മിഴി ❤️ ഭാഗം 4

Valappottukal



രചന: ജിംസി

നേരിയ ചെമ്പൻ നിറമുള്ള മുടിയും അവളെ ഏറ്റവും ആകർഷിക്കുന്ന പൂച്ചക്കണ്ണുകളും വിടർന്ന അവളുടെ കരിമഷി കണ്ണുകളും, അവളുടെ ഭംഗിയേറിയ ചിരിയും ഒരു വശ്യമായ ചിരിയോടെ ഹർഷൻ നോക്കി കാണുന്നുണ്ടായിരുന്നു..........

ഹായ്.. നിള......
അവൾ ക്ലാസ്സ്‌ ലക്ഷ്യം വെച്ച് നടക്കുന്നതിനു ഇടയിൽ അവളുടെ പേര് വിളിച്ചത് കേട്ട് ഒന്ന് തിരിഞ്ഞു നോക്കി...

ഹർഷേട്ടൻ !!

ശരീരത്തിനൊരു പ്രഹരമേറ്റത് കണക്കെ അവൾ അവനെ സ്തംഭിച്ച്‌ നോക്കി...

ഇയാൾ ഇവിടെയാണോ പഠിപ്പിക്കുന്നത് ? ഇനി ഈ ശല്ല്യം ഞാൻ സഹിക്കണമല്ലോ?  അവൾ അവനെ കാണാത്ത മട്ടിൽ നടന്നു..

എന്താണ് നിള... നിനക്ക് എന്നെ മനസ്സിലായില്ലേ? 

അവൾ അവനെ നോക്കാതെ അവിടെ തന്നെ നിന്നു... അവൻ അവളുടെ അടുത്തേക്ക് ചെന്നു..

അന്ന് ഒരുത്തൻ നിന്നെ കൂട്ടി ആ വീട്ടിൽ നിന്ന് ഇറങ്ങിയത് നിന്നെ കെട്ടാനായിരുന്നല്ലേ?

 ഹ്മ്മ്...എന്റെ ഭാര്യയായി എന്റെ വീട്ടിൽ കഴിയേണ്ടവളാ നീ...ആ നീയാ ഒരു സുപ്രഭാതത്തിൽ കണ്ടവന്റെ കൂടെ ഇറങ്ങി പോയത്....നിന്നെ എന്നെ ഏൽപ്പിക്കാനായിരുന്നു അമ്മാവന് ആഗ്രഹം... അത് നിനക്ക് അറിയാമോ?

അതുവരെ തലകുനിച്ചു കേട്ട് നിന്ന അവൾ പെട്ടന്ന് മുഖമുയർത്തി അവനെ നോക്കി...

അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു... അത് പക്ഷേ അച്ഛന് നിങ്ങളുടെ തനിനിറം അറിയാതിരുന്ന കാലത്തായിരുന്നല്ലോ? ഞങ്ങളുടെ സ്വത്തിൽ മാത്രമായിരുന്നല്ലോ അമ്മാവനും അമ്മായിക്കും കണ്ണുണ്ടായത്...

അവളുടെ മറുപടി അൽപ്പം ശബ്ദം ഉയർത്തി കൊണ്ടായതിനാൽ അവൻ  പതർച്ചയോടെ ചുറ്റും നോക്കി....

നിള... നീ.. പറഞ്ഞത് ഞാൻ നിഷേധിക്കുന്നില്ല... ബട്ട്‌ ഒരു കാര്യം നീ അറിയണം... എന്റെ അച്ഛനും അമ്മയും സ്വത്ത് ആഗ്രഹിച്ചു നിന്നെ എന്റെ ഭാര്യയാക്കാൻ ശ്രമിച്ചപ്പോഴും ഒരിക്കൽ പോലും അതൊന്നും എന്റെ ചിന്തയിൽ ഇല്ലായിരുന്നു....

ചെറുപ്പത്തിൽ നിള എനിക്കാണെന്നു മോഹിപ്പിച്ച എന്റെയും നിന്റെയും വീട്ടുകാരുടെ എല്ലാ ആഗ്രഹവും തല്ലിക്കെടുത്തിയല്ലേ ഇപ്പോൾ നീ.. ഈ പുതിയ ജീവിതം തിരഞ്ഞെടുത്തത്?

അവന്റെ സംസാരം കഴിഞ്ഞപ്പോൾ തന്നെ കോളേജ് ബെൽ മുഴങ്ങിയിരുന്നു....

ഞാൻ പോവട്ടെ ഹർഷേട്ടാ... പിന്നെ ഒരു കാര്യം... ഇപ്പൊ ഞാൻ ഹാപ്പി ആണ്... എന്റെ ഈ പുതിയ ജീവിതത്തിൽ... 

എന്റെ അച്ഛൻ പോയതിൽ പിന്നെ ഒരു നിമിഷം പോലും ഒന്ന് സങ്കടപ്പെടാൻ അനുവദിക്കാത്ത ആളാണ് എന്റെ ഹസ്ബൻഡ്....മാധവ് എന്നെ അത്രയ്ക്കും നന്നായിട്ട് തന്നെ നോക്കുന്നുണ്ട്...

അച്ഛൻ മരിച്ചു ഒരാഴ്ച പോലും ആവാതെ എല്ലാവരും ചേർന്ന് ഒരു അറവുമാടിനോട് എന്ന പോലെയാണ് എന്നോട് പെരുമാറിയത്... 

