രചന: ലക്ഷ്മിശ്രീനു
അന്തരീക്ഷത്തിൽ എങ്ങും ഇരുട്ട് മാത്രം ഒപ്പം കാലാവർഷം തകർത്തു പെയ്യുന്നുണ്ട്. ആ കോരിച്ചൊരിയുന്ന മഴയിലും അവളുടെ ശരീരം തീക്കനൽ പോലെ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.
കൂട്ടുകാരിയുടെ കല്യാണത്തിന് പോയപ്പോൾ ആണ് അവൾ ചില സത്യങ്ങൾ അറിഞ്ഞത് അതിന്റെ കനൽ അവൾക്കുള്ളിൽ എരിയുന്നുണ്ടായിരുന്നു.
കോട്ടയത്തു പോയി തിരിച്ചു വന്നത് ആണ്. ഒരാഴ്ച ആയി വീട്ടിൽ നിന്ന് പോയിട്ട്. താൻ ഒരു ഓട്ടോ എങ്കിലുംഈ സമയം കിട്ടും എന്ന പ്രതീക്ഷയിൽ ഒരു തണൽ മരച്ചുവട്ടിൽ നില്കുവാണ് നനഞ്ഞു കുറച്ചു ഒക്കെ.. ഫോൺ വിളിച്ചു വീട്ടിൽ പറയാൻ ആയി നോക്കിയപ്പോൾ റേൻജ് ഇല്ല.. മഴ ഒന്ന് ഒതുങ്ങിയപ്പോ സിഗനൽകിട്ടോ എന്ന് നോക്കി റോഡിലേക്ക് ഇറങ്ങിയത് ആണ് അവൾ.
തന്റെ ജീവൻ പോയാലും തന്റെ ഒപ്പം കൂട്ടായി ഇതുവരെ ഉണ്ടായിരുന്നവളേ കൊന്നവനോട് ഉള്ള പക. തന്റെ സന്തോഷം നശിപ്പിച്ചവന്റെ ജീവൻ എടുക്കണം ... അത് ആയിരുന്നു അവളുടെ ലക്ഷ്യം....
ഇവൾ ആണ് എന്റെ നായിക ജാനകിചന്ദ്രൻ. അച്ഛൻ ഒരു കൂലി പണിക്കാരൻ ആണ് അമ്മ ഹൌസ് വൈഫ് ഒറ്റമോൾ ആണ് ജാനകി. അച്ഛൻ വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ഇപ്പോൾ വീട്ടിൽ തന്നെ ആണ്. കുറച്ചു പച്ചക്കറി കൃഷിയും കോഴിവളർത്തും ഒക്കെ ഉണ്ട് അതൊക്കെ കൊണ്ട് വല്യ കുഴപ്പമില്ലതെ ജീവിച്ചു പോകുന്നു.
നായികയെ കുറിച്ച് പറയുക ആണെങ്കിൽ ആരെയും മയക്കുന്ന സൗന്ദര്യം അവൾക്ക് ഉണ്ട്. കുഞ്ഞികണ്ണുകൾ ചുവന്ന കുഞ്ഞു ചുണ്ട് അതിന് ഭംഗി കൂട്ടാൻ
ഒരു കാക്കപുള്ളി അരയോളം വരുന്ന കാർകൂന്തൽ ഗോതമ്പിന്റെ നിറം. എല്ലാവരോടും നന്നായി സംസാരിച്ചു കളിച്ചു ചിരിച്ചു നടക്കുന്ന ഒരു കിലുക്കാംപെട്ടി ആണ് ആൾ.പക്ഷെ ഇപ്പോൾ അവളുടെ ചിരികളികൾ ഒക്കെ എങ്ങോ മാഞ്ഞു പോയി.
ആൾ ബി. കോം പാസ്സ് ആയി. അച്ഛന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് ഇനി ഒരു ജോലി മതി എന്ന് പറഞ്ഞു ബാങ്ക് കോച്ചിങ്ങിനു ചേരാതെ RR ഗ്രൂപ്പിൽ ഒരു ജോലി ഓഫർ വന്നപ്പോൾ പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്തു അവർ വിളിക്കാം എന്ന് പറഞ്ഞു അതിന്റെ ഫലം കാത്തു നിൽക്കുവാണ് ജാനകി ഇപ്പോൾ
ഒരു കറുത്ത സ്കോർപ്പിയോ ആ രാത്രി നഗരത്തിലെ ഒരു പ്രധാന പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് യാത്ര ആരംഭിച്ചു. അവന്റെകണ്ണുകൾക്ക് വല്ലാത്ത ഒരു കാന്തിക്കത ഉണ്ടായിരുന്നു.ബോധം മറയും വരെ കുടിച്ചിട്ട് ആണ് അവൻ ഇറങ്ങിയത്.
