രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
ഏയ്യ് എനിക്ക് അറിയില്ല.....
കള്ളം പറയുന്നോ നമ്മൾ തമ്മിൽ അന്ന്ആക്‌സിഡന്റ് പിന്നെ ഹോസ്പിറ്റലിൽ വച്ചു കണ്ടതൊക്കെ മറന്നോ..
അത് അറിയാം
പിന്നെ അറിയില്ല എന്ന് പറഞ്ഞതോ
ഇതു എന്താ ഓഫീസ് ആണോ അതോ പോലീസ് സ്റ്റേഷനോ... എന്നെ പിടിചിരുത്തി ചോദ്യം ചെയ്യുന്ന സാർ ഇവിടെ si ആണോ...
ഹഹഹഹഹഹ കൊള്ളാല്ലോ താൻ നാക്കിന് നീളം ഇച്ചിരി കൂടുതൽ ആണ്...
അല്ല അതൊക്കെ പോട്ടെ എന്താ ഉദ്ദേശം...
എന്ത് ഉദ്ദേശം
വന്നപ്പോൾ തന്നെ മൂർഖനെ ആണല്ലോ മാളത്തിൽ കയറി ചവിട്ടിയത്...
സാർ എന്താ പറഞ്ഞു വരുന്നത്.. ജാനകിക്ക് എത്രയും പെട്ടന്ന് അവിടെ നിന്ന് പോയാൽ മതി എന്ന് ആയി എന്തോ പേടി ... ഒപ്പം തന്നെ അവനെ കാണുമ്പോൾ എന്തോ ഒരു തരം വികാരം അവളിൽ ഉടലെടുക്കുന്നത് പോലെ...
അല്ല രാവിലെ ആതിയുമായി പ്രശ്നം ആണ് ഞാൻ ഉദ്ദേശിച്ചത്...
ഓഹ് കാമുകി ആയിരിക്കും ആദി പോലും മ്മ്മ് 😏😏😏😏ആദി അല്ല വ്യാദി ആണ് (ആത്മ ജാനകി )
അത് ഒന്നുല്ല സാർ
Mm mm താൻ പൊക്കോ ഞാൻ ഇതു നോക്കിയിട്ട് ഞാൻ വിളിക്കാം...
ശരി സാർ അവൾ അത് പറഞ്ഞു എണീറ്റതും കൈ തട്ടി മേശയിൽ ഇരുന്ന പേനകൾ എല്ലാം താഴെ വീണു....
അയ്യോ സോറി സാർ ഞാൻ അറിയാതെ...
കുഴപ്പമില്ല താൻ പൊക്കോ...
അത് കേൾക്കാതെ പേന എടുക്കാൻ ആയി രണ്ടുപേരും ഒരുമിച്ചു കുനിഞ്ഞു പരസ്പരം നെറ്റി ഇടിച്ചു....
ഒഹ്ഹ്.... നെറ്റി തിരുമി രണ്ടും പരസ്പരം നോക്കി...
അവന്റെ ആ കണ്ണുകൾ കാണുമ്പോൾ താൻ ഏതോ മായാലോകത്തു എത്തിയത് പോലെ തോന്നി അവൾക്ക്..
അവൻ അവളെ തന്നെ നോക്കുവായിരുന്നു.. വിറക്കുന്ന ചുണ്ടും കുഞ്ഞികണ്ണും ചുവന്നു തുടുത്ത കവിളും നുണക്കുഴിയും... അവൻ അവളുടെ കണ്ണുകളിൽ കണ്ടത് താൻ എപ്പോഴോ ഒരുപാട് സ്നേഹിച്ചു പോയ അമൃതയുടെ മുഖം ആയിരുന്നു... അതെ കുറുമ്പ് ഒളിപ്പിച്ചകണ്ണുകൾ...പരസ്പരം ഒന്നും മിണ്ടാതെ ഒരു പേനയുടെ രണ്ടു അറ്റത്തു പിടിച്ചു നിൽക്കുവാണ് രണ്ടുപേരും....
അവൾ പോയിട്ട് കുറച്ചു നേരം ആയല്ലോ ഇതുവരെ ഫയൽ നോക്കി കഴിഞ്ഞില്ലേ..
