രുദ്രജാനകി തുടർക്കഥ പാർട്ട്‌ 3 വായിക്കുക...

Valappottukal



രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

എന്താ ഋഷി.....

അല്ല നിന്റെ ആലോചന കഴിഞ്ഞോ എന്ന് എങ്കിൽ എന്റെ പൊന്ന് മോൾ പോയി ഫുഡ്‌ എടുത്തു വയ്ക്ക്...


മ്മ് മ്മ്

അവൻ അതും പറഞ്ഞു കണ്ണാടിയുടെ മുന്നിൽ പോയി തലതുടക്കാൻ തുടങ്ങി...
അവൾ അവനെ ഒന്ന് ഫുഡ്‌ എടുത്തു വയ്ക്കാൻ പോയി.... അവൾ പോയി കഴിഞ്ഞതും.അവൻ ഫോൺ എടുത്തു ബാൽക്കണിയിലേക്ക് പോയി 

അവൻ ഫോൺ എടുത്തു ആരെയോ വിളിച്ചു...


ഹലോ... ഞാൻ പറഞ്ഞത് കിട്ടിയോ..

..............................

Ok രണ്ടാഴ്ച അതിനുള്ളിൽ എനിക്ക് എല്ലാവിവരവും കിട്ടണം.... കൂടെ നിന്ന് ചതിക്കുന്നത് ആരായാലും കൊല്ലും ഞാൻ......

.......................

Phaa ഏത് &%%₹@@#₹₹ആയാലും എനിക്ക് കുഴപ്പമില്ല എനിക്ക് നഷ്ടം ആയത് 5കോടി ആണ്.....

.................................

ശരി ഞാൻ ഇവിടെ ഫ്ലാറ്റിൽ ഉണ്ട് എന്തെങ്കിലും വിവരം കിട്ടിയാൽ ആ നിമിഷം അറിയിക്കണം..... Ok


അവൻ ഓരോന്ന് ആലോചിച്ചു അവിടെ നിന്നപ്പോൾ ആണ്. സോന പുറകിലൂടെ വന്നു കെട്ടിപിടിച്ചു അവന്റെ മുതുകിൽ തലചായ്ച്ചു.......


എന്താ ഒരു ആലോചന ഋഷി...

അവൾ അത് പറഞ്ഞു അവന്റെ മുന്നിൽ പോയി നിന്നു...

അവൾ ചത്തപ്പോഴും എനിക്ക് പണി തന്ന പോയത്..

അത് എന്താ ഋഷി....


അന്ന് അവൾ ചാകാൻ നേരം എനിക്ക് ആവശ്യം ആയ വിവരങ്ങൾ എല്ലാം ഞാൻ ശേഖരിച്ചു സൂക്ഷിച്ച ഒരു പെൻഡ്രൈവ്..   അവളുടെ കൈയിൽ ഉണ്ട് എന്ന് പറഞ്ഞു.

അതിന് എന്താ ഋഷി ആ പെൻഡ്രൈവ് ഇനി ആർക്ക് കിട്ടാൻ ആണ്...


നീ ബോധം ഇല്ലാത്തവരെ പോലെ സംസാരിക്കാതെ സോന..... ആർക്കെങ്കിലും കിട്ടിയാൽ നഷ്ടം എനിക്ക് ആണ് നിനക്ക് അല്ല അതും കോടികൾ..


അത്രക്ക് എന്താ അതിൽ ഉള്ളത്....


അതിൽ ആണ് അടുത്ത ടെൻഡർ പിടിക്കാൻ ഉള്ള പ്രസന്റേഷൻ പ്ലാൻ ഉൾപ്പെടെ എല്ലാം ഉള്ളത് രണ്ടാഴ്ചക്കുള്ളിൽ അത് SR ഗ്രൂപ്പിന് കൊടുക്കണം ഇല്ലെങ്കിൽ ഞാൻ വാങ്ങിയ 5കോടി ആണ് തിരിച്ചു കൊടുക്കേണ്ടത്......


