മിഴി ❤️ ഭാഗം 2

Valappottukal



രചന: ജിംസി

ശ്........ മിണ്ടി പോകരുത്......ഒരു ഒച്ചയും കേൾക്കരുത് ഇവിടെ.....

അവൾ ശബ്ദം അടക്കിപിടിച്ചു നിന്ന് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കരഞ്ഞു...
ഞാനൊരു പാവമാ..  പ്ലീസ്‌.. എന്നെ ഒന്നും ചെയ്യല്ലേ...
അവൾ തൊഴുകയ്യോടെ നിന്ന് അവനോട് ദയനീയതയോടെ പറഞ്ഞു...

ഹ്മ്മ്.... എല്ലാവരും പാവങ്ങൾ.....ഞാൻ... ഞാൻ മാത്രം ദുഷ്ടൻ... അല്ലേ? എനിക്കറിയാം... 

അവൻ തന്റെ കൈ മുഷ്ടി ചുരുട്ടി ചുമരിൽ ഒന്നിടിച്ച് തിരികെ കിടക്കയിലേക്ക് വന്നിരുന്നു...

താൻ മനസ്സിലാകാത്ത എന്തൊക്കെയോ ഇവിടെ ചുറ്റിപറ്റി കിടക്കുന്നുണ്ട്... എന്തൊരു വിധിയാണ് ഈശ്വരാ എനിക്ക് നീ തന്നത്? ജനിച്ചപ്പോഴേ അച്ഛനും അമ്മയും തന്നിൽ നിന്ന് പോയി...

ആശ്രയം തന്ന അനാഥലയം പേടിസ്വപ്നം ആയപ്പോൾ ഒരു മോചനത്തിനു വേണ്ടി ഇയാളുടെ താലി സ്വീകരിച്ചപ്പോഴോ അത് തന്റെ കൊല കയറായി തീർന്നല്ലോ.....ഇയാൾക്ക് ഭ്രാന്താണോ എന്നെ ഇങ്ങനെ ദ്രോഹിക്കാൻ? എന്തെങ്കിലും കാരണം ഇല്ലാതെ ഒരാൾ ഇങ്ങനെ പെരുമാറുമോ? എല്ലാവരും ചേർന്ന് എന്നെ ചതിച്ചതാ....

ഓരോന്നും ഓർത്തു സങ്കടപ്പെട്ട് അവൾ താഴേക്ക് ഇരുന്ന് മുട്ടിന്മേൽ തല വെച്ച് കിടന്നു കരഞ്ഞു...

അതേ... അവിടെ ഇരുന്ന് കരഞ്ഞു അഭിനയിക്കല്ലേ? മര്യാദക്ക് ഇവിടെ ബെഡിൽ വന്നു കിടക്ക്.... പേടിക്കണ്ട ഞാൻ ഒന്നും ചെയ്യാൻ വരുന്നില്ല... 

അവൻ അത് പറഞ്ഞു ലൈറ്റ് ഓഫ് ചെയ്ത് കിടക്കയുടെ ഒരു ഓരം ചേർന്ന് കിടന്നു...

മുട്ടിന്മേലിൽ നിന്നും തലയൊന്നു ഉയർത്തി അവനെ നോക്കുമ്പോൾ അവൻ ഉറക്കത്തിലേക്ക് വീണിരുന്നു...

അവൾ പതിയെ അവിടെ നിന്നും എണിറ്റു കണ്ണ് തുടച്ചു അവനിൽ നിന്നും കുറച്ച് അകലം പാലിച്ച് കിടക്കയുടെ ഒരറ്റത്തായി കിടന്നു...

അന്നേ ദിവസത്തെ ഷീണം കൊണ്ട് മാത്രം അവളുടെ കണ്ണുകൾ ശരവേഗത്തിൽ അടഞ്ഞു പോയിരുന്നു... കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവൻ പതിയെ ഉറക്കമുണർന്നപ്പോൾ അവൾ നല്ല ഉറക്കമായിരുന്നു..

അവൻ പതിയെ എണീറ്റ് തന്റെ അലമാരയിലെ ഡ്രെസ്സുകളുടെ കൂട്ടത്തിൽ വെച്ച ഒരു ചെറിയൊരു ഫ്രെയിം കയ്യിലെടുത്ത് ബാൽക്കണിയിലോട്ടു നടന്നു...

ബാൽക്കണിയിലെ ചാരു കസേരയിലേക്ക് അമർന്നിരുന്നു ആ ഫോട്ടോ അവൻ ചൂഴ്ന്ന് ഒന്ന് നോക്കി....

എന്നെ വിട്ടു പോകാൻ ഞാൻ എന്താ തന്നോട് ചെയ്തത് നിള... അത്രത്തോളം പ്രാണനെ പോലെ സ്നേഹിച്ചല്ലേ തന്നെ ഞാൻ സ്വന്തമാക്കിയത്? കണ്ടില്ലേ നിനക്ക് പകരം മറ്റൊരുവൾ നമ്മുടെ മുറിയിൽ.... എന്റെ അച്ഛനും അമ്മയും എവിടുന്നോ കൂട്ടി കൊണ്ട് വന്നതാ എന്റെ സ്വസ്ഥത മുഴുവൻ കളയാൻ.....

അത്രയും ദയനീയതോടെ പറഞ്ഞവൻ ഇരിപ്പിടത്തിൽ നിന്നും എണിറ്റു...

നീ.... നിന്റെ ഫോട്ടോ ഞാൻ എന്നേ എറിഞ്ഞുടക്കണ്ടതാ..... പക്ഷേ...എനിക്ക് അതിനു കഴിയുന്നില്ല.... ഒരിക്കൽ പ്രാണാനായി കണ്ടവൾ എന്നത് കൊണ്ടാകാം.....യെസ്...യു ...... മേഡ് മീ...... ക്രെയ്‌സി........

