ശിശിരം തുടർക്കഥ ഭാഗം 4

Valappottukal



രചന: സ്മിത രഘുനാഥ്

"''  ആദ്യ ദിനം തന്നെ കോളേജിലേക്ക് പോകാൻ ഇറങ്ങൂമ്പൊൾ ബൈക്കുമായ് വീട്ട് മുറ്റത്ത് എത്തിയ വിച്ചുവിനെ കണ്ടതും പിറ്പിറുത്ത് 
വെട്ടി തിരിഞ്ഞ് അകത്തേക്ക് കയറുമ്പൊൾ പുറത്തേക്ക് പോകാനായ് ഇറങ്ങി വന്ന അച്ഛൻ തെല്ല് ശാസനയോടെ നോക്കി ചോദിച്ചു...!!

" ..നയനേ ഞാൻ പറഞ്ഞിട്ടാണ് വിച്ചൂ ബൈക്കുമായ് വന്നത് ആദ്യമായിട്ടല്ലേ നീ കോളേജിലേക്ക് പോകൂന്നത് .. ഞാൻ കൂടി വരാമെന്ന് വെച്ചാൽ എനിക്ക് അത്യാവശ്യമായിട്ട് ഓഫീസിൽ ഇന്ന് എത്തിയേ പറ്റൂ...!!

"....പിന്നെയാ ഞാൻ ഓർത്തത് വിച്ചുവും അങ്ങോട്ട് തന്നെയല്ലേ പോണത് നിങ്ങൾക്ക് രണ്ടാൾക്കും ഒന്നിച്ച് പോകാമല്ലോന്ന്., വിജയനോട് ചോദിച്ചപ്പൊൾ അവനും പറഞ്ഞത് അത് തന്നെയാ നല്ലതെന്ന് ''' !!

കോളേജിലെ പുതിയ കാലാപരിപാടിയില്ലേ റാഗിങ്ങ് അതൊന്നൂ  മോൾക്ക് വശമില്ലല്ലോ ?..

വിച്ചൂവാകൂമ്പൊൾ അവൻ വേണ്ട വിധം അത് കൈകാര്യം ചെയ്യൂ അവന് അതിനൊക്കെയൊര്  പ്രത്യേക കഴിവുണ്ട്.'' അത് മോൾക്കൂ അറിവുള്ളതാണല്ലോ ?.. !!

എന്ന് പറഞ്ഞ് കൊണ്ട് അച്ഛൻ ചിരിക്കൂന്നത് കൂടി കണ്ടതും സർവ്വ നിയന്ത്രണവും വിട്ട് ഞാൻ പൊട്ടിതെറിക്കൂമെന്ന് കണ്ടതും സ്വയം അടങ്ങി ബാഗിൽ തെരൂപിടിച്ച് പുറത്തേക്ക് നോക്കി...!!

അവിടെ അക്ഷമയോടെ ഹെൽമറ്റും കയ്യിൽ പിടിച്ച് മുടി ഒതുക്കി നില്ക്കൂന്ന അവനെ കണ്ടതും വീണ്ടും വിറഞ്ഞ് കയറി ശരീരമാകെ ...!!

 ആണൊരുത്തൻ കൂടെയുളളത് മോൾക്കൂമൊര് ധൈര്യമല്ലേ..?.. "

അച്ഛൻ വീണ്ടും അവനെ സപ്പോർട്ട് ചെയ്ത് പറഞ്ഞത് അത്ര ദഹിച്ചില്ലങ്കിൽ കൂടി ആദ്യമായ് കോളേജ് എന്ന വർണ്ണപ്രപഞ്ചത്തിലേക്ക് പോകുന്നതിന്റെ ത്രില്ലിൽ മറ്റെല്ലാം മറക്കാമെന്ന് വെച്ച് അച്ഛനോട് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങി ..

അവിടെ തന്നെയും കാത്ത് നില്ക്കുന്ന വിശാഖിനെ കുർപ്പിച്ച് ഒന്ന് നോക്കിയിട്ട് ബൈക്കിലേക്ക് കേറിയിരുന്നു ... !!

പരമാവധി അവനോട് അകന്ന് ഇരുന്ന്തും തലതിരിച്ച്  അവൻ ചോദിച്ചൂ...!!

പോകാം നയനാ...!!

ഉം...കനത്തിൽ ഒന്ന് മൂളിയിട്ട് ഇരുന്നു ...!!

ബൈക്ക് മുന്നോട്ട് പോകുതോറും പിന്നോട്ട് ഓടി മറയുന്ന കാഴ്ചകളെ നോക്കി ഇരുന്നു ... കുറച്ച് ദുരം പിന്നിട്ടതും ബസ്സ്റ്റോപ്പ് കണ്ടും ..!!

വിശാഖിനോട് വണ്ടി നിർത്താൻ ആവിശ്യപ്പെട്ടതും അവൻ ബൈക്ക് സ്ലോ ചെയ്ത് നിർത്തി..!!

പതിയെ ഇറങ്ങിയിട്ട് അവനോട് പൊയ്ക്കോളാൻ പറഞ്ഞതും.. "!!

അവൻ മനസ്സിലാവാത്തത് പോലെ നോക്കി.. "!!

എന്തിനാ നയനാ ഇവിടെ ഇറങ്ങിയത് കോളേജിലേക്ക് ഇനിയും ദൂരം ഉണ്ട്..?'

അവൻ പറഞ്ഞതും ഞാൻ അവനെ നോക്കി... എന്റെ കനലെരിയുന്ന കണ്ണുകളിലെ ഇഷ്ടമില്ലായ്മ ആ മന്ദബുദ്ധിക്ക് മനസ്സിലായിട്ടില്ല ...!