ഓഹ് അല്ല എന്താ ഇനി പ്ലാൻ.....

എന്ത് പ്ലാൻ.....

അല്ല പെൻഡ്രൈവ്ന്റെ കാര്യം...

അത് കിട്ടും ഉടനെ അവളുടെ വീട് കണ്ടു പിടിക്കാൻ ഞാൻ ആൾക്കാരെ ഏർപ്പാടാക്കിട്ടുണ്ട്....


അപ്പൊ ടെൻഷൻ വേണ്ട അല്ലെ......

വേണം. കൂടെ നിന്ന് ആരോ എന്നെ ചതിക്കുന്നത് ആയി ഒരു തോന്നൽ എനിക്ക്.....


ഏയ്യ് അങ്ങനെ ഒന്നും ഉണ്ടാകില്ല ഡാർലിംഗ് തോന്നൽ ആകും വാ ഫുഡ്‌ കഴിക്കാം....


മ്മ് അത് കഴിക്കാം അതിന് മുന്നേ ഇതു കഴിക്കട്ടെ..
അവൻ അത് പറഞ്ഞു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു... അവളുടെ മേൽചുണ്ടും കീഴ്ച്ചുണ്ടും കടിച്ചു നുണഞ്ഞുതുടങ്ങി കൈകൾ അവളുടെ മേനിയിൽ ചിത്രം വരച്ചു നടന്നു..........




രുദ്രൻ ഡ്രസ് മാറാൻ തുടങ്ങിയപ്പോൾ ആണ് അതിൽ പറ്റിപ്പിടിച്ചു ഇരിക്കുന്നു ഒരു കമ്മൽ കണ്ടത്....



ഇതു അവളുടെ ആയിരിക്കും... 

നാക്കിനു നീളം ഇച്ചിരി കൂടുതൽ ആണ്...

അവൻ അത് മനസ്സിൽ ആലോചിച്ചു കമ്മൽ എടുത്തു ടേബിളിൽ വച്ചു.

ജാനകി ആ പേര് അവൻ ഒന്ന് കൂടെ മനസ്സിൽ ഉറപ്പിച്ചു.....


പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു വീണു പ്രതേകിച്ചു മാറ്റം ഒന്നും ഉണ്ടായില്ല.. ജാനകിയുടെ സ്റ്റിച്ചു എടുത്തു ആൾ ok ആണ് ഒപ്പം തന്നെ അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടി...അക്കൗണ്ടിങ് സെക്ഷനിൽ ആണ് ജാനകിക്ക് പോസ്റ്റ്‌...



ഇന്ന് ആണ് ജാനകി ജോയിൻ ചെയ്യുന്നത്..
ഇരുട്ട്മൂടി കെട്ടിയ ആകാശം തെളിഞ്ഞു തുടങ്ങി കിളികൾ ചിലമ്പിച്ചശബ്ദത്തോടെ കൂട് വിട്ട് ഇറങ്ങി..... മഞ്ഞുതുള്ളികൾ പുൽനാമ്പുകളിൽ വിശ്രമംകൊള്ളുന്നു....
പച്ചവിരിച്ചു നിൽക്കുന്നപാടവരമ്പിന്റെ അങ്ങേ അറ്റത്തുള്ളഒരു ഒറ്റ നിലകെട്ടിടത്തിലെ ഒരു കുഞ്ഞുമുറിയിൽ സുഖമായി ഉറങ്ങുക ആണ് നമ്മുടെ നായിക. ജനലിലൂടെ അവളെ തഴുകുന്ന ഇളംകാറ്റിന്റെ തണുപ്പുംഅവളുടെ മുഖത്തേക്ക് പതിക്കുന്ന സൂര്യകിരണങ്ങളും അവളുടെ ഉറക്കത്തെ അരോചകപെടുത്തി.... അവൾ മിഴികൾ പതിയെ ചിമ്മി തുറന്നു..