എന്തായാലും മീറ്റിംഗിന്റെ കാര്യം നോക്കാൻ ലാപ്പ് വേണം അത് രുദ്രന്റെ അടുത്ത് അല്ലെ അപ്പൊ കാരണം ആയി പോകാൻ.....എന്നൊക്കെ ആലോചിച്ചു ഉറപ്പിച്ചു നിൽക്കുവാണ് ആതിര
അങ്ങോട്ട് പോകാൻ നിന്നപ്പോൾ ആണ് അവൾക്ക് ഒരു കാൾ വരുന്നത്...
ഹലോ..,.....
.................................
മ്മ് ഇപ്പൊ രുദ്രൻ ഉണ്ട് ഇവിടെ പോയി കഴിഞ്ഞു നോക്കാം.
.........................................
എനിക്ക് അറിയാം. അഹ് പിന്നെ പറഞ്ഞ ക്യാഷ് ഇതുവരെ അക്കൗണ്ടിൽ എത്തിയിട്ട് ഇല്ല...
....................................
മ്മ് ok
അവൾ അകത്തേക്ക് കയറിയപ്പോൾ കണ്ടത് ഒരു പേനയുടെ രണ്ടറ്റം പിടിച്ചു അത്രയും അടുത്ത് നിൽക്കുന്ന അവരെ ആണ് അവൾ വന്നത് അവർ അറിഞ്ഞിട്ടില്ല രുദ്രന്റെ മുഖത്ത് ഇതുവരെ കാണാത്ത ഭാവങ്ങൾ ആണ് മിന്നിമായുന്നത്. എല്ലാം കൂടെ ആയപ്പോൾ അവൾ ദേഷ്യം കൊണ്ട് മുഖം എല്ലാം വലിഞ്ഞു മുറുകി ജാനകിയെ കൊല്ലാൻ ഉള്ള ദേഷ്യം ഉള്ളിൽ നുരപൊന്തി.....
ഡീ........... ആതിരയുടെ അലർച്ച ആണ് അവരെ ബോധമണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.
എന്താ ആതിര ഇത്ര ഒച്ച പതിയെ വിളിച്ചാലും കേൾക്കാം...
സോറി സാർ ഞാൻ വന്നു കുറച്ചു ടൈം ആയി എന്നിട്ടും നിങ്ങടെ അനക്കം ഇല്ലാത്തോണ്ട്....
മ്മ് മ്മ് ജാനകി താൻ പൊക്കോ... ദ ഈ ഫയൽ കൂടെ കൊണ്ട് പോയി ഒന്ന് നോക്ക് ഇതിൽ ബാലൻസ് റ്റാലി ആകുന്നില്ല എന്ന് നിത്യ പറഞ്ഞു...
ശരി സാർ...
അവൾ പോകുന്നത് പകയെരിയുന്ന കണ്ണുകളോടെ ആതിര നോക്കി നിന്നു..
ആതിര.........
എന്താ സാർ....
ഈ പെൻ ഒക്കെ എടുത്തു വയ്ക്ക്...
മ്മ് മ്മ്
സാർ.....
മ്മ് എന്താ
Tk പാലാസിന്റെ അടുത്ത് നമ്മൾ ഒരു ഫ്ലോട്ട് നോക്കി ഇഷ്ടം ആയി അതിന്റെ ഓണറുമായി ഡോക്കുമെന്റ് സൈൻ ചെയ്യാൻ പോകുന്ന കാര്യം പറഞ്ഞിരുന്നില്ലേ അത് ഇനി വേണ്ട...
എന്ത്പറ്റി.. മീറ്റിംഗ് മാറ്റി വച്ചോ
അല്ല സാർ അവർക്ക് ആ ഫ്ലോട്ട് നമുക്ക് തരാൻ താല്പര്യം ഇല്ല എന്ന് വിളിച്ചു പറഞ്ഞു.
What.........
അതെ സാർ പിന്നെ വേറെ ആരോ കുറച്ചു കൂടെ റേറ്റ് കൂട്ടി വാങ്ങി എന്നൊക്കെ പറഞ്ഞു കേട്ടു.....
പുറത്ത് വന്ന ജാനകി എന്തോ നഷ്ടം ആയവളെ പോലെ പോയി സീറ്റിൽ ഇരുന്നു....
അവൾ അമൃതയുടെ ഫോട്ടോ എടുത്തു ആ മേശയുടെ പുറത്ത് വച്ച് അതിലേക്ക് നോക്കി ഇരുന്നു.അപ്പോഴാണ് പൊന്നു വന്നത്..