നിള.....ഐ.. ഹേറ്റ് എവരിവൺ...ഹു.. ഈസ്‌ ലൈക് യു.........

കുറച്ച് നിമിഷങ്ങൾ അവിടെ നിശബ്ദമായി പിന്നീട് ഇരുന്നു കൊണ്ട് അവൻ തിരികെ മുറിയിലേക്ക് വന്നു..
ഫോട്ടോ എടുത്തിടത്തു വെച്ച് അവൻ കിടക്കയിൽ വന്നു കിടന്നു...

ഉറങ്ങി കിടക്കുന്ന അവളെ അവൻ വെറുതെ ഒന്ന് നോക്കി....

മുറിയിലെ ഇരുണ്ട വെളിച്ചത്തിൽ അവളുടെ മുഖം തെളിഞ്ഞു കാണാം... കൈ തണ്ടയിൽ ചുവന്നു കിടക്കുന്ന വരകൾ...

ഇനിയൊരു പെണ്ണിനെ വേണ്ടെന്ന് വാശിപിടിച്ചിട്ട് നിന്നപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കി അച്ഛനും അമ്മയും എനിക്ക് കണ്ടെത്തി തന്ന അനാഥ പെണ്ണ്....

സമ്പത്ത് കണ്ട് വന്നു ജീവിതം പാതി വഴിയിൽ ഇട്ട് പോയ സമ്പന്നയായ പെണ്ണിനേക്കാൾ എന്തുകൊണ്ടും നല്ലത് ഒരു അനാഥ പെണ്ണ്.. എന്ന വാക്കുകൾ..... അച്ഛന്റെയും അമ്മയുടെയും വാക്കുകൾ കാതിൽ വന്നു തട്ടി...

ഹ്മ്... ഇവൾ...എന്നെ കല്യാണം കഴിച്ചത് ഇവിടുത്തെ സമ്പത്ത് കണ്ടിട്ട് തന്നെയാവും... പാവം മട്ടിൽ നിന്നിട്ട് എന്റെ എല്ലാം തട്ടി എടുത്ത് ഏതെങ്കിലും കാമുകനുമായി പോകാനാകും ഇവളുടെ പ്ലാൻ..... 

കിടക്കുന്ന കിടപ്പു കണ്ടില്ലേ.... പായയിൽ കിടന്നുറങ്ങിയവളെ പിടിച്ചു പട്ടു മെത്തയിൽ കിടത്തിയേക്കുവാ എന്റെ അമ്മ തമ്പുരാട്ടി.....

അവൻ അവൾ കിടക്കുന്നതു നോക്കി പുലമ്പി കൊണ്ട് അവളെ തട്ടി വിളിച്ചു...

ഡീ...... ഏണിക്ക്...... നിന്നോടല്ലേ പറഞ്ഞത് ഏണീക്കാൻ.....

ഉച്ചത്തിൽ ഉള്ള അവന്റെ ശബ്ദം കേട്ട് അവൾ പെട്ടെന്ന് ഞെട്ടി എണിറ്റു....

എ..... എന്താ.....?
ഒരു പകപ്പോടെ അവൾ എണിറ്റിരുന്നു....

നീ.... അങ്ങനെ കിടക്കയിൽ കിടക്കണ്ട... താഴെ ഇറങ്ങി കിടക്ക്.....അനാഥാലയത്തിൽ പായയിൽ അല്ലേ കിടന്നിരുന്നത്?

അല്ല... അവിടെ ബെഡ് ഒക്കെ ഉണ്ടായിരുന്നു...
അവൾ പറയുന്നത് കേട്ട് അവന് പെട്ടെന്ന് ദേഷ്യം വന്നു....

ഛീ..... തർക്കുത്തരം പറയുന്നോ?

അല്ല.... സത്യമായിട്ടും.....എനിക്ക് ഉറക്കം വരുന്നു... നല്ല ക്ഷീണം... പ്ലീസ് ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ....
അവൾക്ക് നന്നേ തളർച്ച തോന്നിയിരുന്നു..

നീ തറയിൽ കിടന്നു ഉറങ്ങിയാൽ മതി... ബെഡിൽ വന്നു കിടക്കാൻ ഞാൻ ഒരു അബദ്ധം പറഞ്ഞെന്ന് വെച്ച്......

അവന്റെ ശബ്ദം കൂടുതൽ ഉയരുന്നത് കണ്ട് അവൾ പെട്ടന്ന് തന്നെ തലയിണയും ഒരു ബെഡ്ഷീറ്റും എടുത്തു തറയിൽ ഇട്ട് കിടന്നു....

ഹാ... അങ്ങനെ.... പറയുന്നത് കേൾക്ക്.... ഇങ്ങനെ അനുസരണയോടെ നിന്നാൽ നിനക്ക് ഇവിടെ നിൽക്കാം....

മ്മ്.... അവൾ ഒന്ന് മൂളി തറയിൽ ചുരുണ്ടു കൂടി.....
പിറ്റേന്ന് സമയം ഏറെയായിട്ടും മാധവിനെയും മിഴിയേയും താഴേക്ക് കാണാഞ്ഞിട്ടാണ് അച്ഛമ്മ മുറിയുടെ കതകിൽ വന്നു തട്ടിയത്...

മാധവ് അൽപ്പം ഉറക്കച്ചടവോട് കൂടി കിടക്കയിൽ എണീറ്റിരുന്നു.... 