എന്നെ നോക്കാനും വിവാഹം ചെയ്യിപ്പിക്കാനും എല്ലാവർക്കും നല്ല ഉത്സാഹം ആയിരുന്നല്ലോ... എല്ലാത്തിൽ നിന്നും എന്നെ രക്ഷിച്ചു, കൂടെ കൂട്ടി സംരക്ഷണം തന്ന എന്റെ ഭർത്താവും വീട്ടുകാരും മതി എനിക്ക്... ഒരു ബന്ധം  പറഞ്ഞു പോലും ഹർഷേട്ടൻ എന്റെ പിന്നാലെ ഇനി വന്നേക്കരുത്....

ചൂണ്ടു വിരൽ ഉയർത്തി ഹർഷന് നേരെ അവൾ കടുപ്പിച്ച വാക്കുകൾ ഓരോന്നും എറിഞ്ഞിട്ട് പോയപ്പോൾ ഹർഷന്റെ കണ്ണിൽ പകയുടെ കനലുകൾ ആളികത്തി കൊണ്ടിരുന്നു  .........

നീ.... ഇപ്പൊ പൊക്കോ.. എന്റെ മടയിലേക്ക് തന്നെയാണ് വരുന്നത് എന്ന് അറിയാതെയുള്ള പോക്കല്ലേ?

 നീ... ഇവിടെ അഡ്മിഷൻ എടുക്കുന്നത് കണ്ടിട്ട് ഇവിടെ നിന്നും വിളിച്ചു പറഞ്ഞ സ്മിതയോട് ഒരു താങ്ക്സ് പറയണം...അവൾ പറഞ്ഞത് കൊണ്ടാണല്ലോ താൻ പഠിപ്പിക്കുന്ന കോളേജിൽ നിന്നും ഇവിടേക്ക് ട്രാൻസ്ഫർ വാങ്ങി വന്നത്...

അവൻ ആത്മഗതം എന്നോണം പറഞ്ഞ് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു... പോകുന്ന വഴിയിൽ എൻക്വയറി കൗണ്ടറിൽ ഇരിക്കുന്ന അവന്റെ അയൽവക്കകാരി സ്മിതയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു ചിരിച്ചു...

തിരിച്ചും അവളും ഒന്ന് ചിരിച്ചു....

സെക്കന്റ്‌ ഫ്ലോറിലെ അവളുടെ എം കോം ക്ലാസ്സിലേക്ക് അവൾ ധൃതിയിൽ എത്തുമ്പോൾ  വല്ലാതെ കിതച്ചു പോയിരുന്നു...

ക്ലാസ്സിൽ ഉള്ളവരെല്ലാം അവൾക്ക് അപരിചിതരായിരുന്നു  .... അവളുടെ ഡിഗ്രി ബാച്ചിൽ ഉള്ളവർ പകുതിയിലേറെ പിജി രണ്ടാം വർഷത്തിലേക്ക് കടന്നു...

ഫസ്റ്റ് ഇയർ ക്ലാസ്സിലേക്ക് കാലെടുത്ത് വെക്കുമ്പോൾ അവൾ മനസ്സിൽ നന്നായൊന്നു പ്രാർത്ഥിച്ചു... ശേഷം അവൾ ഒഴിഞ്ഞ ഒരു സീറ്റിൽ പോയിരുന്നു... 

കുട്ടികളുടെ കലപില സംസാരങ്ങൾക്ക് നിശബ്ദത പൊടുന്നനെ വീഴ്ത്തികൊണ്ടായിരുന്നു അവന്റെ കടന്നുവരവ്.....

ഗുഡ് മോർണിംഗ്......

ഒരു പുഞ്ചിരിയോടെ ചിരിക്കുന്ന പുതിയ സാറിനെ കണ്ട് നിള മാത്രം അമ്പരന്ന് നിന്നു....

ഗുഡ് മോർണിംഗ് സാർ....

കുട്ടികൾ തിരിച്ചും ചിരിച്ചു കൊണ്ട് വിഷ് ചെയ്ത് അവരുടെ ഇരിപ്പിടത്തിൽ ഇരുന്നപ്പോഴും നിള മാത്രം നിന്നയിടത്തു തറഞ്ഞു പോയി....

ഹേയ്... യു സിറ്റ് ദേർ.....

അവളെ നോക്കി അവൻ ഉറക്കെ പറഞ്ഞതും അവൾ ചുറ്റും ഒന്ന് നോക്കി പെട്ടെന്ന് ഇരുന്നു...

ഓക്കേ.. സ്റ്റുഡന്റസ്.... ഞാൻ ആണ് നിങ്ങൾക്ക് ടാക്സ് എടുക്കാൻ വന്ന പുതിയ സാർ... ഐ യാം  ഹർഷൻ വാസുദേവ്.....

ഈ കോളേജിൽ മുൻപ് ഉണ്ടായിരുന്ന ഐസക് സാറിനു പകരം വന്നതാണ്.. സാർ ഒരു ടു മന്ത്സ് ലീവിലാണ്... സൊ..ഐ യാം ടീച്ചിങ് യു ടാക്സ് ഫോർ ടു മന്ത്സ്...

വിൽ യു ഓൾ കോപ്പറേറ്റ്?
ആ ചോദ്യം ചോദിച്ച് അവൻ നിളയെ തന്നെ നോക്കി... കുട്ടികൾ എല്ലാവരും യെസ് സാർ എന്ന് ഉറക്കെ പറഞ്ഞു....

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

പിറ്റേന്ന് അടുക്കള പണിയിൽ അമ്മയെ സഹായിച്ച് കോളേജിൽ പോകാൻ ഒരുങ്ങുകയാണ് നിള....

ശോ.... ടൈമ് പോയല്ലോ.... ഇന്നിനി ബസ് കിട്ടി കോളേജ് എത്തുമ്പോ ഫസ്റ്റ് ബെൽ അടിക്കും എന്നാ തോന്നുന്നേ....

