ശിശിരം തുടർക്കഥ ഭാഗം 3

Valappottukal




രചന: സ്മിത രഘുനാഥ്

കോറിഡോർ വഴി നയനയുടെ റൂമിന് അരികിൽ എത്തിയതും പാതി ചാരിയ വാതിലിൽ കുടി അരുണ വെറുതെ അകത്തേക്ക് നോക്കി...

അകത്തെ കാഴ്ച കണ്ടതും അവൾ തറഞ്ഞ് നിന്നൂ... ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അവൾ ശ്വാസം പോലും എടുക്കാൻ കഴിയാതെ നിന്നൂ .. പ്രഞ്ജ തിരികെ വന്നതൂ

അരുണ മുറിയിലേക്ക് പാഞ്ഞ് കയറി..

സീലീഗിംലെ ഫാനിലേക്ക് ഷാള് കുടുക്ക് ഇട്ട് കൊണ്ടിരുന്ന നയന കാൽപെരുമാറ്റം കേട്ടതും തിരിഞ്ഞ് നോക്കി..

അവളെ തന്നെ തുറിച്ച് നോക്കി മാറിൽ കൈകൾ പിണച്ച് കെട്ടി നില്ക്കുന്ന അനുജത്തിയെ കണ്ടതും നയന ഒരു നിമിഷം അനക്കം അറ്റ് നിന്നൂ

പതിയെ അരുണ സംസാരിച്ച് തുടങ്ങി

""' ഞാനിതൂവരെ ആത്മഹത്യം ലൈവായ് കണ്ടിട്ടില്ല .. ടിവി യിലും, സിനിമയിലുമെ കണ്ടിട്ടുള്ളൂ ഇത്ര അടുത്ത് കാണാൻ പറ്റുന്നത് അത്ര ചെറിയ കാര്യമല്ലല്ലോ ..?. അതു കൊണ്ട് ഒരു കാഴ്ചക്കാരിയായ് ഞാനിവിടെ നിൽക്കാം ചേച്ചി ഇങ്ങനെ നിൽക്കാതെ ഒരുക്കങ്ങൾ നടത്തിക്കോ?..

കളിയാക്കി കൊണ്ടുള്ള അരുണയുടെ സംസാരം കേട്ടതും അവൾ ബെഡിലേക്ക് പോയിരുന്നു ...

അരുണ കുറച്ച് കൂടി നീങ്ങി നിന്ന് നയനയുടെ അടുത്തേക്ക് ടേബിളിനോട് ചേർന്ന് കിടന്ന കസേര വലിച്ചിട്ട് അവൾക്ക് മുമ്പിലായ് ഇരുന്നു... ഒരു നിമിഷം അവളുടെ മുഖത്തേക്ക് സുഷ്മതയോടെ നോക്കി ഇരുന്നു അരുണ പിന്നെ പതിയെ അവൾ സംസാരിച്ച് തുടങ്ങി...

""..ചേച്ചി  ജീവിതത്തിൽ പല പ്രശ്നങ്ങളും വരൂ .. അവയെ പരിഹരിക്കാതെ മരണത്തിന്റെ കൂട്ട് പിടിച്ച് ഒളിച്ചോടാൻ ശ്രമിക്കൂന്നത് ഭീരുക്കളുടെ ലക്ഷണമാണ്.. ഇവിടെ നിന്റെ ജീവിതം വഴിമുട്ടിയിട്ടില്ല... ജീവിതം തുടങ്ങിയിട്ടെയുള്ളൂ... ഒരു വ്യക്തിയിൽ നിന്നൂ ചെറിയൊര് പെരുമാറ്റ വൈകല്യം ചേച്ചിക്ക് നേരെ ഉണ്ടായി ആ ഒരു തെറ്റിന്റെ പേരിൽ സ്വന്തം ജീവിതം ഹോമിച്ചോര് പാവം മനുഷ്യൻ അപ്പുറത്തെ റൂമിൽ ഉണ്ട് നമ്മുടെ അച്ഛൻ പറക്കമുറ്റാത്താ രണ്ട് പെൺമക്കളെയും പൊന്നുപോലെ സ്നേഹിച്ച് വളർത്തിയ ആ മനുഷ്യന് ഇനിയും വേദനിപ്പിക്കാനാണോ ചേച്ചി യൂടെ ഉദ്ദേശം...!!!!

സ്വന്തം ജീവിതം ഉപേക്ഷിക്കാൻ വളരെ എളുപ്പമാണ്.. അതിനുള്ള അവകാശം നിനക്ക് ഉണ്ട്.കാരണം ജീവനും ,ജീവിതവും നിന്റെയാണ്... 

ഒന്ന് ചോദിച്ചോട്ടെ ചേച്ചി നിനക്ക് നിന്റെ ശരീരത്തിന്റെയും നിന്റെ മനസ്സിന്റെയും പവിത്രത നിനക്ക് നഷ്ടമായിട്ടില്ല ... "!!