ഓഹ്... ടൈം കുറേ ആയോ...? 
അവൻ തൊട്ട് അടുത്തു വെച്ച ഫോണിൽ ഡിസ്പ്ലേ ഒന്ന് ഓൺ ചെയ്തപ്പോൾ സമയം ഏട്ട് മണി കഴിഞ്ഞിരുന്നു....

പിന്നെയും കതകിൽ ശബ്ദം ഉയർന്നപ്പോൾ അവൻ വേഗം എണീറ്റു...

കതക് തുറന്നപ്പോൾ മുന്നിൽ തന്നെ അച്ഛമ്മ ചിരിച്ചു നിൽപ്പുണ്ട്....

മോനെ... സമയം കുറെ ആയല്ലോ.... നിങ്ങളെ വിളിക്കാം എന്ന് വെച്ച് വന്നതാ....

ഹൊ... ഞാൻ ഉറങ്ങി പോയി....
അവൻ കോട്ടുവായിട്ട് പറഞ്ഞു...

മിഴി മോളെവിടെ?

അച്ഛമ്മ വെറുതെ ഒന്ന് അകത്തേക്ക് വലിഞ്ഞു നോക്കിയപ്പോൾ അവൾ താഴെ ബെഡിനോട് ചേർന്ന് കിടന്ന് ഒരു ബെഡ്ഷീറ്റിൽ ചുരുണ്ടു കിടക്കുന്നതു കണ്ടു...
തൊട്ട് അടുത്ത് വെച്ച മേശമേൽ പാൽ ഗ്ലാസ് അതേപോലെ തന്നെ കണ്ട് അച്ഛമ്മക്ക് നന്നേ പ്രയാസം തോന്നി....

പാവം കുട്ടി... ഇവന് തീരെ കണ്ണീച്ചോരയില്ലാതായല്ലോ ഇങ്ങനെ ചെയ്യാൻ...

അച്ഛമ്മ ആത്മഗതം എന്നോണം പറഞ്ഞു...
അത്രക്കും രസമുള്ള കാര്യങ്ങളല്ല ഇന്നലെ ഈ മുറിയിൽ അരങ്ങേറിയത് എന്ന് അറിയാൻ അധികം പ്രയാസം ഇല്ലായിരുന്നു...

മോളെ കൂട്ടി താഴോട്ട് പെട്ടെന്ന് വാടാ....

മ്മ്..
വന്നോളാം....
അവൻ കതകു ചാരി ബാത്റൂമിലിലേക്ക് പോയി... പെട്ടെന്നു ഡോർ തള്ളി അടച്ച സ്വരം കേട്ട് മിഴി പെട്ടന്ന് ചാടി എണിറ്റു...

അയ്യോ.. സമയം കുറേ ആയെന്ന തോന്നണേ.....ക്ഷീണം കാരണം കുറെ ഉറങ്ങിപോയല്ലോ.....? 

അഴിഞ്ഞു കിടന്ന അവളുടെ മുടി മേല്പോട്ട് ഉയർത്തി പൊക്കി കെട്ടി വെച്ച് അവൾ ബെഡ്ഷീറ്റു മടക്കി ബെഡിൽ ഒരിടത്തു വെച്ചു... തലയിണയും ഒതുക്കി വെച്ച് അവനെ ആ മുറിയിൽ ഒന്ന് വെറുതെ പരതിയപ്പോൾ ബാത്‌റൂമിൽ വെള്ളം വീഴുന്ന സ്വരം അവളുടെ കാതിൽ വന്നു തട്ടിയിരുന്നു....

ബാത്‌റൂമിൽ അയാളാണല്ലോ... കുളിക്കാതെ താഴോട്ട് എങ്ങനെയാ ചെല്ലുക? അവർ എന്തേലും പറയുമോ? ഇവിടുത്തെ രീതികൾ എന്തൊക്കെയാണെന്ന് ഒരു വഷവുമില്ല....

അവൾ ഒരു കയ്യ് ഒക്കത്തു വെച്ച് മറു കൈവിരലിലെ നഖം കടിച്ച് കൊണ്ട് നിൽക്കുന്നത് കണ്ടിട്ടാണ് മാധവ് ബാത്റൂമിൽ നിന്നും ഇറങ്ങുന്നത്....

അവൾ അവനെ കണ്ടതും അലമാരയിൽ നിന്നും അവൾക്ക് പവിത്രാമ്മ വാങ്ങി വെച്ച നീല കളർ ദാവണി എടുത്ത് ബാത്റൂമിൽ ഓടി കയറി...ദാവണി അവൾക്ക് ഏറെ പ്രിയമായതിനാൽ ചുരിദാറുകളുടെ കൂട്ടത്തിൽ ഒന്ന് രണ്ടെണ്ണം പവിത്ര വാങ്ങി വെച്ചതാണ്....

ഹോ... ഈ പെണ്ണ് ഇതെന്താ കാണിക്കുന്നേ...?
അവനെ വകഞ്ഞു മാറി അവൾ പോകുന്നത് കണ്ടിട്ടവൻ പറഞ്ഞു...
അവൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് താഴേക്ക് വന്നപ്പോൾ ചെറിയമ്മ മേശമേൽ ചായക്ക് കഴിക്കാൻ ഉള്ളതെല്ലാം ഒതുക്കി വെക്കുന്നുണ്ടായിരുന്നു...

ആ.. മാധു... എണീറ്റോ... നിങ്ങളെ രാവിലെ അമ്പലത്തിലേക്ക് പറഞ്ഞയക്കണം എന്ന് ഏട്ടത്തി പറയുന്നുണ്ടായിരുന്നു...

സുലേഖ ഒരു ചിരിയോടെ പറഞ്ഞു...