കണ്ണാടിയിൽ നോക്കി മുടി വേഗം ചീകി കെട്ടുന്നതിനു ഇടയിൽ അവൾ പിറു പിറുത്തു നിന്നു.. 

എന്താണ് നിള കുട്ടി... നീ കണ്ണാടിയെ നോക്കി ചീത്ത വിളിക്കുന്നത്‌?
പിന്നിൽ വന്നു നിന്ന് മാധവ് ചോദിച്ചു...

ടൈമ് പോയത് അറിഞ്ഞില്ല മാധവ്.... ഞാൻ ഇന്ന് കോളേജിൽ എത്താൻ വൈകും എന്നാ തോന്നണേ.. ഞാൻ പറഞ്ഞില്ലെ...ഹർഷേട്ടൻ അവിടെ ജോയിൻ ചെയ്ത കാര്യം... ഇന്നാണെങ്കിൽ ഫസ്റ്റ് പീരിയഡ് ടാക്സ് ക്ലാസ്സ്‌ ആണ്...

നേരം വൈകിയാൽ ചിലപ്പോ എല്ലാരേം മുമ്പിലിട്ട് എന്നെ നാറ്റിക്കാൻ ചാൻസ് ഉണ്ട്...അല്ല.... മാധവ് എന്താ ഓഫീസിൽ പോകാൻ റെഡി ആവാത്തെ?

അവൾ പിന്തിരിഞ്ഞു നോക്കി അവനെ നോർമൽ ഡ്രസ്സിൽ തന്നെ കണ്ടത് കൊണ്ട് ചോദിച്ചു...

ആഴ്ചയിൽ വൺ ഡേ ഓഫ് എടുക്കാമല്ലോ... ഞാൻ ഇന്ന് എടുക്കാം എന്ന് വിചാരിക്കുന്നു... എനിക്ക് അച്ഛന്റെ കൂടെ ടൗണിൽ പോയി ഒരു പ്രോപ്പർട്ടിയുടെ പേപ്പർസ് ശരിയാക്കാൻ ഉണ്ട്...

ഓഹ്.. ഓക്കേ... എന്നാൽ വൈകിട്ടു കാണാം... മാധവ്... ഞാൻ ഇറങ്ങട്ടെ....

അവൾ ധൃതിയിൽ ബാഗും എടുത്ത് ഇറങ്ങി...

അതേ... ഞാൻ ഡ്രോപ്പ് ചെയാം... ഞാൻ ഇപ്പൊ ഫ്രീയാടോ....

അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു ഓക്കേ പറഞ്ഞു..

എന്നാൽ പോകാം... അവൾ ധൃതിയിൽ സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നപ്പോൾ അച്ഛമ്മ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നുണ്ടായിരുന്നു...

അല്ല... മോളെ.. ഒന്നും കഴിക്കാതെ പോകുവാണോ?

അയ്യോ... ടൈമ് ഇല്ല അച്ഛമ്മേ... ഞാൻ പോട്ടെ... വാ മാധവ്.. ടൈമ് പോകും.....

അവൾ പോകാൻ തിടുക്കം കൂട്ടി...

ഞാൻ അല്ലേ ഇന്ന് ഡ്രോപ്പ് ചെയ്യുന്നേ... കാറിലാവുമ്പോൾ വേഗം എത്തും... നീ കഴിച്ചിട്ട് എന്റെ കൂടെ വന്നാൽ മതി...
അവൻ അതും പറഞ്ഞ് ടേബിളിൽ നിന്ന് കമിഴ്ത്തി വെച്ച പ്ലേറ്റ് എടുത്ത് അതിലേക്ക് അപ്പവും കറിയും വിളമ്പി അവൾക്ക് വായിൽ വെച്ച് കൊടുത്തു...

മാധവ് ഒന്നും കഴിച്ചില്ലല്ലോ... ദാ.. ഇത് കഴിക്ക്...

അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ഭക്ഷണം കൊടുക്കുന്നത് കണ്ട് അച്ഛമ്മ ഒരു പുഞ്ചിരിയോടെ നോക്കി ഇരുന്നു.. അടുക്കള വാതിലിന്റെ അരികും ചേർന്ന് അമ്മയും ചെറിയമ്മയും മുഖത്തോട് മുഖം നോക്കി ചിരിച്ചു നിൽപ്പുണ്ടായിരുന്നു...

                   കോളേജ് ഗേറ്റിൽ നിളയെ ഇറക്കി വിടുന്നത് പിന്നിൽ നിന്നും വരുന്ന ഹർഷൻ കണ്ടിരുന്നു...

മാധവിനു കൈ വീശി കാണിച്ചു നിള വേഗം ഗേറ്റ് കടന്ന് പോയി... ഹർഷൻ തന്റെ ബൈക്ക് മാധവിനു മുന്നിലായി നിർത്തിയിട്ടു.. 

എന്താ സാറേ ഒരു വഴിതടയലൊക്കെ...?

നിളയുടെ വീട്ടിൽ വെച്ച് അമ്മാവന്മാരെയും മക്കളെയും ഒക്കെ കണ്ട ഒരു മുഖ പരിചയം വെച്ചാണ് നിള പറഞ്ഞ ഹർഷൻ ഇത് തന്നെയാണെന്ന് അവൻ ഊഹിച്ചെടുത്തത്...

എന്നെ മറക്കാൻ വഴിയില്ലല്ലോ ... ഹായ് മാധവ്...
ഹർഷൻ ഒരു ചിരിയോടെ അവന് കൈ കൊടുത്തു...

