ഭർത്താവ്, ഭാഗം 4

Valappottukal


രചന: ജംഷീർ പറവെട്ടി

"നിന്നെ അനുഭവിച്ചേ ഈ മഹി പോകൂ... അനുസരിച്ചാൽ നിനക്ക് നല്ലത്... ഇല്ലെങ്കിൽ പിന്നെ നീ ചത്താലും വേണ്ടില്ല ഞാൻ അനുഭവിക്കും..."
"എന്നാ നീ അനുഭവിക്കെടാ...."
കയ്യിലുള്ള ഫ്ളവർവേയ്സ്  ആഞ്ഞു വീശി അവൾ.. 
കൊണ്ടത് അവന്റെ മുഖത്ത്.. വീണ്ടും വീണ്ടും വീശി... അത് പൊട്ടി ചിതറുന്നത് വരേയും.....

ഭ്രാന്തമായ ഒരാവേശത്തോടെ വീശിയ ഫ്ളവർവേയ്സ്
ആദ്യം കൊണ്ടത് മഹിയുടെ മുഖത്തായിരുന്നു... 
തടുക്കാൻ സാധിക്കുന്നതിന് മുമ്പേ അടി കൊണ്ടിരുന്നു.
പിന്നെ തുടരെത്തുടരെ വന്ന അടിയൊക്കെ തടുത്തു മഹി... 
കൈയ്യിൽ നിറയെ മുറിവ്...
ചുണ്ടും കവിളും പൊട്ടി ഒലിച്ചിറങ്ങുന്ന ചോര...
അതിനേക്കാൾ വലിയ വേദന അവളുടെ മുന്നിൽ തോൽക്കുന്നതായിരുന്നു... എങ്ങനെയെങ്കിലും അവളെ കീഴ്പ്പെടുത്തണം... 
ഭദ്രകാളിയെ പോലെ നിന്ന് തുള്ളുന്ന രാധികയെ വീണ്ടും കടന്നു പിടിച്ചു മഹി..
അവന്റെ കൈയ്യിൽ കടിച്ച രാധികയുടെ പല്ലുകൾ താഴേക്ക് ആഴ്ന്നിറങ്ങിയിരുന്നു... വേദനയോടെ പിൻമാറി മഹി...
വായിൽ നിറഞ്ഞ രക്തം തുപ്പി കളഞ്ഞു രാധിക.
അവിടെ കണ്ട സ്റ്റൂളെടുത്ത് അവളെ അടിക്കാനായി കുതിച്ചു മഹി..
ആ നിമിഷം തന്നെ റൂമിന്റെ വാതിൽ അടിച്ച് പൊളിച്ച് തുറന്നു......

..............................

അപ്പുവിന് പഴയകാല ഓർമ്മകൾ ഉണ്ടാവില്ല എന്ന് കരുതിയാണ് ഇന്നത്തെ യാത്രയിൽ രാധികയെ ഒഴിവാക്കിയത് എന്ന് ബോധ്യമായി അച്ഛന്..
അഥവാ അപ്പൂന് രാധികയെ ഓർമ്മ ഇല്ലെങ്കിൽ പിന്നെ അവളെ നൈസായി അവന്റെ ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കുമായിരുന്നു അവൾ.
രാധികയെ ഈശ്വരൻ കാത്തു.
അപ്പുവിന് നല്ല ഓർമ്മ ശക്തിയും ബുദ്ധിയും ഒക്കെ ഉണ്ട്.
ഇല്ലായിരുന്നു എങ്കിൽ ആ പാവം രാധിക വഴിയാധാരമായിരുന്നു..

എന്ന് മുതലാണ് തന്റെ ഭാര്യ ഇങ്ങനെ കുരുട്ടു ബുദ്ധി ഉപയോഗിക്കാൻ തുടങ്ങിയതെന്ന് അറിയില്ല..
ഈ സ്ത്രീകൾ എപ്പോഴും ഇങ്ങനെയാണ്... സ്വാർത്ഥരാണ്..
അവരുടെ ഭർത്താവ്., അവരുടെ മക്കൾ... അങ്ങനെ അവരുടെ സ്വന്തമായത് എല്ലാം മറ്റുള്ളവരേക്കാൾ മുകളിൽ നിൽക്കണമെന്നാകും...
സ്നേഹം കൊണ്ടാണ് ഇതെല്ലാം ചെയ്തു കൂട്ടുന്നത് എങ്കിലും അതിന്റെ പേരിൽ ഇരകളാകുന്നവരുടെ കണ്ണീരും സ്വപ്നങ്ങളും വേദനകളും അവർ അറിയാതെ പോകുന്നു...
അല്ലെങ്കിൽ അറിഞ്ഞാലും കണ്ടില്ലെന്ന് നടിക്കുന്നു..

