രചന: ഗോപിക
"ഇച്ഛൻ ... ഇച്ഛനെന്താ പറഞ്ഞെ ... " ഒരു നിമിഷത്തെ മരവിപ്പിന് ശേഷമവൻ ചോദിച്ചു.
" എടാ ..അത് .. അവൾ ... അവൾ ഗർഭിണി ആണ് .. "
" what the f@#$...man ..."
" ദേവ .. relax ...നീ ഇവടെ നിക്ക് ഞാൻ പോയി അന്നെഷിക്കാം എടുത്ത് ചാടരുത് ...ഓക്കേ .. ഞാൻ വരാതെ ഒന്നും ചെയ്യരുത് .." ദേവയുടെ തോളിൽ തട്ടിയിട്ട് ഇച്ഛൻ പുറത്തേക്ക് പോയി.
" ദേവ അപ്പോഴും ഇച്ഛൻ പറഞ്ഞ വാക്കുകളിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു.
" നോ .. അവൾക്ക് ... അവൾക്ക് വേറെ ഒരാളെ ... " അവനു ശ്വാസം മുട്ടുന്നത് പോലെ തോന്നി. കസേരയിലേക്കവൻ തളർന്നിരുന്നു. കണ്ണിൽ നിന്നും ചുടുകണ്ണുനീർ അവന്റെ കവിളിലെക്ക് ഒഴുകി ഇറങ്ങി.
+++++++++++++++
15 മിനിറ്റ് കഴിഞ്ഞു ഇച്ഛൻ ക്യാബിനിൽ വരുമ്പോൾ ദേവ വിദൂരത്തേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു.
ഇച്ഛൻ അവന്റെ തോളിൽ കൈ വച്ചപ്പോൾ ഞെട്ടി തിരിഞ്ഞു.
" എന്താ .. ഇച്ഛാ അറിഞ്ഞേ പറ ...പറ ..." ദേവ അവന്റെ ഷർട്ടുലച് ചോദിച്ചു.
" നമ്മൾ ഭയപ്പെടുന്നത് പോലെ ഒന്നും ഇല്ലെടാ ... അവൾ .. അവളുടെ അനിയത്തിക്ക് വേണ്ടി ബലിയാട് ആയതാണ്. ഞാൻ അറിഞ്ഞത് സത്യമാണെങ്കിൽ അവളുടെ അച്ഛനും കൂടെ അറിഞ്ഞ ഈ കളി നടന്നിരിക്കുന്നെ സറോഗേറ്റ് മദർ. അതും അനിയത്തിക്ക് കുഞ്ഞു ഉണ്ടാവത്തൊണ്ടല്ല ........ അവൾക്ക് പ്രസവിക്കാൻ പറ്റാഞ്ഞിട്ട് ..😏.. അതിനു കൂട്ട് നിൽക്കാൻ അവളുടെ പുന്നാര ഭർത്താവും അതിൽ ബലിയാടായത് നിന്റെ പെണ്ണും. അവളുടെ സ്വഭാവം നിനക്ക് അറിയാലോ ആരെന്തു പറഞ്ഞാലും സ്നേഹത്തിന്റെ പേരിൽ അനുസരിക്കും ഇതും അതുപോലെ ആവും. " ഇച്ഛൻ പറഞ്ഞു നിർത്തി.
" എന്തിനാ ഇച്ഛാ അവള് ... ഇങ്ങനെ ... എനിക്ക് ഞെഞ്ചു വിങ്ങുന്നു." അവൻ ഇച്ഛന്റെ തോളിലേക്ക് ചാരി.
" എനിക്ക് അറിയാം പക്ഷെ ഇവടെ നീ സ്ട്രോങ്ങ് ആയി നിൽക്കണം ബാക്കി കാര്യം ഞാൻ ഏറ്റു. ഞാൻ പറഞ്ഞതെന്താണെന്ന് നിനക്ക് മനസിലായില്ലേ??"
