപ്പോൾ അങ്ങനെ ആയോ...
എന്താ നിങ്ങൾ എല്ലാരും കൂടി എന്നെ കളിപ്പിക്കുവാണോ?
നിങ്ങടെയൊക്കെ കളിപ്പീരിനു  നിന്നു തരാൻ  ഞാൻ ഇല്ല..

അവൾ പിണങ്ങി പോകാൻ തിരിഞ്ഞു...
എന്റെ അനു കൊച്ചേ.... അങ്ങനെ അങ്ങ് പോവാതെ...
ഇച്ചായൻ ഒന്ന് പറയട്ടെടി  ...
അവൻ അവളുടെ തോളിൽ കൂടി കയ്യിട്ടു കൊണ്ട് പറഞ്ഞു..
അനു മുഖവും വീർപ്പിച്ചു അവനെ നോക്കി...
ഇങ്ങനെ മുഖം വീർപ്പിക്കാതെ കൊച്ചേ...
ഞാനൊന്നു കാര്യങ്ങൾ പറഞ്ഞോട്ടെടി..

ഹ്മ്മ്... പറ....
എനിക്ക് പോണം എന്റെ ബസ്സ് ഒരെണ്ണം പോയി...
ഇനിയും ലേറ്റ് ആയാൽ അടുത്ത ബസ്സും മിസ്സ് ആവും..

ബസ്സൊക്കെ പോട്ടെ കൊച്ചേ ഇച്ചായൻ കൊണ്ടു വിടാം എന്റെ കൊച്ചിനെ..

അയ്യടാ... കൂടുതൽ കളിക്കല്ലേ ഇച്ചായ...
എന്താന്ന് വെച്ചാൽ ഒന്ന് പറയാനുണ്ടോ നിന്നു കിന്നാരിക്കാതെ അനു ഗൗരവത്തിലായി..

കാര്യം എന്താന്ന് വെച്ചാൽ നിന്റെ വീട്ടിൽ  മനുന്റെ അച്ഛനും അമ്മയും വന്നു പെണ്ണ് ചോദിച്ചു..

പെണ്ണോ?
ആഹാ കൊള്ളാല്ലോ?
ആരെയാ..

എന്റെ പൊന്നു മണ്ടി കൊച്ചേ... നിന്നെ തന്നെ അല്ലാതെ വേറെ ആരെങ്കിലും നിന്റെ വീട്ടിൽ ഉണ്ടോ?
അനു ഞെട്ടി മിഴിച്ചു...

എന്നെയോ?
അതൊക്കെ എപ്പോ?
വെറുതെ തമാശിക്കല്ലേ ഇച്ചായ...
സത്യമാ...
മനു എന്നോട് കാര്യങ്ങൾ വന്നു പറഞ്ഞിട്ട് അവൻ ഒടുക്കത്തെ ചൂടാവലും...

സത്യം പറഞ്ഞാൽ ആ നേരം ഞങ്ങൾ എല്ലാവരും നിന്നെ സംശയിച്ചു...
നീ അവനെ ഇഷ്ടപെടുന്നുന്നു തെറ്റിദ്ധരിച്ചു..

അവൾ കുറച്ചുനേരം ആലോചിച്ചിരുന്നു..
ഹോ അന്ന് അപ്പ തേനോലിപ്പിച്ചു വന്നത് ഇതിനു ആയിരുന്നല്ലേ...
പന്ന കെളവി... എന്നോട് ചോദിക്കാതെ കല്യാണം ഉറപ്പിച്ചു പോയേക്കുന്നു.. വീട്ടിൽ ചെല്ലട്ടെ എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട്...

ഡി.... നീ എന്തോന്നാ ആലോചിക്കുന്നേ...
നിങ്ങടെ തെറ്റിദ്ധാരണ മാറിയെങ്കിൽ ഇനി ഞാൻ പൊക്കോട്ടെ...