എന്തിനു പോണം... ഞാൻ പ്രാർത്ഥിച്ചാൽ വിളി കേൾക്കുന്നവർ ഒന്നും ഇല്ലലോ  അവിടെ.... എനിക്ക് ഇന്ന് ഓഫിസിൽ പോണം...

അവനല്പം ഈർഷ്യയോടെ പറഞ്ഞു...

കേമായി... ഇന്നലെ കല്ല്യാണം കഴിഞ്ഞ് ഇന്നിപ്പോൾ ഓഫീസിൽ പോകാനോ? ഇന്ന് എന്തായാലും പോണ്ട... പിന്നെ മാധു... നീ വിളിച്ചാലും ഞാൻ വിളിച്ചാലും ഒക്കെ കേൾക്കണ ദൈവം തന്നെയാ അവിടെ ഉള്ളത്...

ഇഷ്ടം ഉള്ളോരേ പരീക്ഷിക്കും കുറേ... എന്ന് വെച്ച് നീ തള്ളി പറയരുത് ദൈവത്തിനെ.....

അച്ഛമ്മ അവന്റെ സംസാരം കേട്ട് അവിടേക്ക് വന്നിരുന്നു...

അപ്പോഴേക്കും മിഴി കുളി കഴിഞ്ഞ് സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ട് അച്ഛമ്മ അവളുടെ അടുത്തേക്ക് പോയി...

അച്ഛമ്മേ... സോറിട്ടോ... ഞാൻ നന്നായി ഉറങ്ങിപ്പോയി... സമയം പോയത് അറിഞ്ഞില്ല...

അതൊന്നും കുഴപ്പല്യ ല്ലോ മോളെ..ഇവിടെ തൊട്ട് അടുത്താണ് നമ്മുടെ അമ്പലം... രണ്ടാളും പോയി തൊഴുതു വാ... ഒരഞ്ചു മിനിറ്റ് നടക്കേ വേണ്ടു....

അവൾ തൊട്ട് അടുത്തു നിൽക്കുന്ന അവനെ ഒന്ന് പാളി നോക്കി...
അവൻ വളരെ അക്ഷമയോടെ വാച്ചിൽ നോക്കി നിന്നു..

അപ്പോഴേക്കും അടുക്കളയിൽ നിന്നും പവിത്ര അങ്ങോട്ട് വന്നിരുന്നു...
രണ്ടാളും റെഡി ആയോ? ഇനി വൈകണ്ട.. വേഗം പോയി വാ...ഞാൻ വരുമ്പോഴേക്കും കഴിക്കാൻ എല്ലാം എടുത്ത് വെക്കാം...

നിങ്ങളോട് ഞാൻ പറഞ്ഞല്ലോ എനിക്ക് ഓഫീസിൽ പോകണം... ഞാൻ എങ്ങും ഇല്ല....

ടാ... നിന്നോട് ഞാനാ പറഞ്ഞത്... പോയി വാടാ..  ഒരഞ്ചു മിനിറ്റ് നടക്കാനല്ലേ ഉള്ളൂ... അത് കഴിഞ്ഞ് വന്നിട്ട് നീ എങ്ങോട്ടാച്ചാൽ പൊക്കോ...
അച്ഛമ്മ ദേഷ്യപ്പെട്ടു പറഞ്ഞതും അവൻ ഒന്ന് മൂളി അവളെ തുറിച്ചൊന്ന് നോക്കി..

മോളെ... അവന്റെ കൂടെ ചെല്ല്... വിളിച്ചാൽ വിളിപ്പുറത്താണ് അവിടുത്തെ മഹാദേവൻ.. നന്നായി മനസ്സുരുകി പ്രാർത്ഥിച്ചോളു കുട്ടി.. മോൾക്ക് എല്ലാം സാധിച്ചു തരും...

അച്ഛമ്മ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി...

പിന്നെ... വിളിച്ചാൽ അപ്പൊ തന്നെ അങ്ങ് കേൾക്കാൻ പോവാണല്ലോ...വെറുതെ എന്നെ മെനക്കെടുത്താൻ.....

ദേ.. ചെറുക്കാ... നീ.. കൂടുതൽ ഒന്നും പറയാതെ പോവാൻ നോക്ക്...
അച്ഛമ്മ വീണ്ടും ഒന്നും ദേഷ്യപ്പെട്ടപ്പോൾ അവൻ മുഖം വീർപ്പിച്ചു പുറത്തേക്ക് പോയി...

അവളും എല്ലാരേം നോക്കി ഒന്ന് തലയാട്ടി കൊണ്ട് അവന്റെ പിന്നാലെ നടന്നു...

ക്ഷേത്രം എത്തിയതും അവൻ അകത്തേക്ക് കയറാതെ പുറത്തു തന്നെ നിന്നു..

നീ പോയി തെഴുത് വേഗം വാ....
അവൻ അത് പറഞ്ഞതും അവൾ തിരിച്ചൊന്നും പറയാതെ ഒന്ന് മൂളുക മാത്രം ചെയ്ത് തൊഴാൻ പോയി...

തൊഴാൻ നേരം അവളുടെ മനസ്സിലെ സകല വിധ ആവലാതികളും അവൾ മഹാദേവനോട് പറഞ്ഞു....

അമ്പലത്തിനു പുറത്ത് അവൻ ഒട്ടും ക്ഷമയില്ലാതെ നിന്ന് കൊണ്ടിരുന്നപ്പോഴാണ് ഒന്ന് രണ്ട് പയ്യന്മാർ തൊഴുതു മടങ്ങുന്ന പെൺകുട്ടികളെ നോക്കി കമന്റ് പറയുന്നത് അവൻ കാണുന്നത്...