" ഉം .... എന്താ ഇച്ഛന്റെ പ്ലാൻ ..?"
" പറയാം ഇപ്പോഴല്ല ആദ്യം നീ അവളെ ഒന്ന് കാണു എന്നിട്ട് ആകാം ."
" ഉം ...."
++++++++++++++
പേഷ്യന്റ്സ് ഓരോരുത്തരായി വന്നു തുടങ്ങി അവൻ പരിശോധിക്കാനും.
25 മത്തെ ചീട്ടു നമ്പർ ആയിരുന്നു അവളുടേത് തന്റെ ഊഴം കാത്തവൾ പുറത്തിരുന്നു.
തന്റെ വീര്ത്തവയറിൽ അവൾ വാത്സല്യത്തോടെ തലോടി.
കൂടെ വന്ന സ്ത്രീയെ അവൾ നോക്കി. അവർ തന്റെ ഫോണിൽ ബിസി ആയിരുന്നു.
അവൾക് തന്റെ അവസ്ഥയിൽ സ്വയം സഹതാപം തോന്നി പോയി.
തന്റെ കൂടെപ്പിറപ്പിനു വേണ്ടി ആണ് ഈ വേദന സഹിക്കാൻ പോകുന്നത്. അതും അപ്പയുടെയും അമ്മച്ചിയുടെയും സമ്മതത്തോടെ ആണ് ഈ ഒരു ധൗത്യം എന്നിട്ടും അമ്മച്ചി തന്റെ കൂടെ വന്നില്ല.
അത്രക്ക് വെറുപ്പാണോ ഈ മകളോട്.... അവളുടെ ഹൃദയം വിങ്ങി.
++++++++++++++++
അകത്തേക്ക് കയറുമ്പോൾ അവളുടെ ഹൃദയം എന്തിനെന്നില്ലാതെ പിടച്ചു.
പതുക്കെ കസേരയിലേക്കവൾ അമർന്നിരുന്നു.മേശയിൽ വച്ചിരുന്ന board അവൾ തലയുയർത്തി വായിച്ചതും ഒരു മിന്നൽ ദേഹതുകൂടി കടന്നു പോയതുപോലെ തോന്നി.
" ദേവ ...." അവൾ തലയുയർത്തി അവനെ നോക്കി.
അവരുടെ കണ്ണുകൾ ഒന്ന്ഇടഞ്ഞെങ്കിലും അവൻ കണ്ട ഭാവം നടിച്ചില്ല. അവളുടെ കേസ് ഷീറ്റുകൾ വായിച്ചു നോക്കിയവൻ അവൾക്കു നേരെ നോക്കി പറഞ്ഞു
" ബെഡിലേക്ക് കയറി കിടന്നോളു"
അവൾ പതുക്കെ എണീറ്റു അവൻ ചൂണ്ടിയ ബെഡിനരുകിലേക്ക് നടന്നു.
അവന്റെ കണ്ണുകൾ വയറിലേക്ക് ആയിരുന്നു.
ഡോക്ടർ എന്ന റോളിൽ അവൻ നന്നായി അവളെ ചെക്ക് ചെയ്തു.
പതിയെ എണീറ്റവൾക്ക് വയറിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി. അവൾ കൈകൾ നീട്ടി അവന്റെ കൈകളിൽ മുറുക്കെ പിടിച്ചു.
അവളുടെ പിടിയിൽ അവൻ ഞെട്ടി അവളെ ചേർത്ത് പിടിച്ചു.
" പേടിക്കണ്ട .. " വാ .." അവൻ പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു. അവളെ കസേരയിൽ കൊണ്ടിരുത്തി അവൻ കൂടെ വന്ന സ്ത്രീയോട് പറഞ്ഞു.
