രചന: ജിംസി
ഗാഥാ പറയുന്നത് എല്ലാം കേട്ട് അവൻ ഒരു നിമിഷം ആലോചനയിൽ തുടർന്നു..
അപ്പോഴേക്കും ചൂട് കാപ്പി അവരുടെ ടേബിളിൽ എത്തിയിരുന്നു.....
" സോറി... തന്നോട് ചോദിക്കാതെ ഞാൻ കോഫിക്ക് ഓർഡർ കൊടുത്തതിൽ.... "
" നോ പ്രോബ്ലം.. കാപ്പിയാ എനിക്കിഷ്ടം... പിന്നെ താൻ ഒന്നും പറഞ്ഞില്ലല്ലോ ഞാൻ പറഞ്ഞതിനെപ്പറ്റി....... ഞാൻ പറഞ്ഞതെല്ലാം സീരിയസ് ആയിട്ടാ... എന്റെ ഈ തീരുമാനത്തിൽ വീട്ടുകാർക്ക് സന്തോഷമേ ഉണ്ടാവൂ...ഇപ്പോൾ ഞാൻ ഇങ്ങോട്ട് വരുന്നതുവരെ അവരോട് എന്റെ ഉള്ളിൽ തോന്നിയ ഈ മാറ്റത്തെ കുറിച്ച് പറഞ്ഞിട്ടില്ല.."
" ഞാനിപ്പോൾ എന്താ പറയാ... ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ഫ്രണ്ടിൽ നിന്നും വന്ന പണി എന്നെ വല്ലാതെ ഡിപ്രെസ്സ്ഡ് ആക്കി... ക്യാഷ് അറേഞ്ച് ചെയ്യാൻ കുറെ നെട്ടോട്ടമോടേണ്ടിവന്നു... പൈസ പറ്റിച്ചു മുങ്ങിയ ആളെ കണ്ടു പിടിക്കാൻ എനിക്ക് കഴിയുമായിരുന്നു പക്ഷേ.... അവന്റെ വീട്ടുകാർ പാവങ്ങളാ....എന്നോട് വലിയ സ്നേഹമാ..അവരെ വിഷമിപ്പിക്കേണ്ടല്ലോ എന്ന് ആലോചിച്ചിട്ടാ... അല്ലെങ്കിൽ അവനെ കണ്ട് പിടിച്ചു ഒന്ന് പൊട്ടിക്കാൻ എനിക്കറിയാഞ്ഞിട്ടല്ല.... പിന്നെ മാര്യേജ് കാര്യം.... എനിക്ക് താല്പര്യകുറവില്ല.... "
അവനൊരു ചിരിയോടുകൂടി അത് പറഞ്ഞ് മുന്നിലുള്ള കോഫി കപ്പ് കയ്യിലെടുത്തു...
അവളും ഒരു ചിരിയോടുകൂടി കോഫീ കപ്പ് കയ്യിൽ എടുത്തു....
" എടോ താൻ എങ്ങനെയാ വന്നത് ? സ്കൂട്ടർ എടുത്തിട്ടുണ്ടോ?
അവൻ എഴുന്നേൽക്കുന്നതിനു ഇടയിൽ ചോദിച്ചു..
" ഹാ.. എന്തെ...? "
" അല്ല.... എന്നെ വീട്ടിൽ നിന്നും അഖിലാണ് ഇവിടെ ഡ്രോപ്പ് ചെയ്തിട്ട് പോയത്... ഇനി ഇപ്പൊ അവനെ വിളിക്കണോ? ഇയാൾ ഒന്ന് വീട്ടിലാക്കി തന്നാൽ അവരുടെ മുമ്പിൽ വെച്ച് തന്നെ നമുക്കു മാര്യേജ് കാര്യം പറയാം... "
അവൾക്ക് പെട്ടെന്ന് എന്തു പറയണമെന്ന് അറിയാതെയായി....
