രചന: ജിംസി
മഴത്തുള്ളികളെ വേഗത്തിൽ തെറിപ്പിച്ചു കൊണ്ട് ആ ഓട്ടോ വേഗത്തിൽ ഹോസ് പിറ്റലിലേക്ക് പാഞ്ഞു....
" എനിക്ക് വേദനിച്ചിട്ട് വയ്യായേ... "
" അമ്മ കരയാതെ... ഇപ്പോൾ എത്തും ഹോസ്പിറ്റലിൽ... "
ഗാഥ ആ അമ്മയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു...
" ചേട്ടാ കുറച്ച് സ്പീഡിൽ പോണേ... "
ഓട്ടോക്കാരൻ അവൾ പറയുന്നത് കേട്ട് ഒന്ന് ഇരുത്തി മൂളി കൊണ്ട് വണ്ടി സ്പീഡ് അൽപ്പം കൂട്ടി...
അജിത്ത് ഇടയ്ക്കിടെ വാച്ചിലേക്കു നോക്കി ഇരിക്കുന്നത് അവൾ ഇടക്കെ ശ്രദ്ധിച്ചിരുന്നു...
ഹോസ്പിറ്റലിൽ എത്തി ആ അമ്മയെ പരിശോധനക്കായി കയറ്റി.. വരാന്തയിൽ ചാരു ബെഞ്ചിലായി അവളും അവനും ഇരുന്നു...അവൾ വീട്ടിലേക്ക് കാര്യങ്ങൾ വിളിച്ചു പറഞ്ഞിട്ട് വെച്ചു.
അതിനിടയിൽ അവന്റെ ഫോണിൽ കോൾ ഒന്ന് രണ്ട് തവണ വരുകയും അവൻ അത് ഓഫ് ചെയുകയും ചെയ്തു കൊണ്ടിരുന്നു....
" ഇയാൾക്ക് പോണം എങ്കിൽ പൊക്കൊളു ആ അമ്മയുടെ കാര്യം ഞാൻ നോക്കാം... "
ഗാഥാ അത് പറഞ്ഞത് അവൻ എന്തോ നിരാശയുടെ ഭാവത്തിൽ ഇരിക്കുന്നത് കണ്ടിട്ടാണ്...
" എടോ.. തനിക്ക് ഒറ്റക്ക് ഇവിടെ നിൽക്കാൻ ബുദ്ധിമുട്ടാവില്ലേ... എനിക്ക് ആണേൽ ഒരു അർജന്റ് മാറ്റർ ഉള്ളോണ്ട് വേഗം പോയെ പെറ്റുള്ളൂ... എന്താ ഇപ്പൊ ചെയ്യാ.."
" എനിക്ക് ബുദ്ധിമുട്ട് ഒന്നുല്ല... ഞാൻ കൂട്ടിനിരുന്നോളാം ആ അമ്മക്ക്..."
"മ്മ്.. ഓക്കേ... ബൈ... ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയാൽ താൻ എന്നെ ഒന്ന് വിളിക്കാമോ?
അവൾക്ക് അതിശയമായിരുന്നു അങ്ങനെയൊരു പറച്ചിൽ...
" അതിനു ഇയാളുടെ നമ്പർ എന്റെ കൈയിൽ ഇല്ല... "
" ഓഹ്...താൻ എന്നാൽ സേവ് ചെയ്തോ.. ഞാൻ പറഞ്ഞു തരാം... "
അവൻ പറഞ്ഞ നമ്പർ അവൾ ഫോണിൽ സേവ് ചെയ്തു...
" ഓക്കേ.. ഞാൻ പൊക്കോട്ടെ... "
അവൾ മറുപടി എന്നോണം മൂളി.. അവൻ വേഗത്തിൽ അവിടെ നിന്നും പോയി...
ഹോസ്പിറ്റലിൽ ചുറ്റുപാടും ആളുകളുടെ കലപില ശബ്ദം ഉയർന്നു കൊണ്ടിരുന്നു... ഇടയ്ക്കു ചെറുതായി തലവേദന അവളെ വല്ലാതെ അസ്വസ്ഥമാക്കികൊണ്ടിരുന്നു.
ചാരുബെഞ്ചിൽ നിന്നും എണീറ്റ് ഹോസ്പിറ്റലിൽ ഉള്ളിൽ തന്നെയുള്ള കാന്റീനിൽ പോയി ഒരു കപ്പ് കാപ്പി വാങ്ങി ചൂടോടെ കുടിച്ചപ്പോൾ തലവേദനക്ക് തെല്ലൊരു ആശ്വാസം അവൾക്ക് അനുഭവപ്പെട്ടു....
ഉച്ചയോടു കൂടി ആ അമ്മയ്ക്ക് മുറിവിൽ മരുന്ന് വെച്ച് കുറച്ച് നേരം കിടത്തിയതിനു ശേഷം ഡിസ്ചാർജ് ചെയ്തു...