അവൾ ഒന്ന് മൂരിനിവർന്നു ഇരുന്നു കണ്ണുകൾ അടച്ചു ഒന്ന് പ്രാർത്ഥിച്ചു ശേഷം അമ്പലത്തിൽ നിന്ന് കേൾക്കുന്നകീർത്തനത്തിനെ ശ്രദ്ധിച്ചു.... അവൾ എണീറ്റ് ജനാലക്ക് അടുത്ത് പോയി നിന്നു. കണ്ണിനു കുളിരേക്കുന്ന കാഴ്ചകൾ ആയിരുന്നു അവിടെ. ഒരുപാട്ദൂരം നീണ്ടുകിടക്കുന്ന പാടവും ചെറിയ തോട് പാടത്തു പണിക്ക് വരുന്ന ആളുകൾ... അവൾ ഫ്രഷ് ആയി റൂമിന് പുറത്തേക്ക് ഇറങ്ങി...


അഹ് മോൾ എണീറ്റോ.

ആഹ്ഹ് അച്ഛാ അമ്മ എവിടെ..

കുറച്ചു കൂടെ കഴിഞ്ഞു എണീറ്റ പോരെ മോളെ......

അഹ് ഇതു ആരാ ചോദിക്കുന്നെ എന്റെ അമ്മക്കുട്ടി തന്നെ ആണോ ഞാൻ എന്നും മൂട്ടിൽ വെയിൽ അടിചാലെ എണീക്കു എന്ന് പറഞ്ഞു നടന്ന ആളാ....


പോടീ.......

മോളെ ഇന്ന് തന്നെ പോണോ....

പിന്നെ പോകാതെ ജോയിൻ ചെയ്യാൻ ഇന്ന് ആണ് അവർ പറഞ്ഞിരിക്കുന്നത്..

ഞാൻ ആശിച്ചു മോഹിച്ചു കിട്ടിയ ജോലി ആണ് നിങ്ങൾ രണ്ടും കൂടെ സെന്റി അടിച്ചു എന്റെ മൂഡ് കളയരുത്...


മ്മ് മ്മ് എന്ന മോൾ പോയി റെഡി ആകു....ശരി അച്ഛാ....

ചന്ദ്രേട്ടാ മോൾ അവിടെ തന്നെ ജോലിക്ക് പോണോ എന്തോ എനിക്ക് അത് ഇഷ്ടം ആകുന്നില്ല


താൻ പേടിക്കാതെ ഡോ അവൾ പോയി നോക്കട്ടെ...അമ്മുമോൾ പോയ ശേഷം എന്റെ കൊച്ചു ചിരിച്ചു കാണുന്നത് ആ ലെറ്റർ വന്ന ശേഷം ആണ്...

ഭഗവാനെ എന്റെ കുഞ്ഞിനെ കാത്തോണേ....


രാവിലെ എണീറ്റത് മുതൽ രുദ്രന് ഒരു സമാധാനം ഇല്ല എന്തോ ഒരു ടെൻഷൻ പോലെ......

രുദ്ര മോനേ.......

ആഹ് എന്താ അമ്മ.....

നിന്റെ ഫോൺ എവിടെ നിന്നെ വിളിചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു ഓഫീസിൽ നിന്ന് വിളിച്ചു.

ആഹ്ഹ് ഫോൺ ഓഫ് ആണ്...

അമ്മ.......

എന്താ ഡാ എനിക്ക് അമ്മയുടെ മടിയിൽ തലവച്ചു കുറച്ചു നേരം കിടക്കണം....

അവൻ ഒരുപാട് നാളിന് ശേഷം ആണ് അമ്മേ എന്ന് സ്നേഹത്തോടെ വിളിക്കുന്നത്...അവർക്ക് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. അത് രുദ്രൻ കണ്ടിട്ടും കണ്ടതായി ഭാവിച്ചില്ല..