"എവിടെ നോക്കി ഇരിക്കാ മനുഷ്യാ നിങ്ങള്..... വണ്ടി എടുക്കൂ.. "
"ഓഹ്.. വന്ന് കയറിയത് അറിഞ്ഞില്ല.. മാഡം"
"അതിന് മനസ്സ് വേറെ എവിടെയെങ്കിലും അല്ലേ..."
"നിന്റെ ഓരോ കാര്യങ്ങള് ഓർത്തു പോയതാണ് പെണ്ണേ.."
"ഓഹ്.. എന്നെ ഓർക്കാൻ മാത്രം എന്ത് കാര്യാ.."
"നീ.. ഒരുപാട് മാറി...."
"ശരിയാണച്ഛാ... ഈ അമ്മയ്ക്ക് നല്ല മാറ്റമുണ്ട്.... "
"നിന്നെ ഓർത്താണ് അപ്പൂ... അമ്മ ഇങ്ങനെ ആയത്..''
"ഈ പോക്ക് പോയാൽ എല്ലാം ശരിയാകും...."
...
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് നേരെ കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലേക്ക്.... 
അപ്പു കൂടുതലും മൗനമായിരുന്നു..
അമ്മ പലതും പറഞ്ഞു.. ചോദിച്ചു.. അതിനെല്ലാം ഒറ്റ വാക്കിൽ മാത്രം ഉത്തരം പറഞ്ഞു..
അവന് കൂടുതൽ സംസാരിക്കാൻ താൽപര്യമില്ലാത്ത പോലെ...
എങ്കിലും അവനോട് പലതും പറഞ്ഞു കൊണ്ടിരുന്നു അമ്മ.
"അമ്മേ... രാധിക ഒറ്റയ്ക്കല്ലേ അവിടെ.. നമുക്ക് പിന്നെ പോവാം ഗുരുവായൂർക്ക്..."
"ഏയ്.. അല്ല മോനേ.. അവിടെ അവരൊക്കെ ഉണ്ടല്ലോ.. നേർന്നു പോയ വഴിപാടുകൾ അത് എത്രയും വേഗം വീട്ടുക തന്നെ വേണം..."
"എന്നാലും അത് പിന്നീട് എപ്പോഴെങ്കിലും ആവായിരുന്നു... രാധികയേയും കൂട്ടി വരാമായിരുന്നു..."
"ഏയ്... അതൊന്നും പറ്റില്ല.. അസുഖം മാറികിട്ടിയാ.. വീട്ടിൽ എത്തുന്നതിനു മുൻപേ ഇവിടെയൊക്കെ പോകാമെന്നാ നേർന്നത്..."
അപ്പു മൗനമായി..
"അല്ലെടീ.. നീ ഇനി പഴനിയിലോ തിരുവനന്തപുരത്തോ നേർന്നിട്ടുണ്ടോ... ഞാനീ ഡ്രൈവർ ജോലി ചെയ്ത് മടുത്തു..."
അച്ഛൻ കളിയാക്കി ചോദിച്ചു.
അവരൊന്നും പറഞ്ഞില്ല.
മുന്നോട്ട് പോകുന്ന വണ്ടിയിൽ പിറകോട്ട് പായുന്ന കാഴ്ചകൾ പോലെ അപ്പുവിന്റെ മനസ്സും പിറകോട്ട് ഓടി...
അവിടെ രാധികയും അവളോടൊപ്പമുള്ള ഒരുപാട് നിമിഷങ്ങളും മിന്നി മറഞ്ഞു....
തനിക്ക് വിവരവും ബുദ്ധിയും ഇല്ലാതിരുന്ന കാലത്ത്  തന്നെ സ്നേഹവും സന്തോഷവും കൊണ്ട് നിറച്ചവൾ...
തന്റെ എല്ലാ കുസൃതികൾക്കും കൂടെ നിന്നവൾ...
രാധു തന്നെ ഓർക്കുന്നുണ്ടാവുമോ...
അവൾ തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവുമോ....
തൊടിയിലൂടെ അവളുടെ കൈപിടിച്ച് ഓടിയ നേരം വീഴാൻ പോയ തന്നെ താങ്ങിനിർത്തിയ നിമിഷങ്ങൾ... ഓഹ്.. എന്ത് മനോഹരമായിരുന്നു.. പക്ഷേ... അന്നത് ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല..
തന്റെ പൊട്ടത്തരങ്ങൾക്ക് എല്ലാം ഒരു മടിയും കൂടാതെ കൂടെ നിന്നവൾ..
അപ്പുവിന്റെ കണ്ണുകൾ നിറയുന്നത് അമ്മയും അച്ഛനും വേദനയോടെ നോക്കി.
"അപ്പൂ... എന്ത് പറ്റി നിനക്ക്.. എന്തിനാണ് കണ്ണ് നിറഞ്ഞത്..."
ഒന്നുമില്ലെന്ന് തലയാട്ടി.
അപ്പുവിന്റെ ആ നിമിഷങ്ങളിലെ മനോവേദന വാക്കുകളിൽ ഒതുക്കാൻ കഴിയാത്തതായിരുന്നു..
തനിക്ക്  വിവേകത്തിന്റെ ആദ്യ പാഠങ്ങൾ പകർന്ന് നൽകിയ രാധികയുടെ കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും കൂടുതൽ തെളിമയോടെ തെളിഞ്ഞു വന്നു...
അവളെത്ര കഷ്ടപ്പെട്ടാണ് തന്നെ ആദ്യാക്ഷരം പഠിപ്പിച്ചത്...
ഒരോ അക്ഷരങ്ങളും ഒരായിരം വട്ടം ഉരുവിട്ടാലും തലയിൽ കേറാതെ നിൽക്കുന്ന നേരത്തും അവളുടെ മനോഹരമായ ചിരിക്കും സ്നേഹത്തിനും ഒരു മാറ്റവുമുണ്ടായിരുന്നില്ല..
രാധൂന് തന്നെ ഒരുപാട് ഇഷ്ടമായിരുന്നു...
പക്ഷേ.. അന്ന് വന്ന അയാളെ അവൾ ഇഷ്ടപ്പെട്ടിരുന്നോ... അയാളെ ഇപ്പോഴും അവൾക്ക് ഇഷ്ടമുണ്ടാകുമോ...
ഏയ് ഒരിക്കലും അങ്ങനെ ഉണ്ടാവില്ല..
രാധൂന് തന്നെ ഒരുപാട് ഇഷ്ടമാണ്..
അല്ലെങ്കിൽ അങ്ങനെ ഒക്കെ കഷ്ടപ്പെടുത്തിയിട്ടും തന്നെ വെറുക്കാതെ കൂടുതൽ സ്നേഹിക്കുകയല്ലേ ചെയ്തത്.
"അമ്മേ... അന്ന് വന്ന അയാളുടെ പേരെന്താണ്..."
"എന്ന് വന്ന... ആരുടെയാ.. മോനെ.."
"അത്.. അന്ന് രാധൂനെ കാണാൻ ഒരാള് വന്നില്ലേ... "
"ഓഹ്... അവളെ ആ.. പഴയ കാമുകൻ.. മഹി..."
"മഹി.."
"ആ.. എന്താ മോനെ.. "
"ഏയ്.. ഒന്നുമില്ല.."
"പിന്നെയെന്താ പെട്ടെന്ന് ചോദിച്ചത്.."
"അയാള് പിന്നെ വന്നിരുന്നോ.."
"ഇല്ല.. ഞങ്ങള് കാണിക്കേ വന്നില്ല... ഇനി ഞങ്ങള് കാണാതെ വന്നിരുന്നോ ആവോ... ആർക്കറിയാം..."