" അല്ല അതിപ്പോ ഞാൻ...വീട്ടിലോട്ടു വരുവാന്ന് വെച്ചാൽ തന്നെ വേണേൽ ഡ്രോപ്പ് ചെയാം.. ബട്ട് വീട്ടിലേക്ക് ഞാനില്ല... "
" അതെന്താടോ... അവരെ പേടിക്കൊന്നും വേണ്ട.. പാവങ്ങളാ.... "
" ഹ്മ്....തനിക്ക് എല്ലാവരും പാവങ്ങളാണല്ലോ...? എനിക്ക് പേടിയായിട്ടൊന്നല്ല.... പക്ഷേ ഞാൻ വന്നാൽ അവർക്ക് ഇഷ്ടപ്പെടോ? "
" ഇഷ്ടപെടാതിരിക്കാൻ എന്താ? താൻ വാ.. വീട്ടിലോട്ട് പോകാം... പിന്നെ അവിടെ എന്റെ ചേച്ചിയും മോളും ഉണ്ട്... മോള് കുറച്ചു കാന്താരിയാ... അവളുടെ വായിൽ നിന്നും കേൾക്കുന്നതൊന്നും കേട്ട് ഒന്നും തോന്നരുത്...താൻ വാ... "
അവൾ അൽപ്പം മടിയോടു കൂടി വണ്ടിയുടെ അടുത്തേക്ക് നടന്നു നീങ്ങി....
" താൻ വണ്ടിയെടുക്ക്... ഞാൻ പിന്നിലിരിക്കാം....തനിക്ക് അല്ലെ വീട്ടിലോട്ടുള്ള വഴി നിശ്ചയമുള്ളു..."
അവൾ കീ അവന് നേരെ നീട്ടി...
" ഏയ്.. താൻ തന്നെ ഓടിച്ചാൽ മതി...അന്ന് താൻ എന്നെ കാണാൻ വന്ന വഴി ഇല്ലേ അവിടുന്ന് കുറച്ചുള്ളൂ... "
" മ്മ്... ഓക്കേ കയറ്... "
അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു. അവൻ അവൾക്ക് പിന്നിലായി ഇരുന്നു....
" പിന്നെ ഡിസ്റ്റൻസ് കീപ് ചെയണം.. കേട്ടല്ലോ...? "
" അയ്യേ... ഞാൻ അത്രകാരനല്ല... താൻ വണ്ടി എടുത്തേ..." അവൻ അകലം പാലിച്ച് ഇരുന്നു...
" ഹാ... എന്റെ വണ്ടിക്ക് അൽപ്പം സ്പീഡ് കൂടുതലാ... സൂക്ഷിച്ച് ഇരുന്നോണം.... "
" ഹോ... ഞാൻ ഡ്രൈവിൽ അത്ര മോശം അല്ല... എനിക്ക് അറിയാം... "
അവൻ കൂസലില്ലാതെ പുറത്തേക്ക് നോക്കി ഇരുന്നു.....
അവൾ വണ്ടി റോഡിലൂടെ ചീറി പായിച്ചു വിട്ടു.... അവന്റെ കിളി ഒന്ന് രണ്ടെണ്ണം പറന്നു പോയ പോലെ ഇരിപ്പായിരുന്നു...
" എടി കുരിപ്പേ... എനിക്ക് എന്റെ വീട്ടിലേക്കാണ് പോകേണ്ടത് അല്ലാതെ മോർച്ചറിയിലോട്ടല്ല... ഇങ്ങനെ ആണ് നിന്റെ പോക്ക് എങ്കിൽ നിന്നെ ഞാൻ കെട്ടേണ്ടി വരില്ല... "
അവൾ അത് കേട്ട് ചിരിച്ച് സ്പീഡ് അൽപ്പം കുറച്ച് പതുക്കെ പോയി...
" ഞാൻ ഇത്ര സ്പീഡിൽ ഒന്നും പോകാറില്ലടോ... ഇത് ചുമ്മാ തമാശക്ക്... "
അവൾ ഒരു കള്ളച്ചിരി ചിരിച്ചു .
" ഹാ.. താൻ എന്നെ ഒന്ന് പേടിപ്പിക്കാമെന്ന് വെച്ചിട്ടാണല്ലേ? ഞാൻ അങ്ങനെ പേടിക്കൊന്നും ഇല്ല... "
അത് പറഞ്ഞ് അവൻ ഒന്ന് നിവർന്നിരുന്ന് മിററിലൂടെ അവളെ നോക്കി....