" അധികം പണി ഒന്നും ചെയ്യിപ്പിക്കണ്ട , പിന്നെ വിളർച്ച ഉണ്ട് നന്നായി വെള്ളവും നാരുള്ള ഭക്ഷണവും കഴിപ്പിക്കണം. പിന്നെ നടക്കുന്നത് നല്ലതാണ്. ഞാൻ വിറ്റാമിൻ ഗുളികകൾക്ക് കുറിച്ചിട്ടുണ്ട്.
" thanku ഡോക്ടർ, വരൂ മാഡം .." അവർ അന്നയോട് പറഞ്ഞു.
" ഉം ..അവളൊന്നു മൂളി. അവൾ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നു.
പെട്ടെന്ന് ആണ് കൂടെ വന്ന സ്ത്രീയുടെ ഫോൺ അടിച്ചത്.
" മാഡം ഒരു 5 മിനിറ്റ് ഞാൻ ഇപ്പൊ വരാം ... ഇവടെ ഇരിക്കുമോ .."
" ഉം ."
" thanku ..." അവർ പുറത്തേക്ക് പോയി.
അവൻ അവളുടെ മുഖത്തേക്കെ നോക്കിയില്ല.
പെട്ടെന്ന് വാതിൽ തുറന്നൊരു കൊച്ചു പെൺകുട്ടി വന്നു.
" പപ്പാ ....." ആ കുട്ടി ഓടി വന്ന് ദേവയുടെ മടിയിൽ കയറി .
" ആ പപ്പയുടെ ചുന്ദരി വന്നോ ... എവടെ അമ്മ ... "
" വന്നൊണ്ട് പപ്പാ കുഞ്ഞിന്റെ ചോക്ലേറ്റ് താ ..."
" ആഹാ കള്ളി അതിനാലെ എന്റെ മടിയിൽ കയറിയത് " അവൻ കുഞ്ഞിനെ കിക്കിളി ഇട്ടുകൊണ്ട് പറഞ്ഞു. അവൾ കുണുങ്ങി ചിരിച്ചു.
" അവരുടെ കളികൾ കണ്ട് അന്നയുടെ കണ്ണുകൾ നിറഞ്ഞു. ദേവ മറ്റൊരാളുടെ ആയി എന്ന സത്യം അവൾക്ക് ഉൾക്കൊള്ളാൻ ആവുന്നില്ലായിരുന്നു. തൊണ്ടയിൽ നിന്നും ശബ്ദം പുറത്തേക്ക് വരാത്തത് പോലെ ...
കുഞ്ഞ് അവളെ നോക്കി ചിരിച്ചു.
" ആന്റിയുടെ വയറ്റിൽ വാവ ഉണ്ടല്ലേ ..."
" ഉവ്വല്ലോ ..."
" ഞാൻ തൊട്ടോട്ടെ ..."
" അതിനെന്താ ...തൊട്ടോ .."
" കുഞ്ഞി ... വാ ഇങ്ങോട്ട്.."
" പ്ലീസ് പപ്പാ .."
" മോൾ ഏത് ക്ലാസില പടിക്കണേ ...."
" 3B ൽ .."
" ആഹാ ...."
അവൾ സംശയത്തോടെ അവനെ നോക്കി.
അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
" പപ്പാ ഞാൻ അപ്പാടെ അടുത്ത് പോവാണേ ബൈ ..."
" ബൈ ..."
കുഞ്ഞ് പോയതും അവൻ അവളുടെ അടുത്തേക്ക് നടന്നു.
അവന്റെ കൈകൾ അവളുടെ വീർത്തുന്തിയ വയറിൽ തഴുകി ചുറ്റിപിടിച്ചു.
ചെവിയിലവൻ പറഞ്ഞു.
" നീ എന്നതാ കൊച്ചേ കരുതിയെ നിന്നെ വിട്ടു ഞാൻ വേറെ കെട്ടിയെന്നോ .."
"...." ഒന്നും മിണ്ടാതെയവൾ അവനിലേക്ക് ചേർന്ന് നിന്നു.