"പിന്നെ നീയെന്തിനാ ആത്മഹത്യക്ക് ശ്രമിക്കൂന്നത് .. "!!

നിന്റെ ചുറ്റും നീ തന്നെ സൃഷ്ടിച്ചിരിക്കുന്ന ഇരുൾ മറ നീക്കി നീ പുറത്ത് വരണം... പിന്നെ നിന്നോട് വിച്ചുവേട്ടൻ കാട്ടിയ നെറികേടിന് എന്താ ഞങ്ങൾ ചെയ്യേണ്ടത് നീ തന്നെ പറഞ്ഞോ ?.. പോലീസിൽ പരാതി കൊടുക്കണോ ?.. അതോ വിജയമ്മാമ്മയോട് അച്ഛൻ പറയണോ കമലമ്മയെയും ,കാവേരി ചേച്ചിയെയും അറിയിക്കണോ? എന്താ നിന്റെ മനസ്സിൽ നീ തന്നെ പറ

ഒന്ന് നിർത്തിയിട്ട് അരുണ തുടർന്നു ...

അല്ലാതെ സ്വന്തം ജീവൻ ബലി കൊടുക്കാനല്ല നീ ശ്രമിക്കേണ്ടത്...

അവൾ പറഞ്ഞത് അത്രയും കേട്ട് കൊണ്ട് തല കുനിച്ചിരുന്ന നയന മുഖം ഉയർത്തി അനിയത്തിയെ നോക്കി...

അവളുടെ മുഖത്തെ  ശാന്ത ഭാവം കണ്ടതും പിന്നെയും നയനയുടെ മനസ്സിലേക്ക് വെറുപ്പ് കുമിഞ്ഞ് കൂടി ..

 ഒന്ന് പറയാതെ അവളെ തന്നെ തുറിച്ച് നോക്കി ഇരിക്കുന്ന നയനയെ കണ്ടതും അരുണ അവളുടെ കയ്യിൽ
അമർത്തി പിടിച്ചൂ എന്നിട്ട് അവളുടെ മിഴിയിലേക്ക് നോക്കി.. വിടർന്ന് കണ്ണുകളിലെ ഉരുണ്ട് കളിക്കൂന്ന കൃഷ്ണമണിയിലേക്ക് അരുണ നോക്കി...

അവൾ മൃദുവായ് നയനയെ വിളിച്ചൂ

ചേച്ചി ...!!

നീയീപ്പൊൾ മനസ്സ് ശാന്തമാക്കി ഉറങ്ങൂ ബാക്കിയൊക്കെ നാളെ നീയെന്ത് തീരുമാനം എടുത്താലും നിനക്കൊപ്പം ഞാനും നമ്മുടെ അച്ഛനും ഉണ്ടാകൂ ചേച്ചിയെ ആശ്വാസവാക്കുകൾ പറഞ്ഞ് സമാധാനിപ്പിക്കൂമ്പൊഴും ഹൃദയത്തിന്റെ ഒരു ഭാഗം വിങ്ങിപ്പൊട്ടുന്നത് പുറത്ത് കാട്ടാതെ അരുണ മുഖപടം അണിഞ്ഞ് നിന്നൂ..

നയനയിൽ നിന്നും ഒരു മറുപടിയും ഇല്ലാതെയൂള്ള ഇരിപ്പ് കണ്ടതും അരുണ

ചേച്ചി ഞാനിന്ന് നിനക്കൊപ്പം കിടക്കട്ടെ അവളുടെ തലമുടിയിൽ അരുമയായ് തഴുകി കൊണ്ട് അരുണ പറഞ്ഞതും ...

വേണ്ടാ ... 

ഒറ്റവാക്കിൽ ഉത്തരം നൽകിയിട്ട് നയന പതിയെ ബെഡിലേക്ക് ചാഞ്ഞൂ ഒരു വശം ചരിഞ്ഞ് അവൾ കിടക്കുന്നത് നോക്കി അരുണ കുറച്ച് സമയം കൂടി നിന്നിട്ട് പുറത്തേക്ക് വന്നതു ചുമര് ചാരി നില്ക്കൂന്ന അച്ഛനെ കണ്ടതും അവൾ വല്ലായ്മയോടെ അയാളെ നോക്കി..

നിറഞ്ഞ് ഒഴുകുന്ന കണ്ണീര് മാത്രം നൽകി മനസ്സു നാവും തമ്മിൽ ബന്ധമില്ലാത്തവസ്ഥയിൽ അയാൾ നിന്നും അവൾ അയാൾക്കരുകിലേക്ക് ചുവട് വെയ്ക്കാൻ തുടങ്ങിയതും അയാൾ നെഞ്ച് തടവി പതിയെ മുറിയിലേക്ക് നടന്നൂ  ചില നിമിഷങ്ങളിൽ മനുഷ്യർ എല്ലാത്തിൽ നിന്നും ഓടിയൊളിക്കും ആ സമയങ്ങളിൽ മൗനം ഒര അലങ്കാരം തന്നെയാണ്...

