രചന: മഴ മിഴി
മുൻഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
നീ എങ്ങനെ എങ്കിലും അവരെ തമ്മിൽ ഒന്ന് തെറ്റിച്ചു താ...
അതുമല്ലെങ്കിൽ അവളെ ഞാൻ പറയുന്നിടത് എത്തിച്ചു താ...
അവളെ ഒരു കുഞ്ഞു അറിയാതെ പൊക്കുന്ന കാര്യം ഞാനേറ്റു..
അവളെ ഞാൻ പൊക്കി കഴിഞ്ഞാൽ പിന്നെ അവൾ ഒരിക്കൽ നിനക്ക് ഒരു ശല്യമായി വരില്ല.
പെട്ടന്ന് ബാത്‌റൂമിന്റെ ഡോറിൽ തട്ടിയുള്ള ആദിയുടെ വിളികേട്ട് വൃന്ദ കാൾ കട്ട് ചെയ്തു കൊണ്ട് ഞെട്ടി നിന്നു.
വൃന്ദ ഫോൺ എവിടെ ഒളിപ്പിക്കണമെന്ന് അറിയാതെ ഒരു നിമിഷം നിന്നു വിറച്ചു...
ആ വിറയലിനിടയിലും ഫോൺ ഒളിപ്പിക്കാൻ ഒരിടം തേടി അവളുടെ കണ്ണുകൾ പാഞ്ഞു..
ആദിയുടെ ശബ്ദം വീണ്ടും മുഴങ്ങി കേട്ടു കൊണ്ടിരുന്നു..
ഡി.... വൃന്ദേ.... ഡി....
ആ.... എന്താ ആദിയേട്ട...
ദേ.. ഞാൻ വരാണു...
പെട്ടന്ന് ഫോൺ സൈലന്റ് ചെയ്തു കൊണ്ട് അവൾ ഫോൺ താൻ ധരിച്ചിരുന്ന സ്‌കർട്ടിനും ഇടിപ്പിനും മദ്ധ്യേ സ്‌കർട്ടിന്റെ ഇലാസ്റ്റിക് പൊക്കി വെച്ചു കൊണ്ട് ടോപ് പിടിച്ചു താഴ്ത്തി ഇട്ടു സ്വയം കണ്ണാടിയിൽ മൊത്തത്തിൽ ഒന്ന് നോക്കി... താൻ ഫോൺ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കാണാൻ കഴിയുന്നുണ്ടോയെന്ന്...
ഇല്ലെന്നു കണ്ടതും മുഖത്തേക്ക് വെള്ളമൊഴിച്ചു തുടച്ചു കൊണ്ട് അവൾ ടാപ്പും നിർത്തി പുറത്തേക്ക് ഇറങ്ങി വന്നു..
ആദി ആ നേരം ബാത്‌റൂമിനു പുറത്ത് അക്ഷമാനായി നിന്നു..
ഡോർ തുറന്നു ചിരിയോടെ അവൾ ആദിയെ നോക്കി...
എന്താ... ആദിയേട്ട... സ്വസ്ഥമായി ഒന്ന് ടോയ്‌ലെറ്റിൽ പോവാനും സമ്മതിക്കില്ലേ..
നീ ഇത്രേം സമയം ഈ ടോയ്‌ലെറ്റിൽ എന്തെടുക്കുവാരുന്നു...
ഈ ആദിയേട്ടൻ എന്തോ ചോദ്യമാ ചോദിക്കുന്നത്... സാധാരണ എല്ലാരും ടോയ്‌ലെറ്റിൽ എന്താ ചെയ്യുന്നത്...
അവൾ അവനെ കളിയാക്കി കൊണ്ടു ചോദിച്ചു...
നീ ആരോടാ സംസാരിച്ചേ....
സംസാരിക്കാനോ ഞാനോ അതും ടോയ്‌ലെറ്റിൽ...
ഒന്ന് പോ ആദിയേട്ട.....
ഞാനൊരു മൂളി പാട്ടു മൂളിയതിനാണോ ആദിയേട്ടൻ ഞാൻ ആരായോ ബാത്‌റൂമിൽ ഒളിപ്പിച്ചിരിക്കുന്ന പോലെ സംസാരിക്കുന്നത്...