"പോടീ... ദൈവ ദോഷം പറയാതെ... ആ തങ്കം പോലത്തെ കുട്ടിയെ കുറിച്ച് വേണ്ടാതീനം പറയരുത്..."
"ഞാനതിന് എന്താണ് പറഞ്ഞത്.."
"അല്ല.. എന്ന് മുതലാണ് നിനക്ക് രാധിക മോളോട് വെറുപ്പ് തോന്നാൻ തുടങ്ങിയത്... ഞാൻ കുറെ ആയി ശ്രദ്ധിക്കുന്നു... ആ കുട്ടി എത്ര ആശിച്ച് നിൽക്കായിരുന്നു ഇന്ന്... എന്നിട്ടതിനോട് വരേണ്ടെന്ന് പറയാൻ എങ്ങനെ തോന്നി നിനക്ക്..."
"അയ്യോ... അമ്മ വരേണ്ടാന്ന് പറഞ്ഞോ രാധൂനോട്.."
"ആ... മോനേ.... ഈ വഴിപാടുകൾ ഒക്കെ നടത്തുമ്പോൾ അവൾക്കൊരു ബുദ്ധിമുട്ടാവേണ്ട എന്ന് കരുതി..."
"ആ... ആർക്ക് ബുദ്ധിമുട്ട് ആവുന്ന കാര്യമാണ് നീ പറയുന്നത്.."
"നിങ്ങളൊന്നു മിണ്ടാതെ ഇരിക്ക് മനുഷ്യാ... എനിക്ക് എന്റെ പൊന്നു മോന്റെ കാര്യം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ..."
"നീ ഇങ്ങനെ ആ കുട്ടിയെ കഷ്ടപ്പെടുത്തിയാൽ അവളങ്ങോട്ട് ഇട്ടേച്ച് പോകും... പിന്നെ ആ നിമിഷം കിടന്നു കരഞ്ഞിട്ട് കാര്യമുണ്ടാവില്ല... ആ രാധികയുടെ വീട്ടിലെ അവസ്ഥ കൊണ്ടാ അന്നവള് തന്നെ സമ്മതിച്ചത്... ഇന്ന് എത്രയും വേഗം വീട്ടിലെത്താൻ ആഗ്രഹിക്കുന്ന അപ്പുവിന്റെ മനസ് പോലും കാണാതെ അമ്പലത്തിൽ പോയി വഴിപാട് നടത്തുന്നതും.. മണിക്കൂറുകൾ അവിടെ ചിലവഴിച്ച് നേരം കളയുന്നതും അവളോടുള്ള വെറുപ്പ് കൊണ്ടാണല്ലോ..."
"അവളോടെനിക്ക് എന്തിനാ വെറുപ്പ് തോന്നുന്നത്... ഒരു വെറുപ്പുമില്ല... പിന്നെ അവള് പോയാ പോട്ടേന്ന് വെക്കണം... അല്ല പിന്നെ... എന്റെ പൊന്നു മോന് വേറെ എത്ര സുന്ദരികളെ വേണമെങ്കിലും കിട്ടും... നല്ല തറവാട്ടിൽ പിറന്ന നമ്മുടെ നിലക്കും വിലക്കും യോജിച്ച ബന്ധങ്ങൾ..".
"അമ്മേ... ദയവായി ഒന്ന് മിണ്ടാതിരിക്കൂ... എനിക്ക് തല പെരുക്കുന്നു.."
"മോനേ.. അപ്പൂ... അവള് പറഞ്ഞതൊന്നും മോൻ കാര്യമാക്കേണ്ട... ഒന്നും അല്ലാതിരുന്ന കാലത്ത് നമ്മെ സ്നേഹിച്ച ഒരാളേയും കൈവിട്ടു കളയരുത്... നമ്മുടെ പണവും പ്രശസ്തിയും സൗന്ദര്യവും കണ്ട് കൂടെക്കൂടുന്നവരെ ചിരിച്ചു തള്ളാൻ കഴിയണം... അത് സ്വന്തമായാലും ബന്ധുവായാലും.."
"അതേ.. അച്ഛാ... അതാണ് ശരി.. സ്നേഹവും സന്തോഷവും പണം കൊണ്ടും സൗന്ദര്യം കൊണ്ടും നേടാൻ കഴിയില്ല..."
യാത്ര മൗനമായി പിന്നെ..
നേരെ ഗുരുവായൂർക്ക്..
പോകുന്ന വഴിയിൽ കുറ്റിപ്പുറം പാലത്തിനപ്പുറത്തെ ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം...
ഗുരുവായൂരപ്പന്റെ അനുഗ്രഹം വാങ്ങി തിരിച്ചു പോരുമ്പോൾ സമയം ഒത്തിരി ആയിരുന്നു...
കുന്നംകുളവും പെരുമ്പിലാവും കൂറ്റനാടും പട്ടാമ്പിയും കഴിഞ്ഞ് വണ്ടി ഓടിക്കൊണ്ടിരുന്നു.... 
പുലാമന്തോൾ പാലം കയറിയതോടെ വണ്ടി ആകെ  കുത്തിക്കുലുങ്ങി....
"അച്ഛാ.. എന്താ എന്ത് പറ്റി..."
"ഒന്നും പറ്റിയതല്ല മോനേ... നമ്മള് മലപ്പുറം ജില്ലയിൽ പ്രവേശിച്ചു... ഇനി പെരിന്തൽമണ്ണ വരെ ഇതാണ് അവസ്ഥ..."
"അപ്പോ അച്ഛാ.. എന്താ ഈ റോഡ് നന്നാക്കാത്തത്.."
"അതൊക്കെ വല്യ കഥയാണ് മോനേ... നമുക്ക് അല്ലാതെ തന്നെ ഒരുപാട് കഥകൾ പറയാനുണ്ടല്ലോ..."
അച്ഛൻ ചിരിച്ചപ്പോൾ അപ്പുവും കൂടെ ചിരിച്ചു...
"അച്ഛാ.. ഇനി അച്ഛന്റെ കൂടെ ഞാനും കടയിൽ വരുന്നുണ്ട്..."
"നീ ഒറ്റയ്ക്കല്ല.. നമുക്ക് രാധൂനേയും കൊണ്ടോവാം... എന്താ..."
അപ്പുവിന്റെ മുഖം തെളിഞ്ഞു..
"ആ... ഇനി അതിന്റെ ഒരു കുറവും കൂടിയേ ഉള്ളൂ.. നിങ്ങളീ വേണ്ടാത്ത കാര്യമൊക്കെ എന്തിനാ അവനോട് പറയുന്നേ..."
പക്ഷേ അമ്മയുടെ മറുപടി അവനെ വല്ലാതെയാക്കി.
"അപ്പൂ... "
അച്ഛൻ കണ്ണിട്ടു..
അപ്പു വീണ്ടും പുഞ്ചിരിച്ചു.
"അച്ഛാ.. രാധൂന് എന്തെങ്കിലും വാങ്ങേണ്ടേ.. നമുക്ക്."
"ആ.. ഞാനത് മറന്നു.. നമുക്ക് ചമയത്തില് കയറാം.."
"അപ്പൂ.. അവൾക്ക് ഒരലമാര നിറയെ ഡ്രസ്സുണ്ട്.. ഇനീം തൊട്ടു നോക്കുക പോലും ചെയ്യാതെ ഒരുപാട് ഉണ്ട്.. വല്ല ജിലേബിയോ ഹലുവേ വാങ്ങിയാൽ മതി.."
"എന്റെ ഇഷ്ടത്തിന് ഒരു ഡ്രസ്സ്... അച്ഛാ.. പൈസ ഉണ്ടോ കൈയ്യില്.."
"എന്റെ അപ്പൂ.. നിന്റെ പെണ്ണിന്, നീ ഒന്നല്ല നൂറെണ്ണം വേണമെങ്കിലും വാങ്ങിക്കോ... ട്ടോ.."

