കല്ലാണപ്പെണ്ണ്🌺 (part2)

Valappottukal



രചന: fathima Sherin

"" ഈ കല്യാണം നടക്കൂലാത്രേ.... എന്താന്നറീല ചെറുക്കനും കൂട്ടരും ഒഴിവായതാ... """

""" ആ പെണ്ണിന്റെ ഭാഗ്യദോഷം.... അല്ലാണ്ടെന്താ പറയാ...? ഇത്രേം ആൾക്കാരൊക്കെ വിളിച്ച് വരുത്തീട്ട് അപമാനിക്കാന്ന് വച്ചാ...  ""

കല്യാണ വീട്ടിൽ തീ പോലെ വാർത്ത പരന്നു... കേട്ടവരെല്ലാം അമ്പരന്നു.... നാട്ടിലെ പ്രമാണിയായ ശേഖരന്റെ മോളെ കല്യാണം അത്രയും ഗംഭീരമായാണ് നടത്താനിരുന്നത്... നാടൊട്ടുക്കും വിളിച്ചുള്ള വിവാഹം..! അതാണ് ഇപ്പോ മുടങ്ങിയിരിക്കുന്നത്.... നിമിഷ നേരം കൊണ്ട് കല്യാണ വീട്  മുഴുവൻ മരണ വീടിന്റെ മൂകത നിറഞ്ഞു. അപ്പോഴും അടക്കിപ്പിടിച്ചുള്ള സംസാരങ്ങൾ നിലച്ചിട്ടില്ലായിരുന്നു.

""എന്തേനി മൂപ്പരെ അഹങ്കാരം... അതിന് ദൈവം കൊടുത്തതാ...""

 """അങ്ങനെ തന്നേ വേണം...  ഓരോന്ന് അനുഭവിക്കുമ്പഴേ പടിക്കുളളൂ...."""

""" ന്നാലും ശേഖരന്റെ ഒരവസ്ഥ...  കുറേ കല്യാണം നടത്തി കൊട്ത്ത്ണ്... പക്ഷേ സ്വന്തം മോളേ കല്യാണം കാണാൻ യോഗല്ല്യാ...""

 """ചെക്കനേം കൂട്ടരേം കുറിച്ച് നല്ലോണം അന്വേഷിച്ചിട്ട് ഉറപ്പിച്ച മതിയേനി.... ഒക്കെ പെട്ടെന്ന് അല്ലേനോ...""

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ചൂടുപിടിച്ചു.

 
എല്ലാം കൊണ്ടും തകർന്നിരിക്കുകയായിരുന്നു ശേഖരൻ. ഇത്രയും കാലം ജീവിച്ചതൊക്കെയും മകൾക്ക് വേണ്ടിയായിരുന്നു. പക്ഷെ....., അവളുടെ ജീവിതത്തിലെ സുപ്രധാന മൂഹൂർത്തത്തിൽ അറിഞ്ഞോ അറിയാതെയോ താൻ ചെയ്ത തെറ്റ് അവൾക്ക് വിനയായിരിക്കുന്നു.

ആളുകളുടെ പിറുപിറുക്കൽ എല്ലാം ശേഖരൻ കേൾക്കുന്നുണ്ടായിരുന്നു. അപമാന ഭാരം കൊണ്ട് അയാൾ തല കുനിച്ചു. സമൂഹത്തിൽ ഉള്ള പണവും പ്രശസ്തിയും അല്ല ഇവിടെ നഷ്ടമായത്.. ഒരു നല്ല പിതാവെന്ന പദവിയാണ്.ഒരു പിതാവിന്റ കടമ എന്നതിലുപരി മകളുടെ വിവാഹം കാണുക , നടത്തുക എന്ന ചിരകാല ആഗ്രഹമാണ് തടസപ്പെട്ടിരിക്കുന്നത്..

ശേഖരൻ ആമിയുടെ മുഖത്തേക്ക് നോക്കി. ദു:ഖമല്ല, ഒരു തരം നിർവികാരതയാണ് അവിടെ കാണുന്നത്. ആ മനസ്സിലിപ്പോഴെന്തായിരിക്കും.....? ദേഷ്യമാണോ...? അതോ വെറുപ്പോ...? ഈ അച്ഛനെ വെറുക്കാൻ കഴിയോ അവൾക്ക്...? അവൾക്ക് മനസിലാവില്ലേ എന്നെ..., എന്റെ അവസ്ഥയെ...?