അവരുടെ വീട് അവിടെ ബസ്റ്റോപ്പിന് അടുത്ത് തന്നെയായതിനാൽ ഒരു ഓട്ടോ വിളിച്ച് അവിടെ കൊണ്ട് ചെന്നാക്കി... ശേഷം അവൾ ബസ്റ്റോപ്പിനോട് ചേർന്ന് ഇട്ടിരുന്ന തന്റെ സ്കൂട്ടിയും എടുത്ത് വീട്ടിലേക്ക് മടങ്ങി...
" ആ നീ വന്നോ . എന്തായി ആ അമ്മയുടെ കാര്യം? "
വണ്ടിയുടെ ശബ്ദം കേട്ട് അമ്മ ഉമ്മറത്തേക്ക് വന്നിരുന്നു...
" ആ അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല ചെറിയൊരു മുറിവ് അത്രയേ ഉള്ളൂ... "
" ഞാൻ എന്നാ കഴിക്കാൻ എടുത്ത് വെക്കാം.. .. പിന്നെ അനന്തു വന്നിട്ടുണ്ട് ജർമനിയിൽ നിന്ന്...വീട്ടിൽ എത്തിയിട്ട് അവൻ എന്നെ വിളിച്ചിരുന്നു.. "
" ആ അനന്തുവേട്ടൻ വന്നോ...? "
" ആ ഈ വരവിനു നിന്റെ കല്ല്യണം കൂടിട്ടു പോകുള്ളൂ എന്നാ അവൻ പറയണേ.."
" ഹാ.. അങ്ങനെ ആണേൽ അനന്തുവേട്ടന് പോവേണ്ടി വരില്ല... "
അവൾ വാഷ് ബേസിനടുത്തു ചെന്ന് മുഖം കഴുകുന്നതിനു ഇടയിൽ പറഞ്ഞു..
" ന്താ... നീ പറഞ്ഞത്...? "
" ഒന്നുമില്ലേ....വിശക്കുന്നു.. "
അമ്മ അടുക്കളയിൽ പോയി ഒരു പ്ലേറ്റിൽ ചോറും കറികളും പകർത്തി മേശമേൽ വെച്ചു... അവൾ കഴിക്കുന്നതിനിടയിലാണ് ആലോചിച്ചത് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി എന്നുള്ള കാര്യം വിളിച്ചു പറയാൻ അജിത്ത് പറഞ്ഞിരുന്നല്ലോ... അവൾ കഴിച്ചു കഴിഞ്ഞതിനു ശേഷം ഫോണെടുത്ത് മുറിയിലേക്ക് പോയി...
ഫോണിൽ സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചപ്പോൾ ബിസി എന്ന് പറഞ്ഞതുകൊണ്ട് അവൾ ഫോൺ ഓഫ് ചെയ്ത് കിടക്കയിലേ ക്കിട്ടു...
രണ്ട് മിനിറ്റുകൾക്ക് ശേഷം ആ നമ്പറിൽ നിന്നും തിരിച്ചു കോൾ വന്നു.. അവൾ ഫോൺ ഓൺ ചെയ്ത് ചെവിയോരം വെച്ചു...
" ഹലോ ഇതാരാ? "
" ഞാൻ ഗാഥ... "
" ഗാഥായോ? ഏതു ഗാഥാ? " അവൻ മനസ്സിലാവാതെ ചോദിച്ചു..
" ഹോ എന്റെ പേര് പോലും ഓർമ്മയില്ലല്ലോ? ഇന്ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയാൽ വിളിക്കണം എന്നു പറഞ്ഞില്ലേ? "
" ഹാഹാ... ഇപ്പൊ പിടി കിട്ടി.. ഞാൻ വിളിക്കാൻ പറഞ്ഞത് മറന്നു പോയി.. സത്യത്തിൽ ഞാൻ കുറച്ചു തിരക്കിലായിരുന്നു.. "
അവൻ സംസാരിക്കാൻ കുറച്ചു പാടുപെടുന്നതായി അവൾക്ക് തോന്നിയിരുന്നു...
" ഇതിനുമാത്രം എന്താ തിരക്ക് താൻ ലീവിൽ നാട്ടിൽ വന്നിരിക്കുകയല്ലേ? എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റേക്ക് മണക്കുന്നുണ്ടല്ലോ? ഇനി വീട്ടുകാർ അറിയാത്ത എന്തെങ്കിലും പരിപാടിയുണ്ടോ മാഷേ? "
" അങ്ങനെ ചോദിച്ചാൽ ഉണ്ടെന്നു കൂട്ടിക്കോ? "
അവൻ അങ്ങനെ പറഞ്ഞപ്പോൾ ചെറുതായി ഒന്ന് അവൾ ഞെട്ടി...
