രചന: സ്മിത രഘുനാഥ്
"'' എല്ലാം തകർന്നവനെ പോലെ നിശ്ചലനായിരിക്കൂന്ന അച്ഛനെ അരുണ നൊമ്പരത്തോടെ നോക്കി...നെഞ്ചിലേക്ക് മൂർച്ചയേറിയ കത്തി കുത്തിയിറക്കിയിട്ട് അതിൽ നിന്ന് ഒഴുകുന്ന ചൂട് ചോര മുറിയിലാകെ പടർന്ന് പോലെ അവൾ അസഹൃതയോടെ തല കുടഞ്ഞ് കൊണ്ട് എഴുന്നേറ്റൂ...
മരവിച്ച് മട്ടിലിരിക്കുന്ന അച്ഛന്റെ അടുത്തേക്ക് ചേർന്നിരുന്നു അരുണ
അച്ഛേ ......ആ മുഖം കൈകുമ്പിളിൽ ചേർത്ത് ആ കണ്ണുകളിലേക്ക് നോക്കി തന്നെ തന്നെ പ്രതിബിംബം കാണൂന്ന ആ കണ്ണുകളിലെ നിസാഹയതയും, ഒരച്ഛന്റെ പരാജയം പോലെ തിളക്കം നഷ്ടപ്പെട്ട് ഇരിക്കുന്ന ആ പാവത്തിന്റെ നിസഹായതയിൽ മനം നൊന്ത് അവൾ
അച്ഛേ അരുണ വീണ്ടും വിളിച്ചു ..
ഇളയ മകളുടെ വിളി കേട്ടതും രവി അവളെ നോക്കി..
അച്ഛേ വിഷമിക്കരുത് അരുതാത്തത് ഒന്നും സംഭവിച്ചില്ലല്ലോ ?.. അതുമല്ല ചേച്ചി എന്താ ഉണ്ടായത് എന്ന് പറഞ്ഞതും ഇല്ലല്ലോ ?. അവൾ എന്താ ഉണ്ടായത് ന്ന് പറയട്ടെ...
ഒരക്ഷരം പറയാതെ അയാൾ തല കുലുക്കി...
🌸🌸🌸🌸🌸🌸
ചേച്ചി എന്താ ഉണ്ടായത് നീ കാര്യം പറ ഞങ്ങളെ ഇങ്ങനെ തീ തീറ്റിക്കാതെ..
പെട്ടെന്നാണ് നയനയുടെ ഭാവം മാറിയത് അവൾ ദേഷ്യത്തോടെ അരുണയെ നോക്കി...
അപ്പൊൾ ഇത്രയും നേരം ഞാൻ പറഞ്ഞത് നീ കേട്ടില്ലേ ?..
അതോ നീ കേട്ടിട്ടും,,, കേട്ടില്ലന്ന് പറയുകയാണോ ..? കരഞ്ഞ് ചുവന്ന് വിങ്ങിയ മുഖത്ത് പെട്ടെന്നാണ് കോപം ഇരച്ച് കയറിയത് അവളുടെ ഭാവമാറ്റം അങ്കലാപ്പോടെയാണ് അരുണ നോക്കി കണ്ടത് അത് വരെ സർവ്വവും തകർന്നവളെ പോലെ നിലവളിച്ചവളുടെ മാറ്റം അവളെ ഞെട്ടിച്ചൂ..!!!
ചേച്ചി ഞാൻ....!
ബാക്കി പറയാതെ അരുണ പതർച്ചയോടെ നയനയെ നോക്കി..!!
""ഇതിൽ കൂടുതൽ ഞാൻ എങ്ങനെയാ പറയേണ്ടത്.. അച്ഛന്റെ അടുത്ത കൂട്ടുകാരന്റെ മകൻ ഒന്നിച്ച് കളിച്ച് വളർന്നവൻ .അവനെ എന്റെ കൂടപ്പിറപ്പായെ കണ്ടിരുന്നുള്ളൂ നല്ലൊര് സുഹൃത്തായെ മനസ്സിൽ കണ്ടുള്ളൂ...!!