പെട്ടന്ന് ഗൗരവത്തിൽ  പറഞ്ഞു പോകുന്നവളെ  ലിജോ  ഞെട്ടലോടെ നോക്കി നിന്നു...
എന്റെ കർത്താവെ.... ഈ കൊച്ചു ഒരു നടയ്ക്ക് പോകൂല്ല...

ടാ..
അന്തി ക്രിസ്തു കഴിഞ്ഞോ   നിന്റെ   റൊമാൻസ്...
കഴിഞ്ഞെങ്കിൽ എന്നെ ഒന്ന് വീട്ടിൽ എത്തിക്കാമോ?
ഇതിലും വലിയൊരു വട്ടു കേസ്  എന്നെ  അവിടെ  കാത്തിരിപ്പുണ്ട്..

ലിജോ അനു പോകുന്നത് നോക്കി കൊണ്ട് കാറിലേക്ക് കയറി..
എന്നാലും എന്റെ മച്ചാനെ ആ കൊച്ചു എന്നാ പോക്കാ പോയേ...
ഇത്രേം നേരം സ്നേഹത്തോടെ സംസാരിച്ചിട്ട് അവസാനം അവള് പോയത് കണ്ടോ....

ശ്ഹോ.... ഇതിപ്പോ എന്റെ സമാധാനമാ പോയെ....

ഇതുപോലെ ഇനി എത്ര പോകാൻ കിടക്കുന്നു...
ഇനി ഇതൊക്കെ പതിയെ നിനക്ക് പരിചയമായിക്കോളും...

കാശിയെ കൂർപ്പിച്ചു നോക്കി കൊണ്ട് ലിജോ കാർ എടുത്തു..


ടാ.... ഗിരിയെ...
നീ പോയ കാര്യം എന്തായി....
വക്കിലിനെ കണ്ടോ?

ആ... കണ്ടു...
എന്നിട്ട് എന്ത് പറഞ്ഞു അയാൾ...
എന്തെകിലും ഉപായം പറഞ്ഞു തന്നോ?

പറഞ്ഞു തന്നച്ചാ....
ഹാവു... ഇപ്പോഴാ  സമാധാനമയെ...
എന്താ പറഞ്ഞു തന്നത്...

ലീഗലി   അയാൾക്ക് ഒരു മാര്യേജ് സർട്ടിഫിക്കറ്റ് വേണമെന്ന്...
നന്ദയും ഞാനുമായി വിവാഹം നടന്നു എന്നതിന് തെളിവായി...

ടാ... അത് കൊറച്ചു പാടാണല്ലോ?
അതിനു എന്ത് പാട ഗംഗദരേട്ട....
ആ പെങ്കൊച്ചിന്റെ ഒരു ഒപ്പ് പോരെ..
ഒരു ഒപ്പ് കിട്ടാനാണോ പഞ്ഞം....

ഒപ്പ് കിട്ടിയത് കൊണ്ടു മാത്രം കാര്യമില്ല അമ്മേ...

വക്കീല് പറഞ്ഞത്   കോടതിയിൽ അവൾ എന്റെ ഭാര്യാ ആണെന്ന് തെളിയിക്കാൻ കുറച്ചു ഡിജിറ്റൽ കോപ്പിസുടി കിട്ടിയാൽ ഒന്നൂടി സംഗതി ഉഷാറായിന്നു...പിന്നെ വക്കീലു നോക്കിക്കോളാമെന്നു....

അതൊക്കെ ഉണ്ടാക്കാനാണോ നമുക്ക് പാട്.... ഒരു കുഞ്ഞു അറിയാതെ ഇതെല്ലാം നമുക്ക് ഉണ്ടാക്കി തരാൻ എന്തോരം ആൾക്കാരാ ഉള്ളത്..

എന്നാലും ഒരു പ്രശ്നം ഉണ്ട്...അച്ഛാ....
കോടതിയിൽ അവൾ എതിർത്താൽ അവിടെ തീരും ഈ  കെട്ടി ചമച്ച  കള്ളങ്ങൾ..

അതിനു ഒരു വഴി ഉണ്ട് മോനെ....