അവർ പോയി അവന്റെ ബെഡിൽ ഇരുന്നു അവൻ അമ്മയുടെ മടിയിൽ തല വച്ചു കിടന്നുഅമ്മയുടെ ഒരു കൈ അവൻ അവന്റെ കൈയിൽ ചേർത്ത് വച്ച് കിടന്നു... ഒരു കൈ കൊണ്ട് അമ്മ അവന്റെ തലയിൽ തലോടി. തലോടലേറ്റ് എപ്പോഴോ അവൻ മയങ്ങി പോയി....


അമ്മ അച്ഛാ എന്നെ അനുഗ്രഹിക്കണം... ജാനകി ഓഫീസിലേക്ക് ഇറങ്ങും മുന്നേ അനുഗ്രഹം വാങ്ങി...
നന്നായി വരും എന്റെ മോൾ...
അവൾ അവരോട് യാത്ര പറഞ്ഞു സ്കൂട്ടിയിൽ കയറി യാത്ര തിരിച്ചു....


ജംഗ്ഷൻ എത്തി ഒരു വളവ് തിരിഞ്ഞു കുറച്ചു മുന്നോട്ട് പോയി ഒരു അടച്ചു ഏട്ടാ ഓട് മേഞ്ഞ കെട്ടിടത്തിന്റെ മുന്നിൽ വണ്ടി ഒതുക്കി വച്ച ശേഷം ഗേറ്റ് തുറന്നു അകത്തേക്ക് കടന്നു . അവിടെ അവളുടെ പ്രീയപെട്ടവരുടെ അസ്ഥിതറയിലെ മൺചിരാതിൽ തിരി തെളിച്ചു....ശേഷം പ്രാർത്ഥിച്ചു..

നിന്നെ ചതിച്ചത് ആരായാലും ഞാൻ കണ്ടുപിടിക്കും അമ്മു ഒപ്പം എന്റെ ഇന്ദുവമ്മയെയും....
അത് അവൾ ഓഫീസിലേക്ക് യാത്ര തിരിച്ചു 


മാനമുട്ടെ ഉയർന്നു നിൽക്കുന്ന RR ഗ്രൂപ്പിന് മുന്നിലെ പാർക്കിംഗ് ഏരിയയിൽ വണ്ടി ഒതുക്കി അകത്തേക്ക് കയറി അവൾ..

റിസപ്ഷനിൽ പോയി ലെറ്റർ കാണിച്ചു..

പുതിയ അപ്പോയ്ന്റ്മെന്റ് ആണ് അല്ലെ തന്റെ ജോലി ഒക്കെ രാഹുൽ പറഞ്ഞു തരും കേട്ടോ...

All the best ജാനകി..

താങ്ക്സ്...

ഞാൻ പൂജ ബാക്കി ഉള്ളവരെ വഴിയേ പരിചയപെടാം കേട്ടോ...

രാഹുൽ...... പൂജ വിളിച്ചപ്പോൾ തന്നെ ഒരു  ഇൻഷർട്ട് ഒക്കെ ചെയ്തു ഒരു ജന്റിൽമാൻ ലുക്കിൽ. ആൾ വന്നു.

ഇതു പുതിയ അപ്പോയ്ന്റ്മെന്റ് ആണ് ജാനകി അക്കൗണ്ട് സെക്ഷൻ ആണ്..

ഹായ് ജാനകി ഞാൻ രാഹുൽ...

ഹായ്

വാടോ തന്റെ സീറ്റ് ഒക്കെ കാണണ്ടേ...

താൻ ഇവിടെ ആണ് ഇനി മുതൽ.

ഇതാ ഈ ഫയൽ നോക്കി ബാലൻസ് ഒക്കെ കറക്റ്റ് ആണോ എന്ന് നോക്ക് ഫസ്റ്റ് വർക്ക്‌ ഇതു ആയിക്കോട്ടെ..
അപ്പുറത്തു ഞാൻ ഉണ്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട.

നീ ആരാ സംശയം ഒക്കെ തീർക്കാൻ സാർ ആണോ രാഹുലെ....

അവരുടെ അടുത്തേക്ക് വന്ന ആതിര ചോദിച്ചു...