എത്ര ബോധം പോയാലും അവൻ ഡ്രൈവ് ചെയ്യും അതിൽ അവനെ തോൽപ്പിക്കാൻ ആർക്കും ആകില്ല എന്ന വിശ്വാസം അവനുണ്ട്......
അവന്റെ ലക്ഷ്യം തന്റെ പ്രണയം തകർത്തവനെ കൊല്ലണം കണ്ടുപിടിക്കണം അവനെ.
തന്റെ ഒപ്പം നിന്ന് തന്നെ ചതിച്ചവനെ.എല്ലാവർക്കും റോൾമോഡൽ ആയ ഒരു നല്ല വ്യക്തിത്വത്തിനുടമയായിരുന്നു.
രുദ്രദേവ് പാലക്കൽഎന്റെ നായകൻ
നല്ല വെളുത്ത
ഉറച്ച ശരീരവും കുഞ്ഞികണ്ണുകളും നീളൻമുടിയും ആരെയും മയക്കുന്ന പുഞ്ചിരി ഇപ്പോൾ ആ ചുണ്ടുകളിൽ പുഞ്ചിരി ഇല്ല.
RR ഗ്രൂപ്പിന്റെ കിരീടം ഇല്ലാത്ത രാജാവ്. അവന്റെ ദേഷ്യത്തിനും വാശിക്കും മുന്നിൽ പലരും അവന് ശത്രുക്കൾ ആണ്. അവന്റെ ഈ സ്വഭാവം തന്നെ ആണ് RR ഗ്രൂപ്പിന്റെ വളർച്ചക്ക് കാരണം. രണ്ടുവർഷം മുന്നേ കമ്പനിയിൽ ഉണ്ടായ ഒരു പ്രശ്നംകാരണം അച്ഛൻ ജീവൻ ഒടുക്കി അതിൽ നിന്ന് അവനെ ഒരുപരിധി വരെ കരക്ക് അടുപ്പിച്ചത് അവൾ ആയിരുന്നു... എന്നാൽ അവളുടെ നഷ്ടം അവനെ വല്ലാണ്ട് തളർത്തി.അതിന് ശേഷം ആണ് അവൻ ഈ മുഴുക്കുടിയൻ ആയി മാറിയത്. ഭർത്താവ് നഷ്ടം ആയി രണ്ട് വർഷം ആയപ്പോൾ മകനും ഈ അവസ്ഥയിൽ ആയതിൽ ആ അമ്മ മനം ഉരുകുന്നുണ്ട്...
രുദ്രന് ഒരു ചേട്ടൻ ഉണ്ട് ഋഷിപാലക്കൽ. അസുരനും ദേവനും ആണ് രണ്ടുപേരും.... തമ്മിൽ ഒരു നാണയത്തിന് രണ്ടുവശം ഉണ്ട് അതുപോലെ ഇവരുടെ സ്വഭാവവും അങ്ങനെ തന്നെ ആണ്. ഒരാൾ നല്ലവൻ മറ്റവൻ വില്ലൻ..
ഇനി കഥയിലേക്ക്..........
അവന്റെ ഉള്ളിൽ അവന്റെ പെണ്ണിനെ തന്നിൽ നിന്ന് തട്ടിയെടുത്തവനോട് ഉള്ള പകയും പ്രതികാരവും ആളി കത്തി അതിന്റെ ഫലമായി അവന്റെ ഡ്രൈവിങ്ങിന്റെ ശ്രദ്ധ ഒന്ന് പാളി....
ആ സമയം തന്നെ അവന്റെ വണ്ടിയുടെ മുന്നിലേക്ക് അവൾ വന്നു വീണു അവന്റെ കാർ അവളെ തട്ടി തെറിപ്പിച്ചു.....
ആഹ്ഹ്..............
ചോരയിൽ കുളിച്ചു താഴെ കിടന്നു പിടക്കുന്നവളെ അവൻ പെട്ടന്ന് തന്നെ എടുത്തു വണ്ടിയിൽ കയറ്റി...... അവന്റെ കാർ വേഗത്തിൽ ഹോസ്പിറ്റൽ ലക്ഷ്യം ആക്കി പാഞ്ഞു......
നാശം ആദ്യം ആയി ആണ് ഇങ്ങനെ ഇനി എന്തൊക്കെ പൊല്ലാപ്പ് ആണോ എന്തോ........