" ഹാ.... ഞാൻ കണ്ടായിരുന്നു തന്റെ മുഖമാകെ വിളറി വെളുത്തത്... "
അവൻ ഒന്ന് ചമ്മി ഇടത്തോട്ട് ഉള്ള റോഡ് നോക്കി കൈ ചൂണ്ടി കാണിച്ചു...
" ദേ... ഈ ലെഫ്റ്റ് എടുക്ക്.... "
" മ്മ്... ഇവിടുന്നു കുറേ ഉണ്ടോ? "
" ഇല്ല ദാ കാണുന്ന വീടാ... "
ഗേറ്റ് തുറന്നു കിടക്കുന്നുണ്ട്..
അവൾ വണ്ടി മുറ്റത്തേക്ക് ഒതുക്കി നിർത്തി.. ചുറ്റും ഒന്ന് വീക്ഷിച്ചു
..മുറ്റമാകെ പലവർണങ്ങൾ നിറഞ്ഞ കടലാസ്സുപൂക്കൾ.... നിരനിരായി ചട്ടികളിൽ വെച്ച് പിടിപ്പിച്ചിട്ടുണ്ട്... പല തരം ചെടികൾ കൊണ്ട് മനോഹരമായി ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്...
തൂവെന്മ കളറിൽ ശോഭിച്ചു നിൽക്കുന്ന വലിയൊരു ഇരുനില കെട്ടിടം...
" എന്താ.. ഇവിടെ തന്നെ നിൽക്കുന്നത് കയറി വാ.. "
അജിത്ത് വീട്ടിലേക്ക് കയറുന്നതിനിടയിൽ പറഞ്ഞു..
വീട്ടിലെ കോളിങ് ബെൽ അടിച്ചപ്പോൾ അജിത്തിന്റെ അമ്മ വാതിൽ തുറന്നു വന്നു...
ഒരു നിമിഷം അജിത്തിന്റെ കൂടെ അവളെ കണ്ട് അമ്മ ഒന്ന് സംശയത്തിൽ നിന്നു...
" അജു.... ഇത് ആ കുട്ടി അല്ലേ.. നിന്നെ ഇഷ്ടായില്ല എന്ന് പറഞ്ഞ...? "
അമ്മ അങ്ങനെ പറഞ്ഞപ്പോൾ അവൾ ഒന്ന് ചമ്മിയ മുഖത്തോടു കൂടി അജിത്തിനെ നോക്കി...
" ഹാ അതുതന്നെയാണ് എന്നെ ഇവിടെ ഡ്രോപ്പ് ചെയ്തതാ... " അവനത് പറഞ്ഞ് അകത്തേക്ക് കയറി...
" വാ മോളെ... അകത്തേക്ക് വാ... മോള് എവിടെ വെച്ച് ഇവനെ കണ്ടേ... ഇവിടുന്നു അഖിൽ വന്നു വിളിച്ചിട്ട് പോയതാണല്ലോ? "
" ഞാൻ അത്..."
എന്താ ഇപ്പൊ പറയാ? അവൾ അടുത്ത് നിൽക്കുന്ന അജിത്തിനെ ദയനീയമായി നോക്കി...
" ഞങ്ങള് ഒന്ന് സംസാരിക്കാൻ പോയതാ..പുറത്തോട്ട്...അന്ന് പിന്നെ പെണ്ണുകാണാലിനു ഞാൻ പറഞ്ഞിട്ടാ ഈ കുട്ടി എന്നെ വേണ്ടാന്ന് പറഞ്ഞത്... എനിക്ക് അപ്പൊ മാര്യേജ് ചെയ്യാൻ ഒരു മൂഡില്ലാരുന്നു... ഇപ്പോ മൂഡ് വന്നു... ഞങ്ങൾക്ക് മാര്യേജ് ചെയ്താൽ കൊള്ളാം എന്നുണ്ട്... "
അത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ അമ്മ അവന്റെ പുറത്തിട്ടു നല്ല കിഴുക്കു വെച്ച് കൊടുത്തു...
"ഇത് ന്താടാ മൂഡ് ഇല്ലെങ്കിൽ വേണ്ടാന്നു വെക്കാനും മൂഡ് വരുമ്പോ വേണം എന്ന് വെക്കാനും? "
" അമ്മേ എന്നെ ഒരു പെണ്ണിന്റെ മുമ്പിൽ വെച്ച് ഇങ്ങനെ നാണം കെടുത്തല്ലേ... "
അവൻ അമ്മയോട് പതിയെ പറയുന്നത് കേട്ട് അവൾ ചിരി അടക്കിപിടിച്ചിരുന്നു...