"അമ്മേ.. അമ്മ കൂടി വാ... എനിക്ക് അറിയില്ല... എടുക്കാൻ."
അവൻറെ നിർബന്ധത്തിൽ അവരും ഇറങ്ങി.

"ഏതെങ്കിലും രണ്ടു കൂട്ടം ഡ്രസ്സ്."
സെയിൽസ് ഗേളിന്റെ എന്താണ് വേണ്ടത് എന്ന ചോദ്യത്തിന് അമ്മയാണ് മറുപടി പറഞ്ഞത്..
"ഏയ്.. ഇവിടെ ഏറ്റവും നല്ലത് ഏതാണെങ്കിൽ അത് രണ്ട് കൂട്ടം എടുത്തോളൂ..."
അപ്പു അങ്ങനെ പറഞ്ഞത് അമ്മയ്ക്ക് തീരെ ഇഷ്ടമായില്ല.
എങ്കിലും അവരൊന്നും പറഞ്ഞില്ല.
ഇത് പറ്റുമോ... അത് പറ്റുമോ എന്ന് രണ്ടു മൂന്നു പ്രാവശ്യം ചോദിച്ചു അപ്പു..
"നീ ഏതെങ്കിലും ഒരു കൂട്ടം എടുത്തു വാ.. അപ്പൂ... എനിക്ക് തല വേദനിക്കുന്നു..."
പിന്നെ അവനൊന്നും പറഞ്ഞില്ല.

പരമാവധി വേഗത്തിൽ വണ്ടി ഓടിക്കുന്നു അച്ഛൻ.
അപ്പു പുറത്തേക്ക് നോക്കി ഇരുന്നു...
വീട്ടിലേക്ക് തിരിയുന്ന വഴി എത്തിയതോടെ അപ്പുവിന് ഓർമ വന്നു..
"അച്ഛാ വീടെത്താറായി... ല്ലേ."
"ആ.. മോനെ.."
"അവൾ ഉറങ്ങിയിട്ടുണ്ടാവില്ലല്ലോ.. ല്ലേ..."
"ഇല്ലെടാ... അവൾ നീ വരുന്നതും കാത്തിരിക്കുന്നുണ്ടാവും..."
അപ്പുവിന്റെ മുഖം വിടർന്നു...
തുറന്നു കിടക്കുന്ന ഗെയിറ്റ് കടന്ന് മുറ്റത്തേക്ക് കയറിയ അവർ മുറ്റം നിറയെ ആളുകളെ കണ്ട് അമ്പരന്നു.
"ഈശ്വരാ.. എന്താണാവോ.. പറ്റിയത്.."
ആളുകളെ വകഞ്ഞുമാറ്റി അകത്തേക്ക് കയറി.. പിറകെ അപ്പുവും...
വഴിമാറി കൊടുത്തു കൂടി നിന്നവർ..
രാധികയുടെ റൂമിന് മുന്നിൽ നിന്ന് കരയുന്ന കല്യാണിയും മറ്റും അവരെ കണ്ടതോടെ കരച്ചിൽ ഉച്ചത്തിലാക്കി.
"ഏതോ കള്ളനാണ്... രാധൂന്റെ റൂമിൽ കയറി..  എന്റെ കുട്ടി രക്ഷിക്കാൻ വേണ്ടി കരഞ്ഞ് പറഞ്ഞു ഒരുപാട്......"
കൂടുതൽ കേൾക്കാൻ ക്ഷമയുണ്ടായിരുന്നില്ല അപ്പുവിന്...
അവനാ വാതിൽ ചവിട്ടി പൊളിച്ചു..
അകത്തേക്ക് കുതിച്ച അവൻ കണ്ടത് രാധികയുടെ നേരെ കസേര കൊണ്ട് അടിക്കാൻ ചെല്ലുന്ന മഹിയെ....
ബലിഷ്ഠമായ വലത് കാൽ കൊണ്ട് അവനൊരു തൊഴിയായിരുന്നു...
മഹി കസേരയടക്കം ചുമരിൽ തലയിടിച്ച് ചെന്ന് വീണു.... 
താൻ ആരെ കാണാനാണോ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്.. അവളിതാ മുന്നിൽ...
തന്റെ രാധു....
അവിടെയും ഇവിടെയും കീറിപ്പറിഞ്ഞ വസ്ത്രം... 
വായില് നിന്നും രക്തമൊലിപ്പിച്ച്... ചുണ്ടിലും മേനിയിലും ചോര... 
കണ്ണുകൾ ചുവന്ന് രക്തമയം...
ഒരു യക്ഷിയെ പോലെ തോന്നി അവളുടെ ആ നിൽപ്പും ശ്വാസം വലിച്ചെടുത്ത് വിടുന്നതും കണ്ടപ്പോൾ...
ഒരുപാട് ആശിച്ച്, ഉള്ളം തുടിച്ച്, കാണാൻ കൊതിച്ച അപ്പു.. മുന്നിൽ നിൽക്കുന്ന തന്റെ പ്രാണേശ്വരനെ നിറകണ്ണുകളോടെ നോക്കി രാധിക....
"ഞാൻ....."
അവൾക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി...
"എന്റെ.... രാധൂ...."
വേച്ചു വേച്ചു വീഴാൻ പാകത്തിൽ നിന്ന രാധികയെ അപ്പു തന്റെ മാറിലേക്ക് ചേർത്ത് പിടിച്ചു...
"എന്റെ.. രാധൂനെ... ഇനി...  ആരും... ഒന്നും.. ചെയ്യില്ല ട്ടോ......"
അപ്പുവിന്റെ രോമാവൃതമായ നെഞ്ചിലെ ചൂടിലേക്ക് അമരുമ്പോൾ അവളുടെ നിറകണ്ണുകൾ പ്രണയം കൊണ്ട് കൂമ്പിയടഞ്ഞു...
ആ വിരിമാറിലാണ് ഈ ലോകത്തെ ഏറ്റവും വലിയ സുരക്ഷിതത്വം എന്നവൾക്ക് തോന്നി....
സ്വന്തമാണ് എന്നറിയാം.. എങ്കിലും അതവരുടെ നാവ് കൊണ്ട് പറയുന്നത് കേൾക്കുന്നത് ഒരു സുഖം തന്നെയാണ്..
അച്ഛൻ മനസ്സ് നിറഞ്ഞ് കണ്ടു തന്റെ മക്കളെ.... 
പരസ്പരം സ്നേഹിച്ച രണ്ടു ഹൃദയങ്ങൾ ഒന്ന് ചേരുന്നത് കാണുന്നത് പോലും മനോഹരമാണ്...
ആ അച്ഛൻ ഈശ്വരനോട് നന്ദി പറഞ്ഞു...
ആളുകളെ വകഞ്ഞുമാറ്റി അകത്തേക്ക് വന്ന അമ്മ കാണുന്നത് അപ്പുവും രാധികയും ഒരു മെയ്യായ് നിൽക്കുന്നത്.....

