രുദ്രജാനകി തുടർക്കഥ പാർട്ട്‌ 2 വായിക്കുക...

Valappottukal




രചന: ലക്ഷ്മി ശ്രീനു

ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.

നിനക്ക് എന്താ ഡി ചെവി കേൾക്കില്ലെ...

എന്നെ ആക്‌സിഡന്റ് ആയ സ്ഥലത്തു പറ്റിയാൽ ഒന്ന് ഇറക്കി വിടണം ഇല്ലെങ്കിൽ എനിക്ക് ഒന്ന് ഫോൺ തന്നാലും മതി....


മ്മ് വന്നു കയറു നീ പറഞ്ഞിടത്തു തന്നെ ഇറക്കാം..

😏😏അവൾ പുച്ഛചിരിയോടെ ബാക്ക്സീറ്റിൽ കയറി ഇരുന്നു..

ഡ്രൈവിങ്ങിൽ ആയിരുന്നു രുദ്രന്റെ ശ്രദ്ധ മുഴുവൻ

ഇടക്ക് അവൻ ഗ്ലാസ്സിലൂടെ നോക്കി അവൾ പുറത്തേക്ക് നോക്കി ഇരിക്കുവാണ്. പക്ഷെ മനസ്സ് വേറെ എങ്ങോ ആണ് അവളുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങളിൽ നിന്ന് അത് വ്യക്തമായി അറിയാം... പിന്നെയും അവന്റെ കണ്ണുകൾ അവളെ തേടി പോയി എന്നാൽ അവൾ അത് ഒന്നും അറിഞ്ഞില്ല. പിന്നെ അവന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ തന്നെ ആയിരുന്നു.

ഡീ....

അവന്റെ അലർച്ച ആണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.


സ്ഥലം എത്തി തമ്പുരാട്ടി ഇറങ്ങി എങ്കിൽ അടിയന് പോകാമായിരുന്നു..

അവൾ ഇറങ്ങി ഡോർ അടച്ചു എന്നിട്ട് മുന്നിലെക്ക് പോയി ഗ്ലാസ്‌ താഴ്ത്താൻ അവനോട് പറഞ്ഞു...

മ്മ് എന്താ...

താങ്ക്സ് ചെയ്തു തന്ന ഉപകാരത്തിന്..  ഇനി ഒരിക്കലും തമ്മിൽ കാണാതിരിക്കട്ടെ....

ശരി ആയിക്കോട്ടെ.... അത് പറഞ്ഞു അവന്റെ വണ്ടി ചീറിപാഞ്ഞു പോയി...

നമ്മൾ തമ്മിൽ ഇനി ആണ് കാണാൻ ഇരിക്കുന്നത് മിസ്റ്റർ രുദ്ര അവൾ അവൻ പോയ വഴി നോക്കി മൗനമായി മന്ത്രിച്ചു...





അയ്യോ എന്താ മോളെ എന്ത് പറ്റി

ഇതു അമ്മേ വന്ന വഴിക്ക് ചെറിയ ഒരു ആക്‌സിഡന്റ്

അയ്യോ എന്നിട്ട് എന്തെങ്കിലും പറ്റിയോ മോളെ

ഇല്ല അമ്മേ ഞാൻ അമ്മയെ വിളിക്കാൻ ആയി സിഗ്നൽ നോക്കി റോഡിലേക്ക് ഇറങ്ങിയത് ആയിരുന്നു  അപ്പൊ പറ്റിയതാ... എന്റെ തെറ്റ് ആണ് എന്നിട്ടും ഹോസ്പിറ്റലിൽ കൊണ്ട് പോയി അയാൾ...

ദൈവം രക്ഷിച്ചു വേറെ ഒന്നും പറ്റിയില്ലല്ലോ മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോയ മോനെയും ദൈവം രക്ഷിക്കട്ടെ....

മ്മ് മ്മ് അവനെ ദൈവം അല്ല കാലൻ വരും രക്ഷിക്കാൻ 😏😏😏😏😏ജാനകിമനസ്സിൽ ചിന്തിച്ചു...

എന്താ മോളെ തലവേദന വല്ലതും ഉണ്ടോ.....