മാധവ് ഒരു മടിയോടെ കൈ രണ്ടും പോക്കറ്റിൽ ഇട്ട്‌ കൊണ്ട് നിന്നു...

ഹാ.... എന്താണ്‌ ടോ.. ഒന്നു കൈ തരാൻ മടി... ഒന്നുല്ലേലും തന്റെ വൈഫിനെ പഠിപ്പിക്കുന്ന സാർ എന്ന ബഹുമാനം എങ്കിലും താടോ....

നീട്ടിയ കയ്യിലേക്ക് നോക്കി കൊണ്ട് മാധവ് ഒന്നു കൈ കൊടുത്തു...ഹർഷന്റെ മുഖത്തെ ചിരി പിന്നെ മങ്ങിയിരുന്നു..

നീ... ഒരു മണ്ടനാടോ... അവളും ഞാനും കുട്ടികാലം തൊട്ടുള്ള ഇഷ്ടമാ.. ഞങ്ങളുടെ മാര്യേജ് വീട്ടുകാർ പരസ്പരം പറഞ്ഞ് വെച്ചതുമാണ്... അതിനിടയിൽ അല്ലേ അവളുടെ അച്ഛന്റെ മരണവും സ്വത്തു തർക്കവും....

നിന്നെ അവൾ വിവാഹം ചെയ്തതിൽ കുറേ ലക്ഷ്യം ഉണ്ട് അവൾക്ക്... അച്ഛൻ മരിച്ചു അനാഥയായ പെണ്ണിന് സംരക്ഷണം കിട്ടാൻ അവൾക്ക് വിശ്വാസവും ഉറപ്പും ഉള്ള ഒരു വീട്...അവൾ എന്തായാലും അവളുടെ സ്വത്തു മോഹിച്ചു നിൽക്കുന്ന ബന്ധുക്കൾക്കൊപ്പം പോയി നിൽക്കില്ല...

വെറും ഒരു താലി ചരട് കഴുത്തിൽ ഇട്ടാലും അവളുടെ ആഗ്രഹം പോലെ നിന്റെ ചിലവിൽ എത്ര വേണേലും പഠിച്ചു നല്ല ജോലി നേടാം... അപ്പോഴും അവളുടെ സേവിങ്സ് അപ്പുറത്ത് സേഫ്..... പഠിച്ചു പുറത്തു പോയി ജോലി ചെയ്യാൻ അവൾക്ക് ഭയങ്കര ആഗ്രഹമാണ്...
അവൾ അവളുടെ ലക്ഷ്യം പൂർത്തിയാക്കുമ്പോൾ ഞാനും അവളും കൂടി പറക്കും... പിന്നെ ഞങ്ങളുടെ മാത്രം ലൈഫ്....

ഛീ.... നിർത്തടാ..... നീ പറഞ്ഞു പറഞ്ഞു എവിടെ വരെ പോകും എന്ന് നോക്കുവായിരുന്നു....ഞാൻ അവളെ കണ്ട് തുടങ്ങിയിട്ട് കുറച്ചായുള്ളൂ എങ്കിലും നന്നായി തന്നെ അവളെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.......

ആരാണ് കള്ളം പറയുന്നത് എന്നൊക്കെ മനസ്സിലാക്കാൻ എനിക്ക് നിന്റെ ഉപദേശം താൽക്കാലത്തേക്ക് വേണ്ട....

വാ തോരാതെ സംസാരിച്ച ഹർഷന് അങ്ങനെയൊരു മറുപടി കൊടുത്ത് മാധവ് കാറിന്റെ ഡോർ വലിച്ചു തുറന്നു ദേഷ്യത്തിൽ കയറി പോയി....

ഹ്മ്മ്മ്..... ഇപ്പൊ നീ വലിയ ഡയലോഗ് വിട്ടു പൊയ്ക്കോ മാധവ്.... നിളയെ ഞാൻ പതിയെ പതിയെ എന്റേതാക്കി മാറ്റും.....

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ക്ലാസ്സ്‌ തുടങ്ങിയിട്ട് ആദ്യം നടത്തുന്ന ടെസ്റ്റ്‌ പേപ്പറിനു വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയാണ് നിള.....

 മാധവ് എന്തോ ചിന്തിച്ചിരിക്കുന്നത് കണ്ടിട്ടാണ് നിള തന്റെ പുസ്തകത്തിൽ നിന്നും കണ്ണെടുക്കുന്നത്....

അവൾ ബുക്ക്‌ എടുത്തു വെച്ച് പതിയെ അവന്റെ തോളോട് ചേർന്നിരുന്നു...

എന്തുപറ്റി എന്റെ മാധുവിന്......?

കൂടുതൽ ഇഷ്ടം തോന്നുമ്പോൾ മാത്രമേ അവൾ ആ പേര് വിളിക്കുന്നത്‌ പതിവുള്ളു....
അവന്റെ താടിയിൽ പിടിച്ചൊന്ന് കുലുക്കി കൊണ്ട്  ചോദിച്ചപ്പോൾ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലാതെ അവൻ മൂകമായി ഇരുന്നു....

ചോദിച്ചത് കേട്ടില്ലേ?    സംതിങ് റോങ്ങ്‌..... പ്ലീസ്... പറ... എന്നോട്... എന്താ ഒരു മൂഡോഫ്?

അത് ഒന്നും ഇല്ലല്ലോ.....

അവന്റെ ഉള്ളിൽ  ഹർഷൻ കോരിയിട്ട വാക്കുകൾക്ക് ചെറിയൊരു ഭാവമാറ്റം അവൻ അറിയാതെ തന്നെ മുഖത്ത് വന്നിരുന്നു....