അമ്മാ ആ വഴി പറഞ്ഞു തരാം...

അവർ അവന്റെ ചെവിയിൽ എന്തൊക്കെയോ പറഞ്ഞു..

അവൻ അമ്മേ നോക്കി ചിരിച്ചു...

അമ്മേടെ ബുദ്ധി ഞാൻ നമിച്ചു...
നമുക്ക് ഈ പ്ലാൻ വൃന്ദ വഴി മൂവ് ചെയ്യാം..

മെന്റൽ പേഷ്യന്റ്  ആണെന്നും പറഞ്ഞു സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ പിന്നെ എളുപ്പമായി..


പിന്നെ...ഗിരി.... നീ . ആ വൃന്ദയെ  അത്രയ്ക്ക്  അങ്ങോട്ട് നമ്പണ്ട...
അവൾ എപ്പോഴാ തിരിഞ്ഞു മറിയുന്നതെന്നു അറിയില്ല...

കാരണം   നമ്മടെ ഉദ്ദേശം എന്താണെന്നു അവൾക്ക് അറിയില്ല...
അത് അവൾ എന്നെങ്കിലും മനസ്സിലാക്കി.. അവളുടെ ഉള്ളിലെ   നമ്മൾ നിറച്ച പക  ആറി തണുത്താൽ   അവൾ പഴയ പോലെ നന്ദയെ അനിയത്തിയായി സ്നേഹിച്ചു തുടങ്ങിയാൽ  അവൾ ആയിരിക്കും നമുക്കിട്ട് ആദ്യം തിരിഞ്ഞടിക്കുന്നത്.. അതുകൊണ്ട് അവളെ തളയ്ക്കാനുള്ള മാർഗ്ഗം  കണ്ടു വെച്ചേക്കണം..

അമ്മ അതോർത്തു പേടിക്കണ്ട അവളെ തളയ്ക്കാൻ ഉള്ള മാർഗം എന്റെ കൈയിൽ ഉണ്ട്..


അപ്പോൾ നമുക്ക്  കേസുമായി  മുന്നോട്ട് പോകാമെന്നു വക്കീലിനെ വിളിച്ചു പറയട്ടെ...

ആ പറയെടാ...മോനെ...
നമ്മൾ ഇതുപോലെ എത്രയെത്ര കേസുകൾ   ജയിച്ചതാ...

നീ പേടിക്കാതെ അയാളെ വിളിച്ചു പറയെടാ... ഈ പ്ലാനിങ്ങിൽ കാര്യങ്ങൾ മുന്നോട്ട് പോകട്ടെന്ന്..


ലേഖയും അമ്മയും അമ്പലത്തിൽ പോവാൻ ഒരുങ്ങി ഇറങ്ങിയപ്പോഴാണ്  ഒരു കാർ വന്നു നിന്നത്...
അതിൽ നിന്നിറങ്ങുന്ന ജിഷയെയും  ശേഖരനെയും കണ്ടു അവർ ഞെട്ടി നിന്നു..
ജിഷയുടെ മുഖം കരഞ്ഞു കലങ്ങിയിരുന്നു..
പെട്ടന്ന് ലേഖ അവൾക്ക് അടുത്തേക്ക് ഓടി ചെന്നു..

ഓഹ്... വന്നല്ലോ കണ്ണും നിറച്ചു നിന്റെ അമ്മാ...അയാൾ പുച്ഛത്തോടെ പറഞ്ഞു...
ഒരുങ്ങി കെട്ടി ആരെ കാണിക്കനാടി   ഒരുമ്പറ്റൊളെ...നീ പോണേ...
ലേഖ അയാളെ തുറിച്ചു നോക്കി..

എന്താടി.... നോക്കി പേടിപ്പിക്കണേ...കൈ മടക്കി ഒന്ന് തന്നാലുണ്ടല്ലോ...
കേറി പൊടി അകത്തു.. എന്നിട്ട് കൊച്ചിന്റെ കാര്യങ്ങൾ നോക്കൂ...
എനിക്ക് കടുപ്പത്തിൽ ഒരു ചായ കൂടി താ..