" ഞാൻ നിന്നെയും കൊണ്ടേ പോകു ..." കുസൃതിയോടെ അവൻ മൊഴിഞ്ഞു.
അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിടർന്നു.
" പിന്നെ നീ ഈ കാണിച്ചതിന് ... അത് ഞാൻ പിന്നെ തരം കേട്ടോടി മദർ തെരേസയെ ...."
അവൻ ദേഷ്യത്തോടെ പറഞ്ഞു .
വാതിൽ തുറക്കുന്നത് കേട്ട് ദേവ അവളെ വിട്ടു നിന്നു.
ആ സ്ത്രീ കയറി വന്ന് പറഞ്ഞു.
" മാഡം വരൂ പോകാം."
" അപ്പൊ എല്ലാം പറഞ്ഞപോലെ അന്ന .." അവൻ ഊന്നി പറഞ്ഞു.
+++++++++++
അവർ പോയി കഴിഞ്ഞപ്പോൾ അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.
" നിന്നെ ഞാൻ എടുത്തോളാം ... പിന്നെ കൊടുക്കാനുള്ളവർക്ക് ഞാൻ കൊടുത്തോളാം." അവൻ മനസ്സിൽ പറഞ്ഞു.
++++++++
തിരികെ വീട്ടിൽ ചെന്നവൾക്ക് പിന്നേം ഏകാന്തത കൂട്ടായി.
അമ്മച്ചി പോലും ഈ മുറിയിലേക്ക് വരാറില്ല. ഏത് കൂടപ്പിറപ്പിനു വേണ്ടിയാണോ താൻ ഇത് ചെയ്യുന്നത് അവൾ പോലും .....തന്നെ ഒറ്റപ്പെടുത്തി.
എല്ലാവരും ഉണ്ടായിരുന്നു തന്നെ ഇതിനു സമ്മതിപ്പിക്കാൻ ഇപ്പൊ ....." അവൾ മൗനമായി തേങ്ങി.
++++++++
മാസങ്ങൾ കഴിഞ്ഞു പോയി നെക്സ്റ്റ് വീക്ക് ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്.
കാലിലൊക്കെ നീരായി എണീറ്റു നീക്കാനും ഇരിക്കാനും പറ്റുന്നില്ല. രാത്രിയിൽ വേദനയും. അവൾ വലഞ്ഞു പോയി.
അവളുടെ അവസ്ഥയിൽ അവളുടെ അനിയത്തിയും ഭർത്താവും ഗൂഢമായി ചിരിച്ചു.
പിറ്റേന്ന് അവർ ഹോസ്പിറ്റലിൽ എത്തി.ദേവയെ കാണാൻ.
+++++++++++++++++
" ഇരിക്ക്.."
" അന്നയുടെ ...."
" അനിയത്തിയാണ് ഞാൻ ഇതെന്റെ ഭർത്താവ് ."
" ഒകെ, ആൾക്ക് കുഴപ്പമില്ല ..." അവൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ അവർ ഇടയിൽ കയറി പറഞ്ഞു.
" ഞങ്ങൾ അതിനല്ല ഡോക്ടർ വന്നത്."
" പിന്നെ ..??" ഫയൽ മടക്കിയവൻ അവരുടെ മുഖത്തേക്ക് നോക്കി.
" അത് ....... " അവർ പരസ്പരം നോക്കി. അവസാനം അവൾ പറഞ്ഞു.
" ഞങ്ങൾക്ക് ഡോക്ടറുടെ ഒരു ഹെല്പ് വേണം അന്നയുടെ കാര്യത്തിൽ."
" താൻ കാര്യം പറയു എന്നാലല്ലേ എനിക്ക് സഹായിക്കാൻ പറ്റുമോ ഇല്ലയോ എന്ന് അറിയാൻ കഴിയു."