ഇല്ല.... പറ  എന്നോട്.... മാധവിനു എന്തോ പറ്റിയിട്ടുണ്ട്.... മുഖം കണ്ടാൽ അറിയില്ലേ?

നിന്നോട് പറഞ്ഞില്ലേ... ഒന്നും ഇല്ലന്ന്......

അവൾ വീണ്ടുമൊരിക്കൽ കൂടി ചോദിച്ചതോടെ അവനെ നിയന്ത്രിക്കാൻ അവന് കഴിയാതെ പോയി...
പറഞ്ഞ് കഴിഞ്ഞതിൽ പിന്നെ അവൻ തലക്ക് കയ്യും വെച്ച് തല കുനിച്ചിരുന്നു......

ആദ്യം ആയിട്ടാണ് അവൻ ഇത്രയും ഉച്ചത്തിൽ തന്റെ നേർക്ക് ഇങ്ങനെ സംസാരിക്കുന്നത്...
അവൾ ഒന്നും തിരിച്ചു പറയാതെ അവന്റെ അടുത്ത് കിടന്നു... 

ശേ.... ഒരുത്തന്റെ വാക്ക് കേട്ട് വെറുതെ ഞാൻ അവളോട് ചൂടായി പോയല്ലോ...
അവൻ ആത്മഗതം എന്നോണം പറഞ്ഞ് ഒന്നും മിണ്ടാതെ കിടന്നു...

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
                             അപ്പോൾ അവിടെ നിന്ന് നിങ്ങൾക്കിടയിൽ പ്രശ്നം തുടങ്ങുവായിരുന്നോ?

മിഴിയുടെ ചോദ്യമാണ് മാധവിനെ ഓർമകളിൽ നിന്നും തിരിച്ചു കൊണ്ട് വന്നത്...

അന്ന് എനിക്ക് നിളയോട് ഒരു വിധത്തിലുള്ള സംശയം ഒന്നും ഉണ്ടായിരുന്നില്ല... ഹർഷൻ പറഞ്ഞ പോലെ അവൾ എന്നിൽ നിന്നും അകന്ന് പോകുമോ എന്ന ഭയം ഉണ്ടായിരുന്നു...

പിന്നീട് കോളേജിൽ നിന്നും ഇടയ്ക്കു അവളെ ഡ്രോപ്പ് ചെയ്യാൻ പോകുമ്പോൾ അവളും അവനും ചിരിച്ചു സംസാരിക്കുന്നതൊക്കെ കാണുമ്പോൾ വല്ലാത്തൊരു ദേഷ്യം അരിച്ചു കയറിയിരുന്നു...എല്ലാം ഒരു തോന്നലാണെന്ന് ഞാൻ തന്നെ സമാധാനിച്ചു...

പിജി നല്ല മാർക്കോട് കൂടി അവൾ പാസായിരുന്നു... ഒരു ദിവസം സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ പോയവളെ പിന്നെ നേരം കുറെയായിട്ടും കണ്ടില്ല.... പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ പോകും വഴിയാണ് അവളുടെ ഫോണിൽ നിന്നും മെസ്സേജ് വന്നത് ഞാൻ നോക്കുന്നത്..

ഞാൻ ഹർഷേട്ടന്റെ ഒപ്പം പോകുന്നു... തിരക്കി വരരുത്.....അത്ര മാത്രം അവൾ അയച്ചു ഒറ്റ പോക്ക് പോയി... പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല... കോളേജിൽ ചെന്നു അന്വേഷിച്ചപ്പോൾ ഹർഷൻ ട്രാൻസ്ഫർ ആയെന്നും അറിഞ്ഞു...

അവളെ അനേഷിച്ചു പിന്നെ പോയില്ല... ഒരു തരം പകയായിരുന്നു എല്ലാത്തിനോടും...അച്ഛൻ മരിച്ചു തനിച്ചായാവളെ കൂടെ കൂട്ടി,ലൈഫിന്റെ തന്നെ ഒരു ഭാഗം ആക്കിയപ്പോൾ ഇങ്ങനെ പെട്ടെന്ന് ഒരു നാൾ ചതിച്ചിട്ടു പോകുമെന്ന് കരുതിയില്ല...

എല്ലാം കേട്ട് മിഴി ഒരു നിമിഷം മൗനമായി നിന്നു.. കേട്ടതൊന്നും വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല....

ഇനി പറ... നിനക്ക് നിളയെ കുറിച്ച് അറിയാവുന്ന കാര്യങ്ങൾ?

മാധവ് അവൾ പറയാൻ പോകുന്ന കാര്യങ്ങൾ അക്ഷമയോടെ കേൾക്കാനായി കാത്തിരുന്നു...

ഞാൻ പറഞ്ഞല്ലോ അന്ന് ചേച്ചിയെ അവശനിലയിൽ കണ്ടിട്ട് അനാഥലയത്തിലെ അമ്മമാർ ചേർന്നു ഒരു ഹോസ്പിറ്റലിൽ കൊണ്ടാക്കിയിരുന്നു... ബോധം വരാൻ കുറേ സമയം എടുത്തിരുന്നു... ഞാനാണ് കുറച്ച് ദിവസം ചേച്ചിക്ക് ബൈസ്റ്റാൻഡർ  നിന്നത്...

കുറച്ചു നേരം മാത്രമേ ഞങ്ങൾ സംസാരിച്ചുള്ളൂ... പേര് നിള എന്നാണെന്നും ആരൊക്കെ ഉണ്ട് എന്ന് അന്വേഷിച്ചപ്പോൾ മാധവ് എന്ന പേരും പറഞ്ഞു...