"" ഞാൻ ബസിന് പൊയ്ക്കോളാം നീ പൊയ്ക്കോ.. ""!!

എന്ന് പറഞ്ഞ് കൊണ്ട് അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ ബസ്സ്റ്റോപ്പിലേക്ക് നടന്നു...!!

അവന്റെ കൂടെ പോകാതെ അവനെ വേദനിപ്പിച്ച സന്തോഷത്തോടെ ഞാൻ ഉള്ളാലെ ചിരിച്ചു...!!!

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

ആദ്യമായി എത്തിയതിന്റെ എല്ലാ സങ്കോചത്തോടെയും കോളേജ് ഗെയിറ്റ് കടക്കൂമ്പൊൾ അവിടെവിടെയായ് ചെറിയ കൂട്ടമായ് നിൽക്കൂന്ന പിള്ളേരെ കണ്ടതും കൗതുകത്തോടെ അവൾ അവരെ നോക്കി...!!

അടിപൊളി ഫാഷൻ ഡ്രസ്സ്കൾ ധരിച്ച് മോഡേണായ പെൺകുട്ടികളെ കണ്ടതും നയനയുടെ മിഴികൾ സ്വന്തം ഡ്രസ്സിലേക്ക് പാഞ്ഞു: '' "!

അത്രയൊന്നൂ പുതുമയില്ലാത്ത ചുരിദാറിന്റെ ടോപ്പിലേക്ക് കണ്ണുകൾ പായൂമ്പൊൾ അപകർഷതയാൽ എന്റെ ഉള്ളം നീറി ...!!

അവളുടെ മനസ്സിൽ അച്ഛന്റെ മുഖം തെളിഞ്ഞൂ..!!

നരച്ച തുടങ്ങിയ ഷർട്ട് ചുളിവ് വിടർത്തി ഇസ്തരിപ്പെട്ടിയിൽ തേക്കൂമ്പൊൾ അരുണ കളിയാക്കൂ അച്ഛയേ .അപ്പൊഴും ഒളി മങ്ങാത്തൊര് ചിരിയുണ്ട് അച്ഛന്റെ ചുണ്ടുകളിൽ ..!!!

ഒരു തുക്കട കമ്പിനിയിലെ സുപ്പർവൈസറായ അച്ഛന് കിട്ടുന്ന നക്കാപിച്ച കൊണ്ട് എങ്ങനെ ഗതി പിടിക്കാനാ  ആ കമ്പിനിയിൽ നിന്ന് മാറാൻ   എത്ര തവണ പറഞ്ഞാലും അച്ഛൻ കേൾക്കില്ല അത്മഗതം പോലെ മനസ്സിൽ ഓർത്ത് കൊണ്ട് അവൾ കോളേജ് എൻട്രാൻസിൽ എത്തി...!!

അവിടെ കുറെ കുട്ടികൾ കൂടി നിൽക്കുന്നത് കണ്ടതും എന്ത് കൊണ്ടൊ അത് വരെ സംഭരിച്ച ധൈര്യം എവിടെയോ പോയ് മറയുന്നതായ് എനിക്ക് തോന്നി അച്ഛൻ രാവിലെ പറഞ്ഞ റാഗിംങ്ങ് എന്ന മനോഹര സംഭവം ആണ് അവിടെ അരങ്ങേറുന്നത് എന്ന്  മനസ്സിലായ്...!!

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അവർക്ക് മുഖം കൊടുക്കാതെ ഇടയ്ക്ക് കിട്ടിയ ഗ്യാപ്പിൽ കുടി അകത്തേക്ക് കടക്കാൻ ഭാവിച്ചതും ..

എവിടെ നിന്നാണന്ന് അറിയില്ല ...

മോളൊന്ന് നിന്നേ...?..

ഇതെവിടെയ്ക്കാണ് ഇത്ര ധൃതിയിൽ ഇവിടെ നടക്കുന്ന കലാപാരിപാടികൾ മോള് കണ്ടില്ലേ ?.. അങ്ങനങ്ങ് പോയാലോ ?.. ന്ന് പറഞ്ഞ് കൊണ്ട് ഒരു ചേട്ടൻ കുറുക്ക് കേറി നിന്നതും..

ഭയത്തോടെ ഞാൻ പരുങ്ങി നിന്നൂ...

ഒരശ്രയത്തിനായ് അറിയാവുന്ന മുഖങ്ങൾ തേടൂമ്പൊൾ എന്നെ പോലെ ആദ്യമായ് വന്ന തലവെച്ച് കൊടുത്ത് ഹതഭാഗ്യരല്ലാതെ പേരിന് പോലും അറിയാവുന്ന ഒരാളെ പോലു കാണാതെ ഞാൻ ഉഴറി നിന്നൂ...

എന്തുകൊണ്ടന്നറിയില്ല ആ നിമിഷം വിശാഖ് കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചൂ..

ഇനി പറഞ്ഞിട്ട് എന്താ ഞാൻ കുഴിച്ച കുഴിയിൽ ഞാൻ തന്നെ വീണൂ ...

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അങ്ങനെ എന്റെ ഊഴം എത്തി...

സീനിയേർ ചേട്ടനോട് പ്രണയം അഭ്യർത്ഥിക്കാനുള്ള ടാസ്ക്കാണ് അവർ എനിക്കായ് തന്നത്

സൂചി വീണാൽ കേൾക്കാവുന്ന അത്രയും നിശബ്ദത...

ഉമ്മീനീര് എറക്കി ഞാൻ നിന്നൂ... ഉള്ളം കാൽ മുതൽ ഉച്ചിവരെ പെരുത്തൂ...

പെട്ടെന്നാണ് അത് സംഭവിച്ചത്...

To Top