അയാൾ അവരെ നോക്കി പല്ലു ഞാറുമ്മി കൊണ്ട് അകത്തേക്ക് പോയി..

സുഭദ്രയും ലേഖയും കൂടി ജിഷയെയും കൂട്ടി അകത്തേക്ക് കയറി..

അടുക്കളയിൽ പോകാൻ തിരിഞ്ഞ ലേഖയെ സുഭദ്ര ജിഷയുടെ കൂടെ റൂമിലേക്ക് വിട്ടു..

റൂമിൽ എത്തിയതും ജിഷാ ലേഖയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു..

എന്തിനാ മോളെ നീ തിരിച്ചു വന്നേ...
ഞാൻ വന്നതല്ലല്ലോ അച്ഛൻ ബലമായി കൂട്ടി കൊണ്ട് വന്നതാ..
എന്റെ എക്സാം  ഇന്ന് തീർന്നതേ ഉണ്ടാരുന്നുള്ളു... നാളെ അവിടുന്ന് വേക്കറ്റ് ചെയ്തു ഫ്രണ്ടിന്റെ വീട്ടിലേക്ക് പോകാൻ ഇരുന്നതാ..

പക്ഷെ എല്ലാം പോയി...
എനിക്ക് പേടിയാ അമ്മേ ഇവിടെ നിൽക്കാൻ...
അച്ഛന്റെ ബിസ്സിനെസ്സ് ലാഭത്തിനു വേണ്ടി അച്ഛൻ എന്നെ വിൽക്കും.. ഏതെങ്കിലും പണകൊതിയന്റെ തലേൽ എന്നെ വെച്ചു കെട്ടും...
സത്യമായിട്ടും അങ്ങനെ ഒരു അവസ്ഥ വന്നാൽ ഞാൻ ചാവും...

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു..

ലേഖ മകളെ സമാധാനിപ്പിച്ചു താഴേക്ക് ചെല്ലുമ്പോൾ  സുഭദ്രമ്മ ചായ കപ്പിലേക്ക് പകർന്നു അവളുടെ കയ്യിലേക്ക് കൊടുത്തു..

കൊണ്ടുപോയി കൊടുക്ക് ആ നാശം പിടിച്ചവന്...
ലേഖ ചായ വാങ്ങിക്കൊണ്ടു അയാൾക്ക് അടുത്തേക്ക് ചെന്നു...

ശേഖരേട്ട ചായ...
അയാൾ ചായ വാങ്ങി അവരെ നോക്കി..

മ്മ്... എന്താ...
ഒന്ന്.... ഒന്ന് ക്ഷേത്രത്തിൽ പൊയ്ക്കോട്ടേ... ഇന്ന് കൊടിയേറ്റ...
അയാൾ അവരെ ഒന്ന് ഇരുത്തി നോക്കി..

മോളും വരുന്നെന്നു....
ഇനി കല്യാണമൊക്കെ കഴിഞ്ഞാൽ ഇതുപോലെ വരാൻ പറ്റിയില്ലെങ്കിലൊന്നു അവൾക്ക് ഒരു സങ്കടം..

പൊയ്ക്കോട്ടേ....

വേഗം വരാം....

എല്ലാം അനുസരിച്ചിട്ടല്ലേ ഉള്ളൂ ഞാൻ...ഈ ഒരു തവണ ഒന്ന് പൊയ്ക്കോട്ടേ...
അവർ ദയനീയമായി അയാളെ നോക്കി...
മ്മ്...

വേഗം വരണം...
താമസിച്ചാൽ അറിയാല്ലോ എന്നെ..
അയാൾ ചായ ഊതി കുടിച്ചു കൊണ്ട് പറഞ്ഞു..

അപ്പോഴേക്കും ജിഷ അമ്മ പറഞ്ഞത് പ്രകാരം ഒരുങ്ങി വന്നു..