സോറി മാം ഞാൻ പറഞ്ഞത് പുതിയ കുട്ടി അല്ലെ അപ്പൊ അതിന്റെ......

മ്മ് മ്മ് മ്മ് കൂടുതൽ സംശയം തീർക്കണ്ട പൊക്കോ...

ഗുഡ് mrng മാം.

മോർണിംഗ്..

ഗുഡ് മോർണിംഗ് മാം iam ജാനകിചന്ദ്രൻ ന്യൂ അപ്പോയ്ന്റ്മെന്റ് ആണ്...

മ്മ് മ്മ് മോർണിംഗ്...

അവളെ ആകെ മൊത്തം ഒന്ന് നോക്കിയിട്ട് ആതിര പോയി...


അവൾ പോയി കഴിഞ്ഞതും ജാനകി സ്വന്തം ജോലി ചെയ്യാൻ തുടങ്ങി...

ഡോ എന്താ പുട്ടിപിശാശ് പറഞ്ഞത്...

ഏയ്യ് ഒന്നും പറഞ്ഞില്ല...

മ്മ്

ഈ ഞാൻ നിത്യ പൊന്നു എന്ന് വിളിക്കും..

ഞാൻ ജാനകി....

അല്ല പൊന്നു ആരാ അത്...

അത് രുദ്രൻസാറിന്റെ PA ആണ് അതിന്റെ അഹങ്കാരം എല്ലാം ഉണ്ട് അതിന്..

ഏയ്യ് അത്രക്ക് ഒന്നുല്ല എന്ന് തോന്നുന്നു..

മ്മ് മുമ്പ് വന്നപ്പോൾ ഒരു കുട്ടി ഉടുപ്പും മുട്ട് വരെ ഉള്ള പാവാടയും കുറെ പുട്ടിയും ഇട്ട് വന്നതാ രുദ്രൻ സാറിന് അതൊന്നും ഇഷ്ടം അല്ല സാർ പറഞ്ഞു ഇതു ഓഫീസ് ആണ് അല്ലാതെ ഫാഷൻ ഷോ നടത്തുന്ന ചാനൽ അല്ല എന്ന്. പിന്നെ ഈ കോലം ആയി...


ഓഹ് അങ്ങനെ..

ഫ്രണ്ട്‌സ്🤝🤝🤝🤝
പിന്നെ പൊന്നു ഭയങ്കര സംസാരപ്രിയയാണ് വിശേഷം പറച്ചിലും ചോദിക്കലും ഒക്കെ ആയിഅവർ പെട്ടന്ന് തന്നെ അടുത്തു...

ഡി സാർ വരുന്നുണ്ട്.... രാഹുൽ വിളിച്ചു പറഞ്ഞു...

അതോടെ ഒരു മൊട്ട്പിൻ വീണാൽ കേൾക്കാൻ കണക്കിന് നിശബ്ദത അവിടെ എങ്ങും...

ഗുഡ്മോർണിംഗ് സാർ....

Gudmrng all

അത്രയും പറഞ്ഞു ആരെയും നോക്കാതതെ സ്വന്തം ക്യാബിനിലേക്ക് പോയി രുദ്രൻ.

ജാനകി ആ ഫയൽ നോക്കിയിട്ട് പെട്ടന്ന് സാർനെ കൊണ്ട് കാണിക്കാൻ പറഞ്ഞു.... അത് പറഞ്ഞു പൂജ പോയി...

All the best മോളെ പുലിമടയിൽ ആ കൃമിയും ഉണ്ട് സൂക്ഷിച്ചു പൊക്കോ...

ജാനകി പെട്ടന്ന് ഫയൽ ഒക്കെ നോക്കി സെറ്റ് ആക്കി എടുത്തു അവന്റെ ക്യാബിനിലേക്ക് പോയി ആ ടൈം തന്നെ  ആതിര അവിടെ നിന്ന് ഇറങ്ങി വന്നു.. രണ്ടും കൂടെ കൂട്ടി ഇടിച്ചു വീഴാൻ പോയി... അവർ വീണില്ല പക്ഷെ ഫയൽ താഴെ വീണു...