എനിക്ക് അറിയാം.. എന്നെ വിശ്വാസമില്ല അല്ലെ...
വൃന്ദ കള്ള കണ്ണീരോടെ ബെഡിൽ ചെന്നിരുന്നു...
ആദി സംശയഭാവത്തിൽ തുറന്നു കിടക്കുന്ന ബാത്‌റൂമിന്റെ ഡോറിൽ കൂടി അകത്തേക്ക് ഒന്ന് നോക്കി...
വൃന്ദ അടക്കി പിടിച്ചു ആരോടോ വർത്താനം പറയുന്നത് ഞാൻ കേട്ടതാണല്ലോ?
അവൻ സംശയത്തോടെ ഓർത്തു..
അപ്പോഴേക്കും വൃന്ദ ഒളിപ്പിച്ച ഫോൺ സൈലന്റ് മാറ്റി ചാർജറിൽ ഇട്ടുകൊണ്ട് ഒന്നും അറിയാത്ത പോലെ ബെഡിൽ വന്നു സങ്കടപ്പെട്ടിരുന്നു...
ആദി വൃന്ദയ്ക്ക് അരികിൽ വന്നിരുന്നു..
അവൾ പിണക്ക ഭാവത്തിൽ ചുണ്ടുകൾ കോട്ടി തിരിഞ്ഞിരുന്നു..
ഡി... വൃന്ദേ...
സോറി...
എനിക്ക് നീ ആരോടോഫോണിൽ സംസാരിക്കുന്നത് പോലെ തോന്നി...
ഫോണിലോ....?
ആദിയേട്ടന് വട്ടാണോ?
അതോ എന്നെ സംശയമാണോ?
ഫോൺ ദാ... അവിടെ ചാർജ് ചെയ്യാൻ ഇട്ടിട്ടാ ഞാൻ ടോയ്‌ലെറ്റിൽ പോയത്.. അതുമല്ല എന്താ.. ബാത്‌റൂമിൽ ഫോണിന്റെ ആവിശ്യം.
എനിക്കറിയാം...
ഗിരിയെയും എന്നെയും തമ്മിൽ കണ്ടതിൽ പിന്നെ ആണല്ലോ ഏട്ടന് ഇത്ര സംശയം...
എന്നെ സംശയിക്കുവാണല്ലേ...
ഞാൻ അത്രയ്ക്ക് മോശം പെണ്ണാണോ ആദിയേട്ട..
അവൾ കള്ള കണ്ണീരു പൊഴിക്കാൻ തുടങ്ങി..
ആദിയുടെ നാവ് തരിച്ചു വന്നെങ്കിലും അവൻ സ്വയം സംയമനം പാലിച്ചു കൊണ്ട് അവളോട് സോറി പറഞ്ഞു..
ഒരുവിധം അവളുടെ പിണക്കം മാറ്റി..
നാളെ അമ്പലത്തിൽ കൊടിയേറും... വൈകിട്ട് ഞാൻ നേരത്തെവരും...വരുമ്പോഴേക്കും നീ റെഡി ആയി നിൽക്കണം..
നമുക്ക് ഒന്നിച്ചു ക്ഷേത്രത്തിൽ കോടിയേറ്റിനു പോകാം..
അവൾ തലയാട്ടി കൊണ്ട് അവനെ കെട്ടി പിടിച്ചു..
കല്യാണം കഴിഞ്ഞു നമ്മുടെ ആദ്യത്തെ ഉത്സവമാ.. നമുക്ക് അടിച്ചു പൊളിക്കണം ആദിയേട്ട.. അവൾ കൊഞ്ചലോടെ അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു...
ആദി ചിരിയോടെ അവളെ നോക്കി... അവന്റെ മനസ്സ് അപ്പോഴും ആസ്വസ്ഥമായിരുന്നു.. പൂർണമായും സന്തോഷിക്കാൻ അവനു തോന്നിയില്ല..
ഇത് നമ്മുടെ ആദ്യത്തെയും അവസാനത്തെയും ഉത്സവമാണെന്ന് ഉള്ളിൽ ഇരുന്നു ആരോ പറയും പോലെ അവനു തോന്നി..