"...പക്ഷേ അവന്റെ മനസ്സിലിരിപ്പ് ഇങ്ങനെ ആയിരുന്നെന്ന് അറിയില്ലായിരുന്നു .. അവൻ എന്നോട് ആവിശ്യപ്പെട്ടത് എന്താണന്ന് അറിയാമോ നിനക്ക് !!
"'' ഒരേ ഒരു തവണ അവന് കീഴ്‌പ്പെട്ട് കൊടുക്കണമെന്ന് ആരൂ അറിയില്ലന്ന് .. """!!
ആട്ടി പായിച്ചൂ ഞാൻ ഇനി എന്നോട് ഇങ്ങനെ ആവിശ്യപ്പെട്ടാൽ അച്ഛനോട് അവന്റെ അച്ഛനോടും, അമ്മയോടും ചേച്ചിയോടും പറയൂമെന്ന് പറഞ്ഞൂ - ''
പക്ഷേ അതിന്റെ പ്രതികാരം എന്നവണ്ണം അവൻ ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല... നീയിത് കണ്ടോ? ഇന്നലെ അവൻ വലിച്ച് കീറിയ എന്റെ ചുരിദാറ് ..!!
അവൾ ഉയർത്തി പിടിച്ച ചുരിദാറിലേക്ക് സംശയത്തോടെ നോക്കി... അവിടെവിടെ കീറിയ ചുരിദാറിലേക്കും അവളുടെ മുഖത്തേക്കും നോക്കി തല കുനിക്കൂമ്പൊൾ എന്റെ കണ്ണിൽ നിന്ന് ഉതിരുന്ന ചുട് കണ്ണീർ പൊന്ന് പോലെ ഞാൻ കൊണ്ട് നടന്ന എന്റെ പ്രണയത്തോടൂള്ള വിശ്വാസം ആയിരുന്നു: !!
പ്രാണനെ പോലെ സ്നേഹിച്ചവന്റെ ചതി സ്വന്തം കുടപ്പിറപ്പിനോട് തന്നെ എന്നറിയൂന്നൊര് അവസ്ഥ ലോകത്ത് ഒരു പെണ്ണിനും കൊടുക്കരുത്.. കാരണം അത് അവളെ പച്ചയ്ക്ക് കത്തിക്കുന്നതിന് തുല്യമാണ്..!!
നയന എഴൂന്നേറ്റ് അച്ഛന്റെ അടുത്തേക്ക് ചെന്നു ... പതിയെ അയാളുടെ തോളിൽ കൈവെച്ചൂ..!!
അച്ഛാ...!!
അച്ഛനെന്താ ഒന്നൂ മിണ്ടാതെ ഇരിക്കൂന്നത് .. അച്ഛന്റെ മോൾക്ക് അച്ഛന്റെ കൂട്ടുകാരന്റെ മകനിൽ നിന്ന് നേരിട്ട ഈ അപമാനം അറിഞ്ഞിട്ടും ഒരക്ഷരം പറയാതെ അച്ഛനിങ്ങനെ ഇരിക്കൂന്നത് കാണൂമ്പൊഴാണ് എന്റെ വിഷമം കൂടുന്നത് ...!!!
""എന്നും എപ്പൊഴും പെൺകുട്ടികൾക്ക് നേരെ എന്ത് അതിക്രമം ലോകത്തിന്റെ ഏത് കോണിൽ നടന്നാലും അതിനെയെല്ലാം ശക്തിയുക്ത്ത്തം എതിർക്കുന്ന അച്ഛൻ സ്വന്തം ചോരയ്ക്ക് നേരെ ഇങ്ങനൊര് ക്രൂരത നടന്നിട്ടും ഒരക്ഷരം മിണ്ടാതെ ഇരിക്കൂന്നത് കാണുമ്പൊൾ ... അവൾ അർദ്ധോക്തിയിൽ നിർത്തി കൊണ്ട് അച്ഛനെ നോക്കി..