സോറി മാം പെട്ടന്ന് ശ്രദ്ധിച്ചില്ല..,..

എവിടെ നോക്കിയടി നടക്കുന്നെ..

മാം അറിയാതെ.

അവളുടെ അറിയാതെ അടുക്കി എടുക്കെടി.... ജാനകി താഴെ വീണ ഫയൽ ഒക്കെ എടുത്തു...

ഇതു ഞാൻ കൊടുത്തോളം നീ പൊക്കോ...

അല്ല മാം ജോയിൻ ചെയ്ത ശേഷം സാർനെ കാണണം ആയിരുന്നു അപ്പൊ ഞാൻ ഇതു കൂടെ...

നിന്നോട് അല്ലേടി പറഞ്ഞത് ഞാൻ കൊടുക്കാം എന്ന്...
ആതിര ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു...
ഇവരുടെ സംസാരം കേട്ട് രുദ്രൻ പുറത്ത് വന്നു...



എന്താ അവിടെ പ്രശ്നം അവന്റെ ഉറച്ച ശബ്ദം കേട്ടതും ആതിര അവന്റെ അടുത്ത് പോയി....


രുദ്ര അത്.....പറയാൻ തുടങ്ങിയത് അവന്റെ ഒരു നോട്ടത്തിൽ അവൾ നിർത്തി...

സാർ അത് ഈ കുട്ടി പുതിയ അപ്പോയ്ന്റ്മെന്റ് ആണ് അപ്പൊ സാർനെ കാണാൻ പറഞ്ഞു അങ്ങനെ അങ്ങോട്ട് വന്നപ്പോൾ ഇവർ തമ്മിൽ കൂട്ടി ഇടിച്ചു അതാ.... പൊന്നു പറഞ്ഞു

മ്മ് ആതിര പോയി നാളേക്ക് ഉള്ള മീറ്റിംഗ്സ് നോക്ക്...

അപ്പോഴാണ് അവൻ തന്റെ മുന്നിൽ നിൽക്കുന്നവളുടെ മുഖം ശ്രദ്ധിച്ചത്....

ജാനകി..... അവൻ അറിയാതെ മൊഴിഞ്ഞു.... അവൻ ഒന്ന് ഞെട്ടി എന്നാൽ അവളുടെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു...


ഇയാൾ ക്യാബിനിലേക്ക് വാ ഞാൻ പറഞ്ഞ ഒരു ഫയൽ ഉണ്ട് അത് കൂടെ കൊണ്ട് വേണം വരാൻ...

നീ അധിക നാൾ ഇവിടെ ഉണ്ടാകില്ല ജാനകി...

സ്വന്തം ജോലി പോകാതെ നോക്ക് മാം ആദ്യം അത് പറഞ്ഞു ഒരു പുച്ഛചിരിയോടെ ജാനകി പോയി....


ഇല്ല ഇവളുടെ വരവ് എനിക്ക് ജോലി ആകും ആതിര ഓരോന്ന് മനസ്സിൽ ആലോചിച്ചു അവിടെ നിന്നു...



Sir may i.... കം ജാനകി 
ബാക്കി പറയും മുന്നേ അകത്തേക്ക് വിളിച്ചു...


ഇരിക്ക് താൻ...

വേണ്ട ഞാൻ നിന്നോളം...

ഇരിക്കെടി അവിടെ അവൻ ഒച്ച കൂട്ടിയപ്പോൾ അവൾ ഇരുന്നു....

നിനക്ക് നേരത്തെ എന്നെ അറിയാം അല്ലെ...... മിസ് ജാനകി ചന്ദ്രൻ...

ആ ചോദ്യത്തിന് അവൾ ഒന്ന് ഞെട്ടി.....


ജാനകി


നിത്യ (പൊന്നു )
                             

ആതിര 😌😌
                                   തുടരും.......
To Top