" എടോ സത്യത്തിൽ ഞാൻ ഒരു കാര്യം പറയട്ടെ... ഞാനൊരു കേസിൽ പെട്ട് കിടക്കുകയാണ്... അതുകൊണ്ടാണ് കഴിഞ്ഞ മൂന്ന് പെണ്ണുകാണലും നൈസ് ആയിട്ട് അങ്ങ് ഒഴിവാക്കിയത്... ബട്ട് അപ്പോഴൊന്നും തോന്നാത്ത ഒരു വിഷമം തന്റെ കേസ് ഒഴിവാക്കിയപ്പോഴാ... സത്യത്തിൽ താൻ പെണ്ണുകാണലിന് ഒരുങ്ങി വന്നപ്പോൾ തന്നെ ചിലരൊക്കെ പറയണ കേട്ടിട്ടില്ലേ ഫസ്റ്റ് സൈറ്റിൽ വീണ കഥകൾ ഒക്കെ... ഹാ അതാ താൻ എനിക്ക്... ഹഹഹ... "
അവൻ അത്രയും പറയുമ്പോൾ നാവ് കുഴഞ്ഞു പോയിരുന്നു... തന്റെ കൈയിലിരിക്കുന്ന ഗ്ലാസിലെ അവസാന തുള്ളി മദ്യവും കുടിച്ചിറക്കുമ്പോൾ അവന്റെ ഉള്ളിലുള്ള ചിന്തകൾ എല്ലാം പുറത്തു വന്നുകൊണ്ടിരുന്നു..
" മതിയെടാ കുടിച്ചത്... നിർത്തിക്കോ... "
അവന്റെ തൊട്ടടുത്തിരുന്നിരുന്ന അഖിൽ ഫോൺ വാങ്ങി ചെവിയോട് അടുപ്പിച്ചു...
ഒട്ടും പ്രതീക്ഷിക്കാതെയുള്ള വാക്കുകൾ കേട്ട് മറുതലക്കൽ ഗാഥ, മുറിയിലെ ജനൽ പാളികളിലെ കമ്പി വരികളിൽ പിടിമുറുക്കി കൊണ്ടു നിന്നു...
" എന്റെ പൊന്നു പെങ്ങളെ ഇപ്പോൾ അവൻ സംസാരിക്കാൻ പറ്റിയ മൂഡിലല്ല...അവൻ ദേ..ഇപ്പോൾ ഓഫ് ആയി ഇരിക്കാ..... "
" നിങ്ങളാരാ ഈ സംസാരിക്കുന്നത്? എന്താണ് അജിത്തിന് പറ്റിയത്? എന്തേലും അയാൾക്ക് പ്രോബ്ലം ഉണ്ടോ?"
" ഞാൻ അവന്റെ ഒരു ഫ്രണ്ടാ.... ചെറിയൊരു പ്രോബ്ലം വന്നു അവന്.... എന്താന്ന് വെച്ചാൽ. "
" ടാ... ഫോൺ ഇങ്ങു താ... " അജിത്ത് അവന്റെ കയ്യിൽ നിന്നും ഫോൺ എടുക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് ബോധം പോയി വീഴാൻ തുടങ്ങി...അഖിൽ അവന്റെ മുന്നിൽ ഉള്ള കസേരയിലേക്ക് അവനെ ചാരി കിടത്തി...
" ഹലോ... ഹലോ..കേൾക്കുന്നുണ്ടോ? "
മറുതലക്കൽ നിന്നും ഉത്തരം കിട്ടാതെ അവൾ വീണ്ടും ചോദിച്ചു
" ആ കേൾക്കാം.. അവൻ വീഴാൻ പോയപ്പോൾ ഒന്ന് പിടിച്ചിരുത്തിയതാ... "
" തന്റെ ഫ്രണ്ട് അപ്പോൾ നല്ല ഡ്രിങ്ക്സ് അഡിക്റ്റാണല്ലേ? "
" നോ... നോ അവനെ ഇങ്ങനെയൊക്കെ ആക്കിയത് അവന്റെ ഒരു കൂട്ടുകാരൻ ഒറ്റ ഒരുത്തനാ.. ഇവന് കുറച്ച് പൊതുസേവനം കൂടുതലാണ്.. ഓരോരുത്തരെ സഹായിച്ച് അവൻ തന്നെ പെട്ടുപോകും. ഇവനോട് ഇവന്റെ വീട്ടുകാർ എത്ര പറഞ്ഞതാ ഒന്നിനും പോയി തലയിടല്ലെന്ന്... കേൾക്കത്തില്ല.. അതാ ഇപ്പോ ഈ അനുഭവിക്കുന്നത്..... അവന്റെ ഒരു സുഹൃത്ത് അവിടുത്തെ ഒരു അറബിയിൽ നിന്നും കുറെയധികം ക്യാഷ് കടം വാങ്ങിയിരുന്നു....ഇവൻ അതിന് ജാമ്യം നിന്നു..