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ശേഖരന്റെ മനസിലൂടെ കടന്നു പോയി. മകളെ കുറിച്ചുള്ള ഒരു പിതാവിന്റെ മാനസിക സംഘർഷങ്ങൾ....! 

⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

ആമിക്ക് മനസ്സിലാക്കുന്നുണ്ടായിരുന്നു തന്റെ അച്ഛന്റെ നിസഹായാവസ്ഥ....  അമ്മയുടെ മരണ ശേഷം ജീവിച്ചത് മുഴുവൻ തനിക്ക് വേണ്ടിയാണ്.... എല്ലാ ആഗ്രഹങ്ങളും സാധിച്ച് തന്നിട്ടുണ്ട്. പക്ഷേ... ഒരിക്കൽ പോലും അമിത ലാളന ഉണ്ടായിട്ടില്ല. ഇക്കാലത്ത് പെൺമക്കളെ വളർത്തേണ്ട പാളത്തിലൂടെയാണ് തന്നെയും വളർത്തിയത്. എല്ലാത്തിന്റെയും തെറ്റും ശരിയും മനസിലാക്കി തന്ന് കൂടെയുണ്ടായിരുന്നു. എല്ലാതരത്തിലും ഒരു *ഗ്രേറ്റ് ഫാദർ* തന്നെയായിരുന്നു തനിക്കച്ഛൻ.

വിച്ചട്ടേനോടുള്ള ഇഷ്ടം ആദ്യം പറഞ്ഞതും അച്ഛനോടായിരുന്നു.

""നല്ലതാണേൽ നമുക്ക് നോക്കാന്നേ... എന്റെ മോൾടെ ഇഷ്ടം തന്നെയല്ലേ  അച്ചന്റേം ഇഷ്ടം...""
എന്നും പറഞ്ഞു ചേർത്ത് പിടിച്ച അച്ഛനെ ആമിക്ക് ഓർമ വന്നു.

കല്യാണപ്പെണ്ണ് എന്നും പറഞ്ഞ് ഇന്നലെ കൂടി കളിയാക്കിയതേയുള്ളൂ... പന്തൽ കെട്ടാനും മറ്റും എല്ലാ കാര്യത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഒരു പക്ഷെ അത്രമേൽ അച്ഛൻ ഈ വിവാഹം ആഗ്രഹിച്ചിരിക്കണം..

എവിടെയാണ് പിഴച്ചത്....? വിച്ചേട്ടന്റെ വീട്ടിലേക്ക് കല്യാണക്കാര്യം സംസാരിക്കാൻ പോയപ്പോൾ കൂടെ ഞാനും ഉണ്ടായിരുന്നു. മേനോൻ അങ്കിളിനെ കണ്ടപ്പോൾ ആ കണ്ണിലുണ്ടായ ഞെട്ടൽൽൽൽ അത് ഞാനും കണ്ടതാണ്. പക്ഷേ അതിന്റെ പിന്നിൽ ഇങ്ങനെ ഒരു കഥയുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..!

ഇന്ന് രാവിലെ വരെ സന്തോഷം നിറഞ്ഞ മുഖമാണ് ഇന്ന് തളർന്നിരിക്കുന്നത്...  ആമിക്ക് അച്ഛന്റെ അവസ്ഥയോർത്ത് വേദന തോന്നി.

വിച്ചേട്ടനും കൂടി അറിഞ്ഞോണ്ടുള്ള കളിയാണോ ഇത്.... മനപ്പൂർവം കൂട്ടുകൂടി പ്രണയിച്ച് കരിവാരിതേച്ചതാണോ അവന്റെ അച്ഛന്റെ പ്രതികാരം നടപ്പിലാക്കാൻ....? 

അതോ അവനറിയാതെ മേനോനങ്കിൾ വല വിരിച്ചതോ.....? എന്നാലും അവന് അച്ഛനെ എതിർത്ത് വന്നു കൂടെ....? വിച്ചേട്ടന് പറയാമായിരുന്നല്ലോ പ്രേമിച്ച പെണ്ണിനെ ചതിക്കാൻ കഴിയില്ലെന്ന്....! well known Business man വൈശാഖ് മേനോന് അച്ഛനെ പേടിയായിട്ടാണോ...?
അതോ ഇനി എന്നെ സമൂഹത്തിന് മുന്നിൽ കോമാളിയായി നിർത്തുകയായിരുന്നോ ഉദ്ദേശം....?