ഹോസ്പിറ്റലിൽ എത്തിയതും അവളെ അവൻ കൈകളിൽ കോരി എടുത്തു നടന്നു...
അറ്റൻഡറും സിസ്റ്ററും അവളെ ഡോക്ടർടെ അടുത്തേക്ക് കൊണ്ട് പോയ്..
വീട്ടിൽ അവളെ കാണാതെ അവളുടെ അച്ഛനും അമ്മയും പേടിക്കാൻ തുടങ്ങി.....
ചന്ദ്രേട്ടാ അവൾ എത്തേണ്ട സമയം ആയല്ലോ ഇതുവരെ വിളിച്ചത് പോലും ഇല്ല
എന്റെ സുധേ അവളുടെ ഫോണ് ചിലപ്പോൾ ഓഫ് ആയി കാണും...
എന്നാലും എന്തോ പേടി പോലെ ഒരാഴ്ച കഴിഞ്ഞു എന്റെ കൊച്ചിനെ ഞാൻ ഒന്ന് കണ്ടിട്ട്....
നീ പറയുന്ന കേട്ടാൽ തോന്നും ഒരു വർഷം ആയെന്ന്..
അവൾ അവളുടെ കൂട്ടുകാരിയുടെ കല്യാണത്തിന് പോയത് അല്ലെ അതും ഇവിടെ എങ്ങും അല്ലല്ലോ കോട്ടയത്തു അല്ലെ
ഈ പെണ്ണിന്നു വരട്ടെ...
ഈശ്വര ഇവൾ ഇനി ആരാണോ എന്തോ കുറച്ചു നേരം മൈൻഡ് കൈ വിട്ട് പോയി അപ്പൊ തന്നെ കുരിശ് വന്നു മുന്നിൽ ചാടുകയും ചെയ്തു....
അതെ ഇയാളെ ഡോക്ടർ വിളിക്കുന്നു.. സിസ്റ്റർ വന്നു രുദ്രനോട് പറഞ്ഞു....
Dr........
കം....
സിറ്റ്
Tkz ഡോക്ടർ... ആ കുട്ടിക്ക് എങ്ങനെ ഉണ്ട്...
ഫൈൻ രണ്ടു സ്റ്റിച്ചുണ്ട് വേറെ കുഴപ്പം ഒന്നുല്ല ഡോ പേടിക്കാൻ ആയി...ട്രിപ്പ് കഴിഞ്ഞാൽ വീട്ടിൽ കൊണ്ട് പോകാം.
തന്റെ ആരാ അത്...
എന്റെ ആരുമല്ല എന്റെ വണ്ടിയാണ് ആ കുട്ടിയെ തട്ടിയത്......
Vo ok
തന്നെ എവിടെയോ കണ്ടു നല്ല പരിചയം തോന്നുന്നുണ്ട്.... എന്താ ഇയാളുടെ പേര്...
Iam രുദ്രദേവ് പാലക്കൽ..
RR ഗ്രൂപ്പ്.....
Yes..
Sorry sir പെട്ടന്ന് ആളെ പിടികിട്ടിയില്ല ലോകം അറിയപ്പെടുന്ന ഒരു ബിസിനസ്സ്കാരൻ മുന്നിൽ വന്നിട്ട്.....
ഏയ്യ് its ok.....
Iam ദേവാനന്ദ്...
ഡോക്ടർ ആ കുട്ടിക്ക് ബോധം തെളിഞ്ഞിട്ടുണ്ട്.... അവരുടെ ഇടയിലേക്ക് ഒരു സിസ്റ്റർ വന്നു പറഞ്ഞു..
Ok സിസ്റ്റർ പൊക്കൊളു ഞാൻ വരുന്നുണ്ട്....
വരു.... കുട്ടിയെ പോയി കാണണ്ടേ....
Yes ഡോക്ടർ...
ട്രിപ്പ് ഇട്ട കൈയിലും വാതിലിലേക്കും നോക്കി കിടക്കുവാണ് ജാനകി....
ഹലോ ഇപ്പൊ എങ്ങനെ ഉണ്ട് ഡോ
ചെറിയ വേദന ഉണ്ട് ഡോക്ടർ വേറെ കുഴപ്പം ഒന്നുല്ല....
എന്താ തന്റെ പേര്...
ജാനകി ചന്ദ്രൻ
ആ പേര് കേട്ടതും രുദ്രൻ അവളുടെ മുഖത്തേക്ക് നോക്കി... അവളും ആ നിമിഷം തന്നെ അവനെ നോക്കി...