. അവനാണേൽ കിട്ടിയ പൈസയും കൊണ്ട് മുങ്ങി... ഇപ്പോൾ ജാമ്യം നിന്ന ഇവൻ രണ്ടുമാസത്തിനകം മുഴുവൻ പൈസയും തിരിച്ചു കൊടുത്തില്ലെങ്കിൽ അവിടെ അറബി നാട്ടില് ജയിലിൽ പോയി കിടക്കേണ്ടിവരും.... ഇവന്റെ അച്ഛൻ വിചാരിച്ചാൽ കാര്യം നടക്കും... അങ്ങേരെ ഇവൻ അറിയിച്ചിട്ടില്ല... അല്ലേലും ഇവനായിട്ടു വരുത്തി വെച്ചത് ഇവൻ തന്നെ തീർക്കാൻ നടക്കുകയാ.. നാട്ടിൽ വന്നപ്പോ തൊട്ട് അവന്റെ സേവിങ്‌സും അവൻ കുറേ അക്കൗണ്ട്സ് വർക്ക് ചെയ്തു കൊടുത്തും എല്ലാം ക്യാഷ് ഒപ്പിച്ചു കൊണ്ടിരിക്കാ....ആ കേസ്സിന്റെ ഡിപ്രെഷനിൽ കാട്ടികൂട്ടുന്നതാ ഇപ്പൊ ഈ വെള്ളമടി..."
" ഓഹോ.. അപ്പോ അതാണ് കാര്യം.. എനിക്ക് നാളെ അവനെ ഒന്ന് കാണണം.. ഓക്കേ ഞാൻ വെക്കുവാ.."
അവൾ അത് പറഞ്ഞു ഫോൺ വെക്കുമ്പോൾ എന്തിന് വേണ്ടിയാണ് താൻ ഇത്രക്കും അയാളോട് അടുപ്പം കാണിക്കുന്നത് എന്നതിന് ഉത്തരമില്ലായിരുന്നു...പക്ഷേ അവൾക്കിതു വരെ തോന്നാത്ത ആഴത്തിൽ ഉള്ളൊരു അടുപ്പം അവന്റെ കൂടെ നിൽക്കുമ്പോൾ എല്ലാം അവൾ അനുഭവിച്ചറിഞ്ഞിരുന്നു...
ഉച്ചതിരിഞ്ഞ് ചായക്കപ്പുമായി ഉമ്മറത്തെണ്ണയിൽ തലങ്ങും വിലങ്ങും നടക്കുമ്പോഴാണ് അച്ഛന്റെ കാർ ഗേറ്റ് കടന്ന് മുറ്റത്തേക്ക് എത്തിയത്... തൊട്ടു പിന്നാലെ ബൈക്കിൽ നിതിനും ഉണ്ടായിരുന്നു... ഗോപു സ്കൂൾ വിട്ടു വരുന്ന വഴിയിൽ അച്ഛന്റെ കാർ കണ്ട് അവളും കൂടെ വന്നിരുന്നു...
" ആ നിതിൻ മോനു കുറെ ആയല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട്.. "
അവൻ ബൈക്കിൽ നിന്നും ഇറങ്ങുന്നത് കണ്ടിട്ട് അമ്മ ചോദിച്ചു...
" എന്റെ ആന്റി....വർക്ക് കഴിഞ്ഞ് വീടെത്തുമ്പോൾ ഒരു നേരമാവും. ഇന്നിപ്പോൾ ഫ്രീ കിട്ടിയപ്പോൾ ടൗണിൽ വന്ന വഴിയിൽ ഇങ്ങോട്ട് ഒന്ന് ഇറങ്ങിയതാ... "
എല്ലാവരും കൂടി ഓരോ തമാശ പറച്ചിലായി അകത്ത് കൂടിയിരിക്കുമ്പോഴും ഗാഥാ എന്തോ ആലോചനയിൽ മുഴുകി നിൽക്കുന്നത് നിതിൻ നോക്കുന്നുണ്ടായിരുന്നു...
ശൂ. ശൂ... ന്താ...?
അവൻ അവളെ നോക്കി ചോദിച്ചപ്പോൾ അവൾ കണ്ണ് കൊണ്ട് ഒന്നുമില്ല എന്ന് ആംഗ്യം കാണിച്ചു...
കുറച്ചു നേരത്തെ സംസാരത്തിന് ശേഷം നിതിൻ ഇരുന്നിടത്തു നിന്നും എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു...
" നീ ഒന്ന് വന്നേ... ചോദിക്കട്ടെ.... " അവൻ അവളുടെ കൈ പിടിച്ച് ഉമ്മറത്തേക്ക് വലിച്ചോണ്ട് പോയി...
ചെറുപ്പം തൊട്ടേ നിതിനെയും ഫാമിലിയെയും അടുത്ത് അറിയുന്നൊണ്ട് തന്നെ അവരുടെ ഫ്രണ്ട്ഷിപ്പ് വീട്ടുകാർക്കും ഇഷ്ടമായിരുന്നു...
" ന്താ... നീ ആകെ മൂഡോഫ് പോലെ...? ഞാൻ വന്നപ്പോ തൊട്ട് ശ്രദ്ധിക്കുന്നു... നീ അവനെ പോയി കണ്ടോ അത് പറഞ്ഞില്ലല്ലോ? "
അവൾ പോയി കണ്ടതും ഫോൺ വിളിച്ച് അറിഞ്ഞതുമായ കാര്യങ്ങൾ അവന് മുന്നിൽ നിരത്തി...