" അത് .." അവർ വീണ്ടും വിക്കിയപ്പോൾ ദേവക്ക് എന്തോ സംശയം തോന്നി അവൻ ഫോൺ എടുത്ത് റെക്കോർഡർ ഓൺ ആക്കി ഫോൺ ഫ്ലൈറ്റ് മോഡിൽ ആക്കി ടേബിളിൽ വച്ചു.
" അത് ഡോക്ടർ അന്നയുടെ പ്രസവം ഇതോടെ നിൽക്കണം അതിനു ഗർഭപാത്രം എടുത്തുകളയണം ..അതിനാണ് .."
" ദേവ നടുങ്ങി പോയി .."
"ആ കുട്ടി കല്യാണം കഴിച്ച് കുട്ടികൾ ആയതാണോ?"അവൻ സ്വബോധം വീണ്ടെടുത്ത് ചോദിച്ചു.
" അ .. അല്ല .."
" പിന്നെ ??"
" എത്ര വേണേലും തരാൻ ഞങ്ങൾ തയ്യാറാണ്."
"......" അവൻ ഒന്നും മിണ്ടാതെ അവരെ നോക്കി. അവന്റെ മനസ്സിൽ പുഞ്ചിരിച്ചു ചോദിച്ചു.
" എത്ര തരും .."
അവന്റെ ആ ചോദ്യത്തിൽ അവരുടെ മുഖം തെളിഞ്ഞു.
"50 L"
"നോ പൈസ വേണ്ട " ...അവൻ ഗൂഢമായി ചിരിച്ചുകൊണ്ട് പറഞ്ഞു.
" പിന്നെ ..??"
" അവളെ .. അവളെ ഇങ്ങു തന്നേക്... ഞാൻ നോക്കിക്കോളാം ... ജീവിത കാലത്തേക്ക് അല്ല ഒരു 6 മാസത്തേക്ക് അത്രക്ക് അങ്ങ് പിടിച്ചു പോയി ..."
അവന്റെ മറുപടിയിൽ അവർ പരസ്പരം നോക്കി.
" ഒകെ .." സമ്മതം പറഞ്ഞവർ പിരിഞ്ഞു .
+++++++++++++++
അവർ പോയി കഴിഞ്ഞതും അവന്റെ കണ്ണുകളിൽ പകയാളി.
" എന്റെ പെണ്ണിനെ കൊല്ലാൻ എനിക്ക് കോട്ടെഷൻ ... കൊള്ളാം ... " മനസ്സിൽ പറഞ്ഞവൻ കസേരയിലേക്ക് ഇരുന്നു.
++++++++++
2 ആഴ്ചക്ക് മുൻപ് തന്നെ അവൾക്ക് വേദന ഉണ്ടായി.
ഹോസ്പിറ്റലിൽ എത്തിച്ചവർ ലേബർ റൂമിലേക്കു കയറി.
കയറുന്നതിനു മുൻപ് അവൻ അവരെ നോക്കി.
" വിരൽ ഉയർത്തി അവർ ഒകെ പറഞ്ഞു." ചിരിയോടെ അവൻ അകത്തേക്ക് കയറി.
2 മണിക്കൂർ കഴിഞ്ഞു പുറത്തേക്ക് വരുമ്പോൾ ഒരു പെൺകുട്ടിയെ അവൻ കൈ പൊതിഞ്ഞു പിടിച്ചിരുന്നു.
" പെൺകുട്ടി ആണ് .." അവൻ പറഞ്ഞു.
അവരുടെ മുഖം ചുളിഞ്ഞു. കാര്യം മനസിലായ അവൻ തിരിച്ചു കുഞ്ഞിനെ കൊണ്ടുപോയി അന്നയുടെ അടുത്തു കിടത്തി. അവളുടെ തലയിൽ തലോടിയവൻ അവിടെ നിന്നിറങ്ങി പോയി.
അവന്റെ ക്യാബിനിലേക് അനിയത്തിയും ഭർത്താവും കയറി വന്നു.