കാശിയും മനുവും കൂടി അമ്പലപ്പറമ്പിൽ തോരണം വലിച്ചു കെട്ടുന്നിടത് നിൽക്കുകയായിരുന്നു... അപ്പോഴാണ് ലിജോയ്ക്കൊപ്പം വരുന്ന ശ്രീകാന്തിനെ മനു കണ്ടത്... അവൻ ചിരിയോടെ ശ്രീയെ നോക്കി..
കാശി ആ നേരം തോരണം ഉയർത്തി കെട്ടാൻ നിർദ്ദേശം കൊടുത്തു കൊണ്ട് നിൽക്കുകയായിരുന്നു....
ഡാ പോക്കിരി നിന്നെ ഈ വഴികെങ്ങും കാണാനെ ഇല്ലല്ലോ?
നീ ഇവിടെങ്ങും ഇല്ലേടാ,..
അല്ല ആരിത് ശ്രീയേട്ടനോ?
ഞാൻ ഇവിടൊക്കെ തന്നെ ഉണ്ട്.. ഏട്ടൻ കാണാഞ്ഞിട്ട....
ഉവ്വേ ഉവ്വെ....
പണ്ടൊക്കെ ഏത് നേരവും ഈ അമ്പലത്തിന് ചുറ്റും കറങ്ങിയടിച്ചു നടന്നവനാ. ഇപ്പോൾ കുറേക്കാലമായി ഈ പരിസരത്തേക്ക് നിന്നെ കണ്ടിട്ട് ...
എന്താടാ നീ ഞങ്ങളെയെല്ലാം മറന്നോ...
അങ്ങനെയൊന്നുമില്ല ശ്രീയേട്ടാ....
കമ്പനിയിലെ കാര്യങ്ങളൊക്കെ നോക്കി വരുമ്പോൾ നേരം വൈകും പിന്നെ ഏട്ടന് അറിയാല്ലോ കാര്യങ്ങളൊക്കെ..
ആ.... ശേഖരന്റെ കാര്യമല്ലേ....
മ്മ്...
ടാ നിന്റെ കല്യാണം കഴിഞ്ഞുന്നു അറിഞ്ഞു...
ഞാൻ ആ സമയത്ത് നാട്ടിൽ ഇല്ലായിരുന്നു... അതോണ്ട് വരാൻ പറ്റിയില്ല.. കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു...
സാരമില്ലെടാ എല്ലാം വിധിയാണ്....
ശ്രീയേട്ടൻ ആ പറഞ്ഞത് സത്യമാ,...
എല്ലാം വിധിയാണ്...
ടാ... നിന്റെയും ഇവന്റെയും പേര് അമ്പല കമ്മറ്റിയിൽ ഉണ്ട്....
നാളെ രാവിലെ വരില്ലെടാ...
രാവിലെ വരാൻ പറ്റില്ല ശ്രീയേട്ടാ... വൈകിട്ട് എത്താം...
ഇനി പത്താമുത്സവം വരെ ഇവിടെ അല്ലെ...
അല്ലേടാ ലിജോ...കാശി ലിജോയെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു..
അതെ ശ്രീയേട്ടാ... നമ്മൾ ഇവിടെ കാണും..
നമുക്ക് പൊളിക്കാന്നെ...
ടാ.... കാശി.... ഞാൻ പറയാൻ മറന്നു...
ഇന്ന് ആ ശേഖരന്റെ മോൻ ജിതേഷില്ലേ... അവന്റെ കൂടെ ടൗണിൽ വെച്ചു ഒരു പെങ്കൊച്ചിനെ കണ്ടു...നല്ല തങ്കകുടം പോലത്തെ ഒരു പെൺകൊച്ചു...
അധികം പ്രായമൊന്നും അതിനു കാണില്ല കഷ്ടിച്ചു 20 അല്ലെങ്കിൽ 21 അത്രേ കാണു...
എനിക്ക് തോന്നുന്നത് അവന്റെ പെങ്ങളില്ലേ അതിനെ കാളും ഇളയതാ ഈ കൊച്ചെന്ന...