അപ്പുവിന്റെ രോമാവൃതമായ നെഞ്ചിലെ ചൂടിലേക്ക് അമരുമ്പോൾ അവളുടെ നിറകണ്ണുകൾ പ്രണയം കൊണ്ട് കൂമ്പിയടഞ്ഞു...
ആ വിരിമാറിലാണ് ഈ ലോകത്തെ ഏറ്റവും വലിയ സുരക്ഷിതത്വം എന്നവൾക്ക് തോന്നി....
സ്വന്തമാണ് എന്നറിയാം.. എങ്കിലും അതവരുടെ നാവ് കൊണ്ട് പറയുന്നത് കേൾക്കുന്നത് ഒരു സുഖം തന്നെയാണ്..

അച്ഛൻ മനസ്സ് നിറഞ്ഞ് കണ്ടു തന്റെ മക്കളെ.... 
പരസ്പരം സ്നേഹിച്ച രണ്ടു ഹൃദയങ്ങൾ ഒന്ന് ചേരുന്നത് കാണുന്നത് പോലും മനോഹരമാണ്...
ആ അച്ഛൻ ഈശ്വരനോട് നന്ദി പറഞ്ഞു...

ആളുകളെ വകഞ്ഞുമാറ്റി അകത്തേക്ക് വന്ന അമ്മ കാണുന്നത് അപ്പുവും രാധികയും ഒരു മെയ്യായ് നിൽക്കുന്നത്..