                 🌷🌷🌷🌷🌷🌷🌷🌷

അരുണ മുറിയിൽ നിന്ന് പുറത്ത് പോയെന്ന് മനസ്സിലായതും നയന പതിയെ കിടക്ക വിട്ട് എണീറ്റിരുന്നു...

ആ നിമിഷം അവളുടെ ചൊടിയിൽ ഗുഢമായ ഒരു ചിരി ഉണ്ടായിരുന്നു ..

വക്രത നിറഞ്ഞ ആ ചിരിയിൽ സ്വന്തം കൂടപ്പിറപ്പിനെയും ജന്മം നൽകി പോറ്റി വളർത്തിയ അച്ഛനെയും വഞ്ചിച്ചതിന്റെ ഒരു തരി കുറ്റബോധം പോലും അവളിൽ ഇല്ലായിരുന്നു ..

അവൾ എഴുന്നേറ്റ് വാതിൽ പാളി അടച്ച് കൊണ്ട് ഡ്രസിംഗ് ടേബിളിലെ നീല കണ്ണാടിയിലേക്ക് നോക്കി...

കരഞ്ഞ് കലങ്ങി വീർത്ത കൺതടങ്ങളിൽ തട്ടി പതിയെ കൈവിരൽ കൊണ്ട് അമർത്തി തിരുമ്മി കവിളിൽ വിരലോടിച്ച് കൊണ്ട് മുഖം അമർത്തി തുടച്ച് കൊണ്ട് കണ്ണാടിയിലേക്ക് നോക്കി ...

ഗുഢമായ് അവൾ പുഞ്ചിരിച്ചൂ...

അവളുടെ പ്രതിബിംബത്തിലേക്ക് നോക്കി

നയനാ ... നീയൊരു നല്ല അഭിനേത്രി തന്നെ ... എന്താ നിന്റെ ഭാവാഭിനയം നിന്റെ മുന്നിൽ സിനിമയിലെ നടിമാർ പോലും നാണിക്കും സത്യത്തിൽ എനിക്ക് പോലും അത്ഭുതം തോന്നുന്നൂ സ്വയം പുകഴ്ത്തിയുള്ള നയനയുടെ വാക്കുകൾ ആ മുറിയിൽ പ്രതിധ്വനിച്ചൂ..

ടേബിളിൽ കൈകൾ ഊന്നി മുഖം കണ്ണാടിയ്ക്കരുകിലേക്ക്  നീട്ടി പിടിച്ച് അവൾ കടപല്ല് ഞെരിച്ച് കൊണ്ട് പറഞ്ഞൂ :- '

" ..വിശാഖ് .. " വിച്ചൂ..

വീട്ടുകാർക്കും, നാട്ടുകാർക്കും, എന്ന് വേണ്ട അവനെ  പരിചയപ്പെടുന്ന എല്ലാവർക്കും പ്രിയപ്പെട്ടവൻ, പഠനത്തിൽ , കലാ കായിക രംഗങ്ങളിൽ, എന്ന് വേണ്ട എല്ലായിടത്തും എന്നും ഒന്നാം സ്ഥാനത്ത് " ..വിശാഖ് വിജയൻ .." ആദ്യം എല്ലാം കുശുമ്പും, അസൂയയും ആയിരുന്നു അവനോട് പിന്നെ അത് പകയായ് മാറി..

സ്കൂളിൽ നിന്നും ഉപരിപഠനത്തിനായ
കോളേജിലേക്ക് മാറുമ്പൊൾ അച്ഛയോട് ആവുന്നതും പറഞ്ഞ് അവൻ പഠിക്കുന്ന കോളേജിൽ വേണ്ടന്ന് ആര് കേൾക്കാൻ എല്ലാരു പറഞ്ഞൂ അവനും കൂടെയുള്ളപ്പൊൾ ഞങ്ങൾക്കതൊര് ധൈര്യമല്ലേന്ന്.. പിന്നെ വാശി പിടിച്ചിട്ടും കാര്യമില്ലന്ന് മനസ്സിലായതും സ്വന്തം വിധിയെ പഴിച്ച് കൊണ്ട് മനസ്സില്ല മനസ്സോടെ പഠനത്തിന് ആ കോളേജിലേക്ക് പോയി...

എന്നാൽ ആ കോളേജ് ജീവിതം ഇത്രമേൽ എന്നെ മാറ്റിമറിക്കൂമെന്ന് ഞാൻ സ്വപ്നത്തിൽ കൂടി കരുതിയില്ല..

To Top