എന്നാലും ഇവന്റെയൊക്കെ വലയിൽ വന്നു വീണത് ഏത് കൊച്ചാണെന്നാടാ എന്റെ സംശയം..
എന്തായാലും ആ കൊച്ചിന്റെ ലൈഫ് തുലഞ്ഞു... അത്ര തന്നെ...
അല്ലാണ്ട് എന്ത് പറയാനാ....
കൊറച്ചു സമയം അവർ അവിടെ സംസാരിച്ചു ഇരുന്നപ്പോഴാണ് ആദി വന്നത് ആദിയെ കണ്ടതും ശ്രീ ആദിക്കരികിലേക്ക് പോയി..
നിന്റെ കാര്യം ചോദിക്കണമെന്ന് വെച്ചു... സംസാരത്തിനിടയിൽ മറന്നുപോയി..
അപ്പോഴേക്കും മാറ്റാരോക്കെയോ ആദിക്ക് അരികിലേക്ക് വന്നു.. അവരുടെ പൊട്ടിച്ചിരിയും സംസാരവും അവിടെ ഉയർന്നു..
ലിജോയും കാശിയും മനുവും കൂടി അടുത്തുള്ള മണ്ഡപത്തിൽ ചെന്നിരുന്നു..
എന്താടാ ലിജോ... നിന്റെ സങ്കടം മാറിയില്ലേ...
നീ... അവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞില്ലേ...?
അതോ ഞാൻ പോയി ചോദിക്കണോ... മനു അമർഷത്തിൽ ചോദിച്ചു...
ഞാൻ ചോദിച്ചാൽ നിനക്കറിയാല്ലോ കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന്..
ഒന്നാമത്തെ ഞാനും അവളും തമ്മിൽ കണ്ടാൽ കീരിയും പാമ്പുമാ..
എനിക്ക് ദേഷ്യം വന്നാൽ ഞാൻ ചിലപ്പോ തല്ലിപൊകും.. പിന്നെ അതിന്റെ പേരിൽ നീ എന്നെ തല്ലും അത് വേണ്ടെങ്കിൽ നീ പോയി കാര്യങ്ങൾ ചോദിച്ചു അറിയ്...
മ്മ് നാളെ ചോദിച്ചറിയാം... ലിജോ പറഞ്ഞു കൊണ്ട് എണീറ്റു..
ഞാൻ പോവാടാ... നാളെ വരാം..
അതെന്തോ പോക്കാടാ നീയ്...കാശി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു
എനിക്ക് ഒരു മൂഡില്ലടാ മച്ചാനെ നാളെ വരാം..
എന്നാൽ പിന്നെ ഞങ്ങളും പോവാ...
എന്നാൽ വിട്ടോടാ..
അടുത്ത ദിവസം അമ്പലത്തിൽ കൊടിയേറ്റ് പ്രമാണിച്ചു നന്ദ കോളേജിൽ പോയില്ല...
അടുക്കളയിലെ തിരക്കിൽ പെട്ടു അനുവിനോട് വിളിച്ചു പറയാനും നന്ദയ്ക്ക് പറ്റിയില്ല...
അമ്മയും അച്ഛനും വരുന്നുണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ വൃന്ദ നന്ദയ്ക്ക് പിന്നാലെ അവൾ ചെയ്യുന്ന ഒരോ ജോലിയിലും സഹായിച്ചു നിന്നു..
ചേച്ചിയുടെ അമിത സ്നേഹം കണ്ടു നന്ദ ഒന്ന് അമ്പരന്നു...
എന്തോ കാര്യസാധ്യതിനു വേണ്ടിയുള്ള സ്നേഹപ്രകടനമാണെന്ന് അവൾ മനസ്സിൽ ഓർത്തു കൊണ്ട് പുറമേ ചിരിച്ചു നിന്നു..
അവരുടെ അടുപ്പം സുമയ്ക്ക് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല..
മനസ്സിൽ ഒരു അവസരം കാത്തു സുമ പുറമെ ചിരിച്ചു അകമേ അമർഷം കടിച്ചു പിടിച്ചു നിന്നു..