മിഴി തൊഴുതു കഴിഞ്ഞ് പുറത്തേക്ക്     വന്നതും നേരത്തെ കമന്റ് പറഞ്ഞോണ്ടിരുന്ന ചെക്കന്മാരുടെ കണ്ണുകൾ അവളിലേക്കായി...

അവൾ കുനിഞ്ഞു നിന്നു ചെരുപ്പിടും നേരം അവളുടെ കാർമേഘക്കെട്ട് പോലെയുള്ള മുടി മുന്നിലേക്ക് ഊർന്നിറങ്ങി വീണു....

അവൾ നിവർന്നപ്പോൾ അവന്മാരുടെ കണ്ണുകൾ  ദാവണി തെന്നി മാറി കിടന്ന അവളുടെ വയറിലേക്കായിരുന്നു...കുറച്ചപ്പുറം മാറി നിന്ന് അവളെ ഉറ്റു നോക്കുന്ന അവന്മാരെ മാധവും ശ്രദ്ധിച്ചിരുന്നു...

മിഴിയേയും അവരെയും അവൻ ദേഷ്യത്തോടെ മാറി മാറി നോക്കി കൊണ്ട് മാധവ് നല്ല അരിശത്തോടെ അവന്മാരുടെ അടുത്തേക്ക് പാഞ്ഞു ചെന്ന് ഒരുത്തന്റെ കോളറിൽ പിടിച്ചു...

ച്ചീ...... നീയൊക്കെ എന്തിനാടാ ഇവിടേക്ക് വരുന്നേ? തൊഴാനോ അതോ പെണ്പിള്ളേരുടെ ശരീരം നോക്കി നിൽക്കാനോ? 

അവന്റെ പെട്ടെന്ന് ഉള്ള പ്രവൃത്തിയിൽ മിഴി അവന്റെ അടുത്തേക്ക് ഓടിയെത്തിയിരുന്നു...

സോറി.. ഒരബദ്ധം പറ്റിയതാ...കോളറിൽ നിന്ന് പിടി വിട്....
അയാൾ ചുറ്റും ഒരു പകപ്പോടെ നോക്കിയപ്പോൾ മാധവ് തന്റെ കൈയിലെ പിടി അയച്ചു...അപ്പോൾ തന്നെ അവന്മാർ അവിടെ നിന്നും ഓടിയിരുന്നു...

മിഴി നല്ല പേടിയോടെ അവനെ നോക്കി നിന്നു...

ദേ.... ഇമ്മാതിരി വേഷം ഇട്ട് കൊണ്ട് നടന്നേക്കരുത്..... അവളുടെ ഒരു പഴഞ്ചൻ ദാവണി....നീ ഏതു നൂറ്റാണ്ടീലാ ജീവിക്കുന്നത്? ഇങ്ങനെ ദാവണി ഒക്കെ ചുറ്റി നടക്കാൻ.... ഇനി ചുരിദാർ ഒക്കെ ഇട്ടാൽ മതി.... കേട്ടല്ലോ?

മ്മ്....

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു..

ഹൊ....എന്ത് പറഞ്ഞാലും ഒരു കൂ..... ഇവൾക്ക് എന്താ വായില്ലേ?
അവൻ പിറു പിറുത്തു നടന്നു...

അവൾ പിന്നാലെയും..

ഹ്മ്മ്... എന്ത് ഇടണം എന്നത് എന്റെ ഇഷ്ടമല്ലേ? വായിനോക്കുന്നവർ എന്ത് ഇട്ടാലും നോക്കും... ഈ താലി പോലും വക വെക്കാതെ ആദ്യ രാത്രി തന്നെ വേദനിപ്പിച്ചവൻ ഇപ്പോൾ എന്റെ ഭർത്താവാവാൻ നോക്കുവാണല്ലോ?

ഇന്ന് തന്നെ അച്ഛമ്മയോടോ പവിത്രാമ്മ യോടോ ചോദിക്കണം ഇയാളെപെറ്റി.... എന്തിനാണ് ഈ കാട്ടുപോത്തിനെ ഈ അനാഥപെണ്ണിന്റെ തലയിൽ വെച്ചത് എന്ന് ചോദിക്കണം എനിക്ക്......

അവൾ അവനൊപ്പം ധൃതിയിൽ പിന്നാലെ നടന്നു.... എങ്ങോട്ടും നോക്കാതെ അവൻ നേരെ നടന്നു കൊണ്ടിരുന്നു..

അവൾക്ക് ഉള്ളിലുള്ള ചോദ്യങ്ങൾ ഇപ്പോൾ തന്നെ ചോദിക്കണം എന്ന പെട്ടെന്നുള്ള തോന്നലിൽ അവൾ വേഗം നടന്ന് അവന്റെ മുന്നിലേക്ക് വന്നു നിന്നു...

പ്ലീസ്... വീടെത്തും മുന്പേ എനിക്ക് ചിലത് അറിയാൻ ഉണ്ടായിരുന്നു... എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ആയിരുന്നു രണ്ടും കല്പ്പിച്ചു അവൾ ചോദിച്ചത്....

ഈ നടു റോഡിന്റെ നടുവിൽ വെച്ച് വേണോ എന്നെ നിനക്ക് ചോദ്യം ചെയ്യാൻ......

അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു..

ഇവിടെ ഇപ്പോൾ ആരും ഇല്ലലോ... പ്ലീസ്... എനിക്ക് കുറച്ച് സംസാരിക്കണം...എനിക്ക് എന്റെ അച്ഛനെയും അമ്മയെയും നഷ്ട്ടപെടുന്നത് അഞ്ചു വയസ്സുള്ളപ്പോഴാ... പിന്നീട് ബന്ധുക്കൾ ചേർന്ന് അനാഥാലയത്തിൽ കൊണ്ട് വിട്ടു....