ഹലോ മാഡം..
ജാനകി പെട്ടന്ന് ഞെട്ടി പുറകിലേക്ക് നോക്കി
ആ കുട്ടിക്ക് കുഴപ്പം ഒന്നുല്ലല്ലോ അല്ലെ ആ പുലി മടയിൽ നിന്ന് കൂൾ ആയി ഇറങ്ങി വരുന്നത് കണ്ടു.
ഏയ്യ് ഇല്ല ഡാ..
ഹലോ ഗേൾസ്.....
ആ ഹലോ... പൊന്നു വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു...
ഞാൻ സഞ്ജു നിങ്ങടെ ഡിപ്പാർട്മെന്റ് ആണ്...
ഹായ് ജാനകി അവനു കൈ കൊടുത്തു.
അവൻന്റെ നോട്ടം തന്റെ ശരീരത്തിൽ ആണെന്ന് ജാനകിക്ക് മനസിലായി..
എന്താ വർക്ക് ടൈം ഇവിടെ ഒരു ചർച്ച...
ഒന്നുല്ല കുറച്ചു ഡൌട്ട്സ് ക്ലിയർ ചെയ്യുവായിരുന്നു സഞ്ജു ഇപ്പൊ പൊക്കോ ലഞ്ച് ടൈം സംസാരിക്കാം..പൊന്നു പറഞ്ഞു
മ്മ് ok bye നിങ്ങടെ വർക്ക് നടക്കട്ടെ
അപ്പോഴാണ് പൊന്നു അമൃതയുടെ ചിരിക്കുന്ന ഒരു ചിത്രംഅവിടെ ഇരിക്കുന്നത് കണ്ടത്.
ഇയാൾക്ക് അമ്മുചേച്ചിയെ അറിയോ...
മ്മ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് കുഞ്ഞിലേ മുതൽ ഉള്ള കൂട്ട് പിന്നെ എന്റെ വീടിനടുത്ത.
പാവം ചേച്ചി ആയിരുന്നു എല്ലാവരോടും ഭയങ്കര സ്നേഹം ആണ്. എനിക്ക് ഒരുപാട് വർക്ക് ഉള്ളപ്പോൾ ഹെല്പ് ചെയ്യുമായിരുന്നു.
എന്നെക്കാൾ രണ്ടു വയസ്സ് മൂത്തത് ആണ് ചേച്ചി..
മ്മ് മ്മ് മ്മ്
ഇവിടെ ആ ആതിര പിശാശ് മാത്രം എപ്പോഴും ചൊറിഞ്ഞോണ്ട് പോകും ചേച്ചി നല്ല വഴക്ക് കൊടുക്കും. ഒരിക്കൽ സാറുമായി എവിടെയോ മീറ്റിംഗ്നു പോയി തിരിച്ചു വന്നപ്പോൾ ഈ ആതിര ആ ചേച്ചിയെ എന്തോ പറഞ്ഞു പിന്നെ കുറച്ചു ദിവസം ലീവ് ആയിരുന്നു... ലീവ് കഴിഞ്ഞു വന്ന അന്ന് തന്നെ സാറിനോട് പരാതി പറഞ്ഞു ചേച്ചി. ചേച്ചിയെയും സാറിനെയും കുറിച്ച് കമ്പനിയിൽ ഓരോന്ന് പറഞ്ഞു പരത്തുന്നതിന് ശിക്ഷ കൊടുക്കണം ഇല്ലെങ്കിൽ ചേച്ചി റിസൈൻ ചെയ്യും എന്ന്..
എന്നിട്ട് എന്താ ഉണ്ടായേ...
സാർ രണ്ടാഴ്ച സസ്പെൻഷൻ കൊടുത്തു ഒപ്പം ഒരു ലാസ്റ്റ് വാണിങ് കൂടെ... അന്ന് മുതൽ ചേച്ചിയും ആ പിശാശും തമ്മിൽ കണ്ടാൽ കീരിയും പാമ്പും ആണ്.....
ആ പിന്നെ ഇപ്പൊ വന്നു പോയില്ലേ സഞ്ജു അവൻ ആൾ ശരി അല്ല സൂക്ഷിക്കണം.
അത് എനിക്ക് തോന്നി പൊന്നു അവന്റെ നോട്ടം.