എന്റെ മാധവ്... എന്ന് വിളിച്ചു ഇടയ്ക്കിടെ കരഞ്ഞു കൊണ്ടിരുന്നു... പോലീസിൽ വിവരം അറിയിക്കാൻ അന്ന് നോക്കിയതായിരുന്നു.. പക്ഷേ.. ആ ചേച്ചി ഡോക്ടറുടെ കാല് പിടിച്ചു പറഞ്ഞു പോലീസിൽ അറിയിക്കരുത് എന്ന്..
പരിശോധനക്ക് ശേഷം ഡോക്ടർ പറഞ്ഞത് ആ ചേച്ചിയെ ആരോ റേപ്പ് ചെയ്തു എന്നാണ്...

അനാഥാലയത്തിലെ പറമ്പിൽ നിന്നു ചേച്ചിയെ കൊണ്ട് വന്നതിനാൽ തന്നെ പിന്നീട് കേസാക്കുമ്പോൾ അനാഥലയത്തിൽ ഉള്ളവരുടെ മേല് വന്നു വീഴുമോ എന്ന ഭയം അവിടെ കുറച്ചു പേർക്ക് ഉണ്ടായിരുന്നു... പരിചയമുള്ള ഡോക്ടർ ആയതു കൊണ്ടും ആ ചേച്ചിയുടെ റേപ്പ് കേസ് പുറമെ ആരും അറിഞ്ഞില്ല....

മിഴിയുടെ വാക്കുകൾ കേട്ട് മാധവ് പെട്ടെന്ന് കോരി തരിച്ചു നിന്നു...

എന്നിട്ട്..... അവൾ.... അവൾ ഇപ്പൊ എവിടെയാ?

അവൻ ആകാംഷയോടെ ചോദിച്ചു...

മിഴി തുടർന്നു..

അവസാനമായി ഞാൻ ആ ഹോസ്പിറ്റലിൽ വെച്ചാണ് കാണുന്നത്..എന്റെ കല്യാണം പെട്ടെന്ന് തന്നെയായത് കൊണ്ട് പിന്നീട് ചേച്ചിക്ക് കൂട്ട് നിന്നത് വേറെ ഒരു അമ്മയായിരുന്നു...

കല്ല്യാണ തിരക്കിനിടയിൽ പിന്നെ നിള ചേച്ചിയെ പോയി കാണാനൊന്നും കഴിഞ്ഞില്ല... ഹോസ്പിറ്റലിൽ പോയാൽ വിവരം അറിയാൻ കഴിയും...

മ്മ്... നാളെ നമുക്ക് അവളെ കാണാൻ പോണം... ഇതുപോലെ ഒരു അവസ്ഥ അവൾക്ക് വന്നെന്ന് കേട്ടപ്പോൾ എന്തോ അവളോടുള്ള എല്ലാ പകയും ഒരു നിമിഷം അലിഞ്ഞില്ലാതായ പോലെ... പിന്നെ എന്നെ ഉപേക്ഷിച്ചു പോയിട്ട് എന്തിനാണ് അവൾ മാധവ് എന്ന പേര് മാത്രം പറഞ്ഞത്....

മിഴി... നീ വരുമോ എന്റെ കൂടെ... അവളെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലേക്ക്?

സ്വന്തം ഭർത്താവിന്റെ ആദ്യ ഭാര്യയെ കാണാൻ അനുവാദം ചോദിക്കുന്നവന് മുന്നിൽ അവൾ ഒരു നിസ്സഹായതയോടെ നിന്നു...

എന്തൊക്കെയോ ഇദ്ദേഹത്തിന്റെയും നിള ചേച്ചിയുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്... താനിപ്പോൾ ഇവർക്കിടയിൽ പിന്നീട് ഒരു അതികപറ്റാകുമോ ഈശ്വരാ... എന്ത് വന്നാലും തനിക്കിവിടെ സുരക്ഷിതമായി കഴിഞ്ഞു കൂടാൻ ഒരിടം തന്നാൽ മതി... അത്രയേ.. ഇപ്പൊ എന്റെ മനസ്സിലുള്ളു....

എന്താണ്.. മിഴി ആലോചിക്കുന്നത്? എനിക്ക് അറിയാം... ഒരു ഭാര്യക്കും ഇത് അത്ര സഹിക്കുന്ന കാര്യമാവില്ല... ഒരുമിച്ച് ഒരു ജീവിതം തുടങ്ങും മുന്പേ സ്വന്തം ഭർത്താവ് പറയാതെ മറച്ചു വെച്ച ആദ്യ ഭാര്യയെ കാണാൻ സഹായം ചോദിക്കുന്നത്... ആർക്കും സഹിക്കില്ല...

 പക്ഷേ... മിഴി... പ്ലീസ്... ഇപ്പോൾ നീ എന്നെ സഹായിക്കണം... ഒരുപക്ഷെ എനിക്കും നിളക്കും ഇടയിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.. ആരൊക്കെയോ ചേർന്ന് ഞങ്ങളെ ഇങ്ങനെ അകറ്റിയതാണെങ്കിൽ ജീവിതകാലം മുഴുവൻ എനിക്കത് തീരാവേദന ആകും...

നീ... ആഗ്രഹിച്ചത് ഇവിടെ താമസിക്കാൻ ഒരിടമല്ലേ... അത് തുടർന്നും ഉണ്ടാകും.. പക്ഷേ... ഒരു ഭർത്താവിന്റെ സ്ഥാനം മാത്രം... അത് ഞാൻ..... ഞാൻ എന്റെ നിളയ്ക്ക് കൊടുത്ത് പോയി.....