''''' മോളെ എനിക്ക് നീ പറഞ്ഞത് ""
നയന അച്ഛനെ നോക്കി "
ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞൂ അത് ശരി സ്വന്തം മോളുടെ കാര്യം വന്നപ്പോൾ അച്ഛന്റെ ആദർശം എങ്ങോട്ട് പോയി ..!
അതോ കൂട്ടുകാരോനോടുള്ള അതിര് കവിഞ്ഞ സ്നേഹം കാരണം കണ്ണടച്ച് ഇരുട്ടാക്കുന്നതാണോ ?..!!
മകളുടെ മുന വെച്ച ചോദ്യശരം കൂരരുമ്പ് പോലെ നെഞ്ചിൽ തറയ്ക്കൂമ്പൊൾ അതിന്റെ പിടച്ചില് പോലെ അയാൾ നെഞ്ചിൽ അമർത്തി പിടിച്ചൂ ദയനീയമായ് മകളെ നോക്കി.. " !!?
അയാൾ പിറ് പിറൂക്കൂന്നത് പോലെ പറഞ്ഞൂ..!!
'''വിശാഖ് ""ന്റെ വിച്ചൂ"
അവൻ നെറികേട് കാട്ടില്ല അവനെ വളർത്തിയത് വിജയനാണ് അവനൊരിക്കലും ഒരു പെണ്ണിനോടും ഇല്ല ഒരിക്കലും ഇല്ല .. എനിക്കറിയാം അവനെ '.' അവന്റെ നന്മ എനിക്കറിയാവൂന്നടത്തോളം വേറെയാർക്കും അറിയില്ല ... !!
അയാളുടെ പിറ്പിറുക്കൽ കേട്ടതും നയനയുടെ മുഖം കടുത്തൂ അവളുടെ
മുഖം കോപത്താൽ ജ്വലിച്ചൂ...!!
അച്ഛാ...
അലർച്ച പോലെ നയന വിളിച്ചു...!
അയാൾ തലതിരിച്ച് മകളെ നോക്കി...!
മോളെ എന്നാലും വിച്ചൂ നിനക്ക് എന്തോ തെറ്റ് പറ്റിയതാണ്..!!
അച്ഛന്റെ ന്യായീകരണം കേട്ടതും നയനയുടെ ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചൂ !!
ഓഹോ.. അച്ഛനപ്പൊഴും അയാളെയാ വിശ്വാസം ല്ലേ സ്വന്തം മകളായ ഞാൻ കളവ് പറയുകയാണന്ന് ആണോ അച്ഛൻ പറയുന്നത് .. അല്ലെങ്കിൽ തന്നെ സ്വന്തം മാനം പണയം വെച്ച് കള്ളം പറയേണ്ട ആവിശ്യം എനിക്കെന്താ... അവൾ കൂസലന്യം പറയൂമ്പൊൾ എന്താണ് ശരി എന്താണ് തെറ്റ് എന്നറിയാതെ അയാൾ തല താഴ്ത്തി ഇരുന്നു !!!
മരവിച്ച് മനസ്സൂമായ് അവർ മൂവരും അവരവരുടെ ചിന്തകളിൽ മുഴുകി..!!
🌸🌸🌸🌸🌸🌸🌸
പതിയെ രവിയും, അരുണയും അവരുടെ മുറികളിലേക്ക് പോയി.. "
സംഘർഷ രഹിതമായ മനസ്സുമായ് രവി മുറിയിൽ ഇരുന്നു ...
അയാളുടെ മനസ്സിലേക്ക് ജീവിതത്തിന്റെ വസന്തകാലം ഓടിയെത്തി..