അവർ മൂന്നും കൂടി  പോകുന്നത് വാതിൽക്കൽ വരെ വന്നു അയാൾ എത്തി നോക്കി നിന്നു..
പെട്ടന്ന് വയറ്റിൽ വല്ലാത്തൊരു ഉരുണ്ടു കയറ്റം പോലെ...
അയാൾ  അടി വയറിൽ അമർത്തി പിടിച്ചു കൊണ്ട് വേദന കടിച്ചു  പിടിച്ചു നിന്നു..
വീണ്ടും വയറ്റിൽ നിന്നും ഒരു ആന്തൽ പോലേ എന്തൊക്കെയോ ഗുളു ഗുളു ശബ്ദം ഉരുണ്ടു കയറുന്നു..

ഗേറ്റ് അടച്ചു കൊണ്ട് ഗേറ്റിന്റെ വിടവിൽ കൂടി സുഭദ്ര മകന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ടു ഊറി ചിരിച്ചു കൊണ്ടു  മുന്നോട്ട് നടന്നു..

കൊറച്ചു ദൂരം നടന്നതും അവർക്ക് ചിരി പിടിച്ചു നിർത്താൻ കഴിഞ്ഞില്ല അവർ പൊട്ടി ചിരിച്ചു..

അവരുടെ ചിരി കണ്ടു ലേഖയും ജിഷയും അന്തിച്ചു നോക്കി..

എന്താ അമ്മേ... അമ്മാ എന്തിനാ കിടന്നു ചിരിക്കൂന്നേ...
എന്താ കാര്യം...
പറ അച്ഛമ്മേ...

ചിരിച്ചു ചിരിച്ചു ചുമച്ചു കൊണ്ട് സുഭദ്ര രണ്ടാളെയും നോക്കി...
എടി... ലേഖേ....
ശേഖരൻ ഉണ്ടല്ലോ...
ശേഖരേട്ടന് എന്താ...

അവനു ഞാൻ ചായയിൽ വിമ്മിട്ടു കൊടുത്തേടി....

ലേഖ അന്തിച്ചു അമ്മയെ നോക്കി..

എന്റെ ഈശ്വര ചതിച്ചോ...
അങ്ങേരു ഇന്നെന്നെ കൊല്ലും..

ഓഹ്.. പിന്നെ നിന്നെ കൊല്ലാൻ അവൻ ബാത്‌റൂമിൽ നിന്നും ഇറങ്ങിയിട്ട് വേണ്ടേ...
ഇത്തിരിയും ഇമ്മിണിയുമല്ല വിമ്മ് കലക്കി കൊടുത്തേ...

നീ അങ്ങോട്ട് നടക്കേടി.... അവൻ ഈ നേരം ബാത്‌റൂമിൽ ആവും..

അവർ വീണ്ടും അതോർത്തു ചിരിച്ചു കൊണ്ട് ജിഷയുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു.. ലേഖ ആധി പിടിച്ച മനസ്സുമായി പുറകെ നടന്നു..


ആദിയും അച്ഛനും വീട്ടിൽ എത്തുമ്പോൾ എല്ലാവരും അമ്പലത്തിൽ പോകാൻ ഒരുങ്ങി നോക്കുകയായിരുന്നു...

കാശി വന്നിട്ട് വേഗം വരാമെന്നു പറഞ്ഞു പോയിട്ട്  ഇതുവരെ എത്താത്തത് കൊണ്ട് നന്ദയ്ക്ക് വല്ലാത്ത സങ്കടം തോന്നി..


എല്ലാവരും റെഡിയായി പോകാൻ ഇറങ്ങി...
നന്ദ ആർക്കൊപ്പം പോണമെന്നു അറിയാതെ  പരുങ്ങി നിന്നു..

വൃന്ദ  അവളെ നോക്കി പുച്ഛിച്ചു കൊണ്ട്   ആദിയ്ക്കൊപ്പം  പോയി..
ബാക്കി ഉള്ളവർ അപ്പോഴേക്കും  ഗ്യാങ് തിരിഞ്ഞു പോയി കഴിഞ്ഞിരുന്നു..

