അവർക്ക് എന്നെ ഇഷ്ടമായെന്നും കല്യാണം ഈ മാസം 21 തീയതി നടത്താൻ തീരുമാനിച്ചെന്നും...

Valappottukal


രചന: സ്മിത രഘുനാഥ്

ഹലോ ചേച്ചി കേൾക്കൂന്നില്ലേ ?.

അരുണ കാതോരം ഇരുന്ന ഫോൺ നോക്കിയിട്ട് കോൾ കട്ടായില്ലന്ന് മനസ്സിലായതും ഫോൺ വീണ്ടും കാതോരം ചേർത്ത് ചേച്ചിയെ വിളിച്ചൂ...

ചേച്ചി... കേൾക്കൂന്നില്ലേ മറ്പുറത്തൂന്ന് റെസ്പോൺസ് കിട്ടാത്തതിനാൽ വീണ്ടും വിളിച്ചൂ

നയനേച്ചി ... അവൾ നീട്ടി വിളിച്ചതും മറ്പ്പുറത്തൂന്ന് മുറിഞ്ഞ മുറിഞ്ഞ വാക്കുകൾ കേട്ടൂ ...

അരു ... ണാ .. റേഞ്ച് കുറവാണന്ന് തോന്നുന്നു... ഞാൻ കുറച്ച് കഴിഞ്ഞ് നിന്നെ അങ്ങോട്ട് വിളിക്കാം.. നീ ഫോൺ ഇപ്പൊൾ വെച്ചോ ?.. എന്ന് പറഞ്ഞ് കൊണ്ട് നയന ഫോൺ കട്ട് ചെയ്തു...

🌸🌸🌸🌸🌸🌸

റൂമിലേക്ക് കയറി വന്ന രവി മകളെ നോക്കി കൊണ്ട് അരുണാ മോളെ നീ അവളെ വിളിച്ചോ ?..

വിളിച്ചൂ അച്ഛാ ചേച്ചിയോട് പറഞ്ഞിട്ടുണ്ട് " മകളുടെ മറുപടി കേട്ടതും രവി മകൾക്കരുകിലേക്ക് വന്ന് കൊണ്ട് ..

നീ വിവാഹ കാര്യം അവളൊട് പറഞ്ഞോ ?..

അച്ഛന്റെ മുഖത്തെ ഭാവം ശ്രദ്ധിച്ച് കൊണ്ട് അരുണ

എല്ലാം പറഞ്ഞില്ല അച്ഛാ ഒരു കൂട്ടര് വന്നുവെന്നും അവർക്ക് എന്നെ ഇഷ്ടമായെന്നും കല്യാണം ഈ മാസം 21 തീയതി നടത്താൻ തീരുമാനിച്ചെന്നും' ''

ചെറുക്കന് ഉടനെ ജോലി സ്ഥലത്തേക്ക് പോകേണ്ടത് കൊണ്ട് നിശ്ചയം ഒന്നുമില്ലന്ന് പറഞ്ഞൂ

എല്ലാം കേട്ട ശേഷം അയാൾ

അവൾ പയ്യനെ പറ്റി തിരക്കിയില്ലേ ?..

അരുണ തലകുലുക്കി കൊണ്ട് പിന്നെ ചോദിക്കാതെ പയ്യന്റെ ഡിറ്റയിൽസ് മുഴുവൻ തിരക്കി  ഫോട്ടോ വാട്സ്പ്പിൽ ഇടാൻ പറഞ്ഞൂ...

മോളെ നീ അയാൾ ആകുലതയോടെ മകളെ നോക്കി

പേടിക്കണ്ട അച്ഛാ ഞാൻ പറഞ്ഞൂ അവള് കല്യാണത്തിന് വരുമ്പൊൾ എല്ലാം കണ്ട് അറിഞ്ഞാൽ മതി അത് അവൾക്കൊര് സർപ്രൈസ് ആണെന്ന് ..

അയാൾ ദീർഘശ്വാസം എടുത്ത് കൊണ്ട് മകളെ നോക്കി ...

അവളോട് ഇത്രയുമെങ്കിലും ചെയ്യേണ്ടേ അച്ഛാ'''

മകളെ ഒന്ന് നോക്കിയിട്ട് അയാൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി ..

          🌸🌸🌸🌸🌸🌸

ഉമ്മറത്തെ ചാരുകസേരയിലേക്ക് കിടന്ന് മിഴികൾ പുട്ടുമ്പൊൾ മറക്കാൻ ശ്രമിക്കൂന്ന ഓർമ്മകൾ മാറാല നീക്കി പുറത്തേക്ക് വന്നൂ

രണ്ട് വർഷങ്ങൾക്ക് മുമ്പൊര് സന്ധ്യ സമയം മൂത്ത മകളായ നയനയുടെ ഉച്ചത്തിലൂള്ള കരച്ചിൽ കേട്ട് അവളുടെ മുറിയിൽ എത്തുമ്പൊൾ ബെഡിൽ കമഴ്ന്ന് കിടന്ന കരയുന്ന മകളെ കണ്ട് അന്ധാളിപ്പോടെ നിന്നൂ...