"" സ്നേഹിച്ച പെണ്ണിനേയും വിളിച്ചിറക്കി രായ്ക്ക് രാമാനം നാട് വിടൂമ്പൊൾ ഒരു മുഖമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ ഉറ്റ സുഹൃത്തായ "വിജയന്റെ " എല്ലാത്തിനും താങ്ങും തണലുമായ് അവനും അവന്റെ ഭാര്യ കമലയും കൂടെ നിന്നൂ... അവരുടെ വീട്ടിലെ ഒരു മുറി തനിക്കായ് തന്നു.. ചെറിയൊര് ജോലിയും അവൻ സംഘടിപ്പിച്ച് തന്നു.. ജീവിതം ചെറിയ പുഴ പോലെ ശാന്തമായ് ഒഴുകി ..ഒരു വിധം പച്ചപിടിച്ച് തുടങ്ങിയ ജീവിതത്തിലേക്ക് ഒരശ്വിനിപാതം പോലെയാണ് സുമിത്രയ്ക്ക് [ രവിയുടെ ഭാര്യ ] കാൻസറിന്റെ രൂപത്തിൽ അവതരിച്ചത്... !!
ഒരു തരത്തിലും രക്ഷപ്പെടുത്താൻ ആവാത്ത വിധം ആ പാവത്തിനെ കാൻസർ എന്ന നിരാളി പിടികൂടിയിരുന്നു ... !!
അവളുടെ മരണശേഷം ഒരമ്മയുടെ സ്നേഹം നൽകി എപ്പൊഴും കൂടെ നിന്നത് കമലയാണ്,,അമ്മയുടെ സാമിപ്യം ഏറ്റവും ആവിശ്യമായ സമയത്ത് ഒരു താങ്ങായും, തണലായ പല കാര്യങ്ങളും അവർക്ക് പറഞ്ഞ് കൊടുത്ത് കൂടെ നിന്നത് കമലയാണ്
ആ കുടുംബത്തോട് അന്നും ഇന്നും കടപ്പെട്ടിരിക്കൂമ്പൊൾ ഞാൻ എങ്ങനെയാണ് ഈശ്വരാ അവരുടെ മകനെ പറ്റി അയാൾ നിസഹായതയോടെ തല കുമ്പിട്ടും
🌸🌸🌸🌸🌸🌸
കൺപോളകളെ ഉറക്കം തഴുകാതെ അരുണ മിഴികൾ തുറന്ന് വെറുതെ കിടന്നൂ..
അവളുടെ ചുറ്റിലും ചേച്ചിയുടെ കരച്ചിലും അവൾ പറഞ്ഞ ഓരോ വാക്കുകളും പ്രതിധ്വനിച്ചും.. കാതും മനസ്സും തുളച്ച് കയറുന്ന ആ വാക്കുകളുടെ കാഠിന്യത്തിൽ അരുണ തലങ്ങും വിലങ്ങും തല ചലിപ്പിച്ചും അവൾക്ക് തൊണ്ട വരളൂന്നത് പോലെ തോന്നി..
അവൾ പതിയെ ബെഡിൽ എഴൂന്നേറ്റ് ഇരുന്ന സ്വിച്ച് ഇട്ടതും മുറിയിൽ വെളിച്ചം പരന്നൂ .. അവൾ സൈഡ് ടേബിളിലേക്ക് നോക്കി.. അവിടെ വെള്ളം വെച്ച ജെഗ്ഗ് ശൂന്യമായി കണ്ടതും അവൾ എഴുന്നേറ്റ് അതുമെടുത്ത് വാതിൽ കടന്ന് അടുക്കളയിലേക്ക് നടന്നു...
കോറിഡോർ വഴി നയനയുടെ റൂമിന് അരികിൽ എത്തിയതും പാതി ചാരിയ വാതിലിൽ കുടി അരുണ വെറുതെ അകത്തേക്ക് നോക്കി...
അകത്തെ കാഴ്ച കണ്ടതും അവൾ തറഞ്ഞ് നിന്നൂ...