" മോള് ഇരിക്ക്... ഞങ്ങൾ മോളെ കാണാൻ വന്നപ്പോ ഈ ബന്ധം നടക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹം... മോള് വേണ്ടാന്ന് വെച്ചപ്പോൾ കുറച്ചു വിഷമായിരുന്നു... ഇവൻ പോകുന്നേന് മുൻപ് ഇവന്റെ കല്ല്യാണം കാണണം എന്നാ ആഗ്രഹം...ഇവന്റെ ചേച്ചിയും രണ്ടു മാസം കഴിഞ്ഞാൽ കാനഡയിലോട്ട് പോകും... വീട്ടിൽ സംസാരിച്ച് നമുക്ക് ഇത് നടത്തുന്നതിനെ പെറ്റി ആലോചിക്കാം... "
അവൾ ഒരു ചിരിയോടെ അവനെ നോക്കി... അവനും എന്തെന്നില്ലാത്ത സന്തോഷം വന്നു നിറഞ്ഞപോലെ അനുഭവപ്പെട്ടു...
" മോള് ഇരിക്ക്... ഞാൻ കുടിക്കാൻ എടുക്കാം... "
" അയ്യോ.. വേണ്ട... ഞാൻ ഇറങ്ങട്ടെ..."
അവൾ പോകാനായി തിടുക്കം കൂട്ടി..
" ഏയ്... ആദ്യം ആയിട്ട് വന്നിട്ട് ഒന്നും കുടിക്കാതെയും കഴിക്കാതെയും വിടാൻ പെറ്റില്ല... ഞാൻ ദേ പായസം ഉണ്ടാക്കിയിട്ടുണ്ട്... അത് എടുക്കാം... "
" പായസമോ? ഇന്ന് ന്താ വിശേഷം? "
" വിശേഷം ഒന്നും വേണ്ട... ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ പല പായസങ്ങൾ വെച്ച് നോക്കുന്നത് അമ്മക്കൊരു ഭ്രാന്താ.."
അജിത്ത് അമ്മയെ കളിയാക്കി പറഞ്ഞു..
" ഒന്ന് പോടാ ചെക്കാ... കളിയാക്കാതെ...
" അത് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി...
" അല്ല എവിടെ ചേച്ചിയും മോളും ഒക്കെ... അച്ഛനെയും കണ്ടില്ലലോ? "
അവൾ ചുറ്റും നോക്കി...
" അച്ഛൻ കമ്പനിയിൽ പോയി കാണും... ചേച്ചി ഇവിടെ കാണേണ്ടതാണ്... ഹാ മറന്നു... ഞാൻ ഇറങ്ങുമ്പോ അവളും മോളും പുറത്തു ഷോപ്പിൽ പോകാൻ റെഡി ആയി നിന്നിരുന്നു... കൊച്ചിന് എന്തൊക്കെയോ വാങ്ങാനായിട്ട്..
അവൾ മറുപടിയെന്നോണം മൂളി...
അപ്പോഴേക്കും അമ്മ പായസം കൊണ്ട് അവൾക്കു കൊടുത്തിരുന്നു...അജുവിനും ഒരു ഗ്ലാസ് കൊടുത്തു..
അവൾ മുഴുവൻ ആസ്വദിച്ചു കുടിച്ച് നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അമ്മ അൽപ്പം അഹങ്കാരത്തോടെ അജുവിനെ നോക്കി...അവൻ ഒറ്റ വലിക്കു കുടിച്ച് അമ്മക്ക് ഗ്ലാസ് കൊടുത്തു...
എല്ലാ ആഴ്ചയിലും കഴിക്കുന്നത് കൊണ്ട് തന്നെ അജുവിനു പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല....
അമ്മയോടും അജുവിനോടും യാത്ര പറഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ പാതി വഴിയിൽ വെച്ച് അവളുടെ വണ്ടിയെ മറ്റൊരു ബുള്ളറ്റ് തടഞ്ഞു നിർത്തി...
ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...