അവൾ അവന് മുന്നിൽ ഒന്ന് മനസ്സ് തുറക്കാൻ ഒരു ശ്രമം നടത്തി...

എന്തിനാ ഇതെല്ലാം എന്നോട് പറയുന്നത്... ഒരു സെന്റിമെൻസ് ക്രിയേറ്റ് ചെയ്യാനാണേൽ വേണ്ട.... കേൾക്കാൻ താൽപ്പര്യം ഇല്ല...

അവന്റെ കടുപ്പിച്ചുള്ള സംസാരം വകവെക്കാതെ അവൾ വീണ്ടും തുടർന്നു...

കേൾക്കണം... കേട്ടെ പെറ്റു... അനാഥാലയത്തിലെ നാളുകൾ ചെറുപ്പത്തിൽ മധുരമുള്ളതാണേൽ വലുപ്പം വെച്ചപ്പോൾ കയ്പ്പേറിയതായിരുന്നു....

സ്വസ്ഥമായി ഒന്നുറങ്ങാൻ തന്നെ പേടിക്കണമായിരുന്നു.... എന്റെ ജീവിതത്തിൽ ഒരു രക്ഷകരെ പോലെയാണ് നിങ്ങളുടെ അച്ഛനും അമ്മയും കടന്നുവന്നത്..... കാമ കണ്ണുകളോടെ നോക്കുന്ന കഴുകൻ കണ്ണുകളിൽ നിന്ന് ഒരു മോചനം......

 സ്വസ്ഥമായി ഒന്നുറങ്ങാനും ജീവിക്കാനും പറ്റിയ സുരക്ഷിതമായ കരങ്ങൾ...  അതുമാത്രമായിരുന്നു ഞാനീ കഴുത്തിലണിഞ്ഞ താലി കൊണ്ട് സ്വപ്നം കണ്ടത്...

 പക്ഷേ ആദ്യരാത്രി തന്നെ നിങ്ങൾ ഈ കൈയിൽ പിടിച്ചമർത്തി ഒരു ചെറിയ നോവ് തന്നു... എന്റെ എല്ലാ പ്രതീക്ഷകളും ഇന്നലെ അവസാനിച്ചു എന്ന് മനസ്സിലായി...

 വെറുതെ ഒരാളും ഇതുപോലെ പ്രവർത്തിക്കില്ലല്ലോ അതിനു പിന്നിൽ തക്കതായ ഒരു കാരണവും കാണുമല്ലോ? പ്ലീസ് എന്തായാലും എന്നോട് പറയണം... നിങ്ങൾക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ വേണ്ട... സുരക്ഷിതമായി ജീവിക്കാൻ ഒരിടം മാത്രം തന്നാൽ മതി... നിങ്ങളുടെ അടുക്കള കോണിൽ എവിടെയെങ്കിലും ഞാൻ കഴിഞ്ഞോളാം..

 എന്നോട് പോകാൻ മാത്രം പറയരുത്... എന്തൊക്കെയോ നിങ്ങളുടെ മനസ്സിൽ ആളിക്കത്തുന്നുണ്ട് എന്ന്  നിങ്ങളുടെ ഓരോ ഭാവമാറ്റത്തിലും ഞാൻ മനസ്സിലാക്കിയതാണ്...

 നിങ്ങളുടെ ഒരു നോട്ടത്തിൽ പോലും എന്നോട് ഒരു തരിമ്പ് സ്നേഹം ഇല്ല  ...... ഒരു കരുണയും ഇല്ല.... പറയ്... എന്താ നിങ്ങളുടെ മനസ്സിൽ?

 അവൻ കയ്യുംകെട്ടി നിശബ്ദമായി തലകുനിച്ചു നിന്നു...

 ഇത്രയും ഞാൻ പറഞ്ഞത് ഒരു തന്റേടി ആയതുകൊണ്ടോ നിങ്ങളോട് ഒരു ചോദ്യം ചോദിപ്പിച്ച് വിഷമിപ്പിക്കുവാനോ അല്ല.... ഇഷ്ടമില്ലാതെ രണ്ടു മനസ്സുകൾ ജീവിതം തുടങ്ങുമ്പോൾ അത് വെറും വ്യർത്ഥമാണ്....

 മ്മ്... ശരി പറയാം..... നിന്റെ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം ഞാൻ പറയാം... ഇവിടെ വെച്ചല്ല....  വീട് ഒന്നെത്തട്ടെ....രാത്രി ആവുമ്പോൾ കിടക്കാൻ നേരം ഞാൻ പറഞ്ഞു തരാം....

 അവൻ അങ്ങനെ പറഞ്ഞു നടന്നപ്പോൾ അവൾ പ്രതീക്ഷയോടെ കൂടി നെഞ്ചത്ത് ഒന്ന് കൈവച്ചു.. 

ഈശ്വരാ... നീ എന്റെ പ്രാർത്ഥന കേട്ടു... എന്റെ ഉള്ളിലുള്ള എല്ലാ സംശയത്തിനും ഇന്ന് തന്നെ പരിഹാരം ഉണ്ടാകും...
 അവൾ മനസ്സിലൊന്നോർത്തു,
അവന് പിന്നാലെ നടന്നു....

 ഉച്ചയൂണിന് സമൃദ്ധിയായ ആഹാര വിഭവങ്ങൾ അമ്മയും ചെറിയമ്മയും കൂടി ഒരുക്കിയിരുന്നു....
 ഊണ് എല്ലാവരും ഒന്നിച്ച് കഴിക്കുമ്പോഴും അവൻ മാത്രം നിശബ്ദതയിൽ ആയിരുന്നു...  അച്ഛമ്മ നിർബന്ധം പിടിച്ചത് കൊണ്ട് മാത്രം ഓഫീസിൽ പോകാതെ അവൻ അന്ന് വീട്ടിൽ തന്നെ കഴിച്ചു കൂട്ടി...