" ഓഹോ... അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ... അല്ല നെക്സ്റ്റ് ഇനി എന്താ....? "
" നെക്സ്റ്റ്.... അവനെ നമുക്കു ഹെല്പ് ചെയ്താലോ? " പെട്ടെന്ന് എന്തോ ആലോചിച്ച് അവൾ അവനോട് ചോദിച്ചപ്പോ അവന്റെ മുഖത്തു വിരിഞ്ഞ ഭാവം അവൾക്ക് ഊഹിക്കാമായിരുന്നു....
" ആർ യു മേഡ്? നിന്റെ ആരാ അവൻ? ജസ്റ്റ് ഒന്ന് പെണ്ണുകാണാലിനു വന്ന പരിചയം മാത്രം അല്ലേ? "
" ശെരിയാണ്... ആരും അല്ല... ബട്ട് എനിക്ക് എന്തേലും ചെറിയ ഹെല്പ് ചെയണം... നീ സഹായിക്കില്ലേ? "
അവളുടെ ആ ചോദ്യത്തിന് അവൻ മറുപടിയെന്നോണം മൂളി...
" അല്ല ഈ അജിത്തിന് ഫിനാൻഷ്യൽ സെറ്റിൽഡ് ആയ ഫാമിലി അല്ലേ? മാത്രവുമല്ല അവന് പുറത്തു നല്ല സാലറി ഉള്ള ജോബ്... അങ്ങനെയാണ് അങ്കിൾ പറഞ്ഞത്.. അവന്റെ ഫാമിലി വിചാരിച്ചാൽ ഈ പ്രോബ്ലം സോൾവ് ചെയ്യാവുന്നതേ ഉള്ളൂ.. "
" ബട്ട് അവന്റെ ഫാമിലിക്ക് അറിയില്ലടാ..എങ്ങനെയാ ഒന്ന് ഹെല്പ് ചെയുക?"
" നീ ആയാലും ഞാൻ ആയാലും ക്യാഷ് കൊടുത്തു ഹെല്പ് ചെയാം എന്ന് വെച്ചാൽ അവൻ അതു വാങ്ങിക്കാൻ പോകുന്നുണ്ടോ? വാങ്ങിക്കും എന്ന് വെച്ചാൽ കൊടുക്കാം.. എന്നാലും അതല്ല... ഒരു ബന്ധം സ്വന്തവും ഇല്ലാത്ത ഒരുവന്... "
ഗാഥായുടെ തുറിച്ചുള്ള നോട്ടത്തിൽ അവൻ പറയാൻ വന്നത് പാതിവഴിയിൽ വിഴുങ്ങി....
" നീ എന്തിനാ ഉണ്ടകണ്ണ് വെച്ച് തുറിച്ചു നോക്കുന്നത്? ദേ ആന്റിയും അങ്കിളും അറിയണ്ട മോളുടെ ഓരോ..... ബാക്കി ഞാൻ പറയുന്നില്ല.... "
" എന്തറിയണ്ടാ എന്നാ നിതിൻ ചേട്ടൻ പറഞ്ഞത്? "
രണ്ട് കയ്യും കെട്ടി അവരെ രണ്ടു പേരെയും മാറി മാറി നോക്കുവാണ് ഗോപു..അവളും ഗാഥയും തമ്മിൽ ഏഴ് വയസ്സിനു വ്യത്യാസം ഉണ്ട്... പ്രായം കൊണ്ട് താഴെ ആണെങ്കിലും പല കാര്യങ്ങളിലും അവൾക്ക് അൽപ്പം പക്വത കൂടുതൽ ഉണ്ടെന്ന് അമ്മ എപ്പോഴും പറയുന്നതാണ്..
"ആ ഗോപു മോള് ഇവിടെ നിൽപ്പുണ്ടായിരുന്നോ? അല്ല എങ്ങനെ പോകുന്നു പത്താം ക്ലാസ്സ്... എക്സാംസ് വരുവല്ലേ...?"
വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാനെന്നാവണ്ണമാണ് അവൻ ചോദിച്ചത്...
" ഓ അതൊക്കെ അതിന്റെ വഴിയേ നടക്കുന്നുണ്ട്....ഞാൻ ചോദിച്ചതിന് ആൻസർ പറ... എന്തോ ഒരു സീക്രട്ട് ഉണ്ടല്ലോ... "
" എന്ത് സീക്രട്ട്... ഒന്ന് പോ.. പെണ്ണെ... രണ്ടക്ഷരം പോയി പഠിക്ക്... "
" ഹ്മ്മ്... പോവാ... ഞാൻ കണ്ടോളാം പിന്നെ..."
അവൾ അത് പറഞ്ഞു അകത്തേക്ക് കയറി പോയി...