ഒറ്റയ്ക്ക്   ഹാളിൽ നിൽക്കുന്ന നന്ദേ കണ്ടു അമ്മയും അച്ഛനും വിളിച്ചു..
മോള് വന്നാട്ടെ.. നമുക്ക് ഒരുമിച്ചു പോകാം...

മോളെ കൂട്ടി വരണേ ലക്ഷ്മി കുട്ടീന്ന്..കാശി.... പറഞ്ഞാരുന്നു...

മോള് വന്നാട്ടെ....
അവൾക്ക് സങ്കടം വന്നെങ്കിലും അവൾ അത് മറച്ചു പിടിച്ചു    അവർക്കൊപ്പം ചെന്നു...

സോമൻ സംശയ ഭാവത്തിൽ അവരെ നോക്കി..
അവർ കണ്ണുകൾ അടച്ചു പുഞ്ചിരിച്ചു...

ക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞു അവളുടെ കണ്ണുകൾ അവിടെ മൊത്തം അവനെ തിരഞ്ഞു...
കാണാതെ വന്നപ്പോൾ അവളിൽ ചങ്കിടിപ്പ് ഏറി...

അപ്പോഴാണ് വൃന്ദയെ കൂട്ടികൊണ്ട് പോയി ഫ്രണ്ട്സിനു പരിചയപെടുത്തുന്ന ആദിയെ അവൾ കണ്ടത്...

എന്തുകൊണ്ടോ നന്ദയുടെ ഉള്ളിൽ സങ്കടം നിറഞ്ഞു...
കൊറച്ചു നേരം അവിടെ നിന്നു കൊടിയേറ്റ് കഴിഞ്ഞപ്പോൾ
നന്ദ വീട്ടിൽ പോകാമെന്നു  പതിയെ അമ്മയോട് പറഞ്ഞു..

മ്മ് പോകാം... മോള് വന്നാട്ടെ അമ്മ ഒരാളെ കാട്ടി തരാം എന്റെ കുട്ടിക്ക്...
അതും പറഞ്ഞു അവളേം കൂട്ടി അമ്മ നേരെ കമ്മറ്റി ഓഫീസിലേക്ക് ആണ് ചെന്നത്...
അവിടെ നിൽക്കുന്ന ശ്രീകാന്തിനെ കണ്ടതും  അമ്മാ അവനെകൈ ആട്ടിവിളിച്ചു...
ടാ....ശ്രീ എവിടെ അവൻ...

അവൻ ഇപ്പൊ ഇവിടെ ഉണ്ടാരുന്നമ്മേ...
പെട്ടന്ന് അവർക്കു പിന്നിലായി  കാശി വന്നു നിന്നത്...
ദാ അമ്മാ തിരഞ്ഞു വന്ന ആൾ..
പെട്ടന്ന് നന്ദ പിന്നിലേക്ക് തിരിഞ്ഞു നോക്കി..

പിന്നിൽ ചിരിയോടെ നിൽക്കുന്ന കാശിയെ കണ്ടു   നന്ദ പിണങ്ങി മുഖം വീർപ്പിച്ചു നിന്നു..

ടാ.... ചെക്കാ.... നീ എന്താ ഇവളെ കൂട്ടാൻ വരാഞ്ഞേ...
ഇവിടെ തിരക്കായി പോയി...
അമ്മ അവളെ കൊണ്ടുവരുമെന്ന് എനിക്ക് അറിയാരുന്നു..


ഹ്മ്മ്... എന്നാൽ ന്റെ കൊച്ചിനെ ഇവിടെല്ലാം കൊണ്ടു നടന്നു കാട്ടിയിട്ട് വേഗം വീട്ടിൽ കൊണ്ടു വിടണം..
ഞാൻ വീട്ടിലേക്ക് പോവാ...

അമ്മേ... ഞാനും വരുന്നു...
നന്ദ വിളിച്ചു പറഞ്ഞപ്പോഴേക്കും കാശി അവളുടെ കൈയിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്ത് നിർത്തി...