 എല്ലാവരും ഓരോ കുശലം പറഞ്ഞു ചിരിക്കുമ്പോഴും മിഴി  അവർക്ക് മുന്നിൽ പുഞ്ചിരിക്കാൻ ശ്രമിച്ചു...

 അമ്മയോട് മാധവേട്ടനെപ്പെറ്റി ചോദിച്ചറിയാമെന്നാണ് വെച്ചത്... എന്തായാലും രാത്രി എന്നോട് ആള് തന്നെ പറയുമല്ലോ കാര്യങ്ങൾ...

കഴിച്ചു കൊണ്ടിരിക്കുമ്പോൾ എല്ലാം അവളുടെ ചിന്ത മാധവ് അവളോട് പറയാമെന്നേറ്റ കാര്യങ്ങളായിരുന്നു......

വിശാലമായ ഉമ്മറകോലായിൽ ഇരുന്ന് അച്ഛമ്മയും അച്ചാച്ചനും ഓരോന്ന് പറഞ്ഞു ഇരിക്കുന്നത് കണ്ടിട്ടാണ് പവിത്രയും സുലേഖയും അങ്ങോട്ട് വന്നത്...

വൈകുന്നേരത്തെ ചായയും പലഹാരവും ഞാനുണ്ടാക്കാം എന്ന് പറഞ്ഞു മിഴി അടുക്കളയിൽ കയറിയതാണ്...

എന്താണ് രണ്ടാളും ഒരു രഹസ്യം ....? 
സുലേഖ അവരുടെ അടുത്തിരുന്ന് ചോദിച്ചു...

അല്ല.... ഞാൻ പറയാരുന്നു നിങ്ങളുടെ അച്ഛനോട്........നല്ലൊരു മോളെയല്ലേ മാധവിനു വേണ്ടി ദൈവം തന്നത്...അവൻ ആ കുട്ടിയെ സ്നേഹിച്ചാൽ മതിയാരുന്നു... ഇന്ന് ഞാൻ രാവിലെ ചെന്നപ്പോൾ അവൻ ആ കൊച്ചിനെ തറയിൽ ഒരു വിരിയിൽ കിടത്തിയേക്കുവായിരുന്നു....

അച്ഛമ്മ അത് പറഞ്ഞതും പവിത്രയും സുലേഖയും മുഖത്തോട് മുഖം നോക്കി.....

അവൻ പഴയതെല്ലാം മറന്നു ആ കുട്ടിയെ സ്നേഹിക്കും എന്ന് വെച്ചല്ലേ നമ്മൾ ഇങ്ങനെയൊരു സാഹസം എടുത്തത്..... ന്താ എന്റെ മോന് ദൈവം നല്ലൊരു ജീവിതം വിധിച്ചിട്ടില്ലേ?

പവിത്ര സങ്കടത്തോടെ പറഞ്ഞു...

ഏട്ടത്തി... പതുക്കെ.... ആ കുട്ടി ഇത് കേട്ട് വരണ്ട....ഒക്കെ ശരിയായിക്കോളും..മിഴിയെ കൊണ്ട് അവനെ മാറ്റി എടുക്കാൻ പെറ്റും....
സുലേഖ അവളുടെ തോളിൽ ഒന്ന് തട്ടി ആശ്വാസിപ്പിച്ചു...

എന്തായാലും നിങ്ങൾ എല്ലാം ആ കൊച്ചിനോട് ചെയ്തത് ഒരർത്ഥത്തിൽ ചതിയല്ലേ പവിത്രെ.... അവൻ ഒന്ന് കെട്ടിയതു മറച്ചു വെച്ച് കൊണ്ട് വേണമായിരുന്നോ ഈ വിവാഹം?

അച്ഛൻ ഇടയ്ക്കു കയറി പറഞ്ഞപ്പോൾ പവിത്ര അകത്തേക്ക് ഒന്ന് വലിഞ്ഞു നോക്കി...

അച്ഛാ... പ്ലീസ്...ഒരു കാരണവും ഇല്ലാതെ ഞങ്ങള് ഇങ്ങനെ കള്ളം പറയോ? 

പവിത്ര ബാക്കി പറഞ്ഞു മുഴുവനാക്കും മുന്പേ മിഴി അങ്ങോട്ടേക്ക് എത്തിയിരുന്നു.....

ദേ... എല്ലാവർക്കും ഉള്ള ചായ റെഡി... കഴിക്കാൻ അച്ഛമ്മക്ക് ഇഷ്ടപെട്ട നല്ല മൊരിഞ്ഞ ഉഴുന്ന് വടയും ഉണ്ടേ.....

അവൾ കയ്യിലുള്ള ട്രെ ഉമ്മറത്തെ വലിയ ടീപോയിലേക്ക് വെച്ചു...

അല്ല.. മോളോട് ആരാ പറഞ്ഞെ എന്റെ ഇഷ്ടങ്ങൾ...
അച്ഛമ്മ ഉഴുന്ന് വട എടുക്കുന്നതിനു ഇടയിൽ ചോദിച്ചു...

ഞാൻ അടുക്കളയിലോട്ട് ചെല്ലുമ്പോൾ അമ്മ ചെറിയമ്മയോട് പറയുന്ന കേട്ടല്ലോ അമ്മക്ക് ഇഷ്ടപെട്ട ഉഴുന്ന് വട ഉണ്ടാക്കാം എന്ന്....