" ആ വാ .വാ ... " ഇരിക്ക് . ."
" എല്ലാം ഒകെ അല്ലെ ഡോക്ടർ .. "
" yes .. of കോഴ്സ് അവൾക്ക് ഇനി ഒരു അമ്മയാവാൻ കഴിയില്ല ..."
അവൻ പറഞ്ഞത് അവരുടെ രണ്ടുപേരിലെ പകയുടെ അഗ്നിക്ക് ശമനം വരുത്തി.
" അല്ല ഞാനൊന്ന് ചോദിക്കട്ടെ വേറെ ഒന്നും വിചാരിക്കരുത്. സ്വന്തം ചേച്ചി അല്ലെ പിന്നെ എന്തിനാ ..?"
" അതോ .. ഒരു പഴയ കണക്കുണ്ട് അതിനാ. ഞങ്ങളുടെ പ്രണയത്തിനു അവൾ എന്നും എതിർ ആയിരുന്നു. പിന്നെ , ഞങ്ങള്ക്ക് ചില ലഹരിയുടെ പരിപാടി ഒക്കെ ഉണ്ട് ..അതുകൊണ്ട് അവൾക്ക് ഞങ്ങൾ ഒന്നിക്കുന്നതിനു എതിർ ആയിരുന്നു. പക്ഷെ ഞങ്ങൾ ഒന്നിച്ചു അപ്പോ അവൾക്കിട്ട് ഒരെണ്ണം കൊടുക്കണ്ടേ ..." ക്രൂരമായ ചിരിയോടെ അവർ രണ്ടും അതു പറയുമ്പോൾ ദേവയുടെ മനസ്സിൽ ഭയം നിറയുകയായിരുന്നു.
" എന്തായാലും അവൾ ഇനി നിങ്ങൾക്കുള്ളതാ ഒരു 6 മാസത്തേക്ക് ..അല്ലെ ഡോക്ടറെ .."
" യെസ് .. ഞാൻ അത്രക്ക് മോഹിച്ചു പോയി. മോഹിച്ചതൊക്കെ സ്വന്തമാക്കിയേ എനിക്ക് ശീലമുള്ളൂ ... " അവനും ചിരിയോടെ പറഞ്ഞു.
" അപ്പൊ ഒകെ ... നമ്മടെ ഡീൽ ഇവടെ കഴിഞ്ഞു."
" അതെ .. ഇനിയൊരിക്കലും കാണാതിരിക്കട്ടെ."
" ശരിയെന്ന .." കൈകൊടുത്തു അവർ പിരിഞ്ഞു.
+++++++++
റൂമിലേക്കു മാറ്റിയ അവളെ കാണാൻ അവർ വന്നു.
" ചേച്ചി ഈ ഹോസ്പിറ്റലിൽ തന്നെ കുഞ്ഞിനെ നോക്കാനുള്ള സൗകര്യം ഉണ്ട്.അപ്പൊ പിന്നെ ഞങ്ങളുടെ ആവിശ്യം ഇല്ലല്ലോ ..'
" അത് മോളെ ... നിങ്ങളുടെ കൂടി കുഞ്ഞല്ലേ അത്." അന്ന അത് ചോദിച്ചപ്പോൾ പുച്ഛച്ചിരിയോടെ അനിയത്തിയുടെ ഭർത്താവ് പറഞ്ഞു.
" പെണ്ണിനെ ഞങ്ങൾക്ക് വേണ്ട .. കൂടെ നിന്നെയും ... "
ഒരു ഞെട്ടലോടെയാണ് അന്നയത് കേട്ടത്.
" അപ്പ എവടെ ..."
" പിന്നെ തളർന്നു കിടക്കുന്ന നിന്റെ തന്ത എന്നെ എന്തോ ചെയ്യാനാ "
അവൾ കണ്ണുകൾ മുറുക്കെ അടച്ചു.