" ലുക്ക് ഗാഥാ... ഞാൻ ഒരു കാര്യം സീരിയസ്‌ലി പറയാം.... ശെരിക്കും ഒന്നിരുത്തി ആലോചിച്ചിട്ട് വല്ലവന്റേം പ്രോബ്ലം സോൾവ് ചെയ്യാൻ ഇറങ്ങിയാൽ മതി... ഇനി നിന്റെ മനസ്സിൽ അവനോട് എന്തേലും ഉണ്ടോ...? "
അവൻ അങ്ങനെ ചോദിച്ചപ്പോൾ അവൾ ഒന്ന് പതറി...
" എനിക്ക് ഒന്നുമില്ല.... എന്തോ ഒന്ന് സഹായിക്കാം എന്ന് തോന്നി... ഒരാളെ സഹായിക്കാൻ കുറേ വർഷത്തെ പരിചയം വേണം എന്നുണ്ടോ? "
"അതില്ല... നീ എന്തായാലും അവനോട് സംസാരിക്ക്.. എത്ര ക്യാഷ് വേണ്ടി വരും എന്ന് ചോദിക്ക്....ക്യാഷ് വേണം എങ്കിൽ അങ്കിളിനോട് കാര്യം പറയണം... ഞാനും ചെറിയ ഒരു എമൗണ്ട് തരാം... ഓക്കേ..."
അത്രയും പറഞ്ഞ് അവൻ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി...
രാത്രിയായപ്പോഴേക്കും നല്ല ഇടിവെട്ടോടു കൂടിയ മഴ പെയ്തു തുടങ്ങിയിരുന്നു...... മുറിയിൽ ജനൽ കോണിൽ നിന്നും അവൾ പുറത്തെ മഴ നോക്കി ആസ്വദിച്ചു.....
അവൾ എന്നും രണ്ട് വരി കുറിക്കുന്ന ആ ഡയറി താളുകൾ ചുമരിലെ റാക്കിൽ നിന്നും എടുത്ത് മറിച്ചു നീക്കി... മേശവലിപ്പിൽ നിന്നും ഇങ്ക് പെൻ എടുത്ത് ആ താളിൽ എന്തോ എഴുതുവാൻ തുടങ്ങി.....മുൻപ് എപ്പോഴോ അവൾ കേട്ടു മറന്ന വാചകങ്ങൾ....
""" എല്ലാ മനുഷ്യർക്കും ഒരു ഹൃദയം ഉണ്ട്.....
എല്ലാ ഹൃദയത്തിൽ ഒരാളുമുണ്ട്....
അത്രമേൽ പ്രിയപ്പെട്ട ഒരാൾ.....
ആ ഒരാൾ നീ ആവണം എന്ന് എന്തുകൊണ്ടോ ഞാൻ ചിന്തിച്ചു പോകുന്നു... വെറുതെ... "
അവൾ അങ്ങനെ കുറിച്ച് ആ താളുകൾ അടച്ചു വെച്ച് തിരികെ റാക്കിലോട്ട് വെച്ച് കിടക്കയിലെ തലയിണയിൽ മുഖമമർത്തി ഉറങ്ങാൻ തുടങ്ങി....
രാവിലെ തന്നെ എണീറ്റ് ഫ്രഷ് ആയതിനു ശേഷം കുറച്ചു സമയം അവൾ പഠിക്കാനായി ഇരുന്നു.. ശേഷം അടുക്കളയിൽ ചെന്ന് ചൂട് ചായ എടുത്ത് ഉമ്മറത്തേക്ക് വന്നു..
പതിവ് പോലെ അച്ഛൻ പത്ര വായനയിലാണ്...
" ഗുഡ് മോർണിംഗ് അച്ഛാ... "
" മോർണിംഗ് മോളേ... ഇന്ന് എന്താ പരുപാടി? "
പേജുകൾ മറിക്കുന്നതിന് ഇടയിൽ അച്ഛൻ ചോദിച്ചു....
" പ്രത്യേകിച്ചു പരിപാടികൾ ഒന്നുല്ലാ... എക്സാം നെക്സ്റ്റ് മൺഡേ അല്ലേ... റിവിഷൻ ചെയണം... പിന്നെ അച്ഛാ അനന്തുവേട്ടൻ ലാൻഡ് ചെയ്തിട്ടുണ്ട്... ഇത്തവണയും നമ്മൾ ട്രിപ്പ് പോകില്ലേ? "
" ആ....രാധിക പറഞ്ഞിരുന്നു... അവൻ വന്നെന്ന്... എക്സാംസ് ഒക്കെ കഴിയട്ടെ...മുൻപ് അവൻ ലീവിന് വന്നപ്പോ ട്രിപ്പ് പോയ പോലെ ഫാമിലി എല്ലാരേം കൂട്ടി ട്രിപ്പ് പോകാം..."