അനു കോളേജിൽ എത്തുമ്പോൾ നന്ദ വന്നിട്ടില്ലെന്നു കണ്ടതും അനുന് സങ്കടം തോന്നി..
ഇവൾക്ക് ഒന്ന് പറഞ്ഞൂടെ എന്നോട് വരില്ലെങ്കിൽ ഞാനും വരില്ലായിരുന്നല്ലോ...
അന്ന് ക്ലാസ്സിൽ അനു തനിച്ചു ആയിരുന്നു.. കൂട്ടുകാർ വേറെ ഉണ്ടെങ്കിലും നന്ദയ്ക്ക് പകരമാകാൻ ആർക്കും കഴിയില്ലെന്ന് അവൾ ഓർത്തു...കാശി പഠിപ്പിക്കാൻ വന്നപ്പോൾ അവനോട് നന്ദ എന്തെന്ന് ചോദിക്കാൻ നാവ് പൊങ്ങിയെങ്കിലും എന്തോ ഓർത്തിട്ട് അവൾ അതിനു മുതിർന്നില്ല..
ക്ലാസ്സ് കഴിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് പുറത്തു കാറിൽ ചാരി നിൽക്കുന്ന ലിജോയെ കണ്ടത്..
അവനെ കണ്ടതും കണ്ണുകൾ വിടർന്നു...അവളുടെ ഹൃദയമിടിപ്പ് ഉയർന്നു.. അതിലേറെ പ്രണയം ആ കണ്ണുകളിൽ നിറഞ്ഞു നിന്നു..
അനുനെ ലിജോയെ നോക്കി അവൻ അവളെ നോക്കാതെ മറ്റെവിടെക്കോ നോക്കി നിൽക്കുന്ന കണ്ടതും അവൾക്ക് സങ്കടം വന്നു..
ഇച്ചായൻ കാശിയെട്ടനെ വിളിക്കാൻ വന്നതാവുമെന്ന് അവൾ കരുതി..
എന്നാലും എന്നോടൊന്നും മിണ്ടിക്കൂടെ... ഒരു മോഹവും ഇല്ലാതെ നടന്ന എന്റെ മനസ്സിൽ കുന്നോളം മോഹങ്ങൾ തന്നിട്ട് എന്തിനാ എന്നെ കാണുബോൾ ഈ പരിഭവം.. ഞാൻ എന്ത് തെറ്റ് ചെയ്തു..
ഞാൻ മറുപടി പറയാഞ്ഞിട്ടാണോ?
അവൾ നടന്നു അവന്റെ അടുത്തേക്ക് ചെന്നു..
ഇച്ചായാ....
അവളുടെ വിളി കേട്ടു അവൻ തിരിഞ്ഞു നോക്കി..
ഹൃദയമിടിപ്പ് ഉയർന്നു താഴ്ന്നു.. താൻ കേൾക്കാൻ ഏറെ കൊതിച്ച വാക്കുകൾ അതും താൻ സ്നേഹിച്ചവളുടെ വായിൽ നിന്നും അപ്രതീക്ഷിതമായി കേട്ടതിൽ അവൻ ഞെട്ടി നിന്നു.. ഹൃദയകോണിൽ വല്ലാത്തൊരു വിങ്ങൽ പോലെ...
ഇച്ചായ....
വീണ്ടും അവന്റെ മുന്നിൽ ചെന്നു നിന്നു അനു വിളിച്ചു...
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്തോ കേട്ട പോലെ അവൻ അവളെ ഉറ്റു നോക്കി......
എന്നോട് എന്തിനാ പിണക്കം...
ഞാൻ എന്തെകിലും തെറ്റ് ചെയ്തോ ഇച്ചായ...
അത് പറയുമ്പോൾ അവളുടെ സ്വരമിടറി... കണ്ണുകൾ നിറഞ്ഞു..
ലിജോ ഒന്നും മനസിലാവാതെ അവളെ ഉറ്റു നോക്കി നിന്നു..
അതോ അന്ന് ഇഷ്ടം ആണെന്ന് പറഞ്ഞത് എന്നെ പറ്റിക്കാനാണോ?
ആണെങ്കിൽ എന്തിനാ.... എന്നെ പറ്റിച്ചേ...