ഇല്ല അമ്മ ഞാൻ കിടക്കട്ടെ മെഡിസിന്റെ ആണെന്ന് തോന്നുന്നു ചെറിയ ക്ഷീണം ഉണ്ട്... രാവിലെ ആകുമ്പോൾ ഒക്കെ ആകും...


മോള് പോയി കിടന്നോ.....

ചന്ദ്രേട്ടാ മോള്ടെ ജാതകം ഒന്ന് കൊണ്ട് പോയി ആ പണിക്കരെ കാണിക്കണം.


മ്മ് മ്മ് കാണിക്കണം എന്റെ കൊച്ച് ഒന്ന് കരകയറിയതെ ഉള്ളു ഒരു വീഴ്ചയിൽ നിന്ന് ഇനിയും പാവം അത് താങ്ങാൻ ആകില്ല 

💫💫💫💫💫💫💫💫💫💫💫💫💫💫

രുദ്ര..... നീ ഇന്നും കുടിച്ചിട്ട് ആണോ വന്നത്....

കുറച്ചു കുടിച്ചു
നീ എന്താ മഴയത്തു നനഞ്ഞോ ഡ്രസ്സ്‌ എല്ലാം നനഞ്ഞിരിക്കുന്നു... അത് ഒരു ആക്‌സിഡന്റ് പറ്റിയ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു അപ്പൊ നനഞ്ഞത് ആകും...

ഇന്ന് എന്തായിരുന്നു പ്രശ്നം കമ്പനിയിൽ.....
അവൻ അതിനു മറുപടി നൽകാതെ മുകളിലേക്ക് കയറാൻ തുടങ്ങി....


രുദ്രാ..... എന്താ ഇതൊക്കെ...

എന്ത്....

നീ എന്തിനാ ഋഷിയോട് വഴക്ക് ഉണ്ടാക്കുന്നെ എന്നും. അവൻ നിന്റെ ചേട്ടൻ ആണ് അത് നീ മറക്കരുത്....

ഓഹോ അപ്പൊ ഞാൻ എന്താ അവന്റെ അനിയൻ അല്ലെ അതോ എന്നെ പുറത്ത് നിന്ന് ദത്തെടുത്തത് ആണോ...


രുദ്ര..................
അമ്മ ഒച്ച വച്ചിട്ട് കാര്യം ഇല്ല അവൻ കാണിച്ച പോക്രിത്തരം ആണ് അച്ഛന്റെ ജീവൻ എടുത്തതും എന്റെ ജീവിതം ഇങ്ങനെ ആക്കിയതും......

നാളെ മുതൽ അവനെ കമ്പനിയുടെ പരിസരത്തു കണ്ടാൽ... മ്മ് മ്മ് അവനോട് പറഞ്ഞേക്ക്...


ഭഗവാനെ ഇവർ എന്ന് ആണ് ഒന്ന് സന്തോഷത്തോടെ ജീവിച്ചു കാണാൻ കഴിയുന്നെ....



നഗരത്തിൽ ഒരു ഫ്ലാറ്റിൽ.........................

ഹേയ് ഡാർലിംഗ് എന്താ ഇന്ന് ഇത്ര ലേറ്റ് ആയെ ഞാൻ നോക്കി ഇരിക്കുവായിരുന്നു.....

പാർട്ടി ഉണ്ടായിരുന്നു കഴിഞ്ഞു ഇറങ്ങിയപ്പോൾ താമസിച്ചു.....
അത് പറഞ്ഞു അവൻ തനിക് മുന്നിൽ നിൽക്കുന്നവളെ അടിമുടി ഒന്ന് നോക്കി....

ഒരു നേവിബ്ലൂ കളർ ഫാൻസി സാരി ആണ് വേഷം. കൈ ഇല്ലാത്ത ഒരു ബ്ലൗസ് ആണ് ധരിച്ചിരിക്കുന്നത്. സാരി ഒറ്റപ്ലീറ്റ് ആണ് ഇട്ടേക്കുന്നത് അവളുടെ വെളുത്ത ശരീരത്തിന് ആ കളർ നന്നായി ഇണങ്ങുന്നുണ്ട്.അരയോളം ഉള്ള മുടി ലെയർ കട്ട്‌ ചെയ്തു ഇട്ടേക്കുന്നു. വെറുതെ ഒരു ക്ലിപ്പ് വച്ചിട്ടുണ്ട് ചുണ്ടിൽ നല്ല ചുവന്ന ലിപ്സ്റ്റിക് കണ്ണ് എഴുതിയിട്ടില്ല നെറ്റിയിൽ പൊട്ട് ഉണ്ട്.