" പിന്നെ അച്ഛാ... എന്റെ ഒരു ഫ്രണ്ടിന് ഒരു ഫിനാൻഷ്യൽ പ്രോബ്ലം...? "
അവൾ അജിത്തിന്റെ പേര് പറയാതെ അവളുടെയും നിതിന്റെയും ഒരു ഫ്രണ്ടിന് വന്ന പ്രോബ്ലം എന്ന രീതിയിൽ അവതരിപ്പിച്ചു...
" മോള് ആ ഫ്രണ്ടിന്റെ നമ്പർ ഇങ്ങു താ... ഞാൻ ചോദിച്ചിട്ട് അവന് വേണ്ടത് ചെയാം..."
"അയ്യോ... അച്ഛാ.. അച്ഛൻ ഒക്കെ സംസാരിച്ചാൽ അവന് അത് ഫീൽ ആവും... ഇത് ഞാനും നിതിനും മാനേജ് ചെയാം... അച്ഛൻ കുറച്ച് ക്യാഷ് തന്നു ഹെല്പ് ചെയ്താൽ മതി..
" ഹാ... ഓക്കേ...മോള് ഫ്രണ്ടിനോട് സംസാരിച്ചിട്ട് പറയ്... "
" താങ്ക്സ് അച്ഛാ... " അച്ഛൻ ഹെല്പ് ചെയ്യും എന്ന് കേട്ട സന്തോഷത്തിൽ അവൾ അച്ഛന്റെ കവിളിൽ ഒന്ന് നുള്ളി ഓടി.....
അജിത്തിന്റെ ഫോണിൽ വിളിച്ച് അവനെ നേരിട്ട് ഒന്ന് കാണണം എന്ന് പറഞ്ഞ് അവൾ ലൊക്കേഷൻ ടൈമും പറഞ്ഞു..
" താൻ എന്തിനാ എന്നെ കാണുന്നെ എന്ന ചോദ്യം അവൻ ചോദിച്ചെങ്കിലും വന്നില്ലേൽ കേസിന്റെ കാര്യം പോയി വീട്ടിൽ പറയും എന്ന് പറഞ്ഞപ്പോൾ അവൻ വരാമെന്ന് ഏറ്റു....
ടൗണിനു അടുത്തുള്ള ബീച്ചിനോരത്തുള്ള സീഷോർ റസ്റ്റോറന്റിൽ അവൾ വന്നു വെയിറ്റ് ചെയ്തിരുന്നു...
അവൻ ഒരു പത്തു മിനിറ്റിനകം തന്നെ അവിടേക്ക് എത്തി...
അവൾക്കടുത്തായി ഇട്ടിരുന്ന ചെയറിൽ ഇരുന്നു.. കാര്യം എന്താണെന്നുള്ള ഭാവത്തിൽ അവളെ നോക്കി...
അവൾ പലതും ഉള്ളിൽ ആലോചിച്ചു വെച്ചിരുന്നു...
" എന്താടോ താൻ വിളിച്ചത്? എന്താ കാര്യം? "
അവൻ കാര്യം അറിയാൻ തിടുക്കത്തിൽ ചോദിച്ചു...
" തനിക്ക് കുടിക്കാൻ എന്താ പറയണ്ടേ? "
" എനിക്ക്.... ഒന്നും വേണ്ട... കാര്യം എന്താന്ന് പറയ് ടോ....കേട്ടിട്ട് പോണം... അൽപ്പം തിരക്കുണ്ട്.... "
അവൻ വാച്ചിലേക്ക് നോക്കി പറഞ്ഞു...
" കുടിക്കാൻ പോകാനാണോ അതോ വേറെ എന്തേലും വർക്ക് ചെയ്യാൻ പോവണോ?"
അവൻ മൗനം പാലിച്ചു വേറെ കോണിലേക്ക് ദൃഷ്ടി പതിപ്പിച്ചു....
" തന്റെ ഫ്രണ്ട് എല്ലാം പറഞ്ഞു... താൻ പുറത്ത് ഒരു കേസിൽ പെട്ടതൊക്കെ.... ഇതൊക്കെ നമുക്കു സോൾവ് ചെയ്യാവുന്നതല്ലേ ഉള്ളൂ... തന്റെ വീട്ടുകാർ അറിയുന്നത് പ്രോബ്ലം ആണേൽ വേണ്ട... അവരെ വിഷമിപ്പിക്കണ്ട... നമുക്ക് ക്യാഷ് അറേഞ്ച് ചെയാം... "
" തനിക്ക് അങ്ങനെ പറയാൻ തോന്നിയല്ലോ താങ്ക്സ്....എന്റെ ഫ്രണ്ട്‌സ് വളരെ ചുരുക്കം പേരുള്ളൂ.. അവർ ഒക്കെ പാവങ്ങളാ... അവരെ ഒന്നും ബുധിമുട്ടിക്കണ്ട എന്ന് വെച്ചിട്ടാ... ഞാൻ തന്നെ പകലും രാത്രിയും വർക്ക് ചെയ്ത് ആ ക്യാഷ് ഉണ്ടാക്കുന്നത്...അമ്മക്ക് സുഖമില്ല എന്ന് പേര് പറഞ്ഞിട്ട് വീട്ടുകാർ എന്നെ കാണാൻ നാട്ടിലേക്ക് വിളിച്ചു വരുത്തിയതാ ..കുഴപ്പമില്ല...ക്യാഷ് ഏകദേശം സെറ്റ് ആയിട്ടുണ്ട്... ഒരു ത്രീ ലേക്സ് കൂടി ഇനി കയ്യിൽ കിട്ടേണ്ടത്.. അതിനു ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്...എന്റെ കുറച്ച് ഗോൾഡ് പണയം വെച്ചാൽ അത് സെറ്റ് ആകും...