അവൾ പ്രതീക്ഷിച്ചതുപോലെയുള്ള വാക്കുകൾ അവനിൽ നിന്നും ഉതിർന്നു വീണു എങ്കിലും എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

ഞാൻ...... വരാം നാളെ...

അവൾ സമ്മതം മൂളി...

ഓക്കേ.....താങ്ക്സ് മിഴി.... ഗുഡ് നൈറ്റ്‌.... താൻ... വേഗം കിടന്നോ.... ഇപ്പൊ തന്നെ നമ്മൾ കുറെ സംസാരിച്ചു നേരം പുലരാൻ ഇനി കുറച്ചു സമയം കൂടി ഉള്ളൂ..... വേഗം ഉറങ്ങിക്കോ.... 

മ്മ്.... അവൾ കിടക്കയിൽ നിന്നും ബെഡ്ഷീറ്റും തലയിണയും എടുത്തു താഴെക്കിട്ടു....

എന്താ... തറയിൽ കിടക്കുന്നത്... ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത് കൊണ്ടാണോ? താൻ ബെഡിൽ കിടന്നോ... എനിക്ക് പ്രോബ്ലം ഒന്നുമില്ല....

വേണ്ട... ആ സ്ഥാനം നിള ചേച്ചിക്ക് ഉള്ളതാ.... ഈ മുറിയിലെ ബെഡിൽ ഇനി കിടന്നാൽ എനിക്ക് ഉറക്കം വരും എന്ന് തോന്നുന്നില്ല.....
വളരെ ശാന്തമായി അവൻ അത് പറഞ്ഞപ്പോൾ  അവൾ അങ്ങനെയൊരു മറുപടി കൊടുത്തു താഴെ ഷീറ്റ് വിരിച്ചു കിടന്നു....

അവൻ ലേറ്റ് ഓഫ് ചെയ്ത് കിടക്കുമ്പോൾ പുലരാൻ പോകുന്ന പ്രഭാതം കുറേ പ്രതീക്ഷകൾ തരുമെന്ന ചിന്തകൾ അവനിൽ വന്നു പൊതിഞ്ഞു....

  മറുഭാഗത്തു മിഴിയ്ക്ക്,  മനസ്സിൽ പൂത്ത മോഹങ്ങളും സ്വപ്നങ്ങളും ജീവിതവും എല്ലാം,   ഒറ്റ നിമിഷം കൊണ്ട് പൊഴിഞ്ഞു പോകുന്നു എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു കൊണ്ട് പതിയെ നിദ്രയെ പുൽകി..... 
                                അതിരാവിലെ തന്നെ അവൾ ഉറക്കം ഉണർന്നു.. അവൻ തനിക്ക് മുന്പേ എണീറ്റ് പോയിട്ടുണ്ട്... അവൾ വെറുതെ ബെഡിലേക്ക് നോക്കി... അവിടെ അവനെ കാണാനില്ലാത്തതു കൊണ്ട് അവൾ ഊഹിച്ചു..

അലമാരയിൽ നിന്നും ഡ്രസ്സ്‌ എടുത്ത്,   ഫ്രഷാവൻ ബാത്റൂമിലേക്ക് കയറാൻ വാതിൽ  തുറക്കാൻ നോക്കിയതും മറുഭാഗത്തു നിന്ന് അവൻ തുറന്നതും ഒരുമിച്ചായിരുന്നു...

അവൾ പ്രതീക്ഷിക്കാതെ വീഴാൻ പോയതും അവൻ കൈകളിൽ താങ്ങിയിരുന്നു...ആദ്യ സ്പർശത്തിൽ അവൾ ഒരു നിമിഷം അവനെ നോക്കി നിന്നു...  വീഴാൻ പോയവളെ നേരെ നിർത്തി കൊണ്ട് അവൻ കൈ അവളിൽ നിന്നും വിടുവിച്ചു.....

അയ്യോ സോറി..... ഞാൻ വിചാരിച്ചു ബാത്‌റൂമിൽ ആരും ഇല്ലെന്ന്....മിഴി തനിക്ക് അബദ്ധം പറ്റിയതോർത്തു ഒന്ന് ചമ്മി നിന്നു...

മ്മ്... പിടിച്ചില്ലേൽ കാണായിരുന്നു.. 
അവൻ ഒന്ന് പുഞ്ചിരിച്ച് തലയും തോർത്തി കൊണ്ട് പോയി...

കല്ല്യണം കഴിഞ്ഞു വന്നു ആദ്യമായാണ് ഒരു പുഞ്ചിരി അവനിൽ നിന്നും കിട്ടുന്നത് എന്നോർത്ത് അവൾ ബാത്റൂമിലേക്ക് കയറി..

അടുക്കളയിൽ എല്ലാവർക്കും ഒപ്പം പണികളിൽ മിഴിയും കൂടി...

എന്താ ഇന്ന് സ്പെഷ്യൽ?   എന്റെ വല്ല ഹെല്പ് വേണോ?

അടുക്കളയിലേക്ക് കയറി വന്നു മാധവ് തിരക്കി.... മിഴി അടുപ്പത്തു ദോശക്കുള്ള സാമ്പാർ തയാറാക്കുകയായിരുന്നു.... ചെറിയമ്മ അപ്പുറത്ത് ചമ്മന്തിക്കുള്ള തേങ്ങയും ചിരകിയെടുക്കുന്നുണ്ട്....

പവിത്രാമ്മ ദോശ ചുടുന്ന തിരക്കിലാണ്...എല്ലാവരും ഓരോന്നും സംസാരിച്ചു നിൽക്കുന്നതിനു ഒരു നിശബ്ദത വരുത്തി കൊണ്ട് മാധവ് വന്നപ്പോൾ അവരുടെ മുഖത്ത് അതിശയമായിരുന്നു....