അപ്പുവും രാധുവും ഒന്നും അറിയുന്നുണ്ടായിരുന്നില്ല....
പ്രണയത്തിന്റെ മാസ്മരിക ലോകത്തിലായിരുന്നു അവർ...
നെഞ്ചിടിപ്പുകൾ പോലും പരസ്പരം സംവദിക്കുന്ന പോലെ...
മൗനം മാത്രമല്ല വാചാലമായത്... രാധുവിന്റെ മേനിയിൽ തഴുകുന്ന അപ്പുവിന്റെ വിരലുകളും ഒരുപാട് പ്രണയകഥകൾ പറഞ്ഞു മൗനമായി...
പ്രണയം തുളുമ്പുന്ന അപ്പുവിന്റെ അധരങ്ങൾ രാധുവിന്റെ നെറുകയിൽ പതിഞ്ഞപ്പോൾ അവളറിഞ്ഞു.. സ്നേഹം പകർന്നു നൽകുന്ന അൽഭുതമാണ് അധരങ്ങളെന്ന്.. അതേറ്റു വാങ്ങുന്ന നിമിഷങ്ങളിൽ അനുഭവിക്കുന്ന സുഖമാണ് അനുഭൂതി എന്ന്..
"രാധൂ..."
"ഊം...."
"എന്നെ ഇഷ്ടമാണോ രാധൂന്..."
"എന്റെ ജീവനേക്കാൾ.... ഇഷ്ടം."
അവളൊന്നു കൂടി ഒതുങ്ങി ചേർന്നു അവന്റെ നെഞ്ചോട്...
"അപ്പൂ... എന്തൊക്കെയാ മോനേ ഇവിടെ നടക്കുന്നത്.."
"അയ്യോ.. അമ്മ.."
പരസ്പരം ഒഴിഞ്ഞു മാറിയ അവർ കണ്ടത് ചുറ്റും തങ്ങളെ നോക്കി നിൽക്കുന്ന അമ്മയേയും അച്ഛനേയും മറ്റൊരുപാട് പേരെയും...
"അപ്പൂ.. എന്താണ് മോനെ ഇവിടെ നടക്കുന്നത്.."
"അമ്മേ.. ദേ അവൻ.. പിന്നേയും വന്നു.. എന്റെ രാധുവിനെ ആക്രമിക്കാൻ.."
"അവനെങ്ങനെ ഇതിന്റെ അകത്തു കയറി"
രാധികയെ നോക്കി ചോദിച്ചു അമ്മ..
"അത്... ഞാൻ.. വാതിൽ അടച്ചിരുന്നില്ല.. "
"നീ എന്തിനാ വാതിലടക്കാതെ കിടന്നേ.."
"ഞാൻ വന്ന് കയറിയതേയുള്ളൂ അമ്മേ..."
"അമ്മേ.. രാധുവിന്റെ ഈ അവസ്ഥയിൽ അവളെ സമാധാനിപ്പിക്കല്ലേ വേണ്ടേ... അല്ലാതെ പോലീസിനെ പോലെ ചോദ്യം ചെയ്യാ..."
"ആ.. ഇവിടെ ആരുമില്ലാത്ത നേരത്ത് അവളെ പഴയകാല കാമുകൻ വന്നത് നിനക്കൊരു പ്രശ്നമല്ല ല്ലേ..."
അത് വരേയും മൗനമായി നിന്ന അച്ഛൻ അമ്മയുടെ നേരെ തിരിഞ്ഞു..
"അതേടീ.. അവളെ പഴയകാല കാമുകനെ വിളിച്ചു വരുത്തി സൽക്കരിച്ചു അവൾ... ദേ നോക്ക് ശരിക്കും സൽക്കരിച്ചു..  അവൾക്കും വയറ് നിറയെ കിട്ടി.."
കാഴ്ചകൾ കണ്ട് ചുറ്റും കൂടി നിന്നവരെ നോക്കി അച്ഛൻ
"കണ്ടില്ലേ... എല്ലാവരും.. എന്റെ മോളുടെ പഴയ കാമുകനെ വിളിച്ചു വരുത്തി സൽക്കരിച്ചതാ... "
മഹിയുടെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ട് വന്നു.
"ദേ ഇവൻ.. എന്റെ മകന്റെ ഭാര്യയെ സ്നേഹിച്ചിരുന്നു എങ്കിൽ വിട്ടു കൊടുക്കില്ലായിരുന്നു ആർക്കും ഇവൻ.. പ്രണയമാണ് സ്നേഹമാണ് എന്നൊക്കെ പറഞ്ഞ് പെൺകുട്ടികളുടെ പിന്നാലെ നടക്കും.. അവരെ വിശ്വസിപ്പിക്കും... ഒടുവിൽ കല്യാണം കഴിക്കാൻ പറയുമ്പോൾ അവർക്ക് ജോലിയില്ല.. കൂലിയില്ല.. വീട്ടിൽ കയറ്റില്ല... അങ്ങനെ നൂറ് നൂറ് ഒഴിവുകൾ.. തൽക്കാലം നീ ഈ വന്ന കല്യാണത്തിന് സമ്മതിക്ക് എന്ന് പറയും... ഒരു ജോലി ആകുന്നത് വരെ എങ്ങനെയെങ്കിലും അവിടെ നിൽക്കാൻ പറയും... .. പിന്നെ പിന്നെ പഴയ സ്നേഹവും പറഞ്ഞ് വരും... അവർക്ക് വേണ്ടത് പെൺകുട്ടിയുടെ ശരീരം മാത്രമാവും.. അത് കിട്ടാൻ വേണ്ടി അവരെന്തു നാടകവും അവതരിപ്പിക്കും... ഒടുവിൽ പിടിക്കപ്പെട്ടാൽ പെൺകുട്ടിയുടെ ജീവിതം തുലഞ്ഞു.. അവര് വേറെ ഏതെങ്കിലും ഹതഭാഗ്യയുടെ ഭർത്താവ് ജോലി ഏറ്റെടുത്ത് സുഖമായി ജീവിക്കും... അങ്ങനെ വന്നതാ ഇവനിവിടെ... അതിന് എന്റെ മരുമകൾ രാധിക വഴങ്ങിയില്ല എന്ന് മാത്രമല്ല അവനെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്തു... എന്റെ മോള് ചെയ്തതിൽ വല്ല തെറ്റുമുണ്ടോ...  നിങ്ങള് പറയ്... ഉണ്ടെന്ന് പറഞ്ഞാൽ ഈ നിമിഷം അവളെ പറഞ്ഞു വിടാം ഞാൻ"
പറഞ്ഞത് എല്ലാവരോടും കൂടി ആയിരുന്നു എങ്കിലും അവസാനവാക്ക് പറയുമ്പോൾ നോക്കിയത് അമ്മയുടെ മുഖത്തേക്കായിരുന്നു...
"ഇല്ല.. ഒരു തെറ്റുമില്ല.. ഇങ്ങനെ തന്നെയാണ് പെൺകുട്ടികൾ ചെയ്യേണ്ടത്... എല്ലാവരും ഇങ്ങനെ ചെയ്യാൻ തയ്യാറായാൽ ഒരുപാട് കുടുംബങ്ങൾ തകരാതെ നിൽക്കും.. ഒരുപാട് ആത്മഹത്യകൾ ഇല്ലാതെയാകും.."
കൂടി നിന്നവരും അച്ഛനെ സപ്പോർട്ട് ചെയ്തു.
എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത മഹി.
"ഇവനെ പോലീസിൽ ഏൽപ്പിക്കാണ് നല്ലത്.. അല്ലെങ്കിൽ വീണ്ടും പണിയാകും.."
"ഇവനൊക്കെ വെറും അടി പോര.. പോലീസിന്റെ ഉരുട്ടൽ വേണം.. എന്നാലേ പഠിക്കൂ..."
"ശരിയാണ്.. അങ്ങനെ തന്നെ ആവട്ടെ.."
"വേണ്ട.. പോലീസൊന്നും വേണ്ട.. ഇത്രയും കാലം ഈ മുറ്റത്ത് പോലീസിന്റെ വണ്ടി വന്നിട്ടില്ല.. ഇനിയിപ്പോ ഇവള് കാരണം അത് വേണ്ട..."
അമ്മയുടെ അഭിപ്രായത്തോട് ആരും മറുപടി പറഞ്ഞില്ല.
"എന്താ ആരും ഒന്നും മിണ്ടുന്നില്ലല്ലോ... ഇവന് ആശുപത്രിയിൽ പോവണംന്നുണ്ടെങ്കിൽ പത്തോ പതിനായിരമോ കൊടുത്തു വിടൂ.."
"നീ പറഞ്ഞ പോലെ പത്തോ ഇരുപതോ കൊടുത്തു വിടാം.. പക്ഷേ.. നാളെ ഒരു ദിവസം ഇവൻ വീണ്ടും വരും... എന്റെ കുട്ടികൾക്ക് സമാധാനം ഉണ്ടാവില്ല... അത് വേണ്ട.. പോലീസ് വരട്ടെ.. അവർക്കൊരു പരാതി നൽകണം.. വകുപ്പ് ഒരുപാടുണ്ട് ചേർക്കാൻ... സ്ത്രീപീഡനം, വീട് കയറി ആക്രമണം, കൊലപാതകശ്രമം... അങ്ങനെ.. ഒരു നാലഞ്ച് കൊല്ലം ഇവനകത്ത് കിടക്കട്ടെ... ഇവന്റെ കൂടെ ഗൂഡാലോചന കുറ്റത്തിന് വേറെ ആരെങ്കിലും ഉണ്ടെങ്കിൽ അവരും കുറച്ച് അകത്തു കിടക്കട്ടെ... അപ്പോഴേക്കും എല്ലാം ശരിയാകും... "
"അയ്യോ.. അതൊന്നും വേണ്ട... അതൊക്കെ നാട്ടുകാരറിഞ്ഞാൽ നാണക്കേടാണ്... നിങ്ങളൊന്നിങ്ങോട്ട് വാ മനുഷ്യാ... "
"എന്താടീ.. അതല്ലാതെ വേറെ എന്ത് ചെയ്യണം"
"നിങ്ങളൊരു പതിനായിരം രൂപ തരൂ.. ബാക്കി ഒക്കെ ഞാൻ നോക്കിക്കൊള്ളാം..."
"നീ.. നോക്കി നോക്കി ആണ് ഈ കോലത്തിൽ ആയത്... ഒടുവിൽ എന്റെ തനിസ്വരൂപം പുറത്തെടുക്കാൻ അവസരം ഉണ്ടാക്കല്ലേ..."
"ഇല്ല.. നിങ്ങള് ഒന്ന് മിണ്ടാതിരുന്നാൽ മാത്രം മതി.."
"എല്ലാവരും പിരിഞ്ഞു പോകൂ.. അവനെ വേണ്ടത് പോലെ ഞാൻ തന്നെ എന്താണ് വേണ്ടതെന്ന് വെച്ചാൽ ചെയ്തോളാം.."
അച്ഛൻ എല്ലാവരും കേൾക്കെ പറഞ്ഞു