അമ്പടി....നീ കേട്ടല്ലേ?
പവിത്രാമ്മ ഒരു ചിരിയോടെ മിഴിയുടെ താടിയിൽ പിടിച്ചു....

എല്ലാവരും വടയും ചായയും കഴിച്ചു അവളെ നന്നായി പുകഴ്ത്തി....

മോള് അവർക്ക് കൊണ്ട് കൊടുത്തോ?
അച്ഛനെയും ചെറിയച്ഛനെയും മാധവിനെയും തിരക്കിയാണ് അച്ചാച്ചൻ അത് പറഞ്ഞത്....

അവരെല്ലാം ടൗണിൽ പോയേക്കുവാ അച്ഛാ... ഇപ്പോ വരും...
സുലേഖ രണ്ടാമതും വട ആസ്വദിച്ചു കഴിച്ചു പറഞ്ഞു....

                       രാത്രിയിൽ അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ ലാപ്ടോപ്പിൽ കാര്യം ആയി എന്തോ നോക്കി ഇരിക്കുകയായിരുന്നു....

അവൾ കയ്യിലെ വെള്ളം നിറച്ച ജഗ്ഗുമായി മുറിയിലേക്ക് വന്ന് ഡോർ ലോക്ക് ചെയ്തു..

അവളുടെ സാമീപ്യം അറിഞ്ഞിട്ടെന്നോണം അവൻ ലാപ്ടോപ് ഓഫാക്കി മേശമേൽ വെച്ചു.. അവൾ ജഗ്‌ മേശയുടെ ഒരരികിൽ വെച്ച് അവനെ നോക്കി...

ഞാൻ രാവിലെ ചോദിച്ച കാര്യം....?

അവൾ അൽപ്പം വിക്കി വിക്കി പറഞ്ഞു..

മ്മ്... ഓർമയുണ്ട്....
അവൻ അവിടെ നിന്നും എണീറ്റ് അലമാരയിൽ നിന്നും ഒരു ഫോട്ടോ എടുത്തു അവൾക്ക് നേരെ നീട്ടി

എന്തായിത്?
അവൾ ഒരു സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി...

നീ... ചോദിച്ചതിനുള്ള ഉത്തരം... നീ അറിയാത്ത ഒരു കഥയുണ്ട്... ആ കഥക്കുള്ളിലെ നായിക.... നിന്നോട് മറച്ചു വെച്ച കുറച്ച് രഹസ്യങ്ങൾ ഉണ്ട്....

അവൻ അത് പറഞ്ഞു ഫോട്ടോ അവൾക്ക് നേരെ തിരിച്ചു...

അവൾ ഒരു ഞെട്ടലോട് കൂടി ആ ചിത്രം കയ്യിലെടുത്തു...

ഇത്.... ഇത് നിള ചേച്ചിയല്ലേ?
ആ പേര് കേട്ടതും അവൻ ഒരു പകപ്പോടെ അവളെ നോക്കി...

നിള... അവളെ നിനക്ക് എങ്ങനെ അറിയാം?

അത്... അറിയാം.... ഇവിടുത്തെ അച്ഛനും അമ്മയും എന്നെ കാണാൻ വരും മുന്പേ ഒരു നാൾ രാത്രിയിൽ ഞങ്ങളുടെ അനാഥാലയത്തോട് ചേർന്നുള്ള പറമ്പിൽ ഒരു കരച്ചിൽ കേട്ട് ചെന്ന് നോക്കിയപ്പോൾ.....

ബാക്കി പറയുവാൻ അവൾ നന്നേ പ്രയാസപ്പെട്ടിരുന്നു.....

ചെന്നു നോക്കിയപ്പോൾ?
അവൻ അൽപ്പം ആകാംഷയിൽ ചോദിച്ചു...

ചെന്നു നോക്കിയപ്പോൾ ആരൊക്കെയോ ആ പാവത്തിനെ ഉപദ്രവിച്ചു വല്ലാതെ അവശയാക്കിയായിരുന്നു...അത് പറഞ്ഞു  അവൾ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു...

എന്നിട്ട് അവൾ... അവൾ ഇപ്പോൾ?   
     ഏയ് അവൾ ഒന്നും ആവില്ല... അങ്ങനെ വരാൻ വഴിയില്ല...അവൾ എന്നെ വഞ്ചിച്ചു കാമുകന്റെ കൂടെ പോയവളാ...

മിഴിക്ക് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല....

അപ്പോൾ ചേച്ചി പറയാറുള്ള ആ മാധവ് നിങ്ങളായിരുന്നോ?

എന്തൊക്കെയാ മിഴി... നീ ഈ പറയുന്നത്?

അതേ... നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയില്ല... പക്ഷേ..... ജീവനെ പോലെ നിങ്ങളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് നിള ചേച്ചി... പറയാം... എല്ലാം......അതിനു മുൻപ് നിങ്ങൾ എന്നോട് പറയാൻ ഇരുന്ന കാര്യങ്ങൾ എല്ലാം ഇപ്പോൾ പറയണം....

അവന്റെ ഓർമ്മകൾ ഒരു മഴയുള്ള രാത്രിയിലേക്ക് കടന്നു പോയി...കാറിന്റെ സ്റ്റീരിയോയിൽ മുഴങ്ങി കേട്ട സംഗീതം ആസ്വദിച്ചു പെരുമഴയത്തു ഒറ്റക്കുള്ള ഡ്രൈവ്...

ഇടുക്കിയിൽ നിന്നും ചുരം കയറി അവൻ ഒറ്റക്കുള്ള യാത്ര തുടർന്ന് കൊണ്ടിരുന്നു....

To Top