അവൻ അവളെ ഒറ്റവലിക്ക് അവന്റെ കൈക്കുള്ളിൽ ആക്കി...


ഇന്ന് നല്ല സുന്ദരിആയിട്ടുണ്ടല്ലോ...

അപ്പൊ ഞാൻ ഇന്ന് ആണോ സുന്ദരി ആയത് ഋഷി...

ഈ വേഷത്തിൽ നിന്നെ കണ്ടാൽ ഇപ്പോൾ തന്നെ എനിക്ക് പലതും ചെയ്യാൻ തോന്നുന്നുണ്ട്. സോനാ . H..t&s..y ഗേൾ

പോ ഋഷി പോയി  ഫ്രഷ് ആയി വാ എന്നിട്ട് ശരിക്ക് ഒന്ന് കാണാം....

മ്മ്മ് അതിന് മുന്നേ ഇതു ഞാൻ എടുക്കുവാ....
അവൻ അവളുടെചുണ്ടുകളിൽ അമർത്തി ചുംബിച്ചു ചുംബനതിനിടയിലും അവന്റെ കൈകൾ സാരിക്കിടയിലൂടെ അവളുടെ പൊക്കിൾചുഴിയിൽ എത്തി അവിടെ ചിത്രംവരയ്ക്കാൻ തുടങ്ങി അവൾ പുളഞ്ഞു..

മ്മ്.... മ്മ്...അവളിൽ നിന്ന് ശിൽകാര ശബ്ദങ്ങൾ പുറത്ത് വന്നു..
അവൻ അവളെ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു. അവളുടെ മേൽചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി ചുംബിച്ചു... നാവുകൾ തമ്മിൽ കെട്ടി പിണഞ്ഞു ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് ആയപ്പോൾ അവൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു.. അവൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ആയത്കൊണ്ട് അവൻ ചുണ്ടിൽ ഒരു മുത്തം നൽകി. അവളിൽ നിന്ന് അടർന്നു മാറി. അവൾ ഒരു കിതപ്പോടെ അവന്റെ നെഞ്ചിലേക്ക് തന്നെ ചാഞ്ഞു....

നിനക്ക് ഇന്ന് തീരെ സ്റ്റാമിന ഇല്ലല്ലോ മോളെ...

മോൻ പോയി ഫ്രഷ് ആകു ഫുഡ് ഒക്കെ ‌ കഴിച്ചു കഴിഞ്ഞു വരുമ്പോൾ സ്റ്റാമിന വന്നോളും....



😏😏😏😏മണ്ടൻ ആണ് നീ വെറും മണ്ടൻ എന്റെ അച്ഛൻ മരിക്കാൻ കാരണം നിന്റെ അനിയൻ ഒരുത്തൻ ആണ്.. അവനെ നോക്കിയപ്പോൾ അവനു മുടിഞ്ഞ ജാട പക്ഷെ നീ അങ്ങനെ അല്ല പെണ്ണിനെ കിട്ടിയാൽ നീ വീഴും.... നിന്റെ കുടുംബത്തിന്റെ അസ്ഥിവാരം ഞാൻ തോണ്ടിഎടുത്തു നിന്നെയൊക്കെ തെരുവിൽ ഇറക്കും ഞാൻ അതിന് ഏത് അറ്റം വരെയും ഈ സോനപോകും.......നീ ഇപ്പോൾ എന്റെ വാക്ക് പലതും കേൾക്കുന്നുണ്ട് നിനക്ക് എന്നെ വിശ്വാസം ആണ് അതുകൊണ്ട് ആണല്ലോ ആ അമൃതയെ നീ എനിക്ക് വേണ്ടി കൊന്നു തള്ളിയത് 😏😏😏
                                
കഴിഞ്ഞോ...... തൊട്ട് പുറകിൽ നിന്ന് ഋഷിയുടെ ശബ്ദം കേട്ട് സോന ഞെട്ടി...

                              തുടരും.......
To Top