കൂടി നിന്ന ആളുകൾ ഓരോന്നായി പിരിഞ്ഞു പോയി...
"പോടാ... മേലാൽ ഈ വഴി വന്നേക്കരുത്..."
അമ്മ മഹിയെ ശാസിച്ചതോടൊപ്പം പതിനായിരം രൂപ അവന്റെ കൈയ്യിൽ വെച്ച് കൊടുത്തു
"ചെല്ല്..ഏതെങ്കിലും ആശുപത്രിയിൽ പോ... ഇനി ഈ വഴി വന്നേക്കരുത്..."
ആ നിമിഷവും തന്നെ നോക്കി ചിരിക്കുന്നു അച്ഛൻ..
"നിങ്ങളെന്ത് കായ്ച്ച കണ്ടാ ഈ ചിരിക്കുന്നത്
മനുഷ്യാ..."
"ആ... ഇത് പോലെയുള്ള കാഴ്ചകൾ കാണാൻ ഇനി എന്നെങ്കിലും പറ്റുമോ..."
അമ്മ ഒന്നും മിണ്ടാതെ നിന്നു..
"വാ മക്കളെ.."
അച്ഛൻ അവരെ വിളിച്ചു കൊണ്ട് പോയി  അമ്മയും അനുകമിച്ചു അവരെ..
"ആ..അപ്പൂ നീ അതെടുത്ത് വാ..."
"അയ്യോ..അച്ഛാ.. ഞാനത് മറന്നു.."
അവനോടിപ്പോയി വണ്ടിയിൽ നിന്നും ഡ്രസ്സിന്റെ പാക്ക് എടുത്തു വന്നു.
അമ്മയും അച്ഛനും നോക്കി നിന്നു.

ഒന്നും മനസ്സിലാവാതെ നിൽക്കുന്ന രാധു..
അവളുടെ മുന്നിൽ വന്നു നിന്നു അപ്പു.
അവനച്ഛനെ നോക്കി.
"കൊടുത്തോ.. മോനേ.."
അവന്റെ മുഖത്ത് നാണം...
"എന്റെ രാധുവിന് ഞാൻ വാങ്ങിയതാ..."
മേലാകെ വേദനിക്കുന്ന ആ നിമിഷവും രാധുവിന്റെ മുഖം പൂർണ്ണ ചന്ദ്രനെ പോലെ പ്രകാശിച്ചു...
"ആ.. മോളേ.. അവന് നിർബന്ധം.. നിനക്ക് എന്തെങ്കിലും വാങ്ങണമെന്ന്.. മോള് ചെല്ല്... കുളിച്ച് ഈ വസ്ത്രം ഇട്ട് വാ... എന്നിട്ടേ ഞങ്ങള് ഊണ് കഴിക്കുന്നുള്ളൂ...."
"ആ.. അച്ഛാ..."
അവളത് കൊണ്ട് റൂമിലേക്ക് ചെന്നു.
ആകെ അലങ്കോലമായി കിടക്കുന്ന റൂം..
താനെത്രമാത്രം പാട് പെട്ട് വൃത്തിയാക്കിയതാണ്..
എല്ലാം എത്ര പെട്ടെന്നാണ് ഈ കോലത്തിലായത്..