അവളുടെ അരികിലേക്ക് ഇരുന്ന് കൊണ്ട് മകളെ വിളിക്കുമ്പോൾ അയാളുടെ സ്വരം ഇടറിയിരുന്ന... അമ്മ ഇല്ലാത്ത പെൺമക്കൾക്ക് അമ്മയായ അയാളുടെ ഹൃദയം നൊന്തൂ

നയനേ മോളെ എന്താ പറ്റിയത്.. എന്തിനാ എന്റെ കുട്ടി കരയുന്നത് .. ശിവനേ എന്താപ്പം ഈ കുട്ടിക്ക് പറ്റിയത് പതം പറഞ്ഞുള്ള അയാളുടെ ശബ്ദം കേട്ടതും 

നയന കരഞ്ഞ് കരിവാളിച്ച മുഖത്തോടെ എഴുന്നേറ്റൂ...

അച്ഛേ ന്ന് വിളിച്ച് കൊണ്ട് അയാളുടെ ചുമലിലേക്ക് ചാഞ്ഞ് കരച്ചിലിന്റെ ആക്കം കൂട്ടി.-.

എന്താ.. മോളെ എന്താ പറ്റിയത് നീ ഈ കരച്ചിലൊന്ന് നിർത്തൂ ന്നിട്ട് കാര്യം എന്താന്ന് വെച്ചാൽ പറയൂ.. അതേ സമയത്ത് അനുജത്തി അരുണയൂ കയറി വന്നൂ...

എന്താ അച്ഛാ...?

എന്താ പ്രശ്നം ?..എന്തിനാ ചേച്ചി കരയുന്നത് .. അവർക്കൊപ്പം ബെഡിലേക്ക് ഇരുന്ന് കൊണ്ട് അരുണ തിരക്കി..

എനിക്കറിയില്ല കു ട്ടി എന്താണന്ന് പറയുന്നില്ല .. അയാൾ ആകൂലതയോടെ ഇളയ മകളെ നോക്കി..

എന്താ.. ചേച്ചി എന്താ പ്രശ്നം എന്താ ഉണ്ടായെ.. ?..

🌸🌸🌸🌸🌸🌸🌸

പുറത്ത് പെയ്യുന്ന ചാറ്റൽ മഴയുടെ നേർത്ത ശബ്ദം മുറിക്കുള്ളിൽ മുഴങ്ങി...

പതിയെ ചേച്ചി ചുണ്ടനക്കി പറഞ്ഞൂ..

"...അച്ഛേ ... എന്നോട് എന്നോട് വിശാഖ് മോശമായി പെരുമാറി... "".

മകളുടെ ഒച്ചയടഞ്ഞ ശബ്ദം കേട്ടതും ആ പിതാവ് വെള്ളിടി വെട്ടിയത് പോലെ നിശ്ചലനായ് ഇരുന്നൂ...

അവൾ പറഞ്ഞത് കേട്ടതും അനിയത്തി അരുണ ഞെട്ടലോടെ അവളെ തുറിച്ച് നോക്കി കുറച്ച് നിമിഷത്തിന് ശേഷം.. പതിയെ അവൾ മുട്ട് കുത്തി ചേച്ചിയ്ക്കരുകിൽ ഇരുന്ന് കൊണ്ട് ശക്തമായ് അവളുടെ ഷോൾഡറിൽ അമർത്തി പിടിച്ച് കൊണ്ട് ഉലച്ചൂ...

ചേച്ചീ... നീയെന്താ പറയൂന്നത് എന്ന് ഓർമ്മയുണ്ടോ ?. പിച്ചു പേയും പോലെ പറയുന്ന ഈ വാക്കുകളുടെ അർത്ഥം നിനക്ക് മനസ്സിലാക്കിയിട്ട് തന്നെയാണോ നീ പറയുന്നത് ...

നീ പറയൂന്നത് ആരെ കുറിച്ചാണന്ന് ഓർമ്മയുണ്ടോ ?.അനുജത്തിയുടെ വാക്കുകളുടെ ചൂടിൽ പുളയുമ്പൊഴും ശക്തമായ കിതപ്പോടെയും അതിലേറെ പകയാളുന്ന കണ്ണൂകളൊടെ അരുണയെ നോക്കി അവൾ അലറി...

""ഞാൻ പറഞ്ഞത് സത്യമാണ്.. ""

വിശാഖ് എന്നെ ഉപദ്രവിച്ചൂ...

 അവളുടെ വാക്കുകൾ വീണ്ടും കേട്ടതും പിടച്ചിലോടെ അരുണ തളർച്ചയോടെ താഴത്തേക്ക് ഇരുന്നു

To Top