++++++++++++++
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. അവൾ പ്രസവിച്ചിട്ട് 7 മാസം കഴിഞ്ഞു.
അവളെ അവർ ഹോസ്പിറ്റലിന്റെ തന്നെയുള്ള "തണൽ " എന്ന സ്ഥാപനത്തിലേക്ക് മാറ്റി.
വീട്ടിലുള്ളവർക്ക് വേണ്ടി ജീവിച്ചു താൻ അവസാനം ഇച്ഛൻ പറഞ്ഞതുപോലെ ഒറ്റപെട്ടുപോയി. തോറ്റുപോയി .."
"എന്റെ മോൾ ..." അവൾക്ക് വേണ്ടി എങ്കിലും ഇനി ജീവിക്കണം ... പക്ഷെ എങ്ങനെ ...??"
അവൾക്കൊരു രൂപവും കിട്ടുന്നില്ലായിരുന്നു.
++++++++++++++++
കുഞ്ഞിന്റെ ഒന്നാം പിറന്നാൾ കഴിഞ്ഞു. വീട്ടിൽ നിന്നാരും വന്നില്ലെങ്കിലും. തണലിൽ ഒരുപാട് പേരുണ്ടായിരുന്നു. ഹോസ്പിറ്റലിലെ നേഴ്സമാരും ഡോക്ടർമാരും ഒക്കെ ഉണ്ടായിരുന്നു.
ദേവയെ അവളുടെ കണ്ണുകൾ പരതി പക്ഷെ ചെന്നു നിന്നത് ഇച്ഛന്റെ മുഖത്തായിരുന്നു. അന്നയുടെ തല താഴ്ന്നു.
അവൻ പതിയെ അടുത്തു ചെന്നവളെ ചേർത്ത് നിർത്തി.
" അയ്യേ എന്റെ പെങ്ങളൂട്ടി കരയുവാണോ നാണക്കേട് ..ശേ ..."
അവൻ കളിയാക്കി.
" പോടാ ഇച്ഛാ ..." അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
അവൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു തലോടി.
" ഞങ്ങൾ ഇല്ലേ നിനക്ക് .. കരയാതെ ..."
" ഉം ..." മൂളി അവൾ കണ്ണുകൾ തുടച്ചു. എത്ര വേണ്ടെന്ന് വച്ചിട്ടും അവളുടെ കണ്ണുകൾ പിന്നെയും അവനെ തേടി. അവസാനം ഡോറിന്റെ അരുകിൽ കൈകൾ കെട്ടി നിൽക്കുന്ന ദേവയുടെ മുഖത്ത് കണ്ണുകൾ പതിഞ്ഞു.
ചുണ്ടിൽ കുസൃതി ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടതും അവൾ ചമ്മലോടെ കണ്ണുകൾ പിൻവലിച്ചു.
അവൻ പതിയെ നടന്നു വന്ന് ഇച്ഛന്റെ അരുകിൽ നിന്നു.
കേക്ക് മുറിച്ച് മോളുവിന്റെ പിറന്നാൾ ആഘോഷമാക്കി.
എല്ലാവരും പിരിഞ്ഞുപോയി.
ഇച്ഛനും ദേവയും അവടെ നിന്നു. കുഞ്ഞിപ്പെണ്ണ് ഇച്ഛന്റെ തോളിൽ ആണ്. അവന്റെ കുരിശുമാലയിൽ പിടിച്ചു നല്ല കളിയാണ് പെണ്ണ്. അവൻ വയറ്റി മുഖമുരക്കുമ്പോൾ കുലുങ്ങി ചിരിക്കുന്നുണ്ട് കള്ളി.
++++++++
ദേവ അവളെ ചുറ്റിപിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി.
" ദേവ ... വിട് .." ദുർബല ശബ്ദത്തിൽ അവനോടവൾ പറഞ്ഞു.