അവനും ആയി ആണ് ലാസ്റ്റ് അമ്മു ചേച്ചി ഇവിടെ വഴക്ക് ആയത് അന്ന് സാർ ഇല്ലായിരുന്നു ഇവിടെ അന്ന് ഋഷി സാർ ആയിരുന്നു ഇവിടെ...
അത് കഴിഞ്ഞു അമ്മു പിന്നെ വന്നില്ലേ...
അന്ന് രാത്രിവരെ ചേച്ചിച്ചിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു.. ഇവർ എല്ലാം കൂടെ മനഃപൂർവം പണി കൊടുത്തത്.ഞാൻ കൂടെ നിൽക്കാം എന്ന് പറഞ്ഞപോൾ നിർബന്ധിച്ചു എന്നെ പറഞ്ഞു അയച്ചത് ആയിരുന്നു... പിന്നെ ചേച്ചിച്ചിയെ ഞാൻ കണ്ടിട്ടില്ല..... അത് പറഞ്ഞു പൊന്നു വിതുമ്പി...
അപ്പോഴും ജാനകിയുടെ സംശയം രുദ്രനിൽ ആയിരുന്നു..
പൊന്നു അന്ന് രുദ്രൻ സാർ എവിടെ ആയിരുന്നു..
സാർ അന്നൊന്നും അതികം അങ്ങനെ ഓഫീസിൽ വരില്ല വന്നാലും കുറച്ചു ടൈം ഇവിടെ ഒക്കെ നിൽക്കും പിന്നെ പോകും. അന്ന് സാർ ബാംഗ്ലൂർ ആയിരുന്നു.. ഇവിടെ ആർക്കും അത് അറിയില്ല സാർ അന്ന് വേറെ എവിടെയോ പോയി എന്ന ഇവിടെ പറഞ്ഞത്..
ബാംഗ്ലൂർ ആയിരുന്നു എന്ന് നിനക്ക് എങ്ങനെ അറിയാം...
അന്ന് സാർ പൂജയോട് പറഞ്ഞത് ഞാൻ കേട്ടത് ആണ്. ഇവിടെ സ്‌പൈ വർക്ക് നടക്കുന്നുണ്ട് അപ്പൊ ഏതോ ഒരു വല്യ കമ്പനിയും ആയി ഉള്ള കോൺട്രാക്ട് ഒപ്പ് വയ്ക്കാൻ പോയത് ആണ്.അതിന് വേണ്ട ഡോക്യുമെന്റ് എടുത്തു കൊടുത്തത് പൂജ ആയിരുന്നു... അങ്ങനെ ആണ് ആ യാത്ര ഞാൻ കൃത്യം ആയി ഓർത്തത്......
ഓ തമ്പുരാട്ടിമാർക്ക് വർക്ക് ഒന്നും ഇല്ലേ ചെയ്യാൻ.... ആതിര അങ്ങോട്ട് വന്നു ചോദിച്ചു...
അവർ വേഗം അവരുടെ സീറ്റിലേക്ക് ഇരുന്നു....
അഹ് കൊള്ളാല്ലോ ഇവളെ ഇവിടെ ഇട്ട് പൂജിക്കാൻ ഇവൾ ദേവി ഒന്നും അല്ലല്ലോ. എവിടെ ഒക്കെയോ അഴിഞ്ഞാടി നടന്നു ആരോ അവസാനം കൊന്നു തള്ളി റോഡിൽ.. നാശം ഇവിടെ വന്നു ജോലി ചെയ്തു ഇവിടെ ഉള്ളവർക്കും കുറെ നഷ്ടം ഉണ്ടാക്കി... ആ ഫോട്ടോ കൈയിൽ എടുത്തു കൊണ്ട് ആതിര പറഞ്ഞു. ജാനകിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവളുടെ കണ്ണികൾ ചുവന്നു തുടങ്ങിയപ്പോൾ ആയിരുന്നു അവളുടെ അടുത്ത വാക്കുകൾ.
അത് കേട്ട് ഇരുന്നിടത്തു നിന്ന് എണീറ്റ് അവൾക്ക് ഇട്ട് പൊട്ടിക്കും മുന്നേ. അവളുടെ കവിളിൽ പടക്കം പൊട്ടും പോലെ ഒരു അടി വീണു...
അടിച്ച ആളിനെ കണ്ടു ജാനകിയും പൊന്നുവും ഞെട്ടി....
രാഹുൽ...........
തുടരും...........