അങ്ങനെയാണെങ്കിൽ അവനറിയും ആത്മിക ശേഖറിന്റെ യഥാർത്ഥ സ്വഭാവം എന്താണെന്ന്... ആമിയിൽ ക്ഷണനേരം കൊണ്ട് ക്രോധം നിറഞ്ഞു.

ചിന്തകൾ പല വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. ആ വിവാഹ വേഷം ധരിച്ച് നിൽക്കുന്നതിന്റെ അസ്വസ്ഥതയോ , വേനൽ ചൂടിന്റെ കാഠിന്യമോ ഒന്നും തന്നെ ആമി അറിഞ്ഞില്ല.... 

വിവാഹം മുടങ്ങി സമൂഹത്തിന് മുന്നിൽ നാണം കെട്ടു നിൽക്കുന്ന ഒരു പെണ്ണിന്റെ ഭാവം അല്ലായിരുന്നു അവളുടെ മുഖത്ത്...
മറിച്ച് എല്ലാം സധൈര്യം നേരിടുന്ന ഒരു പെണ്ണ്.... അതായിരുന്നു ആത്മിക....!!

⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

"" ഇങ്ങളൊക്കെ കല്യാണപ്പെണ്ണിനെ ഒന്ന് നോക്ക്..... നമ്മക്ക് ഉള്ളത്ര പോലും സങ്കടം ഓൾക്കില്ല......"""

കല്യാണം മുടങ്ങിയതിന്റെ പരിഭവം ഓരോരുത്തരായി  പറഞ്ഞോണ്ടിരിക്കുമ്പോഴാണ് നബീസാത്ത  കൂടിയിരിക്കുന്നവരോട് തന്റെ അഭിപ്രായം പറഞ്ഞത്.

 """ അതങ്ങനെയല്ലേ വരൂ.... ശേഖരന്റെ ചോരയല്ലേ അതിന്റെ ഒരു ഗുണം കാണാതിരിക്കോ....!""

ജാനകിയും നബീസയോട് ചേർന്ന് ഒറ്റക്കെട്ടായി.

""" ന്നിട്ട് ശേഖരന് സങ്കടണ്ടല്ലോ.....  അതോണ്ടല്ലേ മൂപ്പര് കാറ്റ് പോയ ബലൂൺ പോലെ അവിടെ തളർന്നിരിക്കണേ....""

ആരോ പറഞ്ഞതും എല്ലാവരും ശേഖരനെ നോക്കി.
അയാൾ ആകെ  ക്ഷീണിച്ചിരിക്കുന്നു. പെട്ടെന്ന് വാർദ്ധക്യം പിടിപെട്ട പോലെ....
കാണുമ്പോൾ ആർക്കും സഹതാപം തോന്നിപ്പോകും....

""" കണ്ടില്ലേ...  ഇത്രയുളളു മനുഷ്യരെ കഥ.. എന്നാ എപ്പോഴാ എന്തൊക്കെ സംഭവിക്കാന്ന് അറീല..!"""
നബീസതാത്ത തന്നെ കൊണ്ട് കഴിയുന്ന രീതിയിൽ വലിയൊരു തത്ത്വചിന്ത വിളമ്പി.

അത് ശരിയാണെന്ന മട്ടിൽ എല്ലാവരും ഒന്ന് മൂളി.

⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

""ഏട്ടാ ദാ ഈ വെള്ളം കുടി.... രാവിലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ... """

മണ്ഡപത്തിനടുത്ത് തളർന്നിരിക്കുന്ന ശേഖരന്റെ അടുത്തേക്ക്  രാധിക വെള്ളം കൊണ്ട് വന്നു. 

ശേഖരൻ നിറകണ്ണുകളോടെ പെങ്ങളെ നോക്കി.

 """എനിക്ക് വേണ്ടാ രാധേ... കണ്ടില്ലേ ന്റെ മോള്.... അവളെ കല്യാണം ഞാ... ഞാൻ കാരണം.. മുടങ്ങി... ഞാനെത്ര ആഗ്രഹിച്ചതാന്നറിയോ അവളെ കല്യാണം നടന്ന് കാണാൻ...""

വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ശേഖരന് പറയാൻ കഴിയുന്നില്ലായിരുന്നു. അയാൾ വിതുമ്പലടക്കാൻ പാടുപെട്ടു.

രാധികയുടെ ഉള്ളവും വിങ്ങി. ഏട്ടന് എത്രത്തോളം പ്രിയപ്പെട്ടതാണ് മകൾ എന്നത് അവർക്ക് അറിയാമായിരുന്നു. അതിൽ  കൂടുതൽ ആമിയോട് തനിക്കും ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. തരുണി മോളെ പോലെ തന്നെ അവൾ എനിക്കും മകൾ തന്നെയായിരുന്നു. അമ്മയില്ലാതെ വളർന്ന ആമിക്ക് ഒരമ്മയുടെ സ്നേഹം കൊടുക്കാൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.
"രാധികാമ്മേ...." എന്ന ആ വിളി കേൾക്കാൻ ഏറെ ഇഷ്ടമാണ്.

ഏട്ടന്റെ മകൾ എന്നതിലുപരി ആമി എനിക്കും മകളാണ്. ആ മകളുടെ ജീവിതം ആണിവിടെ ചോദ്യചിഹ്നമായി കിടക്കുന്നത്... 

രാധിക ഉയർന്ന് താഴുന്ന നിശ്വാസത്തെ അടക്കി പിടിച്ച്  നിർവികാരതയോടെ ആമിയെ നോക്കി..

രാധേ.... 
അവശത നിറഞ്ഞ ശബ്ദം കേട്ട് രാധിക ഓർമകളിൽ നിന്നും ഉണർന്നു.

എന്താ ഏട്ടാ....  

നീ പറ.... ന്റെ മോൾക്ക്.... ന്റെ ആമിക്ക് ന്നോട് വെറുപ്പാവോ....? 
ഞാൻ കാരണല്ലേ  ആമിക്ക് ഇങ്ങനെ ഒരസ്ഥ വന്നത്.. ന്റെ മോള് ഇനി എന്നോട് മിണ്ടൂലേ....?
ആ പിതാവിന്റെ മനസിൽ സംശയങ്ങൾ ചേക്കറി തുടങ്ങിയിരുന്നു.

കരച്ചിൽ തൊണ്ടക്കുഴിയിൽ അടഞ്ഞ് ഗദ്ഗദത്തോടെ ചോദ്യങ്ങൾ ഓരോന്നും പെറുക്കി കൂട്ടി ചോദിക്കുന്ന ശേഖരനെ കാൺകെ രാധികയിൽ നോവേറി. എങ്കിൽ പോലും അവളൊന്നും പറഞ്ഞില്ല.

അല്ലെങ്കിൽ തന്നെ അവളെന്ത് പറയാനാണ്...? സ്വന്തം ജീവിതം ചോദ്യചിഹ്നമാക്കി മാറ്റിയ അച്ഛനോട് അവൾക്ക് ദേഷ്യമുണ്ടാകാതിരിക്കോ.... അതോ ആ വിങ്ങുന്ന മനസ് ആമി മനസിലാക്കുമോ.?  

രാധികയുടെ മൗനം ശേഖരനെ ഭയപ്പെടുത്തി. തന്റെ മോൾ തന്നിൽ നിന്നകലുമോ എന്ന ഒരു അകാരണ ഭയം അയാളെ വരിഞ്ഞു മുറുക്കി.

⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ ⋇⋆✦⋆⋇ 

ആമിയുടെ മനസ് ആകാശത്തിലെ മേഘ കെട്ടുകൾ പോലെ പറക്കുകയായിരുന്നു. ചിന്തകളിൽ നിന്നും ചിന്തകളിലേക്ക്.....
അവയിലെല്ലാം നിറഞ്ഞ് നിന്നത് ഒരാളായിരുന്നു. വൈശാഖ് എന്ന വിച്ചേട്ടൻ മാത്രം....  

പുറത്തെ ബഹളങ്ങളൊന്നും അവളറിഞ്ഞില്ല... താൻ സർവ്വാഭരണ വിഭൂഷണയായ കല്യാണപ്പെണ്ണാണെന്നും അവൾ ഓർത്തില്ല...
ഓർമകൾ ആ കോളേജ് മുറ്റത്തേക്ക് എത്തി നിന്നു.... ആ പ്രണയ കാലത്തിലേക്ക്.....

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
To Top