സോറി എന്റെ വണ്ടി ആണ് തന്നെ ഇടിച്ചിട്ടത്....
ഏയ്യ് എന്റെ തെറ്റ് ആണ് സാർ ഞാൻ ഫോൺ റേൻജ് പോയി സിഗ്നൽ കട്ടായപ്പോൾ വണ്ടി വരുന്നത് ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നത്.......
Tku സാർ ഇടിച്ചിട്ട ആളെ വഴിയിൽ ഉപേക്ഷിക്കാതെ ഹോസ്പിറ്റലിൽ കൊണ്ട് വന്നില്ലേ...
അതിന് അവൻ ഒന്ന് പുഞ്ചിരിച്ചു....
ഇതാ തന്റെ ഫോൺ...
സിസ്റ്റർ ഡ്രിപ്പ് കഴിയുമ്പോൾ മെഡിസിൻ കൂടെ കൊടുത്തേക്കു.....
ഡ്രിപ്പ് കഴിയുമ്പോ വീട്ടിൽ പോകാം കേട്ടോ ജാനകി...
Tku ഡോക്ടർ
ഡോക്ടർ പുറത്ത് പോയതും ജാനകി രുദ്രനെ വിളിച്ചു....
സാർ...........
അവൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി 🤨🤨🤨മ്മ് എന്താ
മാഡം ഡ്രിപ്പ് കഴിഞ്ഞു...... സിസ്റ്റർ ഇടക്ക് കയറി പറഞ്ഞു....
ദ മെഡിസിൻ....
Ok tku....സിസ്റ്റർ
നന്ദി പറഞ്ഞു അവൾ അവിടെ നിന്ന് ഇറങ്ങി.... സമയം നോക്കിയപ്പോൾ 11:10ആയി.....
രുദ്രൻ ഫോൺ നോക്കി മുന്നേ നടന്നു കുറച്ചു നടന്നിട്ട് കൂടെ വന്ന ആളിനെ കാണാത്തോണ്ട് തിരിഞ്ഞു നോക്കിയ രുദ്രൻ കാണുന്നത്..... പൊട്ടിയ ഫോണും നോക്കി നിൽക്കുന്ന ജാനകിയെ ആണ്...
ഡീ............ 😡😡😡
അവന്റെ അലർച്ച കേട്ടതും അവൾ പെട്ടന്ന് അവന്റെ അടുത്തേക്ക് വന്നു....
നിനക്ക് എന്താ വീട്ടിൽ പോകാൻ ഉദ്ദേശം ഇല്ലേ.....മനുഷ്യനെ മെനക്കെടുത്താൻ ആയി.....
സോറി സർ എന്റെ ഫോൺ പൊട്ടി എനിക്ക് വീട്ടിൽ ഒന്ന് വിളിച്ചു പറയണം അല്ലെങ്കിൽ അവർ പേടിക്കും.....
അതിന് നീ ഈ ഫോൺ നോക്കി നിന്നാൽ കാൾ പോകുവോ.....
അവൾ മിണ്ടാതെ നിന്നു... എന്തെങ്കിലും ഉണ്ടെങ്കിൽ വാ തുറന്നു പറ കൊച്ചേ എനിക്ക് വേറെ ജോലി ഉണ്ട്.....
എന്റെ ബാഗ് ഞാൻ നിന്ന ആ സ്റ്റോപ്പിൽ ഉണ്ട് സാർ എന്നെ അവിടെ ഒന്ന് ഡ്രോപ്പ് ചെയ്യോ..,..
മ്മ് മ്മ് വാ...
കുറച്ചു മുന്നോട്ടു നടന്നതും അവൾ അവനെ വിളിച്ചു........
സാർ..........
ഞാൻ നിന്നെ ഇതിനു മുന്നേ വല്ലതും ക്ലാസ്സ് എടുത്തിട്ടുണ്ടോ കുറച്ചു നേരം ആയി സാർ സാർ......... രുദ്രദേവ് പാലക്കൽ അത് ആണ് പേര് എന്റെ....
പേര് കേട്ടപ്പോൾ അവൾ ഞെട്ടി ജാനകിക്ക് കണ്ണുകളിൽ പക ആളി കത്തി...... താൻ എന്ത് ആണോ തേടി ഇറങ്ങിയത് അത് തനിക്ക് മുന്നിൽ....... വന്നു
ഡി... കൂട്ടുകാരേ അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായോക്കുവാൻ പേജിൽ പോയി ഈ പാർട്ട് ലൈക്ക് കമന്റ് ചെയ്യുക...
തുടരും.......