എനിക്ക് ഇത് കിട്ടേണ്ടതായിരുന്നു... ഹെല്പ് ചെയ്തു ചെയ്ത് ഇപ്പൊ ഉള്ള സേവിങ്സ് ഇല്ലാണ്ടായി... പിന്നെ എന്റെ മാര്യേജ് ചിലവൊക്കെ എനിക്ക് തന്നെ നോക്കണം എന്നുണ്ടായിരുന്നു... സീറോ ബാലൻസ് കൈയിൽ വെച്ച് പെണ്ണ് കാണാൻ പോയിട്ട് കാര്യം ഇല്ലല്ലോ? അച്ഛൻ എല്ലാം അറിഞ്ഞാൽ വിഷമിക്കും അതാണ് ഫാമിലി അറിയാതെ.... "
അവൻ പാതി സംസാരത്തിൽ നിർത്തി അടുത്തേക്ക് വന്ന ബെയററിനോട് അവളോട് ചോദിക്കാതെ തന്നെ രണ്ട് കോഫി ഓർഡർ പറഞ്ഞു...
" അജിത്ത്... ഇനി കൈയിൽ ഉള്ള ഗോൾഡ് ഒന്നും വെക്കേണ്ട ക്യാഷ് ഞാൻ തരാം... ഗോൾഡ് വെച്ചത് വീട്ടിൽ അറിഞ്ഞാൽ പ്രോബ്ലം ആവും... ക്യാഷ് കടമായിട്ട് വാങ്ങിയാൽ മതി... "
" വേണ്ട... എനിക്ക് താനിപ്പോൾ ക്യാഷ് തന്നാൽ തിരിച്ചു തരാൻ കഴിഞ്ഞെന്നു വരില്ലടോ... തനിക്ക് എന്തായാലും നല്ല മനസ്സുണ്ട്... മറ്റുള്ളവരെ സഹായിക്കാൻ.... അതും വലിയൊരു എമൗണ്ട് ഒക്കെ ഒരു ബന്ധം ഇല്ലാത്ത ആൾക്ക് കൊടുക്കാമെന്നു വെച്ചാൽ?? "
അവൻ ഒരു ചെറു പുഞ്ചിരിയോടെ അവളെ നോക്കി ഇരുന്നു
" ക്യാഷ് വെറുതെ വാങ്ങേണ്ട... പകരം ഒരു യെസ് മാത്രം തന്നാൽ മതി... നമ്മൾ തമ്മിൽ ഉള്ള പ്രൊപോസലിന് ഒരു യെസ്.... എന്റെ ഭാഗത്തു നിന്നും അന്ന് ഞാൻ പറഞ്ഞ നോ എന്ന വാക്ക് മാറ്റികഴിഞ്ഞു... മാര്യേജ് ഒക്കെ സാവകാശം മതി.... ഈ ചുരുങ്ങിയ വേളയിൽ തനിക്ക് ഒരു നല്ല പാർട്ണർ ആവാൻ കഴിയും എന്ന് എനിക്ക് എന്തോ തോന്നുന്നു... പൂജ്യത്തിൽ നിന്നും വീണ്ടും തുടങ്ങണം... ലൈഫിൽ നമ്മൾ ഒരുപാട് കാര്യങ്ങൾ ഫേസ് ചെയേണ്ടി വരും...
അതൊക്കെ അങ്ങ് പൊക്കോളും... പിന്നെ ഈ കുടിക്കുന്നത് ആ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാൻ താത്കാലിക ആശ്വാസം മാത്രം... വെറുതെ ലൈഫ് വേസ്റ്റ് ആക്കണ്ട.... "
അത്രയും അവൾ പറഞ്ഞപ്പോൾ പെട്ടെന്ന് വീട്ടുകാരുടെയും നിതിന്റെയും മുഖം ഓർമ വന്നു.... തന്റെ ഈ തീരുമാനം അവർ എങ്ങനെ എടുക്കും എന്നുള്ള ചിന്ത അവളിൽ വന്നു...
ഗാഥാ പറയുന്നത് എല്ലാം കേട്ട് അവൻ ഒരു നിമിഷം ആലോചനയിൽ തുടർന്നു.. അപ്പോഴേക്കും ചൂട് കാപ്പി അവരുടെ ടേബിളിൽ എത്തിയിരുന്നു.....