കൈയ്യിലുള്ള കവർ...
തന്റെ അപ്പു ആദ്യമായി തനിക്ക് വേണ്ടി വാങ്ങിയത്.. അവളത് നെഞ്ചോട് ചേർത്ത് പിടിച്ചു.. 
ഈശ്വരാ ഈ സ്നേഹം എന്നും നിലനിർത്തണേ...
കവർ തുറന്നു നോക്കി.. രണ്ട് കൂട്ടം ഡ്രസ്സ്.
തനിക്ക് ഇഷ്ടപ്പെട്ട കളറ് ചോദിച്ചു വാങ്ങിയതാവും..
അതിൽ നിന്നും ഒന്നെടുത്തു. അടിവസ്ത്രങ്ങളും എടുത്ത് കുളിമുറിയിൽ കയറി..
മേലാകെ നീറുന്നു...
അവിടെയും ഇവിടെയും ഒക്കെ മുറിഞ്ഞിട്ടുണ്ട്...
ഷവറിന്റെ ചുവട്ടിൽ നിന്നു.. പൈപ്പ് തിരിക്കാൻ തോന്നുന്നില്ല... ശരീരം നീറുമോ.. വെള്ളം നനയുമ്പോൾ... 
അതിനേക്കാൾ നീറുന്നുണ്ട് മനസ്..
മഹിയെ എന്ത് മാത്രം സ്നേഹിച്ചിരുന്നു...
ഈശ്വരാ... ഞാനയാളെ ആണല്ലോ അന്ന് സ്നേഹിച്ചിരുന്നത്... അയാളുടെ കൂടെ ജീവിക്കുന്നതാണല്ലോ സ്വപ്നം കണ്ടിരുന്നത്...
ഒരിക്കലും കരുതിയിരുന്നില്ല മഹി ഇത്രയും വലിയ ക്രൂരനാണെന്ന്...
എത്ര ഹൃദ്യമായാണ് മഹി സംസാരിച്ചിരുന്നത്...
താനെങ്ങാനും അന്ന് അയാളുടെ കൂടെ പോയിരുന്നു എങ്കിൽ തന്റെ ഗതി എന്തായിരിക്കും.. ഒരു മുളം കയറിൽ ഒതുങ്ങേണ്ടതായിരുന്നു... 
എന്റെ കൃഷ്ണാ... നീ കാത്തു..
ഇനി മഹി എങ്ങാനും എന്നെങ്കിലും വരുമോ.. വന്നാൽ.. ഇനി വന്നാൽ അപ്പു ഉണ്ടല്ലോ കൂടെ.. 
അപ്പുവിന് തന്നെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്.. അങ്ങനെ അല്ലായിരുന്നെങ്കിൽ എന്താവും സ്ഥിതി.. അമ്മയ്ക്ക് തന്നെ ഒരുപാട് ഇഷ്ടമായിരുന്നു ആദ്യമൊക്കെ.... പിന്നെ എന്ന് മുതലാണ് തന്നെ വെറുക്കാൻ തുടങ്ങിയത്.. താനൊരു തെറ്റ് പോലും ചെയ്തില്ലല്ലോ... 
തന്റെ അമ്മയെ പോലെ.. ഒരുപക്ഷേ അതിനേക്കാൾ സ്നേഹവും ബഹുമാനവും നൽകുന്നുണ്ട്... എന്നിട്ടും...
ഈശ്വരാ.. അമ്മയുടെ മനസ് മാറ്റണേ...
ഇത്രയും കാലം നീ എന്റെ പ്രാർത്ഥന കേട്ടു.. ഈ ഒരാഗ്രഹം കൂടി സാധിച്ചു തരണേ....
"രാധൂ... കുളി കഴിഞ്ഞോ..."
"ഇല്ലല്ലോ.. അപ്പൂ.. ഞാനിപ്പം വരാവേ..."
തലയിൽ വീണ നീർതുള്ളികളോടൊപ്പം അവളുടെ മനസും നനഞ്ഞു കുതിർന്നു..
ആ ഉള്ള കോലത്തിൽ തന്നെ ഒരുപാട് നേരം ഷവറിന്റെ ചുവട്ടിൽ നിന്നു..
മനസ് തണുത്തു.. ഒപ്പം ശരീരവും..
നനഞ്ഞ ഡ്രസ്സ് മാറി അപ്പു പുതുതായി കൊണ്ടുവന്ന ഡ്രസ്സ് ധരിച്ചു.
കുറച്ച് വലിപ്പം കുറവുള്ള പോലെ.. മേനി എല്ലാം എടുത്തു കാണിക്കുന്ന പോലെ.. അപ്പുവിന് ഇഷ്ടാവൂല്ലേ... ഈ കോലത്തിൽ കണ്ടാൽ..
മുടി മാടിയൊതുക്കി..
നനഞ്ഞ ഡ്രസ്സ് ഒരു കൈയിൽ പിടിച്ച്.., മറുകൈ കൊണ്ട് ടോപ് ഒതുക്കി പിടിച്ച് ഈറൻ മുടിയുമായി പുറത്തേക്ക് വന്ന രാധികയെയാണ് പുറത്ത് കാത്ത് നിന്ന അപ്പു കാണുന്നത്... 
ആ നിമിഷം ആരും ഇഷ്ടപ്പെട്ടു പോകും.. അത്രമേൽ മനോഹരമായിരുന്നു രാധിക.
പാതി നനഞ്ഞ പെണ്ണുടലെത്ര മനോഹരം...
അവൾക്ക് ഏറ്റവും ഇഷ്ടമുള്ള പച്ച നിറത്തിലുള്ള ടോപ്പും മഞ്ഞ നിറത്തിലുള്ള ഷോളും അപ്പു ചോദിച്ചു വാങ്ങിയതാണ്..
അവൾക്ക് ഇത്രയേറെ യോജിക്കും എന്നവൻ പോലും കരുതിയിരുന്നില്ല...
"എന്താ അപ്പൂ... ഇങ്ങനെ നോക്കുന്നത്... ഇഷ്ടായില്ലേ..."
"എന്റെ... രാധൂ... നീ എന്ത് സുന്ദരിയാന്നോ...... എനിക്കൊത്തിരി ഒത്തിരി ഇഷ്ടായി..." 
പറഞ്ഞതോടൊപ്പം ആ നനവുള്ള മേനിയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് വരിഞ്ഞു മുറുക്കി അപ്പുവിന്റെ കരങ്ങൾ....
ആ കുളിരിലും അവളുടെ ഉള്ളിൽ ചൂട് പകർന്നു...ആ നിമിഷം...
രാധുവിന് വേറൊരു സുഗന്ധം... മനസാഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരു സൗരഭ്യം... എത്ര ആസ്വദിച്ചാലും മതി വരാത്ത... പെണ്ണിന്റെ മണം... അവനാസ്വദിച്ചു... വീണ്ടും വീണ്ടും...
"അപ്പൂ... വിട്.. ആരെങ്കിലും കാണും.."
"ആര് കണ്ടാലും ഒന്നുമില്ല രാധൂ... നീ എന്റെ പെണ്ണാ..."
"അതല്ല... ഞാനിതൊന്ന് പുറത്തേക്ക് വെച്ചോട്ടേ..."
"താ.. ഞാൻ വെച്ചോളാം പുറത്തേക്ക്..."
അവനത് പിടിച്ചു വാങ്ങി.. 
അവൾക്കവന്റെ കൈയ്യിൽ കൊടുക്കാൻ മടി..
അവളിട്ടിരുന്ന അടിവസ്ത്രങ്ങൾ കീറിപ്പറിഞ്ഞ ടോപ് കൊണ്ട് പൊതിഞ്ഞു പിടിച്ചതായിരുന്നു അത്..
പിടിച്ചു വാങ്ങി അപ്പു.. പക്ഷേ.. ടോപ്പിനുള്ളിലുള്ളതെല്ലാം താഴെ വീണു...
"അപ്പു.. പൊയ്ക്കോളൂ...  ഞാനെടുത്തോളാം.. ദേ അച്ഛൻ കഴിക്കാൻ വേണ്ടിയവിടെ കാത്തിരിക്കുകയാണ്..." 
"അച്ഛന് അത്ര വിശപ്പുണ്ടെങ്കില് അച്ഛൻ കഴിച്ചോളും ട്ടോ..." 
അതും പറഞ്ഞ് അവൻ തന്നെ എടുത്ത അത്.. 
അവന്റെ കൈയ്യിൽ ആദ്യം കിട്ടിയ സാധനം ഒരറ്റത്ത് പിടിച്ചു ഉയർത്തി നോക്കി.. 
"അയ്യേ.. ഇതെന്താ രാധൂ... "
"എന്റെ പൊന്നപ്പൂ... ഇങ്ങ്.. താ.. അത്.. ആരെങ്കിലും കാണും.."
"എന്നാലിത് എവിടെ ഇടുന്നതാണെന്ന് പറഞ്ഞു താ.."
അവന്റെ കൊഞ്ചൽ...
"അതൊക്കെ പറയല്ല...  ഞാൻ കാണിച്ചു തന്നെ തരാല്ലോ.. ന്റെ അപ്പൂന്.. പോരേ.."
"ആ..."
അവന്റെ മുഖം വിടർന്നു... 
"പക്ഷേ ഇപ്പോഴല്ല.. ട്ടോ.. പിന്നെ.. ഇപ്പോ താ അപ്പൂ.. അത്.."
അവന്റെ കൈയ്യിൽ നിന്നും ബ്രായും മറ്റ് ഡ്രസ്സുകളും പിടിച്ചു വാങ്ങി...
ഇടക്കിടെ പിറകോട്ട് തിരിഞ്ഞ് അവനെ നോക്കി കുലുകുലെ ചിരിച്ച് രാധിക ഓടി പോകുന്നത് തുടിക്കുന്ന മനസോടെ.. എന്തിനോ വേണ്ടി വെമ്പുന്ന ഹൃദയവുമായി ഒരു നിമിഷം നോക്കി നിന്നു അപ്പു...
അവന്റെ ഉള്ളിലെ പൗരുഷം അവനറിയാതെ ചൂട് പിടിച്ചു...  
എത്തിപ്പിടിക്കാൻ കൈ നീട്ടി അവളോടൊപ്പം അവനും പിറകെ ഓടി.. 
ആ ഓട്ടം ചെന്നു നിന്നത്   രാധികയുടെ റൂമിലായിരുന്നു.......

To Top