നിള പോയതിൽ പിന്നെ മാധവ് അടുക്കള പരിസരത്തേക്ക്  ഒന്ന് എത്തിനോക്കുന്നത് ഇത് ആദ്യമാണല്ലോ എന്ന് ചെറിയമ്മ ഓർത്തു... നിളയുള്ളപ്പോൾ  എന്തെങ്കിലും ഹെല്പ് ചെയ്യാൻ മാധവ് അടുക്കളയിൽ കാണും.....

ഇപ്പൊ ഹെല്പ് ഒന്നും വേണ്ട....മോൻ രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞ് മിഴി മോളെ കൂട്ടി പുറത്തൊക്കെ ഒന്ന് കറങ്ങി വാ...

പവിത്രാമ്മ അത് പറഞ്ഞപ്പോൾ മാധവിന്റെ മുഖമൊന്നു വിടർന്നു... രാവിലെ തന്നെ നിളയെ കുറിച്ചറിയാൻ മിഴിക്കൊപ്പം ഹോസ്പിറ്റലിൽ പോകാം എന്ന് താൻ കരുതിയതാണ്... 

അവൻ ആയിക്കോട്ടെ പോയേക്കാം എന്ന് പറഞ്ഞ് പോകുമ്പോൾ അമ്മയ്ക്കും ചെറിയമ്മക്കും വലിയ സന്തോഷം തോന്നി...

പഴയ മാധവിനെ തിരിച്ചു കിട്ടുന്നു എന്ന സന്തോഷമായിരുന്നു അവർക്ക്.... 

മോൾക്ക് സന്തോഷായില്ലേ?

പവിത്രാമ്മ അത് ചോദിച്ചപ്പോൾ മിഴി ചിരിച്ചൊന്നു തലകുലുക്കി....

പാവം.... നിള ചേച്ചി ഇപ്പോഴും സ്നേഹിക്കുന്ന മാധവിനെ ചേച്ചിക്ക് വേഗം തിരികെ കിട്ടണം...

മിഴി മനസ്സിലൊന്നോർത്തു...

പുറത്തേക്ക് പോകാൻ വേഗം തന്നെ മാധവ് റെഡി ആയിരുന്നു...മിഴിയും വേഗം മാറി ഇറങ്ങി....

പോയി വായോ രണ്ടാളും.... അച്ഛമ്മ രണ്ടു പേരെയും നോക്കി പറഞ്ഞു....
എല്ലാവരോടും പറഞ്ഞ് അവർ ഇറങ്ങി...

കാറിൽ കയറാൻ നേരം മിഴി അവളുടെ ചെറിയ ഒരാഗ്രഹം മനസ്സിലോർത്തു...

അതേ... ഒന്ന് നിൽക്കോ....ഒരു കാര്യം....

മ്മ്.... എന്താ... വേഗം കാറിൽ കയറ്.... പോണ  വഴിയിൽ സംസാരിക്കാം.... ടൈമ് ഒട്ടും കളയണ്ട...

മാധവ് വാച്ചിൽ നോക്കി അക്ഷമയോടെ പറഞ്ഞു.....

എന്നെ ആ ബുള്ളറ്റിൽ ഒന്ന് കൊണ്ട് പോവോ... അതിൽ കയറാനുള്ള ഒരാഗ്രഹം കൊണ്ട് ചോദിച്ചതാ.....

പാർക്കിങ്ങിൽ അൽപ്പം പൊടി പിടിച്ചു കിടക്കുന്ന അവന്റെ ചുവപ്പും കറുപ്പും ചേർന്ന ബുള്ളറ്റിനെ നോക്കി അവൾ മിഴിയൊന്ന് പായിച്ചു പറഞ്ഞു....

ഏയ്‌... നോ... അതിൽ പോകണ്ട... കാറെടുക്കാം.....

അവൻ എന്തോ ഓർത്തിട്ട് പറഞ്ഞു...

മിഴിയുടെ മുഖം ഒന്ന് മങ്ങി...

ചെ...... ഞാനൊരു മണ്ടി.... ജീവിതത്തിൽ ഇടമില്ലാത്തവനോട് പറയാൻ തന്റെ ഈ കുഞ്ഞ് ആഗ്രഹത്തിനു എന്ത് വിലയാണ് ഉള്ളത്?     ചോദിക്കാൻ പാടില്ലായിരുന്നു... അവൾ സ്വയം ഒന്ന് തലയ്ക്കു കിഴുക്കി കാറിന്റെ ഡോർ തുറന്നു....

അല്ലേൽ വേണ്ട... നീ ഒരാഗ്രഹം പറഞ്ഞതല്ലേ പോകാം... അതിൽ കയറിക്കോ....
മാധവ് അത് പറഞ്ഞതും മിഴിയുടെ മുഖം വിടർന്നു...

പെട്ടെന്ന് തന്നെ അവൻ ഒരു തുണി എടുത്ത് ഓടിച്ചിട്ടൊന്നു മിനുക്കി കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. കുറേ നാൾ കഴിഞ്ഞ് സ്റ്റാർട്ട്‌ ചെയുന്നതിന്റെ ചെറിയൊരു സ്റ്റാർട്ടിങ് ട്രബിൾ അതിനുണ്ടായിരുന്നു....

വലിയൊരു സൗണ്ടോടു കൂടി അവരെയും വഹിച്ചു കൊണ്ട് ആ വണ്ടി ഹോസ്പിറ്റലിലേക്ക് യാത്ര തുടങ്ങി....

To Top