ഞാൻ ഒന്നും ആഗ്രഹിക്കതെ ജീവിച്ചതല്ലേ... എന്റെ മനസ്സിൽ ആവിശ്യമില്ലാത്ത ആഗ്രഹങ്ങളുടെ വിത്തുകൾ പാകിയിട്ട് എന്തിനാ എന്നെ ചതിച്ചേ...
ഞാൻ ഒന്ന് ഉറങ്ങിയിട്ട് എത്ര ദിവസം ആയിന്നു അറിയുവോ...
എന്റെ ഉറക്കവും സ്വസ്ഥതയും സമാധാനവും എല്ലാം ഇച്ചായൻ നഷ്ടപ്പെടുത്തി...
എന്തിനായിരുന്നു....
വെറുതെ ആയിരുന്നോ... പറയ് ഇച്ചായ... അറിയാണ്ട് ഞാൻ പോവില്ല...
ഇനിയും എനിക്കിങ്ങനെ ഒരോ ദിവസവും കരഞ്ഞു കരഞ്ഞു കഴിയാൻ വയ്യ...
എന്തിനാ എന്നെ കാണുബോൾ അവോയ്ഡ് ചെയ്യുന്നേ...
ഞാൻ എന്ത് തെറ്റാ ചെയ്തേ...
കണ്ണും നിറച്ചു ചുണ്ടുകൾ കടിച്ചു പിടിച്ചു വിതുമ്പി കൊണ്ട് പറയുന്നവളെ ലിജോ കണ്ണെടുക്കാതെ നോക്കി നിന്നു...
നിനക്ക്.. നിനക്ക് അപ്പൊ മനുനെ അല്ലെ ഇഷ്ടം..
പെട്ടന്ന് ഞെട്ടി അനു അവനെ മിഴിച്ചു നോക്കി..
കരഞ്ഞു കലങ്ങിയ മിഴികളിൽ ദേഷ്യം ഇരച്ചു കയറി..
എന്താ... എന്താ ഇപ്പൊ പറഞ്ഞെ...
ഇച്ചായ... എന്താ.. എന്താ.. നിങ്ങൾ ഇപ്പൊ പറഞ്ഞെ..
ആരാ നിങ്ങളോട് ഈ കള്ളങ്ങൾ പറഞ്ഞെ..
മനുവേട്ടനാണോ?
എന്നാൽ ഇന്ന് ഞാൻ ആ വൃത്തികെട്ടവനെ കൊല്ലും..
ഭദ്ര കാളിയെ പോലെ ഉറഞ്ഞു തുള്ളിനിൽക്കുന്നവളെ കണ്ടു ലിജോ അന്തിച്ചു നിന്നു...
ഇതെല്ലാം കണ്ടു കാറിൽ ഇരുന്ന മനുവും കാശിയും പരസ്പരം നോക്കി..
ഇതേതോ നാഗവല്ലിടെ ഡ്യുപ്പാടാ...
ഇവനു അത് തന്നെ വേണം... അവനു പറ്റിയ ആളു അനു തന്നെയാ...കാശി പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു..
അവനു എന്ത് കാട്ടികൂടിയാലും അതെല്ലാം വന്നു കേറുന്നത് എന്റെ തോളിലേക്കാ....
ഇപ്പൊ എന്നെ മുന്നിൽ കണ്ടാൽ അവൾ നാഗവല്ലിയായി ഓങ്കരനടനമാടും.. നിനക്കൊക്കെ അതു കണ്ടു രസടിക്കാനല്ലേ...
ആളെ വിട്ടേക്ക്...
അതും പറഞ്ഞു മനു കാർ തുറന്നു പുറത്തേക്ക് ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു..
അനു മനു ഓടുന്നത് കണ്ടു പുറകെ ഓടാൻ നിന്നതും ലിജോ അവളുടെ കൈയിൽ പിടിച്ചു നിർത്തി...
അനു സംശയ ഭാവത്തിൽ അവനെ നോക്കി നിന്നു..
തുടരും
സ്റ്റോറി ബോറിങ് ആയി തോന്നുന്നുണ്ടെങ്കിൽ പറയണേ...