" അങ്ങനെ വിടാനല്ലല്ലോ പെണ്ണെ നിന്നെ ഞാൻ സ്വന്തമാക്കിയത് .."
" എന്ത് ..." അവൾ കണ്ണുമിഴിച്ചവനെ നോക്കി.
" അതെ ... നിന്നെ അവരിൽ നിന്നും ഞാൻ സ്വന്തമാക്കിയതാണ്. ഇല്ലാരുന്നേൽ നിന്നെ അവർ ......" അവൻ പാതിവാക്കുകൾ വിഴുങ്ങി.
അവളെ ചേർത്തു പിടിച്ചു അവന്റെ ഫോൺ കൈയിലേക്ക് വച്ചു കൊടുത്തു.
" കേൾക്കണം നീ ..." headset എടുത്തവൻ ചെവിയിലേക്ക് വച്ചുകൊടുത്തു.
" ഓരോ വാക്കുകൾ കേൾക്കുമ്പോഴും അവളുടെ ഹൃദയം നുറുങ്ങി.തളർന്നുപോവുന്നുണ്ടായിരുന്നു പെണ്ണ്. അവൻ അവളെ താങ്ങി പിടിച്ചു. ബാക്കി കേൾക്കാനുള്ള ശക്തി അവളിൽ ഇല്ലായിരുന്നു. അത് മനസിലാക്കിയവൻ ഫോൺ വാങ്ങി പോക്കറ്റിൽ ഇട്ടു.
അവനെ കെട്ടിപിടിച്ചു എക്കാലമത്രെയും മനസ്സിൽ അടക്കി പിടിച്ചത് അവന്റെ ഞെഞ്ചിലവൾ പെയ്തിറക്കി.
അവളെ ചേർത്തു പിടിച്ചവൻ നിന്നു.
അവടെ നിന്നും അവരുടെ ജീവിതം തുടങ്ങുകയായിരുന്നു.
ദേവയും അവന്റെ അന്നയും പിന്നെ കുഞ്ഞിപ്പെണ്ണും ...❤️
++++++++++
വർഷങ്ങൾക്ക് ശേഷം പത്രത്തിന്റെ മുൻപേജിൽ ഉണ്ടായിരുന്നു.
സെക്സ് റാക്കറ്റിന്റെയും ലഹരിമരുന്നുകളുടെയും മുഖ്യകണ്ണികളെ വധശിക്ഷക്ക് വിധിച്ച വാർത്ത അത് കണ്ടതും ദേവയുടെ ചുണ്ടിൽ ഗൂഢപുഞ്ചിരി വിടർന്നു.
ആ വാർത്തയുടെ ഫോട്ടോക്ക് അന്നയുടെ അനിയത്തിയുടെയും ഭർത്താവിന്റെയും മുഖച്ഛായ ആയിരുന്നു.
+++++++++
എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാതെ കിടന്ന അവളുടെ അപ്പനെയും അമ്മയെയും ഒരു പരിഭവവും കൂടാതെ അവൻ കൂടെ കൂട്ടി. ഇന്ന് ചാർളി പഴയപോലെ എണീറ്റിരിക്കും. കുഞ്ഞിപ്പെണ്ണിന്റെ കൂടെ കളിക്കും.
++++++++
ദേവയും അന്നയും ഇപ്പോഴും പ്രണയിക്കുന്നു പഴയതിനേക്കാൾ ആഴത്തിൽ...
അതിന്റെ ബാക്കിയായി .. കുഞ്ഞിപ്പെണ്ണിന് ഒരു കൂടപ്പിറപ്പ് വരുന്നു..
ദേവ അന്നയുടെ വീർത്തുവരുന്ന വയറിൽ പ്രണയത്തോടെ ചുംബിച്ചു.
ശുഭം ❤️
അഭിപ്രായങ്ങൾ കമന്റ് ആയി പറയണേ..
തെറ്റുകൾ ക്ഷമിക്കണം 😊