സോറി...ഡി...
.

ഹും.....

നീ വന്നേ... നമുക്ക് ഒന്ന് ചുറ്റിയിട്ട് വരാടി...
നന്ദ കൂർപ്പിച്ചു അവനെ നോക്കി..

ശ്രീയേട്ടാ.... പരിചയപെടുത്താൻ മറന്നു ഇതാണ് എന്റെ വൈഫ്‌..
നന്ദ...
അപ്പോഴേക്കും അവിടേക്ക് കാശിയുടെ കൂട്ടുകാര് ആരൊക്കെയോ വന്നു...
അവരെയെല്ലാം പരിചയപെടുത്തി കൊണ്ട് നിന്നപ്പോഴാണ് ആദിയും വൃന്ദയും അവിടേക്ക് വന്നത്..

കാശിയുടെ ഫ്രണ്ട്സിനോട്  കളി തമാശകൾ പറഞ്ഞു  ചിരിക്കുന്ന നന്ദയെ വൃന്ദ വല്ലാത്തൊരു ഭാവത്തോടെ നോക്കി..
അപ്പോഴാണ് കാശി വൃന്ദയെ കണ്ടത്..

അപ്പോഴേക്കും ആദി അവരോടൊപ്പം സംസാരിക്കാൻ കൂടി..
ആ സമയം നന്ദ ലിജോയോടും മനുനോടും സംസാരിക്കുക ആയിരുന്നു..
വൃന്ദ പതിയെ കാശിക്ക് അടുത്തേക്ക് നീങ്ങി നിന്നു...
നന്ദയുമായുള്ള പ്രശ്നങ്ങൾ മാറിയോ?ഉള്ളിൽ നിറഞ്ഞ സംശയത്തോടെ അവൾ ചോദിച്ചു...

കണ്ടിട്ട് എന്ത് തോന്നുന്നു...
അഭിനയിക്കുകയാണെന്നു തോന്നുന്നു...
ശെരിക്കും...
അതേയ്...ശെരിക്കും...

എന്നാൽ നിനക്ക് തെറ്റി....
നീ എന്താ കരുതിയെ നിന്നെപ്പോലെ ഞാൻ അഭിനയിക്കുവാണെന്നോ...
അതിനു കാശി നിന്നെപ്പോലെ  ക്രൂരയല്ല ..

വൃന്ദ ഞെട്ടലോടെ അവനെ നോക്കി..

ഇന്നു  കാശിക്ക്  നന്ദ ആരാണെന്നു നല്ലതുപോലെ അറിയാം...
നിന്റെ ചതിയിൽ പെട്ടു ഞാൻ   അന്ധനായി എന്നുള്ളത് സത്യമാ..
പക്ഷെ.... സത്യം തിരിച്ചറിഞ്ഞ നിമിഷം എന്റെ കണ്ണിലെ അന്ധത മാറി..

ഇനി എന്റെ പെണ്ണിനെ വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ നീ ഒന്ന് വേദനിപ്പിച്ചു നോക്കൂ...
അപ്പോൾ അറിയാം ഈ കാശിയുടെ തനി കൊണം ...ഞാൻ വെറും വാക്ക് പറയില്ല.... നിന്നെ പോലെ ഗൂഡ തന്ത്രങ്ങളും മെനയില്ല...

ഇത്രേം കാലം നീ അവളെ കരയിപ്പിച്ചില്ലേ...?
ഇനി നീ കരയാൻ കാത്തിരുന്നോ?

പകയോടെ അതിലേറെ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കാശി  നന്ദയ്ക്ക് അരികിലേക്ക് പോയി...
വൃന്ദ ഞെട്ടി പകച്ചു നിന്നു പോയി...അവളുടെ ഉള്ളം പേടിയാൽ വിറയ്ക്കാൻ തുടങ്ങി..ഭയമെന്ന വികാരം അവളുടെ ഒരോ നിശ്വാസത്തിലും നിറഞ്ഞു നിന്നു..

തുടരും
To Top